ആദിശൈലം: ഭാഗം 25

ആദിശൈലം: ഭാഗം 25

എഴുത്തുകാരി: നിരഞ്ജന R.N

എന്തെങ്കിലും മനസ്സിലാകും മുൻപ് ഋതിക്കിന് കൂട്ടായി അവന്റെ കൂട്ടുകാരും താഴെവീണു…….. ഡാ………. പിന്നെ കേട്ടത് ഒരു അലർച്ചയായിരുന്നു… തലകുടഞ്ഞ് നേരെനോക്കിയ ഋതിക്കിന്റെ നെഞ്ചിൽ അലോക് ആഞ്ഞൊരു ചവിട്ട് കൊടുത്തു……. ഡാ പുല്ലേ…. നീ ഇവിടെ കാണിച്ച തോന്നിവാസത്തിനല്ല ഞാൻ നിനക്ക് തന്നത്… എന്റെ ചങ്കിനെ തൊട്ടതിനാ…….. മേലാൽ ഇതാവർത്തിച്ചേക്കരുത്….. ആവർത്തിച്ചാൽ,പിന്നെ ഋതിക്ശർമയുടെ എല്ലിന്റെ എണ്ണം കുറഞ്ഞുപോകും… !!!!പിന്നെ, ഇനിയിതൊരു വിഷയമാക്കി എടുക്കാനാണ് ചേട്ടന്മാരുടെ പ്ലാനെങ്കിൽ ആദ്യം പറഞ്ഞത് തന്നെ എനിക്ക് പറയാനുള്ളൂ….

അപ്പോൾ ശെരി…. കുനിഞ്ഞ് നിന്ന് വീണുകിടക്കുന്ന ഋതിക്കിന് താക്കീതും നൽകി അലോക് എണീറ്റു………… ഡാ അളിയാ……….. ജോയ് ഓടിവന്ന് അവനെ കെട്ടിപിടിച്ചതും സ്പോട്ടിൽ അവനുള്ള പങ്ക് കിട്ടി…….. പറന്നുപോയത് കിളികളാണോ കറങ്ങുന്നത് നക്ഷത്രങ്ങളാണോ എന്നറിയാതെ പാവം കിറുങ്ങിനിന്നുപോയി…………… കണ്ടുനിന്ന എല്ലാവരിലും ഭാവഭേദമുണ്ടായി…. അവർ ആദ്യമായിയാണ് അലോകിന്റെ അങ്ങെനെയൊരു രൂപം കാണുന്നത്…. അവന്റെ ശരീരത്തിന്റെ വിറയൽ അപ്പോഴും അവനെ വിട്ട് മാറിയിട്ടില്ല………… പെട്ടെന്നാണ് താഴെകിടക്കുന്ന ഒരു മരക്കഷ്ണവുമായി ഋതിക് അവന് നേർക്ക് പാഞ്ഞ് വന്നത്……. ഭയ്യാ…………..

അന്തരീക്ഷത്തിൽ മുഴങ്ങിക്കേട്ട ആ ഒരൊറ്റ വിളി മതിയായിരുന്നു അവന് തിരിഞ്ഞ് നിന്ന് ഋതിക്കിന്റെ നെഞ്ചിനൊരു പഞ്ച് കൊടുക്കാൻ.. !!! വീഴാനാഞ്ഞ ഋതിക് കൂടുതൽ ശക്തിയോടെ മരക്കഷ്ണം അടിക്കാനായി ഓങ്ങിയതും അലോക് അത് കാലുകൾ കൊണ്ട് ചവിട്ടിത്തെറിപ്പിച്ചു…. ശേഷം അവന്റെ തടിയ്ക്കിട്ടൊരു ഇടിയും കൊടുത്തു…. മണ്ണിലേക്ക് വീണ അവന്റെ നെഞ്ചിലേക്ക് കാലെടുത്തുവെച്ചതും സൂപ്പർ വിസിലടി ഉയർന്നു !!!ഭയ്യാ… യൂ ആർ സൂപ്പർ…. !!!!!!!!കിടിലൻ വിസിലടിയോടൊപ്പം അവൾ ആവേശത്തോടെ വിളിച്ചുകൂവിക്കൊണ്ടിരുന്നു… ഏതാണ്ട് ഗുസ്തിമത്സരം കഴിഞ്ഞതുപോലെ… !!! ഇത് കണ്ട് ശെരിക്കുമിപ്പോൾ കിളിപോയത് പാവം അലോകിനാണ്…..

ഈശ്വരാ…. ഇതിനെന്താ വട്ടാണോ എന്ന് പോലും അവൻ ചിന്തിച്ചു….. ശേഷം അവന്റെ നെഞ്ചിടിപ്പ് അളക്കുന്ന തന്റെ കാലുകൾ എടുത്ത് മാറ്റി തിരിയുമ്പോൾ ഒരു മാസ്സ്ഡയലോഗ് കാച്ചാനും അലോക് മറന്നില്ല. .. ഹാ. പിന്നെ ചേട്ടാ.. ദോ ആ കൊച്ചിനോട് ഒരു സോറി പറഞ്ഞേക്കണേ.. ഇപ്പോ വേണ്ട ഒന്നെണീറ്റ് നിൽക്കാറാകുമ്പോൾ മതി.. !😇😇 തിരിഞ്ഞ് നല്ല സ്ലോ മോഷനിൽ നടന്ന് വന്ന് ജോയുടെ തലയ്ക്കിട്ടൊരു കൊട്ട്കൊടുത്തു… നാല്…. അല്ല അഞ്ച്…. !! എന്തോന്ന്…. കിളികൾ…. ഹേ…….. ബോധമില്ലാത്ത അവന്റെ തലയിൽ ഒരു കൊട്ടുംകൂടി കൊടുത്തതും പറന്നുപോയ ബോധം തിരികെവന്നു……

ഒരു ഇളിച്ച ചിരിയോടെകൂടി ജോയ് അലോകിന് പിന്നാലെ നടന്നു…… നേരെ ക്യാന്റീനിലേയ്ക്കാണ് അവർ പോയത്…. അതിനുമുൻപ് വാഷ്‌റൂമിൽ പോയി ശരീരത്ത് പറ്റിയ മണ്ണുംചെളിയുമെല്ലാം കളഞ്ഞു… ക്യാന്റീനിൽ നിന്ന് നേരെ ക്ലാസ്സിലേക്കും പിന്നെ അവിടുന്ന് ഓഡിറ്റോറിയവും ഗ്രൗണ്ടുമൊക്കെയായി ദിനചര്യകൾക്ക് മാറ്റമുണ്ടാക്കിയില്ല…….. പക്ഷെ, അവിടെയെല്ലാം അവരെ നിരീക്ഷിച്ചുകൊണ്ട് ആ കണ്ണുകളുണ്ടായിരുന്നു… ജോയേക്കാൾ അലോകിലായിരുന്നു ആ കണ്ണുകളുടെ ശ്രദ്ധ ………

ഒരാഴ്ച വളരെ പെട്ടെന്ന് കടന്നുപോയി…….. ദിനചര്യകൾക്ക് മുടക്കം വരാതെ അവരും അവരെ നിരീക്ഷിച്ചുകൊണ്ട് ആ കണ്ണുകളും ആ ക്യാമ്പസിൽ നിറഞ്ഞുനിന്നു……… ഋതിക് വീണ്ടും കോളേജിൽ വന്ന് തുടങ്ങി…… കാലിലെ ബാൻഡേജും താടിയെല്ലിലെ പൊട്ടലും അവനോട് സഹതാപം തോന്നിക്കുമെങ്കിലും ആാാ കണ്ണിൽ നിറഞ്ഞുനിന്ന പക അവന്റെ മുഖത്തെയും ക്രൂരമാക്കി………… ക്ലാസ് കഴിഞ്ഞ് വൈകിട്ട് അങ്കിൾസ് എന്ന അവരുടെ സ്ഥിരം മീറ്റിംഗ്പ്ലേയ്‌സായ കോഫീഷോപ്പിൽ ടീ കുടിച്ചുകൊണ്ടിരുന്ന ജോയ്‌ക്കും അലോകിനുമരികിൽ അവൾ വന്ന് നിന്നു.. മ്മ് ന്താ…… ജോയുടെ ചോദ്യം അവൾ മൈൻഡെ ചെയ്തില്ല……… ഓഹ് സോറി…. ഈ പെണ്ണിന് മലയാളമറിയില്ലല്ലോ…… ക്യാ????? അവൻ വീണ്ടും ചോദിച്ചപ്പോൾ ഒന്നുമില്ലെന്നർത്ഥത്തിൽ അവൾ തലയാട്ടി അലോകിനെയൊന്ന് നോക്കി.. അവൻ ഇതൊന്നും കേട്ടില്ല എന്നമട്ടിൽ ചായ കുടിക്കുകയാണ്……….

അവൾ അവനരികിലുള്ള കസേരയിലിരുന്ന് അവന്റെ മുന്നിലെ ചായ കപ്പ് നീക്കിവെച്ചു……. ഇതെന്താ സംഭവം എന്നരീതിയിൽ അവന്മാർ അവളെ നോക്കിയതും അവൾ അവർക്ക് നേരെ കൈകൾ നീട്ടി….. അയാം ജൂഹി, ജൂഹിസെയ്ദ്….. ഞാൻ ചേട്ടന്മാരെ കുറച്ച് നാളായി ഫോളോ ചെയ്യുവാ… അന്ന് ഈ ഭയ്യാ ആ സീനിയറിനെ അടിച്ച് ഇഞ്ചം പരുവമാക്കിയില്ലേ., അന്നുമുതൽ ഞാൻ ഈ ഭയ്യയുടെ കട്ടഫാനാ………. ഹിന്ദിക്കാരിയായി കരുതിയ പെണ്ണ് പച്ചവെള്ളം പോലെ മലയാളം പറയുന്നത് കേട്ട് വായും പൊളിച്ചിരുന്നു പോയി ജോയ്……… നീ.. നീ മലയാളിയാണോ…….. അതേലോ ഭയ്യാ …. ഹാഫ് മലയാളി, ഹാഫ് പഞ്ചാബി…….. അവൾ കുസൃതിയോടെ പറയുന്നത്കേട്ട് ജോയ് ഒന്ന് ഞെട്ടി… എന്നിട്ട് തലയിൽ കൈയും വെച്ച് ചിരിച്ചു… പക്ഷെ അപ്പോഴും മാറ്റമൊന്നുമില്ലാതെ ഇരിക്കുകയായിരുന്നു അലോക്…. ഭയ്യാ .. പ്ലീസ് ഭയ്യാ എന്നെയും കൂടികൂട്ടുമോ നിങ്ങളുടെ കൂടെ..???

അവൾ അവന്റെ കൈകളിൽ പിടിച്ചുകൊണ്ട് പറഞ്ഞതും കൈകൾ തട്ടിമാറ്റി അവനെണീറ്റു…. പെട്ടെന്നവന്റെ ഭാവമാറ്റം അവളെ ഭയപ്പെടുത്തിയെങ്കിലും അടുത്ത നിമിഷം അവൾക്ക് നേരെനീണ്ടുവന്ന കത്തിമുന അവന്റെ കൈകളിൽ ചോരപൊടിച്ചു….. ഭയ്യാ…. അവൾ വിളിച്ചുകൂവി… അപ്പോഴേക്കും ഋതിക്കിന്റെ ആളുകൾ അവനെ വളഞ്ഞിരുന്നു………. ഡാ… നീ എന്ത് കരുതി… ഈ ഋതിക്കിനെ അടിച്ചിട്ട് ഹീറോയായി ക്യാമ്പസിൽ വിലസാമെന്നോ…… ഹഹഹഹ…… മോനെ ഇത് കേരളമല്ല, ബാംഗ്ലൂർ ആണ്…. നിന്റെ അഭ്യാസം ഇവിടെ നടക്കില്ല…. പിന്നെ ദോ ലവള്…. അവൾക്ക് വേണ്ടിയല്ലേ നിന്റെ ചങ്കിനെ എനിക്ക് തൊടേണ്ടിവന്നത്….. അതിനല്ലേ നീ എന്നെ തല്ലിയെ… എങ്കിൽ നീ ഒന്ന് കേട്ടോ… ആഗ്രഹിച്ചതെന്തും സ്വന്തമാക്കിയിട്ടേയുള്ളൂ ഈ ഋതിക്, ഇവളെയും എന്റെ കൂടെ കിടത്തിയിരിക്കും…. നിനക്ക് വേണമെങ്കിൽ അത് കഴിഞ്ഞ് തരാം ജസ്റ്റ്‌ ഫോർ എ വൺനൈറ്റ്‌…… !!!

പറഞ്ഞ് തീർന്നില്ല അതിന്മുൻപ് അന്തരീക്ഷത്തിൽ കൂടി പറന്നു ഋതിക്……….. കൂടെയുള്ള രണ്ട് തടിമാടൻമാർ കയ്യിലിരുന്ന കത്തി ആഞ്ഞ് വീശിയതും ജോയ് അവിടെകിടന്ന കസേരയെടുത്ത് അവർക്ക് മേൽ എറിഞ്ഞു…….. അതേസമയം തന്നെ പിന്നിലൂടെ വന്ന് അടിച്ചിട്ട ഒരുത്തന്റെ കൈ പിടിച്ച് തിരിച്ച് കാലിൽ കൂടി ലോക്കിടുകയായിരുന്നു അലോക് …… അപ്പോഴേക്കും വീണ് കിടന്ന ഋതിക്എണീറ്റു……. ചെയർ എടുത്ത് അലോകിന്റെ തലയ്ക്ക് പിറകിൽ അടിച്ചതും നിയന്ത്രണം തെറ്റി അവൻ വീണു………. വീണ് കിടന്ന അവനുമേൽ വീണ്ടും അടിക്കാനാഞ്ഞതും അലോക് ഋതിക്കിനെ ചവിട്ടി വീഴ്ത്തി …. തലയ്ക്ക് പിന്നിൽ നന്നായി വേദനിക്കുന്നുണ്ടെങ്കിലും അവൻ അത് കാര്യമാക്കാതെ എണീറ്റു……. എണീക്കാൻ പാട് പെടുന്ന ഋതിക്കിനെ എണീപ്പിച്ച് കവിളുകൾ രണ്ടും മാറിമാറി അടിച്ച് തന്റെ കലിപ്പ് തീർത്തുകൊണ്ടിരുന്നു അലോക്…

ഡാ കോപ്പേ…. ഒരിക്കൽ നിനക്കുള്ള കണക്ക് തീർത്തിട്ട് വിട്ടതാ ഞാൻ.. വീണ്ടും എന്റെ കൈ മെനക്കെടുത്താൻ വരുന്നതിന് മുൻപ് നിന്റെ വീട്ടിൽ പറഞ്ഞിരുന്നോ കോടിമുണ്ട് വാങ്ങിവെക്കാൻ…………. അലോക് അവന്റെ മുഖത്ത് ആഞ്ഞിടിച്ചു….. ഇത്, ദാ എന്റെ ഈ ചോരയ്ക്ക് വേണ്ടി.. അടുത്ത ഇടി മൂക്കിൽ….. ആഹാ.. രക്തം പൈപ്പ് പൊട്ടി വെള്ളം പോകണപോലെയല്ലേ ചീറ്റുന്നെ…… 😜 ഇത് ഒരു പെണ്ണിനെപ്പറ്റി മോശമായി പറഞ്ഞതിന്……. ഡാ കോപ്പേ എന്തും സഹിക്കും അലോക്, പക്ഷെ എനിക്ക് പ്രിയപ്പെട്ടവരുടെ വേദനയോ ഒരു പെണ്ണിനെ അപമാനിക്കുന്നതോ സഹിക്കില്ല ഞാൻ……. കേട്ടോടാ പന്ന….. ****മോനെ…. അവന്റെ മേലിൽ നിന്നെണീക്കും മുൻപ് ഒരു ചവിട്ട് ആ നെഞ്ചിനിട്ട് കൊടുത്തുകൊണ്ട് അവൻ തിരിഞ്ഞു.. ഇതേ സമയം കൂടെവന്നവന്മാരെ പഞ്ചറാക്കുന്ന തിരക്കിലായിരുന്നു ജോയ്… ഒടുവിൽ എല്ലാത്തിനെയും ചുരുട്ടിക്കൂട്ടി ഒരു മൂലയ്ക്കിട്ടു…………..

ബോധം മറയും മുൻപ് ഋതിക്കിന് ഒരു താക്കീതും കൂടി കൊടുത്ത് അലോക് അവിടർനിന്നുമിറങ്ങി, കൂടെ ജോയും പിന്നെ,,, എല്ലാം കണ്ട് തരിച്ചുനിന്ന നമ്മുടെ പഞ്ചാബികൊച്ചും 😇😇 അലോകിന്റെ കൈയിൽ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു, തലയ്ക്ക് പിന്നിൽ നല്ല വേദനയും പക്ഷെ അതൊന്നും കാര്യമാക്കാതെ അവൻ ബൈക്കിൽ കയറാൻ ഭാവിച്ചതും അവൾ അവനെ തടഞ്ഞു……. എന്താ എന്നർത്ഥത്തിൽ അവളെ അവനൊന്ന് നോക്കിയതും അവൾ അവന്റെ കൈ പിടിച്ചുയർത്തി……. അല്ലൂ, ഡാ… ചോര ഒഴുകുന്നുണ്ടല്ലോ… അപ്പോഴാണ് ജോയ് പോലും അത് ശ്രദ്ധിച്ചത്…. കുഴപ്പമില്ല, നീ വാ നമുക്ക് പോകാം…… അവൻ കൈ തട്ടിമാറ്റി ബൈക്കിൽ കയറി ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ തുടങ്ങിയതും അവൾ കീ ഊരിയെടുത്തു… ഡീ, കീ താ…….. അവൻ ഒച്ചവെച്ചു…… സ്സ് ഡാ പതുക്കെ,

ആളുകൾ ശ്രദ്ധിക്കുന്നു.. അവന് പിന്നിലായി വന്നുനിന്ന് ജോയ് പറഞ്ഞതുകേട്ട് അവൻ ചുറ്റും നോക്കി… ശെരിയാണ്, എല്ലാവരും തങ്ങളെ തന്നെയാണ് ശ്രദ്ധിക്കുന്നതെന്നറിഞ്ഞതും അവന്റെ ദേഷ്യമൊന്നടങ്ങി….. നിന്നോട് പറഞ്ഞാൽ മനസ്സിലാകില്ലേ..കീ താ.. ശബ്ദം കുറച്ചാണെങ്കിലും ദേഷ്യത്തോടെ അവൻ പറഞ്ഞത് കേട്ട് അവൾ തിരിഞ്ഞുനിന്നു… എന്നെ നിങ്ങളുടെ കൂടെ കൂട്ടാമെന്ന് വാക്ക് താ.. എങ്കിൽ തരാം ………….. അവൾ ചിണുങ്ങി…. ഡീ.. നിന്നോടല്ലേ പറഞ്ഞെ, തരാൻ.. അവൻ സകല ദേഷ്യവും കൂടി അവളുടെ കവിളിൽ തീർത്തു…. പാവം, ആ ആരോഗ്യദൃഢഗാത്രന്റെ തല്ലുകൊള്ളാനുള്ള ശക്തിയില്ലാതെ അവിടെ വീണുപോയി… അവളുടെ കൈയിൽ നിന്ന് താഴെവീണ കീ ജോയ് എടുത്ത് അലോകിന് കൊടുത്തു…. മേലാൽ ഞങ്ങളുടെ പിറകെ നടക്കുകയോ ഞങ്ങളോട് കൂട്ടുകൂടാൻ വരികയോ ചെയ്യരുത്…

ചെയ്താൽ…. രക്തമൊഴുകുന്ന കൈകളാൽ അവൾക്ക് നേരെ ഉയർത്തി അവസാനതാക്കീതും നൽകി അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു… നിന്നോട് ഇനി കേറാൻ പ്രത്യകിച്ച് പറയണോ….. അവന്റെ കൈയിൽ നിന്ന് വാങ്ങാനുള്ള ശേഷിയില്ലാത്തതുകൊണ്ട് അവളെയൊന്ന് നോക്കിയിട്ട് ജിത്തു പിറകിൽ കയറി….. അടുത്ത നിമിഷം ഗുഡുഗുഡു ശബ്ദവുമായി ബുള്ളറ്റ് അവളെ കടന്നുപോയി…….. കവിളിലെ വേദനകൊണ്ടോ അവൻ പറഞ്ഞ വാക്കുകൾ മനസ്സിനെ കുത്തിനോവിച്ചതുകൊണ്ടോ എന്തോ ആ കണ്ണുകൾ നിറഞ്ഞൊഴുകി……. അന്തരീക്ഷത്തിൽ അതുവരെ മൂടികെട്ടിയിരുന്ന കാർമേഘവും ആ കണ്ണീരിനൊപ്പം പേമാരിയായി അലിഞ്ഞുചേർന്നു…….. ജോയുടെ നിർബന്ധപ്രകാരം ഹോസ്പിറ്റലിൽ പോയി മുറിവ് ഡ്രെസ് ചെയ്ത് തലയ്ക്കൊരു സിറ്റി സ്കാനും എടുത്ത് പുറത്ത് നിന്ന് ഫുഡും കഴിച്ചിട്ടാണ് അവർ ഹോസ്റ്റലിലേക്ക് മടങ്ങിയത്……….

നാശം പിടിച്ച മഴ, വൈകിട്ട് തുടങ്ങിയതാ.. മേല് മുഴുവൻ നനഞ്ഞു…… ഹോസ്റ്റലിലേക്ക് ഓടി കയറുന്നതിനിടയ്ക്ക് ജോയ് മഴയെ പഴിച്ചു… എന്നാൽ അല്ലു അതാസ്വദിക്കുകയാണ് ചെയ്തത്…….. ഡാ കേറിവാ… ഇനി പനിപിടിച്ച് കിടന്നില്ലേൽ സ്വസ്ഥത ഉണ്ടാവില്ലായിരിക്കും അല്ലെ….. ജോയ് അവനെ പിടിച്ച് വലിച്ചുഅകത്തേക്ക് കൊണ്ടുപോയി.. റൂമിലെത്തിയതും ടവ്വൽ എടുത്ത് അവന്റെ തല തുവർത്താൻ തുടങ്ങി….. ജോയിച്ചാ, ഞാൻ ചെയ്തോളാടാ… നീ നിന്റെ തല തോർത്ത്…….. .. ജോയുടെ മുടിയിൽ നിന്നിറ്റിറ്റുവീഴുന്ന മഴത്തുള്ളികൾ നോക്കി അല്ലു പറഞ്ഞതും അവനെ ദഹിപ്പിച്ചോരു നോട്ടം നോക്കി ജോയ്… ഡാ അച്ചായാ നീയാര് എന്റെ അമ്മയോ അതോ ഭാര്യയോ…… ഇങ്ങെനെ കെയർ ചെയ്യാൻ????

തോർത്തികൊണ്ടിരുന്ന ജോയുടെ കൈ പിടിച്ചുവച്ച് അല്ലു ചോദിച്ചതും കൈ ബലമായി കുടഞ്ഞ്മാറ്റി ജോയ്…. ഇത് രണ്ടുമല്ല..നിന്റെ ചങ്കാ ഞാൻ….. നിനക്ക് വല്ലതും പറ്റിയാലേ ദാ ഇവിടെയാ എനിക്ക് നോവുക………സ്വയം നെഞ്ചിൽ തട്ടി ജോയ് പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു…. അയ്യേ.. എന്തോന്നാടാ……. മിണ്ടാതെഇരുന്നോണം…… അല്ലുവിനെ നോക്കി കണ്ണുരുട്ടികൊണ്ട് തലതോർത്തൽ തുടർന്നു ജോയ്…….. മതി, മതി നീ പോയി ഫ്രഷ് ആയിവാ…. ജോയെ ബാത്റൂമിലേക്ക് തള്ളിവിട്ട് അല്ലു ബെഡിൽ ഇരുന്നു………………… പെട്ടെന്ന് അവന്റെ ഫോൺ കാൾ ചെയ്തു… എടുത്തതും ഭയ്യാ എന്നൊരു വിളി…….. ഓ ഈ പെണ്ണ് പറഞ്ഞാൽ കേൾക്കില്ലേ…..ദേഷ്യം അവനിൽ പടരാൻ തുടങ്ങി……. നിന്നോട് പറഞ്ഞില്ലേ ഇനി ഞങ്ങളുടെഅടുത്ത് വരരുതെന്ന്… വെച്ചിട്ട് പോടീ……..

അവളെന്തെങ്കിലും പറയാൻ വരുംമുൻപ് അവൻ ഫോൺ കട്ട് ചെയ്തു………….. ഫോൺ ബെഡിലേക്ക് എറിഞ്ഞിട്ട് ബാൽക്കണിയിലേക്ക് അവൻ നടന്നു……. കുറച്ച് നേരം കഴിഞ്ഞ് ഫ്രഷ് ആയിവന്ന ജോയ് കാണുന്നത് ബാൽക്കണിയിൽ നിൽക്കുന്ന അല്ലുവിനെയാണ്……….. ഹാങ്ങറിൽ നിന്ന് ഒരു ടീഷർട്ട്‌ എടുത്തിട്ട് ചാർജ് ചെയ്തിട്ടിരുന്ന ഫോൺ എടുത്തപ്പോഴേക്കും സുമിത്രാമ്മയുടെ നാല് മിസ്സഡ്കാൾ…… ഡാ അമ്മ വിളിച്ചേക്കുന്നു…. നിന്നെ വിളിച്ചില്ലേ…. പെട്ടെന്നാണ് അല്ലു തന്റെ ഫോൺ ബെഡിലാണെന്ന് ഓർത്തത്…. ഫോൺ സൈലന്റിലായിരിക്കും,കാൾ കേട്ടില്ല… നീ തിരിച്ച് വിളിച്ചേ…… ജോയ് സുമിത്രയെ വിളിച്ചു… അമ്മയും മക്കളും അന്നത്തെ ദിവസത്തെ വിശേഷങ്ങളെല്ലാം പരസ്പരം പറഞ്ഞ് കേൾപ്പിച്ചു….. എങ്കിൽ ശെരി മക്കളെ.. സുമിത്ര കാൾ കട്ട് ആക്കിയതും ജോയുടെ ഫോണിൽ മറ്റൊരു കാൾ വന്നു….. അവൻ അറ്റൻഡ് ചെയ്യാൻ തുടങ്ങിയതും അല്ലു അത് കട്ട് ചെയ്തു….

അതെടുക്കേണ്ട ജോയിച്ചാ, അതാ പെണ്ണാ ആ ജൂഹി…. എന്നെയും വിളിച്ചു…… അവൾക്ക് പ്രാന്താ…… അലോക് ദേഷ്യത്തിൽ പറഞ്ഞു….. എന്തോന്നാടാ അല്ലു….. അവളെന്ത്‌ചെയ്തിട്ടാ… പാവം ഒരു കൊച്ച്… നീ ഇന്ന് വൈകിട്ട് അവളോട് കാണിച്ചതേ തെറ്റ്… എന്നിട്ടിപ്പോ…. നീ മാറ് ഞാൻ വിളിക്കാം അവളെ…….. ഡാ… ജോയിച്ചാ… അല്ലൂ വേണ്ട, ഈ കാര്യത്തിൽ ഞാൻ നിനക്ക് കൂട്ട് നിൽക്കില്ല നിൻറെ ഭാഗത്താണ് തെറ്റ്… അവൻ അവൾ വിളിച്ച നമ്പറിലേക്ക് തിരികെവിളിക്കാൻ തുടങ്ങിയതും ദിയ ജോയെ വിളിച്ചു…. ഹെലോ ദിയ…. എന്താടോ പതിവില്ലാത്ത ഒരു കാൾ…. ജോയിച്ചൻ പഞ്ചാര സ്വല്പം കലക്കി ചോദിച്ച ചോദ്യം കേട്ട് ചിരിയോടെ അല്ലു ബാൽക്കണിയിലേക്ക് നടക്കാൻ തുടങ്ങി…. വാട്ട്‌…. !!!!! പെട്ടെന്നുള്ള ജോയുടെ അലർച്ച അവനെ ഞെട്ടിച്ചു…….. എന്താടാ…. എന്താ…..

അവന്റെ പാരവേഷവും ഒഴുകിയിറങ്ങുന്ന വിയർപ്പ്തുള്ളികളും അല്ലുവിനെ മുൾമുനയിൽ നിർത്തി…. ദിയ, താൻ പേടിക്കേണ്ട…. ഞാൻ തന്നെ വിളിക്കാം…… അവൻ ഫോൺ കട്ട് ചെയ്തു………. ഡാ എന്താടാ………. തകർന്നവനെപോലെ ബെഡിലിരുന്ന ജോയുടെ തോളിൽ കൈഇട്ട് അലോക് ചോദിച്ചു…………. അല്ലൂ, അവൾ ആ ജൂഹി…….. അവളുടെ പേര് കേട്ടതും അവനിൽ ദേഷ്യം പടർന്നു…. അവളോ… അവളുടെകാര്യമാണോ…… അവൻ ദേഷ്യത്തോടെ മുഖം തിരിച്ചു… നാശം പിടിച്ച ഒരു പെണ്ണ്…. !!!!! ഡാ….. ജോയ് അലറി… അവന്റെ ആ ഭാവം അല്ലുവിന് അപരിചിതമായിരുന്നു…… ജോയ്………….. അവൻ ജോയുടെ തോളിൽ കൈവെച്ചതും അവൻ പൊട്ടിത്തെറിച്ചു………… ദിയ വിളിച്ചത് എന്തിനാണെന്ന് അറിയണ്ടേ നിനക്ക്… നീ പറഞ്ഞ ആ നാശം പിടിച്ച പെണ്ണ് നേരം ഇത്രആയിട്ടും ഹോസ്റ്റലിൽ ചെന്നിട്ടില്ലെന്ന്………………

നമ്മളെ കാണണം എന്ന് പറഞ്ഞിറങ്ങിയതാ, അതിന് ശേഷം ഒരു വിവരമില്ലെന്ന്…. !!! ജോയ് പറഞ്ഞത് കേട്ട് അലോക് ഞെട്ടിത്തരിച്ചു……. ഡാ.. അവള്… അവള് എവിടെപോകാനാ……. എനിക്കെങ്ങെനെ അറിയാനാ അല്ലൂ…. ഈ കോരിച്ചൊരിയുന്ന മഴയത്ത് അവൾ എവിടാണെന്ന് ഞാൻ എങ്ങെനെ പറയാനാ……………………… വൈകിട്ട് നീ പറഞ്ഞത് കൂടിപ്പോയില്ലേ…….. അത് പാവത്തിനെ വല്ലാണ്ട് വിഷമിപ്പിച്ചിട്ടുണ്ട്… അവൾ നമ്മുടെ കൂടെകൂടിക്കോട്ടെയെന്നാ ചോദിച്ചേ അല്ലാതെ നിന്നെ കെട്ടിക്കോട്ടെ എന്നല്ല… അതിന് നീ എന്തോക്കെയാ അല്ലു പറഞ്ഞത്…… എല്ലാം കഴിഞ്ഞ് പാവം അതിനെ അവിടെഒറ്റയ്ക്കാക്കി വന്നേക്കുന്നു…….എന്റെയും കൂടി തെറ്റാ, വയ്യാതെയാണെങ്കിലും അവന്മാരുടെ സാന്നിധ്യമുള്ളിടത്ത് അവളെ ഇട്ടിട്ട് പോവരുതായിരുന്നു….. കർത്താവെ……. ഇനി എന്നാ ചെയ്യും???? അവൾക്ക് ഒന്നും വരുത്തല്ലേ…………….

അല്ലുവിനെ കുറ്റപ്പെടുത്തി അന്നാദ്യമായി ജോയ് സംസാരിച്ചു…. പക്ഷെ അവൻ പറഞ്ഞതെല്ലാം സത്യങ്ങളായിരുന്നു… അലോക് അതുൾക്കൊള്ളുകയും ചെയ്തു… പാടില്ലായിരുന്നു, ഒന്നുമില്ലെങ്കിലും ഒരു പെൺകൊച്ചല്ലേ…പെട്ടെന്നാണവൻ അവൾ തന്നെ വിളിച്ചതോർത്തത്.. കോരിച്ചൊരിയുന്ന മഴയുടെ ശബ്ദം നന്നായി കേൾക്കാം കൂടെ പള്ളിമണിയുടെ ശബ്ദവും കേട്ടതായി അവനോർമ്മവന്നു…… പെട്ടെന്ന് എന്തോ ഉൾപ്രേരണയിൽ കീയുമെടുത്ത് താഴേക്ക് ഓടി…. പിന്നാലെ ചെന്നെങ്കിലും ജോയ് എത്തുംമുൻപ് അലോകിന്റെ ബൈക്ക് ഹോസ്റ്റൽ ഗേറ്റ് കടന്നിരുന്നു…….. ഇടിയോട് കൂടിയ മഴ അവനെ ബാധിച്ചതേയില്ല… കാരണം അതിനേക്കാൾ അധികം അവന്റെ മനസ്സ് പറഞ്ഞുപോയവ ഓർത്ത് വിഷമിക്കുന്നുണ്ടായിരുന്നു…….. സ്പീഡ് കൂടുതലാണെങ്കിലും മനസ്സും ബൈക്കും അവന്റെ നിയന്ത്രണത്തിലായിരുന്നു……

നേരെപോയത് അങ്കിൾസിലാണ്….. അവിടെ അടച്ചിട്ടിരിക്കുന്നത് കണ്ട് മുന്നോട്ട് പോയി…. പള്ളിയുടെ മുൻപിൽ ബൈക്ക് നിന്നു….. അവിടെയും ആരെയും കാണാതായപ്പോൾ അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു… പക്ഷെ, കുറച്ച് മുൻപിലായിട്ടുള്ള ബസ്റ്റോപ്പിൽ ആരോ ഇരിക്കുന്നതായി ഹെഡ്ലൈറ്റിന്റെ വെട്ടത്തിൽ അവൻ കണ്ടു…… അവിടേക്ക് ചെന്നതും, കണ്ടു… പേടിച്ചരണ്ട് നനഞ്ഞുകുതിർന്ന വസ്ത്രവുമായി ബാഗും നെഞ്ചോടടക്കി പിടിച്ചിരിക്കുന്ന ജൂഹിയെ…. അവളുടെ കുസൃതിനിറഞ്ഞ കണ്ണുകൾ അടഞ്ഞിരുന്നു……. ആരുടെയോ സാമീപ്യം അറിഞ്ഞ് കണ്ണ് തുറന്നതും മുൻപിൽ അലോകിനെ അവൾ കണ്ടു….. ഭയ്യാ…….. ഓടിവന്ന് അവനെ കെട്ടിപിടിച്ചു……. ആ നീക്കം അവന് പ്രതീക്ഷിച്ചില്ലങ്കിലും അവളുടെ ശരീരത്തേയും മനസ്സിലെയും തളർച്ചയ്ക്ക് തന്റെ സംരക്ഷണം ആവിശ്യമാണെന്ന് തിരിച്ചറിഞ്ഞ് അവനും അവളെ പുണർന്നു…..

ജൂഹി, താനെന്തിനാ ഇവിടെയിരുന്നെ….. അത് ഭയ്യാ,,, ഞാൻ കരുതി ഭയ്യാ തിരികെവരുമെന്ന്.. എന്നോട് കൂട്ട് കൂടുമെന്ന്…. അതാ ഞാൻ……. ചുണ്ട് കൂർപ്പിച്ചുകൊണ്ടുള്ള അവളുടെ സംസാരം കേട്ട് ഒറ്റവീക്ക് വെച്ചുകൊടുക്കാൻ തോന്നിയെങ്കിലും ആ സംസാരത്തിലെ നിഷ്കളങ്കത അവനെയതിന് സമ്മതിച്ചില്ല….. വിറയ്ക്കുന്ന ശരീരത്തിന് ചൂടുകാനായി തന്റെ ജാക്കറ്റ് അവനവൾക്ക് നൽകി………… തൊട്ടടുത്തുള്ള കടയിൽനിന്ന് ചൂട് കട്ടനടിച്ചതും അവൾ ഉഷാറായി…. തിരികെ അവളെ ഹോസ്റ്റലിൽ കൊണ്ടാക്കി അവൻ പോകാനൊരുങ്ങിയതും അവൾ വിളിച്ചു…. ഭയ്യാ….. മ്മ്.. മ്മ് ഭയ്യക്കെന്നെ ഇഷ്ട്ടമല്ലെന്നെനിക്കറിയാം എങ്കിലും കൂടെപ്പിറപ്പെന്ന് പറയാൻ ആരുമില്ലാത്ത എനിക്കൊരു ഭയ്യയായി ഞാൻ കണ്ടോട്ടെ ഈ ഏട്ടനെ…. വേറൊന്നുംകൊണ്ടല്ല എന്തോ അങ്ങെനെ കരുതുമ്പോൾ ഒരു സുരക്ഷിതത്വം തോന്നും അതുകൊണ്ടാ…..

അവളുടെ ശബ്ദത്തിലെ ഏങ്ങൽ അവൻ തിരിച്ചറിഞ്ഞു…. അതവന്റെ മനസ്സിനെ നോവിച്ചു…………. താൻ കാരണം ഒരു പെണ്ണ് കരയുന്നു എന്നതോർത്ത് അവന് സ്വയം പുച്ഛം തോന്നി… അവന്റെ മനസ്സിലേക്ക് ഒരു അഞ്ചുവയസ്സുകാരി കുഞ്ഞിന്റെ മുഖംഓടിയെത്തിയതും തിരിഞ്ഞുനടന്ന അവളെ അവൻ വിളിച്ചു…. ഡീ കാന്താരി…….. ഹേ??? എന്റെ ദേഷ്യം ജോയിച്ചനെപ്പോലെ സഹിക്കാനും എന്റെ കയ്യിൽനിന്ന് രണ്ടെണ്ണം വാങ്ങാനും തയ്യാറാണെങ്കിൽ നീ കൂടിക്കോ പെണ്ണെ ഞങ്ങളുടെ കൂടെ… ഞങ്ങളുടെ രണ്ടാളുടെയും കുഞ്ഞ്പെങ്ങളായി…. 💖💖 അവന്റെ വാക്കുകൾ അവൾക്ക് സന്തോഷം പകർന്നു… ഓടിവന്ന് അവന്റെ കവിളിൽ ഒരു ചാകരയുമ്മയും കൊടുത്ത് അവൾ അകത്തേക്ക് നടന്നു…..

അവൾ ഹോസ്റ്റലിനുള്ളിലേക്ക് പോകുന്നതും നോക്കി ഗേറ്റിന് പുറത്ത് അവൻ നിന്നു…… ഭയ്യാ…… ഭയ്യാ ….. പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഈ വിളി ആ കോളേജിൽ നിറഞ്ഞുനിന്നു കൂടെ മൂന്നെണ്ണത്തിന്റെയും കളിചിരികളും… ഓരോ ദിവസം പോകുംതോറും അവൾ അവരെ അതിശയിപ്പിക്കുകയായിരിന്നു…. അറിഞ്ഞാലും അറിഞ്ഞാലും തീരാത്ത ഒരു വിസ്മയം പോലെ… 💖💖 കണ്ണാ………. ഡോർ തട്ടിയുള്ള സുമിത്രയുടെ വിളികേട്ട് അവൻ ഓർമ്മയിൽ നിന്നും ഞെട്ടിയുണർന്നു………………… ബാൽക്കണിയിൽ നിന്നും റൂമിലേക്ക് പോകുംമുൻപേ അവൻ ഒരിക്കൽ കൂടി ആകാശത്തേക്ക് നോക്കി, അവിടെ അപ്പോഴും മിന്നിത്തിളങ്ങികൊണ്ട് ആ നക്ഷത്രമുണ്ടായിരുന്നു……. തുടരും

ആദിശൈലം: ഭാഗം 24

Share this story