വാക…🍁🍁 : ഭാഗം 15

വാക…🍁🍁 : ഭാഗം 15

എഴുത്തുകാരി: നിരഞ്ജന R.N

വാവേ….. വീണ്ടും വീണ്ടും ആ ചുണ്ടുകൾ ഉരുവിട്ടു………… കണ്ണുകൾ നീർത്തിളക്കത്തോടേ…….. കണ്ണേട്ടാ….. നോക്കിക്കെ…… ബാത്‌റൂമിൽ നിന്നും റൂമിൽ കട്ടിലിൽ കിടക്കുന്നവരികിൽ ചെന്നിരുന്ന് അവനെത്തട്ടി വിളിക്കുമ്പോൾ ആ മുഖം വല്ലാത്തൊരു കൗതുകത്തിലായിരിന്നു…….. ഏതൊരു പെണ്ണിന്റെയും ജീവിതം സമ്പൂർണമാകുന്ന നിമിഷങ്ങൾ.., തന്റെ പ്രിയപ്പെട്ടവന്റെ കുഞ്ഞിനെ ഉദരത്തിൽ പേറുന്നു എന്നറിഞ്ഞ നിമിഷങ്ങൾ…… ആഹ്ലാധം ആ ഹൃദയമിടിപ്പിന്റെ തോത് കൂട്ടി………. അപ്പോഴും കൈകൾ ഉദരത്തെ ഗാഡമായി പുണർന്നിരുന്നു…………. വാവേ…. പെട്ടെന്ന് വായോ, ദാ നിന്റെ അച്ഛന്റെ ഈ ഉറക്കമൊക്കെ നമുക്ക് മാറ്റണ്ടേ?????

വയറ്റിൽ നോക്കി അവൾ കളികൾ പറഞ്ഞുതുടങ്ങിയിരിക്കുന്നു………പ്രതീക്ഷകൾ അറ്റുപോയിട്ടും ജീവിതത്തിലേക്ക് ഒരു കൈത്താങ്ങുപോലെ ദൈവത്തിന്റെ സ്പർശനം കിട്ടിയഒരുപെണ്ണിന്റെ പുലമ്പൽപോലെ………. അവനോട് ചേർന്ന് കിടക്കുമ്പോഴും ഉള്ളിൽ സന്തോഷം തുടിക്കോട്ടുകയായിരുന്നു….. അമ്മയ്ക്ക് ഒത്തിരി സന്തോഷായി… അമ്മയേക്കാൾ സന്തോഷം നിന്റെ അച്ഛനാവും… നോക്കിക്കോ ഈ കാര്യം അറിയുമ്പോൾ എന്നേ പൊക്കിയടുത്ത് കറക്കും എന്റെ സഖാവ്….. കൈകുമ്പിളിൽ മുഖംപേറി തുരുതുരെ ചുംബിക്കും…….. സാരിയെ മാറ്റി എന്റെ നഗ്നവയറിൽ മുത്തും, അമ്മയ്ക്ക് മുന്നേ എന്റെ വാവയ്ക്ക് കിട്ടുന്ന ആദ്യചുംബനം…….

അവൾ സ്വപ്‌നങ്ങൾ കാണാൻ തുടങ്ങിയിരിക്കുന്നു … പിന്നെ അങ്ങോട്ട് മാറ്റങ്ങളാകും ഇവിടെ… നിന്റെ അപ്പൂപ്പനും അമ്മൂമ്മയും കൂടി എന്നേ പിന്നെ നിലത്ത് വെക്കില്ല…. ഓരോന്നൊക്കെ ഉണ്ടാക്കി തന്നും കഴിപ്പിച്ചും രണ്ടാളും എന്റെ കൂടെ തന്നെ നില്കും…. നിന്റെ അച്ഛൻ പിന്നെ ഓഫീസ് മറന്നതുപോലെ ആകും… വാകെ, അവിടെ നിൽക്കരുത്… ഇത് കഴിക്കരുത്… അത് കഴിക്കണം.. വെള്ളം കുടിക്ക്….. എന്നൊക്കെ പറഞ്ഞ് എന്റെ പിന്നാലെ നടക്കും……… അച്ചൂട്ടൻ ആണേൽ പിന്നെ തിരിച്ചുപോകുന്ന കാര്യമേ സംശയമാ… കുഞ്ഞുവാവയുടെ കൂടെ കളിക്കാൻ ചെക്കൻ വേണെൽ ഇവിടെ അങ്ങ് കൂടും…………….

കള്ളചിരിയോടെ അവൾ വയറിന്മേൽ തലോടി…… അയ്യെടാ കിടക്കുന്നത് കണ്ടില്ലേ വാവേ നിന്റെ അച്ഛൻ…. ഹും ഈ മനുഷ്യൻ എന്നേ എന്തോരം കരയിച്ചു ന്ന് അറിയുവോ നിനക്ക്??? അമ്മേടെ ചക്കര വന്നിട്ട് വേണം ഈ അച്ഛയെ നമുക്കൊരു പാഠം പഠിപ്പിക്കാൻ…… അമ്മ കരഞ്ഞതിനൊക്കെ അമ്മേടെ വാവ പകരം ചോദിക്കണം കേട്ടോ………😍😍അവൾ കുഞ്ഞിനോടായി കൊഞ്ചി.. അമ്മയും ചിലതൊക്കെ പ്ലാൻ ചെയ്തിട്ടുണ്ട്… എന്നേ കരയിപ്പിച്ചതിന് പകരം ഈ മനുഷ്യനെ നമുക്ക് ഉറക്കണ്ടാ എന്താടാ ചക്കരേ?????…..

നിക്ക് കൊതി വന്നുന്ന് അറിഞ്ഞാൽ പിന്നെ നിന്റെ അച്ഛാ നിലത്തൊന്നുമാകില്ല, തെക്കേതൊടിയിലെ മൂവാണ്ടൻ മാവിന്റെ മണ്ടെലാകും.. നല്ല പച്ച മാങ്ങ ചെത്തി വായിൽ വെച്ച് തരാൻ പിന്നെ ഇവിടുത്തെ അച്ഛനും അമ്മയും തമ്മിൽ അടിയാകും….. ഇന്ത്യൻ കോഫിഹൌസിലെ ചൂട് മസാലദോശ തക്കാളിചട്നിയിൽ മുക്കി ഊതി ഊതി മെല്ലെ വായിലേക്ക് വെച്ച് എന്നേ ഊട്ടുമ്പോൾ ആ കണ്ണുകളിൽ നോക്കി എനിക്ക് ചോദിക്കണം സഖാവെ എന്തിനായിരുന്നു ഇതെല്ലാമെന്ന്………….. അപ്പോൾ നിന്റെ അച്ഛാഎല്ലാം പറയുമായിരിക്കും ല്ലേ വാവേ….. പറയും… നിക്ക് അറിയാം ഒന്നും എന്നിൽ നിന്നൊളിപ്പിക്കാൻ എന്റെ സഖാവിനാവില്ല….

അവൾ സ്വയം ആത്മഗതിച്ചു ചൂട്പഴംപൊരിയും തണുത്ത ഐസ്ക്രീംമും ഒരേ സമയം കഴിക്കണംന്ന് വാശിപിടിച്ച് ഇരിക്കുന്ന ന്റെ മുന്നിലേക്ക് പാതിരാത്രീ അതുമായി ഓടികിതചെത്തുന്ന സഖാവിന്റെ നെറുകയിൽ എനിക്ക് അമർത്തി ചുംബിക്കണം… അവന്റെ കൈകൾ വയറിലേക്ക് ചേർത്ത് വെച്ച് കുഞ്ഞിന്റെ അനക്കം അറിയിക്കണം…… താൻ കേൾക്കാതെ കുഞ്ഞിനോടായി പറയുന്ന രഹസ്യങ്ങൾക്ക് കാതോർത്ത് ആർത്ത് ചിരിക്കണം…… നീരുവന്ന കാലുകൾ മടിയിലേക്ക് വെച്ച് തടവുന്നവന്റെ മുടിഴകളിലൂടെ വിരലുകൾ പായിക്കണം……..

ഓരോ സ്കാനിങ്ങിലും കൂടുതൽ കൂടുതൽ വ്യക്തമാകുന്ന കുഞ്ഞു ഭ്രൂണത്തിന്റെ ചിത്രം കൗതുകത്തോടെ നോക്കണം………. എല്ലാത്തിനുമൊടുവിൽ അസഹ്യമായ വേദനയിൽ പുളഞ്ഞ് ലേബർറൂമിലേക്ക് പോകുമ്പോഴും വലം കൈയിൽ സഖാവിന്റെ വിരലുകൾ ചേർന്നിരിക്കണം………….. കൈകൾ ചുരുട്ടിപിടിച്ച് ചിമ്മാൻപോലും കഴിയാത്ത കുഞ്ഞികണ്ണും മുലപ്പാലിനായി നുണയുന്ന ചുണ്ടുമായി പഞ്ഞിക്കെട്ടുപോലെ ഒരു ടവ്വലിൽ പൊതിഞ്ഞ് കുഞ്ഞിനെ നഴ്സ് അവന്റെ കൈകളിൽ എൽപ്പിക്കുമ്പോൾ ആധിയോടേ അവൻ ചോദിക്കണം തന്റെ കുഞ്ഞിന് ജന്മം നൽകിയവളേപ്പറ്റി….. സുഖമെന്ന വാക്ക് കേൾക്കുമ്പോൾ നിറഞ്ഞപുഞ്ചിരിയോടെ കുഞ്ഞിനെ മുത്തുന്നവൻ തനിക്ക് ബോധം വരുന്നതും കാത്ത് എന്റെ അടുക്കൽ ഉണ്ടാകണം…..

നമ്മുടെ കുഞ്ഞാ… ന്ന് പറഞ്ഞ് ആ കൈകൾ എന്റെ കുഞ്ഞിനെ നെഞ്ചോട് ചേർക്കേണം……….. അമ്മയാകാൻ പോകുന്നുവെന്നറിയുന്ന ഒരു പെണ്ണിന്റെ ആഗ്രഹങ്ങളിലൂടെ അവളുടെ മനസും കടന്നുപോയി………….. സ്നേഹിക്കാൻ അറിയുന്നവരാ വാവേ നിനക്ക് ചുറ്റും…….. ……… തെല്ലൊരുഅഹങ്കാരമുണ്ടായിരിന്നു ആ നിമിഷം ആ വാക്കുകളിൽ………………. പറഞ്ഞറിയിക്കാനാകാത്ത വികാരങ്ങൾ ആ കണ്ണുകളിൽ നിന്ന് നിദ്രയെ പോലും അകറ്റി…….. കണ്ണേട്ടാ, ദാ ഇവിടുണ്ട് ട്ടോ നമ്മുടെ കുഞ്ഞ്…….. അവന്റെ കൈകൾ വയറിലേക്ക് ചേർത്ത് വെച്ച് അതിനുമേൽ സ്വന്തം കൈകൾ കുറുകെ വെച്ച് ഉറങ്ങികിടക്കുന്നവന്റെ കാതോരമായി അവൾ മന്ത്രിച്ചു…

ഉറക്കത്തിലെന്നപോലെ ഞരങ്ങിയ അവന്റെ കവിളിൽ പ്രണയവും വാത്സല്യവും ചാലിച്ച മുത്തം നൽകി അവനോട് ചേർന്ന് കിടന്നു….. നാളുകൾക്ക് ശേഷം ആ മാറിന്റെ ചൂടിൽ പറ്റിച്ചേരാൻ അവൾക്ക് കൊതിതോന്നി……… കള്ള നോട്ടത്തോടെ അവനെ നോക്കി കണ്ണിറുക്കി കൊണ്ട്, മെല്ലെ ആ മാറിലേക്ക് അവൾ തലചായ്ച്ചു………………………. ഉറക്കം വരുന്നില്ല കണ്ണേട്ടാ.. എന്നാലും നിക്ക് ന്തോ ഇങ്ങെനെ കിടക്കാൻ തോന്നുന്നു…………. വയറിൽ തലോടി കൊണ്ട് അവൾ അവനോട് പറ്റിച്ചേർന്നു…… എന്തൊക്കെയോ സ്വപ്നങ്ങളിൽ മുഴുകിപോയവൾ നിശയുടെ ഏതോയാമത്തിൽ നിദ്രയെപുൽകി….. എന്തോ വല്ലാത്ത ഭാരം തോന്നിയാണവൻ പുലർച്ചെ ഉണർന്നത്………

തന്നോട് ചേർന്ന് കിടക്കുന്നവളെ കണ്ടപ്പോൾ ഒരുനിമിഷം ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…….. നിഷ്കളങ്കതയോടെ ഉറങ്ങുന്ന അവളെ കാണും തോറും അവനിലെ കാമുകന് വാത്സല്യം തോന്നി………. കണ്ണുനീർതുള്ളികൾ ഒഴുകിയിറങ്ങിയ പാടുകൾ ആ മുഖത്തെ ശ്രീത്വത്തെ മറച്ചിരുന്നു….. കഴിഞ്ഞ കുറച്ചുനാളുകളായിട്ടുള്ള പിരിമുറുക്കം അത്രയും അവനെ തളർത്തിയത് കൊണ്ടാകാം, അവളെ ഇറുകെ പുണർന്നുകൊണ്ട് അവൻ മെല്ലെ കണ്ണുകളടച്ചത്……….. മോനെ എന്റെ മോളെ…………. ആ അച്ഛന്റെ ശബ്ദം ഇടറിയിരുന്നു…. വർഷങ്ങൾ പിന്നിലേക്ക് മനസ്സ് ചേക്കേറിയപ്പോൾ ആ ദിനം അവനോർത്തെടുക്കുകയായിരുന്നു……

അച്ഛന്റെ വാക്കുകളിൽ നിറഞ്ഞുനിന്ന സഖാവ് ശ്രീദേവിൽ നിന്നും കുറച്ചുനാൾ കൊണ്ട് തനിക്കറിയാവുന്ന ശ്രീദേവ് അങ്കിളിൽ നിന്നുമൊരുപാട് ആ മനുഷ്യൻ മാറിയിരുന്നു……. വിവാഹതലേന്ന് വരെയെത്തിയ മകളുടേ വിവാഹം മുടങ്ങിയാൽ പിന്നെ ഏതൊരു അച്ഛനും തളരുമല്ലോ………….. ബോധം വീണപ്പോൾ തന്റെ കൈകളിൽ അമർത്തി പിടിച്ച് പ്രത്യാശയോടെ തന്നെ നോക്കി പറഞ്ഞ ആ അച്ഛനെ എങ്ങെനെ സമാധാനിപ്പിക്കുമെന്നറിയാതെ വിഷമിച്ചു നിന്നുപോയി അവൻ………………. നാളെ കഴിഞ്ഞാൽ മോളുടെ കല്യാണം ആയിരുന്നു, ദൂരെയുള്ള ആനിയുടെ വീട്ടിൽ പോയി വല്യപ്പച്ചന്റെയും അമ്മച്ചിയുടെയും അനുഗ്രഹം വാങ്ങാനായി പുറപ്പെട്ടതാ മൂന്നാളും… പെട്ടെന്നാ ഒരു ലോറി……………..

ആ കുട്ടിയ്ക്ക് തലയ്ക്കാ പരിക്ക് പറ്റിയെ, കൈയിലൊക്കെ ചെറിയ പോറൽ മാത്രമേപറ്റിയുള്ളൂ, എന്തോ ഡോർ തുറന്ന് തെറിച്ചുപോയതുകൊണ്ട് വല്യ പരിക്കൊന്നും അതിന് പറ്റിയില്ല….പക്ഷെ ബോധം വീണില്ല എന്നാ കേട്ടെ………. തള്ള സംഭവസ്ഥലത്ത് വെച്ചേ പോയി,, ശ്രീദേവിന്റെ അവസ്ഥയും കുറച്ച് പ്രശ്നാന്നാ അറിഞ്ഞേ…….. കല്യാണവീട്ടിലേക്ക് സമ്മാനവുമായി വന്ന ആയുഷിനെ വരവേറ്റ നാട്ടുകാരിലാരുടെയോ വാക്കുകൾ ഒരുനിമിഷം അവന്റെ കാലുകളെ സ്തംബ്ധമാക്കി……… അച്ഛനുമായി ആശുപത്രിയിലെത്തിയപ്പോൾ കണ്ടു, ഐസിയൂ വിന്റെ വാതിൽക്കൽ നിൽക്കുന്ന വിച്ചുവിനെയും വേറെ രണ്ട് ആളുകളെയും……..

വിച്ചൂ……. ആകെ തളർന്നുനിൽക്കുന്ന അവന്റെ തോളിൽ കൈവെച്ചതും അവൻ ആയുഷിന്റെ തോളിലേക്ക് ചാഞ്ഞു….. ആയുഷ്, ന്റെ അച്ഛൻ……… അമ്മ പോയെടാ…………………. കരയുകയായിരുന്നു അവൻ……….. വാക….. ചുണ്ടുകൾ ഉരുവിട്ട ആ വാക്കുകൾക്കപ്പുറം കണ്ണുകൾ ന്തോ അവൾക്കായ് അലയുകയായിരുന്നു…. ഒബ്സെർവേഷനിലാണ് ബോധം വീണിട്ടില്ല, ഹെഡ് ഇജ്വറി ഉണ്ട്, വിച്ചുവിന് അരികിൽ നിന്ന ഒരു പ്രായമുള്ള ആളാണ്‌ അത് പറഞ്ഞത്……. വിച്ചുവിനെ അച്ഛനെ എല്പിച്ച് അവൻ നേരെ അവിടേക്ക് പോയി……. തലയിൽ ഒരു വല്യ കെട്ടും മുഖത്ത് അങ്ങ്മിങ്ങും ചെറിയ ബാൻഡേജും കൈയിൽ ഒരു കെട്ടുമായി അവൾ കിടക്കുന്നത് കണ്ടതും ഉള്ളൊന്ന് പിടഞ്ഞു….

എന്തിനെന്നറിയാതെ ഇടംനെഞ്ചിൽ ചോരകിനിഞ്ഞു…. അവന്റെ സാമീപ്യം അറിഞ്ഞുകൊണ്ടാണോ ന്തോ പയ്യെ ആ മിഴികൾ ചിമ്മാൻ തുടങ്ങി… അധികം വൈകാതെ അവൾ മിഴി തുറന്നു….. അച്ഛാ… അമ്മേ….. ബോധം വീണതും അവൾ അവർക്കായി അലറിവിളിച്ചു….. നഴ്സ് മാരുടെ കൈപിടിയിലൊതുങ്ങാതെ കൈയിലെ നീഡിലെല്ലാം വലിച്ചെറിഞ്ഞ് അവൾ ഒരു ഭ്രാന്തിയെപ്പോലെ അവിടെനിന്നും ഇറങ്ങിയോടാൻ ഭാവിച്ചു……. വാകേ…. നിൽക്ക്….. നിൽക്കാനാ പറഞ്ഞേ…. അവനെ കടന്ന് പോകാൻ തുനിഞ്ഞവളെ ഇടുപ്പിൽ പിടിച്ച് തന്നോട് ചേർത്ത് പിടിച്ചു നിർത്തി അവൻ……..

എന്റെ അമ്മ… അച്ഛൻ…… അവന്റെ കൈപിടിക്കുള്ളിലായി പിടഞ്ഞുകൊണ്ട് ആ മിഴികൾ അവനോട് യാചിച്ചു…. സഹതാപം തോന്നിപോയി അവനാ പെണ്ണിനോട്….. ഇന്ന് രാവിലെ വരെ എല്ലാരോടുമായി സന്തോഷതോടെ ജീവിച്ചവൾ..,, ഒരുനിമിഷം കൊണ്ട്………. വിധിയോട് വല്ലാത്ത ദേഷ്യം തോന്നിയവന്………… അധികനേരം ആ കാഴ്ച കണ്ട് നിൽക്കാനാവാതെ അവിടെ നിന്നും ഇറങ്ങി, പക്ഷെ അപ്പോഴും കൈചെയിൻ അവളുടെ ചുരിദാറിൽ കുടുങ്ങിയിരുന്നു….. യാചാനയോടെയുള്ള ആ നോട്ടം കാണാനാകാതെ അവളെയും ചേർത്ത് പിടിച്ച് നേരെ പോയത് ഐസിയു വിന്റെ മുന്നിലേക്കാണ്………..

വിച്ചൂവിനരികിൽ ഇരുന്നു…… അപ്പോഴേക്കും അവിടെഉണ്ടായിരുന്നവർ ഓരോരുത്തരായി പോയി തുടങ്ങിയിരിന്നു….. ഒടുവിൽ അവർ നാലുപേരും പേരും മാത്രമായി…… ആയുഷ്,, ഡാ എന്റെ കുടുംബം……. ജീവശ്ചവം പോലിരിക്കുന്ന വാകയെ കൺകെ വിച്ചുവിന്റെ കണ്ണുകൾ നിറഞ്ഞത്തൂവി,,, ഉള്ളിൽ ഒരു സുനാമിയുടെ ഇരമ്പൽ അവനെ പൊതിഞ്ഞു………………… മോർച്ചറിയിൽ കുറച്ച് പ്രോസജിയർ ഉണ്ട്,, പ്ലീസ് കം…. അറ്റന്റർമാരിലൊരാൾ വിച്ചൂവിനരികിൽ ചെന്ന് വിളിച്ചതും ക്ഷീണിച്ച മുഖത്തോടേ അവൻ അയാൾക്ക് പിന്നാലെ നടന്നു………. ശ്രീദേവിന്റെ റിലീറ്റീവ്സ് ആരെങ്കിലും ഉണ്ടോ?????

വിച്ചു പോയി കുറച്ച് കഴിഞ്ഞതും നേഴ്സ് പുറത്തേക്ക് വന്ന് ചോദിച്ചു…. ഡോക്ടർ, മകനുണ്ട്….. ഇപ്പോ വരും……… ആനന്ദ് ആണ് മറുപടി പറഞ്ഞത്….. അപ്പോഴേക്കും ഡോക്ടർ ഐസിയൂ വിന് പുറത്തേക്ക് വന്നിരുന്നു… ഡോക്ടർ, അങ്കിളിന്….. സിറ്റുവേഷൻ കുറച്ച് കൃടിക്കലാണ്… കാണേണ്ടവർക്ക് കേറി കാണാം… പ്രതീക്ഷയുടെ അവസാനകണികപോലും ബാക്കിവെക്കാതെയുള്ള ഡോക്ടറുടെ വാക്കുകൾ കൂരമ്പുകളായി അവർ രണ്ടാളിലേക്കും തുറഞ്ഞുകയറി…. അച്ഛാ…. ശ്രീദേവ് അങ്കിൾ…… ഡോക്ടർ പോയ വഴിയേ നോക്കി പറയുമ്പോൾ ആയുഷിന്റ കണ്ഠമിടറിയിരിന്നു………..

ഞാൻ പോയി വിച്ചുവിനെ വിളിക്കാം… നീ മോളുമായി അകത്തേക്ക് ചെല്ല്….. ജീവശ്ചവം പോലെയിരിക്കുന്ന വാകയെ നോക്കികൊണ്ട് അത്രയും പറഞ്ഞ് ആനന്ദ് മോർച്ചറി ഭാഗത്തേക്ക്‌ നടന്നു…. ഐസിയുവിന്റെ വാതിൽ തുറക്കുമ്പോൾ അവന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു….. ഒരു കൈയിൽ അവളെയും ചേർത്ത് വാതിലുകൾ തുറന്ന് ചെന്നപ്പോൾ കണ്ടു,, കുറേ വയറുകൾ ശരീരമാസകാലം ഘടിപ്പിച്ച സഖാവ് ശ്രീദേവിനെ……………. ആ മിഴികൾ ചലിക്കുന്നുണ്ടായിരുന്നു…. തന്റെ മകളുടെ സ്പർശം അറിഞ്ഞതുപോലെ ആ ചുണ്ട് എന്തോ പറയാനായി നിനച്ചു…….. എന്താ… എന്താ അങ്കിൾ??????

വെപ്രാളത്തോടെയുള്ള ആ ഭാവം അവനിൽ ഭീതി ജനിപ്പിച്ചിരുന്നു……. പയ്യെ മാസ്ക് എടുത്തുമാറ്റി ആ ചുണ്ടുകളോട് ചേർത്ത് അവൻ കാത് വെച്ചു……. മോനെ എന്റെ മോള്………ആ കൈ അവനോട് ചേർത്ത് പിടിച്ച് അവളെ നോക്കി അത്രമാത്രം പറയാനേ ആ മനുഷ്യന് കഴിഞ്ഞുള്ളൂ….. അതിനുമുൻപ് ആ ശ്വാസം ഉയർന്നുപൊങ്ങി……………….., അതിന് മുന്നേ ആ കൈകൾ അവന്റെ കൈകൾക്കുള്ളിലാക്കിയിരുന്നു ആ അച്ഛൻ…… അങ്കിൾ………….!!!!!!!!! ആയുഷിന്റെ ശബ്ദം ആ ഐസിയൂ റൂമിന്റെ ചുവരുകളിൽ പ്രതിധ്വനിച്ചപ്പോൾ,നിലത്തേക്ക് തളർന്നു വീണുപോയിരുന്നു അവൾ….!!! വാകേ……………!!!!!!! വാകേ….!!!അആഹ്ഹ………. പെട്ടെന്ന് അവൻ ഞെട്ടിയുണർന്നു……

പെട്ടെന്നവൻ അവളെ നോക്കി,,,.. ഇല്ല,എണീറ്റിട്ടില്ല… ഒന്നുമറിയാതെ ഒരു പൂച്ചകുട്ടിയെ പോലെ മയങ്ങുകയാണ്…… പയ്യെ,ആ തല നെഞ്ചിൽ നിന്നും മാറ്റി,പുതപ്പുകൊണ്ട് അവളെ നന്നായി പുതപ്പിച്ച് ബെഡിൽ നിന്നിറങ്ങി ബാൽക്കണിയിലേക്ക് നടന്നു……. ഇടവപ്പാതി പെയ്തിറങ്ങുന്ന പുലർകാഴ്ച അവനെ വല്ലാതെ തണുപ്പിച്ചിരുന്നു…. മറക്കാനാകാതെ ഇന്നും കണ്മുന്നിലുണ്ട് അന്നത്തെ ഓരോ സംഭവങ്ങളും…. …… വാക…………🍁🍁….. തുടരും

വാക…🍁🍁 : ഭാഗം 14

Share this story