സ്മൃതിപദം: ഭാഗം 34

സ്മൃതിപദം: ഭാഗം 34

എഴുത്തുകാരി: Jaani Jaani

അമ്മക്ക് കാൻസർ ആയിരുന്നു കീമോ ഒക്കെ ചെയുന്നത് കൊണ്ട് ജീവൻ നിലനിർത്തി വന്നു പക്ഷെ അമ്മക്ക് അന്ന് പെട്ടെന്നൊരു പനി വന്നു. ഞാനെ ഇവിടെ ഉണ്ടായിരുന്നുള്ളൂ അച്ഛനോ ആരുമില്ല. അമ്മയുടെ അവസ്ഥ കണ്ട് ഒന്ന് നിലവിളിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല ആകെ ആകെ ഒരു മരവിച്ച അവസ്ഥ കാർത്തിയുടെ ഏങ്ങലടികൾ ആ മുറി മുഴുവൻ പ്രധിധ്വനിച്ചു. ഐഷുവിന്റെ മിഴികളും നിറഞ്ഞു കാർത്തിയുടെ മുടിയിഴകളിൽ വീണു. ഞാൻ ഞാൻ എനിക്ക് പെട്ടെന്ന് എന്ത് ചെയ്യണമെന്ന് മനസിലായില്ല അമ്മയുടെ വിറയൽ കാണുമ്പോൾ ആദ്യം പേടിയാണ് തോന്നിയത് പിന്നെ എന്തോ ധൈര്യം വന്നു വല്യമ്മയുടെ അടുത്തേക്ക് ഓടി വല്യമ്മയെ കൂട്ടിയിട്ട് വന്നു പക്ഷേ..

പക്ഷെ ഇവിടെ എത്തിയപ്പോഴേക്കും അമ്മ കാർത്തി പറയാനാകാതെ ഐഷുവിന്റെ മടിയിൽ മുഖം പൂഴ്ത്തി മതി മതി കണ്ണേട്ടാ എനിക്ക് വയ്യാ ഈ കണ്ണീർ കാണാൻ ഐഷുവും കരച്ചിലോടെ പറഞ്ഞു കാർത്തി അതിനൊന്നും മറുപടി കൊടുക്കാതെ അത് പോലെ തന്നെ ഇരുന്നു കണ്ണേട്ടാ ഞാൻ ഞാൻ അറിയാതെ പറഞ്ഞു പോയതാ ഇടറിയ ശബ്ദത്തോടെ ഐഷു പറഞ്ഞു അല്പസമയത്തിന് ശേഷം കാർത്തി ഐഷുവിന്റെ മടിയിൽ നിന്ന് മുഖം ഉയർത്തി അവളെ ഒന്ന് നോക്കി. കാർത്തിയുടെ മുഖം കാണുംതോറും ഐഷുവിനും സങ്കടം വന്നു താൻ ഒരാള് കളിയായി പറഞ്ഞത് അവന് എത്ര മാത്രം നോവ് ഉണർത്തി എന്ന് അവൾക്ക് മനസിലായി. കണ്ണൊക്കെ ചുവന്നു ആകെ ഒരു കോലമായിട്ടുണ്ട്.

അവൻ മെല്ലെ അവിടുന്ന് എഴുന്നേറ്റ് പുറത്തേക്ക് പോയി. അങ്ങനെ പറയാൻ തോന്നിയ നേരത്തെ ഐഷു ശപിച്ചു. വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാൻ കഴിയില്ലല്ലോ കാർത്തി പോയതിന് പിന്നാലെ ഐഷുവും പോയി. ഡൈനിങ്ങ് ടേബിളിൽ കാർത്തിയെ കാണാതെ നോക്കിയപ്പോൾ ഓട്ടോ സ്റ്റാർട്ട്‌ ചെയുന്ന സൗണ്ട് കേട്ട് ഐഷു വേഗം പുറത്തേക്ക് പോയി കണ്ണേട്ടാ…. അത് കേട്ടിട്ടും കേൾക്കാത്ത പോലെ കാർത്തി ഓട്ടോയും എടുത്ത് പോയി മോള് എന്താ ഇവിടെ നിൽക്കുന്നെ വാ വന്നു ചായ കുടിക്ക് കണ്ണേട്ടൻ കഴിക്കാതെ പോയല്ലോ പോയോ ഹ്മ്മ് എന്താ കഴിക്കാതെ പോയത് അത് അത് ഒരു ഓട്ടം വിളിച്ചിട്ട് പോയതാ ആണോ എന്ന മോള് വന്നു കഴിച്ചോ ഇന്നലെ രാത്രി വയ്യാതിരുന്നത് അല്ലെ ഒന്നും കഴിക്കാഞ്ഞാൽ ക്ഷീണം ഉണ്ടാവും

വെറുതെ പനി കൂട്ടേണ്ട കണ്ണേട്ടൻ വന്നിട്ട് കഴിച്ചോളാം അത് വേണ്ട കാർത്തി ഇനി എപ്പോ വരാനാ ഓട്ടം പോയത് അല്ലെ അത് ഇവിടെ അടുത്ത് എവിടെയോ ആണ് പെട്ടെന്ന് വരും ഞാൻ എന്നിട്ട് കഴിച്ചോളാം അത് വേണോ ഐഷു നിനക്ക് ഒന്നാമത് വയ്യാത്തത് അല്ലെ എനിക്ക് ഇപ്പൊ ഒരു കുഴപ്പവുമില്ല അമ്മേ ഞാൻ അമ്മയെ എന്തെകിലും സഹായിക്കാം വാ ഈ കൈയും വച്ചാണോ നീ ചെയ്യാൻ പോകുന്നെ കാർത്തി രാവിലെ തന്നെ അവന് പറ്റാവുന്ന ഓരോന്നും ചെയ്ത് തന്നിരുന്നു കിച്ചു എഴുന്നേറ്റപ്പോൾ അവനും അവനെ കൊണ്ട് പറ്റുന്നതൊക്കെ ചെയ്ത് തന്നു അത് കണ്ട് അനുവും അതോണ്ട് അടുക്കളയിൽ എനിക്ക് കാര്യമായ പണി ഒന്നുമില്ല.

നിനക്ക് ഭക്ഷണം തന്നിട്ട് ഞാൻ തുണി കഴുകി ഇടാൻ പോകാമെന്നു കരുതിയിട്ടാണ് എന്ന അമ്മ പോയി അത് ചെയ്തോ കണ്ണേട്ടൻ വന്നാൽ ഞങ്ങള് എടുത്ത് കഴിച്ചോളാം ആ ഇനി നിന്റെ ഇഷ്ടം പോലെ ചെയ്യ് സുമ അവരുടെ അനിഷ്ടം പ്രകടിപ്പിച്ചെങ്കിലും ഐഷു അത് കാര്യമാക്കിയില്ല അമ്മേ ഇനി ഉച്ചക്ക് കറി ആക്കേണ്ട ഞാൻ എന്തേലും മുറിച്ചിട്ട് തരാം സുമ ഒറ്റക്ക് പണി എടുക്കുന്നതിൽ ഐഷുവിന് നല്ല വിഷമമുണ്ട് ഒറ്റ കൈയും വച്ച നീ എങ്ങനെ മുറിക്കാനാണ് അതിന്റെയൊന്നും ആവശ്യമില്ല ഐഷു ഉച്ചക്ക് ഉള്ള കറിയും തയ്യാറായി അതാണ് കിച്ചുവും അനുവും കൊണ്ട് പോയത് ഇനി മത്സ്യം എന്തേലും കിട്ടിയാൽ അത് മുറിച്ചു കറി വെക്കണം അമ്മക്ക് ബുദ്ധിമുട്ടായി അല്ലെ എനിക്ക് എന്ത് ബുദ്ധിമുട്ട് ഞാൻ എഴുന്നേൽക്കുന്നതിനു മുന്നേ കാർത്തി എഴുന്നേറ്റ് സാമ്പാറിനുള്ള കഷ്ണങ്ങൾ ഒക്കെ മുറിച്ചു വച്ച ചോറിന് വെളളവും വച്ചിരുന്നു.

പിന്നെ ഇഡലിയും കറിയും തയ്യാറാക്കൽ മാത്രമായിരുന്നു എന്റെ പണി. അതിനിടക്ക് ഉച്ചക്ക് കൊണ്ട് പോകാൻ ക്യാബേജ് വരെ മുറിച്ചു തന്നു. ഐഷു അത്ഭുതത്തോടെ എല്ലാം കേട്ട് നിന്നു. കിച്ചു എഴുന്നേറ്റപ്പോൾ കഴുകി വെക്കാനുള്ള പാത്രങ്ങളൊക്കെ അവനും കഴുകി വച്ചു അനുവും അവനെ കഴുകാൻ സഹായിച്ചു കാർത്തിയും കിച്ചുവും നിന്റെ ഭാഗ്യമാണ് അവന്റെ ഏട്ടത്തിയമ്മേ എന്നുള്ള വിളിയിൽ തന്നെയുണ്ട് നിന്നോടുള്ള സ്നേഹം അമ്മയെ പോലെ അല്ല അമ്മയായിട്ട് തന്നെയാ നിന്നെ അവൻ കാണുന്നത്. എന്റെ ഏട്ടത്തിയമ്മക്ക് അമ്മ തനിച്ചു ചെയുമ്പോൾ വിഷമമുണ്ടാവും ഏട്ടത്തിക്ക് ഒന്നും ചെയ്യാൻ വയ്യെങ്കിലും എന്തേലും വന്നു ചെയ്യും ഒന്നും ചെയ്യാൻ വിടല്ലേ.

അതോണ്ട് ഞാൻ ഇതൊക്കെ ചെയ്ത് തരാം അമ്മയുടെ പണിയും കുറയുമല്ലോ എന്നൊക്കെ പറഞ്ഞിട്ടാണ് പോയത് എന്തോ അത് കേട്ടപ്പോൾ ഐഷുവിന്റെ കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞു. ഈ സ്നേഹവും കരുതലുമൊക്കെ കിട്ടാനായിരിക്കും ഇത്രയും കാലം ആരും സ്നേഹിക്കാതിരുന്നേ എന്റെ അനു ഒഴികെ അതും പറഞ്ഞു ഐഷു സുമയെ നോക്കാതെ പോയി സുമക്ക് അത് കേട്ടപ്പോൾ സങ്കടം വന്നെങ്കിലും തന്റെ ഭാഗത്തെ തെറ്റ് മനസിലേക്ക് വന്നപ്പോൾ ഒരു ദീർഘനിശ്വാസം എടുത്ത് തുണി കഴുകിയിടാൻ പോയി ഐഷു റൂമിൽ പോയി ഹെഡ്‍ബോർഡിൽ ചാരി ഇരുന്നു. കാർത്തിക്ക് ഒരുപാട് സങ്കടങ്ങൾ ഉണ്ടെന്ന് ഐഷുവിന് അറിയാം അതിലേക്കാണ് എരിതീയിൽ എണ്ണ ഒഴിച്ചത് പോലെ ഐഷുവിന്റെ ഇന്നത്തെ സംസാരവും അവനെ തളർത്തി എന്ന് അവൾക്ക് മനസ്സിലായിരുന്നു.

അമ്മ പറഞ്ഞത് പോലെ കാർത്തിയും കിച്ചുവും തന്റെ ഭാഗ്യം തന്നെയാണ്. ഇത്രയും കാലം അനുഭവിക്കാത്തത സ്നേഹവും കരുതലുമൊക്കെ കാർത്തി തരുന്നുണ്ട് പിന്നെ കിച്ചു കൂടെപ്പിറപ്പ് മാത്രമല്ല നല്ലൊരു കൂട്ടുകാരനും കൂടിയാണ് എന്നാൽ കിച്ചുവിന് താൻ അമ്മയ്ക്കും സഹോദരിക്കും തുല്യമാണ്. ഓരോന്ന് ആലോചിക്കുമ്പോൾ ഐഷുവിന് സന്തോഷം തോന്നി ഇത്രയും കാലം ആരോരുമില്ലാത്ത ആളെ പോലെ ജീവിച്ചെങ്കിലും ഇപ്പൊ തനിക്ക് കണ്ണേട്ടണുണ്ടെന്ന് ഓർക്കുമ്പോൾ വല്ലാത്തൊരു ധൈര്യവും സന്തോഷവുമാണ്. കാർത്തി എന്തായാലും കുറച്ചു സമയത്തിനുള്ളിൽ വരുമെന്ന് ഐഷുവിന് അറിയാം. കാരണം അവൻ കഴിക്കാതെ പോയത് കൊണ്ട് ഐഷുവും ഒന്നും കഴിക്കില്ല എന്ന് കാർത്തിക്ക് നല്ലോണം അറിയാം ഐഷു ഓരോന്ന് ചിന്തിച്ചു അവിടെ തന്നെ മയങ്ങി പോയിരുന്നു കാർത്തിയുമൊത്തുള്ള നിറമുള്ള സ്വപ്‌നങ്ങൾ ആയിരുന്നു അവളുടെ മനസ്സ് നിറയെ.

എന്തൊക്കെയോ ഓർത്തു ഐഷുവിന്റെ ചൊടികളിൽ ഉറക്കത്തിൽ പോലും പുഞ്ചിരി വിരിഞ്ഞു കവിളുകൾ തുടുത്തു വന്നു. ഉറക്കത്തിൽ പുഞ്ചിരി തൂകുന്ന ഐഷുവിനെ കണ്ടാണ് കാർത്തി വന്നത്. അത് കണ്ടപ്പോൾ കാർത്തിയുടെ ചുണ്ടിലും ചിരി പടർന്നു. ഐഷുവിന് അടുത്തായി ഇരുന്നു അവളുടെ മുടിയിൽ പതിയെ തലോടി. അവളുടെ പൊള്ളിയ കൈ കാണുമ്പോൾ അച്ചുവിനെ കൊല്ലാനുള്ള ദേഷ്യം കാർത്തിക്ക് തോന്നുന്നുണ്ട്. അവൻ അവളുടെ കൈ എടുത്ത് പതിയെ അവന്റെ കാലിൽ വച്ചു. കണ്ണേട്ടാ… ഐഷുവിന്റെ കൊഞ്ചലോടെയുള്ള വിളി കേട്ട് കാർത്തി ഒന്ന് നോക്കി. കണ്ണും അടച്ചു ചിരിയോടെയാണ് വിളിക്കുന്നത് സ്വപ്നം കണ്ട് വിളിച്ചതാണെന്ന് കാർത്തിക്ക് മനസിലായി.

കുഞ്ഞുസേ… പതിയെ അവളുടെ ചെവിയിൽ പോയി വിളിച്ചു. ഐഷു എഴുന്നേൽക്കാതെ ഒന്ന് മൂളുക മാത്രം ചെയ്തു അത് കണ്ട് കാർത്തി ഒരു ചിരിയോടെ ഐഷു കാതിൽ മെല്ലെ കടിച്ചു. എന്നിട്ടും അവളുടെ മുഖത്തെ പുഞ്ചിരി കണ്ട് കാർത്തി അവളുടെ മൂക്കിൻ തുമ്പിൽ പതിയെ പല്ലുകൾ അമർത്തി സ്സ് ഐഷു ഒന്ന് എങ്ങി കൊണ്ട് കണ്ണ് തുറന്നു. കാർത്തിയെ മുന്നിൽ കണ്ടപ്പോൾ ഐഷു സന്തോഷത്തോടെ അവന്റെ നെഞ്ചിൽ ചേർന്ന് ഇരുന്നു . എന്നെ എന്തിനാ കടിച്ചെ കാർത്തി ഒന്നും മിണ്ടുന്നില്ല എന്ന് കണ്ട് ഐഷു അവനോട് കുറുമ്പൊടെ ചോദിച്ചു നീ അല്ലെ കടിക്കാൻ പറഞ്ഞെ കാർത്തി ഗൗരവത്തോടെ പറഞ്ഞു ങേ ഞാനോ അല്ലാതെ പിന്നെ ഞാൻ എന്തിനാ നിന്നെ കടിക്കുന്നെ കള്ളം പറയേണ്ട ഞാൻ പറഞ്ഞിട്ടൊന്നുമല്ല കടിച്ചതെന്ന് ആണോ പിന്നെന്തിനാ ചോദിച്ചേ ഐഷുവിന്റെ തോളിലൂടെ കൈയിട്ടു ചോദിച്ചു

ചുമ്മാ എന്നാലേ എന്റെ മോള് വാ നമുക്ക് ചായ കുടിക്കാം ഞാൻ കുടിച്ചല്ലോ ഐഷു അവന്റെ കൈ എടുത്ത് മാറ്റി കപട ദേഷ്യത്തോടെ പറഞ്ഞു ആണോ എന്റെ കുഞ്ഞുസ് കുടിച്ചോ ശൊ ഞാൻ വിചാരിച്ചു ഞാൻ കുടിക്കാത്ത കൊണ്ട് എന്റെ കുഞ്ഞുസും കുടിച്ചില്ല എന്ന് ആ സാരമില്ല ഞാൻ ഇനി ഒറ്റക്ക് കഴിച്ചോളാം കാർത്തി പറയുന്നത് കേട്ട് ഐഷുവിന് ദേഷ്യം വന്നു അവളുടെ ഇടത്തെ കൈ കൊണ്ട് അവനെ മാന്താനും കുത്താനും തുടങ്ങി. കാർത്തി ഒരു ചിരിയോടെ അതൊക്കെ കൊണ്ടു. കാർത്തിയുടെ ചിരി കണ്ട് ഐഷു അവന്റെ ഷിർട്ടിന്റെ തുറന്ന് കിടക്കുന്ന ബട്ടൺന്റെ ഇടയിലൂടെ ഷോൾഡറിൽ കടിച്ചു സ്സ് കാർത്തി അവള് കടിച്ചെടുത്തു കൈ വച്ചു അവളെ നോക്കി അതിന് അവനെ നോക്കി മുഖം വീർപ്പിച്ചു അവിടെ ഇരുന്നു.

കാർത്തിക്ക് അത് കണ്ടപ്പോൾ ചിരിയാണ് വന്നത്. കഴിഞ്ഞോ നിന്റെ ആക്രമമൊക്കെ കഴിഞ്ഞെങ്കിൽ വാ നമുക്ക് പോയി ഇഡലി കഴിക്കാം എന്നിട്ടും അവള് വരാത്തത് കണ്ട് അവളെ പൊക്കി എടുത്ത് ഡൈനിങ്ങ് ടേബിളിൽ കൊണ്ടിരുത്തി. കുഞ്ഞുസേ നീ ഇങ്ങനെ മുഖം വീർപ്പിച്ചു ഇരുന്നാലേ ഞാൻ ദേ ഇത്‌ പോലെ കടിച്ചെന്നൊക്കെ ഇരിക്കും അതും പറഞ്ഞു കാർത്തി അവളുടെ കവിളിൽ അമർത്തി കടിച്ചു ഐഷു അവൻ വാരി തരുന്നതൊക്കെ കഴിച്ചു ഇടക്ക് അവന്റെ വിരലിൽ കടിക്കുകയും ചെയ്തു. അവൻ അവളെ കൂർപ്പിച്ചു നോക്കുമ്പോൾ പറയും എന്നെയും കടിക്കുന്നുണ്ടല്ലോ എന്ന്. കുഞ്ഞു കുട്ടികൾ പറയുന്നത് പോലെ കേട്ട് കാർത്തി ഒന്നും പറയാതെ ചിരിയോടെ അവൾക്ക് വാരി കൊടുത്തു.

നേരത്തെ എന്ത് സ്വപ്നമാണ് എന്റെ കുഞ്ഞുസ് കണ്ടത് ഭക്ഷണം കഴിച്ചു രണ്ടാളും പുറത്തെ സ്റ്റെപ്പിൽ ഇരിക്കുകയാണ്. അത് അത് എനിക്ക് ഓർമയില്ല ഐഷു ഒരു പരുങ്ങലോടെ പറഞ്ഞു അത് കള്ളമാണെന്ന് നിന്റെ മുഖം വിളിച്ചു പറയുന്നുണ്ട് കാർത്തി അവളുടെ തലക്ക് ഒന്ന് കൊട്ടി കൊണ്ട് പറഞ്ഞു ഈ.. അവള് പല്ല് കാണിച്ചു ചിരിച്ചു എന്നെയല്ലേ നീ സ്വപ്നത്തിൽ കണ്ടത് ഐഷുവിന്റെ ചെവിക്ക് അരികിൽ പോയി ചോദിച്ചു അവിടെ ചെറിയൊരു ചുംബനവും കൊടുത്ത് ചോദിച്ചു ഐഷു ആകെ ഞെട്ടി തരിച്ചു ഇരിക്കുകയാണ് വീടിന്റെ ഫ്രണ്ടിൽ ഇരിക്കുന്നത് കൊണ്ട് അവൻ ഇങ്ങനത്തെ പരിപാടി ഒന്നും ചെയ്യില്ല എന്നാണ് ഐഷു വിചാരിച്ചത്.

കാർത്തിയുമൊത്തുള്ള സുന്ദര നിമിഷങ്ങൾ തന്നെയാ കണ്ടതെങ്കിലും aഐഷു അവനോട് ഒന്നും പറയാതെ മുറ്റത്തേക്ക് കണ്ണുനട്ട് ഇരുന്നു കണ്ണേട്ടാ നമുക്ക് ഇവിടെ കുറച്ചു കൂടെ ചെടികൾ നടണം കുറച്ചു സമയത്തിന് ശേഷം അവള് ഓരോന്ന് പറയാൻ തുടങ്ങി. പിന്നെ രണ്ട് പേരും ഒരു പൂന്തോട്ടം സെറ്റ് ചെയുന്ന പ്ലാനിൽ ആയിരുന്നു. 💙💙💙💙💙💙💙💙💙💙💙💙💙💙💙 അച്ചുവിനെ കൊണ്ട് രേണുക ഓരോ ജോലി ചെയ്യിപ്പിക്കുന്നുണ്ടെങ്കിലും ഭക്ഷണം കൊടുക്കുന്നതിലൊന്നും ഒരു വേർതിരിവും കാണിച്ചിട്ടില്ല. എല്ലാവരും ഒരുമിച്ച് തന്നെയാണ് ഫുടൊക്കെ കഴിച്ചത്. അമ്മ ഓരോ പണി അവളെ കൊണ്ട് ചെയ്യിപ്പിക്കുമ്പോഴും എത്രോയോക്കെ പറഞ്ഞാലും സന്ദീപിനു വിഷമം തോന്നി. അച്ചുവിന് പിന്നെ രേണുകയുടെ പിതാമഹന്മാരെ വരെ സ്മരിക്കൽ ആയിരുന്നു പണി.

ആ വീട്ടിലെ എല്ലാ റൂമും അടിച്ചു വാരി തുടക്കുമ്പോഴേക്കും അച്ചുവിന്റെ നടു ഒടിഞ്ഞിരുന്നു അത്രക്കും റൂമുണ്ട് താഴെയും മുകളിലുമായി. അവളുടെ അവസ്ഥ കണ്ട് സന്ദീപ് അച്ചുവിൻറെ അരികിൽ രാത്രി കിടക്കുമ്പോൾ ഒരു ഹോട്ട് ബാഗുമായി പോയി എന്താ അച്ചു തലപര്യമില്ലാതെ ചോദിച്ചു ഹോട് വാട്ടർ ബാഗാണ് നടുവിന് വച്ച തരാം ഇപ്പൊ എവിടുന്ന് വന്നു ഒരു സ്നേഹം 😏😏 അച്ചു പുച്ഛത്തോടെ പറഞ്ഞു അച്ചു ഇപ്പൊ ഒരു വാക്തർക്കത്തിന് ഞാൻ ഇല്ല അതും പറഞ്ഞു അവളുടെ അടുത്തേക്ക് ഇരുന്നു കഷ്ടപെടണമെന്നില്ല എന്റെ വേദന ഞാൻ സഹിച്ചോളാം എന്നോട് സ്നേഹമില്ലാത്തവർ എന്റെ കാര്യത്തിൽ ഇടപെടേണ്ട അച്ചു പല്ല് കടിച്ചു പിടിച്ചു പറഞ്ഞു എനിക്കണോ നിനക്കണോ സ്നേഹമില്ലാത്തത്

അച്ചു സന്ദീപ് ദയനീയതയോടെ ചോദിച്ചു നിനക്ക് തന്നെ നിനക്ക് നിന്റെ അമ്മ കഴിഞ്ഞല്ലേ എന്നോട് പോലും സ്നേഹമുള്ളു എന്നിട്ട് ഇപ്പൊ വന്നിരിക്കുന്നു നിന്റെ അമ്മ എന്നെ കൊണ്ട് ഈ പണിയൊക്കെ ചെയ്യിക്കുന്നത് നീ കണ്ടത് അല്ലെ എന്നിട്ട് ഒരു അക്ഷരം പോലും പറഞ്ഞില്ലല്ലോ പിന്നെ ഇപ്പൊ വന്നതിന്റെ ചേതോപകാരം എന്താണ് അച്ചു ഞാൻ എനിക്ക് ഒന്നും കേൾക്കേണ്ട ഒന്ന് ഇറങ്ങി പോയെ ഒന്ന് സ്വസ്ഥമായിട്ട് ഉറങ്ങാനും സമ്മതിക്കില്ല എന്ന് വച്ചാൽ അച്ചു അമർഷത്തോടെ പറഞ്ഞു സന്ദീപ് അവളെ വിഷമത്തോടെ നോക്കി അവൾക്കായി കൊണ്ട് വന്ന ഹോട് ബാഗ് അവിടെ വച്ചിട്ട് പോയി…..തുടരും….

സ്മൃതിപദം: ഭാഗം 33

Share this story