ദേവയാമി: ഭാഗം 1

ദേവയാമി: ഭാഗം 1

എഴുത്തുകാരി: നിഹാരിക

ഇതവളുടെ കഥയാണ്, “”ആമിയുടെ….. “”” “”””ആത്മിക ഹാരിസൺ””””” എന്ന , പ്രിയപ്പെട്ടവരുടെ മാത്രം, ആമിയുടെ, “” ഇത്തവണ ഇതിത്തിരി കൂടിപ്പോയി മാഷേ ……, ഉപദേശത്തിലും പണിഷ്മെന്റിലും ഒന്നും ഒതുങ്ങില്ല…. “” പ്രഭ ടീച്ചർ ദേഷ്യം കൊണ്ട് പല്ല് ഞെരിച്ചാണ് ഇത്രയും പറഞ്ഞ് തീർത്തത്…… അപ്പഴും ആമി അവിടെ യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ ഇതൊന്നും തന്നെ സംബന്ധിക്കുന്നതല്ല എന്ന മട്ടിൽ കയ്യും പുറകിൽ കെട്ടി നിൽപ്പുണ്ട്…. “”പ്രഭ ടീച്ചർ പറഞ്ഞത് തന്നെയാ എന്റെയും അഭിപ്രായം, ഒരു പ്ലസ്ടുക്കാരിയുടെ കയ്യിലിരുപ്പ് കാരണം ടീച്ചേഴ്സിന് രക്ഷയില്ല എന്ന് വച്ചാൽ …..””

അരവിന്ദൻ മാഷ് പ്രഭടീച്ചർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു…. പക്ഷെ ആമി വെറുതെ തിരിഞ്ഞ് അരവിന്ദൻ മാഷിനെ നോക്കിയതും പുള്ളി പേടിച്ച് ചെറുതായൊന്ന് പ്ലേറ്റ് കമിഴ്ത്തി.. “”അല്ല ഇതൊക്കെ കുട്ടികളുടെ കുസൃതി അല്ലേ ആ ഒരു രീതിയിൽ എടുക്കാം …… അല്ലേ…..?”” രണ്ട് വള്ളത്തിൽ കാല് വച്ചുള്ള അരവിന്ദൻ മാഷിന്റെ നിലപാട് കണ്ട് ആമി ചിരി കടിച്ചു പിടിച്ച് നിന്നു….. “”ഇതാണോ മാഷേ കുസൃതി ?? പിഷാരടി മാഷിന്റെ മൂക്കുപൊടി ഡപ്പി അടിച്ച് മാറ്റി അതിൽ മുളക് പൊടി നിറച്ച് വക്കണതാണോ കുസൃതി…

സ്കൂൾ അവളുടെ അമ്മാവന്റെ വകയൊക്കെ ആയിരിക്കും എന്ന് വച്ച് നമ്മൾ ഇവിടെ പഠിപ്പിക്കാൻ വന്ന ടീച്ചേഴ്സാണ് ….. അല്ലാണ്ട് മേലേടത്തെ അടിമകളൊന്നും അല്ല…!!”” പ്രഭടീച്ചർ ഉറഞ്ഞ് തുള്ളുകയാണ്….. ” “”ടീച്ചറേ……..”” അതിനിടക്ക് ഒരു അവശ ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി…. പിഷാരടി മാഷാണ്, മൂക്കുപൊടിക്ക് പകരം മുളക് പൊടി ആഞ്ഞ് വലിച്ചതിന്റെ ക്ഷീണത്തിൽ ഈരേഴ് പതിന്നാല് ലോകവും കണ്ടിട്ടുള്ള കിടത്തമാണ്, അയ്യോ പൊത്തോന്ന് രണ്ട് കാലും ഉയർത്തി വച്ച് ടേബിൾ ഫാൻ അടുത്ത് കൊണ്ട് വച്ച് മൂക്കിലേക്ക് കാറ്റടിപ്പിക്കുന്നുണ്ട് പോരാത്തതിന് ഒരു പുസ്തകം എടുത്തു വീശുകയും പഞ്ഞിയിൽ ഐസ് വാട്ടർ മുക്കി കൊണ്ട് മൂക്കിൽ വക്കുകയും ഒക്കെ ചെയ്യുന്നുണ്ട്…..

അതുകൂടി കണ്ടപ്പോ ആമിയുടെ കണ്ട്രോൾ പോയി അവൾ പൊട്ടി പൊട്ടി ചിരിക്കാൻ തുടങ്ങി…… “” കണ്ടില്ലേ മാഷേ അവളുടെ അഹങ്കാരം…… ഇനീം മതിയായിട്ടില്ല അവൾക്ക് ……”” പ്രഭ ടീച്ചർക്ക് നിർത്താൻ ഭാവമില്ലായിരുന്നു …… (ടീച്ചർക്ക് ആമി നൈസായി മുമ്പ് ഒരു പണി കൊടുത്തതാണ് അതിന് കാരണം അത് പിന്നെ പറയാം ട്ടോ) “ടീച്ചറെ ഉദയവർമ്മ സാറിനോട് വരാൻ പറഞ്ഞിട്ടുണ്ട് സാർ ഉടനെ ഇവിടെ എത്തും …. സാർ വരട്ടെ എന്നിട്ടാവാം ബാക്കി….. ” അത് കേട്ട് ആമി ചെറുതായി ഒന്നു ഞെട്ടി…… ആമിയുടെ അമ്മ പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ദേവികാ വർമ്മയുടെ ഏട്ടനാണ് ഉദയവർമ്മ…

ആ സ്ക്കൂളിന്റെ ഓണർ ആമിയുടെ കെയർടേക്കർ …. ദേവിക വർമ്മ ആമിക്ക് അഞ്ചു വയസുള്ളപ്പോൾ രണ്ടാമത് ഡോ.വിനയ് റാമിനെ വിവാഹം ചെയ്തതിൽ പിന്നെ അവൾ മക്കളില്ലാത്ത ഉദയവർമ്മയുടെയും ഭാര്യ ഇന്ദുലേഖയുടെയും കൂടെയാണ്…… പുറത്ത് കാറ് വന്നു നിൽക്കുന്ന ശബ്ദം കേട്ട് എല്ലാവരുമുറപ്പിച്ചിരുന്നു അത് ഉദയവർമ്മയാകും എന്ന്, ഊഹം തെറ്റിയില്ല …… ഒരൻ പത്തഞ്ച് വയസ് തോന്നിക്കുന്ന ഗോൾഡൻ കളർ കുർത്തയും കസവുമുണ്ടും ധരിച്ച് ആഢൃത്തം വിളിച്ചോതുന്ന മുഖവുമായി അയാൾ എത്തി, ””ഉദയവർമ്മ..

“”” എല്ലാം വിശദമായി കേട്ടു ഇടക്ക് മൂലയിൽ കൈയ്യും കെട്ടി നിൽക്കുന്ന ആമിയെ നോക്കുന്നുണ്ടായിരുന്നു. അവളാണെങ്കിൽ ഇതൊന്നും താനേ അല്ല എന്ന മട്ടിൽ നിൽപ്പുണ്ട്, എല്ലാം കേട്ട് കഴിഞ്ഞ് ഉദയ വർമ്മ അവിടത്തെ അദ്ധ്യാപകർ, എല്ലാവരോടുമായി ക്ഷമ ചോദിച്ചു…… അവസാനം പിഷാരടി മാഷിന്റെ അടുത്തെത്തി, “” മാഷേ.. അവൾ ചെയ്ത തെറ്റിന് ഞാൻ മാപ്പ് പറയുന്നു …… എന്ത് ശിക്ഷയാ ന്ന് വച്ചാൽ മാഷിന് തീരുമാനിക്കാം… സസ്പെൻഷനോ? ഡിസ്മിസലോ..? മാഷ് പറയണപോലെ… മാഷ് പറഞ്ഞോളൂ…. “”

“” വർമ്മ സാറെ ഇത്തവണ കൂടി ക്ഷമിക്കാം… നന്നായി പഠിക്കണ കുട്ടിയാണെന്ന് ഉള്ള ഒരേ ഒരു കൺസഷൻ കൊണ്ടാണ് ഈ തീരുമാനം, വർമ്മ സാർ ശരിക്കും ഒന്നു ഗുണദോഷിക്കുകയും വേണം”” “”തീർച്ചയായും…. അവളെ ഞാൻ………”” ഉദയവർമ്മ ദേഷ്യം കൊണ്ട് വിറക്കുന്നത് കണ്ട് പിഷാരടി മാഷിന് നേരിയ ഭയം തോന്നിയിരുന്നു ….. “” ആത്മിക ഹാരിസൺ… ഇവിടെ വരൂ…… “” പിഷാരടി മാഷ് വിളിച്ചത് കേട്ട് ആമി മെല്ലെ അങ്ങോട്ട് ചെന്നു.. അപ്പഴും ദേഷ്യം കൊണ്ട് പല്ലിറുമ്മുന്നുണ്ടായിരുന്നു ഉദയവർമ്മ …… “” കേട്ടല്ലോ ഇത് ലാസ്റ്റ് വാർണിംഗ് ആണ് തനിക്ക് …… അണ്ടർസ്റ്റാന്റ് “” ‘”… യെസ് സർ “”

ആമി ഒരൊഴുക്കൻ മട്ടിൽ പറഞ്ഞു… “”സർ ഇവളെ ഞാൻ കൊണ്ടു പോയ്ക്കോട്ടെ ……”” പിഷാരടി മാഷിന്റെ സമ്മതത്തോടെ ഉദയവർമ്മ ആമിയെയും കൊണ്ട് ഇറങ്ങി… “” പോയി ബാഗെടുത്ത് വാടി എന്ന് പറയുമ്പോൾ അയാളുടെ മുഖമെല്ലാം ദേഷ്യത്തിൽ ചുമക്കുന്നത് എല്ലാവരും കണ്ടു ……. ടീച്ചേഴ്സിനോടെല്ലാം ഒരിക്കൽ കൂടി അയാൾ സോറി പറഞ്ഞു… എന്നിട്ട് കാറിനു ലക്ഷ്യമാക്കി നടന്നു. എല്ലാ ടീച്ചർമാരുടെയും മുഖത്ത് ഒരു സംതൃപ്തി കാണപ്പെട്ടു.. തങ്ങളുടെ ആജീവനാന്ത ശത്രു വിന് ശിക്ഷ വാങ്ങി കൊടുത്തതിന്റെ ചാരുതാർത്ഥ്യം…..

ബാഗെടുത്ത് ആമിഅപ്പഴേക്കും എത്തിയിരുന്നു, അവൾ കാറിന്റെ ഡോർ തുറന്ന് കയറി….. “” ആ മി ി ി ി ി….”” സീറ്റു ബെൽറ്റിടുകയായിരുന്ന ആ മി അത് കേട്ട് ഞെട്ടിത്തിരിഞ്ഞു അതൊരലർച്ച പോലെ തോന്നി ആമിക്ക്….. ” ഗ്രീൻ ലീഫിലെ മസാല ദോശയോ?? അൽതാജിലെ ചിക്കൻ ബിരിയാണിയോ ……??” “” രണ്ടും വേണ്ട… നഹ്ദിലെ കുഴി മന്തി വിട് മോനെ വർമ്മ സാറെ……”” ഇത് കേട്ട് രണ്ടു പേരും പൊട്ടിച്ചിരിച്ചു…… “” ന്നാലും ന്റെ ആമിക്കുട്ടാ ഇതിത്തിരി കടന്നു പോയിട്ടോ… ചിരിയടക്കാൻ ഞാൻ പെട്ട പാട്… “” രണ്ട് പേരും ഇതും പറഞ്ഞ് വീണ്ടും ചിരിച്ചു……. ,

കാറ് സ്കൂളിന്റെ ഗേറ്റ് കടന്നതും ആ ബുളറ്റ് സ്കൂൾ കോമ്പൗണ്ടിൽ പ്രവേശിച്ചു……. സുമുഖനായ ഒരു ചെറുപ്പക്കാരൻ സ്കൂളിലേക്ക് പ്രവേശിച്ചു…… അവിടെ അയാളുടെ പ്രവേശനത്തോടെ മാറ്റിമറിയുകയായിരുന്നു ആമിയുടെ ജാതകം… (തുടരും) @neenu അതേ ഒരു പാട് പറയാനുണ്ട് ആമിയെ പറ്റി…… പക്ഷെ നിങ്ങളുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം മാത്രം…. എനിക്കായി രണ്ട് വരി കുറിക്കണേ കമന്റായി…… സ്നേഹത്തോടെ നീനു……..

Share this story