തിരിച്ചു വരവ് : ഭാഗം 4

തിരിച്ചു വരവ് : ഭാഗം 4

എഴുത്തുകാരി: അശ്വതി കാർത്തിക

വിജയി ഭാവത്തോടെ അകത്തേക്ക് കയറുന്ന ജാനകിയേ പുച്ഛത്തോടെ നോക്കി എല്ലാവരും പോയി… ❣❣❣❣❣❣❣ പഴയ വീട് അല്ല അതുകൊണ്ട് തന്നെ ഗിരിഏട്ടന്റെ റൂം ഏതാ എന്ന് ഒരു സംശയം ഉണ്ടായിരുന്നു…. മുകളിലേക്ക് കേറി ചെന്നു…. ആരോട് ചോദിക്കും……. നേരെ കണ്ട റൂമിൽ വെളിച്ചം കണ്ടു… രണ്ടും കല്പ്പിച്ചു വാതിലിൽ മുട്ടി… പൂട്ടിയിട്ടില്ല അകത്തേക്ക് കേറാം… ഗിരിയേട്ടൻ ആണ്…. ഭാഗ്യം റൂം അന്വേഷിച്ചു നടക്കേണ്ടി വന്നില്ല…. അകത്തു കേറിയതും കണ്ടു കട്ടിലിൽ ചാരി ഇരിക്കുന്ന ഗിരിയേട്ടനെ….. കൈ കണ്ണിന്റെ മുകളിൽ വച്ചിട്ടുണ്ട്…… ശ്വാസം എടുക്കുന്ന ശബ്ദം കേട്ടാൽ അറിയാം ആൾടെ മനസ്സിലെ സംഘർഷം………

അകത്തേക്ക് കയറി വാതിൽ അടച്ചു…. എന്നെ ഒന്നു നോക്കുക പോലും ചെയ്യാത്ത ആ മനുഷ്യനോട് എനിക്ക് ദേഷ്യം തോന്നി… റൂം മൊത്തത്തിൽ ഒന്നു നോക്കി… വലിയ കട്ടിൽ, സൈഡിൽ ഒരു ടേബിൾ ഒരു കസേര.. വലിയ കാബോർഡ്. പിങ്ക് വൈറ്റ് കോമ്പിനേഷൻ ആണ് റൂമിൽ… ലൈറ്റ് കളർ ആണ് ഗിരിയേട്ടന് ഏറെ ഇഷ്ടം.. ബെഡ് ഷീറ്റ് പില്ലോ കർട്ടൻ വരെ ലൈറ്റ് പിങ്ക്…. എന്നെ നോക്കുന്നില്ലന്നു കണ്ടതും ഞാൻ പിന്നെ അങ്ങോട്ട് നോക്കാൻ പോയില്ല….. ബാഗ് എടുത്തു നേരെ കബോർഡ് അടുത്തേക്ക് നടന്നു…. അപ്പോഴാണ് ഭിത്തിയിൽ വച്ചിരിക്കുന്ന ഒരു ഫോട്ടോ ശ്രദ്ധിച്ചത്…. ഗിരിഏട്ടന്റെ വലിയ ഒരു ഫോട്ടോ… മുണ്ടും ഷർട്ടുമാണ് വേഷം… ഏതോ ഫംഗ്ഷനു എടുത്തതാണെന്ന് തോന്നുണ്ട്…

അത്‌ അല്ലാതെ ആൾക്ക് മുണ്ട് ഒന്നും വലിയ താല്പര്യം ഇല്ല….. വെള്ള ഷർട്ടും മുണ്ടും ഉടുത്തു ബുള്ളറ്റ് മേൽ ചാരി നിൽക്കുന്ന ഫോട്ടോയാണ്…. അപ്പോഴാണ് കഴുത്തിൽ കിടക്കുന്ന മാല ശ്രദ്ധിച്ചത്…. കയറുപിരി മാലയിൽ രുദ്രാക്ഷം….. കല്യാണം കഴിഞ്ഞു ഉള്ള ആദ്യത്തെ പിറന്നാളിന് ഞാൻ കൊടുത്ത സമ്മാനം…. കണ്ണ് നിറഞ്ഞു പോയി കണ്ടപ്പോൾ…. ഞാൻ വീണ്ടും പഴയ ആ ജാനി ലേക്ക് എത്താൻ പോവുകയാണോ?? പാടില്ല ഒരിക്കൽ ചവിട്ടി തേച്ചവരുടെ മുന്നിൽ ഇനിയും അതിനു നിന്ന് കൊടുക്കരുത്…. തോറ്റുപോകുന്നു എന്നോർക്കുമ്പോൾ അച്ഛന്റെയും അമ്മയുടെയും കണ്ണീർ ഓർക്കണം അപ്പോൾ തനിക്ക് ഉയർത്തെഴുന്നേൽക്കാൻ പറ്റും…. പഴയ ഓർമ്മകൾ മനസ്സിനെ കൊല്ലും എന്ന് തോന്നുന്ന സമയങ്ങളിലെല്ലാം അവൾ ചെയ്യുന്ന രീതിയാണിത്..

തന്നെ ഓർത്ത് കരഞ്ഞു തീർത്ത അമ്മയുടെ കണ്ണുകൾ… ആൺ ആയതുകൊണ്ട് ഉറക്കെ കരയാൻ പറ്റാതെ നിശബ്ദമായി തേങ്ങി തീർത്ത അച്ഛന്റെ കണ്ണുകൾ.. പാടില്ല ഇനിയൊരിക്കലും പഴയ ജാനി ആവാൻ പാടില്ല… കബോർഡ് തുറന്ന് അതിലേക്ക് സാധനങ്ങളൊക്കെ അടുക്കിവെച്ചു… മാറാനുള്ള ഡ്രസ്സും ടവ്വൽ ഒക്കെ എടുത്ത് കുളിക്കാൻ കയറി…. ജാനി കുളിക്കാൻ കയറുന്നത് വരെ ഗിരി കണ്ണുകളടച്ചു കിടന്നു…. അവൾ ബാത്റൂമിൽ കയറി എന്ന് മനസ്സിലായതും അവൻ പതിയെ കണ്ണുകൾ തുറന്നു…. കഴുത്തിൽ കിടക്കുന്ന മാലയിലേക്ക് കൈകൾ ചേർത്തുപിടിച്ചു…. കളയാൻ തോന്നിയില്ല…. ഇടയ്ക്കെപ്പോഴോ ഞാൻ നിന്നെയും നീ എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു…. പിന്നെ നീ എന്തിനാണ് എന്നോട് അങ്ങനെ ചെയ്തത്…. അറിയില്ല….. ജാനി കുളി കഴിഞ്ഞു വരുമ്പോൾ ഗിരി അവിടെ ഉണ്ടായില്ല…

ലൂസ് ആയിട്ട് ഒരു ചുരിദാർ ആണ് അവൾ ഇട്ടിരുന്നത്…. മുടിയൊക്കെ കോതി നെറ്റിയിൽ സിന്ദൂരം തുടങ്ങുമ്പോഴാണ് ബാൽക്കണി തുറന്ന് ഗിരി വന്നത്…. അവൾ സിന്ദൂരം തൊടുന്നതും നോക്കി അവൻ നിന്നു… ആരെ കാണിക്കാനാണ് ഈ വേഷം കെട്ട് ഒക്കെ….. അന്ന് നീ എല്ലാം ഉപേക്ഷിച്ച് പോയതല്ലേ പിന്നെ എന്തിനാണ് ഈ ഒരു വരവ്…. ഗിരി ഏട്ടാ നിങ്ങൾക്ക് എല്ലാം വേഷം കെട്ട് ആയി തോന്നുന്നു അത് നിങ്ങളുടെ കുറ്റമല്ല…. സ്വന്തമായി ചിന്തിക്കാനോ ആലോചിക്കാനോ നിങ്ങൾക്ക് കഴിവില്ല…. അച്ഛനും ഏട്ടനും പറയുന്ന വെറും കളിപ്പാവ മാത്രമാണ് നിങ്ങൾ… പിന്നെ ഈ താലിയും ഈ സിന്ദൂരം അത് എന്റെ ജീവന്റെ ഭാഗമാണ്…

അഗ്നിസാക്ഷിയായി നിങ്ങളെന്നെന്റെ കഴുത്തിൽ താലി ചാർത്തിയോ, എന്നെ എന്റെ നെറ്റി സിന്ദൂരത്താൽ ചുവപ്പിച്ചോ അന്നുമുതൽ ഇന്നുവരെ ഇത് എന്റെ ജീവന്റെ ഒരു ഭാഗമാണ്… മരണംവരെ അത് അങ്ങനെ ആയിരിക്കുകയും ചെയ്യും… പിന്നെ ഞാൻ പോയി എന്ന് പറഞ്ഞത്.. താഴെ പറഞ്ഞത് തന്നെ എനിക്ക് ഇവിടെയും പറയാനുള്ളൂ.നിങ്ങൾ എല്ലാവരും കൂടെ എന്നെ ഇറക്കിവിട്ടത് അല്ലേ…. എനിക്ക് പറയാനുള്ളത് കേൾക്കാൻ പോലും നിങ്ങൾ തയ്യാറായോ… ഇല്ല… അന്ന് എനിക്ക് പറയാനുള്ളത് ഒന്നും കേൾക്കാനുള്ള മനസ്സ് പോലും നിങ്ങൾ കാണിച്ചില്ല… എന്റെ അച്ഛനും അമ്മയും മരിച്ച സമയത്ത്, ഒരുപാട് ഞാൻ നിങ്ങൾ എന്നെ ഒന്ന് ചേർത്തുനിർത്തി എങ്കിൽ ആഗ്രഹിച്ചിരുന്നു…. ഒരു സപ്പോർട്ട് എനിക്ക് ഒരുപാട് ആവശ്യമായിരുന്നു… അന്ന് എനിക്ക് അതൊന്നും കിട്ടിയില്ല….

അന്നും നിങ്ങൾക്ക് എന്നെ ഒന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല… ശരിയല്ലേ ഗിരി ഏട്ടാ ഞാൻ ചോദിച്ചത്… അവൾ ഗിരിയുടെ അടുക്കലേക്ക് ചേർന്നുനിന്നു.. അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു… അന്ന് ഇത് ചോദിക്കാൻ ഉള്ള ധൈര്യമോ നിങ്ങളുടെ മുഖത്ത് നോക്കി ഇത്രയും പറയാനുള്ള ഒരു ആത്മവിശ്വാസമോ എനിക്ക് ഉണ്ടായില്ല… അന്നത് ഞാൻ കാണിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു അവസ്ഥ വരില്ലായിരുന്നു….. കഴിഞ്ഞത് കഴിഞ്ഞു പഴയതൊന്നും എടുത്ത് വിഴുപ്പലക്കൽ ഞാൻ ആഗ്രഹിക്കുന്നില്ല… കുറച്ചു ദിവസം ഞാൻ ഇവിടെ ഉണ്ടാവും പരമാവധി വഴക്കു കൂടാതെ നമുക്ക് മുൻപോട്ടു പോകാം….

ഞാൻ പോകുന്നതിനു മുന്നേ നമുക്ക് ഈ താലിയുടെ കാര്യത്തിലും ഒരു തീരുമാനം ഉണ്ടാക്കാം ഡിവോഴ്സ് ആണ് വേണ്ടതെങ്കിൽ ഞാൻ അതിനും തയ്യാറാണ്… ഇത്രയും പറഞ്ഞ് താഴേക്കിറങ്ങി പോയ ജാനിയെ ഗിരി അത്ഭുതത്തോടെ നോക്കി.. അവളുടെ കൺകോണിൽ നനവുണ്ടായിരുന്നോ…. അതോ തന്റെ തോന്നലായിരുന്നോ….. ഒരു പാവം തൊട്ടാവാടി പെണ്ണായിരുന്നു ഇവൾ ഇത്രയുമൊക്കെ പറയാൻ ആയോ…. ❣❣❣❣❣❣❣❣❣ ജാനി താഴേക്കിറങ്ങി ചെന്നപ്പോൾ അവിടെ ആരെയും കണ്ടില്ല…. അടുക്കളയിൽ നിന്ന് സംസാരം കേൾക്കുന്നുണ്ട്.. അമ്മയും സീമ (ചേട്ടന്റെ ഭാര്യ )ചേച്ചിയും പരസ്പരം സംസാരിക്കുന്നതാണ്…. പരിചിതമല്ലാത്ത വേറൊരു ശബ്ദം കൂടി അവിടെ നിന്നും കേൾക്കുന്നുണ്ട്….

പാർവതി(ഗിരിയുടെ ചേച്ചി )ചേച്ചിയെ കണ്ടില്ലല്ലോ… പതുക്കെ അടുക്കളയിലേക്ക് ചെന്നു… ഓ…ഒരു സർവെന്റ് ഉണ്ട് അതാണ് പരിചയമില്ലാത്ത ഒരു ശബ്ദം കൂടി കേൾക്കുന്നത്…. എന്നെ കണ്ടതും സ്വിച്ച് ഇട്ട പോലെ മൂന്നാളുടെയും സംസാരം നിന്നു…. #സീമ : ശാന്ത ചേച്ചി (വേലക്കാരി )ഇവിടെ പുതിയ ചില ആൾക്കാർ ആരൊക്കെ വന്നിട്ടുണ്ട് കണ്ടല്ലോ അല്ലേ… എന്നും ഉണ്ടാക്കുന്നതു പോലെ ഒക്കെ മതി… ഇന്നത് ചെയ്യണംന്നോക്കെ അവര് വന്ന് ഓർഡർ ഇടാൻ സാധ്യതയുണ്ട് .അതൊന്നും കേൾക്കാൻ നിൽക്കണ്ട… ഇന്നലെ വരെ ഇവിടെ എങ്ങനെ ആയിരുന്നോ ഇനിയും ഇവിടെ അങ്ങനെ തന്നെ പോകും.. ഞാൻ പറഞ്ഞതൊക്കെ ചേച്ചിക്ക് മനസ്സിലായല്ലോ അല്ലെ… അവസാനത്തെ വാചകം കുറച്ചു കടുപ്പത്തിൽ പറഞ്ഞ സീമ ജാനിയെ നോക്കി….. ഉവ്വ്‌ കുഞ്ഞേ….

അതും പറഞ്ഞ് ആ സ്ത്രീ അവരുടെ ജോലികളിലേക്ക് മുഴുകി …. അപ്പോഴും അമ്മ മിണ്ടാതെ തന്നെ ഇരിക്കുകയായിരുന്നു… അമ്മയ്ക്ക് വല്ലാത്ത മാറ്റം സംഭവിച്ചിട്ടുണ്ട്… ഇടയ്ക്ക് എന്റെ നേരെ നീളുന്ന നോട്ടം എന്നോട് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നത് പോലെ എനിക്ക് തോന്നി….. സീമ ചേച്ചി…. നിങ്ങൾ ഈ കാണിക്കുന്ന ഷോ യുണ്ടല്ലോ.. ഇതൊക്കെ ഒരുപാട് കാലം പഴയതാണ്…. പഴയകാലത്തെ അമ്മായിഅമ്മ മരുമോളോട് ചെയ്യുന്ന വെറും തറ വേലകൾ… പണ്ടത്തെ ജാനി ചിലപ്പോൾ ഇതൊക്കെ കണ്ടു പേടിച്ചു നിന്ന് വരും… പക്ഷേ ഇപ്പോ അതൊന്നും നടക്കില്ല… മുൻപും എനിക്കുള്ള ഭക്ഷണവും എന്റെ കാര്യങ്ങളും ഒക്കെ ഞാൻ തന്നെയാണ് ചെയ്തിരുന്നത് അറിയാമല്ലോ…

ഇവിടെയുള്ള സകലർക്കും വച്ച് വിളമ്പിയിട്ടും ഉണ്ട് ഞാൻ…. അന്നൊന്നും സീമ മാഡം ഇങ്ങോട്ട് വരുന്നത് ഞാൻ കണ്ടിട്ടില്ല… ഭക്ഷണം കഴിക്കാൻ അല്ലാതെ നിങ്ങൾ ഈ ഭാഗത്തേക്ക് വരുന്നത് കണ്ടിട്ടേയില്ല… ഇപ്പൊ പിന്നെ എന്തു പറ്റി… എന്നെ ചട്ടം പഠിപ്പിക്കാനുള്ള വരവാണോ…. അങ്ങനെയാണെങ്കിൽ മാഡം കുറച്ചധികം ബുദ്ധിമുട്ടും കേട്ടോ…. #സീമ :: ടി… നീ ആരാണെന്നാണ് നിന്റെ വിചാരം. സാറി ചാച്ചി എനിക്ക് ഇപ്പൊ വഴക്ക് കൂടാൻ ഉള്ള മൂഡില്ല.. അതൊക്കെ നമുക്ക് പിന്നെ ആഘോഷം ആക്കാം… എന്തായാലും ഞാൻ കുറച്ചു ദിവസം ഇവിടെ ഉണ്ടല്ലോ… കാണാം…… നിന്നെ ഞാൻ കാണിച്ചു തരാം അതും പറഞ്ഞ് സീമ ചവിട്ടി തുള്ളി അകത്തേക്ക് പോയി…..

തിരിഞ്ഞു നോക്കുമ്പോൾ അമ്മ എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു.. പിന്നെ പതുക്കെ ഒന്നും മിണ്ടാതെ പുറതെക്ക് പോയി…. ചായപ്പൊടി ഒക്കെ എവിടെയാ ചേച്ചി ഇരിക്കുന്നത്…. #ശാന്ത :: എന്റെ പൊന്നു കുഞ്ഞേ ഞാനെടുത്ത തന്നതാണെന്ന് എങ്ങാനും ആ ഭദ്രകാളി അറിഞ്ഞാൽ എന്നെ ഇവിടുന്ന് ചവിട്ടി പുറത്താക്കും… ഭദ്രകാളി യോ… പെട്ടന്ന് എനിക്ക് ചിരി വന്നു… #ശാന്ത ഓ ഇപ്പൊ അവിടുന്ന് ചവിട്ടി തുള്ളി പോയില്ലേ ഒരു തമ്പുരാട്ടി…. ഓ സീമ ചേച്ചി…… അതൊന്നും ചേച്ചി പേടിക്കണ്ട ഞാൻ തന്നെ തപ്പിയെടുത്തത് ആണെന്ന് പറഞ്ഞാൽ മതി എവിടെയാ ഇരിക്കുന്നെ എന്ന് കാണിച്ചു തന്നാൽ മതി… ചായയും വച്ചു കുറച്ചു നേരം ശാന്ത ചേച്ചിയുമായി സംസാരിച്ചു നിന്നു…

അല്ല ശാന്ത ചേച്ചി പാർവതി ചേച്ചി അവിടെ ഇല്ലേ കണ്ടില്ലല്ലോ….. #ശാന്ത :: അയ്യോ പാർവ്വതി കുഞ്ഞിനെ കണ്ടില്ലേ.. കുഞ്ഞു അപകടം ഒക്കെ കാല് ഒക്കെ ഒടിഞ്ഞു ഇരിക്കുവാ… അതാ പുറത്തേക്ക് ഒന്നും വരാത്തത്… ആണോ എവിടെയാ റൂം ഞാൻ ഒന്നു പോയി കണ്ടിട്ട് വരാം…. ❣❣❣❣❣❣ പാർവതി ചേച്ചിയുടെ റൂം ചാരിയിട്ടേ ഉണ്ടായുള്ളൂ… നല്ല ഒരു പ്രതികരണം കിട്ടില്ല എന്നറിഞ്ഞിട്ടും ഞാൻ പതുക്കെ വാതിൽ തുറന്ന് അകത്തേക്ക് കയറി…. ഒരു ബുക്കും വായിച്ചു ഇരിക്കുന്ന ചേച്ചിയുടെ അടുത്ത് പോയി ഇരുന്നു…. ചീത്ത പറഞ്ഞ് എഴുന്നേൽപ്പിച്ച് വിടും എന്ന് വിചാരിച്ച് എന്നെ നോക്കി ചിരിക്കുകയാണ് ചെയ്തത്… സത്യത്തിൽ അതെനിക്ക് അത്ഭുതമായി… ഇനി എന്നെ ഈ കോലത്തിൽ മനസ്സിലായിട്ടുണ്ടാവില്ലേ…

#പാർവതി :: നിന്നെ മനസ്സിൽ ആയിട്ട് തന്നെയാണ് ഞാൻ ചിരിച്ചത്….. #ജാനി ::: ഇവിടെ എല്ലാവർക്കും എന്നോട് ദേഷ്യമാണ്… ചേച്ചിക്കും അങ്ങനെ ആകും എന്നാണ് ഞാൻ വിചാരിച്ചത്.. ഞാൻ പോകുമ്പോൾ ചേച്ചിക്കും എന്നോട് ദേഷ്യം ആയിരുന്നല്ലോ… #പാർവതി :: അന്ന് എനിക്കൊന്നും അറിയില്ലായിരുന്നല്ലോ കുഞ്ഞേ….. അതും പറഞ്ഞ് ചേച്ചി എന്റെ കൈകൾ ചേച്ചിയുടെ മടിയിലേക്ക് വച്ചു…. ദേഷ്യം തോന്നുന്നുണ്ടാവും നിനക്കെന്നോട്… ഞാൻ അതിൽ നിന്നെ കുറ്റം ഒന്നും പറയുന്നില്ല… ചെയ്യാത്ത തെറ്റിന് നിന്നെ എല്ലാവരും കൂടി ക്രൂശിച്ച അപ്പോൾ നിന്റെ ഭാഗം കേൾക്കാതെ ഞാനും അതിൽ പങ്കാളിയായി…

ഒരു മനുഷ്യജീവി ആണെന്നുള്ള പരിഗണന പോലും നിനക്ക് ഇവിടുന്ന് ആരും തന്നില്ല… സത്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ മുതൽ ഉരുകി തീരുകയായിരുന്നു ഞാൻ…. എങ്ങനെയെങ്കിലും നിന്നെ കണ്ടു പിടിക്കണം എന്ന് എനിക്ക് ഉണ്ടായുള്ളൂ… അത് സാധിച്ചു… #ജാനി ::: ചേച്ചി ആണോ അപ്പൊ എനിക്ക് കത്തെഴുതിയത്… ഞാൻ ബാംഗ്ലൂർ ഉണ്ടെന്ന് ചേച്ചി എങ്ങനെ അറിഞ്ഞു എന്റെ അഡ്രസ്സ് ചേച്ചിക്ക് എവിടുന്നു കിട്ടി…. തുടരും

തിരിച്ചു വരവ് : ഭാഗം 3

Share this story