ദേവയാമി: ഭാഗം 2

ദേവയാമി: ഭാഗം 2

എഴുത്തുകാരി: നിഹാരിക

ആദ്യഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…… രണ്ടാം ഭാഗം ഇതാ.. “””ദേവയാമി – 2 “”” സുമുഖനായ ചെറുപ്പക്കാരൻ, ഗേറ്റ് കടന്നതും കാണുന്ന സയൻസ് ബ്ലോക്ക് എന്ന് വെണ്ടക്കാക്ഷരത്തിൽ എഴുതിയ കെട്ടിടം നോക്കി നിന്നു….. അതു കൂടാതെ നിരവധി കെട്ടിടങ്ങളും കണ്ടു. ഒരു പാട് കുട്ടികൾ സ്കൂൾ മുറ്റത്തും മറ്റുമായി നിൽക്കുന്നുണ്ട്…. എല്ലാവരും തന്നെ ഉറ്റുനോക്കുന്നത് കണ്ട് പെട്ടെന്ന് തന്നെ മുന്നോട്ട് നടന്നു… ഇൻറർവെൽ സമയം ആയത് കൊണ്ട് അത്യാവശ്യം നല്ല ബഹളമയം ആയിരുന്നു കോമ്പൗണ്ട്.. ചായയും ആയി വരുന്ന അസീസ് ഇക്കയെ ആണ് ആദ്യം കണ്ണിൽ പെട്ടത്: … “”ചേട്ടാ, ഓഫീസ് എവിടെയാ….??”” അസീസ് ഇക്ക ടിച്ചേഴ്സിനുള്ള ചായ കൊടുത്ത് ധൃതി പിടിച്ച് ഓടുന്നതിനിടയിൽ വന്നയാളെ കണ്ടിട്ടുണ്ടായിരുന്നില്ല ….

ചോദ്യം കേട്ടാണ് നോക്കിയത്, ഊർജ്വസ്വലമായ അയാളുടെ മുഖത്തേക്ക് നോക്കിയതും ഹൃദ്യമായ ഒരു പുഞ്ചിരി അസീസ് ഇക്കയുടെ ചുണ്ടിൽ വിരിഞ്ഞു …… “”നേരേ പൊയ്ക്കോളിൻ മോനേ… ദാ കാണ്ന്നത് തന്ന്യാ….”” ””ഓ താങ്ക്സ്”” അതും പറഞ്ഞ് ഒരു മന്ദഹാസവും ഇക്കക്ക് സമ്മാനിച്ച്അയാൾ വേഗം ഓഫീസ് ലക്ഷ്യമാക്കി നടന്നു… അസീസിക്ക ഇതിപ്പ ആരാണപ്പാ എന്ന ആത്മഗതോം പറഞ്ഞ് ചോദിക്കാൻ മറന്നല്ലോ എന്ന ഭാവത്തിൽ ഇത്തിരി നേരം തിരിഞ്ഞ് നിന്ന് ചിന്തിച്ചു.. പിന്നെ ഹോട്ടൽ ലക്ഷ്യമാക്കി നീങ്ങി….. പ്രിൻസിപ്പാൾ പിഷാരടി മാഷിനെ കൊണ്ട് റെജിസ്റ്ററിൽ സൈൻ മേടിച്ച് ഇറങ്ങിയതായിരുന്നു വൈസ് പ്രിൻസി കൂടി ആയ പ്രഭ ടീച്ചർ… അപ്പഴാണ് അയാൾ അവിടെയെത്തിയത്……. ”

എക്സ്ക്ലൂസ് മീ മാം, എനിക്ക് പ്രിൻസിപ്പളെ ഒന്ന് കാണണമായിരുന്നു …..” “സാർ അകത്തുണ്ട് ചെന്നോളൂ :… മുളക് പൊടി പ്രയോഗത്തിന്റെ ക്ഷീണം അപ്പഴും വിട്ടുമാറിയിരുന്നില്ല പിഷാരടി മാഷിന്, “”മേ ഐ കമിൻ സർ”” എന്ന് കേട്ട് ഇനിയിപ്പോ ഇതാരാ എന്ന മട്ടിൽ ഒരു “”യെസ് “” മൂളി … വന്നയാൾ സ്വയം പരിചയപ്പെടുത്തി…… “” ഞാൻ ദേവദർശ് രവി …. പുതിയ അപ്പോയിൻമെന്റ് ആണ് ….. “” “” ആ യെസ്, വർമ്മ സാറ് പറഞ്ഞിരുന്നു ഇരിക്കൂ…. ഇന്ന് ഫസ്റ്റ് ഡേ അല്ലേ.. താൻ എന്താ വൈകിയേ രണ്ട് പിരിയഡ് കഴിഞ്ഞല്ലോ…..??. “” “” സോറി സർ… എന്റെ കൂടെ അമ്മ കൂടി വന്നിട്ടുണ്ട്.. അമ്മക്ക് രാവിലെ മുതൽ എന്തോ വയ്യായ്ക.. ഡൽഹിയിൽ നിന്ന് ഇത്രേം ദൂരം യാത്ര ചെയ്തതിന്റെ ആവാം, ഞാൻ ലീവ് എടുക്കാം എന്ന് പറഞ്ഞതാ ആദ്യത്തെ ദിവസം തന്നെ ലീവെടുക്കണ്ടെന്ന് പറഞ്ഞ് അമ്മയാ ഇന്ന് തന്നെ ജോയിൻ ചെയ്യാൻ നിർബന്ധിച്ചത്, “”

“”ഹേയ് അതിനൊന്നും ഒരു കുഴപ്പോം ഇല്ലാടോ… ഞാൻ വെറുതെ ചോദിച്ചൂ ന്നേ ഉള്ളു…… “” അല്ലെങ്കിലും ഇന്ന് നേരത്തെ വരാഞ്ഞത് നന്നായി എന്ന് പിഷാരടി മാഷ് മനസിൽ കരുതി, അല്ലെങ്കിൽ ആ കുരുത്തം കെട്ട പെണ്ണ് കാരണം രാവിലെ ആടിയ തന്റെ താണ്ഡവം ആദ്യത്തെ ദിവസം തന്നെ കാണേണ്ടി വന്നേനേ…. “”താൻ കെമിസ്ട്രി അല്ലേ സയൻസ് ബ്ലോക്കിൽ മൂന്നാമത്തെ നിലയിൽ ആണ് ലാബ് ശങ്കരേട്ടൻ… മ്മടെ പീയൂണേ കാട്ടിത്തരും… “” “” താങ്ക്യൂ സർ”” കാളിംഗ് ബെല്ലടിച്ചപ്പോൾ ശങ്കരേട്ടൻ എത്തി… “” ശങ്കരേട്ടാ ലീന ടീച്ചറിന് പകരം എത്തിയ കെമിസ്ട്രി .മാഷാ ദേവ ദർശ് ””…

പിഷാരടി മാഷ് എല്ലാം പറഞ്ഞ് റെഡിയാക്കി,…. “” ന്നാ ദേവ ദർശ് മാഷ് കൂടെ ചെന്നോളൂ, …… ഹാ ദേവദർശ് മാഷെ ഒരു കാര്യം ചോദിക്കണം ന്ന് വിചാരിച്ചു… ഡല്ലീലൊക്കെ പഠിച്ച് വളർന്നിട്ട്, ഇപ്പോ നാട്ടില് , അതും ഇത്രേം ക്വാളിഫിക്കേഷൻ വച്ച് … വെറും പ്ലസ് ടു അദ്ധ്യാപകനായി.. ഒന്നും അങ്ങട് പിടി കിട്ടണില്ല…..”” പോവാൻ തുടങ്ങിയ ദേവദർശ് തിരികെ വന്നു…… “” പൊട്ടിപ്പോയ കുറേ കണ്ണികൾ ഉണ്ട് മാഷേ.. ഒക്കെ ഒന്ന് കൂട്ടി ഇണക്കണം അത് വരെ ഞാനിവിടെ ഈ സ്കൂളിൽ വേണം…. പിന്നെ എന്നെ ദേവാ എന്ന് വിളിച്ചോളൂ ട്ടോ… അതല്ലേ എളുപ്പം???…”” ഇതും പറഞ്ഞ് തിരിഞ്ഞ് നടന്ന ദേവനെ നോക്കി പിഷാരടി മാഷിരുന്നു….  കുഴിമന്തി ആസ്വദിച്ച് കഴിക്കുകയായിരുന്നു ആമി… അടുത്ത് തന്നെ അതു കണ്ട് ചിരിച്ച് ഉദയവർമ്മയും ഇരിപ്പുണ്ട്…..,,,

“”ദേ വർമ്മ സാറെ നോക്കി ഇരിക്കാണ്ട് ഒരു ചിക്കൻ പീസിതാ ഇങ്ങനെ എടുത്ത് ഈ മയണൈസിൽ മുക്കി ഇങ്ങനൊന്ന് കഴിച്ച് നോക്കിയേ…. ആഹാ പിന്നൊന്നും കാണാൻ കഴിയില്ല ന്റെ സാറേ …….. “” “”എനിക്ക് വേണ്ട ആമിക്കുട്ടാ നീ തന്നെ കഴിച്ചോടാ, ആയ കാലത്ത് കഴിച്ചിട്ടില്ല പിന്നെയാ ഇപ്പോ…… ന്നാലും ന്റെ ആമിക്കുട്ടാ… പണ്ട് പഠിക്കുമ്പോ കൂട്ടുകാര് ആരോ തമാശക്ക് ചിക്കൻ പീസ് അറിയാതെ ചോറിലിട്ടെന്നും പറഞ്ഞ് ഒരാഴ്ച ഛർദിച്ച് കുടല് മാല പുറത്ത് വരുത്തിയ വളാ നിന്റെ അമ്മ, ന്റെ പുന്നാര പെങ്ങള് ദേവു… അവൾടെ മോളാണല്ലോ ഈ ചിക്കനെ ഒന്നാകെ വെട്ടി വിഴുങ്ങുന്നത് … അത്ഭുതം””

“” അതിലെന്ത് അത്ഭുതമാണ് വർമ്മ സാറെ ഉള്ളത്, കേട്ടറിവ് മാത്രമേ ഉള്ളൂ എങ്കിലും ഒരു നസ്രാണീടെ ചോരയല്ലേ എന്റെ ദേഹത്തൂടെ ഓടുന്നത്, ആർമിയിലെ ദ ഗ്രേറ്റ് ഡോക്ടർ മിസ്റ്റർ ആന്റണി ഹാരിസണിന്റെ………. അപ്പോ പിന്നെ മകൾ ആത്മിക ഹാരിസൺ ഇങ്ങനെ തന്നെ ആവില്ലേ….?”” ആ പേര് കേട്ടതും ഉദയവർമ്മയുടെ ചിരി പോയിരുന്നു, അവളോട് അങ്ങനെ ഒന്നും ചോദിക്കേണ്ടിയിരുന്നില്ല എന്നയാൾക്ക് തോന്നി…. കുഴിച്ചുമൂടിയതൊക്കെ പുറത്ത് എടുക്കുമ്പോ മനസിൽ ഉണ്ടാകുന്ന അസ്വസ്ഥത രണ്ടു പേരിലും അപ്പോൾ പ്രകടമായിരുന്നു…. അതിൽ നിന്നും ഒന്ന് ഫ്രീയാവാൻ ഉദയവർമ്മ വേഗം പുറത്തേക്ക് ഇറങ്ങി….. “”നീ കഴിക്ക് ആ മിക്കുട്ടാ ഞാൻ ഒന്ന് ഫോൺ ചെയ്തിട്ട് വരാം…….””

തലയാട്ടി എങ്കിലും ആ പോക്കിന്റെ അർത്ഥം അവൾക്ക് ഗ്രഹിക്കാമായിരുന്നു. “” ആൻറണി ഹാരിസൻ ”” തന്നെ ജനിപ്പിച്ചയാൾ, ആ പേര് അറിയാതെ ആണെങ്കിൽ പോലും തന്നെ ചുറ്റിപ്പറ്റി ഇടക്ക് വരാറുണ്ടെന്ന് ആമി ഓർത്തു, പിന്നെ ഒന്നും കഴിക്കാൻ തോന്നിയില്ല അവൾ കൈ കഴുകി വന്നു, ഉദയവർമ്മയും ഒത്ത് മേലേടത്ത് ബംഗ്ലാവിലേക്ക് തിരിച്ചു… മേലേടത്ത് ഇറങ്ങിയതും ഇന്ദു മതി പൂമുഖത്ത് തന്നെ കാത്തിരിക്കുന്നത് അവൾ കണ്ടു, എല്ലാം അറിഞ്ഞെന്ന് മുഖം കണ്ടാൽ അറിയാമായിരുന്നു …… “എന്റെ ഇന്ദുട്ടീ …. ഇവിടെ വന്ന് നിക്കാണോ….?? പൂമുഖവാതിക്കൽ പൂന്തിങ്കളായിട്ട്…..??” ” “വേണ്ട വേണ്ട പതപ്പിക്കുക ഒന്നും വേണ്ട നീ ….. ഒക്കെ ഞാനറിഞ്ഞു…. കുട്ടിയെ വളർത്തി ഇങ്ങനെ വഷളാക്കീലേ എന്ന് ദേവു ചോദിച്ചാൽ ഞാൻ എന്താ പറയാ…… ന്റെ പരദേവതേ….. ” “”

അതേ ഇന്ദുട്ടി അങ്ങനെ കുറേ കാലം നോൽക്കാനേൽപ്പിച്ച് തിരിച്ച് കൊടുക്കാൻ ഉരുപ്പടി ഒന്നും അല്ല ഞാൻ…, ഞാൻ ആത്മിക എന്ന പെൺകുട്ടിയാ….. അച്ഛന്റെ സ്ഥാനത്ത്, ദാ ഈ വർമ്മ സാറും അമ്മയുടെ സ്ഥാനത്ത് എന്റെ ഇന്ദുട്ടിയും മാത്രേ ഉള്ളൂ… നിങ്ങൾ എന്നെ ചൊല്ലി ആരോടും എക്സ്പ്ലനേഷൻ കൊടുക്കണ്ടി വരില്ല, അഥവാ ആർക്കും എന്റെ കാര്യങ്ങൾ ഒന്നും ചോദ്യം ചെയ്യാൻ ഒരവകാശവും ഇല്ല .. നിങ്ങൾ ഒഴികെ….”” ഇത്രയും പറഞ്ഞ് അവൾ അകത്തേക്ക് പോയി ….: അത് കേട്ട് ഇന്ദുലേഖയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…… ഒപ്പം മനസും …….

വൈകുന്നേരം ആമി ഫോണെടുത്ത് അവളുടെ ചങ്ക് ഫ്രണ്ട് മഞ്ചിമയെ വിളിച്ചു ……സ്കൂളിലെ വിശേഷങ്ങൾ അറിയാൻ വേണ്ടി…… “”ഹലോ…… ” “” ആന്റീ ഞാൻ ആമിയാ ചിമ്മു (മഞ്ചിമ ) ഇല്ലേ??”” “” ന്റെ ആമിക്കുട്ടീ നിന്റെ കാര്യം പറഞ്ഞിരിക്കായിരുന്നു ഞങ്ങൾ …… ദാ ഞാനവൾക്ക് കൊടുക്കാം “” “”ഹാ ഇനി പറയടി ചിമ്മു നമ്മൾ പടിയിറങ്ങിയതിന് ശേഷമുള്ള വിശേഷം, ആ എയ്ഞ്ചൽ മരിയ (ക്ലാസിലെ ആമിയുടെ പ്രധാന എതിരാളി) എന്തേലും പറഞ്ഞോ? സന്തോഷമായി ക്കാണും അവൾക്ക് അല്ലേ….?. “” “”അതൊക്കെ ആര് മൈൻറുന്നു ന്റ ആമീ.. ഇന്ന് വേറെ ഒരു സംഭവാ ഉണ്ടായത്….?? കട്ടത്താടിയും ഒരു രക്ഷയും ഇല്ലാത്ത ഒടുക്കത്തെ ഫിഗറുമായി ഒരു യുവകോമളൻ കെമിസ്ട്രിക്ക് വന്നു ചേർന്നിട്ടുണ്ട് ……

ഹോ നാളെ മേക്അപ് ഇട്ട് ഞാൻ ചാവും …… “” “” പിന്നെ യുവകോമളൻ വല്ല മാമുക്കോയ ഫിഗറും ആവും, ….”” “” ഒന്ന് പോയെ മാമുക്കോയ, ഇതൊരു ടൊവീനോ തോമസ് ഐറ്റം ആണ് മോളെ ക്ലാസിലെല്ലാരുടെയും കിളി പറന്ന് ഇരിക്കാ, ലീന ടീച്ചറിന്ന് പകരാ ന്നാ കേട്ടത് , അങ്ങനെ നോക്കുമ്പോ നമ്മടെ ക്ലാസ് ടീച്ചർ ….. ഹോ എനിക്ക് വയ്യ….. “” “ഒന്ന് മയത്തീ തള്ളടീ….. ടൊവിനോ തോമസ് “” “”അല്ല ടീ സത്യാ…… നീ കണ്ട് നോക്ക് കണ്ട മാത്രയിൽ നമ്മൾ വിജ്റംമ്പിച്ച് നിൽക്കും ….. “” “” എന്തോന്ന്…… നിനക്ക് വട്ടായോടി…… അത്രയും ഗ്ലാമർ പാർട്ടിയാണെങ്കിൽ ഒരു വാം വെൽക്കം കൊടുക്കണ്ടേ….. അപ്പോ നാളെ അതിനായി റെഡിയായിക്കോ……….””…. സ്നേഹത്തോടെ നീനു……..

ദേവയാമി: ഭാഗം 1

Share this story