സ്മൃതിപദം: ഭാഗം 39

സ്മൃതിപദം: ഭാഗം 39

എഴുത്തുകാരി: Jaani Jaani

ഹാപ്പി ബര്ത്ഡേ കിച്ചുസേ ഐഷുവും കിച്ചുവും ഒരുമിച്ചു പറഞ്ഞു കൊണ്ട് കിച്ചുവിനെ കുലുക്കി വിളിച്ചു . ചിരിച്ചു കൊണ്ട് നിൽക്കുന്ന ഏട്ടനേയും ഏട്ടത്തിയെയും കണ്ടുകൊണ്ടാണ് കിച്ചു എഴുന്നേറ്റത്. രണ്ട് കണ്ണും തിരുമ്മി അവൻ രണ്ടിനെയും മാറി മാറി നോക്കി . ജന്മദിനാശംസകൾ കിച്ചുട്ടാ കാർത്തി കിച്ചുവിന്റെ അരികിലായി ഇരുന്നു അവനെ നെഞ്ചോട് ചേര്ത്ത കൊണ്ട് പറഞ്ഞു, നെറ്റിയിലായി ഒരു നനുത്ത ചുംബനം കൊടുക്കുമ്പോൾ കാർത്തിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു . താങ്ക് യൂ ഏട്ടൻസ് കിച്ചുവും കാർത്തിയുടെ കവിളിൽ ചുംബിച്ചു . പിറന്നാൾ ആശംസകൾ കിച്ചുവെ . താങ്ക് യൂ ഏട്ടത്തിയമ്മേ ഐഷുവിന്റെ രണ്ട് കൈയിലും പിടിച്ചു കൊണ്ട് പറഞ്ഞു .

ഐഷു ഒരു ചിരിയോടെ രണ്ട് പേരെയും നോക്കി നിന്നു എന്നിട്ട് മെല്ലെ കിച്ചുവിന്റെ മുടിയിൽ തലോടി . പെട്ടെന്ന് പോയി കുളിക്ക് അമ്പലത്തിൽ പോകാനുള്ളതാ . അപ്പൊ ഇന്ന് കോളേജിൽ പോകണ്ടേ . പെട്ടെന്ന് പോയിട്ട് വരാം നി വേഗം റെഡിയായിട്ട് വാ . ഓക്കേ ഏട്ടത്തിയമ്മേ ഐഷുവിന്റെ രണ്ട് കവിളിലും പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു . ദാ ഈ ഷർട്ടും മുണ്ടും ഇടണേ ഐഷു അവന് നേരെ ഒരു കരിംപച്ച ഷർട്ടും അതെ കരയുള്ള മുണ്ടും നീട്ടി കൊണ്ട് പറഞ്ഞു . കിച്ചു അവളെ അത്ഭുതത്തോടെ നോക്കി . എന്താ കിച്ചുവെ നി ഇങ്ങനെ നോക്കുന്നെ മ്മ് ഒന്നുമില്ല . നല്ലൊരു ദിവസമായിട്ട് എന്റെ കുട്ടി കരയുകയാണോ അല്ല ഇത്‌ സന്തോഷം കൊണ്ട് നിറഞ്ഞതാ .

ആണോ എന്നാലേ ഇപ്പൊ ഒന്നും ആലോചിക്കേണ്ട പോയി ഫ്രഷായിട്ട് വാ . കണ്ണേട്ടാ…. എന്താണ് കുഞ്ഞുസേ അവൻ കുളിച്ചു വരുമ്പോഴേക്കും ഈ ദോശ ഒന്ന് ആകുമോ ഞാൻ കറി ആക്കട്ടെ . ആ ടോ അതൊക്കെ ഞാൻ ചെയ്തോളാം എന്റെ കുഞ്ഞുസ് എന്തിനാ ഇങ്ങനെ വെപ്രാളപെടുന്നേ പയ്യെ ചെയ്താ മതി . ഹ്മ്മ് അതല്ല ഏട്ടാ നമുക്ക് അമ്പലത്തിൽ പോകേണ്ടത് അല്ലെ വൈകിയാൽ കിച്ചുവിന് ക്ലാസ്സിൽ പോകാൻ ലേറ്റ് ആകില്ലേ എന്റെ അനിയന് ഇല്ലാത്ത ടെൻഷനാണ് കുഞ്ഞുസിന് ഐഷുവിന്റെ തലയിൽ കൊട്ടി കൊണ്ട് പറഞ്ഞു . ദേ കണ്ണേട്ടാ എന്നെ കളിയാക്കാതെ ആ ദോശ നോക്ക് ആയിക്കോട്ടെ ഭവതി ഐഷുവിന്റെ ഇടുപ്പിൽ ഒരു നുള്ളും കൊടുത്ത് കാർത്തി നടന്നു .

ആ ഐഷു അവനെ കൂർപ്പിച്ചു നോക്കിയപ്പോൾ അവൻ കണ്ണിറുക്കി കാണിച്ചു ഐഷുവിന് ചിരി വന്നെങ്കിലും അവള് ദേഷ്യത്തോടെ നോക്കി കറി ഇളക്കാൻ തുടങ്ങി . കണ്ണേട്ടാ….. കാർത്തി ഐഷുവിന്റെ പിന്നിൽ നിന്ന് പുണർന്നു . ഹ്മ്മ് . എന്ത് പറ്റി . ഒന്നമില്ല ഡീ എന്തോ ഇങ്ങനെ ചേർന്ന് നിൽക്കാൻ തോനുന്നു . എന്റെ ദോശ കരിഞ്ഞു പോകും മനുഷ്യ . കാർത്തിയുടെ കൈയിൽ മെല്ലെ അടി അടിച്ചു കൊണ്ട് പറഞ്ഞു . കരിഞ്ഞൊന്നും പോകില്ല ഞാൻ സിം കുറച്ചു വച്ചിട്ടുണ്ട് . എന്തോ പറയാനുണ്ടല്ലോ മോനെ എന്താണ് . ഐഷു കാർത്തിക്ക് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു . കാർത്തി ഐഷുവിന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി നിന്നു, അവന്റെ പല്ലും ചുണ്ടുകളും അവളുടെ കഴുത്തിൽ കുസൃതി കാണിക്കാൻ തുടങ്ങി . കണ്ണേട്ടാ…. ഒന്നുമില്ല ഡാ ഞാൻ കുറച്ചു സമയം ഇങ്ങനെ നിൽക്കട്ടെ.

പിന്നെ ഐഷുവും ഒന്നും പറയാതെ അവനിൽ ഒതുങ്ങി നിന്നു കാർത്തി അവളുടെ കഴുത്തിൽ മുഖമര്ത്തി, അവൻറെ പല്ലുകൾ അവളിൽ നോവ് ഉണർത്തുമ്പോൾ ഐഷു അവന്റെ കൈയിൽ മുറുകെ പിടിച്ചു കുഞ്ഞുസേ… ഹ്മ്മ് അവൻ നൽകിയ പ്രണയത്തിന്റെ ആലസ്യത്തിൽ ഐഷു കണ്ണ് അടച്ചു മൂളി . ഐ ലവ് യൂ 😘 അതും പറഞ്ഞു ഐഷുവിന്റെ കവിളിൽ അമർത്തി ചുംബിച്ചു ഐഷു അവനെ നോക്കാതെ തല കുനിച്ചു നിൽക്കുകയാണ് അവന്റെ നോട്ടം നേരിടാൻ ആവാതെ . ഇനിയും നാണം മാറിയില്ലേ പെണ്ണെ ഐഷുവിന്റെ താടി തുമ്പ് പിടിച്ചു ഉയർത്തി . അവന്റെ കണ്ണിൽ നോക്കിയെങ്കിലും പെട്ടെന്ന് തന്നെ നോട്ടം മാറ്റി അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു .

കുഞ്ഞുസേ.. ഹ്മ്മ് കുഞ്ഞുസേ.. വിളിക്കുന്നതിന്റെ രീതി മാറിയപ്പോൾ അവൾ അവനെ ഇടക്കണ്ണിട്ട് ഒന്ന് നോക്കി പിന്നെ ചിരിയോടെ . എന്തോ.. എന്ന് വിളികേട്ടു . എന്റെ അനിയന് ഇന്ന് ഒരുപാട് സന്തോഷത്തിലാണല്ലേ അത് പറഞ്ഞതും ഐഷുവിന്റെ പല്ലുകൾ അവന്റെ നെഞ്ചിൽ അമർന്നു ആ.. കാർത്തി അവളെ അടർത്തി മാറ്റി. ഐഷുവിന്റെ മുഖം കണ്ടപ്പോഴാണ് അവന് കാര്യം മനസിലായത് . വീർപ്പിച്ചു വച്ച കവിളുകളും വിറയ്ക്കുന്ന മൂക്കും ചുണ്ടുമൊക്കെ കണ്ടപ്പോൾ കാർത്തി മെല്ലെ മുഖം താഴ്ത്തി അവളുടെ മൂക്കിൽ ചെറുതായി കടിച്ചു പിന്നെ ഒരു ചുടു ചുംബനവും നൽകി . നമ്മുടെ അനിയൻ ഇന്ന് ഒരുപാട് ഹാപ്പിയാണ് അല്ലേ . ആ ചോദിക്കാനുണ്ടോ അവന്റെ മുഖം കണ്ടാൽ തന്നെ മനസ്സിലാവുന്നുണ്ട് . അതിന് കാരണം എന്താണെന്ന് അറിയോ എൻറെ കുഞ്ഞുസിന്. .

ഐഷു ഒന്നും മിണ്ടാതെ അവനെ നോക്കി നിന്നും . നീ നീ മാത്രമാണ് ഇന്ന് ഞങ്ങളുടെ സന്തോഷത്തിന്റെ കാരണം ഒറ്റപ്പെട്ട പോയ ഞങ്ങൾക്ക് പുതു ജീവൻ നൽകി നറു വെളിച്ചമായി മാറിയ എന്റെ പെണ്ണ് മാത്രമാണ് ഇതിന് പിന്നിൽ. ഈ വീട്ടിൽ വരാൻ പോലും ഇഷ്ടപെടാത്ത ഞങ്ങളെ ഇവിടുന്ന് മാറാൻ പോലും തോന്നിക്കാത്ത വിധം ആക്കിയത് എന്റെ പെണ്ണാണ്, നിന്റെ സ്നേഹമാണ്. കിച്ചു കിച്ചുവിന് പോലും നിന്നെ ഒന്ന് പിരിഞ്ഞിരിക്കാൻ വയ്യ അത്രക്കും ഇഷ്ടമാണ് നിന്നെ നീ ഏട്ടത്തിയമ്മ അല്ല അമ്മ തന്നെയാണ് അത് ഞാൻ പറഞ്ഞില്ലെങ്കിലും നിനക്ക് അറിയാലോ. മതി മതി എന്നെ ഇങ്ങനെ പൊക്കിയത് ഞാൻ രാവിലെ നന്നായി സോപ്പ് തേച് കുളിച്ചതാണ് കാർത്തിയുടെ കരവലയത്തിൽ നിന്ന് കുതറി കൊണ്ട് പറഞ്ഞു .

ഒന്ന് കൂടെ കുളിപ്പിച്ച് തരട്ടെ കാർത്തിയുടെ ചോദ്യം കേട്ടതും ഐഷു വാ പൊളിച്ചു നിന്നും ച്ചി വൃത്തികെട്ടവൻ അവന്റെ കൈയിൽ അടിച്ചു കൊണ്ട് അവൾ കറി ഇളക്കാൻ തുടങ്ങി . കാർത്തി ചിരിയോടെ അവളെ പിന്നിൽ നിന്ന് പുണർന്നു ചെവിയിൽ എന്തോ പറഞ്ഞു. ഐഷു ഞെട്ടി കൈയിലെ തവി നിലത്തു വീണു കാർത്തി കള്ള ചിരിയോടെ അത് എടുത്ത് കൊടുത്ത് ദോശ നോക്കി അത് കരിഞ്ഞു പോയിരുന്നു. കാർത്തി മെല്ലെ ഇടങ്കണ്ണിട്ട് ഐഷുവിനെ നോക്കി അവൾ ദേഷ്യത്തോടെ അവനെ നോക്കി , കാർത്തി ഒന്ന് ഇളിച്ചു കൊണ്ട് അത് വാങ്ങി വച്ചു അടുത്ത ദോശയാക്കാൻ മാവ് എടുത്ത് ദോശ കല്ലിൽ ഒഴിച്ചു.

കാർത്തിയുടെ കളി കണ്ട് ചിരി വന്നെങ്കിലും അവനെ ശ്രദിക്കാത്ത പോലെ നിന്ന് അവളുടെ ജോലി തുടർന്ന്. ഏട്ടത്തിയമ്മേ…. എപ്പടി അവൻ മുണ്ടിന്റെ തുമ്പ് ഒരു കൈ കൊണ്ട് പിടിച്ചു മീശ പിരിച്ചു ചോദിച്ചു. കിച്ചുവിന് മീശയൊക്കെ വന്നു പിന്നെ കുറ്റി താടിയും. . സൂപ്പർ ഐഷു അവന്റെ അടുത്ത പോയി ഷർട്ട്‌ ഒക്കെ ഒന്ന് നേരെയാക്കി കൊടുത്തു. ഇവൻ എന്നെക്കാളും വളർന്നു അല്ലെ. ഐഷുവിനെക്കാളും നീളമുണ്ട്‌ കിച്ചുവിന് (പണ്ടേ നീളമുണ്ട്‌ ) അത് ശെരിയാ എന്റെ കുഞ്ഞുസ് മാത്രമാണ് ഇപ്പൊ വളരാതെ അവളുടെ തലയിൽ കൊട്ടി കൊണ്ട് പറഞ്ഞു . അയ്യോ രണ്ടും നിന്ന് കൊഞ്ചാതെ വാ അമ്പലത്തിൽ പോകാം ആ വരാം ഇതൊക്കെ ഒന്ന് ഒതുക്കി വെക്കട്ടെ ഐഷുവും കാർത്തിയും കൂടെ എല്ലാം ഒതുക്കി വച്ചു .

ഓയി ഐഷു എല്ലാം തീർത്തു പോകാൻ തിരിഞ്ഞതും കാർത്തി വിളിച്ചു . എന്താ ഐഷു അവനെ കൂർപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു നീ ഇനി എന്തായാലും വളരാൻ ഒന്നും പോന്നില്ല അതുകൊണ്ട് ഐഷുവിന്റെ തോളിലൂടെ കൈയിട്ടു കൊണ്ട് കള്ളചിരിയോടെ പറഞ്ഞു . അതുകൊണ്ട് ഐഷു മനസിലാകാതെ അവനെ നെറ്റി ചുളിച്ചു . എനിക്ക് ഒരു വാവയെ താ അവളുടെ ചെവിയിൽ പതിയെ മന്ത്രിച്ചു കൊണ്ട് ഒരു ചുംബനവും നൽകി അവൻ വേഗം പോയി . ഐഷു ഇപ്പോഴും അവൻ പറഞ്ഞത് കേട്ട് തറഞ്ഞു നിൽക്കുകയാണ്, കുറച്ചു ദിവസമായി അവളിലും ആ ചിന്ത കടന്നു വരാൻ തുടങ്ങിയിട്ട് ഈ മാസം ചെറിയ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു പക്ഷെ അത്.

അവനും അത് ആഗ്രഹിക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ ഐഷുവിന്റെ കവിളിൽ ചുവപ്പ് രാശി പടരാൻ തുടങ്ങിയിരുന്നു. വേഗം റൂമിൽ പോയി ഒരു സെറ്റ് സാരീ ഉടുത്തു. പുറത്ത് ഇറങ്ങിയപ്പോൾ കണ്ടു ഏട്ടനും അനിയനും നിന്ന് ഫോട്ടോ എടുക്കുന്നത്, അവരുടെ സന്തോഷം അവളിലും പകർന്നു. പിന്നെ ഐഷുവിനെയും ഒപ്പം നിർത്തി ഫോട്ടോസ് എടുത്തു ഐഷുവും കിച്ചുവും ഒന്നിച്ചുള്ളതും ഐഷുവും കാർത്തിയും ഒന്നിച്ചുള്ളതും ഐഷുവിനെ ഒറ്റക്ക് നിർത്തിയും കിച്ചു കുറെ ഫോട്ടോസ് എടുത്ത് കൂട്ടി. ഇനിയും വൈകിയാൽ നട അടക്കും വാ ഐഷു അതും പറഞ്ഞു ഓട്ടോയിൽ കേറി 💙💙💙

വൈകുന്നേരം കിച്ചു വരുമ്പോഴേക്കും കാർത്തി ഒരു കേക്ക് ഒക്കെ വാങ്ങി റെഡിയാക്കി വച്ചിരുന്നു. അനുവും വന്നതിന് ശേഷമാണ് കേക്ക് മുറിച്ചത്, രാത്രിയിൽ ഐഷുവിന്റെ വക ചിക്കൻ കറിയാണ് കാർത്തി പുറത്തു നിന്ന് പൊറോട്ടയും വാങ്ങിയിട്ടുണ്ട് പിന്നെ കുറച്ചു ബീഫ് വരട്ടിയതും ഐഷുവിന് ബീഫ് ഇഷ്ടമല്ലാത്തത് കൊണ്ടാണ് ചിക്കൻ കറി ആക്കിയത് അതോണ്ട് ഐഷുവാണ് കുറച്ചു അതും വാങ്ങാൻ പറഞ്ഞത് കാരണം കിച്ചുവിന് ഏറ്റവും ഇഷ്ടം പൊറോട്ടയും ബീഫുമാണ്. കുഞ്ഞേച്ചി…. ഐഷു അടുക്കള ഒതുക്കി വെക്കുമ്പോഴാണ് അനു വന്നത് . എന്താ അനു ഇനി എപ്പോഴാ വീട്ടിൽ വരുന്നേ അവന്റെ ചോദ്യത്തിൽ അല്പം സങ്കടമുണ്ടായിരുന്നു .

അത് ചേച്ചി വരാം പക്ഷെ താമസിക്കാൻ പറ്റില്ല ഇവിടെ ഇവര് ഒറ്റക്ക് അല്ലെ . അനുവിനെ ചേര്ത്ത നിർത്തി പറഞ്ഞു . കൊതിയാവുന്നു എന്റെ കുഞ്ഞേച്ചിയോടൊപ്പം കഴിയാൻ എന്നാ ഇന്ന് ഇവിടെ നിന്നോ . വേണ്ട അമ്മ ഒറ്റക്ക് അല്ലെ . അമ്മയെ വിളിച്ചിട്ടും വന്നില്ലല്ലോ . ഹ്മ്മ് അമ്മക്ക് ഓരോ സമയം ഓരോ സ്വഭാവമാണ് ഇപ്പൊ കുറച്ചു ദിവസമായി ഭയങ്കര വിഷമമാണ് ആ അച്ചുവിനെ ആലോചിച്ചു അവളാണെങ്കിൽ ഒരിക്കെ വിളിച്ചത് പോലുമില്ല, നിനക്ക് ഒന്ന് വിളിച്ചു കൊടുത്തുണ്ടായിരുന്നോ അമ്മക്ക് . അതൊക്കെ ചെയ്തതാ അപ്പൊ അവൾക്ക് ലോകത്ത് ഇല്ലാത്ത തിരക്കാണ് . അനു പുച്ഛിച്ചു കൊണ്ട് പറഞ്ഞു . ചിലപ്പോൾ തിരക്കിൽ തന്നെയായിരിക്കും അവര് എവിടെയോ ടൂറൊക്കെ പോയിരുന്നല്ലോ .

ആ അതൊക്കെ ഞാൻ അറിയുന്നുണ്ട് സന്ദീപ് ഏട്ടൻ ഇടക്ക് വിളിക്കും . ഹ്മ്മ് എന്നാ ഞാൻ പോട്ടെ പിന്നെ വരാം ഏട്ടൻ കൊണ്ടാകാം എന്ന് പറഞ്ഞിട്ടുണ്ട് . അനു ഹ്മ്മ് ചേച്ചി ഒരു ദിവസം വരാം താമസിക്കാൻ . ശെരിക്കും ഹ്മ്മ് അനു സന്തോഷത്തോടെ അവളെ പുണർന്നു . അനു എന്ത് പ്രവർത്തി ചെയ്യുമ്പോഴും എപ്പോഴും നമ്മുടെ സ്ഥാനവും സ്ഥിതിയും ആലോചിക്കണം നി കേട്ടിട്ടില്ലേ ആന വാ പൊളിക്കുന്നത് കണ്ട് അണ്ണാൻ വാ പൊളിച്ചിട്ട് കാര്യമില്ലയെന്ന്. ഐഷു പറഞ്ഞത് കേട്ടപ്പോൾ അനുവിന് പിന്നെ ഐഷുവിന്റെ മുഖത്തു നോക്കാൻ പറ്റിയില്ല . കോളേജിലായി നി വലിയ ആളായി എന്ന തോന്നലുണ്ടാവും പക്ഷെ ഒരിക്കലും അത് മറ്റുള്ളവരെ വിഷമിപ്പിച്ചു കൊണ്ടവരുത്.

കൂട്ടുകാർ അതൊരിക്കലും ഒരു ആവശ്യത്തിന് വേണ്ടി തിരഞ്ഞെടുക്കുന്നവരായിരിക്കരുത്. നിനക്ക് മനസിലായി എന്ന് ഞാൻ വിചാരിക്കുന്നു. ചേച്ചി ഞാൻ വേണ്ട ഒന്നും പറയണ്ട അമ്മ മാത്രമേ വീട്ടിലുള്ളു എന്ന് കരുതി എന്തും ചെയ്യാമെന്നുള്ള ചിന്ത വേണ്ട നി എന്ത് ചെയ്താലും അത് ഏട്ടൻ അറിയും എന്ന് ആലോചിക്കുന്നത് നല്ലതാണ് . ഞാൻ ഹ്മ്മ് ഇത്‌ ആദ്യത്തെ പ്രാവശ്യമായത് കൊണ്ട് ഞാൻ അധികമൊന്നും പറയുന്നില്ല പുതിയ ശീലങ്ങൾ ഒന്നും തുടങ്ങാൻ നിൽക്കേണ്ട ഹ്മ്മ് അനു തല കുനിച്ചു പറഞ്ഞു . ആരുടെ മുന്നിലും എന്റെ അനിയന്റെ തല കുനിക്കരുത് എന്നാണ് ചേച്ചിയുടെ ആഗ്രഹം അവന്റെ താടിയിൽ പിടിച്ചു ഉയർത്തി കൊണ്ട് പറഞ്ഞു . ഇനി ഒരു അടിപിടിക്കും പോകരുത് കേട്ടല്ലോ ഹാ ഇത്‌ കൈയിൽ വച്ചോ ഐഷു രണ്ട് അഞ്ഞൂറിന്റെ നോട്ട് അനുവിന്റെ കൈയിൽ വച്ച കൊടുത്തു .

നിനക്ക് പല ആവശ്യങ്ങളും ഉണ്ടെന്ന് അറിയും അതിന് ഒരിക്കലും തെറ്റായ വഴി തിരഞ്ഞെടുക്കരുത് എന്ത് ഉണ്ടെങ്കിലും എന്നോട് ചോദിക്കലോ പിന്നെ എന്താ . ഇത്‌ ഇതൊന്നും വേണ്ട കുഞ്ഞേച്ചി എനിക്ക് എനിക്ക് എല്ലാ മാസവും പോക്കറ്റ് മണി കാർത്തിയേട്ടൻ തരാറുണ്ട് അത് ഐഷുവിന് ഒരു പുതിയ അറിവായിരുന്നു അവള് ട്യൂഷൻ സെന്ററിൽ പോയി കിട്ടുന്ന തുകയിൽ പകുതിയും അമ്മക്കാണ് കൊടുക്കുന്നത് അതില് നിന്ന് ഒരു പങ്ക് അനുവിനും പക്ഷെ ഇന്നേവരെ കണ്ണേട്ടൻ ഈ കാര്യം പറഞ്ഞിട്ടില്ല. കുഞ്ഞേച്ചി… ഹ്മ്മ് ഏട്ടനാണ് പറഞ്ഞത് ആരോടും പറയേണ്ട എന്ന് . ഹാ . അനു . ആ ഏട്ടാ . ഇനിയും ലേറ്റ് ആകേണ്ട അമ്മ കാത്തിരിക്കുന്നുണ്ടാവും . ആ ഏട്ടാ കുഞ്ഞേച്ചി എന്നാ ഞാൻ ഇറങ്ങുകയാ… ഹ്മ്മ് ഐഷു നി അമ്മക്ക് കേക്ക് എടുത്ത് വച്ചിരുന്നിലേ .

ആ അത് അത് ഞാൻ മറന്നു പോയി ഇപ്പൊ എടുക്കാം . ഒരു പത്രത്തിൽ അമ്മക്കുള്ള ചിക്കനും പിന്നെ ഒരു പത്രത്തിൽ കേക്കും അനുവിന്റെ കൈയിൽ കൊടുത്തയച്ചു. പോട്ടെ . ഹ ഏട്ടത്തിയമ്മേ ഹാളിൽ ഇരുന്ന് ടിവി കാണുന്ന ഐഷുവിന്റെ അരികിൽ കിച്ചു വന്നിരുന്നു . എന്താ കിച്ചുവെ . അത്.. എന്താണ് ഒരു സ്റ്റാർട്ടിങ് ട്രബിൾ . എവിടെയോ ഒരു പ്രേമ പനി മനക്കുന്നുണ്ടല്ലോ . ഈ 😁😁😇 കിച്ചു ഇളിച്ചു കാണിച്ചു ഓഹോ അപ്പോ അത് തന്നെ കാര്യം ആരാണ് കക്ഷി അത് നമ്മുടെ കോളേജ് എത്തുന്നതിനു മുന്നേ ഒരു സ്കൂൾ ഇല്ലേ അവിടെ പഠിക്കുന്നത് മുട്ടേന്നു വിരിയാത്ത കൊച്ചിനെയാണോ ടാ ഏയ്യ് അല്ല ഇപ്പൊ +1ൽ പടിക്കുകയാ . എന്നിട്ട് പോയി പറഞ്ഞോ ഇല്ല ആദ്യം പറയുന്നത് എന്റെ ഏട്ടത്തിയമ്മയോടാ ഏട്ടത്തി ഒരു കാര്യം പറഞ്ഞാൽ കിച്ചു കേൾക്കുമോ .

അത് എന്താ ഏട്ടത്തിയമ്മ അങ്ങനെ ചോദിച്ചേ ഞാൻ ഇന്നേ വരെ എന്തേലും കേൾക്കാതിരുന്നിട്ടുണ്ടോ ആ ചോദ്യം അവന് തീരെ ഇഷ്ടമായില്ല എന്ന് അവന്റെ സംസാരത്തിൽ നിന്ന് തന്നെ അവൾക്ക് മനസിലായി . അങ്ങനെയല്ല കിച്ചുവെ നി ഇപ്പൊ പഠിക്കുന്ന കുട്ടിയാണ് അവളും അതെ നിന്നെക്കാൾ ചെറിയ കുട്ടി . ഇപ്പൊ പഠിത്തത്തിനെ കുറിച്ച് മാത്രം ചിന്തിക്കു എന്നിട്ട് ഒരു ജോലിയൊക്കെ ശെരിയായി നമുക്ക് പോയി ചോദിക്കാഡോ അപ്പോഴേക്കും അവളും വലുതാവും വേറെ ആരെങ്കിലും വന്നു അവളെ കെട്ടിക്കൊണ്ട് പോയാലോ . ഏയ്യ് ഇപ്പോഴത്തെ കുട്ടികൾ പഠിപ്പൊക്കെ കഴിഞ്ഞേ കല്യാണത്തിന് സമ്മതിക്കു അതും ഒരു ജോലിയൊക്കെ ആയതിനു ശേഷം എന്നിട്ട് ഏട്ടത്തിയമ്മയോ .

ഇവിടെ വന്നതിന് ശേഷമാണ് സന്തോഷമെന്തെന്ന് ഞാൻ അറിഞ്ഞത് അതും നിന്റെ ഏട്ടൻ കാരണം പിന്നെ ഞാൻ ഇപ്പോഴും പഠിപ്പ് തുടരുന്നുണ്ടല്ലോ . അങ്ങനെ അവളും ചിന്തിച്ചാലോ . അതൊക്കെ നമുക്ക് ശെരിയാക്കാം അങ്ങനെ എന്തേലും ഉണ്ടെങ്കിൽ എന്റെ കുട്ടി അറിയാതിരിക്കില്ലല്ലോ അവളെ ചുറ്റി പറ്റി എല്ലാം പഠിച്ചു വച്ചിട്ടുണ്ടാവില്ലേ 😁😁 ഹ്മ്മ് മതി മതി പോയി ഇരുന്ന് പഠിക്ക് ചെക്കാ . ണോ ഇന്ന് പഠിത്തത്തിന് ലീവാണ് അല്ല ഏട്ടത്തിയമ്മ പടിക്കുന്നുണ്ടോ . . ഓ അത് ഇല്ലാതിരിക്കുമോ നിന്റെ ഏട്ടൻ ആ കോളേജിൽ പോയി സ്റ്റഡി മെറ്റീരിയൽ ഒക്കെ വാങ്ങിയിട്ട് വന്നു . ആ അത് പൊളിച്ചു അല്ല ഏട്ടത്തിയമ്മേ ഏട്ടനെ കാണുന്നില്ലല്ലോ കുറെ സമയമായില്ലേ പോയിട്ട് . ആ വന്നല്ലോ അപ്പോഴേക്കും കാർത്തിയുടെ വണ്ടിയുടെ സൗണ്ട് കേട്ട് ഐഷു പറഞ്ഞു . 💙💙💙

ദിവസങ്ങൾ വീണ്ടും കടന്നു പോയി….. കണ്ണേട്ടാ…… ഹ്മ്മ് എഴുന്നേൽക്ക കണ്ണേട്ടാ ഹാ അതും പറഞ്ഞു കാർത്തി തിരിഞ്ഞു കിടന്നു . ഐഷു കുസൃതിയോടെ അവന് അരികിലായി ഇരുന്നു അവളുടെ നനഞ്ഞ മുടിഎടുത്ത് അവന്റെ മുഖത്തു വച്ചു കുഞ്ഞുസേ… കാർത്തി അത് മാറ്റി കണ്ണ് തുറക്കാതെ തന്നെ വിളിച്ചു . ഗുഡ് മോർണിംഗ്‌ അച്ചേ കാർത്തിയുടെ ചെവിയിലായി പറഞു ഐഷു അവന്റെ കവിളിൽ ചുംബിച്ചു . ഗുഡ് മോർണിംഗ് പറഞ്ഞു കഴിഞ്ഞതിന് ശേഷം കാർത്തി ഞെട്ടി എഴുന്നേറ്റു . എന്താ എന്താ പറഞ്ഞെ കാർത്തി അമ്പരപ്പോടെ ലുങ്കി മുറുക്കി കുത്തി എഴുന്നേറ്റു . . ഐഷുവിന്റെ കണ്ണിലെ തിളക്കവും ചുണ്ടിലെ പുഞ്ചിരിയും കണ്ടപ്പോഴേക്കും കാർത്തി അവളെ വാരി പുണർന്നു .

എനി എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല അത് പറയുമ്പോൾ കാർത്തിയുടെ കണ്ണ് നിറഞ്ഞിരുന്നു . എന്നാലേ ഇത്‌ നോക്ക് ഐഷു അവളുടെ കൈയിലുണ്ടായിരുന്ന പ്രെഗ്നൻസി കിറ്റ് കാണിച്ചു. അത് കണ്ടതും അവൻ അവളുടെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി. . പതിയെ നിലത്തു ഇരുന്ന് അവളുടെ സാരീ മാറ്റി അണിവയറിൽ മുത്തം കൊടുത്തു. വാവേ അച്ചയാ അവൻ പതിയെ അവളുടെ വയറിൽ മുഖം വച്ചുകൊണ്ട് പറഞ്ഞു . ഐഷു പതിയെ അവൻറെ മുടിയിൽ തലോടി . എനിക്ക് അറിയില്ല കുഞ്ഞുസേ ഞാൻ ഞാൻ എന്താ ചെയ്യേണ്ടേ നിനക്ക് എന്തേലും വേണോ ഇനി പണിയൊന്നും എടുക്കേണ്ടട്ടോ റസ്റ്റ്‌ എടുത്തോ കാർത്തി വെപ്രാളത്തോടെ ഓരോന്നും പറഞ്ഞു . എന്റെ കണ്ണേട്ടാ ഇവിടെ ഇരുന്നേ എന്റെ അടുത്ത് ഇരിക്ക് ഐഷു കാർത്തിയെ പിടിച്ചു അവന് അരികിൽ ഇരുത്തി . എന്തിനാ ടെൻഷൻ .

അറിയില്ല സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടതെന്ന് തിരിയുന്നില്ല . ഇപ്പൊ ഒന്നും ചെയ്യേണ്ട എന്റെ അടുത്ത് ഇരുന്നാൽ മതി അതും പറഞ്ഞു ഐഷു അവന്റെ തോളിൽ ചാരി ഇരുന്നു . കുഞ്ഞുസേ… എന്തോ അവള് കൊഞ്ചലോടെ വിളി കേട്ടു . ഇത്‌ എപ്പോഴാ കിറ്റ് ഒക്കെ വാങ്ങിയത് ഇന്നലെ ഒരു ആഴ്ചയായില്ലേ പിരിഡ്സ് വരാൻ വൈകിയിട്ട് അപ്പൊ ഒരു ആകാംഷ ഏട്ടനോട് പറയണം എന്ന് വിചാരിച്ചതാണ് പക്ഷെ അല്ലെങ്കിലോ ഏട്ടനും വിഷമമാവില്ലേ അതോണ്ട് ട്യൂഷൻ കഴിഞ്ഞ് വരുമ്പോൾ വാങ്ങിയതാ, രാവിലെ ആകാൻ ഒരേ കാത്തിരിപ്പായിരുന്നു . അതാണ് അല്ലെ ഇന്നലെ എന്നുമില്ലാത്തത്ര വെപ്രാളവും ടെൻഷനും . ഹ്മ്മ് ഒരിക്കെ ചിന്തിച്ചു ഏട്ടനോട് പറഞ്ഞാലോ എന്ന് പിന്നെ എന്തോ വേണ്ട എന്ന് തീരുമാനിച്ചു . കുഞ്ഞുസേ ഞാൻ ഞാൻ ഇപ്പൊ എന്തൊരു ഹാപ്പിയാണെന്ന് അറിയോ . ഞാനും അവളുടെ വയറിൽ വച്ച അവന്റെ കൈയിൽ അവളും കൈ ചേർത്തു …..തുടരും….

സ്മൃതിപദം: ഭാഗം 38

Share this story