ഗായത്രി: ഭാഗം 17

ഗായത്രി: ഭാഗം 17

എഴുത്തുകാരി: അശ്വതി കാർത്തിക

ഇനിയിപ്പോ പ്രശ്നങ്ങളൊക്കെ തീർന്നു അല്ലേ നിങ്ങൾക്ക് ഒരുമിച്ച് ജീവിച്ചു കൂടെ #ഗായത്രി ::: വേണം മോളെ നീ ഞങ്ങൾക്ക് ഞങ്ങളുടേതായ ലോകത്തിൽ ജീവിക്കണം… പക്ഷേ അതിനു മുൻപ് കുറച്ചു കാര്യങ്ങൾ കൂടെയുണ്ട് അത് കഴിയട്ടെ ❣❣❣❣ ഇന്ന് വൈകിട്ടത്തേ ബസ്സിന് ഗായത്രി തിരിച്ച് നാട്ടിലേക്ക് പോകും…… ശരത് ഗായത്രിയേ ഉച്ചയോടെ ഗോകുലിന്റെ വീട്ടിൽ കൊണ്ടോയി…. വൈകിട്ട് നാട്ടിലേക്കുള്ള ബസ്സിൽ അവളെ കയറി വിട്ടിട്ടാണ് ശരത് തിരിച്ചുപോന്നത്…… ❣❣❣❣

(ഗായത്രി യുടെ വീട്ടിൽ…. വല്യച്ഛനും എല്ലാവരുമുണ്ട് ) #വല്യച്ഛൻ ::: ഗായത്രി എവിടേക്കാണ് പോയത് എന്ന് നിനക്ക് വല്ല വിവരവും കിട്ടിയോ….. #അച്ഛൻ :: ബാങ്കിൽ അന്വേഷിച്ചപ്പോൾ ഏതോ കൂട്ടുകാരിയെ കാണാൻ പോവുകയാണ് എന്ന പറഞ്ഞത്….. #വല്യച്ഛൻ ::: ഹോസ്റ്റലിലേക്ക് മാറുമെന്ന് നമ്മളോട് നുണ പറഞ്ഞു അവൾ ഏതോ കൂട്ടുകാരിയുടെ വീട്ടിൽ ആണ് ഉള്ളത്……. ഇത്രയ്ക്ക് അഹങ്കാരം പിടിച്ച ഒരു അസത്തു ആയല്ലോ നിന്റെ മോള്…… മക്കളെ കൊഞ്ചിച്ചു വഷളാകാതെ അനുസരണയോടെ വളർത്താൻ പഠിക്കണം……. ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കും മറ്റുള്ളവരുടെ മുന്നിൽ തലകുനിച്ച് നിൽക്കേണ്ടിവരും…… അതൊക്കെ എന്റെ മക്കളെ കണ്ടുപഠിക്കണം പറയുന്നതിന് അപ്പുറത്തേക്ക് ഒരു വാക്ക് അവർക്കില്ല…..

#ചെറിയമ്മ ::: അതൊരു നല്ല കാര്യം ആയിട്ട് ചേട്ടന് തോന്നുന്നു പക്ഷേ മറ്റുള്ളവർക്ക് അത്ര നല്ല കാര്യമായി തോന്നുന്നില്ല….. മക്കളായാലും ഭാര്യയായാലും ഭർത്താവായാലും എല്ലാവർക്കും അവരുടേതായ വ്യക്തിപരമായ തീരുമാനം ഉണ്ട്…. സ്വന്തമായ വ്യക്തിത്വം ഉള്ളവരാണ് എല്ലാവരും…. സ്വന്തം ഇഷ്ടങ്ങൾ മറ്റുള്ളവരുടെ മേലേക്ക് അടിച്ചേൽപ്പിക്കുന്നവർ നല്ലൊരു വ്യക്തിയാണ് എനിക്ക് തോന്നുന്നില്ല….. പിന്നെ ഗായത്രി ചെയ്തതിൽ ഒരു തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല….. നിങ്ങളുടെ ക്കെ പിടിവാശിക്ക് മുന്നിൽ അവൾ ഇത്രയും നാളും നിന്നിലെ അത് തന്നെ വലിയ കാര്യം….. അവളുടെ സ്ഥാനത്ത് വേറെ ഏതെങ്കിലും പെൺകുട്ടിയാണെങ്കിൽ പണ്ടേ ഇവിടെ നിന്നും ഇറങ്ങി പോയേനെ…..

#വല്യമ്മ ::: നീ ആരോടാണ് ഇങ്ങനെ തർക്കുത്തരം ഒക്കെ പറയുന്നത്.. #ചെറിയമ്മ ::: പറയുന്ന കാര്യം തർക്കുത്തരം ആയി തോന്നുന്നത് കേൾവിക്കാരുടെ കുഴപ്പമാണ്… അല്ലാതെ എന്റെ പ്രശ്നമല്ല…. അതും പറഞ്ഞ് ചെറിയമ്മ അകത്തേക്ക് പോയി….. വല്യച്ഛൻ ::: അഹങ്കാരം പിടിച്ച കുറെ ജന്മങ്ങൾ…….. ❣❣❣❣❣❣❣ തിരിച്ചുള്ള യാത്രയിൽ മുഴുവൻ ഗായത്രിയുടെ മനസ്സിൽ ഇനിയങ്ങോട്ട് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു……. നാട്ടിലെത്തിയതും ഗായത്രി ആദ്യം വിളിച്ചത് നിഖിലിനെ ആണ്….. #നിഖിൽ ::: നാട്ടിലെത്തിയോ ചേച്ചി…………. #ഗായത്രി ::: എത്തി…. എനിക്ക് നിന്റെ ഒരു ഹെൽപ്പ് വേണാരുന്നു…… #നിഖിൽ ::: വീടിന്റെ കാര്യം അല്ലേ അത് ശരിയാക്കിയിട്ടുണ്ട്…… ചേച്ചി ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സ്ഥലത്ത് വീട് ശരിയാക്കി വെച്ചിട്ടുണ്ട്………

പിന്നെ ശരത്തേട്ടന്റെ ജോലി…. അച്ഛന്റെ സുഹൃത്തിന്റെ ഒരു സ്കൂളിൽ ശരത്തേട്ടനു ജോലി ഉടനെ ശരിയാവും……. പക്ഷേ ഒരു മൂന്നുമാസം കൂടെ കഴിയണം…. അപ്പോ അവിടെ വർക്ക് ചെയ്ത ഒരു ടീച്ചർ ലീവിൽ പോകുന്നുണ്ട്….. അതിനുപകരം ശരത്തേട്ടനു കേറാം……….. പിന്നെ അമ്മയുടെ ചികിത്സ…… അത് ഒരു സ്ഥലം ഞാൻ കണ്ടു വച്ചിട്ടുണ്ട് നമുക്ക് രണ്ടാൾക്കും കൂടി അവിടെ ഒന്നു പോകാം…… ചേച്ചി ഒഴിവ് എപ്പോഴാണ് പറഞ്ഞാൽ മതി……. ഒരുമിച്ചു പോകാം….. നിഖിൽ പറയുന്ന കെട്ട് ഗായത്രിക്ക് സന്തോഷംകൊണ്ട് കണ്ണുകൾ നിറഞ്ഞു….. നിന്നോട് എനിക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല….. ഒരുപക്ഷേ എനിക്ക് സ്വന്തം ഒരു സഹോദരൻ ഉണ്ടെങ്കിൽ പോലും നിന്റെ അത്രയും എന്നെ മനസ്സിലാക്കില്ല….. കഴിഞ്ഞ ജന്മത്തിൽ ഞാൻ ചെയ്ത എന്തോ പുണ്യ ത്തിന്റെ ഫലമാണ് നിന്നെ എനിക്ക് കിട്ടിയത്…….

സഹോദരങ്ങൾ ആവാൻ ഒരു അമ്മയുടെ വയറ്റിൽ തന്നെ പിറക്കണമെന്നില്ല എന്ന് പറയുന്നത് എത്ര ശരിയാണ്…… #നിഖിൽ ::: ചേച്ചി വെറുതെ സെന്റി അടിച്ചു കരയാൻ നിക്കല്ലേ……. സന്തോഷിക്കേണ്ട സമയം അല്ലേ ഇപ്പൊ…. ചേച്ചിയുടെ എത്ര നാളത്തെ കാത്തിരിപ്പാണ് സഫലമായത്….. ഇനി മുൻപോട്ടുള്ള കാര്യങ്ങളെപ്പറ്റി മാത്രം ചിന്തിച്ചാൽ മതി…… #ഗായത്രി :: എത്രയും പെട്ടെന്ന് ശരത്തിനെയും അമ്മയെയും നാട്ടിലെത്തിക്കണം….. നമുക്ക് ഉടനെ ഹോസ്പിറ്റലിൽ പോവാം…. വീടും ഹോസ്പിറ്റലിലെ കാര്യങ്ങൾ ഒക്കെ ശരിയാക്കി കഴിഞ്ഞ് അവരെ നാട്ടിലേക്ക് കൊണ്ടുവരാം….

#നിഖിൽ :: സൗകര്യംപോലെ ചേച്ചി വിളിച്ചാൽ മതി….. പിന്നെ ചേച്ചി രണ്ടു ദിവസം നാട്ടിൽ ഉണ്ടായിരുന്നില്ല എന്ന് വീട്ടിൽ അറിഞ്ഞിട്ടുണ്ട്….. എവിടെ പോയതായിരിക്കും എന്ന് കാര്യമായ ചർച്ചയിലായിരുന്നു അവിടെ…… ചെറിയമ്മ ഇന്നലെ ഗ്രീഷ്മയേ വിളിച്ചു അപ്പൊ പറഞ്ഞതാ….. തൽക്കാലം ശരത്തേട്ടനും അമ്മയും വരുന്നത് നമ്മൾ അല്ലാതെ വേറെ ആരും അറിയണ്ട ചേച്ചി…… #ഗായത്രി ::::മം… അത് മതി… ❣❣❣❣❣❣❣❣❣ ആശ്രമം എന്ന് എഴുതിയ ഒരു ഗേറ്റ് തുറന്നു ഗായത്രിയും നിഖിലും അകത്തേക്കു കയറി…… ഇത് ഒരു വീട് ആണല്ലോ നിഖിലെ…. നിഖിലിനൊപ്പം അമ്മയേ ചികിത്സിക്കാൻ ആയിട്ടുള്ള ഡോക്ടറെ കാണാൻ വന്നതാണ് ഗായത്രി….. ആ ഇതൊരു വീട് തന്നെയാണ് ചേച്ചി….. ഇവർ പാരമ്പര്യ ആയുർവേദ ചികിത്സ ക്കാരാണ് ……. ഇപ്പോഴത്തെ ഡോക്ടർ അവര് പുറത്തുപോയി പഠിച്ചതാണ്…. ഗായത്രി ആ വീടിനു ചുറ്റും നിരീക്ഷിക്കുകയാണ്…….

പല തരത്തിലുള്ള ഔഷധസസ്യങ്ങൾ ഉണ്ട്…… അവിടെ വീശുന്ന കാറ്റിനു പോലും പ്രത്യേക ഒരു സുഗന്ധം……. കുറച്ച് ആൾക്കാർ പുറത്തിരുന്ന് എന്തൊക്കെയോ ചെയ്യുന്നുണ്ട്…… ഭയങ്കര ഒരു നിശബ്ദത അവിടെ തോന്നി….. വല്ലാത്ത ഒരു ഫീലിംഗ്……. ശരിക്കും ഒരു ആശ്രമത്തിന്റെ അന്തരീക്ഷം തന്നെ……. #നിഖിൽ :: ചേച്ചി വാ അകത്തേക്കു കയറ്….. നിഖിൽ വിളിച്ചപ്പോഴാണ് ഗായത്രി ചുറ്റുമുള്ള കാഴ്ചകളിൽ നിന്നും കണ്ണേടുത്തത്….. നിഖിൽ നൊപ്പം ഗായത്രി അകത്തേക്ക് കയറി……. ഒരു സ്ത്രീ വന്ന് അവരോട് ഹാളിലേക്ക് ഇരിക്കാൻ പറഞ്ഞു…… കുറച്ചുനേരം കഴിഞ്ഞപ്പോൾ ഒരു 30 – 32 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ വന്നു…. അവരെ കണ്ട് നിഖിൽ എണീറ്റുനിന്നു….. നമസ്കാരം ഡോക്ടർ……

ഗായത്രിക്ക് അവരെ കണ്ട് അത്ഭുതം തോന്നി….. പ്രായമായ ഒരു പുരുഷനെയാണ് ഡോക്ടർ ആയിട്ട് ഗായത്രി പ്രതീക്ഷിച്ചത്…. ഇത് പക്ഷേ ചെറിയ ഒരു പെൺകുട്ടി……… ഗായത്രി അവരെ നോക്കി ചിരിച്ചു…… ചേച്ചി ഇതാണ് ഞാൻ പറഞ്ഞ ഡോക്ടർ ലക്ഷ്മി…… ലക്ഷ്മി അവർക്കൊപ്പം ഹാളിലിരുന്നു…….. #നിഖിൽ ::: ഡോക്ടർ ഇത് ഞാൻ പറഞ്ഞ ഗായത്രി ചേച്ചി….. ചേച്ചി കല്യാണം കഴിക്കാൻ പോകുന്ന ആളുടെ അമ്മയ്ക്കാണ് ട്രീറ്റ്മെന്റ്….. #Dr_ലക്ഷ്മി ::: ഹാ ഫോണിൽ പറഞ്ഞതൊക്കെ എനിക്ക് ഓർമ്മയുണ്ട്…. അപ്പോ എന്നത്തേക്ക് അമ്മ ഇവിടെ കൊണ്ടു വരാൻ പറ്റും… #ഗായത്രി ::: ഇവിടുത്തെ കാര്യങ്ങൾ ഒക്കെ അറിഞ്ഞിട്ട് എല്ലാം ശരിയാക്കിയിട്ട് അമ്മയെ കൊണ്ടു വരാം എന്നാണ് വിചാരിക്കുന്നത്…….

അമ്മയും ശരത്തും മാത്രമേ ഉള്ളൂ…… എനിക്ക് ഇപ്പൊ ബാങ്കിൽനിന്നും ലീവ് ഒന്നും എടുക്കാൻ പറ്റുന്ന ഒരു സാഹചര്യമല്ല…… അതുകൊണ്ട് ഇവിടെ ബൈസ്റ്റാൻഡർ ഒക്കെ ആയിട്ട് ആരെങ്കിലും വേണമെങ്കിൽ അതും കൂടി ഒന്ന് അന്വേഷിക്കണം….. #Dr_ലക്ഷ്മി :: അതൊന്നും ഓർത്ത് ഗായത്രി പേടിക്കണ്ട…. ഇവിടെ കൊണ്ടുവന്ന ആക്കിയാൽ തിരിച്ച് സുഖപ്പെടുത്തി വിടുന്നത് വരെയുള്ള കാര്യങ്ങൾ എന്റെ ഉത്തരവാദിത്വമാണ്……. നമ്മൾ എവിടെ അധികം രോഗികളെ ഒന്നും കിടത്തി ചികിത്സിക്കുന്ന ഇല്ല…. വളരെ കുറച്ച് ആൾക്കാരെ മാത്രം…. ഇത് എന്റെ വീടാണ്….. ഞാനും അമ്മയും ആണ് ഇപ്പൊ എവിടെ താമസം…. എന്റെ അമ്മ ഒരു അലോപ്പതി ഡോക്ടറാണ്….. അച്ഛൻ ആയുർവേദം ആയിരുന്നു ഞാൻ അച്ഛന്റെ വഴി തിരഞ്ഞെടുത്തു…….. പണ്ടുമുതലേ ഇവിടെ ചികിത്സ ഒക്കെയുണ്ട്…….

നമുക്ക് അവിടെ സഹായത്തിന് ആൾക്കാരും ഉണ്ട്…… അമ്മേ നിങ്ങൾ ഇവിടെ കൊണ്ടു വന്നാൽ മാത്രം മതി…… ബാക്കി എല്ലാ കാര്യവും ഞങ്ങൾ ഏറ്റു……. ഒരു പേടിയും വേണ്ട തിരിച്ച് അമ്മ നിങ്ങളുടെ ഒപ്പം കൈപിടിച്ച് തന്നെ വന്നിരിക്കും……. പിന്നെ നിങ്ങൾക്ക് ഇടയ്ക്ക് അമ്മയെ കാണാൻ ഒക്കെ വരാം….. വരാം എന്നല്ല വരണം….. ഇപ്പോൾ ചിലപ്പോൾ അവരെ മാനസികമായി തകർന്ന ഇരിക്കുകയായിരിക്കും….. നമ്മൾ വേണം അവരെ ഇനി എണീറ്റ് നടക്കണം എന്നുള്ള ചിന്തയിലേക്ക് ഒക്കെ കൊണ്ടുവരാൻ…… ഇവിടെ ആദ്യം കൗൺസിലിംഗ് നമ്മൾ നടത്തുന്നുണ്ട്…. ചികിത്സ തുടങ്ങുമ്പോൾ രോഗി പൂർണ്ണമായിട്ടും അതിനെ മനസ്സുകൊണ്ട് അംഗീകരിക്കണം…. അതിനുശേഷം നമ്മൾ ട്രീറ്റ്മെന്റ് ഒക്കെ തുടങ്ങുകയുള്ളൂ…..

അതുകൊണ്ട് ഇവിടെ വരുമ്പോൾ നിങ്ങളെ നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ഒന്നും പറയാതെ ശ്രദ്ധിക്കണം…. അത്രയേ ഉള്ളൂ….. ഗായത്രി അവിടെവച്ചുതന്നെ ശരത്തിനെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു…….. ഒരാഴ്ചയ്ക്കുള്ളിൽ നാട്ടിലെത്താമെന്നു ശരത്തും പറഞ്ഞു….. വീട് നിഖിൽ ശരിയാക്കി കൊള്ളാം എന്ന് പറഞ്ഞു….. എവിടെയാണെന്ന് ചോദിച്ചിട്ട് അവനാണെങ്കിൽ ഒന്നും പറയുന്നുമില്ല…….. 🌹🌹🌹🌹 ഇന്ന് ശരത്തും അമ്മയും നാട്ടിലെത്തും……. രാവിലെ അമ്പലത്തിൽ ഒക്കെ പോയി തൊഴുതു…… മുൻപോട്ടുള്ള കാര്യങ്ങളൊക്കെ നന്നായിട്ട് പോണം എന്ന് ഭഗവാനോട് പ്രാർത്ഥിച്ചു…….. ശരത്ത് ഒക്കെ എത്തുന്ന സമയം ആയപ്പോൾ നിഖിൽ എന്നെ വന്ന് കൂട്ടിക്കൊണ്ടു പോയി…… നോക്കുമ്പോൾ വീട്ടിലേക്കുള്ള വഴി…… നിഖിലേ..,നീ എവിടെ വീട് കണ്ടുപിടിച്ചിരിക്കുന്നത്…… ഇത് നമ്മുടെ വീട്ടിലേക്കുള്ള വഴി അല്ലേ…. തുടരും………

ഗായത്രി: ഭാഗം 16

Share this story