ആദിശൈലം: ഭാഗം 40

ആദിശൈലം: ഭാഗം 40

എഴുത്തുകാരി: നിരഞ്ജന R.N

ആാാ തീഗോളത്തിന്റെ ചൂടിൽ ശരീരം തളർന്ന് അവൻ വീണുപോയി……………………………. അപ്പോഴും അവിടെ തളംകെട്ടിനിന്ന ചന്ദനഗന്ധം ആ മുടിയിഴകളിൽ ഒരു തലോടലായി തെന്നിമാറി…………………….. ഏകദേശം പറഞ്ഞ സമയമായിട്ടും അലോകിന്റെ കാൾ കാണാതെ അക്ഷമരായി ഇരിക്കുകയാണ് രുദ്രനും അയോഗും………… തന്റെ കൂടെപ്പിറപ്പിന്റെ വെന്തുരുകിയ ശവശരീരം കാണാൻ ആ മനസ്സിന് ത്രാണിയുണ്ടാകാണെ എന്നവൻ പ്രാർത്ഥിച്ചു…. ഇതേസമയം ഒരു ജീപ്പ് അലോകിനരികിൽ വന്ന് നിന്നു അതിൽ നിന്നിറങ്ങിവന്ന ബൂട്ടിട്ട കാലുകൾ അവനരികിലേക്ക് വന്ന് അലോകിനെ താങ്ങി ജീപ്പിലേക്കിട്ടു….. ശേഷം, ആ പുകമയമായ അന്തരീക്ഷത്തെ നോക്കിനിന്നു….

നിമിഷങ്ങൾ കടന്നുപോയികൊണ്ടിരിക്കുകകയായിരിന്നു ,, പെട്ടെന്ന് സ്വബോധം വന്നതുപോലെ ആ രൂപം ആ കത്തിക്കരിഞ്ഞ കാറിനരികിലേക്ക് നടന്നു…….. അങ്ങെനെ ആരോമൽ മേനോൻ അവസാനിച്ചു അല്ലെ…… നിനക്ക് ഈ കിട്ടിയ ശിക്ഷ വളരെ കുറവായിപ്പോയി ആരോമൽ ……നീ കാരണം ജീവിതം തകർന്നവർക്ക് വേണ്ടി, എല്ലാം നഷ്ടപ്പെട്ടവർക്ക് വേണ്ടി, അതിനേക്കാൾ നിന്റെ ആ പരട്ട തന്തയ്ക്കുള്ള ശിക്ഷയായി നിനക്കിത്ര കിട്ടിയാൽ പോരാ…………….ഇനി നിന്റെ മരണം കൊണ്ട് പോലും മറ്റൊരാൾക്ക് ദോഷം ഉണ്ടാകരുത്…….. സൊ ഗുഡ്ബൈ മിസ്റ്റർ ആരോമൽ മേനോൻ………….

ആ രൂപം പയ്യെ തിരിഞ്ഞു……… ചുറ്റും പുകമയമായ അന്തരീക്ഷം കണ്ട് അവനൊന്ന് പുഞ്ചിരിച്ചു…. പതിയെ ആകാശത്തേക്ക് നോക്കി, ചിമ്മിമിന്നുന്ന നക്ഷത്രത്തെ കണ്ട് ആ കണ്ണുകൾ ചിമ്മിയടഞ്ഞു…. വർഷങ്ങളായി മോക്ഷം കിട്ടാതിരുന്ന നിനക്കിന്ന് സന്തോഷമായില്ലേ ജൂഹി?????? നിന്റെ ഭയ്യമാർ തന്നെ അവരെ കൊന്നൊടുക്കിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് നീ തന്നെയല്ലേ മോളെ……….. ആകാശത്തെക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് അത് തിരികെ നടന്നു……… സമീപത്തായി തെളിവുകൾ ഒന്നും അവശേഷിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തി അലോകിന്റെ കാർ കുറച്ചപ്പുറമുള്ള ഒരു ബ്രിഡ്ജിന്റെ സൈഡിൽ ഒതുക്കിയിട്ട് ആ രൂപം ജീപ്പിൽ കയറി…………..

ബാക്കിൽ ഉറങ്ങിക്കിടക്കുന്ന അലോകിനെ നോക്കി വാത്സല്യത്തോടെ അത് ഗിയർ ചെയ്ഞ്ച് ചെയ്തു…. ഈ ഒരു അലോക് ഭയ്യാ മാത്രമല്ലല്ലോ അവൾക്കുള്ളത്…….. നീ എത്ര പറഞ്ഞാലും ഈ കണക്ക് എനിക്ക്കൂടി തീർക്കാനുള്ളതാണ് അലോക്… അത് എന്റെ കൂടി ഉത്തരവാദിത്തമാണ്………………………….ആ രൂപത്തിന്റെ കണ്ണ് പുച്ഛത്താൽ കലർന്നു…… രുദ്രൻ കാത്തിരുന്ന കാൾ വന്നത് പിന്നെയും ഒന്ന് രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ്……… സ്റ്റേഷനിൽ നിന്നാണെന്ന് അറിഞ്ഞപ്പോൾ കേൾക്കാൻ പോകുന്ന വാർത്ത പ്രതീക്ഷിച്ചതാകണമേ എന്ന ആഗ്രഹത്തോടെ അവൻ കാൾ അറ്റൻഡ് ചെയ്തു….. സർ…….. ഒരു കാർ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി, അതിലൊരു ബോഡിയുമുണ്ട്…….

പോലീസ്കാരൻ പറഞ്ഞതുകേട്ട് അവന്റെ മനസ്സ് നിറഞ്ഞു….. ചുണ്ടിൽ പുഞ്ചിരി കിനിഞ്ഞു.. ഉള്ളിലെ സന്തോഷം പുറത്ത് കാട്ടാതെ, അത്ഭുതം നിറഞ്ഞ കുറേ ചോദ്യങ്ങൾ അങ്ങോട്ടേക്ക് ചോദിച്ചു…. ഏതോ പത്രവിതരണക്കാരനാണ് ആദ്യം കണ്ടതെന്ന് കൂടി അയാൾ പറഞ്ഞതോടെ സംഭവം നടന്നിട്ട് മണിക്കൂറുകൾ ആയിയെന്ന് അവന് മനസിലായി… എന്നിട്ടും എന്തേ അലോക് വിളിക്കാതിരുന്നത് എന്നത് അവനൊരു സംശയമായി…….. ഞാനുടനെയെത്താം എന്ന് പറഞ്ഞ് അവൻ ആ ഫോൺ കട്ട് ചെയ്തു……. അയോഗിനെ വിളിക്കാൻ എന്തോ അവനൊരു വിഷമം തോന്നി……. നേരെ ജോയിച്ചനെ വിളിച്ചു… കുറേ റിങ് ചെയ്തതിന് ശേഷമാണ് ഫോൺ എടുത്തത്….. എവിടെപോയി കിടക്കുവായിരുന്നെടാ കോപ്പേ……….

എടുത്ത ഉടനെ രുദ്രന്റെ നല്ല വർത്തമാനം കുറച്ച് ജോയിച്ചൻ കേട്ടു…… അത്, റൂഡി ഞാനൊന്ന് പുറത്തുപോയി…. ഇപ്പോ വന്നതേയുള്ളൂ…… ഫോണെടുക്കാൻ മറന്നുപോയി….. ഡോർ തുറക്കുന്നതിനിടയിലാ നിന്റെ കാൾ വന്നത്…….. ഹ്മ്മ്… ഡാ, എന്നെ സ്റ്റേഷനിൽ നിന്ന് വിളിച്ചിരുന്നു, ഒരു ബോഡി കിട്ടിയിട്ടുണ്ടെന്ന്…….. സംഭവം കഴിഞ്ഞിട്ട് കുറച്ച് നേരമായി… പക്ഷെ, അലോക് ഇതുവരെ വിളിച്ചില്ലല്ലോ… എന്തോ എനിക്കൊരു പേടി….. !!! രുദ്രൻ ശ്രീ കേൾക്കാതിരിക്കാൻ വേണ്ടി ശബ്ദം കുറച്ച് പറഞ്ഞു….. താൻ വിഷമിക്കേണ്ട,, അവനൊന്നും പറ്റിയിട്ടില്ല.. ദാ എന്റെ കൂടെയുണ്ട്………….. ആള് അൺകോൺഷ്യൻസാ…. ആ ഷോക്കിന്റെ ആയിരിക്കും… ഞാൻ ഫസ്റ്റ് എയ്ഡ് കൊടുത്തു……..

ആഹ്… അവന് കുഴപ്പമൊന്നുമില്ലല്ലോ…. ഏയ് ഇല്ല…. നീയ് സ്പോട്ടിലേക്ക് പോ.. അവിടെ എന്താണെന്ന് അറിയണമല്ലോ… ഹാ, പിന്നെ ഒരുകാര്യം ശ്രദ്ധിക്കണേ, നമുക്ക് മാത്രമേ അറിയാവൂ മരിച്ചത് ആരോമലാണെന്ന്.. ബാക്കിയുള്ളവരുടെ മുൻപിൽ അതൊരു അജ്ഞാത മൃതദേഹമാണ്………… ഹേയ്, മിസ്റ്റർ എസിപി,,, ഈ കമ്മീഷണറേ നീ അങ്ങെനെ അഭിനയം പഠിപ്പിക്കേണ്ട…. ഞാൻ നോക്കിക്കൊള്ളാം….. മ്മ്മ് എങ്കിൽ ശെരി, ഞാനൊന്ന് അയോഗിനെ വിളിക്കട്ടെ…… രുദ്രൻ ഫോൺ വെച്ചതും ജോയിച്ചൻ അയോഗിനെ വിളിച്ചു……. ജോയിച്ചന്റെ നെയിം ഫോണിൽ തെളിഞ്ഞതും അവനിൽ സ്വയമൊരു പുച്ഛം നിറഞ്ഞു…. കഴിഞ്ഞു അല്ലെ…… അറ്റെൻഡ് ചെയ്ത് കാതോരം വെച്ചവൻ ചോദിച്ചു.. ….. ആ ശബ്ദത്തിൽ ഒരു ഇടർച്ചയുണ്ടായിരുന്നു…. കൂടെപ്പിറപ്പിന്റെ മരണം അറിഞ്ഞതിലുള്ള ഇടർച്ച……

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ആ വാർത്ത താങ്ങാനുള്ള കരുത്ത് ആർജ്ജിക്കുക്കയായിരുന്നു അവൻ പക്ഷെ, എത്രയൊക്കെയാണെന്ന് പറഞ്ഞാലും ഏട്ടന്റെ കൈ പിടിച്ച് അമ്മയോടൊപ്പം നടന്ന ബാല്യകാലം അവന്റെ ഓർമകളിലെത്തുമ്പോഴൊക്കെ ആ നെഞ്ചം വിങ്ങി……. അവനെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ കുറച്ച് നേരം ജോയിച്ചൻ ഒന്നും മിണ്ടാതെ നിന്നു, ശേഷം അലോകിന്റെ കാര്യം പറഞ്ഞതും മെഡിക്കൽ സപ്പോർട്ടിനായി അവന് അങ്ങോട്ടേക്ക് വരാമെന്ന് പറഞ്ഞു… എതിർത്ത് നോക്കിയെങ്കിലും ഫലം ഇല്ലെന്ന് കണ്ടപ്പോൾ ഇങ്ങോട്ടേക്ക് വരാൻ പറഞ്ഞു ജോയ്……. ഇതേ സമയം അവിടേക്ക് പോകാൻ റെഡിയായി ഇറങ്ങി രുദ്രൻ…

എല്ലാം ശ്രീയെ ആദ്യം അറിയിക്കാമെന്ന് കരുതിയെങ്കിലും പിന്നെ വേണ്ട എന്ന് കരുതി……. അവളുടെ ഉറക്കം കളയാതിരിക്കാൻ ഒരു നോട്ട് എഴുതി ഫ്രിഡ്ജിൽ ഒട്ടിച്ച് സ്പെയർകീയുമായി അവൻ അവിടേക്ക് തിരിച്ചു…. അവിടേക്ക് എത്താറാകുമ്പോഴേ അവനറിഞ്ഞു പുകമയത്തിന്റെ സാന്നിധ്യം……… പക്ഷെ, ആ മന്നസ്സിലൊരു ഭയം നിഴലിക്കാൻ തുടങ്ങി, നാളത്തെ പോസ്റ്റ്‌മൊർട്ടത്തിൽ കൂടിയല്ലാതെ ആ ഭയം അവനെ വിട്ട് പോകില്ല…. ഹലോ, രാജീവ്‌ എന്തായി ഇവിടെ???എങ്ങേനെയാണെന്നോ ആരാണെന്നോ മറ്റും അറിഞ്ഞോ??? സംഭവസ്ഥലത്തു നിന്നിരുന്ന എസ് ഐ രാജീവിനോട് രുദ്രൻ കാര്യം തിരക്കി….. അത്, സർ പ്രാഥമിക നിഗമനം കാറിന്റെ പെട്രോൾ ടാങ്ക് ലീക്കായതിനെ തുടർന്ന് അഗ്നിബാധ ഉണ്ടായതെന്നാണ്, കൂടുതൽ അറിയണമെങ്കിൽ ഫോറൻസിക് റിപ്പോർട്ട്‌ വരണം……

പിന്നെ ആളെ ഐഡന്റിറ്റിഫൈ ചെയ്തിട്ടില്ല… എങ്കിലും ഒരു സംശയമുണ്ട്……… ആരാണെന്നാ??? മാധവമേനോന്റെ മകൻ ആരോമൽ……… വാട്ട്‌…. !!!!! അഭിനയകുലപതി രുദ്രപ്രതാപിന്റെ ഒരത്യുഗ്രൻ ഞെട്ടലാണ് നിങ്ങൾ ഇപ്പോൾ കണ്ടത് ……….. 😜😜😜😜 രാജീവ്‌ താൻ എന്താടോ ഈ പറയുന്നത്..??? അതേ സർ, ബോഡി ഫുൾ ആയിട്ട് കത്തികരിഞ്ഞിട്ടുണ്ടെങ്കിലും കൈയിലെ ബ്രായ്‌സ്‌ലെറ്റ് ഭാഗികമായിട്ടേ കത്തിയിട്ടുള്ളൂ അതിൽ ആരോമൽ എന്നൊരു ഭാഗം ഉണ്ട്….. അത് മാത്രമല്ല സിസിടിവി ഫൂറ്റേജിൽ ആരോമലിന്റെ കാർ ഈ ഭാഗത്തേക്ക് വരുന്നതിന്റെ തെളിവുമുണ്ട്…………… രാജീവ്‌ പറഞ്ഞ് നിർത്തിയതും രുദ്രനൊന്ന് തിരിഞ്ഞു.. ചുണ്ടിലെ പുഞ്ചിരി മറച്ചുവെക്കാൻ പാടുപെട്ടുകൊണ്ട് അവൻ അഭിനയിക്കാൻ തുടങ്ങി…. ഓഹ്, മൈ ഗോഡ്…. !!!ഇതിനി എങ്ങനെയാടോ സാറിനെ അറിയിക്കുക?????

എന്തായാലും ബോഡി തിരിച്ചറിയാനുള്ള ഏർപ്പാടുണ്ടാക്ക്….ഇയാൾക്കൊരു ബ്രദർ ഇല്ലേ? ആളെ കാര്യമറിയിച്ച് വരുത്തിക്ക്…..പിന്നെ ആളെ അറിഞ്ഞിട്ട് മതി മീഡിയയെ അറിയിക്കാൻ… ഊഹാപോഹങ്ങളൊന്നും അവരോട് എഴുന്നള്ളിക്കേണ്ട…… 😏😏😏 ഓക്കേ സർ………… മ്മ്മ്… മ്മ്…….😏😏.ഫോറൻസിക്ക്കാർ പരിശോധനനടത്തുന്ന അവിടേക്ക് നോക്കിനിന്നു രുദ്രൻ, നെഞ്ചിൽ അടക്കാനാവാത്ത സന്തോഷത്തിന്റെ അലകളുമായി…………………. അയോഗിനെ വിവരമറിയിച്ചു, ഒരു മണിക്കൂറിനകം അവനെത്തി, അപ്പോഴേക്കും ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞ് ബോഡി പോസ്റ്റ്‌മോർട്ടത്തിനയക്കാൻ ഒരുങ്ങുകയായിരുന്നു……. അയോഗ് വന്നതും രാജീവ്‌ അവനെ ബോഡിയ്ക്കരികിലേക്ക് നയിച്ചു………

തന്റെ കൂടെപ്പിറപ്പിന്റെ കത്തിക്കരിഞ്ഞ ശരീരംകണ്ട് അവൻ സ്തബ്ധനായിപ്പോയി…. അർഹതയില്ലാഞ്ഞിട്ടും അവനായി ആ കണ്ണിൽനിന്നും കണ്ണുനീർ പൊഴിഞ്ഞു……………… കൂടുതലൊരു സംശയവുമില്ലാതെ അത് തന്റെ ഏട്ടനാണെന്ന് ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് അവൻ പറഞ്ഞത്…. അവന്റെ ആ അവസ്ഥകണ്ട് ചേർത്ത് നിർത്താൻ രുദ്രൻ ആഗ്രഹിച്ചെങ്കിലും സാഹചര്യം അവനെ അതിന് സമ്മതിച്ചില്ല….. ബോഡി തിരിച്ചറിഞ്ഞതോടെ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു… അപ്പോഴേക്കും മാധ്യമങ്ങളിൽ ബ്രേക്കിംഗ് ന്യൂസ് പോയി കഴിഞ്ഞിരുന്നു……… വ്യവസായിയും പാർട്ടി സെക്രട്ടറിയുമായ മാധവമേനോന്റെ മകൻ യുവവ്യവസായി ആരോമൽ മേനോൻ ദുരൂഹസാഹചര്യത്തിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞനിലയിൽ…. !!!!!!!!

മാധ്യമങ്ങൾ ഇങ്ങേനെയായിരുന്നു റിപ്പോർട്ട്‌ ചെയ്‌തത്‌………………. ഡൽഹിയിലായിരുന്ന മേനോൻ ഈ വാർത്ത കേട്ട് ഞെട്ടി….. സംഭവം സത്യമാകരുതേ എന്ന പ്രാർത്ഥനയോടെ അയാൾ അയോഗിനെവിളിച്ചു….. അയോഗ്….. ഡാ…… ഞാൻ… ഞാൻ കേട്ടത് സത്യമാണോ……… ആരോമ….. ആരോമൽ…. അവൻ…………. അയാളുടെ ശബ്ദം പതറി…. വാക്കുകൾ മുഴുകിപ്പിക്കാൻ ആ മനുഷ്യന് കഴിയുന്നുണ്ടായിരുന്നില്ല…….. അതേ അച്ഛാ……….അയോഗിന്റെ ശബ്ദത്തിലെ നനവ് അയാൾക്ക് മനസ്സിലായി…. തന്റെ അഹങ്കാരം…… അഭിമാനം……. അതൊക്കെയായിരുന്നു മൂത്തമകൻ……. തന്നെ പോലെ ഒരുവനെ വാർത്ത് വെക്കാൻ കൊതിച്ചതായിരുന്നു അയാൾ………. പക്ഷേ, ഒരൊറ്റ നിമിഷം കൊണ്ട് അവസാനിച്ചിരിക്കുന്നു…………………………………..

അയാളുടെ കണ്ണുകൾ ആദ്യമായി നിറഞ്ഞൊഴുകി, തന്റെ മകനെയോർത്ത്….. ആദ്യമായിഅവനെ ഏറ്റുവാങ്ങിയ നിമിഷം അയാളുടെ ഓർമകളിലേക്ക് ഇരച്ചെത്തി…….. പ്രസവമുറിയുടെ വാതിക്കൽ കാത്ത് നിന്ന തന്റെ അരികിലേക്ക് ചോര നിറമുള്ള ഒരു പിഞ്ചുകുഞ്ഞിനെ നേഴ്സ് കൊണ്ടു വന്നു, ആൺകുഞ്ഞാണെന്ന് പറഞ്ഞ് കൈകളിലേക്ക് വെച്ചുതന്ന അവനെ പിന്നെ ഇന്നോളം അടർത്തിമാറ്റിയിട്ടില്ല ആ നെഞ്ചിൽ നിന്നും …… ഓമനത്തം തുളുമ്പുന്ന ആ മുഖം പിന്നീട് വളരുംതോറും അച്ഛന്റെ തനി പകർപ്പായി മാറിയത് കണ്ട് ആസ്വദിച്ചിരുന്നു അയാൾ…….. പക്ഷെ, ഇന്ന്…….. താൻ ജീവിച്ചിരിക്കെ തനിക്ക് കൊള്ളിവെക്കേണ്ടവൻ കത്തികരിഞ്ഞുപോയി എന്നറിയുമ്പോൾ അയാൾക്ക് സ്വയം നിയന്ത്രണം നഷ്ടപ്പെട്ടുപോയി……………..

ഡൽഹിയിലെ ഫ്ലാറ്റിൽ അലർച്ചയോടെ ഓരോ സാധനങ്ങൾ നിലത്തിട്ട് പൊട്ടിക്കുമ്പോൾ നെഞ്ചിൽ പൊന്നോമന പുത്രന്റെ മുഖം മാത്രം…… നോ….. ഇത് സാധാരണ മരണമല്ല…. അവനെ ആരോ കൊന്നതാ…. ആരോ ഉണ്ട്…….. ആരോ ഉണ്ട്…. എന്റെ കുഞ്ഞിനേ കൊന്നതാ….. എന്തൊക്കെയോ പുലമ്പികൊണ്ടയാൾ കൈയിൽ കിട്ടുന്നതെല്ലാം വലിച്ചെറിയാൻ തുടങ്ങി………… ഒടുവിൽ പ്രെഷർ ഷൂട്ട്‌ഔട്ട്‌ ആയി താഴേക്ക് ഊർന്ന് വീണു…………….. പിറ്റേന്ന് രാവിലെ ശ്രാവണിയുടെ കാൾ രുദ്രനെത്തേടി വന്നപ്പോഴേ അവൻ കരുതി അവൾ എല്ലാമറിഞ്ഞുകാണുമെന്ന്…. ഹലോ ആമി…….. രുക്കുവേട്ടാ സത്യാണോ കേട്ടത്.. ആ ആരോമൽ….. അതേ മോളെ….

ഇന്നലെ രാത്രി ആയിരുന്നു സംഭവം……… സ്വാഭാവികമരണം ആണെന്നാ പ്രാഥമികനിഗമനം.. പിന്നെയെല്ലാം പോസ്റ്റ്‌മോർട്ടം വന്നാലേ അറിയൂ……… മ്മ് മ്മ്……. ഏട്ടനെന്ത് തോന്നുന്നു?? ആരെങ്കിലും അവനെ പണിഞ്ഞതാണോ….. ആ ചോദ്യത്തിനൊരു വശപ്പിശക് രുദ്രന് തോന്നിയെങ്കിലും അറിയില്ല ജോലിയുണ്ടെന്ന് പറഞ്ഞ്‌ അവൻ ഫോൺ കട്ട് ചെയ്തു……. ആരോമലിന്റെ കാര്യം അറിഞ്ഞപ്പോൾ മുതൽ അവൾ ഹാപ്പിയായിരുന്നു …….. ഏറ്റവും കൂടുതൽ നമ്മൾ ഇഷ്ടപ്പെടുന്നവർ നമ്മളെ വിട്ട് പോകുന്ന ഒരു വേദനയുണ്ടല്ലോ…. അത് സഹിക്കാൻ പറ്റില്ല മേനോനെ….. വർഷങ്ങൾക്ക് മുൻപ് താൻ സമ്മാനിച്ച വേദന ഇതുവരെ എന്നെ വിട്ട് പോയിട്ടില്ല അപ്പോൾ, തന്റെ കാര്യം എനിക്കൂഹിക്കാവുന്നതേയുള്ളൂ…..തന്റെ പ്രിയ പുത്രന്റെ മരണം തന്നെ തളർത്തിക്കാണും…. തളർത്തണം …….

ചെയ്തുകൂട്ടിയ പാപത്തിനുള്ള ഫലമെല്ലാം അനുഭവിച്ചിട്ടല്ലേ പോകാൻ പറ്റുള്ളൂ……. പകയും ക്രോധവും പുച്ഛവും ഒരേസമയം ആ മുഖത്ത് വിരിഞ്ഞു.. ഒപ്പം അയോഗിനോട് സഹതാപവും…. അവന്റെ കാര്യമോർത്തപ്പോൾ അവൾക്ക് ശെരിക്കും വിഷമം ആയി………… രാവിലെ തന്നെ അലോകിന് ബോധം വീണിരുന്നു……………… കൈയ്ക്കും കാലിനും ചെറിയ പരിക്കുകൾ ഒഴിച്ചാൽ അവൻ പെർഫെക്ട്ലി ഓക്കേ ആയിരുന്നു…… ആഹാ, എണീറ്റോ…. ഞാൻ കരുതി ഒരുത്തനെ തീർത്തപ്പോഴേക്കും നിന്റെ കാറ്റ് പോയെന്ന്….. .. അലോക് എണീറ്റിരിക്കുന്നത് കണ്ട് വന്ന ജോയ് അവനെ കളിയാക്കാൻ തുടങ്ങി….. ഓഹ്….. അപ്പോൾ അവൻ തീർന്നോ…?? തലയിൽ വല്ലാത്ത ഭാരം തോന്നിയതുകൊണ്ടാകാം തലയ്ക്ക് കൈയും കൊടുത്താണ് അല്ലു ചോദിച്ചത്…

പിന്നെ, കാറിലിട്ട് കത്തിച്ചാൽ ഒന്നും സംഭവിക്കാതെ വരാൻ അവനെന്തുവാ തെലുങ്ക് സിനിമയിലെ നായകനോ……????????? എന്തോന്നെടെ???? സമയോചിതമായിയുള്ള കൗണ്ടറുകൾ അടിക്കാൻ അല്ലേലും എന്റെ അജു കഴിഞ്ഞാൽ പിന്നെ ജോയിച്ചനെ കഴിഞ്ഞേ ആളുള്ളൂ…… അജുവിനെ ഓർമ്മയില്ലേ???? (അറിയാത്തവർ കാണും അത് എന്റെ ആദ്യകഥയിലെ ചെക്കനാ.. എന്തോ ഇത്തരം അവസരങ്ങളിൽ ഞാൻ അവരെയൊക്കെ ഓർത്തുപോകും ) എന്റെ ജോയിച്ചാ, രാവിലെ തന്നെ നീ ആ ചളി തുടങ്ങാതെ…. രുദ്രൻ വിളിച്ചോ? എന്തായി അവിടുത്തെ കാര്യം????? ഓ….. രാവിലെ വിളിച്ചിരുന്നു, അയോഗ് വെളുപ്പിന് തന്നെ ബോഡി തിരിച്ചറിഞ്ഞു….. പോസ്റ്റ്‌മോർട്ടത്തിന് അയച്ചേക്കുവാ…… പിന്നെ, സംഭവമറിഞ്ഞ് മേനോൻ പ്രഷർ ലോ ആയി ഡൽഹിയിൽ ആശുപത്രിയിൽ കിടക്കുവാ…

ഉച്ചയ്ക്ക് അവിടുന്ന് തിരിക്കുമെന്നാ അറിഞ്ഞേ……. അലോക് തിരക്കിയതിന്റെ കൂടെ മേനോന്റെയും കൂടി കാര്യം ജോയിച്ചൻ കൂട്ടിച്ചേർത്തു…….. മ്മ്.. മ്മ്….. എണീക്കാൻ ഭാവിച്ച അവനെ ജോയ് അവിടെ പിടിച്ചിരുത്തി….. നീ അവിടെ ഇരിക്ക്… ഇന്നിനി എങ്ങോട്ടും പോകേണ്ട… ഒന്നാമത് നിനക്ക് റസ്റ്റ് വേണം………ആ കാലന്റെ ഇടി ശെരിക്കും കിട്ടിയിട്ടുണ്ടല്ലേ……. ഹാ, എന്തൊക്കെയാണെന്ന് പറഞ്ഞാലും ആ ബാഹുബലിയുടെ ബോഡിയാ കോപ്പിന്…. ഹഹഹഹ…. അത് നിന്റെ ഈ ചതഞ്ഞ ബോഡി കണ്ടപ്പോഴേ തോന്നി … ഹാ പിന്നെ, എനിക്ക് ഡ്യൂട്ടി ഉണ്ട്. ഞാനിറങ്ങുവാ….. നീ ഒന്ന് കിടന്നുറങ്ങിക്കോ…. അലോകിനെ വീട്ടിലാക്കി ജോയിച്ചൻ സ്റ്റേഷനിലേക്ക് പോയി…………………….. ഈ സമയം പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് ബോഡി വിട്ട് കൊടുക്കാനുള്ള പ്രൊസീജ്യർ നടക്കുകയാണ്….

എല്ലാത്തിന്റെയും ഒപ്പം രുദ്രനുമുണ്ട്……….. അവനെ കാണുംതോറും മൈക്കും ക്യാമറയുമായി ഒരുകൂട്ടം ആളുകൾ ഓടിയെത്തും……….. പല പല ചോദ്യങ്ങളുമായി…. സർ, ഇത് സ്വാഭാവിക മരണമാണോ???? കൊലപാതകമാണെണെങ്കിൽ ആരാണ് കൊലപാതകി???? അങ്ങെനെ അങ്ങേനെ ചോദ്യങ്ങളുടെ ലിസ്റ്റ് കൂടി കൂടി വന്നു….. അതിനെല്ലാം ഉത്തരമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ വരട്ടെ എന്നും പറഞ്ഞവൻ ഒഴിഞ്ഞുമാറികൊണ്ടിരുന്നു…… ഒഴിഞ്ഞ ഒരുവശത്ത് തലയ്ക് കൈയും കൊടുത്ത് ഇരിക്കുന്ന അയോഗിലേക്ക് യാദൃശ്ചികമായി രുദ്രന്റെ നോട്ടമെത്തി…… അവനരികിലേക്ക് ചെന്നപ്പോൾ ആരുടെയോ സാന്നിധ്യമറിഞ്ഞ് അവൻ തലഉയർത്തി നോക്കി, രുദ്രനാണെന്ന് അറിഞ്ഞതും അവന്റെ വയറിലേക്ക് മുഖം ചേർത്ത് കൈകൾ രണ്ടും വലയം ചെയ്ത് അതുവരെ അടക്കിവെച്ച വേദന കണ്ണീരായി പൊഴിച്ചു……

അയോഗ്…. ഡാ എന്താ ഇത്?? എല്ലാം നിനക്കറിവുന്നതല്ലേ എന്നിട്ടും നീ ഇങ്ങെനെ തുടങ്ങിയാലോ???? അടുത്തെങ്ങും ആരുമില്ലെന്ന് ഉറപ്പായപ്പോൾ രുദ്രൻ സംസാരിച്ച് തുടങ്ങി………. എല്ലാമറിയാം രുദ്രേട്ടാ…. എന്റെ ഈ കണ്ണീരിനുള്ള അർഹത പോലും അയാൾക്കില്ല… പക്ഷെ,,, കഴിയുന്നില്ല എനിക്ക്….. കുട്ടികാലത്ത് അയാൾക്കെന്നെ ജീവനായിരുന്നു…. എനിക്കും……. ആ കൈകളിൽ തൂങ്ങിയാ ഞാൻ നടന്നിരുന്നത്….. പിന്നീടെപ്പോഴോ അച്ഛൻ എന്ന മനുഷ്യന്റെ ചരട് വലിക്കൊത്ത് ആടുന്ന കുരങ്ങനായി അയാൾ മാറി… ചെയ്ത് കൂട്ടിയതൊക്കെ മനുഷ്യനായി പിറന്നവർക്ക് അറപ്പുണ്ടാക്കുന്നതാണ്…… എങ്കിലും ഒരേ ചോരയായിപ്പോയില്ലേ…………. അവന്റെ ആ കണ്ണീർ രുദ്രനിൽ ആരോമലിനോടുള്ള ദേഷ്യം കൂട്ടുകയാണ് ചെയ്തത്‌…………………………….. സർ, ബോഡി കൊണ്ട് പോകാം……

രാജീവ്‌ വന്ന് പറഞ്ഞതുകേട്ട് അയോഗും രുദ്രനും തിരിഞ്ഞ് നോക്കി……. അച്ഛൻ ഉച്ചകഴിഞ്ഞെത്തും,,, അച്ഛൻ കണ്ടിട്ട് അടക്കാം… അതുവരെ മോർച്ചറിയിൽ ഇരിക്കട്ടെ…. കത്തിക്കരിഞ്ഞ ശരീരം പൊതുദർശനത്തിന് വെച്ചിട്ടെന്തിനാ?????? അയോഗിന്റെ അഭിപ്രായതോട് എല്ലാരും യോജിച്ചു… അവൻ പറഞ്ഞതുപോലെ മോർച്ചറിയിൽ സൂക്ഷിക്കാനുള്ള ഏർപ്പാട് ചെയ്ത് രുദ്രൻ പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറെ കാണാനായി ചെന്നു…. മനസ്സിൽ ഉടലെടുത്ത ടെൻഷൻ അവന്റെ മുഖത്തെ വിയർപ്പ്തുള്ളികളായി പൊടിഞ്ഞു….. ഡോക്ടർ, ആ ബോഡി….. അത് സ്വഭാവിക മരണം ആണോ???? എനി അദർ???? ഇടർച്ചയോടയാണ് അവനത് ചോദിച്ചത്… അതിനുത്തരമായി ഡോക്ടർ നാഥ്‌ രുദ്രനെയൊന്ന് നോക്കി………. നോ, ദിസ്‌ ഈസ്‌ നോട് എ നാച്ചുറൽ ഡെത്ത്……………

ദിസ്‌ ഈസ്‌ എ മർഡർ…… വാട്ട്‌??? !!!!!!!!!!!! യെസ്….. പൊള്ളൽ കാരണമാണ് മരിച്ചത്… പക്ഷെ, അതില്ലായിരുന്നെവങ്കിലും ഇയാൾ മരിക്കുമായിരിന്നു…… ശരീരം കത്തികരിഞ്ഞതുകൊണ്ട് പുറമെയുള്ള തെളിവുകൾ നഷ്ടമായി, എങ്കിലും ബോൺസിലുണ്ടായിരിക്കുന്ന പൊട്ടലുകളിൽ നിന്ന് വ്യക്തമാണ് മരണത്തിന് മുൻപ് അയാളെ ആരോ ക്രൂരമായി മർദ്ധിച്ചിട്ടുണ്ടെന്ന്…. ഡോക്ടർ…. രുദ്രന് കൈകാലുകൾ തളരുന്നതുപോലെതോന്നി…. ഒരുവേള അന്വേഷണം അലോകിലേക്കെത്തുമോ എന്ന ഭയം അവനിൽ പിടിമുറുക്കി….. ദിസ്‌ ഈസ് മൈ റിപ്പോർട്ട്‌……… അവന് നേരെ അയാളൊരു ഫയൽ നീട്ടി……..

വിറയലോടെ അവനത് വാങ്ങി, തുറന്ന് നോക്കുമ്പോൾ ആ നെറ്റിയിൽ നിന്നും വിയർപ്പുതുള്ളികൾ താഴേക്ക് വീണുകൊണ്ടിരുന്നു………. ഫയലിലെ ഓരോ വരികളിലൂടെയും കണ്ണുകൾ പായുമ്പോൾ ഞെട്ടിതരിച്ച് പലതവണ അവൻ അയാളെ നോക്കി…. ഒടുവിൽ എല്ലാം വായിച്ച് കഴിഞ്ഞ് ദീർഘ നിശ്വാസത്തോടെ കണ്ണുകളടച്ചു……….. മുൻപിൽ കത്തിക്കരിഞ്ഞ ആരോമലിന്റെ ശരീരവും, അലോകിന്റെ മുഖവും മാത്രം……… (തുടരും )

ആദിശൈലം: ഭാഗം 38

Share this story