നിനക്കായ് : ഭാഗം 70

നിനക്കായ് : ഭാഗം 70

എഴുത്തുകാരി: ഫാത്തിമ അലി

അവളുടെ പിണക്കം ആസ്വദിച്ച അലക്സ് ഇരു കൈകളാലും അന്നയുടെ തോളിൽ പിടിച്ച് അവന്റെ തൊട്ട് മുന്നിലായി നിർത്തി അവളുടെ കണ്ണിലേക്ക് ഉറ്റ് നോക്കി നിന്നു……. വെള്ളത്തുള്ളികൾ ഇറ്റി വീഴുന്ന കൺപീലികൾ അവൾ ചിമ്മി തുറന്ന് കൊണ്ട് അലക്സിനെ നോക്കി നിന്നു…. അന്നയുടെ മൂക്കുത്തിയിലും അധരങ്ങളിലും പറ്റി പിടിച്ച് കിടക്കുന്ന മഴത്തുള്ളികളിലേക്ക് അവന്റെ കണ്ണുകൾ ഇടതടവില്ലാതെ പാഞ്ഞ് നടന്നു… അവളും അലക്സിനെ തന്നെ കണ്ണെടുക്കാതെ നോക്കുകയായിരുന്നു…

നെറ്റിയിലേക്ക് വീണ് കിടക്കുന്ന നനഞ്ഞ മുടിയിഴകൾക്ക് ഇടയിലൂടെയുള്ള അവന്റെ നോട്ടം തന്നിൽ വെപ്രാളം ഉണ്ടാക്കുന്നത് അന്ന അറിഞ്ഞു… കുളിരുള്ള കാറ്റ് വീശിയതും വിറച്ച് കൊണ്ടവൾ ഒന്ന് കൂടെ അവനിലേക്ക് ചേർന്ന് നിന്നു… ഷർട്ടിന്റെ ബട്ടൺസിൽ തെരുപ്പിടിച്ച് അവന്റെ ഇടനെഞ്ചിലെ നാളേക്ക് മുഖം പൂഴ്ത്തി വെച്ചു.. അന്ന മുഖം മറച്ചത് ഇഷ്ടപ്പെടാത്ത പോലെ മുഖം ചുളിച്ച് തന്റെ ചൂണ്ടുവിരനിലാൽ അവളുടെ താടിയിൽ പിടിച്ച് ഉയർത്തി… ആ നീണ്ട മൂക്കിൻ തുമ്പിൽ ഞെട്ടറ്റ് വീഴാനെന്ന പോലെ കാത്ത് നിൽക്കുന്ന വെള്ളത്തുള്ളി കണ്ടതും അവന്റെ കണ്ണുകളിൽ കൗതുകം നിറഞ്ഞു… ചൂണ്ടുവിരലും പെരുവിരലും കൂട്ടി പിടിച്ച് ആ മഴത്തുള്ളിയെ ഞൊട്ടി തെറുപ്പിച്ചു… ചെറുതായി വേദനിച്ചതും അന്നമ്മ കണ്ണുകൾ ചിമ്മി അടച്ചു… “വേദനിച്ചോ….?”

കാതിനരികിലേക്ക് മുഖം കൊണ്ട് വന്ന് ആർദ്രമായി ചോദിച്ചതും അവളിൽ നിന്ന് നേർത്തൊരു മൂളൽ പുറത്തേക്ക് വന്നു… അവന്റെ താടിരോമങ്ങൾ കവിളിലൂടെ ഉരസി പോയതും അന്നമ്മ ഷർട്ടിലെ പിടുത്തം ഒന്ന് കൂടി മുറുക്കി… അലക്സ് മുഖം ഉയർത്തിയെങ്കിലും അന്ന അതേ നിൽപ്പിൽ തുടർന്നു… ഇറുകി അടച്ച കണ്ണുകളും ചെറുതായി ചുവന്ന മൂക്കിൻ തുമ്പും നനവ് വറ്റാത്ത അധരങ്ങളും കാണെ അലക്സിന്റെ മുഖം അവളിലേക്ക് അടുത്തു… മൂക്കിൻ തുമ്പിലായി അധരം പതിപ്പിക്കാൻ ഒരുങ്ങിയതും അലക്സിന്റെ ഫോൺ റിങ് ചെയ്തു…. അപ്പോഴാണ് താൻ ചെയ്യാൻ പോയ പ്രവർത്തിയെ കുറിച്ച് അവന് ബോധം വന്നത്… അന്നമ്മ ഞെട്ടലോടെ കണ്ണുകൾ തുറന്നതും അവൻ അവളിൽ നിന്നും അകന്ന് മാറി പോക്കറ്റിലിരുന്ന ഫോൺ എടുത്തു… സാം ആയിരുന്നു വിളിച്ചത്…

അവനോട് സംസാരിച്ച് കൊണ്ടിരിക്കുന്ന അലക്സിനെ അന്നമ്മ ഇമ ചിമ്മാതെ നോക്കി… “ആ മനസ്സിൽ എവിടെയൊക്കെയോ എനിക്കും സ്ഥാനം ഉണ്ടല്ലേ ഇച്ചായാ…മതി…എനിക്ക് ഇത്രയും മതി…ഇതിൽ പിടിച്ച് കയറിക്കോളാം ഞാൻ….” സാമിനോട് സംസാരിക്കുന്നതിനിടയിൽ അലക്സിന്റെ കണ്ണുകൾ അവളെ തേടി പോവുന്നത് കണ്ട് അന്നമ്മയുടെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി വിരിഞ്ഞു… അതേ ചിരിയോടെ അവൾ കടയ്ക്ക് അകത്ത് ഇരുന്ന സ്ത്രീയുടെ അടുത്തേക്ക് ചെന്നു… അൽപം നീളമുള്ള കട വരാന്ത ആയത് കൊണ്ട് അലക്സും അന്നമ്മയും അവരുടെ കണ്ണിൽ പെടാത്ത വിധത്തിലായിരുന്നു നിന്നിരുന്നത്… “ചേച്ചീ…രണ്ട് കോലുമിട്ടായി…” ടേബിളിന് മുന്നിൽ നിരത്തി വെച്ച പ്ലാസ്റ്റിക്ക് ഭരണിയുടെ മൂടി തുറന്ന് അവൾ തന്നെയാണ് മിഠായി എടുത്തതും…

അതിൽ ഒന്നെടുത്ത് വായിലേക്ക് വെച്ച് മേശയിൽ ചാരി നിന്ന് അവരോട് ഓരോന്ന് സംസാരിക്കാൻ തുടങ്ങി…. അവര് എവിടെയാണ് എന്ന് അറിയാൻ വേണ്ടിയായിരുന്നു സാം വിളിച്ചത്… അവനോട് സംസാരിച്ച് ഫോൺ കട്ട് ചെയ്ത് തിരിഞ്ഞതും നേരത്തെ നിന്ശ ഇടത്തൊന്നും അവൻ അന്നമ്മയെ കണ്ടില്ല… ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ ചുറ്റിലും കണ്ണോടിച്ചപ്പോഴാണ് കടയിൽ നിൽക്കുന്നത് കണ്ടത്… എന്തോ വല്യ കാര്യം പറയുന്ന അന്നയെ കണ്ട് സംശയത്തോടെ അലക്സ് അവളുടെ അടുത്തേക്ക് ചെന്നു… “ആഹ്…വന്നേ ഇച്ചായാ…ചേച്ചി…ദേ ഇതാണ് ഞാൻ പറഞ്ഞ ആള്….”

അലക്സിനെ കണ്ടതും അവൾ കൈയിൽ പിടിച്ചിരുന്ന മിട്ടായി എടുത്ത് വായിലേക്ക് ഇട്ട് അവന്റെ കൈക്ക് ഇടയിലൂടെ ചുറ്റി പിടിച്ച് നിന്നു… “ആഹാ….കുഞ്ഞ് ഇപ്പോ മോന്റെ കാര്യം പറഞ്ഞതേ ഉള്ളൂ…. രണ്ട് പേരെയും കണ്ടാൽ കല്യാണം കഴിഞ്ഞ് കുട്ടി ആയെന്നൊന്നും പറയില്ലാ…” ആ സ്ത്രീ പറഞ്ഞത് കേട്ട് അലക്സ് വായും തുറന്ന് നിന്നു പോയി… അന്നമ്മയാണെങ്കിൽ അവരെ നോക്കി പല്ല് മുഴുവൻ വെളിയിൽ കാണിച്ച് ഇളിച്ച് കൊണ്ട് നിന്നു… “എന്ത്…കുട്ടി…” അലക്സ് എന്തോ ചോദികകാൻ വന്നപ്പോഴേക്കും അന്നമ്മ അവന്റെ കൈയി പിടിച്ച് വെച്ചിരുന്നു… “അമ്മച്ചി ആയിരുന്നോ ഇച്ചായാ വിളിച്ചത്….

ആദുമോൻ നമ്മളെ കാണാഞ്ഞ് കരയുന്നുണ്ടോ…?” അന്നയുടെ സംസാരം കേട്ട് ഒന്നും മനസ്സിലാവാതെ അവൻ ഉണ്ടെന്നും ഇല്ലെന്നും തല ചലിപ്പിച്ച് കാണിച്ചു… “കേട്ടോ ചേച്ചീ…മോന് എന്നെ കണ്ടില്ലെങ്കിലും കുഴപ്പമില്ല അവന്റെ പപ്പ അടുത്തില്ലെങ്കിൽ കരഞ്ഞ് ആകെ പ്രശ്നം ആക്കും…അല്ലേ ഇച്ചായാ….” അവന്റെ കൈയിൽ പിടിച്ച് വലിച്ച് കൊണ്ട് അന്ന ചോദിച്ചതും അവൻ ഉമിനീരിറക്കി ഒരു വിളറിയ ചിരി അവർക്കായി കൊടുത്തു… മഴയുടെ ശക്തി കുറയുന്നത് വരെ അവരുടെ സംസാരം നീണ്ടു പോയിരുന്നു… അലക്സ് ആണെങ്കിൽ ചുളുവിൽ ഒരു അച്ഛനായതിന്റെ ഷോക്കിൽ കിളി പാറി നിൽക്കകയാണ്…

“അപ്പോ ചേച്ചീ…ഞങ്ങൾ പോയേക്കുവാ….” ഇനിയും അവിടെ നിന്നാ എന്തൊക്കെ പറഞ്ഞ് കൂട്ടും എന്ന് അറിയാത്തത് കൊണ്ട് മഴ തോർന്നതും അവളെയും പിടിച്ച് വലിച്ച് കടയിൽ നിന്നും ഇറങ്ങി… “ടീ കുട്ടിപിശാശേ…നീ എന്തൊക്കെയാ അവരോട് പറഞ്ഞ് കൊടുത്തത്…?” “ഓ…അതോ…ഞാൻ വെറുതേ ഇരിക്കുവല്ലേ എന്ന് കരുതി പുള്ളിക്കാരിയെ പരിചയപ്പെട്ടതാണ്… സംസാരിച്ച് സംസാരിച്ച് അവർക്ക് അവരുടെ മോനെ കൊണ്ട് എന്നെ കെട്ടിക്കാൻ പൂതി… അയാൾക്ക് എന്തോ വലിയ ജോലി ആണെന്നും ഇത് പോലെ കുറേ കടകൾ ഉണ്ടെന്നും പിന്നെ…ആ ഇവിടെ ജോലിക്കാരി ഇല്ലാത്തത് കൊണ്ട് തൽകാലം ആ ചേച്ചി നിൽക്കുവാണെന്നും ഒക്കെ പറഞ്ഞു…കുറേ ഞാൻ ഒഴിഞ്ഞ് മാറാൻ നോക്കി…

പുള്ളിക്കാരി പപ്പേടെ നമ്പർ ചോദിച്ച് സ്വര്യം തരാതിരുന്നപ്പോ ഞാൻ എന്റെ കല്യാണം കഴിഞ്ഞതാണെന്ന് പറഞ്ഞേ… വിശ്വാസം വരാൻ ഇച്ചായനെ കാണിച്ചും കൊടുത്തു…” മുന്നിലെ മിററിലൂടെ ഇളിച്ച് കാട്ടുന്ന അന്നയുടെ മുഖം കണ്ട് അവൻ ഒന്ന് നിശ്വസിച്ചു… “ശരി….കല്യാണം കഴിച്ചു എന്ന് പറഞ്ഞത് ഓക്കെ….പക്ഷേ ആ കുട്ടിയുടെ കാര്യം…അതെന്തെനാണെന്ന് മനസ്സിലായില്ല…” മിററിലൂടെയുള്ള അലക്സിന്റെ കൂർപ്പിച്ചുള്ള നോട്ടം കണ്ട് അന്നമ്മ കള്ളച്ചിരിയോടെ കണ്ണിറുക്കി… “ഈ…ഇതൊക്കെ ഭാവിയിൽ നടക്കാൻ പോവുന്ന കാര്യങ്ങളല്ലേ ഇച്ചായോ…നമുക്ക് ആദ്യം ഒരു മോനെ മതി…

പേരും ഞാൻ കണ്ട് വെച്ചിട്ടുണ്ട്…ഐദിൻ അലക്സ് ജോസഫ്…നമുക്ക് ആദു എന്ന് വിളിക്കാം…സൂപ്പറല്ലേ…” അവന്റെ തോളിൽ വിരലുകളാൽ ചിത്രം വരച്ച് കൊണ്ട് പറഞ്ഞതും അലക്സ് ചുമൽ വെട്ടിച്ചു… “ഇനിയും ഇരുന്ന് ചിലച്ചാൽ ഈ റോഡിൽ നിന്റെ മുഖം ഇട്ട് ഉരക്കും…അവളുടെ ഒരു….” സ്വരത്തിൽ ഗൗരവം വരുത്തിക്കൊണ്ടാണ് അലക്സ് പറഞ്ഞത്… “അപ്പോ ഇച്ചായന് പെൺകുട്ടിയെ ആണോ വേണ്ടത്…” അവനെ ചൊടിപ്പിക്കാൻ വീണ്ടും ഓരോന്ന് ചോദിച്ചതും അലക്സ് ബുള്ളറ്റ് സൈഡ് ആക്കി… “മിണ്ടാതിരുന്നോണം….എന്റെ സ്വഭാവം അറിയാലോ നിനക്ക്…”

പിന്നിലേക്ക് മുഖം ചെരിച്ച് രൂക്ഷമായി പറഞ്ഞതും അന്നയുടെ മുഖം വീർത്തു… “ഓ…എന്തൊരു സാധനാ ഇത്….ചെകുത്താൻ….” അവൾ മിണ്ടാതെ എരുന്നതിന് ശേഷമാണ് അലക്സ് വണ്ടി എടുത്തത്… കുറച്ച് സമയം കഴിഞ്ഞതും അന്ന അവനിലേക്ക് ചേർന്നിരുന്നത് അലക്സ് അറിയുന്നുണ്ടായിരുന്നു… “ഹാ…ഒട്ടി പിടിച്ച് ഇരിക്കാതേ കുട്ടിപിശാശേ…” അവൻ പറഞ്ഞത് കേട്ടിട്ടും അത് ശ്രദ്ധിക്കാതെ അലക്സിന്റെ അരയിലൂടെ ഇരു കൈകളും ചുറ്റി പിടിച്ച് ഇരിപ്പാണ് അവൾ… “എനിക്ക് തണുക്കുവാ ഇച്ചായാ…പ്ലീസ്…” അന്നമ്മ ചിണുങ്ങിക്കൊണ്ട് പറഞ്ഞതും അലക്സ് ഒന്ന് അമർത്തി മൂളി ഡ്രൈവിങിൽ ശ്രദ്ധിച്ചു… ഒരു കുഞ്ഞ് പുഞ്ചിരിയോടെ അവനോട് ചേർന്ന് നിന്ന് തോളിൽ മുഖം അമർത്തി അലക്സിന്റെ വിയർപ്പിന്റെ ഗന്ധവും ആസ്വദിച്ച് കൊണ്ട് അവളങ്ങനെ ഇരുന്നു… ******

“അപ്പോ ശരിക്കും നടന്നത് നിനക്ക് ഓർമ്മയില്ലേ അല്ലേ…?” റൂമിൽ താടിക്ക് കൈ കൊടുത്ത് ടെൻഷനായി ഇരിക്കുന്ന സാമിനോടാണ് അലക്സ് ചോദിച്ചത്… “അത് തന്നെയല്ലേ കോപ്പേ ഇത്ര നേരമായിട്ടും ഞാനിവിടെ കിടന്ന് പറഞ്ഞത്…മനുഷ്യന് തല പെരുത്തിട്ട് വയ്യ… അല്ലെങ്കിലേ അവൾക്ക് എന്നോട് ദേഷ്യം ആണ്….ഞാൻ കള്ള് കുടിച്ച് അവളുടെ അടുത്ത് ചെന്നപ്പോ ആ ദേഷ്യം കൂടിയിട്ടുണ്ടാകും എന്ന് ഉറപ്പാ…അപ്പോ പിന്നെ അവളോട് ഞാൻ എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്താ… കർത്താവേ പിന്നെ എന്റ കാര്യം ഒരു നടക്ക് പോവില്ല…” സാം താടിയിലൂടെ വിരൽ കടത്തിക്കൊണ്ട് വലിച്ചു.. “ഏയ്….അവൾക്ക് അങ്ങനെ ദേഷ്യം കാണില്ല…

അങ്ങനെ ആണെങ്കിൽ നിന്നെ താഴേക്ക് പിടിച്ച് കൊണ്ട് വന്ന് എന്റെ അടുത്ത് ആക്കില്ലായിരുന്നല്ലോ..” അലക്സ് പറഞ്ഞത് കേട്ട് സാം സംശയത്തോടെ അവനെ നോക്കി… “അപ്പോ നീയല്ലേ എന്നെ തിരിച്ച് കൊണ്ട് വന്നത്…?” സാമിന്റെ സംശയം കേട്ട് അലക്സ് അവന് അടുത്തേക്ക് വന്നിരുന്നു… “ഇങ്ങോട്ട് കൊണ്ട് വന്നത് ഞാനാണ്…പക്ഷേ മാളൂട്ടീടെ റൂമിൽ നിന്ന് താഴെ മുറ്റത്ത് വരെ അവളാണ് നിന്നെ താങ്ങി എത്തിച്ചത്…” അലക്സ് അവനോട് ശ്രീ സാമിനെ അലക്സിന്റെ അടുത്തേക്ക് കൊണ്ട് വന്നതും പോവാൻ സമയം അവൻ അവളെ കെട്ടി പിടിച്ച് ചുംബിച്ചതും പറഞ്ഞ് കൊടുത്തു… “കർത്താവേ…കിസ്സോ….?”

സാമിന്റെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി വന്നിരുന്നു… “മ്മ്…പക്ഷേ നീ എവിടെയാണ് കൊടുത്തതെന്ന് എനിക്ക് അറിയില്ല…ഞാൻ മുഖം തിരിച്ച് വെച്ചിരുന്നു…” അലക്സ് മുഖത്തൽപം നാണം വരുത്തിക്കൊണ്ട് പറഞ്ഞതും സാം അവനെ നോക്കി പല്ല് കടിച്ചിരുന്നു… “നീ എന്തിനാ പുല്ലേ എന്നെ നോക്കി പേടിപ്പിക്കുന്നത്….നിന്റ നോട്ടം കണ്ടാൽ ഞാൻ പറഞ്ഞിട്ടാ നീ കയറി ഉമ്മ വെച്ചതെന്ന് തോന്നുമല്ലോ…” അലക്സ് സാമിനെയും അങ്ങനെ തന്നെ നോക്കിയതും അവൻ ചുണ്ട് പിളർത്തി ദയനീയ ഭാവത്തോടെ അലക്സിനെ നോക്കി… “ടാ….അതാവും ദുർഗക്ക് എന്നോട് ദേഷ്യം അല്ലേ…?” സാമിന്റെ മുഖഭാവം കണ്ട് അലക്സിന് ചിരി വരുന്നുണ്ടായിരുന്നു.. “എന്തുവാ സാമേ…

ഇനി അഥവാ മാളൂന് ദേഷ്യം ഉണ്ടെങ്കിൽ അതൊക്കെ നമുക്ക് മാറ്റിയെടുക്കാം..” അവന്റെ തലയിൽ ഒന്ന് കൊട്ടിക്കൊണ്ട് അലക്സ് പറഞ്ഞത് കേട്ട് സാം അലക്സിനെ നോക്കി ചിരിച്ചു… ***** രണ്ട് മൂന്ന് ദിവസം ശ്രീ സാമിനെ ഇട്ട് വട്ടം കറക്കിക്കൊണ്ടിരുന്നു… അവന്റെ ഭാവങ്ങളൊക്കെ കാണുമ്പോൾ പാവം തോന്നുമെങ്കിലും അവനോട് വേണ്ടാതെ ദേഷ്യം പിടിക്കുന്നത് അവൾ ഒരുപാട് ആസ്വദിച്ചിരുന്നു…. തന്റെ ഈ മാറ്റങ്ങൾക്ക് കാരണം എന്താണെന്ന് അവൾക്ക് പോലും നിശ്ചയം ഇല്ലായിരുന്നു.. ഒരു ദിവസം ഉച്ചക്ക് ശേഷം ക്ലാസ് കട്ട് ചെയ്ത് അന്നമ്മ ശ്രീയെയും പൊക്കി കോളേജിൽ നിന്നും ഇറങ്ങി….

സ്വാതി അന്ന് ലീവ് ആയിരുന്നത് കൊണ്ട് രണ്ട് പേരും അന്നയുടൗ ബുള്ളറ്റിലായിരുന്നു പോയത്… ശ്രീ എങ്ങോട്ടാണ് പോവുന്നതെന്ന് ഒരുപാട് തവണ ചോദിച്ചെങ്കിലും അന്ന മറുപടിയൊന്നും കൊടുത്തിരുന്നില്ല… അവസാനം അവളെയും കൂട്ടി വന്ന സ്ഥലം കണ്ട് ശ്രീ അന്നയെ സംശയത്തോടെ നോക്കി… സാമിന്റെ ഹോസ്പിറ്റലിലേക്കായിരുന്നു അന്ന ശ്രീയെയും കൂട്ടിക്കൊണ്ട് വന്നത്…. “ടീ…നമ്മളെന്താ ഇവിടെ..?” ശ്രീ മുന്നിൽ നടക്കുന്ന അന്നയുടെ കൈ പിടിച്ച് വലിച്ച് കൊണ്ട് ചോദിച്ചു… “നിനക്ക് ഒരു കാര്യം കാണിച്ച് തരാൻ വേണ്ടിയാ ഇങ്ങോട്ട് കൊണ്ട് വന്നത്…നീ വന്നേ…”

അന്ന എന്താണെന്ന് പറയാതെ ശ്രീയുടെ കൈയും പിടിച്ച് ഹോസ്പിറ്റലിലേക്ക് കയറി… ജനറൽ വാർഡിലേക്കാണ് അന്ന അവളെയും കൊണ്ട് പോയത്… “ഇവിടെ എന്താ അന്നാ…?” “ഹാ….ഒരു രണ്ട് മിനിറ്റ് ദച്ചൂസേ….നീ നേരിട്ട് കാണേണ്ട കാഴ്ചയാണ്…” അന്നമ്മ ശ്രീയെയും കൂട്ടി ഒരു സൈഡിലേക്കായി നടന്നു… എല്ലാ ബെഡും പച്ച നിറത്തിലെ കർട്ടനാൽ മറച്ച് വെച്ചിരുന്നു… അവസാനം എത്തിയ ഒരു കർട്ടൺ നീക്കി അന്ന ശ്രീയെ അകത്തേക്ക് കയറാനായി പറഞ്ഞു.. ശ്രീ സംശയിച്ച് ഉള്ളിലേക്ക് കയറിയതും അവിടെ കിടക്കുന്ന ആളെ കണ്ട് അവളുടെ മുഖത്ത് ദേഷ്യം ഇരച്ച് കയറി…

ശ്രീയെ അന്ന് ഉപദ്രവിക്കാൻ നോക്കിയതിൽ ഒരുത്തൻ ആയിരുന്നു അവിടെ കിടക്കുന്നത്… അന്ന് ചെറിയ ഒടിവും ചതവുമൊക്കെയായിരുന്നു മൂന്ന് പേരിലും ഉണ്ടായിരുന്നത്… അത് കൊണ്ട് പെട്ടന്ന് തന്നെ ഡിസ്റ്റാർജ് ചെയ്ത് പോവുകയും ചെയ്തു… അവസരം കാത്തെന്ന പോലെ നിന്ന സാമും അലക്സും ചേർന്ന് ഒരു അഞ്ചാറ് മാസത്തേക്ക് എഴുന്നേൽക്കാൻ പറ്റാത്ത രീതിയിൽ അവരെ ആക്കി വെച്ചിരുന്നു… “ചെല്ല്….ചെന്ന് അന്ന് കൊടുക്കാൻ പറ്റാത്തത് എന്താണെന്ന് വെച്ചാ ചൂടോടെ അങ്ങ് കൊടുത്തേക്ക്….” അന്നമ്മ ശ്രീയെ നോക്കിക്കൊണ്ട് പറഞ്ഞതും അവൾ അവന്റെ അടുത്തേക്ക് ചെന്നു…

അവന്റ ഇരുകാലുകളിലും പ്ലാസ്റ്റർ വെച്ച് കെട്ടിയിരുന്നു… ഒന്ന് സ്ലിങിലേക്ക് ഉയർത്തി തൂക്കിയിട്ടിട്ടുണ്ട്… കൈയിലും പ്ലാസ്റ്റർ ഉണ്ട്…കഴുത്തിൽ ബെൽട്ടും.. ആകെ മുഖത്ത് മാത്രമേ ചുറ്റിക്കെട്ടൽ ഇല്ലാത്തതായിട്ടുള്ളൂ… ആരോ തന്റെ അടുത്തേക്ക് വന്നത് പോലെ തോന്നിയ അവൻ മയക്കത്തിലായിരുന്ന കണ്ണുകളെ വലിച്ച് തുറന്നു… തന്നെ ദേഷ്യത്തോടെ നോക്കുന്ന ശ്രീയെ കണ്ട് അവന്റെ കണ്ണുകളിൽ ഭയവും ദയനീയതയും നിറഞ്ഞിരുന്നു… “പ്ലീസ്….ഒന്നും ചെയ്യരുത്…അറിയാതെ പറ്റിപോയതാണ്……” അവന്റെ നേർത്ത സ്വരം കേട്ടതും ശ്രീക്ക് അൽപം പോലും അലിവ് തോന്നിയില്ല…

സാം ആ സമയത്ത് വന്നില്ലായിരുന്നെങ്കിൽ അവരുടെ കൈയിൽ കിടന്ന് പിടഞ്ഞ് തീരുന്നത് അവൾ കൺമുന്നിലെന്ന പോലെ കണ്ടു… അവളുടെ ദേഷ്യം മൊത്തം ചേർത്ത് അവന്റെ ഇരു കവിളിലുമായി ആഞ്ഞ് അടിച്ചു… വേദനിച്ച് കണ്ണിൽ നിന്ന് പൊന്നീച്ച പാറുന്ന പോലെ അവന് തോന്നി… ഈ ദിവസങ്ങൾക്കിടയിൽ അന്നത്തെ ആ കാര്യം ഓർക്കാറില്ലെങ്കിൽ കൂടിയും അതൊരു മുറിവായി മനസ്സിൽ തന്നെ കിടന്നിരുന്നു… മൂന്ന് പേരെയും അവളുടെ ഉള്ളിലെ ദേഷ്യം കെട്ടടങ്ങുന്നത് വരെ അടിച്ചു… “ഇപ്പോ മൈന്റ് ഫുൾ റിലാക്സ് ആയില്ലേ ദച്ചൂസേ..” വാർഡിൽ നിന്ന് തിരിച്ച് വരുന്ന സമയത്താണ് അന്നയുടെ ചോദ്യം….

അവൾക്കുള്ള മറുപടയെന്നോണം ശ്രീ മനസ്സ് നിറഞ്ഞൊന്ന് പുഞ്ചിരിച്ചു… ഹോസ്പിറ്റലിലൂടെ നടക്കുമ്പോൾ പലപ്പോഴായി ശ്രീയുടെ കണ്ണുകൾ ചുറ്റിലും ആർക്കോ വേണ്ടി തിരച്ചിലായിരുന്നു… “ഇച്ച ഡ്യൂട്ടിയിലാവും….” അന്ന ആരോടോ എന്ന പോലെ പറഞ്ഞു… “ഏഹ്….എന്താ….?” ശ്രീ ഞെട്ടി നടത്തം നിർത്തിക്കൊണ്ട് അന്നയെ നോക്കി… “അല്ല ഇച്ച ഡ്യൂട്ടിയിലാവും ഇപ്പോ കാണാൻ പറ്റില്ലല്ലോ എന്ന് പറയുവായിരുന്നു….” അന്ന പറഞ്ഞത് കേട്ട് ശ്രീ ഒന്ന് മൂളി നടത്തം തുടർന്നു… പെട്ടെന്ന് ഏതോ ആക്സിഡന്റ് കേസ് വന്ന് അർജന്റ് ആയി ബ്ലഡ് വേണമെന്ന് കേട്ടു… അന്നയുടെ ബ്ലഡ് ഗ്രൂപ്പ് സെയിം ആയത് കൊണ്ട് ശ്രീയെ അവിടെ നിർത്തി അവൾ നെഴ്സിന്റെ കൂടെ പോയി….

ഒറ്റക്ക് നിന്ന് ബോർ അടിച്ച് ശ്രീ വെറുതേ അതിലൂടെ നടക്കാൻ തുടങ്ങി… കോറിഡോറിലൂടെ നടക്കുന്നതിനിടയിലാണ് പീഡിയാട്രിക് വാർഡിന് മുന്നിൽ എത്തിയത്… വെറുതേ ഒരു കൗതുകത്തിന് അവൾ പാതി തുറന്ന ഡോറിലൂടെ എത്തി നോക്കി…. ഒട്ടും പ്രതീക്ഷിക്കാത്ത പോലെ അവിടെ സാമിനെ കണ്ടതും അവളുടെ മിഴികൾ തിളങ്ങി… റൗണ്ട്സിനിടയിൽ അഡ്മിറ്റ് ആയ കുട്ടികളെ നോക്കുകയായിരുന്നു അവൻ.. സുഖമില്ലാതെ ബെഡിൽ ചാരി ഇരിക്കുന്ന കുഞ്ഞിനെ എടുത്ത് മടിയിലേക്ക് വെച്ച് കൊഞ്ചിച്ച് കൊണ്ട് ഓരോ കാര്യങ്ങൾ ചോദിക്കുന്ന സാമിനെ മതിവരാത്ത പോലെ അവനെ നോക്കി….

ഒരു സൈഡിലേക്കായി ചെരിഞ്ഞ് ഇരിക്കുന്നത് കൊണ്ട് അവൻ ശ്രീയെ കണ്ടിരുന്നില്ല.. കുസൃതി നിറഞ്ഞ പുഞ്ചിരി തന്റെ ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുന്നത് അവൾ അറിഞ്ഞു.. ശ്രീ വേഗം നെഞ്ചിൽ കൈ വെച്ച് വേഗം പുറത്തേക്ക് ഇറങ്ങി… അന്നമ്മ ബ്ലഡ് കൊടുത്ത് കഴിഞ്ഞ് വന്ന് നോക്കിയപ്പോൾ ശ്രീയെ അവിടെയെങ്ങും കണ്ടില്ല… ഇവിടെ പോയി എന്നറിയാൻ ചുറ്റിലും നോക്കിയപ്പോഴാണ് അവൾക്ക് എതിരെയായി വരുന്നത് കണ്ടത്… “നീ ഇത് എവിടെ പോയതാ ദച്ചൂ….?” അന്ന ചോദിച്ചതും ശ്രീ അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു. “ചുമ്മാ ഇതിലൂടെ നടന്നതാ…പോവണ്ടേ നമുക്ക്…?”

ശ്രീ അന്നയുടെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു… “പോവാം….ആഹ് ദേ ഇച്ച വരുന്നു…” അന്ന പറഞ്ഞത് കേട്ട് ഞെട്ടിക്കൊണ്ട് ശ്രീയും അവനെ നോക്കി… ലൈറ്റ് ബ്ലൂ സ്ലിം ഫിറ്റ് ഫുൾ സ്ലീവ് ഷർട്ടും ഡാർക്ക് ബ്ലൂ പാന്റസും ആണ് അവന്റെ വേഷം…മേലെ കൂടെ കോട്ട് ഇട്ടിട്ടുണ്ട്…. സ്തെതസ്കോപ്പ് കൈയിലും…മുടിയും താടിയും എല്ലാം ജെൽ വെച്ച് ഒതുക്കി വെച്ചിട്ടുണ്ട്… എപ്പോഴും അല്ലാത്ത വേഷത്തിൽ കാണാറുള്ളത് കൊണ്ട് വിടർന്ന കണ്ണുകളോടെയാണ് അവനെ ശ്രീ നോക്കിയത്…. മുഖത്ത് എപ്പോഴും കാണുന്ന ആ കുസൃതി ചിരി അവന് ഒരു പ്രത്യേക ഭംഗി തന്നെ നൽകിയിരുന്നത് പോലെ അവൾക്ക് തോന്നി.. “നിങ്ങൾ എപ്പോ എത്തി…?”

സാം അടുത്ത് എത്തിയതും ശ്രീ വേഗം അവളുടെ നോട്ടം മാറ്റി… “കുറച്ച് സമയം ആയി ഇച്ചേ…” അന്നയോട് സംസാരിക്കുന്നതിനിടെ സാം ശ്രീയെ നോക്കുന്നുണ്ടായിരുന്നു…. അവൾ കണ്ട ഭാവം നടിക്കാതെ നിൽക്കുന്നത് കണ്ടതും സാമിന്റെ മുഖം വാടി… ഇന്ന് തന്നെ ഇതിൽ രണ്ടിലൊരു തീരുമാനം എടുക്കണമെന്ന് ഉറപ്പിച്ചു… അവര് പോവാനിറങ്ങിയതും സാം അന്നയോട് ശ്രീയെ അവൻ വരുന്നത് വരെ വിടരുതെന്ന് സ്വകാര്യമായി പറഞ്ഞിട്ടാണ് വിട്ടത്… ***

സാം ഡ്യൂട്ടി കഴിഞ്ഞ് അവർക്ക് പിന്നാലെ തന്നെ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയിരുന്നു… പുലിക്കാട്ടിൽ എത്തിയതും കാറിൽ നിന്ന് ഇറങ്ങി അവൻ വേഗം മുകളിലേക്ക് കയറി… “അന്നമ്മോ….ദുർഗ എവിടെ….?” സ്റ്റെയർ ഇറങ്ങാൻ വരുന്ന അന്നമ്മയോട് സ്വകാര്യമായി ചോദിച്ചതും അവൾ റൂമിലേക്ക് ചൂണ്ടി കാണിച്ചു… സാം അവളുടെ കവിളിൽ ഒന്ന് പിച്ചി പോക്കറ്റിലിരുന്ന ഡയറീ മിൽക്ക് എടുത്ത് അവളുടെ കൈയിലേക്ക് വെച്ച് കൊടുത്ത് അന്നയുടെ റൂമിലേക്ക് ചെന്നു.. അവൻ പോവുന്നതും നോക്കി ഒരു ചിരിയോടെ തലയാട്ടിക്കൊണ്ട് താഴേക്ക് പോയി…

സാം വന്നത് കണ്ട അന്ന ശ്രീയെ എന്തോ എടുകകാനെന്ന പോലെ റൂമിലേക്ക് പറഞ്ഞയച്ചതായിരുന്നു.. ശ്രീ കബോർഡിൽ തപ്പിക്കൊണ്ടിരുന്ന സമയത്താണ് റൂമിന്റെ ഡോർ അടയുന്ന ഡൗണ്ട് കേട്ടത്… “നീ ഇത് എവിടെയാ പെണ്ണേ കൊണ്ട് വെച്ചത്….ഞാൻ നോക്കിയിട്ട് കാണുന്നില്ല…” അന്നമ്മയാണെന്ന് കരുതി ശ്രീ ഓരോന്ന് സംസാരിച്ച് കൊണ്ട് കബോർഡ് പരിശോധിക്കുകയായിരുന്നു… “ഏയ്…ദുർഗക്കൊച്ചേ….” തന്റെ തൊട്ട് പിന്നിലായി നിൽക്കുന്ന ആളിൽ നിന്ന് വമിക്കുന്ന ഗന്ധവും കാതിനരികിൽ പതിക്കുന്ന കുസൃതി നിറഞ്ഞ സ്വരവും കേട്ട് വിറച്ച് കൊണ്ട് ശ്രീ തിരിഞ്ഞ് നിന്നു…….തുടരും

നിനക്കായ് : ഭാഗം 69

Share this story