ആദിശൈലം: ഭാഗം 41

ആദിശൈലം: ഭാഗം 41

എഴുത്തുകാരി: നിരഞ്ജന R.N

ഡോക്ടർ, ഇത്…… കൈയിലിരിക്കുന്ന ഫയലിലെ വരികൾ അവന് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…… ഡോക്ടർ പറഞ്ഞവാക്കുകളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും കൂടി കണ്ടതോടെ തലപെരുക്കുന്നതുപോലെ തോന്നി അവന്……….. ഓഫീസർ…… അവന്റെ പരവേശം ഡോക്ടറിലും ഒരുതരം ആധി നിറച്ചു……… ഈ റിപ്പോർട്ട്‌…. ഇതെങ്ങെനെ………????? അവന്റെ ചോദ്യത്തിന് അയാളിൽ ഒരുതരം പുഞ്ചിരി പടർന്നു…. അതുവരെ അണിഞ്ഞിരുന്ന ഗൗരവത്തിന്റെ മൂടുപടം ആ മുഖത്ത് നിന്ന് അന്യമാകാൻ തുടങ്ങി….. ഒരു പിഞ്ചുകുഞ്ഞ് എന്തോ ഒരു മാജിക്‌ കണ്ട് മതിമറന്ന് നിൽക്കുന്നതുപോലെ അവൻ അയാളെതന്നെ ഉറ്റുനോക്കി…………..

എന്താ സംഭവിക്കുന്നതെന്ന് സാക്ഷാൽ രുദ്രന് പോലും പറയാനാകുന്നില്ല……. മിസ്റ്റർ, രുദ്രപ്രതാപ്………. താൻ ഇങ്ങെനെ വറീഡ് ആവേണ്ട…. ആ റിപ്പോർട്ട് അതാണ് സത്യം…. അങ്ങെനെ അറിഞ്ഞാൽ മതി പുറം ലോകം………………… ആരോമൽ മേനോന്റെ മരണം തീപൊള്ളലിൽ പരിക്കേറ്റ് തന്നെയാണ്… അതിനപ്പുറം ഒരു മരണകാരണവും ആ ബോഡിയിൽ നിന്ന് കിട്ടിയിട്ടില്ല………….. വാട്ട്‌…. !!!!! അവന്റെ കണ്ണുകൾ ഒരിക്കൽ കൂടി അയാളെ തേടിയെത്തി .. പിന്നാലെ ആ ഫയലിലും…. അയാളുടെ ആ വാക്കുകൾ തന്നെയായിരുന്നു റിപ്പോർട്ടിലും… നാച്ചുറൽ ഡെത്ത്… ബട്ട് അദ്ദേഹം പറഞ്ഞ വാക്കുകൾ…

കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിട്ടും റിപ്പോർട്ട്‌ അതിന് വിപരീതമായിരിക്കുന്നത് അവനെ ആകെ കുഴക്കി……. കൺഫ്യൂസ്ഡ് ആകേണ്ട രുദ്രാ….. തന്റെ മനസ്സിലിപ്പോഴുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം ഞാൻ തന്നെ തരാം…….. ഈ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ ഫെയ്ക് ആണ്.. മനപ്പൂർവം യാഥാർഥ്യത്തെ ഞാൻ മിഥ്യയാർന്ന ഒരു റിപ്പോർട്ടിലൂടെ മായ്ച്ചു……. ഡോക്ടർ…. നിങ്ങളെപ്പോലെ ഒരു എഫിഷ്യന്റ് ഡോക്ടർ ഇങ്ങെനെ……. ഉള്ളിലെ ടെൻഷന് അയവ് വന്നെങ്കിലും അവന്റെ മനസ്സ് വീണ്ടും ചോദ്യങ്ങളാൽ കുരുങ്ങിക്കൂടി………. ഹഹഹ…. ശെരിയാണ് താൻ പറഞ്ഞത് ഡോക്ടർ നാഥ്‌ ഇന്നേവരെ സത്യം വിട്ട് ഒന്നും ചെയ്തിട്ടില്ല.. എന്റെ എത്തിക്സിനെ ഞാൻ അത്രത്തോളം മാനിക്കുന്നുണ്ട്.. പക്ഷെ, ജീവിതത്തിൽ ആദ്യമായ് ഞാൻ എന്റെ എത്തിക്‌സിനെ മനഃപൂർവം ഒഴിവാക്കി……….

ഇരുന്നിടത്ത് നിന്നെണീറ്റ് രുദ്രനരികിലേക്ക് നടക്കുമ്പോൾ ആ മുഖം എന്തൊക്കയോ പറയാനുള്ള തയ്യാറെടുപ്പിലായിരുന്നു……… തനിക്കറിയുവോ രുദ്രൻ, എല്ലാരെയുംപോലെ എനിക്കും എന്റെ കുടുംബം തന്നെയായിരുന്നു മറ്റെന്തിനേക്കാളും വലുത്……..സ്നേഹസമ്പന്നയായ ഭാര്യയും പുഞ്ചിരിയോടെ എന്നെ വരവേൽക്കുന്ന ഇരട്ടകുട്ടികളായ എന്റെ മക്കളുമായിരുന്നു എന്റെ ലോകം……………..ഭാര്യ മേഘ ചായില്യം ഗ്രൂപ്പിന്റെ എറണാകുളത്തെ കമ്പിനി ചീഫ് അക്കൗണ്ടന്റ് ആയിരുന്നു…..എന്നും സന്തോഷം മാത്രം കളിയാടുന്ന ഞങ്ങളുടെ കുടുംബത്തിൽ ഇരുൾ പടർന്നത് ഒരൊറ്റ രാത്രി കൊണ്ടായിരുന്നു……… രണ്ടുവർഷം മുൻപ് എന്റെ മക്കളുടെ പതിനെട്ടാം പിറന്നാൾ ആഘോഷം നടക്കുന്ന ആ സായാഹ്നത്തിൽ അന്നാണ് എന്റെ ജീവിതം ഇരുളിലേക്ക് വഴിത്തിരിഞ്ഞത്…….

പിറ്റേന്ന് എന്തോ ഓഡിറ്റിംങിന്റെ കാര്യത്തിന് വേണ്ടി ഫയൽ ചെക് ചെയ്യാൻ അവിടെപെട്ട് പോയിരുന്നു മേഘ…… വരാൻ അല്പം താമസിക്കും ഇവിടെ ആഘോഷം തുടങ്ങിക്കോ എന്നവൾ വിളിച്ചു പറഞ്ഞിട്ടും ഞങ്ങൾക്കാർക്കും അവളില്ലാതെ ഒന്നും തുടങ്ങാനുള്ള മനസ്സില്ലായിരുന്നു…… സന്ധ്യ ആകാശത്തെ രാവിലേക്ക് ചേക്കേറാൻ പ്രേരിതമാക്കികൊണ്ടിരുന്ന നേരം അവളെ വിളിച്ചുകൊണ്ടുവരാനായി ഞാൻ പുറപ്പെടാനൊരുങ്ങി… എന്നാൽ, അമ്മയെ വിളിക്കാൻ ഞാൻ പോയ്കോളാം എന്ന് പറഞ്ഞ് എന്റെ മകൻ മിഥുൻ എന്നിൽ നിന്നും ബൈക്കിന്റെ ചാവി വാങ്ങി പോയി……… പിന്നീട് ഞാൻ അവരെ കാണുന്നത് വെന്തുരുകിയ ശരീരങ്ങളായിരുന്നു………..

ഇൻഷുറൻസിനായി ആരോമൽ മേനോൻ നടത്തിയ അഗ്നിബാധ എന്ന നാടകത്തിൽ ഒന്നുമറിയാതെ പെട്ടുപോയി എന്റെ മകനും ഭാര്യയും……….. തകർന്നുപോയി ഞാൻ…. എങ്കിലും അവർക്കെതിരെ നിയമപോരാട്ടം നടത്താൻ തന്നെ ഞാൻ നിശ്ചയിച്ചു….. അതിനായി, സ്റ്റേഷനിൽ കൊണ്ട് കേസ് കൊടുത്ത് തിരികെ വീട്ടിലേക്ക് വന്ന ഞാൻ കാണുന്നത് ഹാളിൽ കാലിന്മേൽ കാലും വെച്ചിരിക്കുന്ന ആരോമലിനെയാ… അവന്റെ ഇടതുവശത്തോട് ചേർന്ന് എന്റെ മകൾ പേടിച്ചരണ്ട് നിൽക്കുന്നു……….. മോളെ….. നെഞ്ച് ഒന്നാളി…… ഏയ്, ഡോക്ടർസാറെ…… പേടിക്കാതെ….മോൾക്കൊന്നും പറ്റിയിട്ടില്ല………. സാറ് തന്നെയല്ലേ എന്നെ ഇങ്ങോട്ടേക്ക് വരുത്തിയത്…..

ചത്തവരോ പോയി, അതിന്റെ നഷ്ടപരിഹാരമായി എത്ര വേണമെങ്കിലും ഞാൻ തരാമെന്നും പറഞ്ഞില്ലേ…… പക്ഷെ, സാറിന് അതുപോരാ……. പണമില്ലാതെ വരുമ്പോൾ ഞങ്ങൾ കുറച്ച് പാവപ്പെട്ടവർ ഇൻഷുറൻസുകാരെയൊക്കെ ചെറുതായി ഒന്ന് പറ്റിക്കും….. അതും പൊക്കിപ്പിടിച്ച് കേസും കൂട്ടമായി നടന്നാൽ പിന്നെ വീട്ടിലിരിക്കുന്ന മോൾക്ക് ഞങ്ങളൊക്കെ കൂട്ട് നിൽക്കേണ്ടി വരില്ലേ… അല്ലേടി മോളെ…… ഒരു വഷളൻ ചിരിയോടെ അവളെ നോക്കികൊണ്ട് അവൻ പറഞ്ഞു…. നോ… എന്റെ മകളെയൊന്നും ചെയ്യരുത്……. പ്ലീസ്…. ഇവള് മാത്രമേ എനിക്കുള്ളൂ…………. അവന്റെ കാൽക്കൽഞാൻ വീണു…… ഞാനായി ഒന്നും ചെയ്യില്ല…

പക്ഷെ എന്റെ ഈ പിള്ളേരുണ്ടല്ലോ അവര് വല്ലതും ചെയ്യുന്നതിനുമുമ്പ് കൊടുത്ത കേസും പിൻവലിച്ച് ഈ നാട്ടിൽ നിന്ന് തന്നെ പൊയ്ക്കോണം… ഇല്ലെങ്കിൽ….. പോയ്കോളാം… എങ്ങോട്ടാണെന്ന് വെച്ചാൽ പോയ്കോളാം…………….. അവന്റെ കാൽക്കൽ നിന്നെണീറ്റ് കൊണ്ട് പറഞ്ഞതും പുച്ഛത്തോടെ ഒരുചിരിയുമായി അവൻ അവിടെനിന്നിറങ്ങി പോയി……. സ്വന്തം കുടുംബം തകർത്തവൻ കൺമുൻപിൽ ഉണ്ടായിട്ടും ഒന്നും ചെയ്യാനാകാതെ മകളെയും നെഞ്ചോടടുക്കി ജീവിക്കുകയായിരുന്നു ഞാൻ നീറുന്ന വേദനയോടെ കഴിഞ്ഞ അത്രയും കാലം….

അതിനിടയിൽ എന്റെ മകളുടെ മനോനില തെറ്റുന്ന ഒരവസ്ഥവരെയെത്തി……… ഒരേങ്ങലോടെ അയാൾ രുദ്രന്റെ തോളിൽ കൈവെച്ചു…. സർ….. അവന്റെ വിളി അയാൾ കേട്ടില്ലെന്ന് നടിച്ചു………… ആ കണ്ണിൽ നിന്നുതിർന്ന കണ്ണുനീർ തന്റെ പൊന്നുമകനെയും ഭാര്യയെയും ഓർത്തുകൊണ്ടാണെന്ന് അവന് മനസ്സിലായി…. ഇന്നലെ ആരോമൽ മേനോൻ മരിച്ചു എന്ന ന്യൂസ് കണ്ടപ്പോൾ മുതൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിലായിരുന്നു ഞാൻ.. അതും വെന്ത്തന്നെ മരിച്ചു എന്നത് എന്നിലെ ഭർത്താവിനെയും അച്ഛനെയും ഒരുപോലെ ആനന്ദിപ്പിച്ചു.. കേട്ടപ്പോൾ മുതൽ അതൊരു സാധാരണ മരണം ആകില്ലെന്ന് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു..ഇന്ന് പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ എനിക്കത് ബോധ്യപ്പെട്ടു…

എല്ലുകളിലെ ഫ്രാക്ചർ തന്നെ മതി അവൻ അനുഭവിച്ച വേദന മനസ്സിലാക്കാൻ…. അവന്റെ എല്ലിനെ പരിശോധിച്ചുകൊണ്ടിരുന്ന ഓരോ നിമിഷവും എന്റെ കൺമുൻപിൽ തെളിഞ്ഞുവന്നത് എന്റെ പ്രിയപ്പെട്ടവരെയായിരുന്നു… എനിക്ക് ചെയ്യാൻ കഴിയാഞ്ഞത് മറ്റാരോ ചെയ്തെന്നറിഞ്ഞപ്പോൾ aa വ്യക്തിയോട് ഒരാരാധന തോന്നി…. ഇവനെപോലെ ഒരു നികൃഷ്ടനെ ഇല്ലാതാക്കിയത് ആരായാലും അയാൾ ഒരിക്കലും ശിക്ഷിക്കപ്പെടരുത്…. അതിനുവേണ്ടി……….. ഞാൻ ആ റിപ്പോർട്ട്‌ തിരുത്തി…………………….വാർത്തകളിലൂടെ മാധവമേനോനെതിരെ നിന്ന രുദ്രനെ എനിക്ക് പരിചയമുണ്ട്.. തന്നെ നേരിട്ട് കണ്ടപ്പോൾ ആ കണ്ണുകളിൽ നിറഞ്ഞിരുന്ന ടെൻഷൻ കണ്ടപ്പോൾ മുതൽ ഞാനുറപ്പിച്ചതാ ഇതിനുപിന്നിൽ തനിക്കെന്തോ കളിയുണ്ടെന്ന്…. നന്നായിയെടോ..

ഇവനെപോലെയുള്ളവന്മാർ ഭൂമിയ്ക്ക് പോലും ശാപമാ..തീരട്ടെ…….. അയാളുടെ വാക്കുകളിൽ ഒരേസമയം ശൗര്യവും അരിശവും വെറുപ്പും നിറഞ്ഞു…….. ഇത്രേനേരം അയാളെ കേട്ടുകൊണ്ടിരുന്ന അവന് മനസ്സിലെ ടെൻഷൻ അലിഞ്ഞില്ലാതാകുന്നതായി തോന്നി……. അലോകിന് നേരെ തെളിവുകൾ നീളുമോ എന്നഭയം ഇതോടെ അവസാനിച്ചു……….. കൂടെ എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ആരോമലിനോടുള്ള ദേഷ്യം ഒന്നുകൂടി ഇരട്ടിച്ചു…………. അവന്റെ തോളിൽ അപ്പോഴും വെച്ചിരുന്ന അയാളുടെ കൈകളിൽ നന്ദിയോടെ അവൻ അവന്റെ കൈകൾ ചേർത്തു……… ഡോക്ടറുടെ ഊഹം ശെരിയാണ്……

ഇതിന് പിന്നിൽ എനിക്കറിവുണ്ട്… മരിക്കേണ്ടവൻ തന്നെയാണ് അവനെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഇത് ചെയ്യാൻ ഏറ്റവും കൂടുതൽ അർഹതയുള്ളവൻ തന്നെയാ ആ കൃത്യം ചെയ്തത്‌……… ഇനി ഇതിന് പിറകെ ഒരു തെളിവും ഉണ്ടാകില്ല…………. ഒരുപാട് നന്ദിയുണ്ട്……… ഹേയ്,, നന്ദിയൊന്നും വേണ്ട.. കഴിഞ്ഞ പത്തിരുപത് വർഷമായി ഒരു ഡോക്ടർ എന്നനിലയിൽ ഞാൻ എന്റെ കർത്തവ്യം ശെരിയായി പാലിച്ചു… ഇന്ന് ഒരച്ഛന്റെയും ഭർത്താവിൻെറയും കൂടി കർത്തവ്യം ഭംഗിയായി പാലിച്ചു…..അത്ര തന്നെ….. !!!വർഷങ്ങളായി ഉള്ളിൽ കിടന്ന് നീറിയ വേദനയ്ക്ക് ഇന്നാടോ ഒരു ശാന്തത കിട്ടിയത്………

നിറഞ്ഞപുഞ്ചിരിയോടെ ഡോക്ടറെ കെട്ടിപിടിച്ച് അദ്ദേഹം പറഞ്ഞപോലെ ശാന്തമായ മനസ്സോടെ രുദ്രൻ അവിടെനിന്നിറങ്ങി… ഫോണിൽകൂടി അലോകിനെയും ജോയിച്ചനെയും അവനെല്ലാം അറിയിച്ചു… ജോയിച്ചനും എല്ലാം കേട്ടപ്പോൾ സമാധാനമായി.. എന്നാൽ, അലോകിൽ വേറെന്തോ വികാരമാണ് കലർന്നത്….. ഇത് നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ അവനെ കുറച്ച്കൂടി ഞാൻ വേദനിപ്പിക്കുമായിരുന്നു രുദ്രാ…….. അവൻ പല്ലിറുമ്മി….. എന്റെ അല്ലു നീ ഒന്നടങ്ങ്…. അല്ല, മേനോൻ അയാളുടെ വിവരമെന്താ??? ജോയിച്ചൻ രുദ്രനോട് തിരക്കി……… എയർപോർട്ടിൽഎത്തിക്കാണും…….. മോർച്ചറിയിൽ വന്ന് ബോഡി കാണുമെന്നാ അറിയിച്ചത് ശേഷം വീട്ട്വളപ്പിൽ തന്നെ സംസ്കരിക്കുമെന്നാ അറിഞ്ഞത്……………

രുദ്രൻ പറഞ്ഞത് കേട്ട് അവരിൽ പുച്ഛംകലർന്നൊരു ചിരിവിടർന്നു ഒപ്പം അയോഗിന്റെ മുഖവും…. റൂഡി, അയോഗ്…..അല്ലുവിന്റെ ചോദ്യം രുദ്രനെ ശോകത്തിലാഴ്ത്തി…….. എന്തൊക്കെയായാലും കൂടെപ്പിറപ്പല്ലേ, ആ വേദന കാണാതിരിക്കില്ല….. മ്മ് മ്മ് ഞാൻ അങ്ങോട്ടേക്ക് വരുന്നുണ്ട്, ആത്മാർത്ഥ സുഹൃത്തിനെ അവസാനമായിയൊന്ന് കാണണ്ടേ?????? ചിരിയോടെ അല്ലു പറഞ്ഞതുകേട്ട് ജോയിച്ചൻ മറുകൗണ്ടെർ അടിക്കാനൊരുങ്ങി…. അതിനെ ഈ അവസ്ഥയിൽ എല്ലുപൊടിയാക്കിയതും പോരാ, ഇനി അങ്ങോട്ടേക്ക് ചെന്ന് എന്ത് കാണാനാണോ എന്തോ??? 🤭🤭🤭🤭

ഡെയ്.. ഡെയ്.. മതി, രാവിലെ മുതൽ തുടങ്ങിയതാ മനുഷ്യനെ ചൊറിയാൻ…… അവിടെ ജോലിയൊന്നുമില്ലെങ്കിൽ ഈച്ചയെ എങ്കിലും അടിച്ചിരിക്ക് എനിക്ക് വേറെ പണിയുണ്ട്……. പരിഭവം വാക്കുകളിൽ മാത്രം ഒതുക്കി അല്ലു ചുണ്ടിൽ തെളിഞ്ഞ പുഞ്ചിരിയാലേ ഫോൺ കട്ട് ചെയ്തു… ശേഷം റെഡിയായി അവിടേക്ക് പോകാനിറങ്ങി……… അവനവിടെ എത്തുമ്പോൾ രുദ്രനും അയോഗും കൂടെ കുറച്ച് പോലീസുകാരും അതിലേറെ രാഷ്ട്രീയക്കാരും ഉണ്ടായിരുന്നു…………. ഖാദറിട്ടരാഷ്ട്രീയഅനുഭാവികളെ നിയന്ത്രിക്കാൻ പോലീസ്കുറച്ചധികം പേർ തന്നെ അവിടെ വിന്യസിച്ചിരുന്നു…….. അലോകിനെ കണ്ടതും വിഷാദചുവ നിറഞ്ഞ ഒരു ചിരി അയോഗ് സമ്മാനിച്ചു…

അവന്റെ വേദന അതിൽ തന്നെ നിഴലിക്കുന്നുണ്ടായിരുന്നു………….. ഒന്നും പരസ്പരം സംസാരിക്കാതെ മൂന്നാളും അടുത്തടുത്ത് നിന്നു…ഒരു പത്ത് മിനിറ്റിന് ശേഷം പോലീസ് സന്നാഹത്തോടെ ഒരു കാർ അവിടേക്ക് വന്നെത്തി…….. എല്ലാവരും ഉറ്റുനോൽക്കേ, വാടിത്തളർന്ന മുഖവുമായി അയാൾ…… ആ മേനോൻ കാറിൽ നിന്നിറങ്ങി…. അഹങ്കാരവും ദുരഭിമാനവും പത്രാസും നിറഞ്ഞ് ഗജകേസരിയെപോലെ ആഢ്യത്തോടെ മാത്രം കണ്ടിരുന്ന ആ മുഖം ഇന്ന് വാടിയ താമരപ്പൂ പോലെ തളർന്നിരുന്നു……. അയാളെ താങ്ങിപ്പിടിച്ച് അയാളുടെ വാലായി ആ കാര്യക്കാരനും കൂടെയിറങ്ങി….. സ്‌ട്രെച്ചറിൽ കിടത്തിയിരിക്കുന്ന വെള്ളപുതപ്പിച്ച ശരീരത്തിനരികെ അയാൾ വേച്ച് വേച്ച് നടന്ന് വന്നുനിന്നു………

കണ്ണിൽ തളംകെട്ടിനിന്ന ആ കണ്ണുനീർ കവിൾത്തടത്തിലൂടെ ഒഴുകിയിറങ്ങി…… ഇങ്ങേർക്ക് ഇങ്ങേനെയും ഒരു ഭാവമുണ്ടെന്ന കാര്യം അയോഗ് പോലും ആദ്യമായി തിരിച്ചറിഞ്ഞു……… എല്ലാം നഷ്ടപ്പെട്ടവനെപോലെ വിറയാർന്ന കൈകളാൽ അയാൾ ആ പുതപ്പ് മാറ്റിയതും വെന്തശരീരം കണ്ട് ഭയത്തോടെ ഒരടി പിന്നിലേക്ക് മാറി…… മോനേ… ആരോമലേ………………. എട്ട് ദിക്ക്കേൾക്ക്മാറും അയാൾ അലറിവിളിച്ചു…… ആാാ മുഖം കണ്ണീരാൽ വിഷാദമുഖമായി……… അയാളുടെ ആ തളർച്ച കണ്ടാസ്വദിക്കാൻ ആ നിമിഷം അവളും അവിടേക്കെത്തി……………. എല്ലാം നഷ്ടപ്പെട്ട് ശൂന്യമായ തന്റെ ലോകത്തിലേക്ക് മനസ്സ് മടുത്ത് താൻ നിന്നപോലെ അയാൾ ഹൃദയം നുറുങ്ങി നിൽക്കുന്നത് കണ്ട് അവൾ ഉള്ളാലെ ആർത്ത് ആർത്ത് ചിരിച്ചു…. 😇😇😀😀

അയാളുടെ ആ മുഖം അവളിൽ മാത്രമല്ല, പകരം രുദ്രനിലും നിറച്ചത് അതേ വികാരമായിരുന്നു….. അവന്റെ സാധികയെ പിച്ചിചീന്തിയെറിഞ്ഞവൻ ഇങ്ങെനെ അലറിവിളിക്കുന്നത് അവനിലും സന്തോഷത്തിന്റെ അലകളടിപ്പിച്ചു……….. ആവണി ………. അയോഗിന്റെ ചുണ്ടുകൾ ആ പേര് മന്ത്രിച്ചതും കണ്ണന്റെ മിഴികൾ അവന്റെ ശ്രീയിലേക്ക് നീണ്ടു… ദിവസങ്ങളായി കാണാതിരുന്നവളുടെ സാമീപ്യം അറിഞ്ഞതും ആ ഹൃദയം കുളിർമ പൂണ്ടു…………………. ശരീരത്തിലെ വേദനകളെല്ലാം അവളുടെ സാമിപ്യത്തിൽ ലയിച്ചില്ലാതാകുന്നത് അവനറിഞ്ഞു………. നെഞ്ചിൽ നെരിപ്പോടായി എരിഞ്ഞ പകയെല്ലാം ഒടുക്കി അവളുടെ കൈ പിടിക്കാൻ ആഗ്രഹിച്ച ആ ഹൃദയം ഒരു നോട്ടം കൊണ്ട് പോലും അവൾ തന്നെ ശ്രദ്ധിക്കുന്നില്ല എന്നറിഞ്ഞതോടെ വിങ്ങി…………

എത്രയൊക്കെയായാലും താൻ ചെയ്ത തെറ്റിനെ ന്യായീകരിക്കാൻ ഈ ഭൂമിയിൽ ഒന്നിനെക്കൊണ്ടും കഴിയില്ല എന്ന ബോധം അവനിൽ സ്വയമൊരു അവജ്ഞ സൃഷ്ട്ടിച്ചു………. വീട്ടിലേക്ക് കൊണ്ടുപോകാം… ആരോ പറഞ്ഞു……… ബോഡി ആംബുലൻസിലേക്ക് കയറ്റി, കൂടെ അയോഗും ആത്മാർത്ഥ സുഹൃത്തായ അലോകും കയറി………. തളർന്ന് പോയതുകൊണ്ടാകാം അവിടെവന്ന ശ്രാവണിയെ മേനോൻ ശ്രദ്ധിച്ചില്ല……………. മാധ്യമങ്ങളുടെയൊന്നും ചോദ്യത്തിന് ഉത്തരം നല്കാൻ കഴിയാതെ അയാളും കാറിലേക്ക് കയറി…. വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലത്രയും ആരോമൽ എന്ന തന്റെ പൊന്നോമനയായിരുന്നു ആ നെഞ്ചിൽ….. ഹൃദയം നിലയ്ക്കുന്നതുപോലെ തോന്നി അയാൾക്ക്……

വീട്ട്മുറ്റത്ത് തടിച്ചുകൂടിയ ആളുകൾക്കിടയിൽ അയാൾ വന്നിറങ്ങി……… ഇനിയും കത്തിക്കാൻ എല്ല് മാത്രമായ ആ ശരീരത്തെ ചന്ദനമുട്ടിയിൽ വെച്ച് തന്നെ അടക്കം ചെയ്യാൻ തീരുമാനമായി, സഹോദരസ്ഥാനം മനസ്സിൽ നിന്ന് കളഞ്ഞെങ്കിലും ബന്ധം ബന്ധമല്ലാതായി തീരില്ലല്ലോ… ആ ഒരൊറ്റപേരിൽ അയോഗ് ആരോമലിന് വേണ്ടി കർമങ്ങൾ ചെയ്യാനൊരുങ്ങി…. കുളിച്ച് വന്ന് കർമി പറഞ്ഞപ്രകാരമുള്ളതെല്ലാം ചെയ്ത് ആ ശരീരത്തെ ഒരിക്കൽ കൂടി അഗ്നിക്കിരയാക്കി….. ഉയർന്നപൊങ്ങുന്ന പുകയിലേക്ക് നോക്കിനിൽക്കുകയായിരുന്നു മേനോൻ…..

നോക്കേണ്ട മേനോനെ….. ഇതിനുള്ള അവസരം പോലും തനിക്കുണ്ടാകില്ല…………………അത് ഞാൻ നേരത്തെ ഉറപ്പിച്ചതാ… അയാളെ നോക്കി രുദ്രൻ പല്ലിറുമ്മി….. അതോടൊപ്പം അവരാരും അറിയാതെ അവിടെ സാന്നിധ്യമറിയിച്ച മറ്റൊരാളിലും അതേ ചിന്ത തന്നെയുണർന്നു… മറ്റാർക്കും വിട്ട്കൊടുക്കാതെ അയാളെഅവസാനിപ്പിക്കുമെന്ന ചിന്ത…. !!!!!…. (തുടരും )

ആദിശൈലം: ഭാഗം 39

Share this story