തിരിച്ചു വരവ് : ഭാഗം 16

തിരിച്ചു വരവ് : ഭാഗം 16

എഴുത്തുകാരി: അശ്വതി കാർത്തിക

അന്നത്തെ ആ സംഭവതിന് ശേഷം ഗീത അധികം ഇവിടെ നിന്നിട്ട് ഇല്ല അല്ലെ… #അമ്മ ::നാട്ടിൽ പോവാ പറഞ്ഞു പോയി.. പിന്നെ വന്നിട്ടില്ല… ന്നാലും അവൾ എന്തിന്….. ❣❣❣🌹❣❣❣🌹 #ഗിരി ::: അതൊക്ക നമുക്ക് വഴിയേ പറയാം…. ഞാൻ ഇപ്പൊ ഒരു വീഡിയോ കാണിക്കാം എല്ലാരേം… ജാനി നീ എന്റെ ലാപ് ഒന്ന് എടുത്തു വാ…. ജാനി ലാപ് എടുത്തു വരുമ്പോൾ എല്ലാവരും അക്ഷമരായി ഇരിക്കുന്നത് ആണ് കണ്ടത്…. എന്ത് വീഡിയോ ആയിരിക്കും കാണിക്കാൻ പോകുന്നത് എന്ന് എല്ലാവർക്കും ഒരു ടെൻഷൻ ഉണ്ട്…. വീഡിയോ ഇടുന്നതിനു മുൻപ് ഗിരി കാർത്തിയുടെയും മിഥുന്റെയും ചെവിയിൽ എന്തോ രഹസ്യം പറഞ്ഞു….

അപ്പോഴേ ഞാൻ വീഡിയോ ഇടാൻ പോവാ… ഗിരി ലാപ് ഓൺ ആക്കി അതിൽ ഒരു പെൻഡ്രൈവ് കണക്ട് ചെയ്തു… ഒരു വീടിന്റെ മുൻവശം ആണ് കാണിക്കുന്നത്…. കുറച്ചു കഴിഞ്ഞപ്പോൾ വീടിനുള്ളിൽ നിന്നും ഒരു പുരുഷൻ പുറത്തിറങ്ങി വന്നു…. ദേവൻ….. അച്ഛന്റെ ശബ്ദം… അയാളുടെ പുറകെ ഒരു സ്ത്രീ ഒക്കത്ത് ഒരു കുഞ്ഞിനെയും ആയി ഇറങ്ങി വന്നു… ഗീത….. അവിടെ വച്ചു ഗിരി വീഡിയോ പോസ് ചെയ്തു… എല്ലാവരുടെയും നോട്ടം ദേവനിലെക്കായി…. ദേഷ്യത്തോടെ ചാടി എണീറ്റു പോകാൻ തുടങ്ങിയ ദേവനെ മിഥുനും കാർത്തിയും കൂടെ പിടിച്ച് അവിടെ ഇരുത്തി… #മിഥുൻ ::: അവിടെ ഇരിക്ക്… ഇത് മുഴുവൻ കണ്ടിട്ട് പോകാം…. അതല്ലേ അതിന്റെ ശരി… അല്ലെ കാർത്തി….

#കാർത്തി ::: പിന്നല്ല… കഴിഞ്ഞിട്ട് പോയാൽ മതി… കാർത്തി ശബ്ദം കനപ്പിച് പറഞ്ഞു…. ഇനി അവിടെ നടക്കാൻ പോകുന്നത് എന്താണെന്ന് ദേവന് ഏകദേശം ഊഹം കിട്ടി ആകെ വെപ്രാളം തോന്നി… #അച്ചൻ ::: ബാക്കി കൂടെ ഇടു ഗിരി കാണട്ടെ…. ഗീതയും ദേവനും എന്തൊക്കെയോ നിന്ന് സംസാരിക്കുന്നുണ്ട്… തിരിച്ചു കാറിൽ കയറുന്നതിനു മുൻപ് അയാൾ രണ്ടാളെയും ചേർത്തുനിർത്തി നെറ്റിയിൽ ഉമ്മ നൽകുന്നുണ്ട്… ഇതാണ് വീഡിയോ… #ദേവൻ ::: ശുദ്ധ കള്ളത്തരം… ഭാര്യയെ മിടുക്കി ആക്കാൻ വേണ്ടി നീ എന്താ ഈ കോപ്രായം ഒക്കെ കാണിച്ചുകൂട്ടുന്നത്… ഇങ്ങനെ ഒരു വീഡിയോ കൊണ്ട് കാണിച്ചാൽ ഞാൻ അതിൽ പതറി പോകും എന്ന് വിചാരിച്ചു അല്ലെ..

#ഗിരി ::: ഏയ് ഇത് കൊണ്ടൊന്നും നീ അടങ്ങും എന്ന് ഞാൻ വിചാരിച്ചിട്ടില്ല… ഇനിയും ഉണ്ട് വെയിറ്റ്… ഗിരി മാറി നിന്ന് ആർക്കോ ഫോൺ ചെയ്തു… #ഗിരി ::: എത്താൻ ആയോ… ഹാ… ശരി ഞങ്ങൾ ഇവിടെ വെയിറ്റ് ചെയ്യുവാ…. ഗിരി…. കുറച്ചു നേരം അത് കഴിഞ്ഞ എല്ലാം ശരിയാവും… #സീമ ::: എങ്ങനെ ശരിയാവും ന്നാ ഗിരി നീ പറയുന്നത്…. എന്റെ ഏട്ടനെ മോശക്കാരൻ ആക്കിയാൽ എല്ലാരും അത്‌ വിശ്വസിച്ചു നിന്റെ ഭാര്യയും അനിയനും ചെയ്തത് മറക്കും എന്ന് വിചാരിച്ചോ….. നാശം പിടിക്കാൻ ഓരോന്നും വന്നു കേറും അതോടെ കുടുംബം മുടിയും… അത് പറഞ്ഞു തീർന്നതും കവിൾ അടക്കം ഒരു അടി കിട്ടി സീമ ക്കു…. മിഥുൻ ഒരെണ്ണം കൂടെ കൊടുത്തു സീമക്കു…

മിണ്ടാതെ ഇരുന്നോണം… എല്ലാം അറിയട്ടെ ഇതിൽ നിന്റെ പങ്ക് എന്താണ് ന്ന് അറിഞ്ഞിട്ട് വേണം എനിക്ക് ബാക്കി കാര്യങ്ങൾ തീരുമാനിക്കാൻ…. കവിളും പൊത്തി പിടിച്ചു സീമ ദേഷ്യത്തോടെ മിഥുനെ നോക്കി… കാണിച്ചു തരാം എന്നും പറഞ്ഞു മുകളിലേക്ക് പോവാൻ തുടങ്ങിയ സീമയെ മിഥുൻ പിടിച്ചു നിർത്തി… എവിടെക്കാ നീ. ഇവിടെ നിന്നോണം ഇതിന് ഒരു തീരുമാനം ആയിട്ട് ഇവിടെ നിന്നും പോയാൽ മതി…. ഞാൻ പറയാതെ ഇവിടെ നിന്ന് അനങ്ങിയാൽ നിന്റെ അടുത്ത കവിളിലും എന്റെ കൈ പതിയും…. ❣🌹❣🌹❣🌹❣

പുറത്തു ഒരു വണ്ടി വന്നു നിൽക്കുന്ന കണ്ടപ്പോൾ എല്ലാരും ആകാംഷ യോടെ പുറത്തേക്ക് നോക്കി നിന്നു….. ആദ്യം അകത്തേക്ക് വന്നത് ഒരു ചെറുപ്പക്കാരൻ ആയിരുന്നു…. #ഗിരി ::: ഇത് രാഹുൽ എന്റെ ഫ്രണ്ട് …. SP അണ്…. രാഹുൽ എല്ലാവരേം നോക്കി ചിരിച്ചു…. #ഗിരി ::: നമ്മുടെ ആള് എവിടെ? #രാഹുൽ ::: പുറത്തു ഉണ്ട് ഇപ്പൊ കൊണ്ട് വരാം… രാഹുൽ പുറത്തേക്ക് പോയി തിരിച്ചു വന്നപ്പോൾ കൂടെ ഗീതയും…. കരഞ്ഞു കണ്ണ് ഒക്കെ കലങ്ങി ഇരിക്കുന്നുണ്ട്….. അച്ചൻ എന്തോ ചോദിക്കൻ വന്നപ്പോഴേക്കും ഗിരി അച്ഛനോട് അവിടെ ഇരിക്കാൻ പറഞ്ഞു… അച്ഛൻ ഒന്ന് ക്ഷമിക്ക്… #ഗിരി ::: ഗീത ഇങ്ങോട്ട് നീങ്ങി നിക്ക് എല്ലാരും നിന്നെ ഒന്ന് കാണട്ടെ… കുറെ നാളായില്ലേ….. ഗീത തലകുനിച്ച് മുന്നോട്ടേക്ക് കേറി വന്നു….

#രാഹുൽ :::: ഇനി ഗിരി ചോദിക്കുന്ന ഓരോ ചോദ്യത്തിനും കൃത്യമായ ഉത്തരം നൽകണം അല്ലെങ്കിൽ ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ നിന്റെ കുഞ്ഞിനെ നീ ഇനി കാണില്ല… #ഗീത ::: ഞാൻ പറയാം….. #ഗിരി :::: അന്ന് ശരിക്കും എന്താ സംഭവിച്ചത്…. നീയും ദേവനും തമ്മിൽ എന്താ ബന്ധം…. #ഗീത ::: ഇവിടെ ജോലിക്ക് വന്നു കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ആണ് ദേവൻ സാർ നു എന്നോട് ഉള്ള പെരുമാറ്റത്തിൽ ഒരു വ്യത്യാസം തോന്നിയത്… ആദ്യം ഒക്കെ ഞാൻ എതിർത്തു… പിന്നേ പിന്നെ എന്റെ എതിർപ്പുകൾ ഇല്ലാതെ ആയി… എന്റെ ആവശ്യങ്ങൾ ഒക്കെ ഞാൻ പറയാതെ തന്നെ നടത്തി തന്നു…

ഞങ്ങൾ തമ്മിലുള്ള ബന്ധം ദൃഡമായി എല്ലാത്തരത്തിലും… കാർത്തിക് സാർ ബിസിനസിൽ ഒക്കെ ശരിക്കും ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ ആണ് ദേവൻ സാറിന് ആകെ ഒരു ടെൻഷൻ പോലെ തോന്നിയത്… കുറെ തവണ ഞാൻ ചോദിച്ചു കഴിഞ്ഞപ്പോൾ ആണ് കാരണം പറഞ്ഞത്.. കാർത്തി സാർ ഓഫീസിൽ സ്ഥിരമായി വന്നു തുടങ്ങിയാൽ ദേവൻ സാർ ഇതുവരെ ചെയ്ത കള്ളത്തരങ്ങൾ ഒക്കെ പിടികൂടുമെന്ന്…. എങ്ങനെയെങ്കിലും കാർത്തിയെ ഇവിടെ നിന്ന് മാറ്റാൻ ഒരു വഴി ആലോചിക്കുകയായിരുന്നു… അങ്ങനെ ഇരിക്കുമ്പോഴാണ് ഗിരി സാറിന്റെ കല്യാണവും കഴിഞ്ഞത്……. തുടരും

തിരിച്ചു വരവ് : ഭാഗം 15

Share this story