തിരിച്ചു വരവ് : ഭാഗം 17

തിരിച്ചു വരവ് : ഭാഗം 17

എഴുത്തുകാരി: അശ്വതി കാർത്തിക

കാർത്തി സാർ ഓഫീസിൽ സ്ഥിരമായി വന്നു തുടങ്ങിയാൽ ദേവൻ സാർ ഇതുവരെ ചെയ്ത കള്ളത്തരങ്ങൾ ഒക്കെ പിടികൂടുമെന്ന്…. എങ്ങനെയെങ്കിലും കാർത്തിയെ ഇവിടെ നിന്ന് മാറ്റാൻ ഒരു വഴി ആലോചിക്കുകയായിരുന്നു… അങ്ങനെ ഇരിക്കുമ്പോഴാണ് ഗിരി സാറിന്റെ കല്യാണവും കഴിഞ്ഞത്… 🌹🌹🌹🌹🌹

ഗിരി സാറിന്റെ കല്യാണം കൂടെ കഴിഞ്ഞപ്പോഴേക്കും ദേവൻ സാറിന് ഭയങ്കര ദേഷ്യം ആയിരുന്നു എല്ലാത്തിനോടും… എന്നോടും ഭയങ്കര ദേഷ്യം കാണിക്കും…. എന്തിന് ആണെന്ന് മനസ്സിലായില്ല…. അങ്ങനെ ഒരു ദിവസം യാദൃശ്ചികമായാണ് ദേവൻ സാർ ഇവിടുത്തെ ജാനകി ചേച്ചിയേ നോക്കി നിൽക്കുന്നത് കണ്ടത്… ആ നോട്ടം അത്ര പന്തി ആയിട്ട് എനിക്ക് തോന്നിയില്ല…. കുറെ തവണ അത് ചോദിച്ചു…. ആദ്യം ഒന്നും പറയാൻ കൂട്ടാക്കിയില്ല എങ്കിലും എന്റെ സഹായം കൂടി വേണം ആയിരുന്നു…അത് വിചാരിച്ച് കാര്യങ്ങളൊക്കെ നടക്കാൻ എന്നോട് എല്ലാം പറയാൻ തയ്യാറായി…. ഗീത ഞാൻ ഇവിടെ വിവാഹം കഴിഞ്ഞു ഭാര്യ വീട്ടിൽ തന്നെ നിൽക്കുന്നത് എനിക്ക് എന്റെ തായ ചില കണക്കുകൂട്ടലുകൾ ഉണ്ട്…..

ഇവിടുത്തെ സ്വത്തും പണവും മോഹിച്ച് തന്നെയാണ് ഞാൻ ഇവിടെ നിൽക്കുന്നത്…. എനിക്ക് പല കണക്കു കൂട്ടലുകളും ഉണ്ടായിരുന്നു…. ബിസിനസ് ഒക്കെ അച്ഛനാണ് മെയിൻ ആള്… അതുകഴിഞ്ഞാൽ ഗിരി… ഗിരി തന്നെയാണ് ഇവിടുത്തെ ബിസിനസിന്റെ നെടുംതൂണ് എന്ന് വേണമെങ്കിൽ പറയാം…. മിഥുനും കാർത്തിയും യും ഒക്കെ അത് കഴിഞ്ഞേ വരൂ….. ഗിരി പക്ഷേ നേരെ വാ നേരെ പോ എന്നാണ് അവനെ കള്ളത്തരങ്ങൾ ഒന്നു പെട്ടെന്ന് തിരിച്ചറിയാൻ പറ്റില്ല… കാർത്തി നേരെ തിരിച്ചാണ് അവന് പെട്ടെന്ന് എല്ലാം മനസ്സിലാവും…. മിഥുനെ പിന്നേ സീമയുടെ കാര്യം പറഞ്ഞ് അടക്കി നിർത്താം…

എങ്ങനെയെങ്കിലും ഗിരിയേയും കാർത്തികയും ഒഴിവാക്കണം…. അങ്ങനെ വന്നാൽ പിന്നെ ഞാൻ വിചാരിക്കുന്നടത് കാര്യങ്ങൾ നടക്കും… അപ്പൊ പിന്നെ നിനക്ക് അടുക്കളയിൽ കിടന്നു കഷ്ടപ്പെടുകയും വേണ്ട…. നല്ലൊരു വീട് ഒക്കെ വച്ച് നിന്നെ ഞാൻ അങ്ങോട്ട് മാറ്റും…. പക്ഷേ അതിന് എനിക്ക് നിന്റെ സപ്പോർട്ട് കൂടെ വേണം…. ജാനകിയും ഗിരിയും ആയി എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായ ഗിരി മാനസികമായി തകർന്നോളും… പിന്നെ കാർത്തി അവസരം വന്ന് അവനെ ഇങ്ങനെയെങ്കിലും ഒഴിവാക്കാം….. നീ എന്താണ് ചെയ്യേണ്ടത് എന്ന് വച്ചാൽ എന്തെങ്കിലും ഒരു അവസരം കിട്ടിയ അത് വേണ്ടരീതിയിൽ ഉപയോഗിക്കണം…. കേട്ടോ….. പിന്നേ ജാനകി…… അവൾക്ക് എത്ര സ്വത്തു ഉണ്ടെന്ന് അറിയാവോ…..

അച്ഛന്റേം അമ്മയുടെയും ഒറ്റ മോളാണ്…. അവളെ എങ്ങനെ ഉപയോഗിക്കണം എന്ന് എനിക്കറിയാം….. ഒത്തു കിട്ടിയാൽ അവളേം ഞാൻ ഒരു വഷളൻ ചിരിയോടെ അയാൾ അതും പറഞ്ഞു നിർത്തി… അന്നത്തെ അതിനുശേഷം എന്തെങ്കിലും ഒരു അവസരം കിട്ടാൻ ഞാനും നോക്കിയിരുന്നു… കുറെ പണം സ്വന്തമായിട്ട് ഒരു വീട്….വല്ലവന്റേം അടുക്കളപ്പുറത്ത് കിടന്ന കഷ്ടപ്പെടാതെ ജീവിക്കാൻ ഉള്ളതൊക്കെ കിട്ടും…..ആലോചിച്ചപ്പോൾ എനിക്ക് ചെയ്യുന്നത് തെറ്റൊന്നുമില്ല എന്നു തോന്നിപ്പോയി…. പിന്നെ ദേവൻ സാർ പറയുന്നത് കേൾക്കാതിരിക്കാൻ വേറെ നിവർത്തിയും എനിക്ക് ഉണ്ടായില്ല….

ഞങ്ങള് എല്ലാത്തരത്തിലും ആ സമയം ഒന്നായി കഴിഞ്ഞിരുന്നു…. അങ്ങനെ ഒരു ദിവസം ഇവിടെ ആരുമില്ലാതിരുന്ന സമയത്താണ് കാർത്തി സാറിന്റെ റൂമിലേക്ക് ജാനകി ചേച്ചി പോകുന്നത് കണ്ടത്…. ഞാൻ അപ്പോൾ തന്നെ ദേവൻ സാറിനെ വിളിച്ചു…. കാര്യം പറഞ്ഞപ്പോൾ രണ്ടാളെയും പുറത്തുനിന്ന് പൂട്ടി കൊള്ളാൻ പറഞ്ഞു…. വാതിൽ പുറത്തുനിന്ന് പൂട്ടി ഇവിടെ ഉള്ളവരൊക്കെ വരുന്നതുവരെ ഞാൻ അവിടെത്തന്നെ നിൽക്കുകയായിരുന്നു……. നിങ്ങളൊക്കെ എത്താറായപ്പോൾ ദേവൻ സാർ എന്നെ വിളിച്ചു ഞാൻ അപ്പൊ തന്നെ പുറകു വശത്തൂടെ ഇറങ്ങിപ്പോയി….

ഗീത പറയുന്നത് കേട്ട് എല്ലാരും അന്തംവിട്ട് ഇരിക്കുകയാണ്….. ദേവന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു ചതി ആരും പ്രതീക്ഷിച്ചിരുന്നില്ല…. ദേഷ്യം കൊണ്ട് എല്ലാവരുടെയും മുഖം മുറുകി…. കാർത്തി അവനെ തള്ളാൻ ആയി തുടങ്ങിയെങ്കിലും ഗിരി വേണ്ട എന്ന് തലയാട്ടി കാണിച്ചു…. #കാർത്തി ::: നിന്റെ കൈയ്യിലുള്ള കൊച്ചിന്റെ അച്ഛൻ അപ്പൊ ഇങ്ങേര് ആയിരിക്കുമല്ലോ അല്ലേ…… #ഗീത :::മം… #ഗിരി ::: രാഹുൽ നീ ഇവളെ കൊണ്ട് പൊക്കോ ഞാൻ നിന്നെ വിളിച്ചോളാം പിന്നെ എന്താ ചെയ്യേണ്ടത് എന്നിട്ട് തീരുമാനിക്കാം….

രാഹുൽ ഗീതയെ കൊണ്ട് എല്ലാവരോടും യാത്രയും പറഞ്ഞു പോയി….. #ഗിരി ::: എന്റെ ഭാര്യയുടെ നിരപരാധിത്വം തെളിയിക്കുമെന്ന് അച്ഛനോട് പറഞ്ഞായിരുന്നു അത് തെളിയിച്ചിട്ടുണ്ട്……ബാക്കി കാര്യങ്ങൾ അച്ചനു തീരുമാനിക്കാം…… #മിഥുൻ ::: ഒരു മിനിറ്റ് ഗിരി…. സീമേ നിനക്ക് ഇതൊക്ക അറിയാമായിരുന്നോ? സത്യം പറഞ്ഞോണം….. മിഥുൻ അവളുടെ അടുത്തേക്ക് ചെന്നു…. #സീമ ::: ചേട്ടനും ഗീതയും തമ്മിലുള്ള ബന്ധം ഒന്നും എനിക്ക് അറിയില്ലായിരുന്നു. ഇവരെ അന്ന് പുറത്തുനിന്ന് ഗീത പൂട്ടിയതാണ് എന്ന് എനിക്കറിയാം ചേട്ടൻ പറഞ്ഞിട്ട് ആയിരുന്നു എന്ന് എനിക്കറിയാമായിരുന്നു…..

#മിഥുൻ ::: നീ ഒരു പെണ്ണല്ലേ എന്തിന് ഇങ്ങനെയൊരു വൃത്തികെട്ട പ്രവർത്തിക്കു കൂട്ടുനിന്നു…. #അച്ചൻ ::: അതിനെന്തിനാ ആയിക്കോട്ടെ….. അതിനെപ്പറ്റി ഇനി ചർച്ച ചെയ്തിട്ട് കാര്യമില്ല മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കണം….. അച്ഛൻ എഴുന്നേറ്റ് ജാനി യുടെ അടുത്തേക്ക് നിന്നു…. മോൾ അച്ഛനോട് ക്ഷമിക്കണം……ക്ഷമിക്കണം എന്ന് പറയാനുള്ള അവകാശം പോലും എനിക്കില്ല…. അന്ന് നീ പറയുന്നത് കേൾക്കാൻ മനസ്സ് വെച്ചിരുന്നെങ്കിൽ ഇപ്പോ ഇങ്ങനെയൊന്നും ആവില്ലായിരുന്നു… എന്റെ മക്കൾക്ക് രണ്ട് സ്ഥലത്തായി ജീവിതം ജീവിക്കേണ്ടി വരില്ലായിരുന്നു….. #ജാനി :::: സാരല്ല അച്ഛാ….

നമ്മൾ ആരും അറിഞ്ഞുകൊണ്ട് അല്ലല്ലോ… ചെകുത്താന്റെ സ്വഭാവമുള്ള മനുഷ്യർ ഇടയ്ക്ക് നിന്ന് കളിച്ചത് ല്ലേ….. #അച്ചൻ ::: അതെ ചെകുത്താന്റെ സ്വഭാവമുള്ളവർ…. എന്റെ തീരുമാനം ഞാൻ പറയാം… എന്റെ കുടുംബത്തിന് ദോഷമായി വരുന്ന ഒന്ന് വച്ച് പൊറുപ്പിക്കുന്ന സ്വഭാവം എനിക്ക് എന്ന് വരെ ഇല്ല…. അതുകൊണ്ട് ദേവന് ഇന്ന് ഈ നിമിഷം ഭാര്യയും മകളെയും കൂട്ടി ഈ പടി ഇറങ്ങാം…. പിന്നെ സീമയുടെ കാര്യം….. അവളും ചെയ്തത് തെറ്റാണ്….. അതുകൊണ്ട് ഞാൻ ഒരു തീരുമാനം എടുത്തു…. നാളെ മുതൽ സീമ ഓഫീസിലേക്ക് വരണ്ട…. ഞാൻ പറഞ്ഞല്ലോ എന്റെ കുടുംബത്തിന് ദോഷമായ അതൊന്നും ഇവിടെ വച്ചുപൊറുപ്പിക്കാൻ എനിക്ക് താൽപര്യമില്ലെന്ന്…

മിഥുൻ ഭാര്യയെയും മക്കളെയും കൂട്ടി ഉടൻതന്നെ വീട് മാറി താമസിക്കണം….. എന്റെ മകനും കൊച്ചുമകളും ഞങ്ങളെ കാണാൻ ഇവിടേക്കു വരാം വേറൊരാൾക്കും ഇവിടേക്ക് പ്രവേശനം ഉണ്ടാവില്ല….. ഞാൻ പറഞ്ഞതിനോട് ആർക്കെങ്കിലും ഇതിൽ അഭിപ്രായം ഉണ്ടോ…. ആരും ഒന്നും മിണ്ടിയില്ല…. #പാർവതി ::: അച്ഛാ….. അച്ഛനോട് ഇന്നുവരെ ഞാൻ എതിർത്ത് സംസാരിച്ചിട്ടില്ല… എന്റെ വിവാഹം പോലും അങ്ങനെ ആയിരുന്നല്ലോ…. ഇത്രയും ഒക്കെ ആയ സ്ഥിതിക്ക് ഞാനൊരു കാര്യം പറയാം… അയാളുടെ ഒപ്പം പോകാൻ എനിക്ക് താല്പര്യമില്ല… ഞാനും എന്റെ മക്കളും അയാൾക്കൊപ്പം പോകുന്നില്ല….

അച്ഛനെയും അമ്മയെയും ഒക്കെ ഓർത്ത് ഇത്രയും ഞാൻ എല്ലാം സഹിച്ചു…. ഇപ്പോ എല്ലാവരും എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഒരു കാര്യം കൂടി പറയാം ഗീത മാത്രമല്ല പല സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ട് പലതും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്…. ചതിയൻ ആണ് ഇയാൾ… ചോദ്യം ചെയ്താൽ എന്നെ ഉപദ്രവിക്കും…..അവസാനം എന്റെ കുഞ്ഞിനെയും തല്ലാൻ തുടങ്ങിയപ്പോഴാണ് ഞാൻ ഒന്നും മിണ്ടാതിരിക്കാൻ തുടങ്ങിയത്…. പിന്നെ ഇതൊക്കെ ഞാൻ ഇവിടെ പറഞ്ഞിരുന്നെങ്കിൽ ആരും എന്നെ വിശ്വസിക്കാനും നിൽക്കില്ലായിരുന്നു….. ഇപ്പൊ എല്ലാം അറിഞ്ഞ് ബോധ്യപ്പെട്ടല്ലോ എല്ലാവർക്കും…..

അച്ഛനും എന്റെ സഹോദരമാർക്കോ ഞാൻ ഒരു ബാധ്യതയായി മാറില്ല…. ആവശ്യത്തിനുള്ള വിദ്യാഭ്യാസ എനിക്കുണ്ട് ഒരു ജോലി നേടിയെടുക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല…. അതുവരെ ഞാനും എന്റെ മകളും ഇവിടെ താമസിക്കും അത് കഴിഞ്ഞ് ഞങ്ങൾ എവിടേക്കെങ്കിലും മാറിക്കോളാം… #അമ്മ ::: എന്തൊക്ക ആണ് മോളെ നി പറയുന്നത്… നി അവന്റെ ഒപ്പം പോകുന്നില്ലങ്കിൽ വേണ്ടാ…. നിനക്ക് ഇവിടെ നിൽക്കാം… കല്യാണം കഴിഞ്ഞു എന്ന് വിചാരിച്ചു അച്ഛനും അമ്മയും മക്കളെ ഉപേക്ഷിച്ചു കളയുമോ….. ഇങ്ങനെ ഒരു നീചന്റെ ഒപ്പം എന്റെ കുട്ടി കഴിയണം എന്ന് അമ്മ പറയില്ല പിന്നെ അച്ഛൻ പറയും പക്ഷെ അവസാന തീരുമാനം നി സ്വയം എടുക്കണം….

അതെ അമ്മക്ക് പറയാൻ ഒള്ളു….. #പാർവതി ::: ഇങ്ങനെ ഒന്ന് സംസാരിക്കാൻ ന്റെ അമ്മ നേരത്തെ വിചാരിച്ചു എങ്കിൽ ഇന്ന് എന്റെ ജീവിതം ഇങ്ങനെ ആവില്ലാരുന്നു…. കഴിഞ്ഞത് കഴിഞ്ഞു… ഇനി ഒന്നും കുത്തി കീറി പോസ്റ്റുമാർട്ടം നടത്തിട്ട് കാര്യം ഇല്ല…. ഇനി ഇയാൾക്ക് ഒപ്പം ജീവിക്കാൻ എനിക്ക് താല്പര്യം ഇല്ല.. ഇത് എന്റെ അവസാന തീരുമാനം ആണ്…. എന്റെ മകളെ ഞാൻ പറഞ്ഞു മനസിലക്കി കൊള്ളാം… അത്രയും പറഞ്ഞു പാർവതി റൂമിലേക്കു പോയി…. #അച്ഛൻ ::: അവൾ പറഞ്ഞത് കേട്ടല്ലോ….

നിനക്ക് ഇറങ്ങാം…. #ഗിരി ::: അങ്ങനെ പോവല്ലേ… ജാനി ഇവിടെ വാ…. ഇയാൾ കാരണം ആണ് നിനക്ക് ഇത്രയും നാൾ ഇവിടെ നിന്നും മാറി നിൽക്കേണ്ടി വന്നത്… നാണക്കേട് ഉണ്ടായത്… ആരോരും ഇല്ലാത്തവളെ പോലെ അന്യ നാട്ടിൽ പോയി നിൽക്കേണ്ടി വന്നത്…. നിനക്ക് അതിന് ഇവനോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിക്കാം….. ഗിരി ജാനി യേ പിടിച്ചു ദേവന്റെ മുൻപിലേക്ക് നിർത്തി….. കാലിൽ കിടന്ന ചെരുപ്പ് ഊരി രണ്ടു കവിളിലും അടി ആണ് ജാനി അവനു ആയി കരുതി വച്ചത്…. തുടരും

തിരിച്ചു വരവ് : ഭാഗം 16

Share this story