ഹാർട്ട് ബീറ്റ്…: ഭാഗം 35

ഹാർട്ട് ബീറ്റ്…: ഭാഗം 35

എഴുത്തുകാരി: പ്രാണാ അഗ്നി

“തെറ്റാണു ചെയ്തത് എന്ന് അറിഞ്ഞാൽ തിരുത്തുക തന്നെ ചെയ്യണം. മനസ്സിലായോ എന്റെ മത്തങ്ങാ തലച്ചിക്കു ” “ഓഹ് ശെരി മാങ്ങാതലായാ “അവൾ ചിരിച്ചു കൊണ്ട് അവനോടായ് പറഞ്ഞു “അപ്പോൾ മിഷൻ അദർവാൻ അഗ്നിവർദ് ഇന്ന് മുതൽ തുടങ്ങുകയാണ് എല്ലേ …..” “ഉം ……..” രണ്ടു പേരും ചിരിച്ചുകൊണ്ട് അവിടെ നിന്നും എഴുനേറ്റു കുട്ടികൾക്കൊപ്പം കളിയ്ക്കാൻ ആയി കൂടി .അവരോടൊപ്പം ചിരിച്ചും കളിച്ചും അവളിലെ വിഷമങ്ങളും പ്രയാസങ്ങളും മറന്നു . കുറച്ച നേരം കുട്ടികൾക്ക് ഒപ്പം വെള്ളത്തിലും മണൽ കൊണ്ട് കൂടാരങ്ങൾ ഉണ്ടാക്കി കളിച്ചു സമയം ചിലവരിച്ചിട്ട് തിരിച്ചു വീട്ടിലേക്ക് അവർ തിരിച്ചു .

നക്ഷയേയും മക്കളെയും വീടിന്റെ മുൻപിൽ കൊണ്ട് ആക്കിയിട്ടു ആദി പോകാനായി കാർ തിരിച്ചു . “ഇറങ്ങുന്നില്ലേടാ ……” “ഇല്ലഡി…ഒരാളെ കാണാൻ ഉണ്ട് .ഇറങ്ങിയാൽ ലേറ്റ് ആവും ” “ശെരി എങ്കിൽ ബൈ ……”ആദിയോടു യാത്ര പറഞ്ഞു നക്ഷ തിരിഞ്ഞു നടന്നു . നക്ഷ വീട്ടിൽ കയറി എന്ന് ഉറപ്പു വരുത്തിയുയത്തിനു ശേഷം അവൻ അവിടെ നിന്നും പുറപ്പെട്ടു . അവൻ നേരെ ഒരു കോഫിഷോപ്പിലേക്കു ആണ് പോയത് .വണ്ടി അതിന്റ മുൻപിൽ പാർക്ക് ചെയ്തിട്ടു അവൻ നേരെ അതിന്റെ ഉള്ളിലേയ്ക്കു നടന്നു .ചുറ്റുപാടും ഒന്ന് കണ്ണ് ഓടിച്ചു .താൻ കാണാൻ വന്ന ആൾ കോർണറിൽ ഉള്ള ഒരു ടേബിളിൽ ഇരിക്കുന്നത് കണ്ടുകൊണ്ട് അവിടം ലക്ഷ്യമാക്കി നടന്നു. “അദർവ് …….

“പുറം തിരിഞ്ഞു ഇരിക്കുന്ന അദർവിനെ നോക്കി അവൻ വിളിച്ചു . “ആദി ….എവിടടാ …എത്ര നേരമായി ഞാൻ ഇവിടെ വന്നിട്ടു എന്ന് അറിയുമോ .എവിടെ പോയി കിടക്കുവായിരുന്നു ഇത്രയും നേരം .” “അയ്യോടാ ….പൊക്കോണം രണ്ടിന്റയും ഇടയിൽ കിടന്നു നട്ടം തിരിയുന്നത് ഞാനാണ്.ഒറ്റ വീക്ക് വെച്ച് തന്നാൽ ഉണ്ടല്ലോ ………” “ഈ ……………” “എന്റെ മക്കളെ ഓർത്തു ആണ് .ഇല്ലെങ്കിൽ രണ്ടിനേയും വല്ല പൊട്ട കിണറ്റിലും കൊണ്ട് തള്ളിയേനെ ” “ക്ഷമിക്കു എന്റെ അളിയാ .നിനക്കു നല്ല ഒരു മൊഞ്ചത്തിയെ കണ്ടു പിടിച്ചു ഗ്രാൻഡ് ആയിട്ടു നിന്റെ നിക്കാഹ് നടത്തി തന്നു ഞാൻ ഇതിന്റെ പ്രായശ്ചിത്തം ചെയ്യും പോരേ ……..” “ആളെ ഒക്കെ ഞാൻ കണ്ടു .എല്ലാരും കുടി നടത്തി തന്നാൽ മതി …….”ചെറിയ നാണയം ഒക്കെ അഭിനയിച്ചു ആദി പറഞ്ഞു . “എടാ മഹാപാപി …….

ഏതു പാവം പിടിച്ച പെണ്ണിനെയാടാ നീ വളച്ചു കുപ്പിയിൽ ആക്കിയത് .” “കല്യാണത്തിന് മുൻപ് രണ്ടു പിള്ളേരുടെ അപ്പൻ ആയവൻ ആണ് വല്യ ഡയലോഗ് അടിക്കുന്നത് എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത് .” “ഈ ………………ചെറിയ ഒരു കൈയബതം .നാറ്റിക്കരുത് കാലു പിടികാം ……” “ഉം ……അല്ലാഹ് ഞാൻ ഇയാളുടെ ഒപ്പം ആണ് എന്ന് എങ്ങാണം നക്ഷ അറിഞ്ഞാൽ ജീവനോടെ അവൾ എന്നെ വല്ല പള്ളിക്കാട്ടിലും കൊണ്ട് അടക്കും …….”പരിഭവം കാണിച്ചു അവൻ മുകളിലോട്ടു നോക്കി കൈയ്കൾ ഉയർത്തി പറഞ്ഞു പോയി “സാരമില്ലടാ ഞങ്ങളുടെ പ്രണയത്തിന്റെ രക്ത സാക്ഷിയായി ഞങ്ങൾ നിന്നെ കണ്ടു ഞങ്ങൾക്കു അടുത്ത ജനിക്കാൻ പോകുന്ന കുഞ്ഞിന് നിന്റെ പേര് ഇട്ടേകാം പോരെ .”

“അടുത്ത കുഞ്ഞു അങ്ങോട്ട് ചെല്ല് നക്ഷ നിങ്ങളെ എടുത്തു വെട്ടി കീറി വല്ല അടുപ്പിലും വെക്കും .” “അയ്യോ ……” “ഹാ ….ഹാ ……ഇപ്പോളാ നെച്ചുനോട് അസൂയ തോന്നുന്നത് അവളെ പേടി ഇല്ലാത്ത ഒരാൾ പോലും എന്റെ അറിവിൽ ഇല്ലാ …..” “എൻ്റെ നെച്ചൂട്ടി പാവം അല്ലേടാ ……അതൊക്കെ അവിടെ നിക്കട്ടെ എന്തായി ഞാൻ പറഞ്ഞ കാര്യങ്ങൾ ” ” സക്സ്സ്…….എല്ലാം അവളെ പറഞ്ഞ് സമ്മതിപ്പിച്ചിട്ടുണ്ട് .നാളെ മുതൽ മിഷൻ അദരവ് സ്റ്റാർട്ടിങ് ആണ് .” “ഉം……..”ചിരിച്ചു കളിച്ചു ഇരുന്ന അദർവിന്റെ മുഖം പെട്ടന്ന് തന്നെ ദേശ്യം കൊണ്ട് വലിഞ്ഞു മുറുകി . “എന്താ അദർവ് .” “അവളുമാർ ….മീനാക്ഷിയും ദിയയും അവളുമാരെ ഞാൻ വെറുതെ വിടില്ല ആദി. അവളുമാരുടെ വായിൽ നിന്നും തന്നെ ഞാൻ എല്ലാം പറയിപ്പിക്കും ”

“ഉം ……..”ദേശ്യം കൊണ്ട് ആദിയുടെ മുഖവും ചുവന്നു . “അപ്പോൾ നാളെ തന്നെ നക്ഷയെ തിരിച്ചു ഹേർട്ബീറ്റിൽ ജോയിൻ ചെയ്യിപ്പിക്കുവല്ലേ ….” “നക്ഷ ആണ് അത് കൊണ്ട് ഉറപ്പില്ലാ എന്നാലും ശ്രെമികാം …….” “നക്ഷ ആയതു കൊണ്ടാണ് ആദി എനിക്ക് ഉറപ്പു ഉള്ളത് .അവളിലെ ഡോക്ടർ ഒരിക്കലും അത് തള്ളി കളയില്ല .” “നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ ..” “ഹാ ….ഹാ ….ബെറ്റ് ഉണ്ടോ ആദിൽ അഹമ്മദ് ….” “അയ്യോ ഇല്ലായേ …നിങ്ങൽ കെട്ടിയോനും കെട്ടിയോളുടെ ഇടയിൽ നമ്മൾ വന്നു പെടുന്നില്ല നമ്മളെ വിട്ടേക്കേ “കൈയ്കൾ കൂപ്പി കൊണ്ട് ആദിൽ പറയുന്നത് കേട്ട് അദർവ് പൊട്ടി ചിരിച്ചു .

അദർവിന്റെ ചിരിയിൽ ആദിയും പങ്കു ചേർന്നു . “ആദി എടാ എന്റെ മക്കൾ .” “വഴി ഉണ്ടാകാം അദർവ് .നീ സമാധാനം ആയി ഇരിക്ക് .” “ഉം ……..” രണ്ടു പേരും കുറച്ചു നേരം കുടി വർത്തമാനം പറഞ്ഞു ഇരുന്നു അവിടെ നിന്നും യാത്ര പറഞ്ഞു ഇറങ്ങി . അദർവും ആയിട്ടു ഉള്ള പ്ലാൻ പ്രകാരം രാവിലെ തന്നെ നക്ഷയെ വിളിച്ചു റെഡിയായി നിക്കാൻ പറഞ്ഞു .ഒരു ജോലി ശെരി ആയിട്ടു ഉണ്ട് എന്ന് മാത്രമേ അവളോട് അവൻ പറഞ്ഞുള്ളു. റെഡി ആയി നിന്ന നക്ഷയെയും കൂട്ടി ആദി നേരേ ഹാർട്ട്ബീറ്റ് ഹോസ്പിറ്റൽ ലക്ഷ്യമാക്കി കാർ ഓടിച്ചു .പരിചിതം ആയ റോഡിൽ കയറിയപ്പോൾ തന്നെ നക്ഷയുടെ കണ്ണിൽ സംശയം നിഴലിച്ചു . “എങ്ങോട്ടാ ആദി നമ്മൾ പോകുന്നത് .” “നക്ഷ അത് ………”

“ആദി വേണ്ടടാ വീണ്ടും പഴയതിലേക്ക് ഒരു തിരിച്ചു പോക്ക് എനിക്ക് കഴിയില്ലടാ …..” “ഇന്നലെ അത്രയും പറഞ്ഞിട്ടും നിനക്ക് ഒന്നും മനസ്സിലായില്ലേ നെച്ചു .അദർവിനെ കുറിച്ച് അറിയാനായി അവൻ ഉള്ളിടത്തു നിന്നും തന്നെ തുടങ്ങണം നെച്ചു .” “ആദി എന്നാലും ……” ‘നീ ഒന്നും പറയണ്ടാ .അത് മാത്രം അല്ലാ നീ ഒരു ഡോക്ടർ ആണ് നക്ഷാ.നിന്റെ സേവനം ഒരുപാടു പേർക്ക് ആവശ്യമായിട്ടു ഉള്ളത് ആണ് .പേർസണൽ പ്രോബ്ലെംസിന്റെ പേരിൽ അത് വേണ്ടാന്ന് വെക്കുന്നത് നിന്റെ പ്രൊഫഷനോട് കാണിക്കുന്ന അനീതി ആണ് “ഇത്രയും പറഞ്ഞു കൊണ്ട് ആദി ഒളികണ്ണിട്ടു നക്ഷയെ ഒന്ന് നോക്കി . അവളുടെ മുഖഭാവത്തിൽ നിന്നും തന്നെ ആ ഡയലോഗിൽ വീണു എന്ന് അവനു മനസ്സിലായി .

“അല്ലാഹ് കാത്തു ബെറ്റ് വെക്കാഞ്ഞത് .ഇല്ലെങ്കിൽ മാനം പോയേനെ .എത്ര അകന്നു നിന്നാലും മനസ്സു കൊണ്ട് ഇത്ര അടുത്ത് നിക്കുന്ന ഇവരെ എന്തിനാ എന്റെ പടച്ചവനെ ഇങ്ങനെ പരീക്ഷിക്കുന്നത് ” അവൾ കേൾക്കാതെ അവൻ ഓരോന്ന് പിറുപിറുത്തു കൊണ്ട് ഇരുന്നു . “എന്തുവാ മാങ്ങാത്തലാ നീ ഇരുന്നു പറയുന്നത് .എനിക്ക് ഒന്നും കേൾക്കുന്നില്ല ” “ഒന്നും ഇല്ലായേ .കൂടുതൽ ഒന്നും ആലോചിക്കാതെ എത്രയും പെട്ടാണ് തന്നെ നല്ല ഒരു തീരുമാനം എടുത്തു ഹാർട്ബീറ്റിൽ തന്നെ ജോയിൻ ചെയ്യണം എന്ന് പറഞ്ഞു വരുകയായിരുന്നു .” “ഉം ……..” നക്ഷയെ ഹോസ്പിറ്റലിന്റെ മുൻപിൽ ഇറക്കിയിട്ടു ആദിൽ കാർ പാർക്ക് ചെയ്യാനായി പാർക്കിങ്ങിലേക്കു പോയി .അവൾ അവിടമാകെ ഒന്ന് കണ്ണോടിച്ചു .അഞ്ചു കൊല്ലം കൊണ്ട് ഹോസ്പിറ്റൽ ആകമാനം മാറിയിരിക്കുന്നു എന്ന് അവൾക്കു തോന്നി .

ഹോസ്പിറ്റലിന്റെ വലുപ്പത്തെക്കാളും അവളിടെ മനസിലൂടെ കടന്നു പോയത് അദർവും ആയി അവൾ ചിലവഴിച്ച ഓരോ നിമിഷം ആയിരുന്നു .അവരുടെ ചിരിയും കളിയും സന്തോഷവും എല്ലാം ഈ ഹോസ്പിറ്റലിനെ ചുറ്റി പറ്റിയാണ് എന്ന് പോലും അവൾ ഓർത്തു .അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി .ആരും കാണാതെ അത് തുടച്ചു കൊണ്ട് അവൾ അകത്തേക്ക് നടന്നു . അകത്തെ റിസപ്ഷനിൽ എത്തിയപ്പോളേക്കും ആദിയും കാർ പാർക്ക് ചെയ്തു അവളുടെ ഒപ്പം എത്തിയിരുന്നു .അവളും ആയി നേരെ അവൻ അഗ്നിവർദിന്റെ റൂം ലക്ഷ്യ ആക്കി നടന്നു . ഡോറിൽ കനോക്ക് ചെയ്ത രണ്ടാളും അകത്തേക്ക് കടന്നു .

“സർ ……..”എന്തോ ഫയൽ പരിശോധിച്ച് കൊണ്ട് ഇരുന്ന അദ്ദേഹത്തെ നോക്കി ആദി വിളിച്ചു .അയാൾ അതിൽ നിന്നും മുഖം ഉയർത്തി മുൻപിൽ നിൽക്കുന്ന ആളുകൾ നോക്കി .നക്ഷയെ കണ്ടതും അയാളുടെ കണ്ണുകള്‍ ഒന്ന് വിടർന്നു . “ഡോക്ടർ നക്ഷ …..പ്ളീസ് ബി സീറ്റഡ് “തികച്ചും ഒഫീഷ്യൽ ആയി തന്നെ അദ്ദേഹം അവരെ ഇരിക്കാനായി ക്ഷണിച്ചു . “ആദിൽ പറഞ്ഞിരുന്നു ഇന്ന് താൻ ഇവിടെ ജോയിൻ ചെയ്യാൻ വരും എന്ന് ” “എസ് സാർ …”ഔപചാരികമായി തന്നെ അവളും മറുപടി നൽകി ” “ഓഹ് ….ഗുഡ് ……ഇവിടെ വീണ്ടും തന്റെ സേവനം കിട്ടുന്നതിൽ ഞങ്ങൾക്ക് സന്തോഷമേ ഉള്ളു .

നാളെ മുതല്‍ തനിക്കു വന്നു തുടങ്ങാം .” “ഓക്കേ തങ്കൂ സർ ” “ഓക്കേ സീ യൂ ടുമാറോ ” അദ്ദേഹത്തോട് നന്ദിയും പറഞ്ഞു രണ്ടു പേരും ആ ക്യാബിനിൽ നിന്നും പുറത്തു ഇറങ്ങി .അത്രയും നേരം എങ്ങനെ പിടിച്ചു നിന്നു എന്ന് പോലും അവൾക്കു അറിയുന്നുണ്ടായിരുന്നില്ല .പുറത്തു ഇറങ്ങിയതും അവൾ പോലും അറിയാതെ അടുത്തുള്ള ഒരു കസേരയിൽ ഇരുന്നു പോയി . “എന്താടാ …എന്താ നക്ഷാ ” “എന്നെ കൊണ്ട് പറ്റും എന്ന് തോന്നുന്നില്ല ആദി .നമുക്ക് ഇതു വേണ്ടാ ആദി “വല്ലാത്ത ഒരു അവസ്ഥയില്‍ നക്ഷ പറഞ്ഞു. “പോടി …ഒരു വീക്ക് വെച്ച് തന്നാൽ ഉണ്ടല്ലോ .എത്ര നാൾ നീ എല്ലാത്തിൽ നിന്നും ഓടി ഒളിക്കും നക്ഷാ .എത്ര നാൾ നീ നിന്റെ മകളെ ഒളിപ്പിച്ചു വെക്കും .

അവരുടെ ഭാവിയെ കുറിച്ച് നീ ഒരിക്കൽ എങ്കിൽ ചിന്തിച്ചോ .അവരുടെ നല്ല ഭാവി നിന്റെ കൈയിൽ ആണ് നക്ഷാ” “അവന്റെ ഓരോ വാക്കും അവളിൽ കൂടുതൽ ധൈര്യം ആണ് നൽകിയത് ” നക്ഷയിൽ ഉണ്ടാവുന്ന ഓരോ ഭാവമാറ്റവും അവളുടെ അവസ്ഥയും എല്ലാം ക്യാബിനിലെ ക്യാമറയിലൂടെ അദർവ് കാണുന്നുണ്ടായിരുന്നു . “ഇല്ലാ നെച്ചൂട്ടി …..ഇനി നിന്റെ കണ്ണുകളില്‍ നിന്നും ഒരു തുള്ളി കണ്ണീർ വരാൻ ഞാൻ സമ്മതിക്കില്ല .എത്രയും വേഗം തന്നെ എല്ലാം ശെരിയാക്കിയിരിക്കും ഈ അദർവൻ അഗ്നിവർദ അവന്റെ നക്ഷക്ക് നൽകുന്ന വാക്കാണത്.”….തുടരും….

ഹാർട്ട് ബീറ്റ്…: ഭാഗം 34

Share this story