ആദിശൈലം: ഭാഗം 48

ആദിശൈലം: ഭാഗം 48

എഴുത്തുകാരി: നിരഞ്ജന R.N

അകന്നുകഴിഞ്ഞ ആ നാളുകളിലത്രയും വിരഹത്തിന്റെ വേദനയിൽ നീറികഴിയുകയായിരുന്നആ ദശപുഷ്പങ്ങളെ കാത്ത് നിൽക്കാതെ ദിവസങ്ങൾ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു…… !!!! മനസ്സുകൊണ്ട് എന്നേ ഒന്നായി കഴിഞ്ഞ നന്ദ-മാധവ് ജോടികൾ തമ്മിലൊന്ന് കാണാൻ കഴിയാതെ വിഷമിച്ചപ്പോൾ ആദിശൈലത്തിലെ ഇളയസന്താനം അയോഗിന്റെ അവഗണനയാൽ വേദനിക്കുകയായിരുന്നു…..,അതേ അവസ്ഥയിലാണ് പാവം അയോഗും…. 💔 ജോയും ജാൻവിയുമാണെങ്കിൽ ഇടയിൽ എന്ത് നടന്നെന്ന്പോലുമറിയാൻ ശ്രമിക്കാതെ, ചങ്കിൽ തീക്കനൽ വിതറിയ പ്രണയത്തിൽ സ്വയം ഉരുകുന്നു………

എന്തൊരു അവസ്ഥയാണെന്നേ രണ്ടിനും 💔 രുദ്രൻ എന്ന തന്റെ ഹൃദയത്തെ ഒരുനോക്ക് കാണാൻ പോലും കഴിയാതെ ഒരുവൾ സമനിലതെറ്റുമെന്ന അവസ്ഥയിൽ നിൽക്കുമ്പോൾ മറ്റൊരിടത്ത് ഒരോദിവസവും സാധികയുമായി കൂടുതൽ കൂടുതൽ അടുക്കുകയായിരുന്നു രുദ്രൻ.., രണ്ടാളും വിരഹമെന്നതിന്റെ പരമോന്നത സ്ഥായീഭാവം അനുഭവിച്ചുകൊണ്ടിരുന്നു ………. 💔 ഇനി, ഇതിൽനിന്നെല്ലാം വ്യത്യസ്തപ്പെട്ട ഒരു കൂട്ടരുണ്ട്,,,,, തമ്മിൽ തമ്മിൽ ജീവനേക്കാളേറെ സ്നേഹിക്കുന്നുണ്ട്, പക്ഷെ ഏറ്റവും കൂടുതൽ നെഞ്ച് നീറി വേദനിക്കുന്നതും അവരാണ്……… ഒരിക്കൽ ചെയ്ത തെറ്റിനുള്ള പരിഹാരമായി അവളുടെ അവഗണന അർഹതപ്പെട്ടതെന്ന് ചിന്തിക്കുന്ന അലോകും, മനസ്സുകൊണ്ട് എന്നേ അവന്റേതായികഴിഞ്ഞിട്ടും, വാശിയുടെ പേരിൽ അവനെ വേദനിപ്പിച്ച് സ്വയം വേദനിക്കാൻ തുനിഞ്ഞിറങ്ങിയ ശ്രാവണിയും………

ഒരാഴ്ച ആശുപത്രി വാസത്തിനുശേഷം മായയെയും കുഞ്ഞിനേയും ഇന്നാണ് വീട്ടിലേക്ക് കൊണ്ടുവന്നത്…. ഇതുവരെ പല പല തിരക്കുകൾ കാരണം അവരെ കാണാൻ പോകാതിരുന്ന നമ്മുടെ ചെക്കന്മാർ മാധു നാട്ടിൽ വന്ന അന്ന് തന്നെ അവരെക്കാണാനായി അങ്ങോട്ടേക്ക് വെച്ചുപിടിച്ചു…… ഓരോരുത്തരും പ്രത്യേകം പ്രത്യേകം പൊതികൾ കരുതിയിട്ടുണ്ട്,,കുഞ്ഞതിഥിയ്ക്കായ്…, കുഞ്ഞുടുപ്പ് മുതൽ കൊച്ചിനിടാനുള്ള പാമ്പേഴ്സ് വരെ ആ പൊതികളിലുണ്ട്… ഏറ്റവും രസം ജോയിച്ചന്റെ കൈയിലെ പൊതിയിലാണ്…,, ഒരാഴ്ച പ്രായമുള്ള കുഞ്ഞിന് ജാക്കറ്റ്ഷർട്ടും കുഞ്ഞുപാന്റും കളിക്കാനായി ഒരു റിമോട്ട് കൺട്രോൾ ഹെലികോപ്റ്ററും കൊണ്ടാണ് ചെക്കന്റെ യാത്ര… ഒന്നുമില്ലെങ്കിലും മരുമോൻ അല്ലെ…. (ഐ മീൻ, ജാൻവിയുടെ ചേട്ടന്റെ മകൻ, അവളുടെ മരുമകൻ എന്നാണല്ലോ,….. ))

എന്റെ പൊന്ന് ജോയിച്ചാ, നിനക്ക് തലയ്ക്ക് വട്ടുണ്ടോ…..?????????? നേരെചൊവ്വേ കണ്ണ് തുറക്കാൻ പോലുമാകാത്ത കുഞ്ഞിന് കൊണ്ടുപോകുന്ന സാധനങ്ങൾ കണ്ടില്ലേ.??? സാധനം വാങ്ങിച്ചുകൊണ്ട് വന്ന അപ്പോൾതൊട്ട് ദാ മായയുടെ വീട്ടിലെ ഗേറ്റ് കടക്കുംവരെ ഓരോരുത്തരായി മാറിയും തിരിഞ്ഞും ചോദിച്ചചോദ്യമാണിത്… എല്ലാവർക്കുമുള്ള ഉത്തരമായി ന്റെ ചെക്കൻ അവന്റെ മുപ്പത്തിരണ്ട് പല്ലും പുറത്തുകാട്ടി ഇളിക്കും 😬😬😬 എന്നാലും രുദ്രാ, പോലീസിൽ ഐപിഎസ് കാർക്ക് ഇത്രക്ഷാമം ആയിട്ടാണോ ഇതിനെയൊക്കെ അങ്ങോട്ടേക്ക് എടുത്തത്????? കാറിൽ നിന്നിറങ്ങി, കൈയിലെ കവർ സൂക്ഷിച്ച് കൈകളിൽ കരുതിയിരിക്കുന്ന ജോയിച്ചനെ നോക്കികൊണ്ട് അല്ലു ചോദിച്ചതും ആവോ ആർക്ക് അറിയാം എന്ന ഭാവത്തിൽ രുദ്രൻ കൈകൾ മലർത്തികാണിച്ചു….

ആഹാ… ആരോക്കെയാ ഇത്… വാ.. വാ.. അകത്തേക്ക് വാ….. കാറിന്റെ ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങിവന്ന അഖിൽ വന്നവരെ സന്തോഷത്തേക്ക് അകത്തേക്ക് ക്ഷണിച്ചു……. അച്ഛാ, ഇതാരൊക്കെയാ വന്നിരിക്കുന്നതെന്ന് നോക്കിയേ……. ഹാളിലേക്ക് കടന്ന അവരെ കണ്ട് അഖിലിന്റെ അച്ഛൻ ഒന്ന് സൂക്ഷിച്ചുനോക്കി, ആഹാ മക്കളായിരുന്നൊ.. വാ, വന്നാട്ടെ.. അല്ല ഇതാരൊക്കെയാ………. അപരിചിതരായ രണ്ട് മുഖങ്ങൾ കണ്ട് അയാൾ അഖിലിനെ നോക്കി…. ഇത് ഞങ്ങളുടെ ഫ്രണ്ട്സാ അച്ഛാ, രുദ്രനും ജോയലും പോലീസിലാ……… അവനവരെ പരിചയപ്പെടുത്തി….. ഇയാളെ എവിടെയോ കണ്ട നല്ല പരിചയം… ജോയലിന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കികൊണ്ട് അഖിലിന്റെ അച്ഛൻ പറഞ്ഞതും അവന്റെ മുഖമൊന്ന് പരുങ്ങി…,, അത് കണ്ട് മാറ്റ് നാൽവരിലും ഒരു ചിരിവിടർന്നു…. അത്, അങ്കിൾ ഞാൻ നിശ്ചയത്തിന് വന്നിരുന്നു, അപ്പോൾ കണ്ടതായിരിക്കും…….

എങ്ങെനയൊ അവൻ പറഞ്ഞൊപ്പിച്ചു……. അല്ലാതെ അമ്മായിയപ്പാ, ഞാൻ നിങ്ങളുടെ ഭാവി മരുമകനാകേണ്ടവനായിരുന്നു എന്ന് പറയാൻ പറ്റില്ലല്ലോ…… തെല്ല് ചമ്മലോടെ അവൻ ചുറ്റും നോക്കി,,,, പരിഹാസം ചുണ്ടുകളിൽ നിറച്ചുകൊണ്ട് അവനെ നോക്കിനിൽക്കുന്ന ചങ്കുകളെ കണ്ടതും അവൻ മുഖം വെട്ടിച്ചു…… ഡോ, എവിടെ ഞങ്ങളുടെ കുഞ്ഞതിഥി????? ജോയിച്ചൻ , അഖിലിനോട് ചോദിച്ചതും ആരാ വന്നേ ഏട്ടാ എന്നും വിളിച്ചുകൂവിക്കൊണ്ട് ജാൻവി ചാടിത്തുള്ളി അവിടേക്ക് വന്നതുമൊരുമിച്ചായിരുന്നു…………………… കണ്ണുകൾ രണ്ടും ഉടക്കിയ ആ നിമിഷം രണ്ടാളുടെയും മനസ്സ് വർഷങ്ങൾ പിന്നിലേക്ക് പാഞ്ഞു…. ആദ്യമായ് കണ്ട ആ നിമിഷം ഇന്നലെയെന്നപോലെ ആ മിഴിയിൽ അലയടിച്ചുകൊണ്ടിരുന്നു…… ചുറ്റും മറ്റൊന്നുമുണ്ടായിരുന്നില്ല…………………….

ഇന്നും സത്യമെന്തെന്ന് അറിയാതെ,എങ്ങെനയൊ ഉണ്ടായ ഒരു പുകമറയുടെ ഇടയിൽ കുടുങ്ങികിടക്കുന്ന ആ മനസ്സുകൾ ഒരിക്കൽക്കൂടി കൂട്ടിമുട്ടിയ നിമിഷമായിരുന്നു അവ………….. ഒരിക്കൽ കൂടി തന്റെ കണ്മുന്നിൽ നിൽക്കുന്ന തന്റെ പ്രണയത്തെ തകർന്ന ഹൃദയത്തോടെ അവൾ നോക്കി…, പതിവുപോലെ ആ മിഴികൾ അവന്റെ പുരികത്തിനു മുകളിലെ മുടികൾ വീണികിടന്ന് മറഞ്ഞുകിടക്കുന്ന മുറിവിന്മേൽ പതിച്ചതും മിഴികൾ എന്തിനെന്നറിയാതെ ഈറനണിഞ്ഞു……………. ഇനിയൊരിക്കലും തന്റെ ജീവിതത്തിലേക്ക് കടന്നുവരരുതെന്ന് പറഞ്ഞ് തന്നെ തള്ളിക്കളഞ്ഞ ആ മുഖം വീണ്ടും കണ്ട ആ നിമിഷം അവന്റെ കൈയും നീണ്ടത് ആ മുറിവിന്മേലെയായിരുന്നു………. രണ്ടാളുടെയും മാറ്റങ്ങൾ കണ്ടറിയുകയായിരുന്നു അവരുടെ കാര്യങ്ങളറിയുന്ന നമ്മുടെ ചെക്കന്മാർ… !!

അല്ലു, കണ്ടില്ലേ രണ്ടും കൂടി കണ്ണും കണ്ണും കളിക്കുന്നത്…. മനസ്സിൽ രണ്ടാൾക്കും പരസ്പരസ്നേഹമുണ്ട്…………… അയോഗ് മെല്ലെ അലോകിന്റെ ചെവിയിൽ പറഞ്ഞു… അതേടാ,,, രണ്ടാളും ഒരു പുകമറിക്കുള്ളിലാ… അതിനെ മാറ്റി അവർ സത്യത്തിന്റെ ലോകത്തേക്ക് വരണം… കൊണ്ടുവരണം നമുക്ക്…….. പക്ഷെ എങ്ങെനെയാ കണ്ണാ??? മാധുവിന്റെ ചോദ്യത്തിന് രുദ്രനും അലോകും പരസ്പരം നോക്കിയൊന്ന് ചിരിച്ചു…. ആ ചിരിയുടെ അർത്ഥം മനസ്സിലായതും അവരിലേക്കും ആ പുഞ്ചിരി പടർന്നു…… ജാൻവി…… അല്ലുവിന്റെ വിളി കേട്ടതും പെട്ടെന്നവർ സ്വപ്നലോകത്തിൽനിന്നുണർന്നപോലെ ഞെട്ടിതിരിഞ്ഞു….. എന്താടോ നമ്മളെയൊന്നും മൈൻഡ്ഇല്ലേ????? അയ്യോ, മാധുവേട്ടാ, അങ്ങെനയൊന്നുമില്ല.. നിങ്ങള് വാ കുഞ്ഞാവയെ കാണാം…..

ചമ്മൽ മറയ്ക്കാൻ കഷ്ടപ്പെട്ടുകൊണ്ട്, അവൾ അത്രയും പറഞ്ഞൊപ്പിച്ചു….. കണ്ടിട്ട് വാ മക്കളെ…… അഖിലിന്റെ അച്ഛൻ രുദ്രന്റെ തോളിൽ ചെറുതായ് തട്ടികൊണ്ട് പറഞ്ഞു…….. അഖിലിനും ജാൻവിയ്ക്കും പിന്നാലെ റൂമിൽ കടന്നതും കണ്ടത് പാൽപുഞ്ചിരി പൊഴിയുന്ന ഒരു കുഞ്ഞുമുഖത്തെയാണ്………. മായേ….. ഇവരൊക്കെ……. അഖിൽ അവളോട് വന്നവരെ പരിചയപ്പെടുത്താൻ ഭാവിച്ചതും അവൾ വേണ്ടാ എന്നർത്ഥത്തിൽ കൈ കാണിച്ചു…. നേരിട്ട് കണ്ടിട്ടില്ലെങ്കിലും എനിക്കറിയാം ഇവരെ…. ഇത് നമ്മുടെ നന്ദയുടെ സ്വന്തം ഡോക്ടർ മാധവ് അല്ലേ?? പുഞ്ചിരിയോടെ അവൾ മാധുവിലേക്ക് നോക്കി, അവൻ അതെയെന്ന് തലയാട്ടി….. നെക്സ്റ്റ് ഊഴം ശ്രീയുടെ സ്വന്തം കണ്ണേട്ടനായിരുന്നു………..രുദ്രനെ ശ്രീയുടെയും ദേവുവിന്റെയും വർണനയിലൂടെ പെട്ടെന്ന് തന്നെ അവൾക്ക് മനസ്സിലായി…… ആഹാ അപ്പോൾ എല്ലാരേയും അറിയാലോ അല്ലെ……..

എങ്കിൽ ശെരി, നിങ്ങളിരിക്ക് ഞാൻ കുടിക്കാൻ എടുക്കാം… അമ്മ ഇവിടില്ല, അപ്പുറത്തെ വീട്ടിലെ ചേച്ചി കാലൊടിഞ്ഞ് കിടക്കുന്നുവെന്ന് കേട്ടപ്പോൾ കാണാൻ പോയേക്കുവാ……… കുടിക്കാൻ എന്തെങ്കിലും എടുക്കാനായി അഖിൽ അടുക്കളയിലേക്ക് പോയി….. എന്നെ അറിയാമോ ആവോ????? അലോകിന്റെ പിന്നിൽ നിന്നും മുൻപിലേക്ക് വന്നുകൊണ്ട് അയോഗ് ചോദിച്ചു …… ഓ, ഇത് പിന്നെ ഇവിടുത്തെ സന്താനമല്ലേ…??? അയോഗിനെ കണ്ടതും അവൾ പറഞ്ഞ കമെന്റിന് അവൻ നൈസായി അവളുടെ തലയ്ക്കൊരു കൊട്ട് കൊടുത്തു…… അവസാനമായി മുറിയിലേക്ക് വന്ന ആളെക്കണ്ട് അവളൊന്ന് ഞെട്ടി… ആ കണ്ണുകൾ അവിശ്വസനീയതയോടെ ജാൻവിയിലേക്ക് നീണ്ടതും അവൾ ഈറൻമിഴിയോടെ തലകുനിച്ചു………. ജോ….. ജോയൽ…????? മായ തന്റെ പേര് വിളിച്ചത് കേട്ട് അവനൊന്ന് ഞെട്ടിയവളെ നോക്കി……………..

എന്നെ….എങ്ങെനെ അറിയാം ??????? അവന്റെ ചോദ്യത്തിലെ ആകാംഷ എല്ലാരിലുമുണ്ടായിരുന്നു….. പറയേണ്ടവരൊക്കെ തന്നെ എല്ലാം പറഞ്ഞിട്ടുണ്ട്……….. അവളുടെ വാക്കുകൾ കേട്ടതും അവന്റെ നോട്ടം ജാൻവിയിലെത്തി…,……. ജാൻവിയ്ക്കുണ്ടായ തെറ്റിദ്ധാരണകൾ തന്നെയാണ് മായയും അറിഞ്ഞിരിക്കുന്നതെന്നോർത്തപ്പോൾ എന്തോ അവന്റെ ഉള്ളം വല്ലാതെ നീറി…… പക്ഷെ, അവനെ ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതമായി മായ കുഞ്ഞിനെയെടുത്ത്‍ അവന്റെ കൈകളിലേക്ക് നീട്ടി…….. ജോയിച്ചാ പിടിച്ചോ കുഞ്ഞിനെ,, മാമൻ അനന്തിരവനെ ഒന്നെടുത്തോ………. ഹേ…??????? അവളുടെ ആ പ്രവൃത്തിയും വാക്കും മറ്റുള്ളവരെപോലെതന്നെ ജോയിച്ചനെയും ജാൻവിയെയും ഞെട്ടിച്ചിരുന്നു……… എന്റെ ജോയിച്ചാ ഒന്ന് പിടിക്കെന്നെ….

കുഞ്ഞിനെ കാണാൻ വന്നിട്ട് എടുക്കാതെ പോകുന്നെ എങ്ങേനെയാ?? നീ എടുത്തിട്ട് വേണം ബാക്കി മാമന്മാർക്കും വാവെനെ എടുക്കാൻ അല്ലേടാ വാവേ??? അവൾ കുഞ്ഞിനോടായി കൊഞ്ചിപ്പറഞ്ഞുകൊണ്ട് ഒളികണ്ണിട്ട് ജോയിച്ചനെ നോക്കി…… എനിക്ക്…, എടുക്കാനൊന്നും അറിയില്ല…… തന്നെ നോക്കികണ്ണ് ചിമ്മുന്ന വാവെനെ നോക്കികൊണ്ട് അവൻവിക്കി വിക്കി പറഞ്ഞതും മായ ജാൻവിയെഒന്ന് നോക്കി…. ജാൻവി,,,, ജോയിച്ചന്റെ കൈയ്‌ക്കൊന്ന് സപ്പോർട് കൊടുക്കേ…… അവൻ കുഞ്ഞിനെയൊന്ന് എടുക്കട്ടെ……………… മായ പറഞ്ഞതുകേട്ട് രണ്ടാളുമൊന്ന് ഞെട്ടി,,, പരസ്പരം അന്ധാളിപ്പോടെ നോക്കുന്നത് കണ്ടതും മായ ചെറുചിരിയാലെ കുഞ്ഞിന്റെ കുഞ്ഞിവയറിലേക്ക് മുഖം പൂഴ്ത്തി…………….

സാഹചര്യം അപ്രതീക്ഷിതമാണെങ്കിലും അതൊന്ന് കൊഴുപ്പിക്കാൻ തന്നെ തീരുമാനിച്ചുകൊണ്ട് അലോകും സംഘവും മുന്നിട്ടിറങ്ങി… അവരുടെ ആഹോരാത്ര പ്രയത്നത്താൽ ജാൻവിയുടെ സഹായത്തോടെ ജോയിച്ചൻ കുഞ്ഞിനെയെടുത്തു……………… അവന്റെ നെഞ്ചിന്റെ ചൂട് തട്ടി മെല്ലെ കണ്ണടയ്ക്കുന്ന കുഞ്ഞിനെ നോക്കി നിൽക്കേ പതിയെ അവളുടെ കണ്ണുകൾ അവനിൽ വീണ്ടുമുടക്കി……… ആദ്യമായ് ഇത്രയും ചെറിയ കുഞ്ഞിനെ എടുക്കുന്നതിന്റെ ഭയത്തോടൊപ്പം ഒരു കുഞ്ഞിനെ എടുത്തതിന്റെ സന്തോഷവും അവളാ മുഖത്ത് കണ്ടു…. തന്റെ കരവലയത്തിൽ സുരക്ഷിതമായി കിടക്കുക്കുന്ന കുഞ്ഞിനെ നോക്കി വാത്സല്യത്തോടെ കൊഞ്ചിക്കുന്ന ജോയിച്ചനെ ഇമവെട്ടാതെ അവൾ നോക്കിനിന്നു…. പതിയെ അവന്റെകൈകളിൽ അമർന്നിരുന്ന ഒരു കൈ എടുത്ത് കുഞ്ഞിന്റെ കുഞ്ഞുമുടികളെ തലോടിക്കൊണ്ട് അവൾ അവനെ നോക്കി……….

വർഷങ്ങൾക്ക് ശേഷം തന്റെ പെണ്ണിന്റെ സാമീപ്യവും സ്പർഷവുമറിഞ്ഞതിന്റെ ആഹ്ലാദത്തോടെ ജോയിച്ചൻ തന്റെ കൈകളിൽ കിടന്ന് ചുണ്ട് നുണയുന്ന ചക്കരപൊന്നിനെ കൊഞ്ചിച്ചു… അവന്റെ ഇളംറോസ് നിറമുള്ള മുഖത്തേക്ക് തന്റെ മീശയുടെ അരിക് കൊണ്ട് തൊട്ടതും വാവയുടെ ചിണുങ്ങി… എന്തോ അതിഷ്ടപ്പെട്ട മാതിരി തോന്നിയതും അവനൊരിക്കൽ കൂടി തന്റെ മീശ യുടെ അരിക് ആ കവിളിലേക്ക് മുട്ടിച്ചു…… മാമോ….. കൂയ്… ആ കുഞ്ഞിന് ശാസ്വംമുട്ടും, നിന്റെ മീശയും താടിയും കൊണ്ടിട്ട്…,,, ഇങ്ങോട്ട് താ അവനെ…… അയോഗ് മെല്ലെ ജോയിച്ചനിൽ നിന്നും കുഞ്ഞിനെ വാങ്ങി……………………. കുഞ്ഞിനെ കൊടുത്തതും ജാൻവിയുടെയും ജോയിച്ചന്റെയും കൈകൾ തമ്മിൽ അകന്നു…അവനെ ഒന്ന് നോക്കുകപോലും ചെയ്യാതെ അവൾ മുറിയ്ക്ക് പുറത്തേക്ക് പോയി……

അയോഗിൽ നിന്നും രുദ്രനും അവനിൽ നിന്ന് അല്ലുവിലേക്കും കൈമാറിയ വാവ അവസാനം നമ്മുടെ പീഡിയാട്രീഷ്യന്റെ കൈയിലെത്തി…. കുഞ്ഞിന് വേറെ പ്രശ്നമൊന്നുമില്ലല്ലോ മായ??? ജനിച്ചപ്പോൾ വെയിറ്റ് ലോസ് ആയിരുന്നു,, മഞ്ഞയും ഉണ്ടായിരുന്നു… ഇപ്പോൾ കുഴപ്പമില്ല…. പിന്നെ അച്ഛനെപോലെതന്നെയാ കള്ളനാ…,, ചുമ്മാ ചിണുങ്ങലാപണി……. ഡ്രിങ്ക്സുമായി അകത്തേക്ക് വന്ന അഖിലിനെ നോക്കി കള്ളച്ചിരിയോടെ മായ മാധുവിനോട് പറഞ്ഞതുകേട്ട് അവനൊന്ന് മുഖം കൂർപ്പിച്ചു…….. പോട്ടെടാ ട്യൂബ് ലൈറ്റെ….., ഇന്നാ മായേ അവൻ ചുണ്ട് നുണയുന്നുണ്ട്, വിശക്കുന്നുണ്ടാകും പാല് കൊടുക്ക്…… കുഞ്ഞിനെ തിരികെ മായയ്ക്ക് തന്നെ കൊടുത്തിട്ട് അവർ റൂമിൽ നിന്നിറങ്ങി….,,,,

ഡ്രിങ്ക്സ് കുടിച്ചുകൊണ്ട് ഹാളിൽവന്നിരുന്നപ്പോഴേക്കും ജാൻവി അമ്മയെ വിളിച്ചുകൊണ്ട് വന്നിരുന്നു……….. പിന്നെ എല്ലാരും കൂടി കത്തിയടി തുടങ്ങി…, കുഞ്ഞിനെ പാലുകൊടുത്ത് ഉറക്കി, തലയിണ അവനരികിലായി വെച്ചിട്ട് മായയും താഴേക്കിറങ്ങിവന്നതോടെ പിന്നെ കത്തിയടിയുടെ ശക്തിയോന്ന് കൂടി….. പക്ഷെ, അപ്പോഴും പുറമെ പുഞ്ചിരിതൂകി അകമേ നീറിക്കഴിയുകയായിരുന്നു ആ ഇണകുരുവികൾ 💖💖 അപ്രതീക്ഷിതമായി അയോഗിന് ഹോസ്പിറ്റലിൽ നിന്ന് കാൾ വന്നു, അർജന്റ് ആയി അവന് അവിടെയെത്തണമെന്ന് പറഞ്ഞതും എല്ലാവരോടും യാത്ര പറഞ്ഞ് അവർ ഇറങ്ങി…… തിരികെ കാറിൽ കയറാൻ നേരം എല്ലാവരെയും നോക്കി പുഞ്ചിരിക്കാനെന്ന മട്ടിൽ അവൻ പിന്തിരിഞ്ഞു നോക്കി….,,,

ആ കണ്ണുകൾ ആദ്യം ചെന്നുടക്കിയത് തന്നെ തന്നെ ഈറൻ മിഴികളോടെ നോക്കിനിൽക്കുന്ന ആ മാൻമിഴികളിലേക്കാണ്……. എന്തോ അവളുടെ ആ കണ്ണുകൾ നൽകുന്ന കുളിർമ വർഷങ്ങളായി കുന്നുകൂടിയ വിരഹത്തിന്റെ കനൽ കൂമ്പാരത്തിനുമേൽ ഏൽക്കുന്ന ചെരുതെന്നലായ് അവന് തോന്നി…. നഷ്ടപ്പെട്ട എന്തൊക്കെയോ തിരികെലഭിക്കാൻ പോകുന്നുവെന്നൊരു നിർവൃതിയോടെ അവൻ കാറിലേക്ക് കയറി………. ഗേറ്റ് കടന്നുപോയ കാർ നോക്കി നിശ്ചലയായി നിൽക്കുന്ന ജാൻവിയുടെ സമീപത്തേക്ക് മായ വന്നു……. എന്റെ പെണ്ണെ,,,,ഇത്ര നേരം അവനെ നോക്കിനിന്നത് പോരാഞ്ഞിട്ടാണോ അവന് പോകുന്നതും നോക്കി ഈ നിൽക്കുന്നത്…… ദേ, ഇനിയും ഇങ്ങെനെ പരസ്പരബോധമില്ലാതെ നിന്നാലുണ്ടല്ലോ എല്ലരും എല്ലാം അറിയും…….. അവളുടെ കാതോരം രഹസ്യമായി മായ പറഞ്ഞതുകേട്ട് തെല്ല് ഗൗരവം മുഖത്തേക്ക് പരത്തി അവൾ മുഖം വെട്ടിച്ചു…..

ഒന്ന് പോ ചേച്ചി…… അകത്തേക്ക് പോയ ആ മുഖത്ത് ഗൗരവത്തെക്കാളേറെ വർഷങ്ങൾക്ക് മുൻപ് നിറംമങ്ങിയ ഒരു പുഞ്ചിരിയുടെ അവശേഷിപ്പുകൾ നിറഞ്ഞുനിന്നിരുന്നു….. തിരികെ പോകുംവഴി അയോഗിനെ ഹോസ്പിറ്റലിൽ ഡ്രോപ് ചെയ്ത് തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി ഹോസ്പിറ്റലിലേക്ക് പോകുന്ന ആഷിയെ അവർ കാണുന്നത്………… കാർ നിർത്തി, അവളെ നോക്കിയപ്പോഴേക്കും അവളുടെ ആക്ടിവ ഹോസ്പിറ്റൽ ഗ്രൗണ്ടിലേക്ക് കടന്നു……. ആഷിയെന്താ ഇവിടെ??????? അവനെ കാണാൻ വന്നതായിരിക്കും… ഫോൺ വിളിച്ചാൽ എടുക്കില്ലല്ലോ,,, നേരിൽ കാണാമെന്ന് കരുതികാണും………. ജോയിച്ചന്റെ ചോദ്യത്തിന് രുദ്രൻ മറുപടി നൽകി….

നാലാളും അവൾ തിരികെവരുന്നതുവരെ അവിടെ കാത്തുനിന്നു….. അധികം മുഷിയേണ്ടിവന്നില്ല, പോയതുപോലെ അഞ്ചുമിനിറ്റ് കഴിഞ്ഞവൾ വന്നു……. പെട്ടെന്ന് കണ്മുൻപിൽ ഏട്ടന്മാരെ കണ്ടതും അവളൊന്ന് പകച്ചു… ഒഴുകിയിറങ്ങിയ കണ്ണൂനീരിനെ മനഃപൂർവം അവർക്കുമുൻപിൽ മറച്ചുകൊണ്ട് അവൾ പുഞ്ചിരിച്ചു………………. എന്താണ് പെങ്ങളൂട്ടി….. ഇവിടെയൊരു കറക്കം??? നിന്റെ കണവനെ കാണാൻ ഇറങ്ങിയതാണോ??? അലോകിന്റെ ചോദ്യത്തിന് ഒരു ജീവനറ്റ പുഞ്ചിരി മറുപടി നൽകിക്കൊണ്ടവൾ വണ്ടിയിൽ നിന്നിറങ്ങി…………….. അല്ലാതെ പിന്നെ ഇവളിവിടെ വരില്ലല്ലോ….. എന്നിട്ട് കാണാൻ പറ്റിയില്ലേ മോളെ??? കണ്ടു, രുദ്രേട്ടാ… ആയോഗേട്ടന് എന്തോ തിരക്ക്…എന്നോട് അവിടെ വെയിറ്റ് ചെയ്യാൻ പറഞ്ഞതാ.. ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ഞാനിങ്ങിറങ്ങി, പിന്നെ എനിക്കാണേൽ ലൈബ്രറി വരെ പോകുകയും വേണം………

ആ പറഞ്ഞത് കള്ളമാണെന്ന് മനസ്സിലായിട്ടും ഭാവവ്യത്യാസമില്ലാതെ അവരത് കേട്ടുനിന്നു….. തിരക്കഭിനയിച്ച് തങ്ങളിൽ നിന്ന് രക്ഷനേടി പോയ ആഷിയെ നോക്കി നിൽക്കുംതോറും അറിയാതെ അല്ലുവിന്റെ മനസ്സിൽ ഒരു പത്തുവയസ്സുകാരിയുടെ മുഖം നിറഞ്ഞു……. ആ കണ്ണുകളിലെ നീർത്തിളക്കം മനസ്സിലായതുപോലെ മാധു അവന്റെ തോളിൽ കൈ ചേർത്തു…….. നമ്മുടെ കിച്ചുമോള് തന്നെയല്ലേടാ മാത്താ??… അവളെ നോക്കികൊണ്ട് അവൻ പറഞ്ഞതുകേട്ട് മാധു അവനെയൊന്ന് നോക്കി….. ശെരിയാണ്,,, ആഷിയെ കണ്ട നാൾമുതൽ, അവളുടെ ചേട്ടായീ യെന്ന വിളികേൾക്കും തോറും ആ രണ്ട് ഹൃദയങ്ങളിലും ഒരുപോലെ നിറയുന്ന ഒരു മുഖമുണ്ട്…,, തങ്ങളുടെ കൈകളിൽ തൂങ്ങിനടന്ന,,,,

കിലുങ്ങുന്ന പാദസരമിട്ട് കുലുങ്ങി കുലുങ്ങി ഓടിയെത്തുന്ന ആ കിലുക്കാംപെട്ടിയെ ഓർക്കുംതോറും കാതിലേക്ക് അവളുടെ കൊഞ്ചൽനിറഞ്ഞ എട്ടച്ഛ…… എന്ന് വിളി ഉയരാൻ തുടങ്ങി……………… അതേ, അവരുടെ ജീവിതത്തിലെ മറ്റാർക്കും നികത്താൻ കഴിയാത്ത ആ സാമീപ്യംവീണ്ടും അവർ അറിയാൻ തുടങ്ങിയത് ആഷിയിലൂടെയാണ്……… കൃഷ്ണജയെന്ന കിച്ചുവിന്റെ സാന്നിധ്യം….. 💖💖💖💖…… (തുടരും )

ആദിശൈലം: ഭാഗം 47

Share this story