ആദിശൈലം: ഭാഗം 50

ആദിശൈലം: ഭാഗം 50

എഴുത്തുകാരി: നിരഞ്ജന R.N

തുറന്ന് കിടക്കുന്ന വാതിലിലൂടെ രുദ്രനും ജോയിച്ചനും റൂമിനുള്ളിലേക്ക് കടന്നു…….. അല്ലു…… ടെഡിയിലേക്ക് മുഖം പൂഴ്ത്തിയിരുന്ന അല്ലുവിനെ ജോയിച്ചൻ വിളിച്ചതും മാധുവിന്റെ തോളിൽ രുദ്രന്റെ കൈ വീണതും ഒരുമിച്ചായിരുന്നു………………… രണ്ടാളും ഏതോലോകത്തിൽ നിന്നുണർന്നതുപോലെ പെട്ടെന്ന് അവരെ നോക്കി,,,,,,, ശേഷം നിർജീവമാർന്ന ഒരു പുഞ്ചിരി അവർക്കേകി… മുഖം പ്രസന്നവദനമാക്കാൻ ശ്രമിച്ചെങ്കിലും ആ കണ്ണുകൾ പറയുന്നുണ്ട്, നെഞ്ചിൽ അവരുടെ രാജകുമാരിയ്ക്കായി തിരതല്ലുന്ന അടങ്ങാത്ത വാത്സല്യംസാഗരത്തെപറ്റി…….. മാധു…….

രുദ്രന്റെ അവനെ വിളിച്ചു ജോയിച്ചൻ എല്ലാം പറഞ്ഞു അല്ലെ…. കുഞ്ഞുപാദസരത്തിലേക്ക് തന്നെ നോക്കികൊണ്ട് അവൻ ചോദിച്ചതിന് ഒരു മൂളൽ രുദ്രൻ മറുപടിയായിയേകി……….. എന്താടാ അല്ലു,,,,,,, കാലം ഇത്ര ആയിട്ടും……… എന്തോ പറയാൻ വന്ന ജോയിച്ചൻ പെട്ടെന്ന് അല്ലുവിന്റെ നോട്ടത്തിനുമുന്നിൽ സ്തബ്ധമായി…………. കാലമെത്ര പോയാലും ഒരിക്കലും മറക്കാൻ കഴിയാത്ത ചിലതുണ്ട് ജോയിച്ചാ….. എല്ലാം അറിയാവുന്നതല്ലേ നിനക്ക്???? ആരായിരുന്നു അവൾ ഞങ്ങൾക്കെന്ന്????? ജനിച്ച നാൾ മുതൽ ഞങ്ങളുടെ കൈകളിലായിരുന്നു അവൾ…. ഒരിക്കൽപോലും ആ കുഞ്ഞുവിരലുകളെ ഞങ്ങൾ തനിച്ചാക്കിയിട്ടില്ല…..

പക്ഷെ,,,, ഒരു നിമിഷത്തെ ഞങ്ങളുടെ അശ്രദ്ധ അതിന് ഞങ്ങൾക്ക് നഷ്ടപ്പെടുത്തേണ്ടിവന്നത് ഞങ്ങളുടെ ജീവനെയായിരുന്നു……. കണ്ണുകൾ ഈറനണിഞ്ഞില്ലെങ്കിലും ആ ശബ്ദം ആർദ്രമായി മാറിയിരുന്നു………. ഏട്ടാ…………… നിശബ്ദമായി നിൽക്കുന്ന മാധുവിനെ നോക്കി അവൻ വിളിച്ചു…………. സത്യത്തിൽ ആ വിളി അവർക്കിടയിൽ വളരെ ചുരുക്കമാണ്…., മനസ്സ് അത്രത്തോളം കലുഷിതമാകുമ്പോൾ മാത്രമാണ് അല്ലുവിന് അവന്റെ ചേട്ടനെ വേണ്ടിയിരുന്നത്,, അല്ലാത്തപ്പോഴെല്ലാം മാധു കണ്ണന്റെ ബെസ്റ്റ് ഫ്രണ്ട്ആയിരുന്നു………………………… കണ്ണാ…………………. ആ വിളിയ്ക്കുള്ള മറുപടിയായി മാധു കണ്ണനരികിലേക്ക് നടന്നു മിസ്സ്‌ ചെയ്യുന്നുണ്ടല്ലേ ഏട്ടാ അവളുടെ ആ പാദസര കിലുക്കം?????

മ്മ്.. മ്മ്…. കൈയിലിരുന്ന പദസരത്തിലേക്ക് അവന്റെ വിരലുകൾ ഓടിക്കളിച്ചു…………. നടന്നുതുടങ്ങിയ സമയം മുതൽ അവളുടെ കാലിൽ അണിഞ്ഞിരുന്ന പാദസരത്തിന് കിലുക്കം പോരാ എന്നുംപറഞ്ഞ് അച്ഛനും അമ്മയും നൽകുന്ന കൈനീട്ടങ്ങളിൽനിന്നും സ്കൂളിൽ നിന്ന് കിട്ടുന്ന ക്യാഷ്അവാർഡുകളിൽനിന്നുമൊക്കെയായി സ്വരുക്കൂട്ടിയ പൈസയ്ക്ക് കുഞ്ഞ്മാധു അവന്റെ പെങ്ങൾക്ക് വാങ്ങിച്ച കൊലുസാണവ…………വലുതായപ്പോൾ വേറെ പാദസരം വാങ്ങിയെങ്കിലും അവൾക്കേറ്റവും പ്രിയം ഇതിനോടായിരുന്നു….. ട്ടച്ചാ………….. ച്ചാ…. ന്നും വിളിച്ച് കൊഞ്ചി താറാവ്നടത്തവും നടന്ന് വരുന്ന കുഞ്ഞിപ്പെങ്ങളുടെ മുഖം രണ്ടാളെയും നെഞ്ചിൽ ഒരുൾവലിവ് സൃഷ്ടിച്ചു………

നഷ്ടങ്ങൾ ഒരിക്കലും നികത്താനാവില്ലെടോ….പക്ഷെ, അതിനെ അതിജീവിക്കാൻ നമുക്കൊക്കെ കഴിയും… കണ്ടില്ലേ ശ്രീയെ……. എല്ലാം നഷ്ടപ്പെട്ടിട്ടും അവൾ തിരികെ വന്നില്ലേ??????? നിങ്ങളെ സമാധാനിപ്പിക്കാൻ എനിക്ക് വാക്കൊന്നുമില്ല, കൂടെപ്പിറപ്പ് നഷ്ടമായ എനിക്ക് മനസ്സിലാകും ആ വേദന…,, ഇത്രയും പെയിൻ ഉള്ളിലുണ്ടായിട്ടും കളിചിരിയോടെ നടക്കുന്ന ഈ ചേട്ടനും അനിയനും ഞങ്ങൾക്കൊക്കെയൊരു ഇൻസ്പിറേഷൻ ആണെടോ….. രുദ്രൻ രണ്ടാളുടെയും നടുവിൽ നിന്നുകൊണ്ട് പറഞ്ഞ് അവരുടെ തോളിൽ കൈചേർത്തു………………… ഇല്ല രുദ്രാ… അവളെയോർത്ത് കരയില്ല എന്ന് ഞങ്ങൾ പണ്ടേഎടുത്ത തീരുമാനമാ………ഞങ്ങൾ കരയുന്നത് അവൾക്കൊട്ടും സഹിക്കില്ല….

എല്ലാം ഉള്ളിലൊതുക്കിതന്നെയാ ജീവിച്ചേ… പക്ഷെ, ആഷി…,, അവൾ വീണ്ടും ഞങ്ങൾക്ക് ഞങ്ങളുടെ കിച്ചുവിനെ തിരികെ തന്നു……………. ആ പെങ്ങളൂട്ടിയാ ഇന്ന് ഉള്ളിലെ വേദന കടിച്ചമർത്തി പോയത് …. സഹിക്കില്ലെടോ ഞങ്ങൾക്കത് …………. അല്ലുവിന്റെ വാക്കുകൾ മൂവരിലും ഒരു സ്പാർക് ഉണ്ടാക്കി… ശെരിയാണ്,, അയോഗ് കാരണം ഒരുപാട് ആഷി വേദനിക്കുന്നുണ്ട്….വിരഹം അതൊരിക്കലും സഹിക്കാൻ കഴിയില്ല, പ്രത്യകിച്ച് ഒരു കാരണവുമില്ലാതെയുള്ള ഈ അവഗണന അവളെപോലെയൊരു പെണ്ണൊരിക്കലും സഹിക്കില്ല…. !!!!!!!!! നീ പറഞ്ഞത് സത്യമാണ് അല്ലു,,, അവരുടെ വിഷയത്തിന് ഒരു പരിഹാരം കാണണം… കണ്ടേപറ്റൂ…… രുദ്രൻ അലോകിനോട് ഒത്തുചേർന്നു …….

അതുടനെവേണം…. ഇനിയും എന്റെ പെങ്ങള്ക്കൊച്ചിനെ കരയിക്കാൻ ഞാൻ ആരെയും സമ്മതിക്കില്ല………….. മാധുവിന്റെ ശബ്‌ദത്തിലെ ഗാംഭീര്യം മറ്റുള്ളവരുടെ മുഖത്ത് ഒരു ശുഭപ്രതീക്ഷപോൽ വിളങ്ങി….., അതേ,, അയോഗ് -ആഷ്‌ലി മിഷൻ ആരംഭിക്കേണ്ടിയിരിക്കുന്നു….. പുഞ്ചിരിയോടെ നാലും കൈകൾ കോർത്തു………………….. അവരുടെ അനിയത്തികൊച്ചിനും ചങ്ക് ബ്രോയ്ക്കും വേണ്ടി നാൽവർസംഘം വീണ്ടും പ്ലാനൊരുക്കി………… അതിനെല്ലാം മൂകസാക്ഷിയായി അവരെകടന്നുപോയ കാറ്റിന് കിച്ചുവിന്റെ ഗന്ധമുള്ളതുപോലെ അവളുടെ ഏട്ടച്ചൻമാർക്ക് തോന്നി…, പുഞ്ചിരിയോടെ ആ ചുണ്ടുകൾ അവളുടെ പേര് മന്ത്രിച്ചു….. കിച്ചു,, മോളെ……….

പ്ലാൻ വളരെപെട്ടെന്ന് തന്നെ അവർ ആസൂത്രണം ചെയ്തു,,,… ആദ്യത്തെ ടാസ്ക് ആഷിയെ എല്ലാം പറഞ്ഞുമനസ്സിലാക്കണം എന്നതായിരുന്നു.. ആ കടമ മാധു തന്നെ ഏറ്റെടുത്തു…………………. അതിനവന് ജാൻവിയുടെ സഹായവും കൂടി വേണ്ടിവന്നു…കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിലേക്ക് പോയ മായയോടൊപ്പം ജാൻവിയ്ക്ക് പകരം ആഷിയെ അവൾ പറഞ്ഞുവിട്ടു………….. അവിടെവെച്ച് പ്ലാനിന്റെ ഒരു ക്യാപ്സ്യൂൾ പരുവം അവൻ അവൾക്ക് മനസ്സിലാക്കികൊടുത്തു , ശേഷം ഫുൾ വാട്ട്‌സ്ആപ്പിലായിരുന്നു….. ഒരു സ്പെഷ്യൽ ഗ്രൂപ്പ് തന്നെ അവർ അതിനായി തുടങ്ങി….. ലവ് ആക്ഷൻ ഡ്രാമ……… അയോഗോഴികെ ബാക്കിയെല്ലാവരും അതിലുണ്ടായിരുന്നു, നമ്മുടെ ശ്രീവരെ…………

അതിലായിരുന്നു പിന്നീടുള്ള ചർച്ചകളും പ്ലാനൊരുക്കലുമെല്ലാം നടന്നിരുന്നത് .. അതിന്റെ ഭാഗമായി നടന്ന സംഭവവികാസങ്ങൾക്ക് ശേഷം ഇന്നിതാ ആയോഗ് ആഷ്‌ലി ബന്ധം പഴയതുപോലെ ആയിരിക്കുന്നു………… കഴിഞ്ഞ ദിവസങ്ങളെക്കുറിച്ചുള്ള ഓർമകൾ ഓർത്തെടുത്തുകൊണ്ട് അവൻ റെയിൽവേസ്റ്റേഷന്റെ പ്ലാറ്റ്ഫോമില്കൂടി നടന്നു………. കൂട്ടുകാരിയുടെ വെഡ്ഡിംഗിനും ന്യൂസ്ടൈമിന്റെ ഇന്റർവ്യൂവിനുമായി ബാംഗ്ലൂർക്ക് പോയ ശ്രീയെ വിളിക്കാനായി വന്നതാണവൻ……. !!!പോയിട്ട് ഒരു വീക്ക്‌ കഴിഞ്ഞു…. ഇത്ര ദിവസം അവളെ കാണാതെ കഴിഞ്ഞതിന്റെ പാട് അവന് മാത്രം അറിയാം..

അതുകൊണ്ടാണ്, എല്ലാരും എതിർത്തിട്ടും അവളെ വിളിക്കാനായി അവൻ തന്നെ ഇറങ്ങി പുറപ്പെട്ടത്….. അങ്ങോട്ടേക്ക് എയർപോർട്ടിൽ ധ്യാൻ ആണ് അവളെ കൊണ്ടുപോയത്..,,, തിരികെ റിട്ടേൺ ടികെറ്റ് ബുക്ക്‌ ചെയ്തിരുന്നെങ്കിലും പെട്ടെന്ന് ഫ്ലൈറ്റ് ക്യാൻസൽ ആയതിനെത്തുടർന്ന് യാത്ര ട്രെയിനിലേക്ക് മാറ്റുകയായിരുന്നു……….. ഓരോന്നും ഓർത്തുകൊണ്ടവൻ സ്റ്റോൺബെഞ്ചിലിരുന്നു……………. ശ്രീയെ എങ്ങെനെ ഫെയ്‌സ് ചെയ്യണം എന്നൊരു ആശങ്ക അവനിലുണ്ട്… തന്നെകാണുമ്പോൾ അവൾ എങ്ങെനെ പ്രതികരിക്കുമെന്നത് അവനെ വല്ലാതെ കുഴപ്പിച്ചു…….. ആളുകൾ ഒരുപാടുണ്ടല്ലോ.. !!എല്ലാരുടെയും മുന്നിലിട്ട് അവളെന്നെ എടുത്തിട്ട് പെരുമാറല്ലേ കർത്താവേ…. !!!!!!

അവൻ മേലോട്ട് നോക്കി പ്രാർത്ഥിച്ചുകൊണ്ട് ഫോണിലേക്ക് നോക്കി …. പണ്ട് നന്ദയുടെ ഫോണിൽ നിന്ന് എടുത്തതും നിശ്ചയത്തിന്റെ ഫോട്ടോസുമെല്ലാം അവൻ നോക്കികൊണ്ടിരുന്നു………………….. അന്നവളെയും എടുത്ത് സ്റ്റെപ് ഇറങ്ങിവരുന്ന ആ ഫോട്ടോസ് കണ്ടതും അവനിൽ അവൻ പോലുമറിയാതെ ഒരു ചിരി വിടർന്നു….. പ്രണയത്തിന്റെ മനോഹാരിത എന്തോ ആ പുഞ്ചിരിയിൽ ലയിച്ചു ചേർന്നിരുന്നു…… കുറച്ച് സമയം കഴിഞ്ഞതും ട്രെയിൻ വരുന്നതിന്റെ അറിയിപ്പ് വന്നു…, കൂടെ കുച്ച് കുച്ച് കുച്ച്……….. ശബ്ദവുമായി കൂകിപ്പാഞ്ഞുകൊണ്ട് തീവണ്ടി വന്നു…………

നേരത്തെ നന്ദയോട് അവൾ ബോഗിയുടെ കാര്യം പറഞ്ഞതുകൊണ്ട് ഏകദേശം അത് വന്നുനിൽക്കുന്ന ഭാഗത്തായിരുന്നു അവൻ നിന്നത്…….. തിരക്ക് കുറവായതുകൊണ്ട് തന്നെ ബാഗുമായി അവളിറങ്ങുന്നത് അവൻ കണ്ടു………….. ഒരാഴ്ച കൊണ്ട് പെണ്ണ് വല്ലാതെ ക്ഷീണിച്ചതുപോലെ അവന് തോന്നി…………. ആളുകളെ തള്ളിമാറ്റി അവളുടെ മുന്നിൽ അവൻ വന്നുനിന്നു…. ശ്രീ…… അവന്റെ വിളികേട്ടതും അവൾ തിരിഞ്ഞുനോക്കി……… ഒരാഴ്ചയ്ക്ക് ശേഷം അവനെ കണ്ടതിന്റെ ആഹ്ലാദം ആ കണ്ണുകളിൽ നിറഞ്ഞിരുന്നുവെങ്കിലും പൊടുന്നനെ അത് കപടദേഷ്യത്താൽ അവൾ മറച്ചു…….. താനൊ? താനെന്താ ഇവിടെ??? അവനെ അവഗണിച്ചുകൊണ്ട് അവൾ മുഖം വെട്ടിച്ചുചോദിച്ചു……

അവളുടെ ആ പെരുമാറ്റം അവനെ നന്നെ വേദനിപ്പിച്ചു……. ഞാൻ തന്നെ പിക്ക് ചെയ്യാൻ വന്നതാണ്………………………………… വാട്ട്‌?? എന്നെ പിക്ക് ചെയ്യാനോ….. അതിന് താനാരാ???? അവളുടെ ശബ്ദം ഉയർന്നു…………… ശ്രാവണി, ആൾക്കാർ ശ്രദ്ധിക്കുന്നുണ്ട്…,,, തനിക്കെന്നോടുള്ള ദേഷ്യം നമുക്ക് വീട്ടിൽ ചെന്നിട്ട് തീർക്കാം… ഇതൊരു പബ്ലിക്പ്ലെയ്സ് ആണ്……. ഞാനും നീയും അത്യാവശ്യം നാലാൾ അറിയുന്നവരും… സൊ പ്ലീസ് കം വിത്ത്‌ മി…… അടുത്ത് നിന്ന ചിലരൊക്കെ തങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങിയെന്ന് മനസ്സിലാക്കിയതും അലോക് അവളുടെയടുത്തേക്ക് കുറച്ച് കൂടിനീങ്ങിനിന്ന് ശബ്ദം താഴ്ത്തി പറഞ്ഞു…..

ഹൌ ഡെയർ യൂ???? താനെന്ത് കരുതി? താൻ വിളിച്ചാൽ വരുന്ന പെണ്ണാണ് ഞാനെന്നോ?? അങ്ങെനെ വിളിച്ചാൽ ചെല്ലുന്ന പെണ്ണുങ്ങളെ താൻ കുറേ വിളിച്ചോണ്ട്പോയിട്ടുണ്ടാകും…. പക്ഷെ, ആ കൂട്ടത്തിൽ ഈ ശ്രാവണിയെ കൂട്ടരുത്……… ആൾക്കാർ ശ്രദ്ധിക്കുന്നുണ്ടെന്നറിഞ്ഞതും മനഃപൂർവം അലോകിനെ നാണംകെടുത്താനായി അവൾ ഉറക്കെ പറഞ്ഞു………….. ഒരിക്കൽ താൻ അനുഭവിച്ച അപമാനം അവന് പത്തിരട്ടിയായി തിരിച്ചുകൊടുക്കാൻ കൊതിച്ച വാമികയിലേക്ക് അവൾ അറിയാതെ ചേക്കേറിയിരിക്കുന്നു….. ശ്രാവണി പ്ലീസ്………… എല്ലാരുടെയും കണ്ണുകൾ അവനുമേൽ പതിച്ചതും ക്ഷമയുടെ നെല്ലിപ്പലകയിൽ നിന്നുകൊണ്ടവൻ അവളോട് കെഞ്ചി………….

കണ്ടാൽ എന്തൊരു മാന്യൻ.. കയ്യിലിരിപ്പ് ഇതാണല്ലേ,,,,,, താനെന്ത് കരുതിയെടോ, താൻ വിളിക്കുമ്പോൾ പിറകെ വരാൻ ഞാനാര് തന്റെ വെപ്പാട്ടിയോ????????? ഡീീ……….. അവളുടെ ആ അഹങ്കാരത്തിന് അലോകിന്റെ കൈകൾ വായുവിൽ ഉയർന്നുതാണു…….. കരണംപുകച്ചുകൊണ്ട് അവൻ കൈ പിൻവലിച്ചതും അവൾ താഴേക്ക് വീണുപോയി…………………….. അതോടുകൂടി സംഭവം കയ്യിൽനിന്നും പോയി….. ചുറ്റും ആൾക്കാര് കൂടി…. ആരോക്കെയോ എന്തൊക്കെയോ മുറുമുറുപ്പ് നടത്താൻ തുടങ്ങിയതും താഴെ കിടക്കുന്ന അവളുടെ കൈയിൽ പിടിച്ചെഴുന്നേൽപ്പിച്ച് മറുകൈയിൽ അവളുടെ ബാഗുമായി അവൻ പോകാൻ തുനിഞ്ഞു….. പെട്ടെന്ന് കുറേയാളുകൾ അവനെ തടഞ്ഞു…..

എന്താ????? ഗൗരവത്തോടെ അവൻ ചോദിച്ചു…… എന്താന്നോ? ഒരു പെണ്ണിനെ കുറേനേരമായി പിന്നാലെ നടന്ന് ശല്യം ചെയ്ത് ഒടുവിൽ അവളെ പരസ്യമായി തല്ലിയിട്ട് അതിനെ ബലമായി പിടിച്ചുകൊണ്ടുപോകുന്നോ???? ഒരാളുടെ ശബ്ദം അവനുനേർക്ക് ഉയർന്നു…. അത് ചേട്ടൻ ഇടപെടേണ്ട വിഷയമല്ല…… ഞാൻ എന്റെ പെണ്ണിനെ ചിലപ്പോൾ വഴക്ക് പറഞ്ഞെന്നും തല്ലിയെന്നുമൊക്കെ വരാം.. അത് നാട്ടുകാരോട് വ്യക്തമാക്കേണ്ട കാര്യമെനിക്കില്ല…….. അവളുടെ കൈ യിൽ പിടിച്ചുകൊണ്ട് അവൻ ഒരടി മുന്നിലേക്ക് വെച്ചതും ആ ആൾക്കാർ വീണ്ടും തടസമായി വന്നു…….

അങ്ങെനെ കുടുംബവിഷയമാണേല് ഇത്ര പബ്ലിക് ആയി ആ കൊച്ച് തന്നോട് ഷൗട് ചെയ്യില്ലായിരുന്നല്ലൊ….. പറ മോളെ ഇത് നിന്റെ കുടുംബത്തുള്ളവനാണോ???? ഒരു സ്ത്രീ ശ്രീയോട് ചോദിച്ചതും അവൾ അവന്റെ മുഖത്തേക്ക് നോക്കി….. പറഞ്ഞുകൊടുക്ക് ശ്രീ….. നമ്മൾ ബന്ധുക്കളാണെന്ന്…………. നമ്മൾ കല്യാണം കഴിക്കാൻ പോണവരാണെന്ന്…………. അഹങ്കാരത്തോടെ അവളുടെ മുഖത്ത്നോക്കി അവൻ പറഞ്ഞത് കേട്ട് അവൾഒരുനിമിഷം നിശബ്ദമായി…..അടുത്തനിമിഷം ആ കൈകൾ തന്റെ കവിളിലേക്ക് ചലിക്കവേ, മിഴിയിൽ ഒരു ഗൂഢത വിടർന്നു….

അവനെ അഹങ്കാരവും പുച്ഛവും കലർന്ന ഭാവത്തോടെ അവനെ നോക്കികൊണ്ട് അവൾ ആ സ്ത്രീയുടെ അടുത്തേക്ക് ഓടിച്ചെന്നു……… എനിക്ക് ഇയാളെ അറിയത്തുപോലുമില്ല ചേച്ചി………….. കണ്ടിട്ട് കൂടിയില്ല………. ട്രെയിനിൽ നിന്നിറങ്ങിയപ്പോൾ കൂടെവരാൻ പറഞ്ഞു… വരില്ലെന്ന് പറഞ്ഞപ്പോൾ പൈസ താരമെന്നൊക്കെ പറഞ്ഞു…………… കള്ളക്കരച്ചിലോടെ അവൾ ആ സ്ത്രീയുടെ തോളിലേക്ക് വീണു………… ശ്രീ………….. അലോകിന്റെ ശബ്ദം നേർത്തു… ഒരിക്കലും അവൾ തനിക്ക് ഇങ്ങെനെയൊരു പണി തരുമെന്നവൻ കരുതിയില്ല…….. എല്ലാർക്കും മുൻപിൽ തന്നെ അപമാനിക്കാൻ അവൾക്ക് എങ്ങെനെ കഴിഞ്ഞുവെന്ന ചോദ്യത്തോടൊപ്പം അവളുടെ പുച്ഛഭാവവും കൂടി കണ്ടതോടെ അവന് ആകെ ഭ്രാന്തെടുക്കുന്നതുപോലെ തോന്നി ……

ഡീീ….. നിനക്ക് എന്നെ അറിയില്ല അല്ലേടി…… അവളുടെയടുത്തേക്ക് ചീറിയടുത്ത അവനെ ആരൊക്കെയോ ചേർന്ന് തടഞ്ഞു…….. അതോടു കൂടി ആളുകൂടി…..ആരോ റെയിൽവേ പോലീസിനെ അറിയിച്ചതിനെ തുടർന്ന് അവരവിടേക്ക് വന്നു… എന്താ ഇവിടെ പ്രശ്നം????? പോലീസിലൊരാൾ ചോദിച്ചു….. അത് സാറെ ഈ പെൺകൊച്ചിനെ ഇവൻ കുറേനേരമായി ശല്യം ചെയ്യുവായിരുന്നു…. ദാ ഇതിനെ തല്ലുക വരെ ചെയ്തു ഇവൻ……. കൂട്ടത്തിൽ നിന്നവർ പോലീസിനോട് പറയുന്നതുകേട്ട് സംഭവം കൈവിട്ടുപോവുകയാണെന്ന് അല്ലുവിന് മനസ്സിലായി.. പക്ഷെ, അപ്പോഴും അവളുടെ മുഖത്ത് ആ പുച്ഛം നിറഞ്ഞിരുന്നു……….. ഒരുപക്ഷെ, സംഭവത്തിന്റെ സീരിയസ്നെസ്സ് മനസ്സിലാക്കാൻ അവളിലെ പ്രതികാരഭാവത്തിന് കെല്പില്ലാതായിപോയിരിക്കാം………

പെണ്ണിനെ കാണുമ്പോഴേ തുടങ്ങിക്കോളും ഓരോരുത്തന്മാരുടെ ചൊറിച്ചിൽ… കണ്ടാൽ എന്തൊരു മാന്യൻ… കയ്യിലിരിപ്പോ…… !!! കൂട്ടത്തിലെ പെണ്ണുങ്ങൾ അവനെതിരെ തിരിഞ്ഞു………. അതിനിടയ്ക്കാരൊക്കെയോ ഫോട്ടോയും വീഡിയോയും എടുക്കാൻ തുടങ്ങികൂടെയുള്ള ഫ്രീക്കന്മാർ ലൈവും കൂടിപോയതോടെ സംഭവം വൻ ഹിറ്റായി…. .. അല്ലേലും നമ്മൾ മലയാളികളുടെ പൊതുസ്വഭാവമാണല്ലോ എന്ത് കണ്ടാലും ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും അപ്ലോഡ് ചയ്യുകയെന്നത്……………. എന്താടാ നിന്റെ പേര്??? അലോക്‌നാഥ്‌…… അവളെനോക്കികൊണ്ട് തന്നെ അവൻ ആ പോലീസുകാരന് മറുപടി കൊടുത്തു……….. എന്താ പണി?? വക്കീലാ……….

ഓ, ഇപ്പോ വക്കീലന്മാർക്ക് ഇതാണോ പണി? കൊള്ളാം….. കുട്ടി വന്ന് ഒരു കംപ്ലയിന്റ് തന്നോളൂ…. ഇവന്റെ കാര്യം ഞങ്ങൾ നോക്കിക്കോളാം… ഇങ്ങോട്ട് നടക്കെടാ……….. പോലീസുകാരൻ അലോകിനെ മുന്നിലേക്ക് തള്ളി….. പ്രതീക്ഷിക്കാത്ത സംഭവങ്ങൾ നടക്കുന്നതിന്റെ ഷോക്കിൽ നിന്നിരുന്ന അവൻ നിയന്ത്രണം കിട്ടാതെ മുന്നിലെ സ്റ്റോൺബെഞ്ചിലെക്ക് വീണു…………………… ബെഞ്ചിന്റെ സൈഡിൽ തട്ടി അവന്റെ നെറ്റി മുറിഞ്ഞു…. ചോരയൊലിക്കുന്ന മുഖത്തോടെ അവൻ എണീറ്റു…………………….. നേരെ നോക്കിയത് അവളെയായിരുന്നു…….. നെറ്റിയിലൂടെ ചോരയൊലിച്ചിറങ്ങുന്ന മുഖത്തോടെ തനിക്ക് മുൻപിൽ നിൽക്കുന്ന അലോകിന്റെ ആ ഭാവഭേദമായ മിഴികൾ ഒരുവേള അവളുടെ മനസ്സിനെ നടുക്കി…………….

തന്റെ ചെയ്തികൾ എത്രത്തോളം അധംപതിച്ചതായിരുന്നുവെന്ന് അവന്റെ ആ നോട്ടത്തിലൂടെ അവൾക്ക് ബോധ്യമാകാൻ തുടങ്ങി……….. ചുറ്റും നിൽക്കുന്നവരുടെ അസഭ്യവർഷം അവനുമേൽ ഏറ്റപ്പോഴെന്തേ തനിക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ല എന്നതോർത്ത് അവൾ സ്വയം പഴിച്ചു…. പക്ഷെ, അടുത്ത നിമിഷം അവളുടെ കൺമുൻപിൽ ഒരു കോടതി മുറി തെളിഞ്ഞുവന്നു………………… അവിടെ നിറകണ്ണുകളോടെ ഒരു പെണ്ണ്, അവളെ വാക്കുകളാകുന്ന കത്തി ഉപയോഗിച്ച് കുത്തികീറുന്ന ഒരു കോട്ടിട്ട രൂപം…… പൊടുന്നന്നെ ആ മുഖം അവളിൽ പ്രതികാരത്തിന്റെ അണഞ്ഞ തിരിയെ ആളിക്കത്തിച്ചു…………… അവന്റെ ചോര പോലും കണ്ടില്ലെന്ന് നടിക്കാൻ അതവളെ പ്രേരിപ്പിച്ചു………………

റെയിൽവേപോലീസ് പറഞ്ഞിടത്ത് ഒപ്പിടുമ്പോൾ അവനെ ഒന്ന് നോക്കാൻ ആ മനസ്സ് വെമ്പി.., പക്ഷെ മനഃപൂർവം അവൾ അതടക്കി, ഒപ്പിട്ട് കൊടുത്തു… തിരികെനടന്നകലുന്ന ശ്രാവണിയെ നോക്കി അവൻ അവിടെ ഒരു ശില കണക്കെ നിന്നു…… എന്റെ രക്തം കണ്ടപ്പോൾ പോലും നിനക്കൊരു മാറ്റവും ഉണ്ടായില്ലേ ശ്രീ??? അത്രത്തോളം ആ മനസ്സിൽ എന്നോട് വെറുപ്പുണ്ടോ???????????? മുറിവിലെ നീറ്റലിനേക്കാൾ അവളുടെ പ്രവൃത്തിയായിരുന്നു അവനെ നോവിച്ചത്……………………………….. നിസ്സഹായതയോടെ അവനവിടെ നിന്നു……,,, നിമിഷങ്ങൾക്കകം ആ വിഡിയോസും ഫോട്ടോസും വൈറൽ ആയി……ശ്രാവണിയെ കാത്ത്നിന്നവർക്കിടയിലേക്കും ആ വീഡിയോസ് കടന്നുവന്നു……….

അത് കണ്ടതും എല്ലാരുടെയും മുഖം രോഷത്താൽ ചുവന്നു……. ഒരു കേസിന്റെ കാര്യത്തിന് കോടതിയിലായിരുന്ന സുമിത്രയെ തന്റെ ജൂനിയർ ഈ വീഡിയോ കാണിച്ചതും, തകർന്നുപോയി ആ അമ്മ…………………. നിസ്സാരമായി ജയിക്കുമായിരുന്ന ആ കേസ് ശ്രദ്ധപാളിയതിനാൽ അവർ തോറ്റു…….. അതുവരെ ബിസിനെസ്സ് ശത്രുക്കൾക്കിടയിൽ പോലും അഭിമാനത്തോടെ തലയുയർത്തിനിന്ന ദേവന്റെ ഫോണിലേക്ക് ആ വീഡിയോ കണ്ട ആളുകൾ വിളിക്കാൻ തുടങ്ങി……….ചിരിച്ചുമാത്രം കണ്ടിരുന്ന ആ മുഖം അന്നാദ്യമായി താണു………. ടാ ജോയിച്ചാ…. എവിടെയാ നീ??????????? അങ്ങോട്ടേക്ക് പോകുവാ റൂഡി…… ഞാൻ വിളിച്ചുപറഞ്ഞിരുന്നു………..

കൈയോടെ ഞാൻ ചെന്ന് കൂട്ടികൊണ്ട് വരാം അവനെ…. !!! എന്നാലും അവൾ ഇങ്ങെനെയൊരു പണി ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല…. !!!! ജോയിച്ചന്റെ വാക്കുകൾ കണ്ണിൽ അഗ്നിയും പേറിയാണ് രുദ്രൻ കേട്ടുകൊണ്ട് നിന്നത്………………. ഒരക്ഷരം പറയാതെ അവൻ കാൾ കട്ട് ചെയ്തു…… ആമി……… നീ ഇന്ന് എന്താ ചെയ്തതെന്ന് നിനക്ക് അറിയുമോ പെണ്ണെ???? ജീവനേക്കാളേറെ നിന്നെ സ്നേഹിച്ചവനെയാ നീ ഇന്ന് പരസ്യമായി അപമാനിച്ചത്…!!!!സഹിക്കില്ല ഇത് ഞാൻ……………….എന്റെ അലോകിന് ഏറ്റ അപമാനം അത് സഹിക്കാൻ ആവില്ല ഈ രുദ്രന്…. !!അലോകും രുദ്രനും ഒരു നാണയത്തിന്റെ ഇരുവശമാണ്……………………….. aആ ചങ്കിന് പിടഞ്ഞാൽ പൊള്ളും ഈ ഉള്ള്… !!!!!

രുദ്രന്റെ വാക്കുകളുടെ മൂർച്ച ശ്രാവണിയുടെ അഹങ്കാരത്തിന്റെ അവസാനം കാണാൻതക്കതായിരുന്നു………………. ഓഫീസിൽ നിന്ന് ജീപ്പുമെടുത്ത് ഇറങ്ങുംമുൻപേ അവളുടെ ലൊക്കേഷൻ അവൻ ട്രാക്ക് ചെയ്തു.. പ്രതീക്ഷിച്ചത് തെറ്റിയില്ല പോയത് ആദിശൈലത്തേക്ക് തന്നെയാണ്……… ഒരു സെർജറി ഉണ്ടായതുകൊണ്ട് അതിശൈലത്തിൽ നിന്നും അലോകിന് പിറകെ അയോഗും ഇറങ്ങിയിരുന്നു………… മണിക്കൂറുകൾ നീണ്ട സെർജറി കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് അവൻ കാര്യങ്ങൾ അറിയുന്നത് അതും ആഷി വഴി…………… അയോഗെട്ടാ…….. അവൾക്കിത് എന്തിന്റെ ഭ്രാന്താ ആഷി?????? അല്ലു, അവൻ എന്ത് ചെയ്തിട്ടാ ഇത്രയും ആ പാവത്തിനെ നാണംകെടുത്താൻ…

അവനെകുറിച്ചോർക്കേണ്ട, ആ കുടുംബത്തെയെങ്കിലും അവൾക്ക് ഓർത്തൂടായിരുന്നോ????????? സകല നിയന്ത്രണം വിട്ടുപോയിരുന്നു അയോഗിന്റെ…………… നീ വെക്ക്,, വരുവാ ഞാൻ അങ്ങോട്ട്…. അവൾക്കുള്ളത് അവിടെവെച്ചു കൊടുത്തോളാം ഞാൻ……. ദേഷ്യത്തോടെ അയോഗ് ഫോൺ കട്ട് ചെയ്തു,ഹോസ്പിറ്റലിൽ ലീവും പറഞ്ഞ് ഇറങ്ങി………………….. ഇത് സഹിക്കാൻ എനിക്കാവില്ല നന്ദ… നീ എത്രനിന്റെ അനിയത്തിയെ ന്യായീകരിക്കാൻ ശ്രമിച്ചാലും…………. സംഭവമറിഞ്ഞപ്പോൾ മാധു ആദ്യം വിളിച്ചത് നന്ദയെയാണ്….. അവനോട് എന്ത് പറയണമെന്നറിയാതെ നിൽക്കുന്ന അവളോട് തന്റെ സകല ദേഷ്യവുംതീർക്കുകയാണ് അവൻ.. !! ഏട്ടാ ഞാൻ… ന്യായീകരിക്കുകയല്ല അവളെ….

ചെയ്തത്‌ തെറ്റ് തന്നെയാണ്… പക്ഷെ, അതവൾ അറിഞ്ഞുകൊണ്ടാകില്ല.. പൂർണമായും മുക്തമാകാത്ത ഒരു മനസ്സാണ് അവളുടേത്….. നന്ദ പ്ലീസ് സ്റ്റോപിറ്റ്… !!ഇതൊന്നും കേൾക്കാനുള്ള അവസ്ഥയിലല്ല ഞാൻ… അവൾ കാരണം എന്റെ അനിയൻ ഇന്നൊരു പെണ്ണ്പിടിയനായി…. എന്റെ അച്ഛന്റെയും അമ്മയുടെയും തല ആദ്യമായി അപമാനത്താൽ താണു… അവന്റെ സ്വരം പതറി….അതവൾക്ക് മനസിലാകുകയും ചെയ്തു…… വിശ്വേട്ടാ,, എന്താ ഇതൊക്കെ… ഇവളിത് എന്ത് ഭാവിച്ചാ????? നന്ദിനി വിശ്വന്റെ മുഖത്തേക്ക് നോക്കിചോദിച്ചു….. ഉത്തരം പറയാനാകാതെ അയാൾ തലയ്ക്ക് കൈയും കൊടുത്തിരിക്കുകയായിരുന്നു…

അവളെ വിളിച്ചിട്ട് സ്വിച്ച്ഓഫ്‌ പറയുവാ ചെറിയച്ചാ….. എല്ലാം ചെയ്തുകൂട്ടിയിട്ട് ഫോണും ഓഫാക്കി എവിടേക്കോ പോയേക്കുവാ അവള്… അതും പറഞ്ഞ്‌ അഖിൽ അങ്ങോട്ടേക്ക് വന്നു…. പെട്ടെന്ന് ഉമ്മറത്തൊരു വണ്ടി വന്നുനിൽക്കുന്ന ശബ്ദം കേട്ട് എല്ലാവരും ഉമ്മറത്തേക്ക് വന്നു…. അയോഗായിരുന്നു അത്….,,,, ആ മുഖം വലിഞ്ഞുമുറുകിയിട്ടുണ്ട്……. എവിടെ അവള്??? എന്റെ പുന്നാര കൂട്ടുകാരി……. എത്തിയിട്ടില്ല…. !!! വിശ്വന്റെ താഴ്ന്ന സ്വരം അവന്റെ ഉള്ളൊന്നുലച്ചു…….. അപ്പോഴാണ് അവിടെക്കൊരു ഓട്ടോ വന്നുനിൽക്കുന്നത്……. അതിൽ നിന്നുമിറങ്ങുന്ന ആളെ കണ്ടതും എല്ലാരുടെയും മുഖം ചുവന്നു…. അയോഗ് തന്റെ കൈകൾ ദേഷ്യത്താൽ മടക്കി…..

ആഹാ, എല്ലാരുമുണ്ടല്ലോ…. !!! അവൾ ഓട്ടോകാരന് കാശ് കൊടുത്തുകൊണ്ട് പറഞ്ഞു……….. എന്താടാ മസിലുപിടിച്ചു നിൽക്കുന്നെ?? വാ, വന്നിതൊക്കെ എടുക്ക്…. നല്ല കനമുണ്ട്……. തന്റെ ബാഗുകൾ ചൂണ്ടി അവൾ പറഞ്ഞതും ദേഷ്യത്തോടെ അയോഗ് അവൾക്കടുത്തേക്ക് നടക്കാനൊരുങ്ങി……. പെട്ടെന്നവിടേക്ക് ഒരു കാർ പാഞ്ഞുവന്നു… അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ ഒന്ന് കെട്ടടങ്ങിയതും അതിൽ നിന്നും രണ്ട് ബൂട്ടിട്ടകാലുകൾ ഇറങ്ങി………….. എല്ലാവരും അക്ഷമരായി നോക്കിനിൽക്കെ ആ രൂപം ശ്രാവണിക്കരികിലേക്ക് നടന്നുവന്നു……… രുക്കുവേട്ടാ………….. അവളുടെ വിളി കേൾക്കുംമുൻപേ അവന്റെ കൈ ആ കരണംപുകച്ചിരുന്നു………. (തുടരും )

ആദിശൈലം: ഭാഗം 49

Share this story