ഹാർട്ട് ബീറ്റ്…: ഭാഗം 39

ഹാർട്ട് ബീറ്റ്…: ഭാഗം 39

എഴുത്തുകാരി: പ്രാണാ അഗ്നി

ഏറനേരത്തെ ചിന്തകൾക്ക് ശേഷം മനസ്സ് ഒന്ന് ശാന്തമായി എന്ന് തോന്നിയപ്പോൾ നക്ഷ ബെഡിൽ നിന്നും എഴുനേറ്റു നേരെ ബാത്‌റൂമിൽ ഫ്രെഷ് ആവാൻ കയറി. ശരീരത്തിൽ നിന്നും ഒഴുകി ഇറങ്ങുന്ന തണുത്ത വെള്ളത്തിനൊപ്പം താൻ ഇത്രയും നാളും കൊണ്ടുനടന്ന ദുഃഖങ്ങളും ഒലിച്ചു പോകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു .ഏറെ നേരം ഷവറിന്റെ ചുവട്ടില്‍ നിന്നു .മനസ്സും ശരീരവും ഒരുപോലെ തണുത്തപ്പോൾ പുതിയ ഉണർവോടെ എല്ലാവരുടേയും പഴയ നക്ഷയായി അവൾ മാറിയിരുന്നു . മുഖത്തു നിറഞ്ഞ സന്തോഷത്തോടെ പടികൾ ഇറങ്ങി വരുന്ന തന്റെ മകളെ ആദിദേവ് നോക്കി ഇരുന്നു .

ഏറെ നാളുകൾക്കു ശേഷം ആണ് തന്റെ മകളുടെ മുഖം ഇത്രയും സന്തോഷത്തോടെ കാണുന്നത് . “എന്താ പപ്പേ ഇങ്ങനെ നോക്കി ഇരിക്കുന്നത് ആദ്യം ആയി കാണുന്നത് പോലെ ” “എനിക്ക് എന്താ എന്റെ മോളെ നോക്കാനും പാടില്ലേ ” “അയ്യോ നോക്കമേ ……”ചിരിച്ച കൊണ്ട് പറഞ്ഞു അവൾ പപ്പയെ പോയി കെട്ടിപിടിച്ചു . “ഇന്ന് പപ്പയുടെ മോള് ഒരുപാടു സന്തോഷത്തിൽ ആണല്ലോ ……എന്താ കാര്യം ….” “സന്തോഷത്തിൽ ഒക്കെ തന്നെ ആണ് .കാര്യം ഞാൻ കുറച്ചു ദിവസം കഴിഞ്ഞു പറയാം പോരേ …….” “ഉം ….മതി “തന്റെ മകളുടെ മനസ്സറിയുന്ന പപ്പക്ക് അവളുടെ സന്തോഷത്തിന്റെ കാര്യവും അറിയാമായിരുന്നു .

“മക്കൾ ഇതുവരെ എത്തിയില്ലേ പപ്പാ …..” “എത്തിയല്ലോ ….രണ്ടാളും കറക്കം എല്ലാം കഴിഞ്ഞു ക്ഷീണിച്ചാണ് വന്നത് .വന്നപാടെ കിടന്നു ഉറങ്ങി .അമ്മ അവരുടെ അടുത്ത് ഉണ്ട് ” “ഉം ….കിടക്കാറായില്ലേ പപ്പാ …….” “നീ വരും എന്ന് അറിയാമായിരുന്നു എത്ര വൈകിയാലും അതാ നോക്കി ഇരുന്നത് ” “ഉം …എങ്കിൽ പപ്പാ കിടന്നോ ” പപ്പയുടെ റൂമി നിന്നും നേരെ മക്കൾ കിടക്കുന്ന റൂമിലേക്ക് ആണ് അവൾ പോയത് .ഡോർ തുറന്നപോളെ കണ്ടു മുത്തശ്ശിയുടെ അപ്പുറവും ഇപ്പുറവും കെട്ടിപിടിച്ചു ഉറങ്ങുന്ന രണ്ടിനെയും .ചിരിയോടെ കുറച്ചു സമയം അവരേയും നോക്കി നിന്നിട്ടു ശബ്ദം ഉണ്ടാകാതെ ഡോർ അടച്ചു നേരെ അവളുടെ റൂമിലേക്ക് പോയി . മനസ്സ് ശാന്തം ആയതു കൊണ്ട് കിടന്ന ഉടനെ തന്നെ അവൾ ഉറക്കത്തിലേക്കു വഴുതി വീണു . തന്റെ കണ്ണേട്ടന്റെ അടുത്തേക്ക് അവന്റെ നെച്ചൂട്ടി ആയിട്ടു ആണ് ഇന്ന് മുതൽ പോകുന്നത് എന്ന് ഓർത്തു അതീവ സന്തോഷത്തോടെ ആണ് അവൾ ഉണർന്നത്.

ഹോസ്പിറ്റലിൽ പോകാൻ വേഗം തന്നെ റെഡി ആയി. സന്തോഷത്തോടെ ചിരിച്ചു കളിച്ചു നടക്കുന്ന നക്ഷയെ കാണും തോറും ആ വീട്ടിൽ ഉള്ളവരുടെ മനസ്സ് നിറയുന്നുണ്ടായിരുന്നു .തങ്ങളുടെ വീട്ടിൽ വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട ചിരിയും കളിയും തിരിച്ചു വന്നതുപോലെ. എത്രയും വേഗം കണ്ണേട്ടന്റെ അടുത്തേക്ക് എത്താന്‍ മനസ്സ് വെമ്പല്‍ കൊണ്ടു. ഹോസ്പിറ്റല്‍ എത്തി കാര്‍ പാർക്ക് ചെയ്തു നേരെ ആദിലിന്റെ ക്യാബിൻ ലക്ഷമാക്കി ആണ് നക്ഷ പോയത് .താൻ അറിഞ്ഞ കാര്യം എല്ലാം ആദിയോടു പറയാനും. താന്‍ എടുത്ത തീരുമാനം അറിയുക്കുവാനും ആണ് അങ്ങോട്ടേക്ക് പോയത് . ഡോറിന്റെ അടുത്ത് എത്തിയപ്പോൾ തന്നെ അവൾ കേട്ടു അകത്തു ആരുടെയോക്കയോ സംസാരം . “ഇവൻ ഇപ്പോൾ ആരോട് ആണ് രാവിലെ ചിരിച്ചു കളിച്ചു വർത്തമാനം പറയുന്നത് “അവൾ ഡോറിന്റെ അടുത്തേക്ക് ചെവി കൂർപ്പിച്ചു . “എടാ ആദി നെച്ചു ദേശ്യത്തിൽ ആവും എല്ലേടാ .”

“നീ ഇങ്ങനെ ടെൻസ്ഡ് ആവാതെ അദർവ് ഞാൻ അവളെ പറഞ്ഞു മനസ്സിൽ ആക്കി കൊള്ളാം ” “എന്നാലും …….” “ഒരു എന്നാലും ഇല്ലാ ….നീ ഒന്ന് എഴുന്നേറ്റ് പോ അദർവ് ……നക്ഷ ഇപ്പോൾ വരും നമ്മളെ ഒരുമിച്ചു കണ്ടാല്‍ അതോടെ എല്ലാം തീർന്നു ” “അപ്പോൾ രണ്ടും കൂടി ഒരുമിച്ചു ഉള്ള കലാപരിപാടികളാണ് ഇവിടെ നടക്കുന്നത് എല്ലേ ……ആദി മോനേ നിനക്ക് ഉള്ള പണി ഉടനെ വരുന്നുണ്ട് .ആദ്യം ആ കള്ള ഡോക്ടർക്ക് ഉള്ളത് കൊടുക്കട്ടേ …….”അവളോടായി തന്നെ പിറുപിറുത്തു കൊണ്ട് കാന്റീൻ ലക്ഷ്യമാക്കി നടന്നു . രണ്ടു കോഫിയും വാങ്ങി നേരെ അദർവിന്റെ ക്യാബിനിലേക്കു വെച്ച് പിടിപ്പിച്ചു .ഒന്ന് കനോക്ക് പോലും ചെയ്യാതെ തള്ളി തുറന്നു അകത്തു കടന്നു . ഡോറും തള്ളി തുറന്നു കൈയിൽ രണ്ടു കോഫിയുമായി കയറി വരുന്ന നക്ഷയെ കണ്ടു അദർവ് വായും പൊളിച്ചു നിന്നു പോയി .പെട്ടെന്ന് എന്തോ ഒർത്തപോൽ കുറച്ചു ഗൗരവത്തിൽ മുഖം വെച്ചു .

“എന്താ ഡോക്ടർ നക്ഷക്കു ഒരാളുടെ റൂമിലേക്ക് കയറി വരുമ്പോള്‍ ഉള്ള മര്യാദ ഒന്നും അറിയില്ലാ എന്നുണ്ടോ ……’ “രണ്ടു കൈയിലും കോഫി ആയതു കൊണ്ട് കനോക്ക് ചെയ്യാൻ പറ്റിയില്ലാ ….”ഭവ്യത വാരി കോരി ഇട്ടുകൊണ്ട് അവൾ പറഞ്ഞു . “ഈശ്വരാ ……എന്തോ അപകടം മണക്കുന്നുണ്ടല്ലോ ……”അദർവ് മനസ്സിൽ പറഞ്ഞു കൊണ്ട് അവളെ തന്നെ നോക്കി ഇരുന്നു . ചുഴിഞ്ഞു തന്നെ തന്നെ നോക്കി ഇരിക്കുന്ന അദർവിനെ കണ്ടപ്പോൾ അവൾക്കു ചിരി വന്നു എങ്കിലും അവൾ ചിരി മറച്ചു വെച്ച് ഒരു കൈയിൽ ഇരുന്ന കോഫി അവനു നേരെ നീട്ടി . അവളുടെ ഓരോ പ്രവൃത്തിയും അത്ഭുതത്തോടെ നോക്കി ഇരുന്നു അവൻ യാന്ത്രികമായി തന്നെ അവളുടെ കൈയിൽ നിന്നും കോഫി വാങ്ങി .അവളും ചിരിച്ചു കൊണ്ട് അവളുടെ കോഫി കുടിച്ചു കൊണ്ട് അടുത്ത് ഉള്ള ചെയറിൽ ഇരുപ്പ് ഉറപ്പിച്ചു . “കണ്ണേട്ടൻ രാവിലെ കോഫി കുടിച്ചു കാണില്ലാന്ന് എനിക്ക് അറിയാമായിരുന്നു ……”

കണ്ണേട്ടൻ എന്നുള്ള അവളുടെ വിളി കേട്ട് കുടിച്ചു കൊണ്ടിരുന്ന കോഫി നിറുകയിൽ കയറി അവൻ ചുമക്കുവാൻ തുടങ്ങി . “ഇത്ര ആക്രാന്തം എന്തിനാ കണ്ണേട്ടാ ….അത് കണ്ണേട്ടന് തന്നെ ഉള്ളതാ ആരും എടുത്തോണ്ട് പോവില്ലാ ……”എന്ന് പറഞ്ഞു അവന്റെ തലയിൽ തട്ടി കൊടുത്തു . പാവം അദർവ് എല്ലാം കണ്ടും കേട്ടും വായും പൊളിച്ചു നോക്കി ഇരിക്കുവാൻ മാത്രമേ കഴിഞ്ഞുള്ളു . അപ്പോളാണ് അവിടേക്കു ദിയ കടന്നു വരുന്നത് .നക്ഷ ടേബിളിൽ നിന്ന് എത്തി കുത്തി മറുവശത്തു ഇരിക്കുന്ന ആദരവിന്റെ അടുത്തേക്ക് ചാഞ്ഞു നിൽക്കുന്നു .പുറകിൽ നിന്നു നോക്കുന്നവർക്ക് നക്ഷ അദർവിന് ഉമ്മ കൊടുക്കുകയാണ് എന്നെ തോന്നു. തന്റെ മുൻപിൽ കാണുന്ന കാഴ്ച്ച വിശ്വസിക്കാൻ ആവാതെ ദിയ വായും പൊളിച്ച നിന്ന് പോയി . തങ്ങളുടെ പുറകില്‍ ആൾ പെരുമാറ്റം അറിഞ്ഞുകൊണ്ടാണ് നക്ഷ അദർവിനെ വിട്ടുമാറി പുറകോട്ടു നോക്കുന്നത്.

“എന്താ ദിയേ ഇതു ചോദിച്ചിട്ടു ഒക്കെ വേണ്ടേ ഒരാളുടെ റൂമിൽ കയറി വരാൻ …….”ദിയയുടെ വായും പൊളിച്ചുള്ള നിൽപ്പ് കണ്ടപോളെ അവൾ തങ്ങളെ തെറ്റിധരിച്ചു എന്ന് നക്ഷക്കു മനസ്സിലായി . “എന്താ ദിയേ ഇതു ചോദിച്ചിട്ടു ഒക്കെ വേണ്ടേ ഒരാളുടെ റൂമിൽ കയറി വരാൻ …….”ദിയയുടെ വായും പൊളിച്ചുള്ള നിൽപ്പ് കണ്ടപോളെ അവൾ തങ്ങളെ തെറ്റിധരിച്ചു എന്ന് നക്ഷക്കു മനസ്സിലായി .അവൾ ആവിശ്യതയിൽ കൂടുതൽ നാണം അഭിനയിച്ചു കൊണ്ട് പറഞ്ഞു . “എടി …….”ദിയ ദേശ്യത്തോടെ നക്ഷയുടെ അടുത്തേക്ക് പാഞ്ഞു .അടിക്കാനായി കൈയ്യ് ഓങ്ങി അപ്പോൾ തന്നെ നക്ഷയുടെ കൈയ്യ് അതിൽ പിടുത്തം ഇട്ടിരുന്നു . “അദരവ് എന്നെയാണ് വിവാഹം കഴിക്കാന്‍ പോകുന്നത് …….” “പിന്നെ നടന്നത് തന്നെ നോക്കി ഇരുന്നാല്‍ മതി”നക്ഷ പുച്ഛത്തോടെ പറഞ്ഞു കൊണ്ട് അവളുടെ കൈയ്കൾ വിടുവിച്ചു .

“എന്റെ ദേവാ ….നെച്ചൂട്ടി ഈസ് ബാക്ക് …..ആ കോഫി ദിയയുടെ തലയിൽ വീഴാതെ ഇരുന്നാൽ ഭാഗ്യം “അദർവ് പൊട്ടി വന്ന ചിരി കടിച്ചു പിടിച്ചു കൊണ്ട് പിറുപിറുത്തു . “അദർവ്…. താൻ എന്താ ഒന്നും മിണ്ടാത്തത് .ഇവൾ പറഞ്ഞത് കേട്ട് ഇല്ലേ …..” “ഹാ …….ഞാൻ ദിയയെ ആണ് കെട്ടുന്നത് “ചിരി കടിച്ചു പിടിച്ചു എങ്ങനെയോ ഒരു പൊട്ടനെ പോലെ അവൻ പറഞ്ഞു ഒപ്പിച്ചു . “പിന്നെ താൻ ഞൊട്ടും …..ദേ മനുഷ്യാ ഇനി ഈ വായിൽ നിന്നും ഇങ്ങനെ വല്ലോം വന്നാൽ തന്റെ വായില്‍ പ്ലാസ്റ്ററും ഒട്ടിച്ചു തന്റെ രണ്ടു കാലും തല്ലി ഓടിച്ചിട്ട് പോന്നു പോലെ ഇയാളെ ഞാന്‍ അങ്ങ് നോക്കും പറഞ്ഞേക്കാം ……..” “ഹാ …..ഹാ …..ഹാ ….”നക്ഷയുടെ ഡയലോഗ് കേട്ട് അവൻ അറിയാതെ പൊട്ടി ചിരിച്ചു പോയി . “പിന്നെ ദിയാ മാഡം .

ദോ ……ആ ഇരിക്കുന്ന അങ്ങേരു അത് എന്റെയാണ് പണ്ടേ തീറെഴുതി എടുത്തതാണ് .ആവശ്യം ഇല്ലാതെ ഇടക്ക് കയറാൻ വന്നാല്‍ പിന്നെ ഭൂമിക്ക് മുകളില്‍ ഒരു ഭാരമായി വെച്ചേക്കില്ലാ നിന്നെ .നക്ഷയാണ് ഈ പറയുന്നത് ഓർത്തു വെച്ചോ ദിയ ടാക്കിട്ടറേ…… “വിരൽ ചൂണ്ടി ദിയയോട് അത്രയും പറഞ്ഞു .അദർവിനെ ഒന്ന് നോക്കി കണ്ണുകൾ അടച്ചു കാണിച്ച് ചിരിച്ചു കൊണ്ട് അവൾ ആ ക്യാബിൻ വിട്ടു പുറത്തേക്കു നടന്നു . തന്റെ പഴയ നെച്ചൂട്ടിയെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ അദർവ് ചിരിച്ചു കൊണ്ട് അവൾ പോകുന്നതും നോക്കി നിന്നു . പക്ഷേ ദിയയുടെ കണ്ണുകൾ അപ്പോളും പകയെരിയുകയായിരുന്നു. എല്ലാം നശിപ്പിക്കാന്‍ കഴിയുന്ന …… തുടരും ………

ഹാർട്ട് ബീറ്റ്…: ഭാഗം 38

Share this story