ഹാർട്ട് ബീറ്റ്…: ഭാഗം 38

ഹാർട്ട് ബീറ്റ്…: ഭാഗം 38

എഴുത്തുകാരി: പ്രാണാ അഗ്നി

കോൺഫറൻസ് റൂമിൽ നിന്ന് ഇറങ്ങി നക്ഷ നേരെ അവളുടെ ക്യാബിനിലേക്കു ആണ് വന്നത് .എല്ലാം തകർന്നവളെ പോലെയാണ് അവൾ ചെയറിലേക്കു വന്നു ഇരുന്നത് .ഇതുവരെ പിടിച്ചു വെച്ച കണ്ണുനീർ കവിളിൽ കൂടി ഒഴുകി കൊണ്ട് ഇരുന്നു . എന്തൊക്കെയാണ് തനിക്കു ചുറ്റും നടന്നത് എന്ന് അവൾ ഒരിക്കൽ കുടി ഓർത്തു എടുത്തു .തനിക്കു സഹിക്കാവുന്നതിലും അപ്പുറം ആണ് അദർവ് പറഞ്ഞ ഓരോ വാക്കുകളും. താന്‍ മക്കളുമായി തിരിച്ചു വന്നത് സ്വത്തു മോഹിച്ചോ അധികാരം സ്ഥാപിക്കാനോ അല്ലാ .ആരേയും വേദനിപ്പിക്കണമെന്ന് കരുതിയട്ടുമില്ലാ . അദർവ് മീനാക്ഷിയുമായി പുതിയ ജീവിതം തുടങ്ങി കാണും എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് തന്നെ ആണ് തിരിച്ചു വന്നത് പക്ഷേ എന്ത് കൊണ്ട് ആണ് ഇത്രയൊക്കെ സംഭവിച്ചിട്ടും മീനാക്ഷിയെ അദർവ് വിവാഹം കഴിക്കാഞ്ഞത്.

മുൻപ് പരസ്പരം ഇഷ്ടപ്പെട്ടവർ. ആകെ ഉണ്ടായിരുന്ന തടസ്സം താൻ മാത്രം ആയിരുന്നു. താനും അവരുടെ ജീവിതത്തില്‍ നിന്നും മാറി കൊടുത്തത് അല്ലേ. പിന്നെ എന്ത് കൊണ്ട് അവർ വിവാഹം കഴിച്ചില്ലാ. ദിയയെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന് പറഞ്ഞിട്ടും അച്ഛൻ എന്താണ് എതിർക്കാഞ്ഞത് .മീനാക്ഷിയും മീനാക്ഷിയുടെ അച്ഛനും ഒന്നും തന്നെ മിണ്ടിയും കണ്ടില്ല .എന്തൊക്കയാ തനിക്കു ചുറ്റും നടക്കുന്നത് എന്ന് മനസ്സിലാവാതെ കുഴഞ്ഞു . “ഇതിനുള്ള ഉത്തരം അച്ഛന് മാത്രമേ തരാൻ കഴിയൂ .ഞാൻ അറിയാത്ത എന്തൊക്കയോ നടക്കുന്നുണ്ട്‌ എനിക്ക് ചുറ്റും “അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് ഉറച്ച ഒരു തീരുമാനത്തോടെ കണ്ണുകൾ അമർത്തി തുടച്ച അവിടെ നിന്നും എഴുനേറ്റു അഗ്നിവർദിന്റെ റൂം ലക്ഷ്യമാക്കി നടന്നു .

നക്ഷയുടെ റൂമിൽ സെറ്റ് ചെയ്തിരിക്കുന്ന ക്യാമറയിലൂടെ അവളുടെ ഓരോ ചലനങ്ങളും അദർവ് വീക്ഷിക്കുന്നുണ്ടായിരുന്നു .അവളുടെ പോക്ക് കണ്ടപ്പൊളെ അവനു മനസ്സിൽ ആയി അത് അച്ഛനെ ലക്ഷ്യ വച്ചുള്ള പോക്കാണെന്ന് .അവൻ ഫോൺ എടുത്തു അച്ഛനെ വിളിച്ചു . “അച്ഛാ …..നക്ഷ വരുന്നുണ്ട് .പറഞ്ഞത് എല്ലാം ഓർമ്മ ഉണ്ടല്ലോ .കുളം ആക്കിയാൽ കൊല്ലും ഞാൻ ” “എടാ മഹാപാപി .സ്വന്തം അച്ഛൻ ആണ് എന്ന് കരുതി സിംഹത്തിന്റെ മടയിലേക്കു തള്ളി വിടുന്നോ ദുഷ്ടാ .ഈശ്വരാ അവൾ ഇനി എന്നെ കൊല്ലാതെ വെറുതെ വിട്ടാൽ മതിയാരുന്നു .അതെ പോലുള്ള പെർഫോമൻസ് അല്ലേ എന്റെ മോൻ ഇന്ന് കാഴ്ച വെച്ചത് .” “അച്ഛാ …..പകുതിക്കിട്ടു കാലുമാറരുത് .എന്റെ മക്കക്ക് വേണ്ടി അല്ലെ അച്ഛാ പ്ളീസ് .”

“ആ ഒരു ഒറ്റ കാരണം കൊണ്ടാ ഞാനും കുട്ടു നില്ക്കുന്നത് .എല്ലാം ഒപ്പിച്ചു വെച്ചിട്ടു പാവം ഞാൻ ആണല്ലോ പണി മൊത്തം വാങ്ങിക്കുന്നത് .” “ദേ അവൾ എത്താറായി ഫോൺ വെച്ചോ അപ്പോൾ എല്ലാം പറഞ്ഞത് പോലെ ” അദർവിന്റെ ഫോൺ കട്ട് ആയപ്പോളെ നക്ഷ ഡോറിൽ കനോക്ക് ചെയ്തു അകത്തു കയറിയിരുന്നു . “എന്താ നക്ഷാ ……”വളരെ ഫോർമൽ ആയി തന്നെ അഗ്നിവർദ് സംസാരിച്ചു തുടങ്ങി . “അച്ഛാ ….ഞാൻ …….”അദ്ദേഹത്തിന്റെ ഫോർമൽ ആയിട്ടു ഉള്ള വർത്തമാനം കേട്ട് നക്ഷ ഒന്ന് പരുങ്ങി . “എന്താ മോളെ അവിടെ തന്നെ നിന്നുകളഞ്ഞത് ബാ വന്നു ഇരിക്ക് “അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞതും ഒരു ആശ്വാസം എന്നപോലെ അവളും മങ്ങിയ ഒരു ചിരിയോടെ ചെയറിൽ വന്നു ഇരുന്നു .

“അച്ഛാ ……” “എന്താ മോളേ .എന്തെങ്കിലും പറയാൻ ഉണ്ടോ “വളരെ സൗമ്യനായി തന്നെ അദ്ദേഹം ചോദിച്ചു . “ഞാൻ ഒരു കാര്യം ചോദിച്ചാൽ അച്ഛൻ എന്നോട് സത്യം പറയുമോ ….” “എന്റെ മോളോട് എന്തിനാ അച്ഛൻ കള്ളം പറയുന്നത് .മോള് ചോദിക്കു ” “കണ്ണേട്ടൻ എന്താ മീനാക്ഷിയെ വിവാഹം കഴിക്കാഞ്ഞത് .അവർ തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നില്ലേ .പിന്നെ എന്താ അവർക്കു ഇടയിൽ സംഭവിച്ചത് ” അവളുടെ ചോദ്യം കേട്ട് അഗ്നിവർദിന്റെ മുഖം ദേഷ്യം കൊണ്ട് മുറുകുനത്ത്‌ അവൾ കണ്ടു .ദേശ്യത്തോടെ കൈയ്കൾ കൂട്ടി തിരുമി അദ്ദേഹം . “എന്താ അച്ഛാ സംഭവിച്ചത് .” “മോളെ അദർവും മീനാക്ഷിയും ചെറുപ്പം മുതലേ ഒരുമിച്ചു കളിച്ചു വളർന്നവർ ആണ് .വളർന്നു വരും തോറും അദർവിന് മീനാക്ഷിയെ ഇഷ്ടം ആവുന്നുണ്ട് എന്ന് എനിക്ക് അറിയാമായിരുന്നു .

സമയം ആവുബോൾ അവരുടെ വിവാഹവും നടത്തി കൊടുക്കാം എന്ന് തന്നെ ആണ് ഞാനും തീരുമാനിച്ചിരുന്നത് . പോകേ പോകെ മീനാക്ഷിയുടെ സ്വഭാവത്തിൽ ഒരുപാടു മാറ്റം വന്നൂ .ഒരുപാടു കൂട്ടുകെട്ടുകളും ചുറ്റി കറക്കവും ആയി അവൾ ആകെ മാറി .അവളുടെ അച്ഛനോട് ഞാനതു സൂചിപ്പിച്ചിരുന്നു .പക്ഷെ കുട്ടികൾ അല്ലെ എന്ന് പറഞ്ഞു അയാൾ അത് തള്ളി കളഞ്ഞു . എന്റെ സംശയങ്ങൾ ഞാൻ അദർവിനോട് പറഞ്ഞിരുന്നു .പിന്നീട് അങ്ങോട്ട് അവൻ മീനാക്ഷിയെ നിരീക്ഷക്കാൻ തുടങ്ങി .അവനോടു കള്ളങ്ങൾ പറഞ്ഞു പല ആണുങ്ങളും ആയി പല സ്ഥലങ്ങളിലും പോയി.

അരുതാത്ത സാഹചര്യത്തിങ്ങളിൽ അദർവ് പല ഇടത്തും വെച്ച് കണ്ടു .ചോദിച്ചപ്പോൾ ഫ്രണ്ട് ആണ് കൂടെ പഠിക്കുന്നത് ആണ് എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറി രണ്ടു മൂന്ന് മാസം കഴിഞ്ഞാണ് പ്രശ്നം കൂടുതൽ വഷളായത് .അവൾ പ്രെഗ്നറ് ആയി അബോർഷൻ ചെയ്യാനായി പോയത് അദർവിന്റെ ഫ്രണ്ടിന്റെ ഹോസ്പിറ്റലിൽ മീനാക്ഷിയെ നേരുത്തെ അറിയാവുന്ന ഡോക്ടർ അദർവിനെ വിളിച്ചു ഇൻഫോം ചെയ്തു . പുറത്തു ആരും അറിയാതെ ഞാനും അവളുടെ അച്ഛനും അദർവും കൂടി ആണ് അത് ഒതുക്കി തീർത്തത് .പെൺകുട്ടി അല്ലേ തിരുത്തി കൊടുക്കാൻ ആരും ഇല്ലാതെ തെറ്റ് ചെയ്തു എന്ന് കരുതി തള്ളി കളയാൻ പറ്റില്ലല്ലോ .ആരും അറിയാതെ അത് ഞങ്ങള്‍ മൂന്ന് പേരിൽ മാത്രം ഒതുക്കി .

അദർവിന്റെ അമ്മക്കോ മീനാക്ഷിയുടെ അമ്മക്കോ ഇതിനെ പറ്റി ഒന്നും അറിയില്ല . പക്ഷെ അവിടം കൊണ്ട് ഒന്നും അവൾ അടങ്ങി ഇല്ലാ എന്റെ മകനിൽ ആണ് അവളുടെ കണ്ണ് അവനിലൂടെ വന്നു ചേരുന്ന സ്വത്തിൽ.ഞാൻ ജീവിച്ചു ഇരിക്കുബോൾ ഒരിക്കലും നടക്കാന്‍ പോകുന്നില്ല അച്ഛണ്റ്റേയും മകളുടേയും പ്ലാൻ .” ദേശ്യത്തോടെ ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോളേ അദ്ദേഹം അണച്ചു പോയിരുന്നു .ടേബിളി വെച്ചിരുന്ന ഗ്ലാസിലെ വെള്ളം എടുത്തു നക്ഷ അദ്ദേഹത്തിന് നേരെ നീട്ടി .അവളുടെ കൈയ്യില്‍ നിന്നും ഒരു കിതപ്പൊടെ അത് വാങ്ങി അദ്ദേഹം കുടിച്ചു. താൻ ഇപ്പോൾ കേട്ടത് ഒക്കെ വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു നക്ഷ .

ഒന്നും അന്വേഷിക്കുക കൂടി ചെയ്യാതെ അദർവിനെ തനിച്ചാക്കി പോയത് ഒരിക്കലും മാപ്പു അർഹിക്കാത്ത തെറ്റ് ആണ് എന്ന് അവൾക്ക് ബോധ്യമായി.കുറ്റബോധം കൊണ്ട് അവളുടെ തല താന്നു . “മോൾ വിഷമിക്കണ്ടാ .ജീവന് തുല്യം സ്നേഹിക്കുന്ന പുരുഷൻ മറ്റൊരാളും ആയി സ്നേഹത്തിൽ ആയിരുന്നു അവർക്കു ഇടയിൽ ഒരു കുഞ്ഞു ഉണ്ടായിരുന്നു എന്ന് കേൾക്കുബോൾ എല്ലാവർക്കും തോന്നുന്ന ദേശ്യം മാത്രമേ മോക്കും തോന്നിയുള്ളൂ . പക്ഷെ സത്യാവസ്ഥ അറിയാന്‍ ശ്രമിക്കാമായിരുന്നു .അവരുടെ കള്ളകഥയിൽ മോളും വീണു പോകാൻ പാടില്ലായിരുന്നു” ” അച്ഛാ…. ഞാൻ ഒന്നും അറിയാതെ. എന്റെ ഈശ്വരാ…. ” തലയില്‍ കൈകൾ ഊന്നി അവൾ അവിടെ ഇരുന്നു.

” ഈ അഞ്ചു വർഷവും എന്റെ മകൻ നീറി കഴിയുകയായിരുന്നു .മോൾ അമേരിക്കയിൽ ഉണ്ട് എന്ന് അറിഞ്ഞപ്പോൾ ആണ് അവനു ജീവൻ വീണത് പോലും ചെയ്യാത്ത കുറ്റത്തിന് ആണ് അവനെ ഇത്രയും നാളും ശിക്ഷിച്ചത് .” ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോളേക്കും അദ്ദേഹത്തിന്റെ കണ്ണുകളും നിറഞ്ഞൂ. അഗ്നിവർദ് പറയുന്ന ഓരോ വാക്കും ശരി ആണ് എന്ന് അവൾക്കു മനസ്സിലായി .തന്നെ പ്രാണനെ പോലെ സ്നേഹിച്ച മനുഷ്യനെ വേദനിപ്പിക്കാന്‍ മാത്രമേ തനിക്കു കഴിഞ്ഞുള്ളല്ലോ എന്ന ചിന്ത അവളെ ചുട്ടു പൊള്ളിച്ചു.ആ സ്നേഹത്തിനു തനിക്കു ഒരിക്കലും അർഹത ഇല്ലാ എന്നുപോലും തോന്നി .

ഓരോന്ന് ആലോചിച്ചു അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി .അഗ്നിവർദിനോട് ഒന്നും തന്നെ സംസാരിക്കാതെ അവൾ അവിടുന്ന് എഴുനേറ്റു നടന്നു . മനസ്സിൽ നിറഞ്ഞ വേദനയോടെ എഴുനേറ്റു പോകുന്ന നക്ഷയെ നോക്കി ഇരിക്കുവാൻ മാത്രമേ ആ അച്ഛന് കഴിഞ്ഞുള്ളു . “ഈശ്വരാ എന്റെ മക്കളുടെ ജീവിതത്തിൽ വീണിരിക്കുന്നു കരി നിഴൽ എത്രയും പെട്ടന്ന് മാറ്റി തരണേ “എന്ന് മനമുരുകി പ്രാത്ഥിച്ചു അദ്ദേഹം . കോറിഡോറിലൂടെ ഓരോന്ന് ആലോചിച്ചു നക്ഷ നടന്നു .തന്റെ എതിർവശയായി നടന്നു വരുന്ന അദർവിനെ കണ്ട് ഒന്ന് ചിരിക്കാൻ ശ്രമിച്ചു എങ്കിലും അത് പരാജയ പെട്ടു . ഒന്ന് മൈൻഡ് പോലും ചെയ്യാതെ അവൻ അവളെയും കടന്നു പോയി . “ഇത്രക്ക് വെറുത്തു പോയോ കണ്ണേട്ടാ എന്നെ .

എങ്ങനെ വെറുക്കാതെ ഇരിക്കും അത്രയ്ക്ക് ദ്രോഹമല്ലേ ഈശ്വരാ ഞാന്‍ അദ്ദേഹത്തോട് ചെയ്തത് “അവൾ മനസ്സിലായി പറഞ്ഞു. പിന്നീട് എന്തോ അവൾക്കു ഹോസ്പിറ്റലിൽ നിൽക്കുവാൻ തോന്നിയില്ലാ നേരെ കാറും എടുത്തു വീട്ടിലേക്കു പോയി . ആരോടും ഒന്നും മിണ്ടാതെ നേരെ മുകളിലേക്ക് കയറി പോകുന്ന മകളെ ആ മാതാപിതാക്കള്‍ നോക്കി നിന്നു . അവളുടെ കണ്ണുകള്‍ വീങ്ങി ഇരിക്കുന്ന കണ്ട പപ്പക്കും അമ്മക്കും അവൾ ഒരുപാടു കരഞ്ഞിട്ടുണ്ട് എന്ന് മനസ്സിലായി .എന്തോ അവളോടു ചോദിക്കാൻ ഒരുങ്ങിയ ഭാര്യയെ ആദിദേവ് തടഞ്ഞു “എല്ലാം കലങ്ങി തെളിയുമാടോ .അവളെ കുറച്ചു സമയം തനിയെ വിട്ടേക്ക് “എന്ന് ഭാര്യയോട് പറഞ്ഞു വീൽ ചെയറും തള്ളി റൂമിലേക്ക് പോയി .

റൂമിലെത്തിയ നക്ഷ നേരെ ബെഡിലേക്കു മറിഞ്ഞു .തന്റെ ഉള്ളിൽ ഉണ്ടായിരുന്ന സങ്കടങ്ങൾ മുഴുവൻ കരഞ്ഞു തീർത്തു .മനസ്സ് ശാന്തം ആവുന്നത് വരെ അവിടെ തന്നെ കിടന്നു . തന്നെ മനസ്സിലാക്കാതെ ഓരോന്ന് ചെയ്തു കൂട്ടിയ അവളോടു ചെറിയ ഒരു പിണക്കം കാണിക്കാൻ വേണ്ടി ആണ് അവളെ മൈൻഡ് ചെയ്യാതെ നടന്നു പോയത് .അത് ഒരുപാട് അവളെ വേതനിപ്പിച്ചു കാണും എന്നും അവന് അറിയാം. വീട്ടിലേക്ക് അവും അവൾ പോയത് എന്ന് അറിയാവുന്നത് കോണ്ട് പല തവണ പപ്പയെ വിളിച്ച് അവളെ കുറിച്ച് അന്വേഷിച്ചു. റൂമിൽ തന്നെ ആണ് ഇതുവരെ പുറത്തു വന്നില്ലാ എന്ന് ആണ് വിളിക്കുബോൾ എല്ലാം പറഞ്ഞത്.

അവൾ എന്തേലും അവിവേകം കാണിക്കുമോ എന്ന് അവൻ വല്ലാതെ ഭയപ്പെട്ടിരുന്നു. ഇതേ സമയം നക്ഷ തന്റെ ജീവിതത്തിലെ നല്ല ഒരു തീരുമാനം എടുക്കുകയായിരുന്നു. ഈ അഞ്ച് കൊല്ലം തനിക്കു നഷ്ടമായ സ്നേഹം തിരിച്ചു പിടിക്കും എന്ന വാശിയോടെ. താൻ ചെയ്ത തെറ്റിന് തന്റെ കണ്ണേട്ടനെ ജീവനുതുല്യം സ്നേഹിച്ചു തന്നെ പ്രായശ്ചിത്തം ചെയ്യും എന്ന ഉറച്ച തീരുമാനത്തോടെ അവൾ ആ കട്ടിലില്‍ നിന്നും കണ്ണുകൾ തുടച്ചു കൊണ്ട് എഴുന്നേറ്റു ……..തുടരും….

ഹാർട്ട് ബീറ്റ്…: ഭാഗം 37

Share this story