ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 33

ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 33

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ഐസിയുവിൽ മുൻപിലേക്ക് ചെല്ലുമ്പോൾ തന്നെ കാണാമായിരുന്നു പരിഭ്രമം നിറഞ്ഞ അമ്മയുടെയും കുട്ടികളുടെ മുഖം….. ശ്രീയേട്ടനും നിൽപ്പുണ്ടായിരുന്നു…… ” എന്താ അമ്മേ….. എന്താ പറ്റിയത്….. ഓടിച്ചെന്ന് അമ്മയുടെ അരികിലേക്ക് ചെന്നു ചോദിച്ചപ്പോൾ അമ്മ വിങ്ങി പറഞ്ഞു…. ” ഭക്ഷണമൊക്കെ കഴിഞ്ഞ് ഒന്നു ഉറങ്ങിയതായിരുന്നു…… ഒന്ന് ഉറങ്ങി കഴിഞ്ഞപ്പോൾ എന്തോ തിരിഞ്ഞു മറിഞ്ഞു കിടക്കുന്നത് കണ്ടു എഴുന്നേറ്റു ഞാൻ വെള്ളം വേണോ എന്ന് ചോദിച്ചു…… വെള്ളം കൊണ്ട് കൊടുത്തപ്പോൾ നെഞ്ചത്ത് വലിയ വേദന ആണ് എന്ന് പറഞ്ഞു അപ്പോൾ തന്നെ കുഴഞ്ഞു വീണു.

പിന്നെ ഞാൻ പെട്ടന്ന് ശ്രീയെ വിളിച്ചു ……. എങ്ങനെയൊക്കെയോ തേങ്ങലുകളുടെ ചീളുകൾക്ക് ഇടയിൽ അമ്മ അത്രയും പറഞ്ഞ് ഒപ്പിച്ചു കഴിഞ്ഞു. ” ഇപ്പോൾ ഡോക്ടർ എന്താ പറയുന്നത്…… ശിവേട്ടൻ ശ്രീയേട്ടന് അരികിലേക്ക് വന്നു ചോദിച്ചു…… ” അപകടനില തരണം ചെയ്തു എന്ന് ആണ് പറയുന്നത്……. പക്ഷേ ബ്ലോക്ക്‌ ഉണ്ടെന്ന് ആണ് പറയുന്നത്….. അത് കേട്ടതും അപർണ്ണ തളർന്നു പോയിരുന്നു……. അവളുടെ മുഖത്തെ ആശങ്കകൾ ശിവന് മനസ്സിലാക്കാൻ കഴിയുമായിരുന്നു……. “ഞാൻ ഡോക്ടറെ കണ്ടിട്ട് വരാം……!! അത്രയും അവളോട് പറഞ്ഞു ശിവൻ ഡോക്ടറുടെ മുറി ലക്ഷ്യമാക്കി നടന്നിരുന്നു……..

ഡോക്ടറെ കണ്ട് തിരിച്ചു വന്നതും അമ്മയ്ക്കും കുട്ടികൾക്കും ഒക്കെ നിർബന്ധപൂർവ്വം ക്യാന്റീനിൽ നിന്ന് വാങ്ങിയ ഭക്ഷണം കൊടുക്കുന്ന ശിവേട്ടനെ കണ്ടപ്പോൾ ആ വേദനയിലും മനസ്സിൽ ഒരു തണുപ്പ് ആയിരുന്നു. എങ്കിലും ഹൃദയം അച്ഛൻറെ അടുത്തു തന്നെയായിരുന്നു……… അച്ഛനെ ഒന്ന് കാണാതെ സമാധാനം കിട്ടില്ലെന്നായിരുന്നു മനസ്സുനിറയെ……… രാവിലെയാണ് അച്ഛനെ റൂമിലേക്ക് മാറ്റിയത്, കണ്ടപ്പോൾ തന്നെ ആശ്വാസം തോന്നിയിരുന്നു……… കുറച്ചുനേരം അച്ഛൻറെ അരികിലിരുന്ന് സംസാരിച്ചു…… ശിവേട്ടനും അച്ഛനോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…….. ഒരുപാട് അച്ഛനെ സംസാരിപ്പിച്ചു ബുദ്ധിമുട്ടിക്കേണ്ട എന്ന് ശിവേട്ടൻ പറഞ്ഞതുകൊണ്ട് അധികം ഒന്നും ചോദിച്ചില്ല………

ഏതായാലും അച്ഛനെ നാളെ തന്നെ ഡിസ്ചാർജ് ചെയ്യും എന്ന് ഡോക്ടർ പറഞ്ഞ സമാധാനത്തിൽ തന്നെ ഇരുന്നു……….. അച്ഛനെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടു പോയതിനു ശേഷമാണ് ഞങ്ങൾ തിരികെ മടങ്ങിയത്…….. അന്ന് രാത്രിയിൽ മുറിയിൽ വരുമ്പോൾ എന്തോ ആലോചനയിൽ ഇരിക്കുകയായിരുന്നു ശിവേട്ടൻ….. അരികിലേക്ക് ചെന്നു ചോദിച്ചു….. ” എന്തുപറ്റി ശിവേട്ടാ……. ഞാൻ ഡോക്ടറോട് സംസാരിച്ചപ്പോൾ അച്ഛന് എന്തൊക്കെയോ ടെൻഷനുണ്ടായിരുന്നു അത് മനസ്സിൽ വെച്ചതു കൊണ്ടാണ് ഇങ്ങനെയൊക്കെ ഉണ്ടായത് എന്നാണ് ഡോക്ടർ പറഞ്ഞത്……

ഞാൻ ശ്രീയോട് ചോദിച്ചു…… അപ്പോൾ പറയുന്നത് അച്ഛൻ എന്തൊക്കെയോ കടങ്ങൾ ഉണ്ടായിരുന്നു എന്നാണ്……. നമ്മുടെ കല്യാണത്തിനും മറ്റുമായി എടുത്തതാ……. അത്‌ കൂടി കേട്ടപ്പോൾ ഹൃദയത്തിൽ ഒരു വേദന കടന്നു കൂടിയിരുന്നു…… ” ഞാൻ ഒരു കാര്യം ചോദിക്കട്ടെ അപ്പു…… ” എന്താ ശിവേട്ടാ….. ചോദിക്ക് …… “അച്ഛൻ നിനക്ക് തന്നെ കുറച്ച് ആഭരണങ്ങൾ ഒക്കെ നിൻറെ കയ്യിലിരിപ്പില്ലേ…… “ഉവ്വ്….. “അതൊക്കെ നിനക്ക് വേണം എന്നുണ്ടോ…… അതൊക്കെ നമുക്ക് തിരിച്ചു കൊടുത്താലോ……? ഉടനെ ഒന്നും പറ്റില്ല എങ്കിലും പതുക്കെ അത്രയും തന്നെ ഞാൻ നിനക്ക് അധ്വാനിച്ചു ഉണ്ടാക്കി തരാം, തൽക്കാലം അച്ഛന്റെ കടങ്ങൾക്ക് ഒരു ആശ്വാസം ആകുമല്ലോ…, കാശ് കൊടുക്കാൻ എൻറെ കയ്യിൽ ഒരു തുക ഒന്നുമില്ല……..

നിനക്കറിയാലോ എനിക്ക് വലിയ സമ്പാദ്യങ്ങൾ ഒന്നുമില്ല, പിന്നെ അച്ഛനോട് ചോദിച്ചാൽ കാശ് തരും പക്ഷേ അങ്ങനെയൊരു ചോദ്യം ഞാൻ ആഗ്രഹിക്കുന്നില്ല………. ഇല്ലെങ്കിൽ ഞാൻ ആരോടെങ്കിലും കടം വാങ്ങി കൊടുക്കാം……. “അതൊന്നും വേണ്ട ശിവേട്ടാ…… എനിക്ക് എന്തിനാ സ്വർണ്ണം…… ശിവേട്ടൻ പറഞ്ഞതുപോലെ അച്ഛൻ എനിക്ക് വേണ്ടി കരുതിയ ആഭരണങ്ങളെല്ലാം നമുക്ക് തിരിച്ചു കൊടുക്കാം…… ” അതുകൊണ്ട് നിനക്ക് വിഷമം വല്ലതും ഉണ്ടോ……? ” എനിക്ക് എന്തിനാ ശിവേട്ടാ വിഷമം……. എനിക്ക് അങ്ങനെ സ്വർണത്തിനോട്‌ ഒന്നും ഒരു ഭ്രമം ഇതുവരെ തോന്നിയിട്ടില്ല……. എനിക്ക് ഈ താലിയിലും വലുതായി വേറെ ഒന്നും വേണ്ട…… ” ഈ താലി മാല, രണ്ടു വള ഒരു കമ്മൽ, അത്രയും മതി……

ബാക്കിയൊക്കെ ഞാൻ ഉണ്ടാക്കി തന്നോളാം നിനക്ക്…… അതിനുള്ള ചങ്കൂറ്റം എനിക്കുണ്ട്, ആരോഗ്യവും……… അച്ഛനോട് ചോദിക്കാനും അച്ഛൻറെ സ്വത്തിന്റെ പങ്കുപറ്റാനും ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല……… ഇല്ലായിരുന്നെങ്കിൽ….. ” എനിക്കറിയാം ശിവേട്ടാ…… നാളെ തന്നെ നമുക്ക് അച്ഛന് സ്വർണ്ണം കൊണ്ട് കൊടുക്കാം…… ” അച്ഛൻ വാങ്ങില്ല നീ നിർബന്ധിച്ച് കൈകളിൽ ഏൽപ്പിച്ചു വേണം തിരികെ വരാൻ…… ” ശരി ശിവേട്ടാ……. ശിവേട്ടൻ അത് പറയുമ്പോൾ എനിക്ക് സന്തോഷം ആയിരുന്നു…….. എന്നെയും എൻറെ വീട്ടുകാരേയും ഒരുപോലെ മനസ്സിലാക്കാൻ കഴിയുന്ന ഈ മനുഷ്യനെ ഒരുപക്ഷേ ഞാൻ അകറ്റി നിർത്തിയിരുന്നങ്കിൽ ജീവിതത്തിൽ ഞാൻ എടുക്കുന്ന ഏറ്റവും തെറ്റായ തീരുമാനമായിരുന്നേനെ അത്‌ എന്ന് ആ നിമിഷം ഞാനറിയുകയായിരുന്നു……..

ശിവേട്ടൻ പിറ്റേന്ന് തന്നെ ആഭരണങ്ങൾ എല്ലാം എടുത്തു കൈകളിലേക്ക് വെച്ചു തന്നു……. അച്ഛൻ കിടക്കുന്ന മുറിയിലേക്ക് ഞാനും ശിവേട്ടനും കയറി…….. ശിവേട്ടൻ തന്നെ മുറി കുറ്റിയിട്ടു…… ” എന്താ മക്കളെ….. അച്ഛൻ ഗൗരവം ഒന്നും ഇല്ലാതെ ആദ്യമായി ചോദിച്ചു……. ” ഞാൻ ഒരു കാര്യം പറയാൻ വേണ്ടി വന്നതാ അച്ഛാ…… ഇത് വിവാഹത്തിന് അച്ഛൻ എനിക്ക് തന്ന ആഭരണങ്ങളാണ്……. അച്ഛന് ഒരുപാട് കടകൾ ഉണ്ടെന്ന് ഞങ്ങൾ അറിഞ്ഞു……. അതിൻറെ പേരിൽ അച്ഛൻ ഇനി വിഷമിച്ച് മറ്റു രോഗങ്ങളൊന്നും വരുത്തി വയ്ക്കരുത്……. അച്ഛൻ സ്നേഹപൂർവ്വം തന്നത് ഞാൻ തിരസ്കരിക്കുന്നത് അല്ല……. സ്നേഹപൂർവ്വം അച്ഛന് മടക്കി നൽകുന്നതാണ്……. ഇപ്പോൾ അച്ഛൻ ഇത് ആവശ്യമാണ്……..

അച്ഛൻ ഇത് വിറ്റോ പണയംവച്ച് തൽക്കാലം ഉള്ള കടങ്ങളൊക്കെ തീർക്കണം……. ” അത് വേണ്ട മോളെ…… അച്ഛൻ നിഷേധിച്ചു തന്നെ പറഞ്ഞു….. അത് പ്രതീക്ഷിച്ചതായിരുന്നു…. ” സ്വീകരിക്കണം……… ഒരു ഭർത്താവ് എന്ന നിലയിൽ എൻറെ കടമയാണ് അവൾക്കാവശ്യമുള്ള ഒക്കെ വാങ്ങി കൊടുക്കുക എന്നുള്ളത്…… അതിന് അച്ഛൻ എനിക്കൊരു അവസരം നൽകണം…….. വിവാഹത്തിനു മുൻപേ ഞാൻ പറഞ്ഞതാണ് ഒന്നും വേണ്ട എന്ന്….. പക്ഷേ അന്ന് അച്ഛൻ അച്ഛൻ കടമയാണ് എന്നത് കൊണ്ടാണ് ഇത്രയും തന്നത്…… അതുകൊണ്ടാണ് ഞാൻ അന്ന് അതിനെ എതിർക്കാതിരുന്നത്……. പക്ഷെ എന്നെങ്കിലും അത് തിരികെ തരണമെന്ന് ഞാൻ മനസ്സിൽ തീരുമാനിച്ചതായിരുന്നു…….

ഇവളെക്കാൾ വലിയ ഒരു ധനവും എനിക്ക് വേണ്ട അച്ഛാ……… ഇതാണ് ഏറ്റവും നല്ല അവസരം എനിക്ക് തോന്നുന്നത്…….. വേണ്ടന്ന് പറയല്ലേ…… അച്ഛന്റെ കൈകളിൽ പിടിച്ച് ശിവേട്ടൻ പറഞ്ഞപ്പോൾ അച്ഛൻ എതിർക്കാൻ കഴിയുന്നുണ്ടായിരുന്നില്ല……. അച്ഛൻറെ അനുവാദത്തോടെ തന്നെ ആഭരണങ്ങൾ നിറഞ്ഞ ബാഗ് അലമാരിയിൽ വെച്ചതിനു ശേഷം ഞങ്ങൾ പോകാനായി യാത്ര പറഞ്ഞ് ഇറങ്ങി……. അവിടെനിന്ന ദിവസങ്ങളിലെല്ലാം ശിവേട്ടൻ കുട്ടികൾക്ക് ഏട്ടൻ ആയിരുന്നു, അമ്മയ്ക്കും അച്ഛനും മകനായിരുന്നു, അമ്മയുടെ കണ്ണുകളിൽ നിന്ന് അറിയാൻ കഴിയുന്നുണ്ടായിരുന്നു……. ഒരുപക്ഷേ അന്ന് പറഞ്ഞതിൽ ഒക്കെ അമ്മ ഇപ്പോൾ കുറ്റബോധം അനുഭവിക്കുന്നുണ്ടായിരിക്കുമെന്ന് ആ നിമിഷം എനിക്ക് തോന്നിയിരുന്നു……..

ഇത് എന്റെ വിജയമാണ്…….. അപർണ സ്വന്തമായി എടുത്ത നിലപാട് തെറ്റിയിട്ടില്ല എന്നുള്ള എൻറെ വിജയം…… പിന്നീട് ക്ലാസ് തുടങ്ങുന്നതിനാൽ അപർണ എന്നും രാവിലെ കോളേജിലേക്ക് പോകും……. രാവിലെ നേരത്തെ എഴുന്നേറ്റ് ശിവനു ഉള്ള ആഹാരം തയ്യാറാക്കി കൊടുത്തു വിടും……. എന്താണെങ്കിലും ശിവൻ ഉള്ള ഭക്ഷണം സ്വന്തമായി ഉണ്ടാക്കണം എന്നത് അവൾക്ക് ചെറിയ ഒരു വാശി പോലെ ആയിരുന്നു……. ജീവിതം ഒരു ബുദ്ധിമുട്ടുകളും ഇല്ലാതെ സന്തോഷപൂർവ്വം മുന്നോട്ടുപോയത്……. ഒരു ദിവസം കോളേജിൽ വെച്ചാണ് അവൾ തലകറങ്ങി വീണത്……. ആരോ ഒരാൾ വിളിച്ചു പറഞ്ഞപ്പോൾ ആ വാർത്ത കേട്ടതും ശിവൻ പായുകയായിരുന്നു അവിടേക്ക്…….

ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ അവൻറെ ജീവാംശം അവളുടെ ഉദരത്തിൽ നാമ്പിട്ടു എന്ന സന്തോഷവാർത്ത കേട്ട നിമിഷം ശിവൻ അവളെ ഹോസ്പിറ്റൽ ആണെന്ന് പോലും നോക്കാതെ വാരിപ്പുണർന്നു പോയിരുന്നു. അവളുടെ ഉദരത്തിൽ തുടിക്കുന്ന തന്റെ ചോരയ്ക്ക് അവളുടെ വയറിനു മുകളിൽ കൂടി ഒരു സ്നേഹമുദ്രണം. ആ വാർത്ത രണ്ടു വീട്ടുകാർക്കും സന്തോഷം നൽകുന്ന ഒന്നായിരുന്നു……. എങ്കിലും രാത്രിയിൽ അവളുടെ മടിയിൽ കിടന്നുകൊണ്ട് ആർദ്രമായി ശിവൻ ചോദിച്ചു….. ” ദേഷ്യമുണ്ടോ എന്നോട്…… മനസ്സിലാവാതെ അവൾ ശിവൻറെ മുഖത്തേക്ക് തന്നെ നോക്കി…… “പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഇപ്പൊ ഇത് വേണ്ടായിരുന്നു എന്ന്……….. നിന്റെ സ്വപ്നം ആയിരുന്നില്ലേ പഠനം…… “

എന്തിനാ ശിവേട്ടാ ഇങ്ങനെയൊക്കെ പറയുന്നത്……. നമ്മുടെ കുഞ്ഞ് നമ്മുടെ അടുത്തെത്താൻ ആഗ്രഹിക്കുന്ന സമയം അത് വന്നോട്ടെ……. നമ്മൾ അങ്ങനെ ചിന്തിക്കേണ്ട കാര്യമുണ്ടോ……. ആ നിമിഷം അവളുടെ അണിവയറിൽ മുഖം താഴ്ത്തി അവൻ ഒരു ചുംബനം നൽകിയിരുന്നു……. തൻറെ കുഞ്ഞിന് നൽകുന്ന സമ്മാനം……. 🥀🥀🥀 ഹർഷനെ കാണാൻ തീരുമാനിച്ചു തന്നെയാണ് ശാലു ട്യൂഷൻ സെൻററിൽ എത്തുന്നത്………. കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷമാണ് ഹർഷൻ പുറത്തേക്ക് വന്നത്……. ശാലുവിനെ കണ്ടതും ആ മുഖത്ത് പരിചയഭാവത്തിൽ ഉള്ള ഒരു ചിരിയോടെ അവളുടെ അരികിലേക്ക് വരുമ്പോൾ തന്നെ അവളുടെ ഹൃദയതാളം മുറുകുന്നത് ശാലു അറിയുന്നുണ്ടായിരുന്നു…… “

ആരാ ഇത് ശാലുവോ….. എന്നെ കാണാൻ വേണ്ടി തന്നെ വന്നതാണോ….. ചിരിയോടെ ഹർഷൻ ചോദിച്ചു…. വർധിച്ച ഹൃദയമിടിപ്പോടെ നിൽക്കുമ്പോഴും അവന്റെ ചിരിയുടെ സൗന്ദര്യം അവൻ ആസ്വദിച്ചു. ” ഒന്ന് കാണാൻ വേണ്ടി തന്നെ വന്നതാണ്….. “പറഞ്ഞോളൂ…. ” ഇവിടെ വച്ച് എങ്ങനെ പറയുന്നത്……. കുറച്ചു മാറി നിന്നാലോ….. “അതിനെന്താ……. ഹർഷൻ അവളെ കൂട്ടി അല്പം മാറി നിന്നു…. ” എനിക്ക് ചേട്ടനോട് ഒരു കാര്യം….. അത് ഒരിക്കൽ അപ്പു ഏട്ടനോട് പറഞ്ഞിട്ടുള്ള കാര്യം ആണ്…. ” എന്താ ശാലു…..!! ” അത് പിന്നെ എനിക്ക്…… അന്ന് അപ്പു പറഞ്ഞ ഹർഷേട്ടനെ ഇഷ്ടപ്പെടുന്ന പെൺകുട്ടി അത് മറ്റാരുമല്ല…… ഞാനാണ്……!! ശാലുവത് പറഞ്ഞപ്പോഴേക്കും അവൻറെ മുഖത്ത് ഒരു അത്ഭുത ഭാവം തെളിയുന്നത് അവൾ കണ്ടിരുന്നു……. “

ശാലു……താൻ…. ” അതെ ചേട്ടാ…….. കുറെ കാലമായി എനിക്ക് ചേട്ടനെ ഇഷ്ടമായിരുന്നു……. തുറന്നുപറയാൻ ഭയമായിരുന്നു……. ഒരുപക്ഷേ സ്വീകരിച്ചില്ലെങ്കിലൊന്ന്…… പക്ഷേ ഇനിയും പറയാതിരുന്നാൽ അത് ശരിയാകുമെന്ന് തോന്നുന്നില്ല….. ” ശാലു ഞാൻ…. ” തന്നെ അങ്ങനെ ഒന്നും കണ്ടിട്ടില്ല എന്നല്ലേ പറയാൻ വരുന്നത്……. എങ്കിൽ ഇനി മുതൽ ഒന്ന് കണ്ടു നോക്കൂ…… അല്ലാതെ മറ്റു മറുപടിയൊന്നും എൻറെ പക്കൽ ഇല്ല…… എൻറെ മനസ്സിൽ അത്രമേൽ ആഴത്തിൽ ആണ് ഏട്ടനോടുള്ള സ്നേഹം……. “എന്റെ മനസ്സിൽ ഒരാൾ….. ” ഉണ്ടെന്ന് എനിക്കറിയാം……. അത്‌ അപർണ്ണ അല്ലേ…… പെട്ടെന്നുള്ള ശാലുവിന്റെ ആ വെളിപ്പെടുത്തലിൽ ഹർഷൻ തറഞ്ഞു നിന്നു പോയിരുന്നു….. അവൻ അവളുടെ മുഖത്തേക്ക് നോക്കി….. “

എനിക്ക് എങ്ങനെ മനസ്സിലായി എന്നല്ലേ…… ഞാൻ ഒരിക്കൽ പോലും ഹാർഷേട്ടനെ പ്രണയത്തോടെ അല്ലാതെ നോക്കിയിട്ടില്ല….. പക്ഷേ ഏട്ടൻ എപ്പോഴും പ്രണയത്തോട് നോക്കിയിരുന്നത് അപ്പുവിനെ ആയിരുന്നു…… എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു….. ഹർഷ ഏട്ടന്റെ ആ ഇഷ്ട്ടം മനസ്സിലാക്കി ഒരാൾ ഞാൻ ആയിരിക്കും ചിലപ്പോൾ……. അത്രമേൽ നിങ്ങളുടെ ഹൃദയ താളങ്ങളുടെ ദ്രുത ചലനങ്ങൾപോലും എനിക്ക് പരിചിതമായിരുന്നു……… പലപ്പോഴും ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ഒരു നോട്ടം എങ്കിലും എൻറെ നേർക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന്…… അത് ലഭിക്കാതെ പലപ്പോഴും പോകുന്നത് കാണുമ്പോൾ ചെറിയ വേദന തോന്നിയിട്ടുണ്ട്…… പക്ഷേ എനിക്കറിയാമായിരുന്നു ഒരിക്കലും അപ്പുവിന് ഏട്ടനെ അങ്ങനെ കാണാൻ കഴിയില്ല എന്ന്…..

അവൾക്ക് ഒരു ചേട്ടന്റെ ബഹുമാനം ആയിരുന്നു…… ആ വിശ്വാസം ഉള്ളതുകൊണ്ട് തന്നെയാണ് ധൈര്യപൂർവ്വം ഞാൻ ഹാർഷേട്ടനെ പ്രണയിച്ചത്…… ഇപ്പോഴും മനസ്സില് അപർണ്ണ ആയിരിക്കും എന്ന് എനിക്ക് അറിയാം….. പെട്ടെന്ന് മറക്കാൻ പറ്റില്ല….. പിന്നെ മറക്കുന്നത് വരെ കാത്തിരിക്കാൻ ഞാൻ തയ്യാറാണ്……. പക്ഷേ ഇങ്ങനെ ഒരാൾ കാത്തിരിക്കുന്നുണ്ട് എന്ന ഓർമ്മിക്കണം…… ” ശാലു…..!! ” മറുപടി ഒന്നും ഇപ്പോൾ പറയണ്ട….. ഇപ്പോ ഒന്നും പറയാൻ കഴിയില്ല…… നന്നായി ആലോചിച്ച് പതുക്കെ മറുപടി പറഞ്ഞാൽ മതി…… എൻറെ ഇഷ്ടം ചേട്ടനെ അറിയിക്കണം എന്ന് മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ…….

ഇനിയിപ്പോൾ കാത്തിരിക്കാൻ ഒരു പ്രത്യേക സുഖം ഉണ്ടാവും…… കാരണം എൻറെ മനസ്സിലെ ഇഷ്ടം അറിഞ്ഞിട്ട് ഉണ്ടല്ലോ…… പിന്നെ ഹർഷട്ടൻറെ പ്രാരാബ്ദങ്ങളും വിഷമങ്ങൾ ഒക്കെ ഏറ്റെടുക്കാൻ എനിക്ക് സന്തോഷം മാത്രമേയുള്ളൂ……. പോട്ടെ……!! അത്രയും പറഞ്ഞ് മറുപടിക്ക് പോലും കാത്തു നിൽക്കാതെ ശാലു ഇറങ്ങിപോകുമ്പോൾ ഹർഷൻ അവളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു……..ഒത്തിരി സ്നേഹത്തോടെ ✍ റിൻസി

ഹൃദയത്തിൻ താളമായി…..❣ : ഭാഗം 32

Share this story