❤️കലിപ്പന്റെ വായാടി❤️ : ഭാഗം 34

❤️കലിപ്പന്റെ വായാടി❤️ : ഭാഗം 34

എഴുത്തുകാരി: ശിവ നന്ദ

ചെറിയൊരു സംശയത്തോടെ ശിവേട്ടൻ എന്റെ കണ്ണുകളിലേക്ക് നോക്കി.ചിരിച്ച് കൊണ്ട് ഞാൻ തല ചെരിച്ച് പിടിച്ചു.ചൂണ്ട് വിരൽ കൊണ്ട് എന്റെ തടിയിൽ പിടിച്ചു നേരെ ആക്കികൊണ്ട് ശിവേട്ടൻ പുരികം പൊക്കി ചോദിച്ചു…”അതേ” എന്ന് ഞാൻ തലയാട്ടിയപ്പോഴുള്ള ശിവേട്ടന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തത് ആയിരുന്നു.ഏട്ടന്റെയും കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.എന്റെ വയറിൽ ചുണ്ട് ചേർത്ത് കൊണ്ട് ഏട്ടൻ മെല്ലെ തഴുകി.എന്നിട്ട് എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു….അങ്ങനെ ഈ കലിപ്പന്റെയും വായാടിയുടെയും പ്രണയത്തിന് ഒരു അവകാശി വന്നിരിക്കുന്നു……

വീട്ടിൽ വിളിച്ച് കഴിഞ്ഞ് ഗിരിയേട്ടൻ റൂമിലേക്ക് വരുമ്പോഴും ശിവേട്ടൻ എന്റെ വയറിൽ തഴുകികൊണ്ടിരിക്കുവായിരുന്നു. “റൊമാൻസ് കഴിഞ്ഞെങ്കിൽ ഞാൻ ഒന്ന് വന്നോട്ടെ??” വാതിലിൽ മുട്ടികൊണ്ട് ഏട്ടൻ അത് ചോദിച്ചപ്പോൾ ശിവേട്ടൻ കൂർപ്പിച്ചൊന്ന് നോക്കി.എന്നിട്ട് എന്റെ വയറ്റിലേക്ക് ചുണ്ട് ചേർത്ത് മെല്ലെ പറഞ്ഞു: “എന്റെ വാവൂട്ടിക്ക് കൊട്ടികളിക്കാൻ ഇവിടെയൊരു ചെണ്ട ഉണ്ട്ട്ടോ..പേര് ഗിരി” “പിന്നേ കൊട്ടാൻ ഇങ്ങ് വരട്ടെ. ഞാൻ ദേ ഇവളോടും പറഞ്ഞിട്ടുണ്ട്..എന്റെ മെക്കട്ട് കയറിയാൽ കാലിൽ പിടിച്ചു നിലത്ത് അടിക്കുമെന്ന്” “അതിന് ഇത്തിരി പുളിക്കും..എന്റെ മോളെ വേദനിപ്പിച്ചാൽ അന്ന് നിന്റെ അവസാനമാ” “മോളാണെന്ന് നീ തീരുമാനിച്ചാൽ മതിയോ?? ഇത് മോൻ ആണ്..

ഗിരിയുടെ മരുമകൻ..” കുഞ്ഞ് വയറ്റിലായാതെ ഉള്ളു.അതിന് മുൻപേ രണ്ടുംകൂടി തുടങ്ങിയിട്ടുണ്ട്. എന്തായാലും ഒരു കാര്യം ഉറപ്പായി..എന്റെ കൊച്ചിനെ വഷളാകാൻ അച്ഛനും മാമനും തമ്മിൽ മത്സരമായിരിക്കും.രണ്ട് പേരും ഈ സന്തോഷം ഒരാഘോഷം ആക്കാനുള്ള പുറപ്പാടിലാണ്. ഇപ്പോൾ തന്നെ നിഹിലയും സൗഭാഗ്യയും വിളിച്ച് സന്തോഷം അറിയിച്ചു.നന്ദുവേട്ടൻ ഡ്യൂട്ടിയിൽ ആയത് കൊണ്ട് രാത്രിയിൽ അമ്മയും ആയിട്ട് വീട്ടിലേക്ക് വരാമെന്ന് പറഞ്ഞു.സച്ചിയേട്ടൻ മുത്തശ്ശിയേയും കൂട്ടി വീട്ടിൽ എത്തും.എന്റെ കുഞ്ഞിന്റെ ഭാഗ്യമാണ് ഇതുപോലൊരു കുടുംബം.അവന്റെ വരവിനെ ഇത്രത്തോളം ആഘോഷമാക്കുന്നവർ അവൻ വന്ന് കഴിയുമ്പോൾ എന്താകും…..

ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ ഒരാഘോഷത്തിന്റെ തയാറെടുപ്പ് വീട്ടിൽ നടക്കുന്നുണ്ട്.കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ നല്ല പായസത്തിന്റെ മണം കിട്ടി.നേരെ അടുക്കളയിലേക്ക് ചെന്നപ്പോൾ മുത്തശ്ശി പായസത്തിലേക്ക് ഏലക്കാപൊടി ചേർക്കുവായിരുന്നു.അമ്മ ഉണ്ണിയപ്പം ഉണ്ടാകുന്ന തിരക്കിലും.എന്നെ കണ്ടതും രണ്ടാളും അതൊക്കെ വിട്ട് എന്നെ വന്ന് പൊതിഞ്ഞു.സ്നേഹം കണ്ടാൽ തോന്നും ഞാൻ അങ്ങ് അമേരിക്കയിൽ നിന്നും വർഷങ്ങൾക്ക് ശേഷം വന്നതാണെന്ന്.. “അച്ഛൻ എവിടെ അമ്മേ??” “കുറച്ച് പലഹാരങ്ങൾ വാങ്ങാൻ സച്ചിയുടെ കൂടെ പോയേക്കുവാ.ഇപ്പോൾ എത്തും” “അല്ല നിങ്ങൾക്കൊക്കെ ഇതെന്താ പറ്റിയത്??

ഈ ഉണ്ണിയപ്പവും പായസവും തന്നെ അധികമാ..അതിന്റെ കൂടെ വേറെ പലഹാരം..എല്ലാവർക്കും വട്ടാ” “മുത്തശ്ശിയുടെ കുറുമ്പതി അമ്മ ആകാൻ പോകുന്നെന്ന് അറിയുമ്പോൾ ആ സന്തോഷം ഇങ്ങനെയൊക്കെ അല്ലേ ഞങ്ങള്ക്ക് പ്രകടിപ്പിക്കാൻ പറ്റു.” “ഓഹോ അപ്പോൾ ഈ സ്നേഹം ഒന്നും എന്നോടല്ല അല്ലേ..ഇപ്പോഴേ ആർക്കും എന്നെ വേണ്ടാതായി” “പ്രസവം കഴിയുമ്പോൾ നിന്റെ ജീവിതത്തിലും ഈ കുഞ്ഞ് കഴിഞ്ഞേ മറ്റാർക്കും പ്രാധാന്യം ഉണ്ടാകു..അതാണ്‌ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം.” അത് കേട്ടപ്പോൾ പെട്ടെന്ന് എനിക്ക് ശിവേട്ടനെ ഓർമ വന്നു.മുത്തശ്ശിയേയും അമ്മയെയും വീണ്ടും പാചകലോകത്തേക്ക് വിട്ടിട്ട് ഞാൻ റൂമിൽ വന്നു.

ശിവേട്ടൻ ഓഫീസിലെ ആരോടോ സംസാരിക്കുവായിരുന്നു.ഞാൻ ഏട്ടനെ തന്നെ നോക്കി നിന്നു.കുറച്ച് കഴിഞ്ഞ് ഫോൺ വെച്ചിട്ട് ഏട്ടൻ എന്നെ അടുത്തേക്ക് വിളിച്ചു. “ശിഖയെ കണ്ടെത്തിയിട്ടേ നിന്റെ അടുത്തേക്ക് വരത്തോളു എന്നൊക്കെ പറഞ്ഞെങ്കിലും ഞാൻ ഇന്ന് തന്നെ വന്നേനെ.എന്റെ പൊട്ടിപ്പെണ്ണിന്റെ വട്ടത്തരങ്ങൾ ക്ഷമിക്കേണ്ടത് ഞാൻ അല്ലേ” “വട്ടത്തിയുടെ പൊട്ടൻ അല്ലേ ആള്.അതുകൊണ്ട് വരുമെന്ന് എനിക്ക് അറിയാരുന്നു” “എന്റെ വാവ വന്നത് കൊണ്ട് ഞാൻ ഇനി നിന്റെ വാശികൾ ഒക്കെ ക്ഷമിക്കും.എന്റെ ഗൗരി ഏറ്റവും ഹാപ്പി ആയിട്ട് ഇരിക്കണം.” “അപ്പോൾ ശിവേട്ടനും വാവയ്ക്ക് വേണ്ടിയാണോ എന്നെ ഇനി സ്നേഹിക്കുന്നത്?”

“നീ എന്താ ഇങ്ങനെ ചോദിക്കുന്ന??” “പറ ഏട്ടാ..നമ്മുടെ കുഞ്ഞ് വരുമ്പോൾ നമുക്കിടയിൽ അകൽച്ച ഉണ്ടാകുമോ??” “ആരാ നിന്നോട് ഈ വട്ടൊക്കെ പറഞ്ഞ് തന്നത്?? നമുക്കിടയിൽ ഒരു കുഞ്ഞ് വരുമ്പോൾ മനുഷ്യൻ എന്നെ ജന്മത്തിൽ നമ്മൾ പൂർണമാകില്ലേടാ..എന്റെ തുടിപ്പിനെ ഈ വയറ്റിൽ സുരക്ഷിതമായി കൊണ്ട് നടക്കുന്നതും അതുമൂലം ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ എല്ലാം സഹിച്ചും എല്ലുനുറുങ്ങുന്ന വേദന അനുഭവിച്ചും എനിക്ക് എന്റെ പൊന്നിനെ തരുന്നത് എന്റെ ഈ പെണ്ണല്ലേ..ആ നിന്നെ എത്ര സ്നേഹിച്ചാലും എനിക്ക് മതിയാകുമെന്ന് തോന്നുന്നുണ്ടോ???” ശിവേട്ടന്റെ ഈ വാക്കുകൾ മതിയായിരുന്നു എന്റെ മനസ്സിൽ തോന്നിയ ഭാരം ഇല്ലാതാകാൻ.

ശിവേട്ടന്റെ തോളിലേക്ക് ഞാൻ ചാഞ്ഞു.എന്റെ കവിളിൽ മെല്ലെ തട്ടി ശിവേട്ടൻ എന്നെ ചേർത്ത് പിടിച്ചു.പതിയെ ആ ചുണ്ടുകൾ എന്റെ മുടിയിഴകൾക്കിടയിലൂടെ ചെവിയിൽ പതിഞ്ഞത് ഞാൻ അറിഞ്ഞു..ചുംബനങ്ങളുടെ ശക്തി കൂടി വന്നു..വാതിൽ തുറന്ന് കിടക്കുന്നത് ഒക്കെ മറന്ന് ഞാനും അതിൽ അലിഞ്ഞ് ചേർന്നു.അപ്പോഴാണ് സച്ചിയേട്ടൻ മുറിയിലേക്ക് കയറി വന്നത്. “പെങ്ങ…..ശ്ശ്…സോറി…” “എന്താടാ കോപ്പേ??” “കൊച്ചൊന്ന് വയറ്റിലായി..എന്നിട്ടും ഈ റൊമാൻസിന് ഒരു കുറവും ഇല്ല.അറ്റ്ലീസ്റ്റ് കതക് അടക്കുക എങ്കിലും ചെയ്യണം.എന്നിട്ട് അബദ്ധത്തിൽ കയറി വന്ന എനിക്കാ കുറ്റം” “നീ നിന്ന് കഥാപ്രസംഗം നടത്താതെ വാതിൽ അടച്ചിട്ട് പോടാ” “ബാക്കി ഇനി രാത്രിയിൽ മതി.

ഇപ്പോൾ ഇവളെ ഞാൻ കൊണ്ട് പോകുവാ” “എങ്ങോട്ട്?” “അവിടെ പായസവും പലാഹാരങ്ങളും ഒക്കെ റെഡി ആയി.ഇനി അതൊക്കെ ഇവളെ കഴിപ്പിക്കണം.നീ വാ ഗൗരി” സച്ചിയേട്ടനൊപ്പം പോകാനായി ഞാൻ എഴുന്നേറ്റപ്പോൾ ശിവേട്ടൻ എന്നെ പിടിച്ചു നിർത്തി. “നീ പൊയ്ക്കോ.ഞങ്ങൾ കുറച്ച് കഴിഞ്ഞ് വന്നോളാം” “ഓ ശരി..ഞാൻ പോയി അവരോടൊക്കെ പറഞ്ഞേക്കാം നിങ്ങൾ ഇവിടെ ഉമ്മ വെച്ച് കളിക്കുവാണെന്ന്.” “എന്റെ ശിവേട്ട ഒന്ന് വിട്ടേ..വെറുതെ എന്നെ നാണംകെടുത്തല്ലേ” ശിവേട്ടന്റെ കൈ വിടുവിച്ചു സച്ചിയേട്ടന് ഒരു ഇടിയും കൊടുത്ത് ഞാൻ പുറത്തേക്ക് ഇറങ്ങി.അവിടെ ടേബിൾ നിറച്ച് സാധനങ്ങൾ ആയിരുന്നു.ജിലേബി, ലഡു, അച്ചപ്പം, ഉണ്ണിയപ്പം,..അങ്ങനെ കുറേ ഐറ്റംസ്.

അതെല്ലാം എന്നെ കൊണ്ട് കഴിപ്പിക്കാൻ തയാറെടുത്തു നിൽക്കുവാണ് മുത്തശ്ശിയും അമ്മയും.പിന്നെ അവിടെയൊരു യുദ്ധം ആയിരുന്നു.ഇടയ്ക്ക് എല്ലാവരും ചേർന്ന് ശിവേട്ടനെയും പിടിച്ചിരുത്തി കഴിപ്പിക്കുന്നുണ്ട്.എന്തായാലും കഷ്ടപ്പെട്ട് ഞാൻ maintain ചെയ്തു കൊണ്ട് വന്ന എന്റെ ബോഡിയുടെ കാര്യത്തിൽ ഒരു തീരുമാനം ആകുമെന്ന് ഉറപ്പായി. രണ്ട് ദിവസം നിന്നിട്ട് പോയാൽ മതിയെന്ന് പറഞ്ഞെങ്കിലും ശിവേട്ടനെ പിരിഞ്ഞിരിക്കാൻ പറ്റില്ലെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ വീട്ടിലേക്ക് വന്നു.ഏഴാം മാസം മുതൽ എന്റെ വീട്ടിൽ ആയിരിക്കുമല്ലോ..അതുവരെ എനിക്ക് ശിവേട്ടൻ അടുത്ത് വേണം..എങ്കിലല്ലേ ഓരോ ആഗ്രഹങ്ങൾ പറഞ്ഞ് സാധിപ്പിക്കാൻ പറ്റു..

രാത്രി ആയപ്പോൾ നന്ദുവേട്ടനും അമ്മയും വന്നു.അമ്മയും മുത്തശ്ശിയും കൂടി ഓരോ കാര്യങ്ങളും എനിക്ക് പറഞ്ഞ് തരുന്നതും കേട്ട് ഏട്ടന്മാർ രണ്ടും അടുത്ത് തന്നെയിരുന്നു.ഈ സമയത്ത് ഉണ്ടായേക്കാവുന്ന മാനസിക പ്രശ്നങ്ങളും അപ്പോൾ താങ്ങായി കൂടെ നിൽക്കേണ്ടത് ഭർത്താവ് ആണെന്നും ഒക്കെ പറഞ്ഞു..എല്ലാത്തിനും ശിവേട്ടൻ പുഞ്ചിരിയോടെ തലയാട്ടുന്നുണ്ടായിരുന്നു..ആ കാര്യത്തിൽ എനിക്ക് എന്തായാലും പേടിക്കേണ്ടി വരില്ല…ശിവേട്ടൻ എന്നോടൊപ്പം ഉണ്ടാകും.. രാത്രി ഏറെ വൈകിയിട്ടും ശിവേട്ടൻ ഉറങ്ങുന്ന ലക്ഷണമില്ല..അച്ഛൻ ആകാൻ പോകുന്നതിന്റെ എക്സൈറ്റ്മെന്റിലാണ് ആള്. “മോളായിരിക്കും അല്ലേ ഗൗരി??”

“മോനായാൽ എന്താ??” “ഏയ് കുഴപ്പമൊന്നുമില്ല..എങ്കിലും മോളാണെങ്കിൽ നമുക്ക് എങ്ങനെ വേണമെങ്കിലും ഒരുക്കാലോ..” “മ്മ്മ്..അത് ശരിയാ..” “ഇപ്പോൾ ഇങ്ങനെ ഒരു വിശേഷം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചതേ അല്ല” “ഹ്മ്മ്..എല്ലാം നാഗത്താന്മാരുടെ ഐശ്വര്യം” “എന്താ??? ” “അല്ല..അന്ന് വർമ്മ സർ പറഞ്ഞത് പോലെ കാവിൽ വിളക്ക് വെച്ചത് കൊണ്ടാകും പെട്ടെന്ന് തന്നെ റിസൾട്ട്‌ കിട്ടിയത്” “ഓ..അപ്പോൾ എന്റെ കഷ്ടപ്പാടിന് ഒരു വിലയും ഇല്ലല്ലേ” കൊച്ചുകുട്ടികളെ പോലെ പിണങ്ങികൊണ്ട് ശിവേട്ടൻ തിരിഞ്ഞ് കിടന്നു..അത് കാണാൻ വേണ്ടി തന്നെയാ ഞാൻ അങ്ങനെ പറഞ്ഞത്..

ശിവേട്ടനെ വട്ടം പിടിച്ചുകൊണ്ടു ഞാൻ ചേർന്ന് കിടന്നു. “പോയി നിന്റെ നാഗത്താന്മാരെ പിടിക്ക്” എന്റെ കൈ പിടിച്ചു മാറ്റിക്കൊണ്ട് ശിവേട്ടൻ പറഞ്ഞു. “ശ്ശോ..അങ്ങനെ ഒന്നും പറയല്ലേ ഏട്ടാ..” എന്നെ നോക്കി കൊണ്ട് ശിവേട്ടൻ മെല്ലെ തിരിഞ്ഞ് വന്നു എന്റെ നെറ്റിയിൽ ഉമ്മ വെച്ചു. “എല്ലാവരുടെയും അനുഗ്രഹം ഉണ്ട് നമ്മുടെ കുഞ്ഞിന്..പോരേ” ചിരിച്ചുകൊണ്ട് ഞാൻ തലയാട്ടിയപ്പോഴേക്കും ശിവേട്ടൻ ഒന്നുകൂടി എന്നിലേക്ക് ചേർന്ന് വന്നു.ഉദ്ദേശം മനസ്സിലായതും ഞാൻ ഏട്ടനെ തടഞ്ഞു. “അതേ..വയറ്റിൽ ഒരാളുണ്ട്..ഏട്ടന്റെ ഒരു പരിപാടിയും നടക്കില്ല” “അയ്യോ..അപ്പൊ പിന്നേ ഞാൻ എന്ത് ചെയ്യും??” “വെയിറ്റ് ചെയ്യണം” “ശ്ശേ …” നഷ്ടബോധത്തോടെ ഏട്ടൻ കൈ തലക്ക് പിറകെ വെച്ചുകൊണ്ട് മലർന്ന് കിടന്നു.

അത് കണ്ടപ്പോൾ എനിക്ക് ചിരിക്കാതിരിക്കാൻ പറ്റിയില്ല. “അതേ..ഉമ്മ വെക്കുന്നതിന് കുഴപ്പമില്ലല്ലോ” “അതും പറ്റില്ല..” “എടി കള്ളീ…” ചുംബനങ്ങൾ കൊണ്ട് ആ രാത്രിയെ പുണരുമ്പോൾ ആകാശത്ത് ഒരായിരം നക്ഷത്രങ്ങൾ ഞങ്ങൾക്കായി കണ്ണുചിമ്മുന്നുണ്ടായിരുന്നു. ********** ഒരു മാസം കൊണ്ട് തന്നെ ഞാൻ ഒരു പരുവമായി.നല്ലത് പോലെ ആഹാരം പോലും കഴിക്കാൻ പറ്റുന്നില്ല.ഇങ്ങനെയുമുണ്ടോ ഒരു ഛർദി…രാത്രി ആകുമ്പോൾ കാലുവേദനയും നടുവേദനയും.പാവം ശിവേട്ടൻ ആണ് ഉറക്കമൊഴിഞ്ഞ് എന്റെ കൂടെ ഇരിക്കുന്നത്.വീട്ടിൽ പോയി നിക്കാമെന്ന് ഞാൻ പറഞ്ഞെങ്കിലും ശിവേട്ടൻ സമ്മതിച്ചില്ല..

ഏട്ടന് ഒരു സമാധാനവും കാണില്ലെന്ന പറയുന്നത്.അതോടെ ഒരു കാര്യം എനിക്ക് മനസിലായി..ഒരു കുഞ്ഞ് വരുന്നതോടെ സ്ത്രീ മാത്രമല്ല പുരുഷനും ഒരുപാട് മാറ്റങ്ങൾ സംഭവിക്കും.ഇതുപോലെ കുറേ അസ്വസ്ഥതകൾ ഉള്ളത് കൊണ്ട് മിക്കപ്പോഴും ക്ലാസിനു പോകാൻ പറ്റാറില്ല.പോകുന്ന ദിവസം ശിവേട്ടൻ ആണ് കൊണ്ടാകുന്നതും വിളിച്ചുകൊണ്ടു വരുന്നതും.കോളേജിൽ എത്തിയാൽ പിന്നേ ഞാൻ നിഹിലയുടെ കൺട്രോളിൽ ആണ്.ഞാൻ ഒന്ന് കുനിയാൻ പോലും ആ പെണ്ണ് സമ്മതിക്കില്ല. ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ മുതൽ വല്ലാത്ത ഒരു നെഗറ്റീവ് ഫീൽ ആണ്.എന്തോ ഒരു അശുഭ വാർത്ത വരാൻ പോകുന്നത് പോലെ.

ശിവേട്ടനോട് പറഞ്ഞപ്പോൾ എന്റെ വെറും തോന്നലാണെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.കോളേജിലേക്ക് പോകുംവഴി അമ്പലത്തിൽ കയറി തൊഴുതു.എന്നിട്ടും മനസ്സിന് ഒരു സമാധാനവും കിട്ടിയില്ല.ക്ലാസ്സിൽ ഇരിക്കുമ്പോഴും അത് തന്നെയായിരുന്നു അവസ്ഥ.പതിവിനു വിപരീതമായി വൈകിട്ട് ഗിരിയേട്ടൻ വിളിക്കാൻ വന്നതുംകൂടി ആയപ്പോൾ എന്റെ ആധി കൂടി. “ശിവേട്ടന് എവിടെ??” “പറയാം നീ കയറ്” “ഏട്ടാ എന്റെ ശിവേട്ടന് എന്താ പറ്റിയ??” “എന്റെ പൊന്ന് ഗൗരി..അവന് ഒന്നും പറ്റിയിട്ടില്ല.ശിഖയെ കുറിച്ച് എന്തോ ഇൻഫർമേഷൻ കിട്ടിയെന്നും പറഞ്ഞ് അനന്ദുവും ആയിട്ട് പോയേക്കുവാ.നിന്നെ വീട്ടിലേക്ക് കൊണ്ട് പോകാൻ പറഞ്ഞു.

അവൻ വന്ന് കൂട്ടികൊണ്ട് പൊയ്ക്കോളാമെന്ന്” ഗിരിയേട്ടന്റെ വാക്കുകൾ കേട്ടപ്പോൾ ഒരേ സമയം സന്തോഷവും ടെൻഷനും ഉണ്ടായി.നന്ദുവേട്ടന്റെ കാത്തിരിപ്പ് ഇന്നത്തോടെ അവസാനിക്കും..പക്ഷെ അത് നല്ല രീതിയിൽ ആയിരിക്കുമോ…അതോ???? 4 വർഷം ആയിട്ട് ശിഖ ചേച്ചിയെ കുറിച്ച് ഒന്നും അറിയാൻ കഴിഞ്ഞിട്ടില്ല..ഈ കാലയളവിനുള്ളിൽ ചേച്ചിക്ക് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കിൽ..അത് നന്ദുവേട്ടനെ വേദനിപ്പിക്കുന്ന ഒന്നാണെങ്കിൽ….ഇല്ല അങ്ങനെ ഒന്നും സംഭവിക്കില്ല… ഒരുപാട് ചോദ്യങ്ങളുമായാണ് ഞാൻ ശിവേട്ടനെ കാത്തിരുന്നത്.വിളിച്ച് നോക്കിയപ്പോൾ ഫോൺ ഓഫ്‌ ആയിരുന്നു.സമയം കഴിയുംതോറും എന്തായെന്ന് അറിയാനുള്ള ആകാംഷയും കൂടി വരുന്നുണ്ടായിരുന്നു.

കുറച്ച് കഴിഞ്ഞപ്പോൾ തന്നെ ശിവേട്ടൻ വന്നു.മുഖത്ത് വല്ലാത്തൊരു ഭാവം.സത്യം പറഞ്ഞാൽ ഒന്നും ചോദിക്കാൻ എനിക്ക് തോന്നിയില്ല.ആഹാരം കഴിക്കാൻ അമ്മ വിളിച്ചപ്പോൾ പുറത്തുനിന്നും കഴിച്ചെന്ന് പറഞ്ഞു.അത് അത്ര വിശ്വസനീയമായി എനിക്ക് തോന്നിയില്ല.’എന്തായെന്ന്’ ഗിരിയേട്ടൻ ചോദിച്ചപ്പോൾ ഒന്ന് നോക്കിയതല്ലാതെ ശിവേട്ടൻ ഒന്നും പറഞ്ഞില്ല.യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി.കാറിൽ തീർത്തും നിശബ്ദത ആയിരുന്നു.ഇതിൽ കൂടുതൽ എനിക്ക് സഹിച്ചിരിക്കാൻ പറ്റില്ല..അത് കൊണ്ട് ചോദിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. “ഏട്ടാ…” “മ്മ്” “എന്തായി??” “എന്ത്?” “എന്തെന്നോ?? ഇത്രയും നേരം ഏട്ടനും നന്ദുവേട്ടനും പോയത് എവിടെയാ..അതെന്തായെന്ന്??”

“എന്താകാൻ?.? ” “മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കല്ലേ ശിവേട്ട…കാര്യം പറ..ചേച്ചിയെ കണ്ടോ??” “ഇല്ല” “അതിന്റെയാണോ ഈ മൂഡോഫ്??” “മൂഡോഫോ??ഞാനോ..അതും അവൾക് വേണ്ടി…നിന്നോടൊക്കെ ഒരായിരം തവണ ഞാൻ പറഞ്ഞതല്ലേ അവൾ ചതിച്ചതാണെന്ന്.അപ്പോൾ നീയും എന്നെ കുറ്റപ്പെടുത്തി.എന്റെ നന്ദുവിന്റെ ജീവിതം വെച്ച അവൾ കളിച്ചത്..വെറുതെ വിടില്ല ഞാൻ” “എന്തൊക്കെയാ ഏട്ടൻ ഈ പറയുന്നത്?? ചേച്ചിയോടുള്ള ഈ വെറുപ്പ് ആദ്യം മാറ്റ്..എന്നിട്ട് ചേച്ചിയെ അന്വേഷിക്ക്..അപ്പോൾ കിട്ടും” “കിട്ടിയിട്ട് എന്തിനാടി..ഏഹ്..പുഴുങ്ങി തിന്നാനോ??” “ശിവേട്ട….” “നിനക്ക് അറിയണോ അവൾ എവിടെയാണെന്ന്?? അവൾക് എന്താ സംഭവിച്ചതെന്ന്…എങ്കിൽ പറയാം…അവൾടെ വിവാഹം കഴിഞ്ഞു…ഇപ്പോൾ മൂന്ന് വർഷം ആയി……..”….. (തുടരും)

❤കലിപ്പന്റെ വായാടി❤ : ഭാഗം 33

Share this story