തിരിച്ചു വരവ് : ഭാഗം 23

തിരിച്ചു വരവ് : ഭാഗം 23

എഴുത്തുകാരി: അശ്വതി കാർത്തിക

പിന്നേ എല്ലാം പെട്ടെന്നായിരുന്നു….. ഒരു ഓഡിറ്റോറിയത്തിൽ വച്ച് കല്യാണം… അധികം ആൾക്കാരെ ഒന്നും ക്ഷണിച്ചില്ല അത്യാവശ്യം ബന്ധുക്കളും സുഹൃത്തുക്കളും മാത്രം….. 💚💚💚💚💚 കല്യാണ വേഷത്തിൽ മായ അതീവ സുന്ദരിയായി…….. മായേ എല്ലാവർക്കും ഒരുപാട് ഇഷ്ടം ആയി… സദ്യ കഴിഞ്ഞ ഉടനെ ജാനീയും അമ്മയും ഒക്കെ പുതിയ മരുമകളേ സ്വീകരിക്കാൻ ആയി വീട്ടിലേക്ക് പോയി….. രണ്ടരയോട് കൂടെ ആണ് ഗൃഹ പ്രവേശം…… വീട്ടിലേക്ക് വന്ന പുതിയ മരുമകളെ അമ്മ നിലവിളക്കും കൊടുത്ത് സ്വീകരിച്ചു….. സകല ദൈവങ്ങളെയും മനസ്സിൽ വിചാരിച്ച് മായ നിലവിളക്കുമായി വീട്ടിലെ പുതിയ മരുമകളായി…… വൈകിട്ട് ഒരു ചെറിയ പാർട്ടി കൂടെ ഉണ്ട്…..

അതിന്റെ തിരക്കിലാണ് എല്ലാവരും….. ജാനി യും സേതുവും കൂടെയാണ് മായേ ഒരുക്കുന്നത്….. വീട്ടിൽ തന്നെ ആണ് പാർട്ടി….. സിമ്പിൾ ഡിസൈനിലുള്ള കറുത്ത ഒരു സാരിയാണ് മായ അണിഞ്ഞത്…. അതിന് മാച്ചായി കാർത്തിയും. നിറയെ ബൾബുകൾ ഒക്കെ വെച്ച് അലങ്കരിച്ച് മനോഹരമായ മുറ്റത്ത് ചെറിയ ഒരു സ്റ്റേജും…. ബിസിനസിലെ സുഹൃത്തുക്കളും ഓഫീസിലെ സ്റ്റാഫും അങ്ങനെ എല്ലാവരും എത്തിയിട്ടുണ്ട്…… എല്ലാവരും നവദമ്പതികൾക്ക് ആശംസകൾ നേർന്നു…… ❣❣❣❣❣❣❣

ജാനിയും പാർവതിയും കൂടെ സെറ്റ് മുണ്ട് ഉടുപ്പിക്കുകയാണ് മായേ….. സെറ്റ് ഒക്കെ ഉടുത്ത കഴിഞ്ഞപ്പോഴേക്കും അമ്മ കയ്യിൽ ഒരു ഗ്ലാസ് പാലുമായി വന്നു……. വിറയ്ക്കുന്ന കൈകളോടെ മായ കാർത്തിയുടെ റൂമിലേക്ക് ചെന്നു….. വാതിൽ തുറന്നപ്പോൾ തന്നെ ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന കാർത്തിയെ കണ്ടു……… ഫോൺ വിളി തീരുന്ന വരെ അവൾ പാൽഗ്ലാസുമായി അവിടെ നിന്നു…. ഫോൺവിളി കഴിഞ്ഞ കാർത്തി കണ്ടത് പാൽ ഗ്ലാസുമായി ഒരേ നിലനിൽക്കുന്ന മായയേണ്…… #കാർത്തി ::: താൻ എന്നാ ഇങ്ങനെ നിക്കുന്നെ….. അവിടെ എങ്ങാനും ഇരുന്നൂടെ…… #മായ :: അതല്ല ഈ പാൽ….. കുടിക്കണ്ടേ നമ്മൾ……അങ്ങനെ ഒരു ചടങ്ങ് ഇല്ലേ….. #കാർത്തി ::: ആ….

അതാണോ ഒരു മിനിറ്റ് ഞാൻ ഒന്ന് മുഖം കഴുകിയിട്ട് വരാം…… കാർത്തി വന്നു പാൽഗ്ലാസ് മായയുടെ കൈയിൽ നിന്നും മേടിച്ചു….. ഇന്ന് മുതൽ സുഖവും ദുഃഖവും സന്തോഷവും സങ്കടവും എല്ലാം പരസ്പരം പങ്കുവക്കും എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഞങ്ങൾ ഈ പാൽ പകുത്തു കുടിക്കാൻ പോകുന്നു…… കാർത്തിയുടെ പറച്ചിൽ കേട്ട് മായ്ക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല…… പൊട്ടിച്ചിരിക്കുന്ന അവളെ കാർത്തി നോക്കി നിന്നു….. കാർത്തിക് തന്നെ തന്നെയാണ് നോക്കുന്നത് എന്ന് കണ്ടപ്പോൾ അവൾക്ക് വല്ലാത്ത നാണം തോന്നി…. പെട്ടെന്ന് തന്നെ ചിരി നിർത്തി…… അവളുടെ കാണിച്ചു കൂട്ടലുകൾ കണ്ട് കാർത്തിക്കും ചിരിവന്നു… കാർത്തി പകുതി പാൽ കുടിച്ചിട്ട് ബാക്കി അവൾക്കും കൊടുത്തു…..

#മായ ::: അത്‌ ഇല്ലേ….. ഞാൻ ഈ സെറ്റ് മുണ്ട് മാറ്റി വേറെ ഡ്രസ്സ്‌ ഇട്ടോട്ടെ…. ഭയങ്കര ബുദ്ധിമുട്ട്…… #കാർത്തി ::: എടോ അത് എന്തിനാണ് എന്നോട് ചോദിക്കുന്നത്….. തനിക്ക് കംഫർട്ടബിൾ ആയ വേഷം ഇടാം…. എനിക്ക് അതിന് ഒരു കുഴപ്പവും ഇല്ല.. തനിക്ക് ആവശ്യമായ എല്ലാ കബോർഡിൽ ഉണ്ട്…. എന്തെങ്കിലും വേണമെങ്കിൽ നമുക്ക് നാളെ പുറത്തു പോകുമ്പോ മേടിക്കാം…. മായ കബോർഡ് നിന്നും ഒരു ചുരിദാർ എടുത്ത് മാറാനായി ബാത്റൂമിലേക്ക് പോയി… മായ ബാത്റൂമിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ കാത്തിരിക്കുന്ന കാർത്തിയെ ആണ് കണ്ടത്…… #കാർത്തി ::: താൻ ഇവിടെ ഇരിക്ക്… കാർത്തി കട്ടിൽ തന്റെ ഒപ്പം ഇരിക്കാൻ അവളെ വിളിച്ചു….. തനിക്ക് എന്തെങ്കിലും ആവശ്യമോ ആഗ്രഹമോ ഉണ്ടെങ്കിൽ എന്നോട് പറയണം….. അത് ഇനി എന്തായാലും….

എല്ലാം നടത്തിത്തരാം എന്നൊന്നും ഞാൻ പറയുന്നില്ല….. ഞാൻ ഒരു സാധാരണ മനുഷ്യൻ അല്ലേ…. അപ്പോൾ കുറച്ചു പരിമിതികൾ ഒക്കെ ഉണ്ടാവും….. എന്നാലും എന്നെക്കൊണ്ട് പറ്റുന്ന ഒക്കെ നടത്തി തരും….. ഇന്നുമുതൽ എന്റെ ജീവിതത്തിൽ എന്റെ അമ്മയ്ക്കുള്ള അതേസ്ഥാനം തന്നെ തനിക്കും ഉണ്ട്…… എന്റെ എല്ലാ കാര്യത്തിലും ഇടപെടാനുള്ള സ്വാതന്ത്ര്യം ഉണ്ട്….. പിന്നെ ഇവിടുത്തെ എല്ലാ കാര്യത്തിലും പരമാവധി ഇടപെടണം….. എല്ലാവരും ആയിട്ടും നല്ല സ്നേഹത്തിൽ നിൽക്കണം….. #മായ :::എനിക്ക് മനസ്സിലാവുന്നുണ്ട്….. #കാർത്തി ::: നമുക്ക് കിടക്കാം എന്ന…. നല്ല ക്ഷീണം ഇല്ലേ….. പിന്നേ മായേ….. ആദ്യം നമുക്ക് നല്ല സുഹൃത്തുക്കളായി പരസ്പരം മനസ്സിലാക്കി ജീവിക്കാം……

മനസ്സുകൾ ഒന്നായിട്ട് നമുക്ക് ശരിക്കും ഒരു ജീവിതം തുടങ്ങാം അതുപോരെ….. ഞാൻ തനിക്ക് നല്ലൊരു സുഹൃത്തു ആയിരിക്കും… അത്‌ പോലെ നല്ലൊരു ഭർത്താവും….. പരസ്പരം ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാം അറിഞ്ഞിരുന്നു ശേഷം ഒരു ജീവിതം തുടങ്ങുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നുന്നു….. #മായ ::: അത് മതി ശരിക്കും ഞാനും അതാണ് ആഗ്രഹിച്ചത്….. അന്ന് കാർത്തി എന്നെ വന്നു കണ്ടതുമുതൽ ഇന്ന് ഈ നിമിഷം വരെ എനിക്ക് മനസ്സിൽ അകാരണമായ ഒരു ഭയം ഉണ്ടായിരുന്നു…… ഇപ്പൊ അത്‌ മാറി…… കാർത്തി പറഞ്ഞതുപോലെ നമുക്ക് ആദ്യം നല്ലൊരു സുഹൃത്ത് ആവാം….

അതു കഴിഞ്ഞ് ജീവിതം തുടങ്ങാം….. #കാർത്തി ::: അപ്പൊ കിടക്കാം…. സിനിമയിൽ ഒക്കെ കാണുന്ന പോലെ ഞാൻ കാട്ടിലിന്റെ ഒരു ഓരം ചേർന്ന് കിടക്കണ്ട…. ഞാൻ പറഞ്ഞില്ലേ എന്റെ താലി തന്റെ കഴുത്തിൽ വീണത് മുതൽ എന്നിൽ എല്ലാ അധികാരവും തനിക്കുണ്ട്…. രണ്ടാളും പരസ്പരം ഗുഡ്നൈറ്റ് പറഞ്ഞ് കിടന്നു…… ഉറക്കത്തിൽ എപ്പഴോ മായ കാർത്തിയുടെ നെഞ്ചിലെ ചൂടിലേക്ക് പറ്റി ചേർന്നു….. ❣❣

ഗിരി റൂമിൽ എത്തിയപ്പോഴേക്കും ജാനി കിടന്നിരുന്നു……. അവളെ ഒന്ന് നോക്കിയിട്ട് ഗിരി കുളിക്കാൻ പോയി….. കുളികഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് വാതിലിൽ ആരോ മുട്ടുന്ന കേട്ടത്….. ചേച്ചിയോ……… ഇത് എന്നാ കൈയിൽ…. #പാർവതി ::: ഒരു ഗ്ലാസ് പാൽ ആണ്… #ഗിരി ::: അയ്യോടാ…. ഞങ്ങടെ ഫസ്റ്റ് നൈറ്റ് ഒക്കെ കഴിഞ്ഞത് ആണല്ലോ…. ന്നാലും ചേച്ചി കൊണ്ട് വന്നത് അല്ലെ… തന്നേക്ക്….. പാർവതി ഗിരിയുടെ ചെവിക്ക് പിടിച്ചു കൊണ്ട്…. ദേ ചെക്ക ന്റെ കൈയീന്ന് മേടിക്കും…. ഇത് ജനിക്കു ആണ്…. രാവിലെ എന്തോ ഒന്ന് കഴിച്ചതാണ് ഉച്ചയ്ക്കും വൈകിട്ട് ഒന്നും കഴിച്ചിട്ടില്ല…..

തലവേദന ആണെന്നും പറഞ്ഞ് അവൾ ഇന്ന് ഒന്നും കഴിച്ചില്ല എന്ന് അമ്മയാണ് ഇപ്പൊ പറഞ്ഞത്….. അപ്പോ അവൾക്ക് കൊടുക്കാൻ ആയിട്ട് എടുത്തോണ്ട് വന്നതാ…. എന്റെ പൊന്നുമോൻ ഇത് കൊടുത്താൽ മതി……. #ഗിരി ::: തലവേദനയോ….. എന്നോടൊന്നും പറഞ്ഞില്ലല്ലോ….. അതെങ്ങനെ ഇന്ന് രാവിലെ എങ്ങാണ്ട് ശരിക്കും കണ്ടതാ പിന്നെ കണ്ടിട്ടില്ല…. ദേ ഇപ്പൊ ഞാൻ റൂമിലേക്ക് വന്നപ്പോഴേക്കും അവൾ ഉറക്കമായി…. #പാർവതി ::: സാരമില്ല നീ ഇത് അവളെക്കൊണ്ട് കുടിപ്പിക്കു…… കുറഞ്ഞില്ല നാളെ ഹോസ്പിറ്റലിൽ കൊണ്ടു പോകാം….. ❣❣❣❣❣

ജാനി….. ജാനി…. എണീറ്റെ ഇത് കുടിക്ക്….. ഗിരി ജാനിയെ പിടിച്ചു എണീപ്പിച്ചു….. എനിക്ക് ഒന്നും വേണ്ടാ ഗിരിയേട്ടാ….. ആകെ ക്ഷീണം….. കിടക്കാൻ തോന്നുവാ…. #ഗിരി ::: അതൊന്നും പറഞ്ഞാൽ പറ്റില്ല താൻ ഇന്ന് ഒന്നും കഴിച്ചില്ല എന്ന് ചേച്ചി പറഞ്ഞല്ലോ…… അപ്പൊ ഇത് എങ്കിലും കുടിക്ക്…. ഗിരി ജാനിയെ നിർബന്ധിച്ചു പാൽ കുടിപ്പിച്ചു…… ഒരു വാ പാലു കുടിച്ചപ്പോഴേക്കും അവൾ വാ പൊത്തി കൊണ്ട് ബാത്റൂമിലേക്ക് ഓടി…. പുറകെ ചെന്ന ഗിരി കണ്ടത് ഛർദിച്ചു കൊണ്ട് നിൽക്കുന്ന ജാനിയെ ആണ്….. ഗിരി അവളെ താങ്ങി പിടിച്ചു കൊണ്ട് പുറം തടവി കൊടുത്തു…. #ജാനി ::: മതി…. വാ കഴുകട്ടെ….

ഗിരി തന്നെ അവളെ വാ ഒക്കെ കഴുകിച്ചു……. അത് കഴിഞ്ഞു അവളെ താങ്ങി കട്ടിലിൽ കൊണ്ട് ഇരുത്തി….. #ഗിരി :: വയ്യേ തീരെ…… ജാനി അവന്റെ മടിയിലേക്ക് ചാഞ്ഞു…. ഗിരി അവളുടെ മുടിയിൽ തഴുകി കൊണ്ട് ചോദിച്ചു….. നമുക്ക് ഇടയിലേക്ക് ആരെങ്കിലും വരാൻ ആയോ…. തന്റെ ഈ മാസത്തെ വയറു വേദന ഒന്നും കണ്ടില്ലല്ലോ…… ജാനി അവനെ ഇറുകെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു…. സംശയം ഉണ്ട്…….. തുടരും

തിരിച്ചു വരവ് : ഭാഗം 22

Share this story