തിരിച്ചു വരവ് : ഭാഗം 24

തിരിച്ചു വരവ് : ഭാഗം 24

എഴുത്തുകാരി: അശ്വതി കാർത്തിക

നമുക്ക് ഇടയിലേക്ക് ആരെങ്കിലും വരാൻ ആയോ…. തന്റെ ഈ മാസത്തെ വയറു വേദന ഒന്നും കണ്ടില്ലല്ലോ…… ജാനി അവനെ ഇറുകെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു…. സംശയം ഉണ്ട്……. &&&&&&&&&&&& രാവിലെ കണ്ണ് തുറന്ന മായ കണ്ടത് തന്നെ കെട്ടിപ്പിടിച്ചു കിടക്കുന്ന കാർത്തിയുടെ മുഖമാണ്… കാർത്തിയുടെ മുഖം കണ്ടപ്പോൾ അവൾക്ക് പെട്ടെന്ന് സന്തോഷം തോന്നി…. ഇന്നലെവരെ അനാഥ ആയിരുന്ന തനിക്കിന്ന് സ്വന്തപെട്ടവർ ഒക്കെ ഉണ്ടായിരിക്കുന്നു….. എന്തെന്നില്ലാത്ത സന്തോഷം തോന്നി…….. മായ പതിയെ തന്റെ ദേഹത്തു നിന്നും കാർത്തിയുടെ കൈകൾ എടുത്തുമാറ്റി…… എണീറ്റു പോകുന്നതിനു മുൻപ് അവന്റെ നെറ്റിൽ ഒരു ഉമ്മയും കൊടുത്തു……

അറിഞ്ഞിട്ടാണോ എന്തോ ഉറക്കത്തിലും കാർത്തിയുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർന്നു…… കാർത്തിയേ ഒന്നുകൂടെ പുതപ്പിച്ച് അവൾ കുളിക്കാൻ കയറി…….. അടുക്കളയിൽ ചെല്ലുമ്പോൾ അവിടെ അമ്മയും സീമചേച്ചിയും പാർവതിചേച്ചിയും ഒക്കെ ഉണ്ടായിരുന്നു…. #അമ്മ ::: ആഹാ മോൾ എണീറ്റോ…… ഇന്നലത്തെ പാർട്ടി തിരക്കൊക്കെ കാരണം നല്ല ക്ഷീണം ഉണ്ട് രണ്ടാൾക്കും….. കുറച്ചുനേരം കൂടെ കിടന്നുറങ്ങി കൂടായിരുന്നോ….. #മായ ::: മഠത്തിൽ ആയിരുന്നപ്പോൾ ഞാൻ ഈ സമയത്ത് എണീക്കുമായിരുന്നു അമ്മേ….. അവിടെ രാവിലെ കിച്ചണിൽ ഒക്കെ സഹായിച്ചാണ് ഞാനെന്റെ ബാക്കി കാര്യങ്ങളൊക്കെ നോക്കാൻ പോകാറ്… അതുകൊണ്ട് ഒരു സമയം കഴിഞ്ഞാൽ പിന്നെ എനിക്ക് ഉറക്കം ഒന്നും ഇല്ല…….

#പാർവതി ::: അത് നല്ല കാര്യം ആണ് മായേ….. ജോലിക്ക് പോയി തുടങ്ങുമ്പോൾ അല്ലെങ്കിൽ ഭയങ്കര ബുദ്ധിമുട്ടാകും…………. മോൾക്ക് എങ്ങനെ ഭക്ഷണം ഒക്കെ….. എന്താണ് ഇഷ്ടം എന്താണ് ഇഷ്ടമല്ലാത്ത ഒന്നും അമ്മയ്ക്ക് അറിയില്ല മോൾ പറഞ്ഞാൽ മതി…. എനിക്കങ്ങനെ പ്രത്യേകിച്ച് ഇഷ്ടമോ ഇഷ്ടക്കേട് അങ്ങനെയൊന്നും ഇല്ലമ്മേ….. രാവിലെ എണീറ്റ് കഴിഞ്ഞ അടുക്കളയിൽ ചെല്ലുമ്പോൾ ഒരു കാപ്പി കുടിക്കും…… അതും മഠത്തിലെ സിസ്റ്റർ അമ്മ ശീലിപ്പിച്ചത് ആണ്…. ഞങ്ങൾ രണ്ടാളും കൂടിയാണ് രാവിലത്തെ പാചകം….. സിസ്റ്റർ അമ്മയ്ക്ക് രാവിലെ ഒരു കാപ്പി നിർബന്ധമാണ്…. മരുന്നൊക്കെ കഴിക്കാൻ ഉണ്ട്….. അപ്പോ ആ കൂട്ടത്തിൽ എനിക്ക് ഒരു കാപ്പി തരും….. അത് അങ്ങനെ ശീലമായി…….

#പാർവതി ::: അപ്പോ ദാ ഐശ്വര്യം ആയിട്ട് രാവിലെ ഈ കാപ്പി കുടിച്ചു തുടങ്ങിക്കോളു… അവർ സംസാരിച്ചു കൊണ്ടിരിക്കുന്ന അതിനിടയ്ക്ക് ഒന്നും മിണ്ടാതെ സീമ അവിടെ നിന്നും പോയി…… സീമ ചേച്ചി എന്താണമ്മേ എന്നോട് ഒന്നും മിണ്ടാതെ പോയത്…… എന്നെ ഇഷ്ടമല്ലാത്ത കൊണ്ടാണോ….. #അമ്മ ::: എന്റെ കുഞ്ഞേ നീ അതൊന്നും നോക്കണ്ട……. അങ്ങനെ ഒരു സാധനമാ….. അവൾ കുറച്ച് കുഴപ്പങ്ങൾ ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്….. അതൊക്കെ സമയം പോലെ കാർത്തി നിന്നോട് പറഞ്ഞുതരും….. അതിനുള്ള ശിക്ഷ ആയിട്ട് അവളുടെ ഭർത്താവ് ഇവിടെ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത് അങ്ങനെ നൂറുനൂറ് നിബന്ധന കൊടുത്തിട്ടുണ്ട്……….

അതിന്റെ പ്രതിഷേധമാണ് ഇതൊക്കെ…… മോള് അതൊന്നും കാര്യമാക്കണ്ട…. #പാർവതി ::: മിഥുൻ അടുക്കളയിലെ പാചകമൊക്കെ അവളോട് ചെയ്താൽ മതിയെന്നും പറഞ്ഞ് നമ്മുടെ ഇവിടെ ജോലിക്ക് നിന്ന് ശാന്ത ചേച്ചിയോട് പുറം പണിയൊക്കെ ചെയ്താൽ മതി ന്ന് പറഞ്ഞു….. ഒറ്റ ദിവസത്തെ പാചകം കൊണ്ട് അവൻ തന്നെ നിർത്തിച്ചു….. ഇപ്പൊ പാചകം വീണ്ടും ഞങ്ങൾ തന്നെയായി…… #അമ്മ ::: ജാനിയെ കണ്ടില്ലല്ലോ അവളെണീറ്റു വരണ്ട സമയം ആയല്ലോ…… #പാർവതി ::: അവക്ക് ഇന്നലെ തീരെ വയ്യായിരുന്നു….. ഭക്ഷണം കഴിക്കാത്ത കൊണ്ട് രാത്രിയിലെ ഞാൻ ഒരു ഗ്ലാസ് പാലും കൊണ്ട് ചെന്നത്…..

ഞാൻ ചെന്നപ്പോഴേക്കും അവൾ ഉറങ്ങിയിരുന്നു……. #അമ്മ ::: ഹാ…. ഞാനും ശ്രദ്ധിച്ചു നല്ല ക്ഷീണമുണ്ട്…… ഞാൻ മനസ്സിലാക്കിയത് ശരിയാണെങ്കിൽ നല്ലൊരു സന്തോഷവാർത്ത ഉടനെ ഇവിടെ എത്തും….. #പാർവതി ::: എനിക്ക് തോന്നി അത് ഇന്നലെ…… #മായ ::: ചേച്ചിക്ക് വിശേഷമുണ്ട് അങ്ങനെയാണോ അമ്മേ….. #അമ്മ ::: കണ്ടിട്ട് അങ്ങനെയാണ് തോന്നുന്നത് മോളെ…… ഗിരി യോട് ഇന്ന് അവളെ കൊണ്ട് ഒന്ന് ഹോസ്പിറ്റലിലേക്ക് പോകാൻ പറയണം….. പാർവതി എല്ലാവർക്കുമുള്ള ചായ ഒരു ട്രെയിൽ എടുത്ത് കൊണ്ടുപോകാൻ തുടങ്ങിയപ്പോഴാണ് മായ ഞാൻ കൊടുത്തോട്ടെ എന്ന് ചോദിച്ച അവളുടെ അടുത്തേക്ക് ചെന്നത്…..

അതിനെന്താ നീ കൊടുത്തോ….. വലിയ കപ്പിലെ അച്ഛനു ഉള്ളതാണ്…. അച്ഛന് ഷുഗർ ഉള്ളത് കാരണം മധുരമില്ലാത്ത ചായ ആണ്…. മിഥുൻ ഉമ്മറത്ത് ഉണ്ടാകും…. പിള്ളേര് ഹാളിൽ എല്ലാവരും ചേർന്ന് ഇരിപ്പുണ്ട്…… ഡൈനിങ് ടേബിളിൽ വച്ച മതി അവർ എടുത്തു കുടിച്ചോളും…… കാർത്തിക്ക്‌ മോള് കൊണ്ട് റൂമിൽ കൊടുത്തോ…. #അമ്മ ::: ഗിരിക്ക് ചായ ഞാൻ കൊടുത്തോളാം…… ജാനിക്ക് എങ്ങനെയുണ്ടെന്നു കൂടെ നോക്കട്ടെ……… മായ ചായയുമായി ഉമ്മറത്തേക്ക് പോയി…. അച്ഛാ….. ചായ…. മായ അച്ഛന്റെ നേരെ ചായക്കപ്പ് നീട്ടി……… ആഹാ മോൾ രാവിലെ അടുക്കളയിൽ കയറിയോ……. ആ അച്ഛാ…….. മിഥുൻ ചേട്ടാ ചായ….. മിഥുൻ നോക്കി ഒന്ന് ചിരിച്ചു…… ബാക്കി ചായ അവൾ ടേബിളിൽ കൊണ്ടുവച്ചു…. കാർത്തിക്കു ഉള്ള ചായയുമായി അവൾ മുകളിലേക്ക് പോയി…. ❣❣❣

വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഗിരി എണീറ്റത്…… നോക്കുമ്പോൾ ജാനി എണീറ്റിട്ടില്ല…. ഗിരി ചെന്ന് വാതിൽ തുറന്നു നോക്കിയപ്പോൾ അമ്മയാണ്…. ജാനി എണീറ്റില്ലേ മോനെ….. ഇല്ല അമ്മ ഇന്നലെ രാത്രി കുറെ വൈകി ഉറങ്ങാൻ…… ചേച്ചി പാലുകൊണ്ടു വന്നായിരുന്നു…. അതു കുടിച്ചപ്പോ തൊട്ടു ഭയങ്കര ശർദ്ദി ആയിരുന്നു…… അതൊക്കെ കഴിഞ്ഞ് കുറെ കഴിഞ്ഞ് ഉറങ്ങിയത്….. #അമ്മ ::: ഒരു കാര്യം ചെയ്യാം രാവിലത്തെ ഭക്ഷണം ഒക്കെ കഴിഞ്ഞ് ഹോസ്പിറ്റലിൽ പോയി അവളെ കാണിക്ക്…… നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണിച്ചാൽ മതി ഞാൻ പറഞ്ഞത് എന്താണ്ന്ന് നിനക്ക് മനസ്സിലായോ…..

#ഗിരി ::: ഹാ…. ശരി അമ്മ…. #അമ്മ ::: നീ അവളെ എണീപ്പിച്ചു ഇത് കുടിപ്പിക്കാൻ നോക്ക്…… ക്ഷീണം ഉണ്ടെങ്കിൽ താഴേക്ക് വരുമ്പോൾ നീ അവളെ ശ്രദ്ധിച്ചു ഇറക്കണം….. #ഗിരി :::ആ….. ഞാൻ ശ്രദ്ധിച്ചോളാം…. ❣🌹❣🌹❣ ജാനി…. ഡാ… എണീക്ക്…. #ജാനി ::: യ്യോ കുറെ സമയം ആയോ…. നല്ല ക്ഷീണമുണ്ടായിരുന്നു ഞാൻ ഉറങ്ങിപ്പോയി……. #ഗിരി ::: നീ എണീറ്റ് ചായ കുടിക്കാൻ നോക്ക് നമുക്ക് അതുകഴിഞ്ഞ് ഹോസ്പിറ്റലിൽ പോകാം…… #ജാനി ::: ഗിരിയേട്ടാ….. എന്റെ ഒപ്പം ഒന്ന് ബാത്റൂമിൽ അവിടെ വന്നു നിക്കുവോ… വല്ലാത്ത ക്ഷീണം തോന്നുവാ….. തല ചുറ്റുന്ന പോലെ ഒക്കെ തോന്നുന്നുണ്ട്…. ഗിരി ജാനിയേം കൊണ്ട് ബാത്‌റൂമിൽ പോയി… #ഗിരി :: ഡോർ ലോക്ക് ചെയ്യണ്ട….. ഞാൻ പുറത്തു നിക്കാം…

ജാനി ഫ്രഷ് ആയി വരുന്ന വരെ ഗിരി പുറത്തു നിന്നു…… ചായകുടിക്കാൻ തോന്നുന്നില്ല ഗിരിയേട്ടാ……. #ഗിരി ::: ഓരോ സിപ് ആയി കുടിക്ക്… അല്ലെങ്കിൽ നിനക്ക് നല്ല ക്ഷീണം ആവും….. കുറച്ചു കഴിഞ്ഞു ഹോസ്പിറ്റൽ പോവാം…. അമ്മ പറഞ്ഞു നിന്നെ ഗൈനകിനെ കാണിക്കാൻ…. ഗിരി ജാനിയുടെ ടോപ് പതുക്കെ മാറ്റി വയറ്റിൽ ഒരു ഉമ്മ കൊടുത്തു…. അച്ചേടെ പൊന്നു ഇവിടെ ഉണ്ടോ….. ജാനി ::: ഉണ്ടെന്നു തോന്നുന്നു…… #ഗിരി ::: ഞാൻ ഫ്രഷ് ആയി വരാം….. നി കിടന്നോ….. ഞാൻ വന്നിട്ട് നമുക്ക് താഴേക്ക് പോകാം ❣❣❣❣❣❣❣

മായ റൂമിൽ ചെല്ലുമ്പോൾ കാർത്തി എണീറ്റു ബാത്‌റൂമിൽ ആയിരുന്നു…… അവൾ ബെഡ്ഷീറ്റ് ഒക്കെ കുടഞ്ഞു വിരിച്ചു ഇട്ടു….. അപ്പോഴേക് കാർത്തി വന്നു….. #മായ ::: ദാ ചായ…… #കാർത്തി ::: താൻ നേരത്തെ എണീറ്റോ.. #മായ ::: ഹാ… ഞാൻ രാവിലെ അടുക്കളയിൽ കേറി…. അമ്മ ഒക്കെ ആയി സംസാരിച്ചു….. പാർവതി ചേച്ചി ഉണ്ടായിരുന്നു… സീമ ചേച്ചിക്കു എന്തോ എന്നെ പിടിച്ചില്ലന്നു തോന്നുന്നു…. #കാർത്തി ::: ന്റെ പൊന്നു മോളെ അവരെ നി നോക്കണ്ട. അത് അങ്ങനെ ഒരു സ്ത്രീ ആണ്…… എന്തെങ്കിലും ജോലി ഒക്കെ ഉണ്ടെങ്കിൽ അതൊക്കെ പെട്ടെന്ന് തീർത്തോ…..നമുക്ക് ഒന്ന് പുറത്തു പോകാം….. നിനക്ക് എന്തെങ്കിലും ഒക്കെ മേടിക്കാൻ ഉണ്ടെങ്കിൽ അതൊക്കെ മേടിക്കാം………….

#മായ ::: കാറിനു ആണോ പോകുന്നെ….. #കാർത്തി ::: ഹാ…. അത്‌ അല്ലെ സുഖം…… #മായ ::: അതെ…. പക്ഷെ ഉണ്ടല്ലോ …. എനിക്ക് ഒന്ന് ബൈക്കിൽ പോണം ന്ന് ഉണ്ടായിരുന്നു…… ഞാൻ ഇത് വരെ കേറീട്ട് ഇല്ല…… #കാർത്തി ::: അത്രേ ഒള്ളോ….. അത്‌ നമുക്ക് ശരിയാക്കാം…. ഗിരിയേട്ടന്റെ ബുള്ളറ്റ് ഉണ്ട്….. അവർ എവിടേലും പോണുണ്ടോ ചോദിക്കട്ടെ…… #മായ ::: അവർ പോണുണ്ട് പക്ഷെ ബുള്ളറ്റ് നു ആവാൻ സാധ്യത ഇല്ല… ജാനി ചേച്ചിക്ക് നല്ല സുഖമില്ല….. ചേട്ടനോട് ചേച്ചിയെ കൊണ്ട് ഹോസ്പിറ്റലിൽ പോവാൻ അമ്മ പറയുന്നുണ്ടായിരുന്നു……. ചേച്ചിക്ക് വിശേഷം ഉണ്ടെന്നാണ് അമ്മ പറയുന്നേ…… അങ്ങനെ ആണേ വരുന്ന വഴിക്ക് നമുക്ക് കുറച്ച് സ്വീറ്റ്സ് ഒക്കെ മേടിച്ച് വരാം…. #കാർത്തി ::+ആയിക്കോട്ടെ….. എന്ത് വേണെ മേടിക്കാം ആദ്യം അവര് പോയി ഡോക്ടറേ കണ്ടിട്ട് വിവരം അറിയട്ടെ.. ❣❣❣❣❣❣

ഗിരിയും ജാനിയും ഹോസ്പിറ്റലിൽ നിന്നും വരുന്നതും നോക്കി ഇരിക്കുകയാണ് വീട്ടിൽ എല്ലാവരും…. കുറച്ചു കഴിഞ്ഞപ്പോഴേക്ക് ഗിരിയും ജാനിയും വന്നു…. രണ്ടാളുടെയും മുഖഭാവത്തിൽ നിന്നും കാര്യം എല്ലാവർക്കും മനസ്സിലായി….. #അച്ഛൻ ::: ഡോക്ടർ എന്ത് പറഞ്ഞു മോനെ…… #അമ്മ ::: അത് ഇത്ര ചോദിക്കാൻ എന്തിരിക്കുന്നു…… രണ്ടാളുടെ മുഖം കണ്ടാൽ അറിയില്ലേ ഇവിടേക്ക് ഒരു കുഞ്ഞതിഥി വരാൻ ആയെന്ന്……. അമ്മ ജാനിയെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു… അമ്മയ്ക്ക് ഒരുപാട് സന്തോഷമായി മക്കളെ…… ഡോക്ടർ വേറെ എന്തെങ്കിലും പറഞ്ഞോ….

#ഗിരി ::: നന്നായിട്ട് ഭക്ഷണം കഴിക്കാൻ പറഞ്ഞു. പിന്നെ അധികം സ്റ്റെപ്പ് കയറി ഇറങ്ങേണ്ട എന്ന് പറഞ്ഞിട്ടുണ്ട്….. റസ്റ്റ്‌ എടുക്കാൻ ഒന്നും പറഞ്ഞില്ല…. ചെറിയ ചെറിയ ജോലികൾ ഒക്കെ ചെയ്തു കൊള്ളാൻ പറഞ്ഞു……. #പാർവതി ::: എന്നായാലും സന്തോഷം ആയി……. കാർത്തി നിങ്ങൾ എന്നാ ഇനി പുറത്തു പോയിട്ട് പോരേ…… മായ ജാനിയുടെ ടെ അടുത്ത് ചെന്ന് അവളെ കെട്ടി പിടിച്ചു….. ഒരുപാട് സന്തോഷം ചേച്ചി……

നിങ്ങൾ വന്നിട്ട് പുറത്ത് പോകാം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു….. പോയിട്ട് വരാം…….. #കാർത്തി ::: ബുള്ളറ്റിന്റെ ചാവി ഞാൻ എടുത്തിട്ടുണ്ട് ട്ടോ ചേട്ടാ….. അവർ പോയി കഴിഞ്ഞതും അച്ഛൻ പറഞ്ഞു….. നല്ല ഐശ്വര്യമുള്ള കുട്ടിയാണ്…. കാർത്തിയുടെ മഹാഭാഗ്യം…… എല്ലാവരോടും എങ്ങനെ പെരുമാറണം എന്നൊക്കെ നന്നായി അറിയാം………. തുടരും

തിരിച്ചു വരവ് : ഭാഗം 23

Share this story