ആദിശൈലം: ഭാഗം 51

ആദിശൈലം: ഭാഗം 51

എഴുത്തുകാരി: നിരഞ്ജന R.N

കണ്ണിലാളുന്ന അഗ്നിയുമായി തനിക്ക് മുൻപിൽ നിൽക്കുന്ന രുദ്രനെ അവൾ നോക്കി….. ആ ശരീരം ക്രോധത്താൽ വിറയ്ക്കുന്നുണ്ട്……… തീർന്നോ നിന്റെ പക….. !!!!!!! അവളുടെ കവിൾ കുത്തിപിടിച്ചുകൊണ്ട് അവൻ ചോദിച്ച ചോദ്യം അവളെയൊന്നുലച്ചു….. ഏട്ടാ….. ആമി,, പ്ലീസ്……. വിളിക്കരുതെന്നേ അങ്ങെനെ ഇനി നീ……………. നിന്റെ ആ വിളി കേൾക്കുമ്പോൾ എന്റെ മുൻപിലെത്തുക എന്റെ സാധിയുടെ കൈ പിടിച്ച് പിന്നാലെവരുന്ന ഒരു കുഞ്ഞുപെണ്ണിനെയാ….. പക്ഷെ,,, എന്റെ മുൻപിൽ നിൽക്കുന്ന നീ ആ പഴയ കുഞ്ഞല്ല…. !!അവൾക്ക് ഇങ്ങേനെയാകാൻ ആവില്ല…………………… ഞാൻ, എന്ത് ചെയ്തെന്നാ????? കാര്യം ഇപ്പോഴും അവൾക്ക് മനസ്സിലായിട്ടുണ്ടായിരുന്നില്ല………

ഇനിയും പൊട്ടൻ കളിക്കുവാണോ ആവണി നീ????????? എന്ത് ചെയ്തെന്ന്പോലും…………… ഒന്നും ചെയ്യാത്തതുകൊണ്ടാണല്ലോ അലോക് എല്ലാരുടെയും മുൻപിൽ പെണ്ണുപിടിയനായത്…,,,, അപമാനിതനായത്……….. അയോഗിന്റെ ആക്രോശം കേട്ടതും അവൾ അവന് നേരെ തിരിഞ്ഞു……അവന്റെ പല്ലിറുമ്മുന്നുണ്ടായിരുന്നു………… അയോഗ്… ഞാൻ……… ഒന്നും ചെയ്തില്ലെന്ന് മാത്രം പറയല്ലേ ആവണി……… നിന്റെ ചെയ്തികൾ ഇന്നീ ലോകം മുഴുവൻ കണ്ടു കഴിഞ്ഞു…………… അയോഗിന്റെ വാക്കുകൾ അവളുടെ ഹൃദയത്തെ ഒന്ന് നടുക്കി…… അവന്റെ ഫോൺ സ്‌ക്രീനിൽ തെളിഞ്ഞ വീഡിയോസ് കൂടി കണ്ടതോടെ അവളിൽ എന്തെന്നില്ലാത്ത പിരിമുറുക്കം അനുഭവപ്പെടാൻ തുടങ്ങി……………

എന്തിനായിരുന്നു ആമി , നീ ഇതൊക്കെ ചെയ്തത്‌???? അവനോട് നിനക്ക് അത്രയ്ക്ക് പകയോ…..?????? അഥവാ പകയ്ക്കായിരുന്നുവെങ്കിൽ തന്നെ ഇതിലൂടെ നീ വേദനിപ്പിച്ചത് നിന്നെ സ്വന്തം മകളായി കണ്ട ഒരു പാവം സ്ത്രീയെയും അവരുടെ ഭർത്താവിനെയുമാണ്……. നിന്നെ പെങ്ങളായി ചേർത്തുനിർത്തിയ ഒരു ഏട്ടനെയാണ്……. ജീവിതത്തിൽ ഇന്നുവരെ തോൽക്കാത്ത ആ മനുഷ്യരാണ് ഇന്ന് നിന്റെ ഈ പകവീട്ടൽ കാരണം അപമാനിതരായി തലയും താഴ്ത്തിനിൽക്കുന്നത്……………. രുദ്രന്റെ ശബ്ദം അവളുടെ കാതുകളിൽ പതിഞ്ഞു….. ഒരുനിമിഷം അവളുടെ മനസ്സിൽ ആ അമ്മയുമച്ഛനും ചേട്ടനുമൊക്കെ നിറഞ്ഞു…………… തന്റെ മുടിയിഴകളിലൂടെ തലോടി തനിക്ക് ആഹാരം ഊട്ടുന്ന ആ അമ്മയുടെ മുഖം അവളിൽ ഒരു നോവായി പടരാൻ തുടങ്ങി………

എന്തൊക്കെയായാലും ഇതിത്തിരി കൂടിപോയി മോളെ……… പാവം കണ്ണൻ……. അതേ, പാവം മോൻ… നിന്നെ വിളിക്കാൻ താൻ തന്നെ പോയിക്കൊള്ളാം എന്നും പറഞ്ഞോടി പോയതാ…. വേണ്ടായിരുന്നു ശ്രീ………. അച്ഛനും അമ്മയും അവളെ കുറ്റപ്പെടുത്താൻ തുടങ്ങി…………………… ഒഹ്ഹ്ഹ്ഹ്…. തനിക്ക് ചുറ്റുമുള്ളവർ എല്ലാവരും തന്നെ കുറ്റപ്പെടുത്തുന്നത് കേട്ട് കേട്ട് അവളിൽ വല്ലാത്ത മാറ്റങ്ങൾ പ്രകടമാകാൻ തുടങ്ങി…………………………… അയോഗും രുദ്രനും പറഞ്ഞവാക്കുകൾ അവളുടെ മനസ്സിലെ ഒരു ഭാഗം അംഗീകരിക്കാൻ ശ്രമിക്കുമ്പോൾ മറുഭാഗം ആ കോടതിമുറിയെ ഓർമിപ്പിച്ചുകൊണ്ടിരുന്നു…………..

അവിടെ എല്ലാവരുടെയും മുൻപിൽ ഒരു ഭ്രാന്തിയായി മുദ്രകുത്തപ്പെട്ട ഒരു പെണ്ണിലേക്ക് ആ മനസ്സ് നീണ്ടു………………………. ഷിഈസ്‌ എ മെന്റൽ പേഷ്യന്റ്… !!!!!! അവന്റെ ആാാ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങികേൾക്കാൻ തുടങ്ങി….. കാതുകൾ ബലമായി അടച്ചിട്ടും ആ ശബ്ദം അവൾക്ക് ചുറ്റും കേൾക്കാൻ തുടങ്ങി……. ആഹ്ഹഹ്ഹ….. !!!!! സ്വന്തം കൈകൾ അവളുടെ മുഖം മറച്ചു…. വിരലുകൾ മുടിയെപാറിപറത്തി………….. അവളിലെ ആ മാറ്റം എല്ലാവരെയും ഒന്ന് ഭയപ്പെടുത്തി…………… ശ്രാവണിയിൽ പഴയസിംപറ്റംസ്‌ കണ്ട് തുടങ്ങിയതും നന്ദയുടെ ഉള്ളിൽ ഒരു മിന്നൽ പാഞ്ഞു………………… ഞാൻ…. ഞാൻ… ച്യ്തത് ശെരിയാ… അവൻ.. ആ അലോക്…………. ഇല്ല,, കണ്ണേട്ടനെയും അമ്മയെയും ഞാനൊരുപാട് വിഷമിപ്പിച്ചു.. എന്റെ കണ്ണേട്ടൻ………..

എല്ലാവർക്കും മുൻപിൽ എന്നെ അവൻ നാണംകെടുത്തിയില്ലേ????? അപ്പോൾ ഞാൻ അനുഭവിച്ചവേദന അവനും മനസ്സിലാക്കണം….. കണ്ണേട്ടന് ഒരുപാട് വേദനിച്ചുകാണും……….. പെണ്ണിന് മാത്രമല്ല അലോക് അപമാനഭാരം ഉള്ളത്, ആണിനുമുണ്ട്…….. നീ കാരണം എനിക്ക് നഷ്ടങ്ങൾ മാത്രമേഉണ്ടായിട്ടുള്ളൂ………. നിനക്ക് മാപ്പില്ല അലോക്…. കണ്ണേട്ടാ…… എന്നെചേർത്തുനിർത്തിയ നിങ്ങളെ ഞാൻ വിഷമിപ്പിച്ചല്ലോ…. എനിക്ക് മാപ്പ് തരണം കണ്ണേട്ടാ…….. ഐ ഹേറ്റ് യൂ………. ഐ റിയലി ലവ് യൂ കണ്ണേട്ടാ… അവളുടെ സ്വഭാവം പൊടുന്നനെ പൊടുന്നനെ മാറിക്കൊണ്ടിരുന്നു….. എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ട് അവൾ തന്റെ മുടിയിഴകളെ പാറിപറത്തി.. ……. മോളെ……. വിശ്വേട്ടാ ന്റെ മോള്……….

ശ്രീയുടെ മാറ്റം കണ്ട് നന്ദിനി അവളുടെ അടുത്തേക്ക് ഓടിച്ചെല്ലാൻ ഭാവിച്ചതും നന്ദ അവരെ തടഞ്ഞു……… ശേഷം അവൾ റൂമിലേക്ക് കയറിപ്പോയി…. ഇതേസമയം ശ്രാവണിയിൽ ഉണ്ടാകുന്ന ഈ ഭാവഭേദങ്ങൾ കണ്ട് എന്ത്ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് രുദ്രനും, അയോഗും………. അവളിതൊക്കെ ചെയ്തു എന്നറിഞ്ഞപ്പോൾ നുരഞ്ഞുപൊന്തിയ ദേഷ്യത്താൽ എന്തൊക്കെയോ വിളിച്ചുപറഞ്ഞു… പക്ഷെ, അതിനിങ്ങെനെയൊരു വില കൊടുക്കേണ്ടിവരുമെന്ന് അവർ കരുതിയില്ല…… നന്ദേ….. !! വിശ്വൻ അലറി.. ദാ വരുന്നു… കൈയിൽ ഒരു സിറിഞ്ചുമായി അവൾ അവിടേക്ക് വന്നു,,

കണ്ണുകൊണ്ട് ആഷിയോട് എന്തോ ആംഗ്യം കാണിച്ചതും ആഷിഓടിച്ചെന്ന് ശ്രീയെ പിടിച്ചു…. ഓഹ്, എന്നെ വിട്… എന്നെ വിട് ആഷി……. ആഷിയെ തള്ളിക്കൊണ്ട് അവൾ കുതറിമാറാൻ ശ്രമിച്ചു, അപ്പോഴേക്കും നന്ദ പറഞ്ഞതുപ്രകാരം അയോഗ് ശ്രീയെ പിടിച്ചുനിർത്തി……… സിറിഞ്ചിന്റെ നീഡിൽ ആ കൈതണ്ടയിലേക്ക് ആഴ്ന്നിറങ്ങവേ പതിയെ ആ കണ്ണുകൾ അടഞ്ഞു …… ചുണ്ടിൽ അവ്യക്തമായ എന്തോ ഒന്ന് പറഞ്ഞുകൊണ്ട് അവൾ വീഴാൻതുനിഞ്ഞതും അയോഗ് അവളെ തന്നോട് ചേർത്ത്നിർത്തി…… നന്ദേ, എന്താടി… എന്താ പറ്റിയെ???? ശ്രാവണിയെ റൂമിൽ കിടത്തി ഹാളിലേക്ക് വന്ന അയോഗ് നന്ദയോട് കാര്യം തിരക്കി…….. എന്റീശ്വരാ !!എന്റെ കുഞ്ഞിനെ വേദനിപ്പിച്ചു നിനക്ക് ഇനിയും തീർന്നില്ലേ…….. .

നന്ദിനിയുടെ ഏങ്ങൽ ഉയർന്നു……. ആന്റി, പ്ലീസ് വിഷമിക്കാതിരിക്ക്, നന്ദേ താൻ ഒന്ന് പറ……… നന്ദിനിയെ തന്റെ മാറോട് ചേർത്ത് സമാധാനിപ്പിച്ചുകൊണ്ട് രുദ്രൻ നന്ദയെ നോക്കികൊണ്ട് പറഞ്ഞു…….. പറയാനൊന്നുമില്ല രുദ്രൻ,, ഒരിക്കൽ ഞാൻ പറഞ്ഞത് തന്നെ…. ശ്രാവണിയിൽ അടങ്ങിയ വാമിക………….അവളിലെ പ്രതികാരദാഹം ഇനിയും കെട്ടടങ്ങിയിട്ടില്ല………………………. നന്ദേ………….. അതേ അയോഗ്…….. പരസ്യമായി അപമാനിക്കപ്പെട്ടാൽ ലോകത്തൊരു പെണ്ണും അത് സഹിക്കില്ല !!!! ആ പകയാണ് കണ്ണനോട് അവൾക്കുള്ളത്….. അത് മാറ്റിയെടുക്കാൻ എന്നെക്കൊണ്ടാവില്ല….. !!അതിനായി ശ്രമിച്ച് പരാജയപ്പെട്ടുപോയി ഞാൻ………. നീ എന്താ ഈ പറഞ്ഞുവരുന്നത്?? അപ്പോൾ എന്റെ മോള് ഇനിയൊരിക്കലും പഴയതുപോലെആകില്ലെന്നാണോ???? എല്ലാം കെട്ടിനിന്നതിനുശേഷം വിശ്വൻ നന്ദക്കരികിലേക്ക് ചെന്ന് ചോദിച്ചു……

ഇതിനൊന്നും മറുപടി തരാൻ എനിക്കാവുന്നില്ല അച്ഛാ…….. നിങ്ങളുടെ എല്ലാം ചോദ്യത്തിനും ഉത്തരം നല്കാൻ പറ്റിയ ഒരാൾ അത് ഡോക്ടർ അങ്കിളാണ്….. ശ്രീയെ ചികിൽസിച്ചിരുന്ന ഡോക്ടർ അങ്കിൾ……… അവൾ പറഞ്ഞതുകേട്ട് എല്ലാവരും മുഖത്തോട്മുഖം നോക്കി……. അതിപ്പോ….. ഞാൻ എല്ലാം പറഞ്ഞിരുന്നു നേരത്തെ,അങ്കിൾ ഇപ്പോൾ നാട്ടിലുണ്ട്,, ശ്രീയെ കാണാൻ ഇന്നിങ്ങോട്ട് വരാനിരുന്നെയാ….. നന്ദ പറഞ്ഞുതീരുംമുൻപ് ഒരു കാർ ഉമ്മറത് വന്നുനിന്നു… അതിൽനിന്നും ഏകദേശം അറുപതിനോടടുത്ത് പ്രായമുള്ള ഒരു മനുഷ്യൻ ഇറങ്ങി……….വാർദ്ധക്യം നരകളായി മുടികളെയും താടിയെയും ബാധിച്ചിരുന്നുവെങ്കിലും ആ കണ്ണുകൾ സൂര്യപ്രഭയോടെ വിളങ്ങി………. മുഖത്തെ തേജസ്സ് ചന്ദ്രശോഭയെപോൽ തോന്നിച്ചു…….

വിശ്വാ………… വാതിൽക്കൽ നിന്ന് ആ വിളികേട്ടതും എല്ലാവരും തിരിഞ്ഞുനോക്കി………….. ജെയീംസ്………………… വന്നിരിക്കുന്ന ആളെ തിരിച്ചറിഞ്ഞുവെന്നോണം വിശ്വന്റെ കണ്ണുകൾ നിറഞ്ഞു………….. ആലിംഗനം ചെയ്ത് അദ്ദേഹത്തെ അയാൾ അകത്തേക്ക് ക്ഷണിച്ചു…… അയോഗ്, ഇത്…. ഇതാണ് രുദ്രാ ഡോക്ടർ ജെയീംസ്………. വിശ്വനച്ഛന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് സർവ്വോപരി നമ്മുടെ ശ്രീ ഡോക്ടറിന്റെ പേഷ്യന്റ് ആയിരുന്നു…….. അയോഗ് രുദ്രന് എല്ലാം പറഞ്ഞുകൊടുത്തു, അതേസമയം ഡോക്ടറെ അറിയിക്കാത്ത കാര്യങ്ങളെല്ലാം അദ്ദേഹത്തെ ധരിപ്പിക്കുകയായിരുന്നു നന്ദ, രുദ്രന്റെ അടിയുൾപ്പെടെ….. !!!!!!!! എല്ലാം കേട്ട് കഴിഞ്ഞതിനുശേഷം അയാൾ എല്ലാവരെയും നോക്കി…………………..

അയാളിൽ നിന്നെന്തെങ്കിലും ആശ്വാസവാക്കുകൾ പ്രതീക്ഷിച്ച അവരെ നിരാശയിലാഴ്ത്തി കൈയിലെ സ്യുട്ട്കേസുമായി അയാൾ ശ്രീയുടെ റൂമിലേക്ക് പോയി………… പോകുംമുൻപേ അയോഗിനെ അയാൾ അടുത്തേക്ക്വിളിച്ച് ചെവിയിൽ എന്തോ പറഞ്ഞു….. ഡോക്ടർ അത്….. അയോഗ്,, വിതിൻ ഹാഫ് ഹവർ ഞാൻ പറഞ്ഞത് നടന്നിരിക്കണം……. ഓക്കേ???? അവനൊരു വാണിംഗ് നൽകികൊണ്ടയാൾ റൂമിൽ കയറി വാതിലടച്ചു…… എന്താ അയോഗേ?? എന്താ ഡോക്ടർ പറഞ്ഞെ???????? അത്, അച്ഛാ…… എന്താണെന്ന് പറയെടാ…… രുദ്രേട്ടാ, അത്…… ശ്രീയുമായി ബന്ധമുള്ള അതായത് ഈ അടുത്ത ദിവസങ്ങളിൽ അവളുമായി ഇൻട്രാക്ട് ചെയ്തവരെല്ലാം അരമണിക്കൂറിനുള്ളിൽ ഇവിടെയെത്തണമെന്ന്… !!! വാട്ട്‌???? അലോകുൾപ്പെടെ വേണമെന്നാ പറഞ്ഞേക്കണേ……. പക്ഷെ, അവൻ വരുവോ…..

വരുത്തണം രുദ്രേട്ടാ………….. എങ്ങേനെയേലും വരുത്തിക്കണം………. പിന്നീടുള്ള സമയമത്രയും എല്ലാരും ഫോണിലായിരുന്നു…… രുദ്രൻ ജോയിച്ചനെവിളിച്ചു..,, അലോകിനെ സ്റ്റേഷനിൽ നിന്ന് കൂട്ടികൊണ്ട് വരികയായിരുന്നു അവൻ, എത്രെയും പെട്ടെന്ന് ആദിശൈലത്ത് എത്താൻ പറഞ്ഞപ്പോൾ ആദ്യം അവനത് സമ്മതിച്ചില്ലെങ്കിലും കാര്യങ്ങൾ വിശദമാക്കിയപ്പോൾ പെട്ടെന്ന് എത്താമെന്ന് പറഞ്ഞു…………. അയോഗ് ആ സമയം കൊണ്ട് മാധുവിനെ വിളിച്ചുകാര്യം പറഞ്ഞു…… വിശ്വനും നന്ദിനിയും ദേവനെയും സുമിത്രയെയും വിളിച്ചു… മകൾ കാരണമുണ്ടായ അപമാനത്തിന് ക്ഷമ ചോദിച്ചുകൊണ്ടായിരുന്നു അവർ സംസാരിച്ചതുടങ്ങിയത്…. കാര്യങ്ങൾ പറഞ്ഞപ്പോൾ ഇത്രയും പെട്ടെന്ന് വരാമെന്ന് പറഞ്ഞവർ ഫോൺ കട്ട് ചെയ്തു………. എക്സാം കഴിഞ്ഞിറങ്ങിയപ്പോഴാണ് ആഷിയുടെ കാൾ ദേവുവിന് വന്നത്,,,,,

കേട്ടപാടെ ഒരോട്ടയിലേക്ക് അവൾ ചാടിക്കയറി………… അഖിൽ ജാൻവിയോട് വരാൻ പറഞ്ഞെങ്കിലും ശ്രീയുടെ കാര്യമാണെന്നറിഞ്ഞതും കുടുംബത്തോടെ അവർ അങ്ങോട്ടേക്ക് പുറപ്പെട്ടു……. അങ്ങെനെ ഏകദേശം അരമണിക്കൂറിനുള്ളിൽ തന്നെ, എല്ലാവരുംഎത്തി…… ജോയിച്ചനും അലോകുമൊഴികെ……………….. സുമിത്രയെയും ദേവനെയും കണ്ടപ്പോൾ മാപ്പപേക്ഷയോടെ വിശ്വനും നന്ദിനിയും അവരുടെയടുത്തേക്ക് ചെന്നു… എന്നാൽ മോളുടെ കുട്ടികുറുമ്പായി മാത്രമേ കണ്ടുള്ളൂ എന്നും പറഞ്ഞവർ അവരെ സമാധാനിപ്പിച്ചു…………. മാധു വന്നിട്ടും നന്ദയെ മൈൻഡ് ചെയ്തില്ല, അയോഗിനും രുദ്രനുമൊപ്പം കൂടി………. സന്ദർഭം മോശമായതുകൊണ്ട് മാത്രം ദേവു രുദ്രനെ വല്ലാതെഅങ്ങട് മൈൻഡ് ചെയ്തില്ല, എന്നാലും അറിയാതെ അവളുടെ ഓരോ നോട്ടവും അവനിൽ വീണുകൊണ്ടിരുന്നു…..

ജാൻവിയാണേൽ ജോയിച്ചനെ കണ്ണുകളാൽ തിരക്കുകയായിരുന്നു അരമണിക്കൂർ കഴിഞ്ഞതും ആ വാതിൽ തുറന്ന് ജെയീംസ് ഹാളിലേക്ക് വന്നു…… എല്ലാവരെയും അയാളൊന്ന് സസൂക്ഷ്മം വീക്ഷിച്ചു….. അലോക്…..?????? അയാളുടെ ചോദ്യത്തിന് ഉത്തരം പറയാനില്ലാതെ എല്ലാരും പരസ്പരം നോക്കി… ഞാനാണ്……….. പെട്ടെന്ന് വാതിക്കൽനിന്നവന്റെ ശബ്ദം കേട്ടതും എല്ലാവരും പിന്തിരിഞ്ഞു നോക്കി….. നെറ്റിയിൽ ഒരു കെട്ടുമായി ജോയിച്ചനോടൊപ്പം നിൽക്കുന്ന അലോക് എല്ലാർക്കും ഒരു വേദനയായി…………………. വാ ടാ…. ജോയിച്ചനെ വിളിച്ചുകൊണ്ട് അവൻ അകത്ത് കടന്നു……….. വിശ്വനും നന്ദിനിയ്ക്കും അരികിലെത്തിയപ്പോൾ അവനൊന്ന് നിന്നു,…….. പുഞ്ചിരിയോടെ അവൻ അവരെ നോക്കി…. വിഷമിക്കാനൊന്നുമില്ല അങ്കിളേ,,,,, അവനയാളുടെ കൈകൾ കവർന്നുകൊണ്ട് സമാധാനിപ്പിച്ചു…

ദേവനെ കെട്ടിപിടിച്ചുകൊണ്ട് തന്നെ സുമിത്രയുടെ നെറുകയിൽ അവൻ മുത്തി…. സോറി,,, ഞാൻ കാരണം ഇന്ന്… ബാക്കി പറയാൻ വരുംമുമ്പ് സുമിത്ര അവന്റെ കവിളിൽ തട്ടി മിണ്ടരുതെന്ന് ആഗ്യം കാണിച്ചു………. തെൻ, എല്ലാരും വന്നല്ലോ അല്ലെ…. !!! ജെയീംസിന്റെ ശബ്ദം ഉയർന്നു………. ഓക്കേ, അപ്പോൾ ഇനി ഞാൻ പറയാൻ പോകുന്നത് നിങ്ങൾ എല്ലാരോടുമാണ്…. ശ്രാവണിയുമായി ബന്ധപ്പട്ട് നിൽക്കുന്ന നിങ്ങൾ ഓരോരുത്തരുമായി….. !!!!! അയാളുടെ വാക്കുകൾ ശ്രദ്ധയോടെ അവർ കാതോർത്തു……….. അലോക്,,,,, മ്മ്, അലോകിനരികിലേക്കയാൾ ചെന്നു……. നല്ല മുറിവുണ്ടോ? ആ നെറ്റിയിന്മേൽ നോക്കികൊണ്ട് അയാൾ ചോദിച്ചു…. എട്ട് സ്റ്റിച്ചുണ്ട്, ഡോക്ടർ,,, മ്മ്…….

കുറച്ച് അപമാനിക്കപ്പെട്ടു അല്ലേ????? എന്താടോ അതിന് ശ്രാവണിയോട് ദേഷ്യമുണ്ടോ? ഇനി അതിനുള്ള പ്രതികാരം വീട്ടാൻ ഇറങ്ങാൻ പോകുവാണോ താൻ??????? അയാളുടെ ചോദ്യത്തിന് അവനൊന്ന് പുഞ്ചിരിച്ചു….. എനിക്കവളോട് ഒരു ദേഷ്യവുമില്ല ഡോക്ടർ,,, പകരം ഓരോനിമിഷവും അവളോടുള്ള പ്രണയവും ആദരവും കൂടി കൂടി വരുവാ….. ഡോക്ടർ പറഞ്ഞത്‌ശെരിയാ, അപമാനിക്കപ്പെട്ടു ഞാൻ……. ആ സമയം ഞാൻ ചിന്തിച്ചിരുന്നു എന്റെ ശ്രീയ്ക്ക് എങ്ങെനെ ഇങ്ങെനെയാവാൻ കഴിഞ്ഞെന്ന്??? പക്ഷെ, അതിനുള്ള ഉത്തരം വൈകാതെ എനിക്ക് കിട്ടി…… അവളെ അങ്ങേനെയാക്കിയത് ഞാൻ തന്നെയാണ്….അവളിന്ന് എന്നെ അപമാനിച്ചപ്പോൾ എനിക്കുണ്ടായ വേദനയേക്കാൾ ഇരട്ടി അന്ന് ഞാൻ കാരണം അവൾക്കുണ്ടായിട്ടുണ്ട്…. അന്ന് തകർന്നുപോയതാ എന്റെ ശ്രീ…………….

അവന്റെ ശബ്ദം ഇടറി…… എനിക്കറിയാം ഡോക്ടർ, ഇതിനൊക്കെ ഞാൻ അർഹൻ തന്നെയാണ്… പക്ഷെ, എന്റെ വേദന എന്റെ കുടുംബത്തെയോർത്താണ്….. എന്നോടുള്ള ദേഷ്യം തീർക്കാൻ ഇവരെ വേദനിപ്പിക്കേണ്ടായിരുന്നു അവൾക്ക്…….. അച്ഛനെയും അമ്മയെയും ഏട്ടനേയും നോക്കിക്കൊണ്ടവൻ പറഞ്ഞു……….. ഓക്കേ, അലോക്… രുദ്രപ്രതാപ് അല്ലെ???? അല്ലുവിൽ നിന്നും ജെയീംസ് പോയത് നേരെ രുദ്രനിലേക്കായിരുന്നു………… അതേ… അവൻ തലയാട്ടി……. ശ്രാവണിയുടെ പാസ്റ്റ് ജീവിതത്തിലെ കഥാപാത്രം….. അവളുടെ രുക്കുവേട്ടൻ… !!അയാളുടെ ചോദ്യത്തിന് അവൻ മൗനമായി നിന്നു……. ഇന്നവളെ രോഷം പൂണ്ട് തല്ലിയെന്ന് കേട്ടല്ലോ.. എന്തിനായിരുന്നു???? അവന്റെ മുഖത്തേക്ക് നോക്കി അയാളത് ചോദിച്ചപ്പോൾ അവനൊന്ന് പതറി………. ഒരുനിമിഷത്തെ ആവേശത്തിൽ ചെയ്തതാണ്………..

ടെൽ മീ എന്തിനാണ് അവളെ അടിച്ചത്????? അയാളുടെ ശബ്ദമൊന്ന് കനത്തു…….. അത് പിന്നെ, അവൾ ചെയ്ത് കൂട്ടിയതൊക്കെ അറിഞ്ഞപ്പോൾ………. അലോകിനും കുടുംബത്തിനുമേറ്റ അപമാനം അറിഞ്ഞപ്പോൾ………. എനിക്ക് ദേഷ്യം അടക്കാനായില്ല……… കുറ്റബോധത്തിന്റെ നീറ്റൽ അവന്റെ മറുപടിയിൽ നിഴലിച്ചിരുന്നു……. ഓഹ്, ആവേശം.. അത് നല്ലതാണ് ഓഫീസർ,, ബട്ട്‌ ഞാനൊന്ന് ചോദിക്കട്ടെ? അലോകിനേക്കാളും ശ്രാവണിയോടായിരുന്നില്ലേ നിങ്ങൾക്ക് അടുപ്പം?? എന്നിട്ടും അയാൾക്ക് വേണ്ടി അവൾക്ക് നേരെ ഈ കൈ ഉയർന്നത് എന്തേ????? അത്…. അത്… അവൾ ചെയ്തത് തെറ്റായത്‌കൊണ്ട്……… ഡോക്ടറുടെ ചോദ്യത്തിൽ അവനൊന്ന് പതറിയെങ്കിലും പെട്ടെന്ന് മറുപടി പറഞ്ഞു……..

തെറ്റ്…. !ശെരി…….. എന്താണ് അതൊക്കെ????……….. ഓക്കേ.., അതിനെ പറ്റി ഞാൻ പിന്നെ പറയാം………… അതിനുമുന്പ് എല്ലാരോടുമായി എനിക്ക് കുറച്ച് പറയാനുണ്ട്……………………… എനിക്കറിയാം നിങ്ങളിലോരോരുത്തർക്കും മനസ്സിൽ ഒരായിരം ചോദ്യങ്ങളും അഭിപ്രായങ്ങളുമുണ്ട് ശ്രാവണിയെകുറിച്ച്………….. അവളുടെ ഈ ചെയ്തിയെ അനുകൂലിക്കാനും പ്രതികൂലിക്കാനും ഇവിടെ ആൾക്കാരുണ്ട്…. അതൊക്കെ നിങ്ങളുടെ ഇഷ്ടം…. അതിനുമുൻപ് നിങ്ങളറിയേണ്ട ചിലതുണ്ട്….. എല്ലാർക്കും നടുവിലായി നിന്നുകൊണ്ട് അയാൾ പറയുന്നത് എല്ലാരും ശ്രദ്ധയോടെ കേട്ടുനിന്നു…. നിങ്ങൾക്കറിയാവുന്നതാണ് ശ്രാവണിയുടെ ജീവിതത്തെകുറിച്ച്… അതിനി ഞാനായി ഒരിക്കൽക്കൂടി പറയുന്നില്ല……പക്ഷെ നിങ്ങൾ മനസ്സിലാക്കേണ്ടത് മറ്റൊന്നാണ്….

ഒരു സാധാരണ പെൺകുട്ടിയല്ല ശ്രാവണി……….എല്ലാരേയും പോലെ സന്തോഷിച്ചു കളിചിരിയോടെ ഒരു പട്ടം കണക്കെ പാറിനടന്നവളാണ് അവൾ……… എല്ലാത്തിനെയും ആകാംഷയോടെ നോക്കിക്കണ്ട്, കുസൃതിയോടെ കടന്നുപോകേണ്ട ബാല്യം പക്ഷെ അവൾക്ക് സമ്മാനിച്ചത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ചിലതാണ്…………..സ്വന്തമായതെല്ലാം ഒരു രാത്രി കൊണ്ട് തന്നിൽ നിന്നടർന്നുമാറുന്നത് കണ്ട്നിൽക്കേണ്ടി വന്ന ഒരു കുട്ടിയാണ് അവൾ….. ജീവന്റെ അവസാനകണിക ദൈവത്തിന്റെ അനുഗ്രഹം പോലെ ആ ശരീരത്തിൽ അന്നുണ്ടായത് ഈ വിശ്വൻ തിരിച്ചറിഞ്ഞില്ലായിരുന്നുവെങ്കിൽ ഇന്നവൾ ഈ ലോകത്തുണ്ടാകില്ലായിരുന്നു………

അറിയുന്ന കാര്യങ്ങൾ ഒരിക്കൽ കൂടി ഡോക്ടറുടെ വായിൽനിന്ന് കേട്ടപ്പോൾ അറിയാതെ ആാാ കണ്ണുകളെല്ലാം നിറഞ്ഞു…… ശ്രാവണി എന്ന മകളുടെ വിടവ് നികത്തനായി നിങ്ങൾ അവളെ സ്വന്തം മോളായി കണ്ടു,,,,, അതേ സ്ഥാനത്ത് നഷ്ടപ്പെട്ടുപോയ കുടുംബത്തെ അവളും ഇവിടെ കണ്ടു………. കൂടെപ്പിറപ്പായി ഇവരെ സ്നേഹിച്ചു……….. ഇത്രയും നിങ്ങൾക്കറിയാവുന്നതാണല്ലോ……. എല്ലാവരും ഒന്ന് മൂളി….. ആ കുഞ്ഞ് ശ്രാവണിയിൽ നിന്നവൾ വളരാൻ തുടങ്ങി….ശരീരത്തോടൊപ്പം ആ മനസും വളർന്നു.. ആ വളർച്ചയെയാണ് ഞാൻ നേരത്തെ അസാധാരണം എന്ന് പറഞ്ഞത്……ഒരേ സമയം ആ ശരീരം രണ്ട് ശക്തികളുടെ നിയന്ത്രണത്തിലായിരുന്നു….. ഡോക്ടർ?? അതേ, അയോഗ്…. വളരും തോറും വാമിക എന്നത് അവളുടെ മനസ്സിന്റെ ഒരു ഭാഗമായപ്പോൾ ശ്രാവണി മറുഭാഗമായി……….

നന്ദ പറഞ്ഞിട്ടുണ്ടാകുമല്ലോ, എല്ലാം പെൺകുട്ടികളെയും പോലെയാണ് ശ്രാവണി….. സ്നേഹിക്കാൻ മാത്രം അറിയാവുന്നവൾ……… പക്ഷെ അതേ സ്ഥാനത് വാമിക വരുമ്പോൾ അവിടെയവൾ സംഹാരരുദ്രയാണ്……… അവളിൽ ഈ അവസ്ഥ കണ്ടപ്പോൾ തന്നെ ചികിൽസിക്കാൻ ഇവർ എന്റെ അടുത്തേക്ക് കൊണ്ടുവന്നു… വർഷങ്ങൾ നീണ്ട പ്രയത്നത്തിൽ അവളെ ഞാൻ ശ്രാവണിയാക്കി…. അല്ല അങ്ങെനെ അവളെന്നെ തെറ്റിധരിപ്പിച്ചു…… മനസ്സുകൊണ്ട് അപ്പോഴും അവളിൽ വാമിക ഉണ്ടെന്ന് അവൾ എന്നിൽ നിന്നൊളിച്ചു……….. കുറച്ച് മുമ്പേ നിങ്ങൾ കണ്ടൊരു ഭാവമില്ലേ?????? വാമികയും ശ്രാവണിയും തമ്മിലുള്ള ഒരു പിടിവലി???????? കഴിഞ്ഞ കുറേ വർഷങ്ങളായി ആ മനസ്സ് അനുഭവിക്കുന്ന പിടിവലിയാണത്…………..

സ്വസ്ത്ഥയോടെ ജീവിക്കാൻ ശ്രാവണി ആഗ്രഹിക്കുമ്പോൾ എല്ലാം നശിപ്പിക്കാനാണ് വാമിക ശ്രമിച്ചത്…………………അച്ഛനെപ്പോലെ പോലീസ്ആകാൻ ശ്രാവണി ആഗ്രഹിച്ചു, പക്ഷെ, ശത്രുവിനെതിരെ നീങ്ങാൻ ജേർനലിസം ആണ് നല്ലതെന്ന് വാമിക ഉറപ്പിച്ചു…………….. പിന്നീടങ്ങോട്ട് അവളുറെ ജീവിതം ഒരു റിമോട്ട്കണ്ട്രോൾ റോബോ പോലെയായിരുന്നു……… ഉള്ളിലെ പക അവളെ നിയന്ത്രിച്ചു……. ഒടുവിൽ വിജയം തൊട്ടടുത്തെത്തി എന്ന് തോന്നിയ നിമിഷമാണ് എല്ലാം തച്ചുടച്ചുകൊണ്ട് അലോക് കടന്നുവന്നത്…………… നിന്റെ പ്രണയം അവളിലെ വാമികയെ അടക്കി….. പൂർണ്ണമായും അവൾ ശ്രാവണിയിലേക്ക് ഒതുങ്ങി…. എന്നാൽ കൂടെകൂടെ ആ ശത്രുവിന്റെ ഓർമകൾ വരുമ്പോൾ അവൾ സടകുടഞ്ഞെണീക്കും…..,,,,,, പിന്നെപ്പിന്നെ ശ്രാവണിയെപോലെ വാമികയും ആഗ്രഹിച്ചുതുടങ്ങിയിരിക്കണം ഈ അലോകിന്റെ ഭാര്യ ആവാൻ…….

അതുകൊണ്ടാണ് അന്നത്തെ ആ സംഭവം അവളെ അത്രയ്ക്ക് വേദനിപ്പിച്ചത്………….. കൂടെയുണ്ടാകുമെന്ന് കരുതിയവൻ ചതിക്കുന്നത് കണ്ടപ്പോൾ അവൾക്ക് സഹിക്കാനായില്ല……………………. ഡോക്ടർ അപ്പോൾ കണ്ണൻ മാത്രമല്ലല്ലോ നന്ദയും ആ കൂട്ടത്തിൽ അവളുടെ കണ്ണിൽ ശത്രു സ്ഥാനതല്ലേ????? ഡോക്ടർപറയുന്നതിനിടയ്ക്ക് കയറി മാധു ചോദിച്ചു…….. അവിടെയാണ് ആ മനസ്സിന്റെ സങ്കീർണ്ണത ഒളിഞ്ഞുകിടക്കുന്നത്…. നന്ദ എന്നത് വാമികയെ സംബന്ധിച്ച് ആരുമല്ലായിരുന്നു………….അതുകൊണ്ട് തന്നെ നന്ദയിൽ നിന്നുണ്ടായ പിഴവ് അത് ശ്രാവണിയെ മാത്രമായിരുന്നു ബാധിച്ചത്……….. അതിനുള്ള ശിക്ഷയായി കുറച്ചുദിവസം അവൾ പിണങ്ങിയില്ലേ?????

ദിവസങ്ങൾ കഴിയുംതോറും അവളിലെ വാമികയുടെ പക കൂടാൻതുടങ്ങി…….ഒരു ജേർണേലിസ്റ്റ് കൂടിയായത് കൊണ്ട് ബുദ്ധി ഷാർപ് ആയതും അവളെ അവളുടെ ലക്ഷ്യത്തിലേക്ക് നയിച്ചു…………………………. സ്വന്തംകൈകൊണ്ട്‌ അയാളുടെ മരണം ഉറപ്പാക്കിയതോടെ അവളുടെ ലക്ഷ്യം നടന്നു….. പതിയെ ശ്രാവണിയിൽ വാമിക കെട്ടടങ്ങുകയായിരുന്നു….. പക്ഷെ….???? ഡോക്ടറുടെ ആ പക്ഷെയ്ക്ക് എല്ലാരുടെയും മനസ്സിൽ ഒരു ചോദ്യം ഉയർന്നു………. വാമിക ഇപ്പോൾ അവളിൽ അടങ്ങിയെങ്കിൽ ഈ കാട്ടിക്കൂട്ടിയത് എന്താണെന്നല്ലേ നിങ്ങളുടെ മനസ്സിലെ ചോദ്യം???? മനഃശാസ്ത്രവിദഗ്ധന്റെ സ്വതസിദ്ധമായ കഴിവുകൊണ്ട് അയാൾ ചോദിച്ചതുകേട്ട് എല്ലാരും ആ കണ്ണിലേക്കുനോക്കി…..

അതിനുള്ള ഉത്തരം തരാൻ എനിക്കിപ്പോ ആവില്ല….. ഇത്രയും നന്ദ പറഞ്ഞതുവെച്ച് ഞാൻ മനസ്സിലാക്കിയെടുത്തതാണ്……..ഒരുപക്ഷെ അത് പറയാൻ അവൾക്ക് മാത്രമേ കഴിയൂ…. കാത്തിരിക്കണം അതിനായി നമ്മൾ…. ആ ഉറക്കത്തിൽ നിന്നുമവൾ ഉണരാനായി…. ഉണർന്നുവരുന്ന അവളിൽ നിന്നും എന്തും പ്രതീക്ഷിക്കാം,,…..കരുതിയിരിക്കണം.. സ്‌പെഷ്യലി താൻ….. അലോകിനെ ചൂണ്ടിക്കൊണ്ട് ജെയീംസ് പറഞ്ഞു…….. തന്നോട് ആ മനസ്സിലുള്ളത് അടങ്ങാത്ത പ്രണയവും അതേപോലെ വെറുപ്പുമാണ്……. തന്നെചൊല്ലി ആ മനസ്സിൽ ഉണ്ടാകുന്ന പിരിമുറുക്കം അവളെ മറ്റൊരു അവസ്ഥയിലേക്കാണ് എത്തിക്കുന്നത്, ഇപ്പോൾ ഉണ്ടായത് അതാണ്….. ഒരു ഭാഗത്ത് ശ്രാവണി തന്നെ നെഞ്ചോട് ചേർക്കുമ്പോൾ മറുഭാഗത്ത് വാമിക തന്നെ വെറുപ്പോടെ അകറ്റുന്നു…………….

ഇതിനൊരു അവസാനം ഉടനെയുണ്ടായില്ലെങ്കിൽ ഒരിക്കലും തിരിച്ചുകിട്ടാത്ത അവസ്ഥയിലേക്ക് അവൾ പോകും…. അല്ല, അവളെ അങ്ങേനെയാക്കി നിങ്ങളൊക്കെ…. !!! ഡോക്ടർ….. യെസ്, മാധവ്…….. നിങ്ങളുടെ ഓരോ പ്രവർത്തികൾ അവളെ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയില്ല……. എന്തിനും ഏതിനും തന്നോടൊപ്പമുണ്ടായിരുന്ന തന്റെ രണ്ട് ഏട്ടന്മാർ ഇന്ന് അലോകിനുവേണ്ടി അവൾക്കെതിരെ നിന്നപ്പോൾ ആ മനസ്സിൽ ഉടലെടുത്തത് ആ കോടതിമുറിയും നന്ദയുമൊക്കെയാ……. അന്നവൾ അപമാനിക്കപ്പെട്ടപ്പോൾ ഇല്ലാതിരുന്ന ക്രോധം ഇന്നെവിടെനിന്ന് വന്നു എന്ന് അവൾ സംശയിക്കുന്നതിൽ എന്ത് തെറ്റാണ് ഉള്ളത്???? ജെയീംസിന്റെ മുഖം രുദ്രന് നേരെയായി……. എനിക്ക് ഇവർ രണ്ടാളും ഒരുപോലെയാണ് ഡോക്ടർ, അന്ന് അലോകിനോട് ഞാൻ എന്റെ ദേഷ്യം പ്രകടിപ്പിച്ചതാണ്…..

അന്ന് അങ്ങെനെയൊക്കെ നടക്കാൻ ചില കാരണങ്ങളും ഉണ്ടായിരുന്നു…… അതൊന്നും അവൾക് അറിയില്ല… ഞങ്ങൾ അറിയിച്ചിട്ടില്ല……. എല്ലാരുടെയും മുഖം ശോകമൂകമായി….. ഹഹ്ഹഹ്ഹ…. !!അതുകൊള്ളാം…… കാരണങ്ങൾ ഉണ്ടായിരുന്നു അല്ലെ??അവളെ അപമാനിച്ചതിന് നിങ്ങൾക്ക് കാരണമുണ്ടായിരുന്നു ….അതവൾ അറിഞ്ഞിട്ടുമില്ല…….. അപ്പോൾ പിന്നെ അവൾ ചെയ്തതിനു എന്ത് തെറ്റാണുള്ളത്???????????? ലുക്ക്‌ മിസ്റ്റർ,,,, നിങ്ങൾ ഈ പറയുന്ന ശെരിയും തെറ്റും ശെരിക്കുമെന്താണ്???? നിങ്ങളുടെ ഭാഗത്ത്‌ നിന്ന് ശെരിയെന്നു തോന്നുന്നത് അവൾക്കതെറ്റാണ്………….. ഡോക്ടർ, അത്.. അന്ന് ഞാൻ അങ്ങനെയൊക്കെ ചെയ്തത്‌ അവൾക്ക് വേണ്ടിയാ….. അലോക് പറഞ്ഞതും പൊടുന്നനെ അവനുനേരെ വായുവിൽകൂടി എന്തോ ഒന്ന് പറന്നുവന്നു………

അവനൊഴിഞ്ഞുമാറിയതും ആ പാത്രം ഭിത്തിയിൽ തട്ടി താഴെവീണുടഞ്ഞു……… ഞെട്ടലോടെ എല്ലാരും അവിടേക്ക് നോക്കി…………….. പാറിപറന്ന മുടിയിഴകളും കരഞ്ഞുവീർത്ത കൺപോളയും ചുവന്നുകിടക്കുന്ന കവിളുമായി അവൾ….. ശ്രാവണി തീപാറുന്ന കണ്ണുകളോടെ അവനെ നോക്കിനിൽക്കുന്നു……… മോളെ…. നന്ദിനിയുടെ ആ വിളി കേൾക്കാതെ അവളോടിവന്ന് അവന്റെ കരണത്ത് ആഞ്ഞടിച്ചു…………………… ശ്രാവണി….. !!!!! ഡോക്ടറും അലോക്‌മൊഴികെ എല്ലാരും അവളുടെ പേര് അലറി….. പക്ഷെ, അവനിൽ മാത്രം ഒരു ഭാവഭേദവുമില്ല… ഇനിയും തല്ലിക്കൊ..എന്നരീതിയിൽ അവൻ ആ നില്പ് തുടർന്നു…………….. തെറ്റുകളുടെയും ശെരികളുടെയും കണക്കെടുപ്പാണ് ഇനി……….

വാമിക എന്നിൽ നിന്നടങ്ങണമെങ്കിൽ എന്റെ ഭാഗത്തെ തെറ്റിന്റെ തുലാസ് താഴ്ന്നുനിൽക്കേണ്ടിവരും………… അങ്ങേനെയാണെങ്കിൽ നിറഞ്ഞമനസ്സോടെ ഈ ശ്രാവണി അവളുടെ കണ്ണേട്ടനെ സ്വീകരിക്കും… പക്ഷെ,,, മറിച്ചാണെങ്കിൽ എന്നേക്കാൾ കൂടുതൽ തെറ്റുകൾ നിങ്ങളുടെ ഭാഗത്ത്‌ ആണെങ്കിൽ പിന്നെ എന്റെ കൺമുൻപിൽ വരരുത്…. !!! അവളുടെ ഉയർന്ന ശബ്ദം എല്ലാരുടെയും കാതിൽ അലയടിച്ചു…. പ്രത്യകിച്ച് അവന്റെ…. !!! അതേ, ചെയ്തതിനോക്കെയുള്ള കണക്കെടുപ്പ് !!!……. (തുടരും )

ആദിശൈലം: ഭാഗം 50

Share this story