ഹാർട്ട് ബീറ്റ്…: ഭാഗം 40

ഹാർട്ട് ബീറ്റ്…: ഭാഗം 40

എഴുത്തുകാരി: പ്രാണാ അഗ്നി

അദർവിന്റെ റൂമിൽ നിന്നും പിറുപിറുത്തു കൊണ്ട് ഇറങ്ങി വരുന്ന നക്ഷയെ കണ്ടു കൊണ്ട് ആണ് ആദി കോറിഡോറിലൂടെ നടന്നു വന്നത് . “എന്താടി …എന്താ പറ്റിയത് നീ എന്താ തനിയെ വർത്തമാനം പറഞ്ഞ കൊണ്ട് വരുന്നത് വട്ടായോ ” “ആണ് നല്ല മുഴുത്ത വട്ടു ….” “അല്ലാഹ് അതിന്റെ ഒരു കുറവും കൂടിയേ ഉണ്ടായിരുന്നുള്ളു” “പോടാ …….എനിക്ക് അല്ലടാ അവൾക്കു അവൾക്കാണ് വട്ടു ” “ഏതു അവൾക്കു …….”നെച്ചുവിന്റെ ദെശ്യത്തോടെ ഉള്ള സംസാരം കേട്ട് അവളുടെ പുറകെ ആരേലും വരുന്നുണ്ടോ എന്ന് നോക്കി കൊണ്ട് ആദി ചോദിച്ചു . “ആ ദിയക്ക് എന്റെ പഴയ സ്വഭാവം ആയിരുന്നു എങ്കിൽ പല്ലടിച്ചു വായിൽ ഇട്ടിട്ടെ പിന്നെ സംസാരം ഉള്ളു .അദർവ് ഉണ്ടായിരുന്നത് അവളുട ഭാഗ്യം .”

“അദർവ് ഉണ്ടായാൽ നിനക്ക് എന്താ …….” “ഞാൻ നന്നാവാൻ തീരുമാനിച്ച സ്ഥിതിക്ക് ……. അദർവ് കണ്ടാൽ മോശം അല്ലേ എന്റെ തല്ലിപ്പൊളി സ്വഭാവം “അവൾ നാക്ക് കടിച്ചു കൊണ്ട് ചമ്മൽ അഭിനയിച്ചു പറഞ്ഞു . “ഇതൊക്കെ എപ്പോൾ ഞാന്‍ ഒന്നും അറിഞ്ഞില്ലല്ലോ …….” “എല്ലാം ഞാൻ അറിയിക്കാമെടാ ചതിയൻ മത്തങ്ങാ തലയാ …..”അവൾ മനസ്സിൽ പറഞ്ഞ കൊണ്ട് ആദിയുടെ തോളിലൂടെ കൈയ്കൾ ഇട്ടു നടന്നു . “എല്ലാം വളരെ പെട്ടന്ന് ആയിരുന്നു മോനേ ഒന്നും പറയാൻ പറ്റി ഇല്ലാ .നിനക്ക് കോഫി വേണോടാ ….” “വേണ്ട ഞാൻ കുടിച്ചിട്ടാണ് വന്നത് ” “എന്തോ കുഴപ്പം ഉണ്ടല്ലോ .അള്ളാഹ് ……. കാത്തോണേ …..”അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് അവളെ ഒന്ന് സൂക്ഷിച്ചു നോക്കി .

അവന്റെ ചുഴിഞ്ഞുള്ള നോട്ടം കണ്ട് അവൾ ഒന്ന് ആക്കി ചരിച്ച കാണിച്ചു . “ആദി നീ വിട്ടോ എനിക്ക് കുറച്ചു ജോലി ഉണ്ട് ലഞ്ച് ബ്രേക്കിനു കാണാം .” അവളുടെ ക്യാമ്പിന്റെ മുൻപിൽ എത്തിയപ്പോൾ അവനോടു പറഞ്ഞു അവൾ ക്യാബിനിലേക്കു കയറി . ഒരു രാത്രി കൊണ്ട് നക്ഷയിൽ ഉണ്ടായ മാറ്റം അവൻ അത്ഭുതത്തോടെ നോക്കി കാണുകയായിരുന്നു .കുറച്ചു നേരം അവൾ കയറി പോകുന്നത് നോക്കി നിന്നു ചിരിച്ചു കൊണ്ട് അവനും നടന്നകന്നു . അന്ന് ഒരുപാടു പേഷ്യന്റസ് ഉണ്ടായിരുന്നത് കൊണ്ട് അവൾ തൻറെ ജോലിൽ മുഴുകി .ഉച്ചയായപ്പോൾ ആണ് ഒന്ന് ഫ്രീ ആയതു .ഫുഡ് കഴിക്കാൻ ആയി ക്യാന്റീനിലേക്കു വെച്ച് പിടിച്ചു .പോകുന്ന വഴിയിൽ ആദിയെ വിളിക്കാനായി ഫോൺ എടുത്തു ഡയൽ ചെയ്തു കൊണ്ട് നടക്കുബോൾ ആണ് ആരെയോ കൂട്ടി ഇടിച്ചത് .

അപ്പോളേക്കും കൈയിൽ നിന്നും ഫോൺ താഴെ വീണിരുന്നു .താഴെത്തേക്ക് വീണ ഫോൺ കുനിഞ്ഞു എടുത്ത് കൊണ്ട് ഇടിച്ച ആളോട് സോറി പറയാൻ മുഖത്തു നോക്കി .ആളെ കണ്ടത് ഇത്രയും നേരം അടക്കി വെച്ച ദെശ്യം അവളുടെ മുഖത്തേക്ക് ഇരച്ചു കയറി . തന്നെ തന്നെ നോക്കി കൈയ്യും കെട്ടി നിക്കുന്ന മീനാക്ഷിയെയാ ആണ് അവൾ കണ്ടത് .ചിലപ്പോള്‍ ഇനി അവിടെ നിന്നാല്‍ താന്‍ എന്തെങ്കിലും അരുതാത്തത് ചെയ്തു പോകും എന്ന് കരുതി അവളെ ഒന്ന് നൊക്കുകപോലും ചെയ്യാതെ നടന്നു. “ഒന്നു നിന്നെ അവിടെ ” തന്നെ മൈന്റ് ചെയ്യാതെ കടന്നു പോകുന്ന നക്ഷയെ നോക്കി മീനാക്ഷി വിളിച്ചു .ആ വിളിയിൽ നിറഞ്ഞു നിന്ന പുച്ഛം നക്ഷക്ക് മനസ്സിൽ ആവുന്നുണ്ടായിരുന്നു . അവളും തിരിഞ്ഞു നിന്ന് മാറിൽ കൈകെട്ടി പുരികം ഉയർത്തി എന്ത് എന്ന രീതിയില്‍ ചോദിച്ചു .

“എന്താ നിന്റെ ഉദ്ദേശം ” “ദുരുദ്ദേശം തന്നെ എന്തേ വല്ല കുഴപ്പവും ഉണ്ടോ ….”എടുത്തടിച്ചുള്ള നെച്ചുവിന്റെ മറുപടിയില്‍ മീനാക്ഷി ഒന്ന് പതറി എങ്കിലും അത് മുഖത്തു വരുത്താതെ നക്ഷയുടെ അടുത്തേക്ക് അവൾ നടന്നു അടുത്തു . നക്ഷാ ഒരു കൂസലും ഇല്ലാതെ മീനാക്ഷിയെ തന്നെ നോക്കി നിന്നു . “എന്ത് ഉദ്ദേശത്തോടെ ആണ് തിരിച്ചു വന്നെങ്കിലും അത് ഒന്നും നടക്കാൻ പോകുന്നില്ല .ഈ മീനാക്ഷി ജീവിച്ചു ഇരിക്കുബോൾ നീ വിചാരിക്കുന്നത് ഒന്നും നടക്കില്ല ” “ചത്താൽ നടക്കുമല്ലോ അത് മതി . പറഞ്ഞത് നന്നായി ഇനി ആ വഴി നോക്കാമല്ലോ …..” “എടി ……” “ഒന്നും പോടി ……നിന്റെ പേടിപ്പിക്കൽ ഒന്നും ഈ നക്ഷയോടു വേണ്ടാ …നിന്റെ പൂങ്കണ്ണീർ കണ്ട് മയങ്ങിയ ആ നക്ഷ അല്ല ഞാൻ ഇപ്പോൾ .കൂടുതൽ വിളച്ചിൽ എടുത്താൽ കൊന്നു തള്ളും പറഞ്ഞേക്കാം.

പിന്നെ പണ്ടേ ആത്മഹത്യ ടെണ്ടൻസി ഉള്ളതുകൊണ്ട് എല്ലാവരെയും വിശ്വസിപ്പിക്കാനും എളുപ്പമാണ്. .”തന്റെ അടുത്തേക്ക് കത്തുന്ന കണ്ണുകളോടെ വരുന്ന നക്ഷയെ കാണേ മീനാക്ഷി ഒന്ന് പതറി .അവളുടെ കണ്ണുകളിലെ ഭയം നക്ഷ കൃത്യമായി കാണുകയും ചെയ്തു . “പേടിച്ചു പോയോ മീനുട്ടി ….ചേച്ചി ചുമ്മാ പറഞ്ഞത് അല്ലേ ….മോള് നന്നായി കൊള്ളും എന്ന് ചേച്ചി അറിയാമല്ലോ .”അവളുടെ തോളിൽ കൂടി കൈയ്കൾ ചേർത്ത് കൊണ്ട് താടിയിൽ പിടിച്ചു കൊണ്ട് നക്ഷ പറയുന്നത് മീനാക്ഷി കണ്ണുതുറിച്ചു നോക്കി ഇരുന്നുപോയി . ശാന്തമായിട്ടാണ് നക്ഷ സംസാരിക്കുന്നത് എങ്കിലും അവളുടെ കണ്ണുകളിലെ കോപം മീനാക്ഷി കാണുണ്ടായിരുന്നു . “പിന്നെ മോളെ മീനുട്ടി വേറെ ഒരു കാര്യം പഴയ പോലെ ചീപ്പ് നമ്പറും ആയി എന്റെയോ അദർവിന്റെയോ മുൻപിൽ വന്നാല്‍……..

ഇനി അദർവിന്റെ രക്ഷാ കവചം ഈ നക്ഷയാണ് അദ്ദേഹത്തിന്റെ രോമത്തിൽ തൊടാൻ ഒന്നിനേയും സമ്മതിക്കില്ലാ .നിന്റെയൊക്കെ വാക്ക് വിശ്വസിച്ചു ഒരുപാടു ആ മനസ്സ് വിഷമിപ്പിച്ചു ഇനി അത് ഉണ്ടാവില്ലാ .അദ്ദേഹത്തിന്റെ മനസ്സ് വിശപ്പിക്കുന്ന ഒരു പ്രവൃത്തി എങ്കിലും നിന്നിൽ നിന്നും ഉണ്ടായാൽ “അത് ഒരു താക്കീതു തന്നെ ആയിരുന്നു. മീനാക്ഷിക്കു നേരെ ദഹിപ്പിക്കുന്ന ഒരു നോട്ടവും നോക്കി നക്ഷ നടന്ന് അകന്നു . നക്ഷയുടെ ഓരോ വാക്കും നോട്ടവും മീനാക്ഷിയെ തെല്ലു ഒന്ന് ഭയപ്പെടുത്തി അവളുടെ നെറ്റി തടത്തിൽ പൊടിഞ്ഞ വിയർപ്പു തുള്ളികള്‍ അതിന്റെ അടയാളം ആയിരുന്നു . നക്ഷാ മീനാക്ഷിയോട് സംസാരിച്ചത് മുഴുവന്‍ കേട്ടു കൊണ്ട് ദിയ നില്കുന്നുണ്ടായിരുന്നു .അവൾ മീനാക്ഷിയുടെ അടുത്തേക്ക് നടന്നു വന്നു . “ഞാൻ പറഞ്ഞത് ഇപ്പോൾ വിശ്വാസം ആയോ .അവൾ രണ്ടും കല്പിച്ചു ആണ് .ഇനി നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല .”

“എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലാ എന്ന് നീ ആണോ തിരുമാനിക്കുന്നത് ഹേ ……”ദിയയെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ടു ദെശ്യത്തോടെ മീനാക്ഷി വേഗം നടന്നു . “ഇനി ഞാൻ ഒന്നും ചെയ്യേണ്ട കാര്യമില്ല മീനാക്ഷിയും നക്ഷയും കുടി ആയിക്കൊള്ളും .നമ്മൾ ഗ്യാലറിയിൽ ഇരുന്നു കളി ആസ്വദിക്കാം .അവസാനം അദർവ് എനിക്ക് സ്വന്തം “വന്യമായ ഒരു ചിരിയോടെ അവൾ മനസ്സിൽ പറഞ്ഞു . നെച്ചു ഓരോന്നും പിറുപിറുത്തു കൊണ്ട് നടന്നു . “ലോകത്തു ഉള്ള പെണ്ണുങ്ങൾ മുഴുവൻ അങ്ങേരുടെ പുറകേയാ .അങ്ങേരു ആരാ കൃഷ്ണനോ .എങ്ങനെ ആവാതിരിക്കും കണ്ണൻ എന്ന് ‘അമ്മ മോന് മനസ്സ് അറിഞ്ഞു പേര് ഇട്ടേക്കുവല്ലേ .എന്നെ മിക്കവാറും കൊലപാതകി ആക്കും അങ്ങേരു “ഓരോന്ന് പറഞ്ഞു കൊണ്ട് നടക്കുന്നതിന്റ ഇടയിൽ ആണ് നക്ഷയുടെ കൈയിൽ പിടിച്ചു ആരോ വലിച്ചത് .

ഓർക്കാപുറത്തുള്ള പിടുത്തം ആയതു കൊണ്ട് കറക്റ്റ് ആയി ചെന്ന് അയാളുടെ നെഞ്ചിലേക്ക് ആണ് വീണത് .സുപരിചിതമായ ഗന്ധം തനിക്കു ചുറ്റും പടർന്നപ്പോൾ തന്നെ മുഖം ഉയർത്തി നോക്കാതെ ആളെ മനസ്സിൽ ആയി . “എന്താ നെച്ചൂട്ടിയേ….. പിറുപിറുത്തു കൊണ്ട് ഒരു നടത്തം .” “ഓഹ് …..നമ്മൾ ഇപ്പോൾ എങ്ങനെ നടന്നാലും ഇയാള്‍ക്ക് എന്താ .ആരാധികമാർ വട്ടം ചുറ്റി നടക്കുവല്ലേ ഈ കാമദേവന് വേണ്ടി ……” “ആണോ ……..”എന്ന് ചോദിച്ചു കൊണ്ട് അവന്റ കൈയ്കൾ അവളുടെ ഇടുപ്പിൽ മുറുകി അവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു .അവന്റെ ചുടു നിശ്വാസം അവളുടെ മുഖത്തു വന്നു തട്ടി . പെട്ടെന്ന് ഉള്ള അവന്റെ പ്രവർത്തിയിൽ ഒച്ച പോലും വെളിയിൽ വരാതെ നെച്ചു അവനെ തന്നെ നോക്കി നിന്നു പോയി . “ആണോ നെച്ചൂട്ടി ……” “ഹാ …….”അവൾ യാന്ത്രികമായി എന്തോ പറഞ്ഞു ഒപ്പിച്ചു .

“പക്ഷെ ഈ അദർവിന് അവന്റെ നെച്ചൂട്ടിയെ മാത്രം മതി കേട്ടോ …….കണ്ണേട്ടന്റെ മാത്രം നെച്ചൂട്ടിയായിട്ടു “അവളുട നിറുകയിൽ അപ്പോളേക്കും അവന്റെ ചുണ്ടുകൾ സ്ഥാനം ഉറപ്പിച്ചിരുന്നു .കണ്ണുകൾ അടച്ചു അവൾ ആ പ്രണയം സ്വീകരിച്ചു . കണ്ണുകൾ തുറന്നപ്പോൾ തന്റെ മുൻപിൽ ആരെയും കാണാതെ നക്ഷ ഒന്ന് അന്തിച്ചു ഇനി വല്ല സ്വപ്നവും കണ്ടതാണോ എന്ന് പോലും തോന്നി പോയി. അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചു തന്നിൽ നിന്നും നടന്നു അകലുന്ന അദർവിനെ ആണ് അവൾ കണ്ടത് . “ഓയ് ..❤…നായകാ ….❤.. “ഐ .❤…ലൗ .❤…യൂ ….❤… അപ്പോൾ തോന്നിയ കുസൃതിയിൽ അവൾ വിളിച്ചു പറഞ്ഞു .അവൻ തിരിഞ്ഞു നോക്കി അവളെ ഒന്ന് ചിരിച്ചു കാണിച്ചു കൊണ്ട് നടന്നു അകന്നു …… തുടരും…. എല്ലാവർക്കും എന്റെ അദർവിനേയും നെച്ചൂട്ടിയേയും ഒരുപാടു ഇഷ്ടം ആകുന്നു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം . വായിച്ചിട്ടു ഒരു ഇമോജി ആയിട്ടു എങ്കിലും നിങ്ങളുടെ അഭിപ്രായം പറയും എന്ന് പ്രദീക്ഷിക്കുന്നു .

ഹാർട്ട് ബീറ്റ്…: ഭാഗം 39

Share this story