ഹൃദയതാളം: ഭാഗം 25

ഹൃദയതാളം: ഭാഗം 25

എഴുത്തുകാരി: അനു സത്യൻ

നഗരമധ്യത്തിലെ ശ്രീരാഗം അപാർട്ട്മെൻ്റിലെ തങ്ങളുടെ ഫ്ലാറ്റിൽ ബാൽക്കണിയിൽ നിലാവ് നോക്കി ഇരിക്കുകയായിരുന്നു ജോ. ആറു മാസം ആയിരിക്കുന്നു ഇങ്ങോട്ടു മാറിയിട്ട്. ജാനി വളരെ വേഗം തന്നെ ഇവിടമായി പൊരുത്തപ്പെട്ടു. അന്ന് തറവാട്ടിൽ നിന്നും ഇറങ്ങി എങ്കിലും വലിയ പപ്പ തിരികെ വിളിക്കുമെന്ന് വെറുതെ എങ്കിലും വിചാരിച്ചു. പക്ഷെ ഉണ്ടായില്ല. പകരം മേരി ഇവിടെ എത്തി. ജാനിയെ നോക്കാൻ വന്ന മേരിക്ക് അവള് ഇല്ലാത്തിടത്ത് നിൽക്കാൻ വയ്യ എന്ന് പറഞ്ഞു. ജോക്കും അത് ഒരു ആശ്വാസം ആയിരുന്നു. രക്ത ബന്ധത്തെക്കാൾ വില കർമബന്ധങ്ങൾക്ക് ഉണ്ടെന്ന് തിരിച്ചറിഞ്ഞ നാളുകൾ ആയിരുന്നു കഴിഞ്ഞ് പോയത്. ആദ്യമായി തങ്ങളെ അച്ഛനും അമ്മയും ആക്കിയ മകളെ കൊന്ന ഇളയ മകളെ രക്ഷിക്കാൻ വേണ്ടി ജോസ് ഒരുപാട് ശ്രമിച്ചു.

അതിൻ്റെ ഫലമായി ശിക്ഷ 3 വർഷത്തേക്ക് കുറച്ചു. ക്രിസ്റ്റിക്കും റോബിനും അതേ കാലയളവിൽ തന്നെയാണ് ശിക്ഷ തീരുക. ജാനി മാനസിക നില തെറ്റി ചികിത്സയിൽ കഴിഞ്ഞ പേപ്പർ ഒക്കെ ഉള്ളത് കൊണ്ട് അവളുടെ സാക്ഷി മൊഴി വിലക്കെടുത്തിരിന്നില്ല. കേസ് നടത്താനും വക്കീൽ ഫീ കൊടുക്കനുമോക്കെയായി ഒരുപാട് പൈസ ചിലവായിരുന്നു. റോബിനേ അവൻ്റെ വീട്ടുകാർ തള്ളി കളഞ്ഞത് കൊണ്ട് ജോസിന് അവനു വേണ്ടിയും പൈസ ഇറക്കേണ്ടി വന്നു. ഇതിനിടയിൽ ജീനയും ക്രിസ്റ്റിയും തമ്മിലുള്ള ഡിവോഴ്‌സ് നടന്നു. ജയിലിൽ നിന്നും ഇറങ്ങിയാൽ ഉടൻ ജീനയും റൊബിനും തമ്മിലുള്ള വിവാഹം നടത്താൻ ഇരിക്കുകയാണ് ജോസ്. ഗ്രേസി ആവട്ടെ ഒന്നിലും ഇടപെടാതെ മാറി നിൽക്കുന്നു.

ഇതിനിടയിൽ ജോയെ എംഡി സ്ഥാനത്ത് നിന്നും മാറ്റി അവിടെ ജോസ് തന്നെ കമ്പനി ഏറ്റെടുത്തു. അവർക്ക് കിട്ടാനുള്ള ഷെയർ വീതിച്ചു എന്നെന്നേക്കുമായി ബന്ധം ഉപേക്ഷിച്ചപ്പോൾ ഒരു കൈത്താങ്ങായി കൂടെ നിന്നത് അക്സായും വീട്ടുകാരും ആണ്.. ഒപ്പം അബിയുടെ കൂട്ടുകാരും.. തനിക്ക് കിട്ടിയ ഷെയറിൽ നിന്നും ഒരു തുക ചെലവാക്കി ജോ പുതിയ ഒരു എക്സ്പോർട്ടിങ് കമ്പനി തുടങ്ങി. ആദ്യത്തെ രണ്ടു മൂന്നു മാസം കുറച്ചു കഷ്ടപ്പെട്ടു എങ്കിലും അവൻ്റെ കഠിനാധ്വാനം ഫലം കണ്ടു. ഇപ്പൊൾ തരക്കേടില്ലാത്ത ലാഭത്തിലാണ് കമ്പനി പോവുന്നത്. “ജോച്ചാച്ചാ.. കഴിക്കാൻ വാ..” ജാനിയുടെ വിളി കേട്ട് അവൻ വേഗം എഴുന്നേറ്റു. മുഖം ഒന്ന് കഴുകി കഴിക്കാൻ ചെല്ലുമ്പോൾ അവനെ പ്രതീക്ഷിച്ചു ഭക്ഷണം ഒക്കെ വിളമ്പി കാത്തിരിപ്പുണ്ട് ജാനിയും മേരിയും.

ഇപ്പൊൾ മേരിയുടെ ശിക്ഷണത്തിൽ പുതിയ രുചികൾ പരീക്ഷിക്കുക, അതൊക്കെ അവനെ കൊണ്ട് കഴിപ്പിക്കുക ഇതാണ് ജാനിയുടെ പ്രധാന പരിപാടി. “ഇച്ചാച്ചാ.. ഇതൊക്കെ കഴിച്ചു കഴിഞ്ഞ് മഷ്റൂം സൂപ്പ് ഞാൻ ഉണ്ടാക്കിയത് കൂടി കഴിക്കണെ..” ചോറിൽ കുടംപുളി ഇട്ടു വച്ച കേര മീൻ കറി ഒഴിച്ച് ആദ്യത്തെ ഉരുള അവൾക്ക് നേരെ നീട്ടുമ്പോഴാണ് ജാനിയുടെ ആവശ്യം പറഞ്ഞത്. ചിരിയോടെ തലയാട്ടുമ്പോൾ അവളുടെ കണ്ണുകളിൽ നക്ഷത്രങ്ങൾ ചിരിക്കുന്നുണ്ടായിരുന്നു. കിടക്കാൻ പോവുന്നതിനു മുന്നെ മെയിൽ ചെക്ക് ചെയ്യുമ്പോഴാണ് ഷൈനി വിളിക്കുന്നത്. അവർക്ക് ഇപ്പൊൾ ജാനിയും ജോയും സ്വന്തം മക്കൾ തന്നെ ആണ്.. “ജോ.. മോൻ ഫ്രീ ആണേൽ നാളെ ഒന്ന് വരാമോ..? വൈകിട്ട് മതി..” ഫോൺ എടുത്ത ഉടൻ തന്നെ ഷൈനി ചോദിച്ചത് കേട്ട് അവനിൽ ഒരു ആശങ്ക ഉണ്ടായി.

“എന്താ ആൻ്റീ..?” “പേടിക്കാൻ ഒന്നുമില്ല മോനെ.. ചില കാര്യങ്ങളുണ്ട്.. നീ അറിയേണ്ടത്.. അതിനു വേണ്ടിയാണ്.. ബാക്കി ഒക്കെ നാളെ കാണുമ്പോൾ പറയാം..” അത്രയും പറഞ്ഞു ഷൈനി ഫോൺ വെക്കുമ്പോൾ ഇനിയും തൻ്റെ ജീവിതത്തിൽ ഇരുൾ വീഴുമോ എന്ന പേടിയായിരുന്നു ജോ. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഷൈനി പറഞ്ഞത് അനുസരിച്ചു വൈകിട്ട് ഹോസ്പിറ്റലിന് അടുത്തായുള്ള പാർക്കിൽ അക്സാക്കൊപ്പം കാത്തു നിൽക്കുമ്പോൾ എന്താവും അവർക്ക് തന്നോട് ഇനിയും പറയാൻ ഉള്ളത് എന്ന ചിന്തയിൽ ആയിരുന്നു ജോ. എന്തായാലും അത് ജാനിയെ വേദനിപ്പിക്കുന്ന കാര്യം ആവരുതെ എന്ന് ഉള്ളിൽ കർത്താവിനോടു കേഴുന്നുണ്ടായിരുന്നു അവൻ. ഷൈനി നടന്ന വരുന്നത് കണ്ടപ്പോഴുള്ള ജോയുടെ മുഖത്തെ പേടിയും ആശങ്കയും ഒക്കെ കണ്ട് അക്സാ അവൻ്റെ കയ്യിൽ മുറുകെ പിടിച്ചു കണ്ണ് ചിമ്മി കാട്ടി.

“ഗുഡ്ഈവനിംഗ് ജോ.. നേരത്തെ എത്തിയോ..?” ചെറുചിരിയോടെ അവർ ചോദിക്കുമ്പോൾ അവൻ തിരികെ ചിരിച്ചെന്ന് വരുത്തി. “അക്സാമോളും ഉണ്ടായിരുന്നോ..? സുഖമായി ഇരിക്കുന്നോ മോളേ..?” അക്സായുടെ കവിളിൽ തലോടി ഷൈനി ചോദിക്കുമ്പോൾ അവള് ചിരിച്ചു കൊണ്ട് തലയാട്ടി പരവേശത്തോടെ നിൽക്കുന്ന ജോയെ കാട്ടി. “വാ.. നമുക്ക് അവിടേക്ക് ഇരിക്കാം..” അടുത്തുള്ള സ്റ്റോൺ ബെഞ്ച് കാട്ടി ഷൈനി അങ്ങോട്ടേക്ക് നടന്നു. “ഇന്നലെ ഗ്രേസി ജോസ് എന്നെ കാണാൻ വന്നിരുന്നു..” ഷൈനി തുടക്കം കുറിച്ചു. “മമ്മി.. എന്തിന്..?” ജോ സംശയത്തോടെ പുരികം ചുളിച്ചു. “ദാ.. ഇത് നൽകാൻ.. ജീനയുടെ നിർദ്ദേശ പ്രകാരം ജാനിക്ക് ആദ്യം നൽകിയിരുന്ന മരുന്ന് ആണിത്..

ഈ മരുന്ന് എന്തിന് ഉള്ളതാണ് എന്നറിയാൻ..” അതും പറഞ്ഞു ഷൈനി കയ്യിലിരുന്ന രണ്ടു ടാബ്‌ലറ്റ് സ്ട്രിപ് ജോയുടെ കയ്യിൽ നൽകി. “ഇതിന് എന്താ കുഴപ്പം ആൻ്റി..?” ഭീതിയോടെ മരുന്ന് കയ്യിൽ തിരിച്ചും മറിച്ചും നോക്കി അവൻ തിരക്കി. “ഇത് ഓർമകൾ നശിക്കുവാൻ ഉള്ള ഡ്രഗ്സ് ആണ്.. ഇത് കഴിച്ചാൽ പല പ്രോബ്ലം ഉണ്ടാവാൻ സാധ്യത ഉണ്ട്.. പക്ഷേ ഒരു സ്ട്രിപ്പ് ടാബ്ലെറ്റ് മുഴുവൻ ജാനിക്കുട്ടി കഴിക്കുന്നതിന് മുന്നെ തന്നെ ഗ്രെസിയും തടഞ്ഞിരുന്നു.. അവർ കരുതിയത് ജാനിക്ക് ഭ്രാന്താണ് എന്ന് തന്നെ ആണ്.. പക്ഷേ ജാൻസിയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ മൗനത്തിൽ ആഴ്ന്ന് പോയ അവളെ ആരും മനസ്സിലാക്കിയില്ല..” ഷൈനി പറഞ്ഞതും ജോ കുറ്റബോധത്തോടെ തല താഴ്ത്തി.

“നീ വിഷമിക്കാൻ വേണ്ടി പറഞ്ഞത് അല്ല.. ജാൻസിയുടെ മരണ ശേഷം ആരോടും മിണ്ടാതെ ആയ ജാനി ജീനയെ ആക്രമിക്കുമ്പോൾ അവൾക്ക് ഭ്രാന്താണെന്ന് വരുത്തി തീർത്തു രക്ഷപ്പെടാൻ വേണ്ടിയാണ് ജാനിക്കു ഈ മരുന്നുകൾ കൊടുത്തത്.. അതിനായി കൺസൽട്ട് ചെയ്തത് റൊബിൻ്റെ സുഹൃത്തായ ഡോക്ടറിനെയും..” “അപ്പോ ആൻ്റി പറയുന്നത് ജാനി നോർമൽ ആയിരുന്നു എന്നാണോ..?” അക്സാ ഞെട്ടലോടെ ചോദിച്ചു. “അതേ മോളേ.. പക്ഷെ പഴയത് ഒക്കെ ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ ബോധം പോയിരുന്നത് ഒക്കെ ഈ മരുന്നിൻ്റെ ആഫ്റ്റർ ഇഫക്ട് ആയിരുന്നു.. എല്ലാവരോടും പേടി തോന്നുക സ്വയം ഉൾവലിയുക സ്വയം സംസാരിക്കുക അങ്ങനെ പല ദൂഷ്യ വശങ്ങൾ ഇവർക്ക് ഉണ്ടാകും..

സ്നേഹത്തോടെ ഉള്ള പെരുമാറ്റം കൃത്യമായ പരിചരണം ഒക്കെ ലഭിച്ചാൽ മാത്രമേ ഇതിൽ നിന്നും പുറത്തു കടക്കാൻ കഴിയുകയുള്ളൂ.. ജാനിയെ സംബന്ധിച്ചിടത്തോളം ഒരു കോഴ്സ് മുഴുവൻ അവള് കഴിച്ചിരുന്നില്ല.. അത് പോലെ മേരിയുടെ സാനിദ്ധ്യം അവളെ ഒരു പരിധി വരെ പിടിച്ചു നിർത്തി.. അപ്പോഴേക്കും ജോ കൂടെ അവളെ സ്നേഹിച്ചു തുടങ്ങിയതോടെ അവള് പൂർണമായും നോർമൽ സ്റ്റേജിലേക്ക് വന്നു.. ഒരു പക്ഷെ ഇനിയും ജാനി പഴയ അവസ്ഥയിലേക്ക് പോയെന്ന് വരാം.. അപ്പോഴും നിങ്ങളൊക്കെ കൂടെ ഉണ്ടാവണം..” ആ ടാബ്‌ലറ്റ് തിരികെ വാങ്ങി ഷൈനി പറഞ്ഞത് കേട്ട് ജോ തലയാട്ടി.

“ഇതങ്ങനെ വെറുതെ വിടാൻ പാടില്ല ജോയ്യിച്ചയാ.. അന്ന് ജോസ് സാറും ഗ്രേസ് ആൻ്റിയും തടഞ്ഞില്ലയിരുന്നെങ്കിൽ ജാനി ഇപ്പൊ ഏതു അവസ്ഥയിൽ ആയിരുന്നേനേം..? ഇത്രേം ക്രിമിനൽ മൈൻഡ് ഉള്ള മകൾക്ക് വേണ്ടി അല്ലേ ജോസ് സർ കയ്യിലുള്ള പൈസ മുഴുവൻ ചിലവാക്കി ശിക്ഷ കുറച്ചത്.. ഇനി അവള് പുറത്ത് വന്നാൽ എന്തൊക്കെ കാട്ടി കൂട്ടുമെന്ന് ദൈവത്തിനു അറിയാം..” അക്സാ ദേഷ്യം കൊണ്ട് വിറച്ചു. “ഒന്നും വേണ്ട അക്സ.. അവർ അവരുടെ ജീവിതം എങ്ങനെയും ജീവിക്കട്ടെ.. അതിൽ ഞാൻ ഇടപെടില്ല.. പക്ഷേ ഒരിക്കൽ കൂടി എൻ്റെ ജാനിയുടെ ജീവിതത്തിൽ അവർ ആരെങ്കിലും ഇടപെട്ടാൽ കൊന്നു കളയും ഞാൻ..” ജോയുടെ മുഖം ദേഷ്യതാൽ വലിഞ്ഞു മുറുകി. കണ്ണുകൾ ചുവന്നുതുടുത്തിരുന്നു.

അവൻ്റെ ഭാവ പകർച്ച കണ്ട് അക്സാക്കു ചെറിയ പേടി തോന്നി. “ആൻ്റി.. ഇത് വരെ.. ഇത് വരെ അവർ എന്തൊക്കെ ചെയ്തോ അതെല്ലാം ഞാൻ മറന്നു.. അവരെ കണ്ടാൽ പറഞ്ഞെക്ക് ഇനി ഒരു ബന്ധത്തിൻ്റെ പേരിലും ഞങ്ങളെ അന്വേഷിച്ചു വരരുത് എന്ന്.. എൻ്റെ ജാനിക്കു തുണയായി ഞാൻ ഉണ്ട്.. അക്‌സാ ഉണ്ട്.. ഇവളുടെ വീട്ടുകാർ ഉണ്ട്.. പിന്നെ ആൻ്റിയും ഒക്കെ ഇല്ലെ.. അത് മതി.. അത്ര മാത്രം മതി..” അതും പറഞ്ഞു തിരിഞ്ഞു പോവുന്ന അവനെ നോക്കി നിന്നു അക്‌സായും ഷൈനിയും. “ചെല്ല് മോളേ.. അവനെ ഒന്ന് ആശ്വസിപ്പിക്കു.. സ്നേഹിച്ചവർ ചതിച്ചതിൻ്റെ വേദന ആണവനിൽ നിന്നും ദേഷ്യമായി വരുന്നത്..” അക്‌സായോടു ഷൈനി പറയുന്നതിന് ഇടയിൽ ജോ വണ്ടിയിൽ കയറി ഹോൺ മുഴക്കി. ഷൈനിയേ നോക്കി ചിരിച്ചു അക്സാ കാറിന് അരികിലേക്ക് ഓടി. അവള് കയറിയതും ജോ വണ്ടി സ്പീഡിൽ എടുത്തു. 🔸🔸🔸🔸

“തിരതല്ലും കടലോ തിരിയിട്ട വിളക്കോ തിലകത്തിന്‍ മുഴുപ്പോ നിറം തിങ്കളിന്‍ വെളുപ്പോ മറന്നിട്ട മനസ്സില്‍ മയങ്ങുന്നതാരോ അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍ നെഞ്ചലിഞ്ഞ കിളി പോലെ അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍ പുഞ്ചിരിക്കും പൂപോലെ മഞ്ഞു പോലെ മുല്ലപോലെ നിലാ ചില്ലപോലെ അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍ തന്നന്നാന നന്നന്നാ നാനാ അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയിൽ തന്നന്നാന നന്നന്നാ നാ…” അകത്തേക്ക് കയറാൻ തുടങ്ങിയ ജോ പ്രിൻസിൻ്റെ ശബ്ദത്തിനൊപ്പം അബിയുടെ വയലിൻ നാദവും കേട്ട് ഒരു നിമിഷം നിന്നു. അകത്തു സോഫയിൽ ഇരിപ്പുണ്ട് പ്രിൻസ്. അബി ബാൽക്കണിയിലേക്കുള്ള ജനലിൽ ചാരി വയലിനുമായി നിൽക്കുന്നു.

ജാനിയാവട്ടെ പാട്ട് ആസ്വദിച്ചെന്നോണം കണ്ണുകൾ അടച്ച് താളം പിടിച്ചു ഇരുപ്പുണ്ട്. പാട്ടിനാനുസരിച്ച് അവളുടെ ഭാവം മാറുന്നുണ്ട്. ഇടക്കു മുഖത്ത് ചിരിയും ഇടക്കു നാണവും ഒക്കെ മിന്നി മറയുന്നു. അത് കണ്ടതും തൻ്റെ ഉള്ളം തണുത്തത് പോലെ ജോക്ക് തോന്നി. കണ്ണുകൾ ഒന്ന് അടച്ചു തുറന്നു അവൻ ജാനിയുടെ അരികിലായി ചെന്നിരുന്നു. കണ്ണുകൾ തുറക്കാതെ തന്നെ അവള് അവൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു. “മഞ്ഞുപോലെ മാന്‍കുഞ്ഞു പോലെ മുല്ലപോലെ നിലാചില്ലപോലെ മഞ്ഞുപോലെ മാന്‍കുഞ്ഞുപോലെ മുല്ലപോലെ നിലാചില്ല പോലെ അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍ തന്നന്നാന നന്നന്നാ നാ..” വീണ്ടും ജോയുടെ മാന്ത്രിക സംഗീതത്തിന് ഒപ്പം പ്രിൻസിൻ്റെ സ്വരവും ഉയരുമ്പോൾ അക്സാ അബിയുടെ തോളിൽ ചാരി നിന്നു. അവർ എല്ലാവരുടെയും ചുണ്ടിൽ ഒരുപോലെ പുഞ്ചിരി തത്തി കളിച്ചു. 🔸🔸🔸

“ഡോക്റ്റർ.. ഒരു പേഷ്യൻ്റ് കൂടെ ഉണ്ട്..” ഡോർ തുറന്നു സിസ്റ്റർ പറഞ്ഞതും ബുക്കിൽ നിന്നും ഒരു ലേഡി ഡോക്റ്റർ തല ഉയർത്തി അവരെ നോക്കി മനോഹരമായി പുഞ്ചിരിച്ചു അനുവാദം നൽകി. സിസ്റ്റർ പോയതും വീണ്ടും ബുക്കിലേക്ക് പോയ അവളുടെ ശ്രദ്ധയെ തിരികെ കൊണ്ട് വന്നത്. സുന്ദരനായ ഒരു ചെറുപ്പക്കാരൻ അകത്തേക്ക് കയറി വന്നു. “പേര്..?” “”എൻ്റെ പേര് ആബേൽ..” ടേബിളിൽ Dr. Janvi John, MBBS എന്ന ബോർഡിലേക്ക് നോക്കി അവൻ പറഞ്ഞു. “എന്ത് പറ്റി..?” ചിരിയോടെ തന്നെ വീക്ഷിക്കുന്ന അബിയെ നോക്കി അവള് ചോദിച്ചു. ” ഇനി എന്ത് പറ്റാൻ ആണ് എൻ്റെ ഡോക്ടറെ.. വല്ലാത്ത ടെൻഷൻ ആണ് ഈയിട ആയിട്ട്..” “ടെൻഷൻ ആവാൻ എന്താണ് കാരണം..? ജോബ് റിലേറ്റഡ് ആണോ..?” “അതൊന്നുമല്ല..

ഞാൻ ഒരു പെണ്ണിനെ സ്നേഹിക്കുന്നു ഡോക്റ്റർ.. എൻ്റെ ചെറുപ്പത്തിൽ എപ്പോഴോ മനസ്സിൽ കയറി കൂടിയ പെണ്ണാണ് അവള്.. അവൾക്കും എന്നെ ഇഷ്ടമാണ് ഡോക്റ്റർ. പക്ഷേ അവൾക്ക് ഉടനെ ഒന്നും കല്യാണം വേണ്ടാ എന്ന് പറഞ്ഞു ഇരിക്കുകയാണ്.. ഒരു മാതിരി പട്ടിണി കിടക്കുന്നവൻ്റേ മുന്നിൽ ബിരിയാണി കൊണ്ട് വച്ച അവസ്ഥ ആണെനിക്ക്..” “അതെന്താ അങ്ങനെ..?” അവൻ്റെ മറുപടി കേട്ട് പൊട്ടി വന്ന ചിരി അടക്കി അവള് ചോദിച്ചു. “ഇത് തന്നെ കാരണം.. എൻ്റെ മുന്നിൽ വന്നു ഇത് പോലെ ഒരു ചിരി ആണ് ഡോക്ടറെ.. അത് കാണുമ്പോൾ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നും.. പക്ഷേ പറഞ്ഞിട്ടെന്താ.. എൻ്റെ പെങ്ങളുടെ കുരിപ്പു ഒരണ്ണം ഉണ്ട്.. അച്ചനേം അമ്മയേം വേണ്ട ആൻ്റിയെ മതി.. ഫുൾ ടൈം അവളുടെ കൂടെ ആണെന്നെ..

എൻ്റെ പെണ്ണിനെ ഒന്ന് അടുത്ത് കണ്ട് സംസാരിക്കാൻ ചെന്നാൽ ഉടൻ എന്നെ അടിച്ചോടിക്കും ആ കൊച്ചു സാധനം.. എത്രയും വേഗം എൻ്റെ പെണ്ണിനെ കെട്ടിയില്ലേൽ ഞാൻ ഒരു കെട്ടാചരകായി നിന്ന് പോവും ഡോക്റ്റർ..” മുഖം നിറയെ വിഷാദം നിറച്ചു അവൻ പറഞ്ഞു നിർത്തിയതും അവള് പൊട്ടിച്ചിരിച്ചു പോയി. “ഡാ.. കല്ല മനിയാ.. ഞാൻ നിനക്ക് കുരിപ്പ് ആണല്ലേ.. നിനക്ക് ഞാൻ എൻ്റെ ആൻ്റിയെ തരൂലെട..” പറച്ചിലിനൊപ്പം മേശക്കു അടിയിൽ ഒളിച്ചിരുന്ന ഒരു കൊച്ചു സുന്ദരി എത്തി കുത്തി മേശയിൽ ഇരുന്ന പെൻ എടുത്തു അവൻ്റെ കയ്യിൽ കുത്തും കൊടുത്തു ജാനിയെ പോയി കെട്ടിപ്പിടിച്ചു നിന്നു. “എൻ്റെ ജാനു.. ഈ പെണ്ണ് ഇവിടെ ഉണ്ടായിരുന്നോ..? വീട്ടിൽ വന്നാൽ അവിടെ നിന്നെ കാണാൻ സമ്മതിക്കാത്തത് കൊണ്ടാ ഞാൻ ഇവിടെ വന്നത്..”

“ഇവിടെ നീ വരും എന്ന് അറിയാവുന്നതു കൊണ്ടാ സ്കൂളിൽ പോവാതെ ഞാനും വന്നത്..” അവളും വീറോടെ പറഞ്ഞു. “ദിയ കുട്ടി.. അങ്കിളിൻ്റെ മുത്തല്ലെ.. ഇങ്ങ് വന്നെ..” അവൻ വിളിക്കുന്നത് കേട്ട് ദിയ ചുണ്ട് കോട്ടി ഒന്ന് കൂടി അവളിലേക്ക് അമർന്നിരുന്നു. “എൻ്റെ അബിച്ചായ.. നിങ്ങള് രണ്ടു പേരും എന്താ എപ്പോഴും ഇങ്ങനെ അടി..? ഒന്നുമില്ലെങ്കിൽ ദിയകുട്ടി കുഞ്ഞല്ലേ.. ആ ബോധം ഇച്ചായന് വേണ്ടെ..?” “നീ പോടീ ആൻ്റി.. എൻ്റെ അങ്കിളിനെ നീ വഴക്ക് പറയണ്ട..” അതും പറഞ്ഞു ജാനിയുടെ കവിളിൽ കുഞ്ഞി വിരൽ കൊണ്ട് ഒരു കുത്തും കൊടുത്തു ദിയ അബിയുടെ മടിയിൽ കയറി ഇരുന്നതും അബി ജാനിയെ നോക്കി കൊഞ്ഞനം കുത്തി. “എനിച്ച് ഐക്രീം വാങ്ങി തന്നിലേൽ ഇന്നലെ ആൻ്റിയുടെ ചുണ്ടിൽ നീ ഉമ്മ വെച്ചത് ഞാൻ പപ്പയോടും മമ്മയോടും പറഞ്ഞു കൊടുക്കും..”

കുഞ്ഞു വായിലെ വലിയ വർത്തമാനം കേട്ടതും ജാനി തലയിൽ കൈ വെച്ച് ചാടി എണീറ്റു. “വേഗം പറഞ്ഞു കൊടുക്കണേ അങ്കിളിൻ്റെ ദിയ കുട്ടി.. അതാവുമ്പോൾ പെട്ടെന്ന് പിടിച്ചു കെട്ടിച്ചോളും.. നീ കാരണം അങ്ങനെയെങ്കിലും ഞങ്ങളുടെ കെട്ട് നടക്കട്ടെ മോളേ..” അബി കുഞ്ഞിൻ്റെ കവിളിൽ പിടിച്ചു കൊഞ്ചിച്ചു പറയുന്നത് കേട്ടു ജാനി അവനെ കണ്ണുരുട്ടി കാട്ടി ബാഗും എടുത്തു മോളുമായി പുറത്തേക്ക് നടന്നു. “എൻ്റെ ജാനു.. നീ ഇത്ര ക്രൂര ആവരുത് കേട്ടോ.. എൻ്റെ കാര്യത്തിൽ എന്തേലും ഒരു തീരുമാനം ആക്കേടി..” മുന്നോട്ട് പോയ അവളുടെ മുന്നിൽ ചെന്ന് മുട്ട് കുത്തി അവൻ പറയുന്നത് ഹോസ്പിറ്റലിൽ ഉളളവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. “ഇങ്ങോട്ട് മാറു ഇച്ചായ..”

എല്ലാവരുടെയും നോട്ടം കണ്ട് ചമ്മലോടെ അവള് അവനെ പിടിച്ചു മാറ്റി പോകുമ്പോൾ അവളുടെ കയ്യിൽ തൂങ്ങി ദിയ അബിയെ കളിയാക്കി ചിരിച്ചു. എഴുന്നേൽക്കുന്നതിനു ഇടയിൽ അവളെ നോക്കി കവിള് വീർപ്പിച്ചു പൊട്ടിച്ചു തിരിഞ്ഞ അബി കണ്ടത് തന്നെ നോക്കി കണ്ണും തള്ളി നിൽക്കുന്ന സാമുവേലിനെ ആണ്. “പ.. പപ്പ.. എന്താ ഇവിടെ..?” വിക്കി വിക്കി അവൻ ചോദിച്ചു. “നിനക്കൊരു പെണ്ണ് കാണാൻ.. അത് കൊണ്ടാണല്ലോ ചില കാഴ്ചകൾ ഒക്കെ കണ്ടത്.. എന്തായാലും മോന് വീട്ടിലേക്ക് വാ..” അത്രയും പറഞ്ഞു അവനെ ദഹിപ്പിച്ചു ഒന്ന് നോക്കി സാമുവൽ പുറത്തേക്ക് പോയി. അത് നോക്കി അബി ചമ്മലോടെ ചുറ്റും ഒന്ന് നോക്കി. എല്ലാവരും നോക്കുന്നത് അവൻ വേഗം കാറിന് അടുത്തേക്ക് ഓടി. 🔸🔸🔸

“എന്താ ജോ മോനെ.. ഇതിങ്ങളെ രണ്ടിനെും ഇനിയും ഇങ്ങനെ കയറൂരി വിടണോ..? പിടിച്ചു കെട്ടിക്കണ്ടെ..?” പതിവ് പോലെ വീട്ടിലെ ഒത്ത് കൂടലിൽ സാമുവൽ ചോദിച്ചു. ജോയുടെയും അക്‌സായുടെയും കല്യാണത്തിന് ശേഷം ജാനിയുടെ നിർബന്ധം കാരണം സാമുവലും ആലീസും അബിയും അവർക്കൊപ്പം ആണ് താമസിക്കുന്നത്. മേരി സ്വന്തം വീട്ടിലേക്ക് തിരികെ പോയതോടെ ആരും ഇല്ലാ എന്ന തോന്നൽ അവളെ പഴയത് പോലെ ആക്കുമോ എന്ന പേടിയിലാണ് സാമുവേലോക്കെ വന്നത് എങ്കിൽ എപ്പോഴും ജാനിയെ കാണാമല്ലോ എന്ന ഉദ്ദേശ്യത്തോടെ ആണ് അബി വന്നത്. അബിയും ജാനിയും പരസ്പരം അറിഞ്ഞു പിണങ്ങിയും ഇണങ്ങിയും പ്രണയിച്ചു വരുമ്പോഴാണ് ദിയയുടെ ജനനം. ദിയക്ക് അമ്മയെക്കാളും പപ്പയേക്കാളും ഏറ്റവും ഇഷ്ടം അങ്കിളിനെയും ആൻ്റിയെയും ആണ്..

പക്ഷേ ഇവർ തമ്മിൽ സംസാരിക്കുന്നത് അവൾക്ക് ഇഷ്ടമല്ല.. എങ്ങനെയും ഒന്ന് കണ്ടാലോ സംസാരിക്കാൻ തുടങ്ങും മുന്നെ കുഞ്ഞി പെണ്ണ് ഓടി പാഞ്ഞു വരും.. രണ്ടിനേം രണ്ടിടത്ത് ആക്കിയിട്ടു അവൾക്ക് പിന്നെ വിശ്രമം ഉള്ളൂ… അക്സാ ഇപ്പൊ വീണ്ടും ഗർഭിണി ആണ്. ഒരു വർഷം മുൻപ് ഗ്രേസി മരിച്ചപ്പോൾ പോലും ജോസ് ജോയുടെ ഒപ്പം വരാൻ കൂട്ടാക്കിയില്ല. സ്വത്തെല്ലാം ജീനയുടെയും റോബിൻ്റെയും പേരിൽ ആക്കി മാറ്റി. എല്ലാ വിധത്തിലും അവരെ തള്ളി കളഞ്ഞു കൊണ്ടായിരുന്നു ജോസിൻ്റെ ജീവിതം. “വേണം പപ്പാ.. ജാനിയുടെ പഠനം കഴിയട്ടെ എന്ന് പറഞ്ഞു ഇരുന്നതല്ലെ..? അവള് ഇപ്പൊ ഡോക്റ്റർ ആയില്ലേ.. അബി ആണേൽ അറിയപ്പെടുന്ന ഫ്രീ ലാൻസ് എൻജിനീയർ അല്ലേ.. ഇനി വെച്ച് താമസിപ്പിക്കുന്നത് എന്തിനാ..? അത് മാത്രമല്ല ഞങ്ങൾക്ക് നിങ്ങളൊക്കെ മാത്രമല്ലേ ഉള്ളൂ..”

ജോ സാമുവലിനോടു യോജിച്ചു. “അതാ മോനെ നല്ലത്.. എൻ്റെ മോന് വന്നു വന്നു ഇപ്പൊ നാണവും മാനവും ഒന്നും ഇല്ലാതെ ആയിട്ടുണ്ട്.. ഇന്ന് ഹോസ്പിറ്റലിൽ പോയേക്കുന്നു ജാനിമോളോട് കല്യാണത്തിന് സമ്മതിക്കാൻ കെഞ്ചാൻ..” “ദേ പപ്പ.. ഞാൻ ജാനുവിനോട് സംസാരിക്കാൻ പോയതാ.. അപ്പോഴാ ഈ കുരിപ്പു ഇടയിൽ കയറിയത്.. ഒരെണ്ണം വന്നതോടെ എനിക്കു എൻ്റെ പെണ്ണിനോട് സ്വസ്ഥമായി സംസാരിക്കാൻ പറ്റാത്ത അവസ്ഥ ആണ്.. അടുത്തത് ഇനി എങ്ങനെ ആവോ എന്തോ.. എൻ്റെ ഈശോയേ.. നീയേ തുണ..” അതും പറഞ്ഞു അബി ആലീസിൻ്റെ തോളിൽ ചാരി ഇരിക്കുന്ന അക്സായുടെ ചെറുതായി വീർത്ത വയറിലേക്ക് ഒന്ന് നോക്കി.

“ദേ.. എൻ്റെ കുഞ്ഞാവയെ എന്തേലും പറഞ്ഞാ മുന്നെ നീ ആൻ്റിയുടെ വയറിൽ നുള്ളിയത് പറഞ്ഞു കൊടുക്കും കേട്ടോ..” ജോയുടെ മടിയിൽ നിന്നും ചാടി ഇറങ്ങി വന്ന ദിയ ഭീഷണി മുഴക്കി. “ഇനി അത് ആരറിയാൻ ആണെൻ്റെ പോന്നു കുഞ്ഞേ..” അതും ചോദിച്ചു അബി നെറ്റിയിൽ ഒന്ന് അടിച്ചു ദിയയുമായി എഴുന്നേറ്റു വാതിൽക്കൽ നിന്ന് തന്നെ ദഹിപ്പിക്കുന്ന ജാനിയെ ഒന്ന് നോക്കി. ശേഷം വേഗം പുറത്തേക്ക് നടന്നു. അപ്പോഴും അവൻ്റെ പുറകിൽ പൊട്ടിച്ചിരി ഉയരുന്നുണ്ടായിരുന്നു. 🔸🔸🔸

തൂവെള്ള ഗൗണിൽ ഒരു മാലാഖയെ പോലെ അരികിൽ നിൽക്കുന്ന ജാനിയെ കണ്ണെടുക്കാതെ നോക്കി നിന്ന് പോയി അബി. അവൻ്റെ നോട്ടം അവളിൽ നാണം ചാലിച്ചു. “ഡാ.. മനിയാ.. ആൻ്റിയെ നോക്കി വെള്ളം ഇറക്കാതെ വേഗം കല്യാണം കയിക്ക്.. എനിക്ക് വിശക്കുന്നു..” ദിയ മോളുടെ പറച്ചില് എല്ലാവരിലും ചിരി പടർത്തിയപ്പോൾ ചമ്മലോടെ അബി ജാനിയുടെ കഴുത്തിൽ മിന്നു കെട്ടി. ഒപ്പം അവൾക്ക് ഒരു ഉമ്മ നൽകണം എന്ന് ഉണ്ടായിരുന്നു എങ്കിലും ദിയയെ പേടിച്ച് അവൻ ഒന്ന് ഒതുങ്ങി. മിന്നു കെട്ട് കഴിഞ്ഞ് അവർ നേരെ പോയത് സെമിത്തേരിയിൽ പ്രാർത്ഥിക്കാൻ ആയിരുന്നു. പപ്പയുടെയും മമ്മിയുടെയും കല്ലറയിൽ പ്രാർത്ഥിക്കുമ്പോൾ ജാനിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. 🔸🔸🔸

“മമ്മി.. പപ്പാ..” ദിയയുടെ അലറി കരച്ചിൽ കേട്ടാണ് ജോയും അക്‌സായും ജാനിയുടെ മുറിയിലേക്ക് എത്തിയത്. കട്ടിലിൽ തലക്ക് കൈ കൊടുത്തിരിക്കുന്ന ജാനിയെയും അവളുടെ അരികിലായി ഒരു ഫ്ലവർ വെയ്സ് എടുത്തു എറിയാൻ പാകത്തിന് നിൽക്കുന്ന ദിയയെയും അവള് എറിയുന്നത് കൊള്ളാതെ ഇരിക്കാൻ വേണ്ടി റൂമിന് പുറത്തേക്ക് ഓടാൻ തുടങ്ങുന്ന അബിയെയും കണ്ട് അവർ അന്തം വിട്ടു. “എന്താ അബി..? ഇവൾ എന്തിനാ അലറുന്നത്..?” ദിയയേ എടുത്തു അവളുടെ കയ്യിലെ ഫ്ലവർ വേയ്സ് പിടിച്ചു മാറ്റി കൊണ്ട് തിരക്കി. “പിടിച്ചൊണ്ട് പോ ജോയിച്ചാ ഈ സാദനത്തിനെ..” അബി കട്ടകലിപ്പിൽ അകത്തേക്ക് കയറി വന്നു പറഞ്ഞു. “ഞാൻ പോവൂലെടാ.. ഞാൻ ആൻ്റിയുടെ കൂടെയാ കിടക്കുന്നത്.. നീ നിൻ്റെ മുറിയിൽ പൊക്കോ.. ഇവിടെ കിടക്കണ്ട..” “എന്നാല് നീ ഇവിടെ കിടക്ക്.. ഞങ്ങൾ എൻ്റെ മുറിയിൽ കിടന്നോളാം.. വാ ജാനു..” അവളെ നോക്കി പുച്ഛിച്ചു അബി ജാനിയുടെ അടുത്തേക്ക് ചെന്നതും ജോയുടെ കയ്യിൽ നിന്നും കുതറി ദിയ അവനു നേരെ ചെന്നു.

“വിടടാ.. എൻ്റെ ആൻ്റിയെ വിട്..” ദിയ വീണ്ടും കരയാൻ തുടങ്ങി. അബി നിസ്സഹായനായി എല്ലാവരെയും ഒന്ന് നോക്കിയ ശേഷം മുറിയിൽ നിന്നും ഇറങ്ങി പോയി. “മോളേ.. നീ അവൻ്റെ അടുത്ത് ചെല്ല്.. കുഞ്ഞിനെ ഞങൾ നോക്കാം..” അക്സാ ജാനിയുടെ തോളിൽ തട്ടി. ജാനി റൂമിൽ നിന്നും ഇറങ്ങാൻ തുടങ്ങിയതും ദിയ അവളുടെ കയ്യിൽ പോവാൻ വേണ്ടി കരഞ്ഞു തുടങ്ങി.. അവസാനം എല്ലാവരുടെയും എതിർപ്പ് മറികടന്ന് ദിയയെ ജാനി എടുത്തു ഉറക്കാൻ തുടങ്ങി. അവള് ഉറങ്ങിയിട്ടും അബിയെ കാണാതെ ജാനി തിരഞ്ഞു പോയി.. മുകളിൽ ടെറസ്സിൽ വെറും നിലത്ത് മാനതേക്ക് നോക്കി കിടക്കുന്ന അവനെ കണ്ട് അവള് അവൻ്റെ അടുത്ത് ചെന്നിരുന്നു. “അബിച്ചായാ..” ജാനി വിളിച്ചിട്ട് അവൻ നോക്കിയില്ല. അവള് വീണ്ടും വിളിച്ചിട്ടും അവൻ നോക്കുന്നില്ല എന്ന് കണ്ട് ജാനി അവൻ്റെ അരികിലേക്ക് കിടന്നു നെഞ്ചില് തല വെച്ചു.

“ഇതിപ്പോ ദിയ മോളേക്കാൾ കഷ്ടമാണല്ലോ ഇച്ചായ.. അവള് കുഞ്ഞല്ലെ.. അതിൻ്റെ പിടി വാശി ആണ്.. അവളുറങ്ങി.. ഇച്ചായൻ വായോ.. നമുക്ക് റൂമിൽ പോവാം..” അവൻ്റെ ഹൃദയ താളം കേട്ട് കൊണ്ട് കിടക്കുന്നതിന് ഇടയിലായി അവള് പറഞ്ഞു. മറുപടിയായി അബി അവളെ ഇറുകെ കെട്ടിപ്പിടിച്ചു. “എൻ്റെ ജാനൂട്ടി എന്താ കരുതിയത്..? ഞാൻ പിണങ്ങി എന്നോ..? അവളോട് വഴക്കിട്ട് ഞാൻ ഇങ്ങോട്ട് വന്നാൽ എൻ്റെ പിണക്കം മാറ്റാൻ നീ വരും എന്ന് എനിക്ക് അറിയാം.. അതോണ്ട് പിണക്കം നടിച്ചതല്ലേ..” കണ്ണിറുക്കി ചേവിക്കരുകിലായി പറയുന്ന അവനെ അവള് കൂർപ്പിച്ചു നോക്കി. “എൻ്റെ ദിയ കുട്ടി മുത്താണ്.. നിന്നെ മനസ്സിൽ കൊണ്ട് നടന്നപ്പോൾ മുതലുള്ള ആഗ്രഹം ആയിരുന്നു നിന്നെ നെഞ്ചില് കിടത്തി നിലാവും നോക്കി ഒരു രാത്രി ഉറങ്ങാതെ മിണ്ടിയും പറഞ്ഞും ഇരിക്കണം എന്ന്..

അതിനു ഒരു അവസരം ഒപ്പിച്ചു തന്നത് ദിയ മോളല്ലെ..” “ആഹാ.. അപ്പോ അങ്കിളും മോളും കൂടി ഉള്ള പ്ലാനിംഗ് ആയിരുന്നല്ലേ..?” ജാനി കൃത്രിമ ദേഷ്യത്തോടെ എഴുന്നേൽക്കാൻ ഭാവിച്ചു. “ഹേയ്.. ഇവിടെ കിടക്കു പെണ്ണേ..” അതും പറഞ്ഞു അവൻ വലിച്ചതും ജാനി നേരെ അബിയുടെ മേലേക്ക് വീണു. അവള് മുഖം പൊക്കി നോക്കിയതും കുസൃതിയോടെ തന്നെ നോക്കുന്ന അബിയുടെ കണ്ണുകളുമായി അവളുടെ കണ്ണുകൾ കൊരുത്തു. ഒരു പിടച്ചിലോടെ അവള് മുഖം താഴ്ത്തി. “ജാനു..” ആർദ്രമായ ശബ്ദത്തിൽ അവൻ വിളിച്ചപ്പോൾ നോക്കാതെ ഇരിക്കാൻ അവൾക്ക് കഴിഞ്ഞില്ല.. അവൻ്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ ചേർന്നു. ചന്ദ്രൻ്റെ നറുനിലാവനണിഞ്ഞ ആ രാത്രിയിൽ അവർ പരസ്പരം പ്രണയം പങ്കിട്ടു കൊണ്ടിരുന്നു…..തുടരും….

ഹൃദയതാളം: ഭാഗം 24

Share this story