ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 35

ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 35

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ഒരു കോട്ടൺ സാരി ആണ് വേഷം……. ചമയങ്ങൾ ഒന്നും മുഖത്തില്ല…….. വിഷാദം തളം കെട്ടിയ വെള്ളാരം കണ്ണുകളിൽ നേരിയ മഷിപോലും പടർന്നിട്ടില്ല…….. അറിയാതെ കാലുകൾ ധ്രുത വേഗം അവൾക്ക് അരികിലേക്ക് ചാലിക്കുന്നത് ശിവൻ അറിയുന്നുണ്ടായിരുന്നു…… ” അലീന…….!! ശിവൻ വിളിച്ചതും അവൾ പിടഞ്ഞു മുഖത്തേക്ക് നോക്കി……. ഒരുപക്ഷേ കുറെ കാലമായി ആരും അവളെ അങ്ങനെ വിളിച്ചിട്ടില്ല എന്നത് പോലെ……. അവനെ കണ്ടതും അവളുടെ മുഖം വിവർണ്ണമാകുന്നത് അവൻ ശ്രദ്ധിച്ചിരുന്നു…….. അവളിൽ ഒരു ഞെട്ടൽ ഉടലെടുത്തിട്ടുണ്ട് എന്ന് അവന് മനസ്സിലായി……. ” ശിവേട്ടൻ…….!! അവളുടെ നാവിൽനിന്നും അത് കേട്ടപ്പോൾ തന്നെ അവൾക്ക് അവനെ മനസ്സിലായി എന്ന് മനസ്സിലായി……..

“അലീന എന്താണ് ഇവിടെ…….? ” റവന്യൂ ഡിപ്പാർട്ട്മെൻറ് യു ഡി ക്ലാർക്ക് ആണ്…… ” എത്ര നാളായി ഈ നാട്ടിൽ….. ” ഇപ്പോൾ ആറുമാസത്തോളം ആകുന്നു…… ആറ് മാസക്കാലമായി ഈ നാട്ടിൽ അവളും ഉണ്ടായിരുന്നു എന്ന് ശിവനെ വിശ്വസിക്കാൻ പ്രയാസം തോന്നി….. എന്തേ ഈ മുഖം തന്റെ കണ്ണിൽ ഉടക്കിയില്ല ….. “എല്ലാവരും സുഖമായിരിക്കുന്നോ……..? അവൾ മുഖത്തേക്ക് നോക്കി ചോദിച്ചു……. ആ വെള്ളാരം മിഴികൾക്ക് പഴയ അരുണ ഭാവം ഉണ്ടായിരുന്നില്ല എന്ന് അവൻ ഓർത്തു……… “ഉം….. അലസാമായി അവൻ മൂളി….. ” ഞാൻ പോകട്ടെ…… അല്പം ധൃതി ഉണ്ട്…… അത്രയും പറഞ്ഞ് അവൾ അവനിൽ നിന്നും നടന്നകന്നു……. ഇനിയും അവളോട് എന്തൊക്കെയോ തനിക്ക് ചോദിക്കാനുണ്ട്……. അവളെക്കുറിച്ച് എന്തൊക്കെയോ തനിക്ക് അറിയാനുണ്ട്…… ശിവൻ ഓർത്തു…..

പെട്ടെന്നാണ് അപർണയുടെ മുഖം മനസ്സിലേക്ക് തെളിഞ്ഞത്……. അവളും കുഞ്ഞും കാത്തിരിക്കുന്നുണ്ടാകും……. പെട്ടെന്ന് അവർക്കരികിലേക്ക് തിരിച്ചു……. അവൾ കുഞ്ഞിനെ കളിപ്പിക്കുന്ന തിരക്കിലാണ്…. ” അവളുടെ അസുഖം ഒക്കെ പോയി ശിവേട്ടാ……. ഇപ്പൊ എന്നോട് ചിരിച്ചു സംസാരിച്ചു കൊണ്ടിരിക്കുകയാണ്…… ഉത്സാഹത്തോടെ കുഞ്ഞിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന അമ്മയായി അവൾ മാറി…….. എന്തൊക്കെയോ അവൻ അവളോട് ചിരിച്ച് സംസാരിച്ചു……… മനസ്സ് കലങ്ങി മറിയുകയാണ്……… അവന്റെ മനസ്സ് കടൽപോലെ പ്രക്ഷുബ്ധമാണ്………… അപർണ ചോദിക്കുന്നതിന് ഒന്നും മറുപടി പറയാൻ അവന് കഴിയുന്നില്ല……… എങ്ങനെയൊക്കെ അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ ഒന്നും പറയാൻ തോന്നുന്നില്ല ……….

നോക്കാം എന്നല്ലാതെ…… ” അപ്പു നിനക്ക് കഴിക്കാൻ എന്തെങ്കിലും വേണ്ടേ……? രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല ല്ലോ…… ” എനിക്ക് വേണ്ട ശിവേട്ട……. നമുക്ക് വീട്ടിൽ ചെന്നിട്ട് കഴിക്കാം…… അവൾ പറഞ്ഞപ്പോൾ വീണ്ടും നിർബന്ധിക്കാൻ അവനു തോന്നിയില്ല……….. താൻ അപ്പോൾ ആ അവസ്ഥയിലായിരുന്നില്ല…….. സാധാരണ താൻ അങ്ങനെയല്ല.., വേണ്ട എന്ന് പറഞ്ഞാലും അവളെ നിർബന്ധിപ്പിച്ച് എന്തെങ്കിലും കഴിച്ചതിനു ശേഷമേ പോവുകയുള്ളായിരുന്നു…………. ഇപ്പോൾ തനിക്ക് എങ്ങനെയെങ്കിലും വീട്ടിൽ എത്തിയാൽ മതി എന്ന് മാത്രമേ ഉള്ളൂ……… കുറച്ചുനേരം ഒറ്റയ്ക്കിരുന്ന് ഇരുന്നാൽ മതി എന്ന് മാത്രമേയുള്ളൂ……. പല്ലില്ലാത്ത മോണ കാട്ടി മോൾ ചിരിച്ച് അവന്റെ ഷർട്ടിലേക്ക് പിടിച്ചുവലിച്ചു ചിരിച്ചപ്പോൾ അറിയാതെ അവൻറെ ഹൃദയത്തിൽ ഒരു തേങ്ങൽ ഉണ്ടായിരുന്നു…….

അവന് നോക്കാതിരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല……. പെട്ടെന്ന് അപർണയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി ശിവൻ കൈകളിൽ പിടിച്ച് അവളുടെ നെറ്റിയിൽ ഒരു മുത്തമിട്ടു…….. അവൻറെ മുഖം മാറിയത് അപർണയ്ക്ക് മനസ്സിലായിരുന്നു……. ” എന്തുപറ്റി ശിവേട്ടാ…….. അത് മനസ്സിലാക്കി എന്നത് പോലെ അപർണ അവനോട് ചോദിച്ചു….. ” ചെറിയൊരു തലവേദന പോലെ…… ആദ്യമായി അവളോട് കള്ളം പറയുന്നതിൻറെ എല്ലാ വിഷമങ്ങളും അവൻറെ മനസ്സിൽ ഉണ്ടായിരുന്നു……… വീട്ടിലേക്ക് ചെന്നതും മുറിയിലേക്ക് തന്നെ ചെന്നു………. മോൾ മരുന്നിന്റെ എഫക്ട് കൊണ്ടാകും പെട്ടെന്ന് തന്നെ പാലുകുടിച്ച് ഉറങ്ങി……… കുഞ്ഞു ഉറങ്ങി കഴിഞ്ഞപ്പോൾ അപർണ്ണ കുളിക്കാനായി കയറിയതാണ്………. താൻ വന്നതുമുതൽ കിടപ്പ് ആയിരുന്നു………

മനസ്സിൽ ചിന്തകൾ കലങ്ങി മറിയുകയാണ്…….. കുളി കഴിഞ്ഞ് ഇറങ്ങിയതും അപർണ്ണ ശിവൻറെ അരികിലേക്ക് വന്നു…….. ” ആശുപത്രിയിൽ നിന്നപ്പോൾ മുതലേ ഞാൻ ശ്രദ്ധിക്കുകയാണ്.., ശിവേട്ടൻ എന്തുപറ്റി……? മോൾക്ക് പനി ആയതിന്റെ വിഷമം ആയിരിക്കും എന്നാണ് ഞാൻ കരുതിയത്…….. തലവേദന കുറവില്ലേ…….? “മോൾക്ക് പനി ആയതിന്റെ വിഷമം തന്നെയാണ്…… മറ്റൊന്നുമില്ല അപ്പു……. പിന്നെ തല വേദന കുറഞ്ഞില്ല….. നീ കുറച്ചുനേരം നീ തല ഒന്ന് മസാജ് ചെയ്യ്……. അതു പറഞ്ഞ് അവളുടെ മടിയിലേക്ക് കിടന്നു…… അവളുടെ നീണ്ട വിരൽസ്പർശം അവൻറെ തലമുടിയേക്കാൾ മസാജ് ചെയ്തു കൊണ്ടേയിരുന്നു…….. അതിൽ ചെറിയൊരു ആശ്വാസം കണ്ടെത്താൻ ശിവൻ ശ്രമിച്ചിരുന്നു……… അന്ന് രാത്രിയിലും ശിവന് ഉറങ്ങാൻ കഴിഞ്ഞില്ല……..

മനസ്സിൽ ചിന്തകൾ പിടിവലികളിലായി വരിഞ്ഞു മുറുക്കുകയാണ് അലീന………. എത്ര വർഷങ്ങൾക്ക് ശേഷമാണ് അവളെ താൻ വീണ്ടും കാണുന്നത്………. വലിയ മാറ്റങ്ങളൊന്നും അവൾക്ക് വന്നിട്ടില്ല……. മുഖം അല്പം പോലും മാറിയിട്ടില്ല …….. തടി വെച്ചിട്ടുണ്ട് എന്ന് മാത്രമേ ഉള്ളൂ…….. അവളെപ്പറ്റി അറിയാനുള്ള അവകാശം തനിക്ക് ഉണ്ടാകുമല്ലോ……. തനിക്ക് ഉത്തരവാദിത്തമില്ലേ……? അവളെ മറക്കാൻ തനിക്കും, തന്നെ മറക്കാൻ അവൾക്കും അത്രപെട്ടെന്ന് കഴിയുമോ…….? ഒരിക്കലും ഇല്ല……!! മോളെ നെഞ്ചോട് ചേർത്ത് പിടിച്ചു ഉറങ്ങുന്ന അപർണയെ കണ്ടപ്പോൾ അവന് വേദന തോന്നി……. അവളുടെ വയറിലൂടെ ചുറ്റിപ്പിടിച്ചു അവളെയും മോളെയും തന്റെ കൈചൊട്ടിൽ ചുറ്റിപ്പിടിച്ച് അവൻ കിടന്നു…….. ആർക്കും വിട്ടുകൊടുക്കില്ല എന്നത് പോലെ……….. 🌼🌼🌼

ശാലു എന്തോ ജോലി പുറത്ത് ചെയ്യുമ്പോഴാണ് പ്രതീക്ഷിക്കാത്ത ഒരാൾ അകത്തേക്ക് കയറി വരുന്നത് കണ്ടിരുന്നത്……….. പെട്ടെന്ന് ആളെ കണ്ട് അവളൊന്നു ഞെട്ടി…….. അവൾ പെട്ടെന്ന് ചെയ്തിരുന്ന പണി നിർത്തി ആൾടെ അരികിലേക്ക് ചെന്നു……… കയ്യിലുണ്ടായിരുന്ന നനവ് അത് ചുരിദാർതുമ്പിൽ തുടച്ച് ചെന്നു…. ” ഇവിടെ ഹർഷേട്ടൻ, അവളെ വിശ്വസിക്കാനാവാതെ ചോദിച്ചു…… ” തന്നെ കാണാൻ വേണ്ടി വന്നതാ…… വീട് കണ്ടുപിടിക്കാൻ ഒരുപാട് കഷ്ടപ്പെട്ടു…… അച്ഛനുമമ്മയും അകത്ത് ഉണ്ടോ…… ” അച്ഛൻ ഇല്ല….. ആഴ്ചയിലൊരു ദിവസം വരുള്ളൂ….. കോയമ്പത്തൂർ ആണ് ജോലി….. അമ്മ ഉണ്ട്….. എന്താണ് ഹാർഷേട്ടാ….. പേടിയോടെ അവൾ ചോദിച്ചു……. ” താൻ പേടിക്കുക ഒന്നും വേണ്ട…….. എനിക്ക് വേണ്ടി കാത്തിരുന്നു ഇനി ഒരുപാട് ബുദ്ധിമുട്ടണ്ട എന്ന് പറയാൻ വേണ്ടി വന്നതാ…….. ” ചേട്ടാ…….. വിശ്വാസം വരാതെ അവൾ വിളിച്ചു….. “

എന്നെ ഒരുപാട് സ്നേഹിച്ചിട്ടുണ്ടെന്ന് എനിക്കറിയാം……. ഒരിക്കൽ പോലും സ്നേഹത്തോടെ ഒരു നോട്ടം പോലും ഞാൻ തന്നെ നോക്കിയിട്ടില്ല………. എന്നിട്ടും അവസാനം കണ്ടപ്പോൾ എനിക്ക് വേണ്ടി കാത്തിരിക്കാം എന്ന് ആണ് താൻ പറഞ്ഞത്…….. എൻറെ മനസ്സിൽ മറ്റൊരു പെൺകുട്ടി ഉണ്ടായിരുന്നു എന്ന് അറിഞ്ഞിട്ടും എന്നെ ആത്മാർത്ഥമായി താൻ സ്നേഹിക്കുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കാൻ മാത്രം ക്രൂരൻ ഒന്നുമല്ല ഞാൻ………… നല്ലൊരു ജോലിയില്ല….. ഒരുപാട് പ്രാരാബ്ദങ്ങൾ ഉണ്ട്……. ഒക്കെ നോക്കിയതിനു ശേഷം മാത്രമേ ജീവിതത്തിലേക്ക് ക്ഷണിക്കാൻ സാധിക്കു………. അതൊക്കെ ഏറ്റെടുക്കാൻ തനിക്ക് തയ്യാറാണെങ്കിൽ ഞാനിപ്പോ കണ്ട് അച്ഛനോടും അമ്മയോടും സംസാരിക്കാം……. ” ആരാ മോളെ…….. അപ്പോഴേക്കും ശാലുവിന്റെ അമ്മയുടെ ശബ്ദം കേട്ടിരുന്നു……. “

കോളേജിൽ എൻറെ സീനിയർ ആയിട്ട് പഠിച്ച ചേട്ടൻ ആണ് അമ്മ…… ” കയറി വാ മോനെ…… മുറ്റത്ത് നിന്നാണോ സംസാരിക്കുന്നത്….. അമ്മ സന്തോഷപൂർവ്വം ക്ഷണിച്ചു….. ഹർഷൻ ശാലുവിനെ വിവാഹം കഴിച്ച് തരാൻ സമ്മതമാണോ എന്ന് അമ്മയോട് ചോദിച്ചു…….. അമ്മ അച്ഛനുമായി ആലോചിച്ച് അറിയിക്കാമെന്നു പറഞ്ഞു……… ആൾ സന്തോഷപൂർവം ആണ് പോയത്……….. അമ്മയുടെ മുഖഭാവത്തിൽ നിന്നും അമ്മയ്ക്ക് ഒരുപാട് ഇഷ്ടം ആയിട്ടുണ്ട് എന്ന് ശാലുവിനും മനസ്സിലായിരുന്നു……… പ്രണയത്തിന് ഇങ്ങനെ ഒരു മാന്ത്രികത കൂടെ ഉണ്ടല്ലോ യഥാർത്ഥ പ്രണയം ഒരുപാട് വൈകിയാണെങ്കിലും നമ്മളെ തേടിയെത്തും നമ്മുടെ സ്നേഹം സത്യമാണെങ്കിൽ………. 🌼🌼🥀

പിറ്റേന്ന് രാവിലെ തന്നെ ഒരു അത്യാവശ്യമുണ്ട് എന്ന് പറഞ്ഞ് ശിവൻ പുറത്തേക്ക് പോയി…….. നേരെപോയത് റവന്യൂ ഓഫീസിലേക്ക് തന്നെയായിരുന്നു……… അവിടെ റിസപ്ഷനിസ്റ്റ്നോട് ചോദിച്ചു……. അലീനയെ പറ്റി തിരക്കി…… ഇന്ന് ലീവ് ആണെന്നും വീട്ടിലെ അഡ്രസ്സ് തരാം എന്നും അവർ പറഞ്ഞു…….. എന്താണെങ്കിലും അലീനയെ കണ്ട് സംസാരിച്ചാൽ തന്റെ മനസ്സിന് ശാന്തത കൈവരും എന്ന് ശിവനെ തോന്നിയിരുന്നു……….. അതുകൊണ്ടുതന്നെ അവിടെ നിന്നും ലഭിച്ച വീട്ടിലെ അഡ്രസ്സിൽ ശിവ അലീനയെ കാണാനായി ചെന്നു…….. ഒരു പഴയ വീടാണ് വാടകയ്ക്ക് താമസിക്കുന്നത് ആയിരിക്കാം……… വീടിന് മുൻപിലേക്ക് ചെന്ന് കോളിംഗ് ബെല്ലിൽ അമർത്തി……… കുറച്ചുനേരം ഡോർബെൽ മുഴങ്ങിയ ശേഷമാണ് കതക് മുൻപിൽ തുറക്കപ്പെട്ടത്……….

ഒരു കോട്ടൺ ചുരിദാർ അണിഞ്ഞ അലീന………. മുൻപിൽ തന്നെ കണ്ടതും അവൾ ഒന്ന് ഭയന്നു എന്ന് തോന്നിയിരുന്നു……. “ശിവേട്ടൻ…..’ ഇവിടെ എങ്ങനെ കണ്ടുപിടിച്ചു…… ” അതൊക്കെ കണ്ടുപിടിച്ചു…….. ഇന്നലെ ഒന്നും ചോദിക്കാൻ കഴിഞ്ഞിരുന്നില്ല………. ഞാൻ അകത്തേക്ക് കയറിക്കോട്ടെ ……… ” കയറി വാ ഏട്ടാ……. അവൾ ക്ഷണിച്ചു….. അവിടെ ഇരുന്ന് കളിക്കുന്ന ഒരു 10 വയസ്സ് പ്രായം വരുന്ന ആൺകുട്ടി യിലേക്ക് ശിവൻറെ മുഖം പെട്ടെന്ന് ചെന്നിരുന്നു……. ” ഈ മോൻ ആരാണ്….. അലീനയുടെ മുഖത്തേക്ക് നോക്കി ശിവൻ ചോദിച്ചു…… ” എൻറെ മകനാണ്……!! മറ്റെവിടെയോ നോക്കിയാണ് അലീന അതിന് മറുപടി പറഞ്ഞത്……. ” അപ്പോ തൻറെ വിവാഹം കഴിഞ്ഞു അല്ലേ…… അത്ഭുത പൂർവ്വം അവളുടെ മുഖത്തേക്ക് നോക്കി ശിവൻ ചോദിച്ചു……. ” എൻറെ ജീവിതത്തിൽ അന്നും ഇന്നും എന്നും ഒരു പുരുഷൻ മാത്രമേ കടന്നു വന്നിട്ടുള്ളൂ…….. അവളുടെ ആ മറുപടി കേട്ടപ്പോഴേക്കും ഇടനെഞ്ചിൽ ഒരു കൊള്ളിയാൻ വീഴുന്നത് പോലെ ശിവനു തോന്നി കാത്തിരിക്കില്ലേ….❤…ഒത്തിരി സ്നേഹത്തോടെ ✍ റിൻസി

ഹൃദയത്തിൻ താളമായി…..❣ : ഭാഗം 34

Share this story