തിരിച്ചു വരവ് : ഭാഗം 25

തിരിച്ചു വരവ് : ഭാഗം 25

എഴുത്തുകാരി: അശ്വതി കാർത്തിക

കാർത്തി ::: ബുള്ളറ്റിനെ ചാവി ഞാൻ എടുത്തിട്ടുണ്ട് ട്ടോ ചേട്ടാ….. അവർ പോയി കഴിഞ്ഞതും അച്ഛൻ പറഞ്ഞു….. നല്ല ഐശ്വര്യമുള്ള കുട്ടിയാണ്…. കാർത്തിയുടെ മഹാഭാഗ്യം…… എല്ലാവരോടും എങ്ങനെ പെരുമാറണം എന്നൊക്കെ നന്നായി അറിയാം…… ❣❣❣ കുറച്ചു നേരം കൂടെ ജാനി അമ്മയുടെയുടേം ചേച്ചിയുടെയും ഒക്കെ അടുത്തിരുന്നു….. #അമ്മ :: കഴിക്കാൻ എന്തേലും വേണോ മോളെ….. നിനക്ക് എന്താ വേണ്ടെന്നുവച്ച അമ്മയോട് പറയണം….. ഈ സമയത്ത് നന്നായിട്ട് ഭക്ഷണം ഒക്കെ കഴിക്കണം…… ഇഷ്ടമുള്ളതൊക്കെ അമ്മ ഉണ്ടാക്കി തരാം മോള് പറഞ്ഞാൽ മതി….. #ജാനി ::: ഇപ്പോ ഒന്നും വേണ്ട അമ്മേ……… വരുന്ന വഴിക്ക് ഗിരീയേട്ടൻ ഫുഡ് മേടിച്ചു തന്നിരുന്നു….. കിടക്കാൻ തോന്നുന്നുണ്ട് ഭയങ്കര ക്ഷീണം…… #പാർവതി ::: നീ മുകളിൽ പോയി കിടന്നോ….. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി…. എപ്പോഴും സ്റ്റെപ്പ് ഒന്നും കയറിയിറങ്ങേണ്ട….

അമ്മേ ജാനകിക്കും ഗിരിക്കും താഴെ ഏതെങ്കിലും റൂം ശരിയാക്കി കൊടുക്കാം അല്ലേ ഇനി….. ഇവൾ ഇങ്ങനെ എപ്പോഴും സ്റ്റെപ്പ് കയറി ഇറങ്ങുന്നത് ഒന്നും നല്ലതല്ല….. നമ്മൾ എല്ലാവരും എപ്പോഴും താഴെയല്ലേ എന്തെങ്കിലും ഒരു ആവശ്യം വന്നാൽ വിളിച്ചാൽ കേൾക്കുകയില്ല….. #അച്ഛൻ ::: അത് ശരിയാ….. താഴത്തെ ഏതെങ്കിലും റൂം ഇവർക്ക് ശരിയാക്കി കൊടുക്കുക….. ഇപ്പൊ തൽക്കാലം മോള് റൂമിൽ പോയി കിടന്നോ……. 🌹🌹🌹🌹 ജാനി റൂമിൽ ചെല്ലുമ്പോൾ ഗിരി ഫോണിൽ സംസാരിക്കുകയായിരുന്നു…… ജാനി ഡ്രസ്സ് മാറാനായി ബാത്റൂമിലേക്ക് പോയി…….. ബാത്റൂമിൽ ഇറങ്ങിയപ്പോൾ ഗിരിയെ അവിടെ കണ്ടില്ല…… താഴേക്ക് പോയിട്ടുണ്ടാകും എന്ന് വിചാരിച്ച് ജാനി ക്ഷീണം കാരണം നേരെ കിടന്നു……. ജാനി….. ജാനി…. ഡാ….. #ജാനി :: ന്താ ഗിരിയേട്ടാ…….

ഞാനൊന്നു കിടക്കട്ടെ എനിക്ക് നല്ല ക്ഷീണം തോന്നുന്നു……. #ഗിരി :: കിടന്നോ ഈ ജ്യൂസ് കുടിച്ചിട്ട് കിടന്നു ഉറങ്ങിക്കോ…… #ജാനി ::: എനിക്ക് ഒന്നും വേണ്ടേ….. ദേ ഇപ്പൊ വോമിറ്റ് ചെയ്തു വന്നേ ഒള്ളൂ….. ഇനി എനിക്ക് നടക്കാൻ കൂടെ വയ്യാ….. #ഗിരി :: സാരല്ല….. ഞാൻ നിന്നെ എടുത്തു ബാത്‌റൂമിൽ കൊണ്ടു പോകാം…. ഇത് കുടിക്കാതെ പറ്റില്ല….. അല്ലെ നിനക്ക് നല്ല ക്ഷീണം ആവും…. ഇപ്പൊ നി ഒറ്റക്ക് അല്ല അത് ഓർമ വേണം….. നല്ല കുഞ്ഞു അല്ലെ…. ഇത് കുടിക്ക്….. ജാനി മനസ്സില്ലാമനസ്സോടെ ഗിരിയുടെ നിർബന്ധത്തിനു വഴങ്ങി ജൂസ് രണ്ട് വാ കുടിച്ചു…… ഇനി മതി ഗിരിയേട്ടാ…… ഇനി ചിലപ്പോൾ കുടിച്ചത് ഒക്കെ ഇന്ന് പോരും…മതി….. അത് ശരിയാണെന്ന് ഗിരിക്കും തോന്നി…… #ഗിരി ::: നീ കിടന്നോ എനിക്ക് കുറച്ച് പണികൾ ഉണ്ട്…. നാളെ മറ്റന്നാളോടുകൂടി നമുക്ക് താഴേക്ക് മാറാം..

എപ്പോഴും ഇങ്ങനെ സ്റ്റെപ്പ് കയറി ഇറങ്ങുന്നത് ശരിയല്ല……. #ജാനി :: ഗിരിയേട്ടന്റെ ഇഷ്ടം…. ഗിരി അവളെ പുതപ്പിച്ചു കിടത്തിയിട്ട് ഫോണെടുത്ത് ബാൽക്കണിയിലേക്ക് പോയി……… 🌹🌹🌹🌹 മായ്ക്ക് വീട്ടിൽ ഇടാൻ ഒക്കെ അത്യാവശ്യം ഒന്ന് രണ്ട് ഡ്രസ്സും ഒന്ന് രണ്ട് സാരിയും ഒക്കെ അവർ പുറത്തു പോയി മേടിച്ചു……. ഇനി എങ്ങോട്ടാ കാർത്തി……. അവന്റെ അപ്പം ബുള്ളറ്റിൽ ഇരുന്ന് മായ കാർത്തിയോട് ചോദിച്ചു…….. #കാർത്തി ::: നിനക്കിനി വേറെ എന്തെങ്കിലും മേടിക്കാൻ ഉണ്ടോ…. #മായ :: പ്രത്യേകിച്ചൊന്നുമില്ല…. അത്യാവശ്യ സാധനങ്ങൾ ഒക്കെ വീട്ടിൽ ഉണ്ടല്ലോ…. പിന്നെ പോകുന്ന വഴിക്ക് നമുക്ക് കുറച്ച് സ്വീറ്റ് ഒക്കെ മേടിക്കണം…. ജാനി ചേച്ചിക്ക് കുഞ്ഞാവ വരുന്ന സന്തോഷം നമുക്കെല്ലാവർക്കും ഒപ്പം ആഘോഷിക്കേണ്ടേ….

പിന്നെ മക്കൾക്ക് എന്തെങ്കിലും ഒക്കെ മേടിച്ചു കൊണ്ട് പോണം…….. അത്രേ ഒള്ളു….. #കാർത്തി ::: ആ…. പുറത്തുനിന്ന് ഭക്ഷണം കഴിച്ചിട്ട് പോണോ അതോ വീട്ടിൽ ചെന്നിട്ട് കഴിച്ചാൽ മതിയോ…… #മായ ::: ഇന്നിപ്പോ നമുക്ക് വീട്ടിൽ ചെന്ന് എല്ലാവരുടെയും ഒപ്പം കഴിക്കാം….. സന്തോഷമുള്ള ദിവസം അല്ലേ….. #കാർത്തി :: ശരി നിന്റെ ഇഷ്ടം…. ഒരു സ്ഥലത്തും കൂടി കയറാൻ ഉണ്ട് അതും കൂടി കഴിഞ്ഞിട്ട് നമുക്ക് പോകാം….. #മായ ::: എവിടെയാ….. മായ ഒന്നുരണ്ട് തവണ എവിടേക്കാണ് എന്ന് ചോദിച്ചെങ്കിലും കാർത്തി മറുപടി ഒന്നും കൊടുത്തില്ല….. പിന്നെ അവൾ അത് ചോദിക്കാനും പോയില്ല…….

കാർത്തി മായേ കൊണ്ട് പോയത് ഒരു ജ്വല്ലറിയിലേക്ക് ആണ്…… എന്തു മേടിക്കാൻ ആണ് വന്നത് എന്ന് അവൾക്ക് മനസ്സിലായില്ലെങ്കിലും കാർത്തിയുടെ പുറകെ മായയും പോയി…… അകത്തേക്ക് കയറിയതും കാർത്തി മായയോട് അവിടെ ചെയറിൽ ഇരുന്നു കൊള്ളാൻ പറഞ്ഞു…. അതുകഴിഞ്ഞ് കാർത്തി എന്തോ എടുക്കാൻ ആയിപ്പോയി…. കുറച്ചുകഴിഞ്ഞ് ആണ് തിരിച്ച് വന്നത് മായ അതുവരെ അവിടെ വെറുതെ ഇരുന്നു…. #കാർത്തി ::: ബാ പോകാം തിരിച്ചുള്ള യാത്രയിൽ എന്ത് മേടിക്കാൻ ആണ് വന്നതെന്ന് ചോദിക്കണമെന്ന് മായ്ക്ക് ഉണ്ടായിരുന്നെങ്കിലും……. എന്തോ ചോദിക്കാൻ മനസ്സുവന്നില്ല….. കാർത്തി അവളോട് പറയാതെ അവിടേക്ക് പോയത് അവൾക്ക് നല്ല സങ്കടം തോന്നി……. മിണ്ടാതെ ഇരിക്കുന്ന മായെ കണ്ടപ്പോൾ കാർത്തിക്കു കാര്യം മനസ്സിലായി…… ചെറു ചിരിയോടെ അവൻ വണ്ടിയോടിച്ചു……. ❣❣❣❣❣❣❣❣

കാർത്തിയും മായയും എത്തുമ്പോൾ എല്ലാവരും ഹാളിൽ ഉണ്ടായിരുന്നു…… മായ കൊണ്ടുവന്ന സ്വീറ്റ്സ് എല്ലാം ടേബിളിൽ എടുത്തു വച്ചു….. അതിൽ നിന്നും ഒരു പാക്കറ്റ് എടുത്തു ഒര കഷ്ണം ലഡ്ഡു മായ ജാനിയുടെ വായിലേക്ക് വച്ചു കൊടുത്തു… പിന്നെ എല്ലാവർക്കും വീതിച്ചു കൊടുത്തു…….. #അമ്മ ::: നിങ്ങൾ ഭക്ഷണം കഴിച്ചതാണോ….. #കാർത്തി ::: ഇല്ല പുറത്തുനിന്ന് കഴിക്കാം എന്ന് വിചാരിച്ചു..അപ്പോ ഇയാള് പറഞ്ഞു ഇവിടെ വന്ന് എല്ലാവരുടെയും ഒരുമിച്ച് കഴിക്കാമെന്ന്…… അപ്പൊ പിന്നെ നേരെ ഇങ്ങ് പോന്നു………. #പാർവതി :::: എന്നാ നിങ്ങളുടെ ഡ്രസ്സ് മാറിയിട്ട് അപ്പോഴേക്കും ഞങ്ങൾ ഭക്ഷണം എടുത്തു വയ്ക്കാം….. കാർത്തിയുടെ പുറകെ മായ റൂമിലേക്ക് പോയി…….

റൂമിൽ ചെന്ന് മായ പാക്കറ്റുകൾ ഒക്കെ അവിടെവച്ച് ഫ്രഷ് ആവാൻ ബാത്റൂമിലേക്ക് പോയി…… ബാത്റൂമിൽ നിന്ന് ഇറങ്ങുമ്പോൾ അവളെ പ്രതീക്ഷിച്ചതുപോലെ കാർത്തി അവിടെ ഇരിപ്പുണ്ട്…. #കാർത്തി :::: തന്റെ മുഖമെന്താ വീർത്തിരിക്കുന്നത്…… #മായ :: ഒന്നുമില്ല ഡ്രസ്സ് മാറി താഴേക്ക് വാ ഭക്ഷണം കഴിക്കാം എനിക്ക് വിശക്കുന്നുണ്ട്…….. മായ കാർത്തിയുടെ മുഖത്തേക്ക് നോക്കാതെ പെട്ടെന്ന് റൂമിൽ നിന്നും ഇറങ്ങി പോവാൻ തുടങ്ങി…… കാർത്തി അവളുടെ കയ്യിൽ പിടിച്ചു…. അങ്ങനെ പോയാലോ…… നിന്റെ മുഖം എന്താ വീർത്തിയിരിക്കുന്നത് എന്ന് പറഞ്ഞിട്ട് പോയാൽ മതി….. #മായ :: ഒന്നുമില്ലന്നെ…..തോന്നുന്നത് ആവും……. #കാർത്തി ::: ആണോ…. ന്നാ എനിക്ക് തോന്നിയത് ആവും……. അല്ലെ…. കാർത്തിക അവളുടെ രണ്ട് കവിളിലും പിടിച്ചുവലിച്ചു….. സ്സ്….. എനിക്ക് നല്ല വേദന ഉണ്ടേ ..

അവളത് പറഞ്ഞപ്പോൾ കാർത്തി ഒന്നുകൂടെ പിടിച്ചുവലിച്ചു….. #മായ ::: എന്തിനാ ഇങ്ങനെ കാണിക്കുന്നേ എനിക്ക് നല്ല വേദന ഉണ്ടെന്ന്…… #കാർത്തി ::: നിന്റെ പിണക്കം മാറിയോ…… #മായ ::: എനിക്ക് ആരോടും പിണക്കം ഇല്ല…. അല്ലേ തന്നെ പിണങ്ങാനും വേണ്ടിയിട്ട് ഞാനാരാ…. മായ അതും പറഞ്ഞ് മുഖംതിരിച്ചു…. #കാർത്തി :::ആരും അല്ലെ…… മായയുടെ മുഖം അവന്റെ നേരെ തിരിച്ചു ചോദിച്ചു…… ഞാൻ ജൂവലറിയിൽ കയറിയത് എന്തിനാണെന്ന് പറയാത്ത കൊണ്ടല്ല നിന്റെ ദേഷ്യം….. ഇങ്ങനെയൊരു കുശുമ്പി പാറു ആണെന്ന് ഞാൻ വിചാരില്ലാ…… സോറി….. വിഷമം ആയോ…. കാർത്തി അവളുടെ നെറ്റിയിൽ അവന്റെ ചുണ്ടുകൾ ചേർത്ത് വെച്ച് ചോദിച്ചു….. #മായ :: ഞാൻ കുറെ താണ് ചോദിച്ചില്ലേ എന്നിട്ടും പറയാതെ വന്നപ്പൊ പെട്ടെന്ന് ഒരു സങ്കടം വന്നു……

മായയുടെ കണ്ണൊക്കെ നിറഞ്ഞു വന്നപ്പോഴേക്കും….. കാർത്തിക അവന്റെ വിരലുകൾകൊണ്ട് അവളുടെ കണ്ണിലെ കണ്ണുനീർത്തുള്ളിയെ അടർത്തി മാറ്റി…… അയ്യേ അപ്പോഴേക്കും കണ്ണക്കെ നിറഞ്ഞല്ലോ….. ഇത്രയും തൊട്ടാവാടി ആണോ നീ….. നിനക്കൊരു സാധനം വാങ്ങാൻ വേണ്ടി പോയതാ അവിടേക്ക്…… #മായ :: എനിക്കോ….. എന്ത്.? കാർത്തി അവന്റെ പോക്കറ്റിൽ നിന്നും ചെറിയൊരു ബോക്സ് എടുത്തു തുറന്നു…… മനോഹരമായ ചെറിയ ഒരു മാല ആയിരുന്നു അത്….. #മായ ::: ഇതെന്തിനാ ഇപ്പോ….. ഞാൻ അധികം സ്വർണ്ണം ഒന്നും ഉപയോഗിക്കില്ല….. താലി മാല മാത്രം മതി…. എനിക്ക് ഇത്രയും വലിയ താലിമാല തന്നെ ഇടാൻ മടിയാ അപ്പോഴാണ് ഒരെണ്ണം കൂടെ…… #കാർത്തി :: നീയൊന്നു വാ അടക്കാവോ ഒന്ന് പറഞ്ഞോട്ടെ……

എനിക്ക് ഇങ്ങനെ വലിയ മാല ഒന്നു ഇട്ടു നടക്കുന്നത് വലിയ ഇഷ്ടമുള്ള കാര്യമല്ല….. വല്ല ഫംഗ്ഷൻ ഒക്കെ പോകുമ്പോൾ ആണേ ഓക്കേ ….. ഇതിപ്പോ വീട്ടിൽ ഇങ്ങനെ വലിയ മാല…. കുറേ ആഭരണം എനിക്കിഷ്ടമല്ല അതൊന്നും…… ഞാൻ വിചാരിച്ചു അപ്പൊ ചെറിയ മാലിയിലേക്ക് താലി എടുത്തു ഇടാം എന്നു…. നിനക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വിചാരിച്ചു പറയാതെ പോയത്….. മായ അവന്റെ അടുത്തേക്ക് ചേർന്ന് നിന്നു….. കാർത്തി തന്നെ വലിയ മാലയിൽ നിന്നും ചെറിയ മാലിയിലേക്ക് താലി എടുത്തിട്ട് അത് അവളുടെ കഴുത്തിൽ ഇട്ടു കൊടുത്തു……. #കാർത്തി ::: പിണക്കം സങ്കടമൊക്കെ മാറിയോ……. മായ അവന്റെ കവിളിൽ ഒരു ചെറിയ ഉമ്മ കൊടുത്തിട്ട് താഴേക്ക് ഓടിപ്പോയി….. ❣❣❣❣ ഭക്ഷണമൊക്കെ കഴിഞ്ഞു എല്ലാവരും ഹാളിൽ ഒരുമിച്ച് ഇരിക്കുമ്പോഴാണ് പുറത്ത് ഒരു വണ്ടി വന്നത് കേട്ടത്….. തുടരും

തിരിച്ചു വരവ് : ഭാഗം 24

Share this story