ആദിശൈലം: ഭാഗം 52

ആദിശൈലം: ഭാഗം 52

എഴുത്തുകാരി: നിരഞ്ജന R.N

അവളുടെ കണ്ണുകളിൽ തീക്ഷ്ണതഏറിക്കൊണ്ടിരുന്നു……………. എനിക്കറിയണം അലോക്, എന്തിനുവേണ്ടിയാണ് താനിതെല്ലാം ചെയ്തതെന്ന്???????? അതിലൂടെ എന്ത് നേട്ടമാ തനിക്ക് കിട്ടിയത്……..????????? അവന്റെ ഷർട്ടിൽ കുത്തിപിടിച്ചുകൊണ്ട് അവളലറി………….. മോളെ………….. വിശ്വനും നന്ദിനിയും അവളെ വിളിച്ചെങ്കിലും അവൾ അവരെ മൈൻഡ് ചെയ്തില്ല… ആ കണ്ണിൽ അവൻ മാത്രമായിരുന്നു……. ഒരക്ഷരം പോലും പറയാതെ നിൽക്കുന്ന അവന്റെ മുഖം കാണുംതോറും അവളിലെ അരിശം കൂടി കൂടി വന്നു…….. ഇനിയും മിണ്ടാതിരുന്ന് എന്റെ ഭ്രാന്ത് കൂട്ടരുത് അലോക്,,,,,,,,,,,, പറയ്……….. എന്തേലും പറയാൻ…………… അവളുടെ കൈ അവന്റെ കരണം തിരിച്ചും മറിച്ചും അടിച്ചുകൊണ്ടിരുന്നു………….

ആമി,, എന്തായിത്… അടങ്ങ് മോളെ…… രുദ്രൻ അവളെ പിടിച്ചുമാറ്റാനൊരുങ്ങിയതും അവന് നേരെ അവളുടെ കണ്ണിലെ അഗ്നി പാറി………….. തൊടരുതാരും എന്നെ……………….. എനിക്ക് പറയാനുള്ളത് പറയും ഞാൻ… അറിയാനുള്ള അറിഞ്ഞിട്ടേ ഈ ശ്രാവണിഇനി അടങ്ങൂ……. രുദ്രന്റെ നേർക്ക് നോക്കിക്കൊണ്ടവൾ പറഞ്ഞു…….. ഇല്ലാം നഷ്ടപ്പെട്ടവളെന്നെറിഞ്ഞിട്ടും താൻ എന്നെ സ്വീകരിച്ചത് എന്തിനായിരുന്നു കണ്ണേട്ടാ????? ഇത്രയും എന്നെ വേദനിപ്പിക്കാൻ എങ്ങെനെ നിങ്ങൾക്ക് കഴിഞ്ഞു????? പറയ്…. അവളുടെ നോട്ടം അവനിൽത്തന്നെ തറഞ്ഞുനിന്നു.. പക്ഷെ, അവനിൽ ഒരു മാറ്റവും ഉണ്ടായില്ല……………. എന്തിനാ… എന്തിനാ… എല്ലാരും കൂടി എന്നെ ഇങ്ങെനെ….. എന്ത് തെറ്റാ അതിന് ഞാൻ ചെയ്തേ????? ഷർട്ടിൽ കുത്തിപിടിച്ചുകൊണ്ട് അവൾഅവനിലേക്ക് ചാഞ്ഞു….

ആ കണ്ണുനീര് അവന്റെ ഇടനെഞ്ചിൽ പതിഞ്ഞതും സ്വയം ഉരുകുന്നതായി അവന് തോന്നി, പക്ഷേ അപ്പോഴും ആചുണ്ടിൽ നിന്ന് ഒരക്ഷരം പോലും പുറത്തേക്കുവന്നില്ല………അവളുടെ ആ കണ്ണേട്ടാ വിളി കേട്ടതും എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചതുപോലെ അവൻ ആ നില്പ് തുടർന്നു… പെട്ടെന്ന് അവൾ അവനിൽ നിന്ന് അടർന്നുമാറി……… വേണ്ടാ… താനൊന്നും പറയേണ്ടാ…………..ഇനി മേലാൽ എന്റെ കൺമുൻപിൽ വരരുത്… കാണണ്ട എനിക്ക് തന്നെ……………….. !!!!!!!!!!!!! നിറഞ്ഞുതുളുമ്പിയ കണ്ണുകളുമായി അവൾ അവനിൽ നിന്ന് തിരിഞ്ഞ് ജെയീംസിന്റെ അരികിലേക്ക് നടന്നു……. ഡോക്ടർ അങ്കിൾ….,,,,,,,, ആ സ്വരം ആർദ്രതയേറിയതായിരുന്നു…….. ശ്രാവണി,,,,,,

യു വാണ്ട്‌ സം റസ്റ്റ്….. പൊയ്ക്കോളൂ …… അവളുടെ തോളിൽ തട്ടികൊണ്ട് ജെയീംസ് പറഞ്ഞതും എല്ലാരേയും ഒന്നുനോക്കികൊണ്ട് അവൾ റൂമിലേക്ക് നടന്നു….. ആ മിഴികൾ അപ്പോഴും തോരാതെ ഒഴുകികൊണ്ടേയിരുന്നു….. റൂമിലെത്തി വാതിലടച്ച് ബെഡിലേക്ക് അവൾ വീണു……… ആ മനസ്സിൽ കുറച്ച് മുൻപേ ഡോക്ടർ അങ്കിളിനോട് സംസാരിച്ച കാര്യങ്ങൾ ഇരമ്പിവന്നു….. ശ്രാവണി, ആർ യു ഓക്കേ????? അങ്കിൾ….,,,, ബോധത്തിൽ നിന്നുണർന്നതും മുന്നിൽ കണ്ടത് ഡോക്ടർ ജെയീംസിനെയായിരുന്നു….. എന്താടോ?? എന്താ തനിക്ക് പറ്റിയെ???? പഴയ ആ സ്മാർട്ട്‌ കുട്ടിയാണോ ഈ വാടിത്തളർന്ന് കിടക്കുന്നെ???? എണീക്കാൻ ഭാവിച്ച അവളെ താങ്ങികൊണ്ട് അയാൾ ചോദിച്ചു…….. എന്റെ ജീവിതത്തതിൽ നടന്നതൊക്കെ അറിഞ്ഞിട്ടും എന്തിനാ അങ്കിളേ ഇങ്ങെനെ ചോദിക്കണേ………

നിസ്സംഗമായി അവൾ മറുപടിയേകി….. എന്ത് നടന്നെന്നാ കുട്ടി നീ ഈ പറയണേ?? നിന്റെ ജീവിതലക്ഷ്യം തന്നെ നേടിക്കഴിഞ്ഞില്ലേ.. പിന്നിനിയിപ്പോ എന്താ നിന്റെ പ്രശ്നം???? ലക്ഷ്യം….. ഹാ.. ശെരിയാ, അത് ഞാൻ നേടി… പക്ഷെ അതിനായി എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിലതിനെ നഷ്ടപ്പെടുത്തേണ്ടിവന്നില്ലേ അങ്കിൾ??? നിറകണ്ണുകളിലൂടെ അവളുടെ മിഴികൾ വിരലിലെ മോതിരത്തിലേക്ക് ചെന്നു…… അലോക് അതാണോ ശ്രാവണി തന്റെ പ്രശ്നം???????? അയാളുടെ ചോദ്യം അവളിലൊരു തരം മരവിപ്പ് പടർത്തി…. പലപ്പോഴായി അവൾ സ്വയം ചോദിച്ച ചോദ്യമാണത്……….. അലോകാണോ എല്ലാത്തിനും കാരണമെന്ന്??? പക്ഷെ, അതിനൊരു ഉത്തരം അവൾക്ക് കിട്ടുന്നില്ല…. ശ്രാവണി അവനെ അംഗീകരിക്കുംതോറും വാമിക അവനെ കുറ്റപ്പെടുത്തുകൊണ്ടേയിരുന്നു………

ഡോക്ടർ,വാമിക അവളുടെ ലക്ഷ്യം നടന്നിരിക്കുന്നു…… ഇനിയെനിക്ക് ശ്രാവണിയായി ജീവിക്കണം…….. എന്നെ സ്നേഹിക്കുന്ന എന്റെ കുടുംബത്തോടൊപ്പം…………എനിക്കതുമാത്രം മതി….. ദയനീയ ഭാവത്തോടെ അപേക്ഷ സ്വരത്തിൽ അവൾ അദ്ദേഹത്തോട് യാചിച്ചു………… ശ്രാവണി……. അതേ ഡോക്ടർ, വാമികയിൽ നിന്ന് എനിക്ക് പുറത്തുവരണം……………… അവളദ്ദേഹത്തോട് പറഞ്ഞു…. അപ്പോൾ നിന്നെ അപമാനിച്ച അലോകിനോട് നിനക്ക് ദേഷ്യമില്ലെന്നാണോ???? ദേഷ്യമില്ലാഞ്ഞിട്ടാണോ നീ അവനെയും ആ കുടുംബത്തെയും ഇത്രയും അപമാനിച്ചത്???? ഡോക്ടറുടെ വാക്കുകൾ അവളുടെചങ്കിനെ കീറിമുറിക്കുന്നതായിരിക്കുന്നു……….

ഇല്ല, ഡോക്ടർ..,,, ആ മനുഷ്യനോട് അത്രപെട്ടെന്ന് ക്ഷമിക്കാൻ എനിക്ക് കഴിയില്ല…. അത് ന്റെ ലക്ഷ്യത്തിനു തടസം നിന്നുകൊണ്ടല്ല, മറിച്ച് ഒരു പെണ്ണിനെ പരസ്യമായി അപമാനിച്ചതിന്………… അവളുടെ അവസ്ഥ അറിഞ്ഞിട്ടും സ്വന്തം വിജയത്തിനായി അത് മറ്റുള്ളവർക്ക് മുൻപിൽ അവതരിപ്പിച്ച് അവളുടെ കരിയർ തന്നെ ഇല്ലാതാക്കിയതിന് എനിക്കാ മനുഷ്യനോട് ദേഷ്യമുണ്ട്….ആ ദേഷ്യത്തിന് പുറത്താ ഇന്നങ്ങെനെയൊക്കെ… പക്ഷെ,,,, ആ സമയം ഞാൻ ചിന്തിച്ചില്ല,ഞാൻ കാരണം എന്നെ സ്വന്തം മകളായി കരുതിയ ആ കുടുംബവും വേദനിക്കുമെന്ന്……… ആ ശബ്ദം ഇടറി………………… വാട്ട്‌ ടു യു മീൻ ശ്രാവണി??? എന്താനീ ചെയ്യാൻ പോണേ????? ഒരേ സമയം വിവിധങ്ങളായ രണ്ട് കാര്യങ്ങളാണ് അവൾ പറഞ്ഞെന്നത് അദ്ദേഹത്തിനെ തന്നെ ആകെ കുഴക്കി…….

ശ്രാവണിയായി എനിക്ക് ജീവിക്കണം അങ്കിൾ,,, പക്ഷെ, അലോകിനെ ഇനിയുമെന്റെ ജീവിതത്തിലേക്ക് സ്വീകരിക്കണമെങ്കിൽ എനിക്ക് മുൻപിൽ അവ്യക്തമായ ചിലതിന്റെ ഉത്തരങ്ങൾ എനിക്ക് കിട്ടണം…………………ആ നാവിൽ നിന്ന് തന്നെ എല്ലാമെനിക്ക് അറിയണം…… അവളുടെ മുഖം ദൃഢനിശ്ചയത്താൽ തിളങ്ങി…. ഞാൻ അറിഞ്ഞ ചിലകാര്യങ്ങളുണ്ട് അങ്കിൾ,, ആ കാര്യങ്ങൾക്ക് എനിക്കൊരുറപ്പ് കിട്ടണം…. അത് കിട്ടുന്നതുവരെ ആ മനുഷ്യനെ മനസ്സുതുറന്ന് സ്നേഹിക്കാൻ എനിക്കാവില്ല… അയാളുടെ പ്രവൃത്തി എന്നെ അത്രത്തോളം തളർത്തികഴിഞ്ഞിരിക്കുന്നു…… ഒരച്ഛന്റെ തണലിനായി അവളയാളെനോക്കി……. ആ മുഖത്തെ നെഞ്ചിലേക്ക് ചായ്ച്ച് തലമുടികളിലൂടെ അദേഹത്തിന്റെ വിരലുകൾ പാഞ്ഞു……..

നിന്നെ ഞാൻ സഹായിക്കാം മോളെ…… പഴയ ശ്രാവണിയായി നിന്നെ തിരികെ നൽകാമെന്ന് വാക്കുകൊടുത്തതാ ഞാൻ നിന്റെ അച്ഛന്… ആാാ വാക്കെനിക്ക് പാലിക്കണം…………. ഞാൻ പുറത്തേക്ക് പോകുകയാണ്……..നിന്റെ വരവിനായി അവരെ ഓര്ക്കേണ്ടതുണ്ട് എനിക്ക്…………. വെറുമൊരു ഡോക്ടർ എന്നതിലുപരി ആ കുടുംബത്തോട് ഏറെ അടുപ്പമുള്ള ഒരാളെന്നനിലയിൽ അത് തന്റെ കടമയാണെന്ന് വിചാരിച്ചുകൊണ്ട് ജെയീംസ് റൂമിന് പുറത്തേക്ക് പോയി…… പിന്നീട് നടന്ന സംസാരങ്ങളെല്ലാം അവൾ കേട്ടിരുന്നു…. അലോകിന്റെ ശബ്ദം അവളുടെ മനസ്സൊന്ന് ഇടറിച്ചെങ്കിലും രുദ്രൻ പറഞ്ഞ ആ കാരണങ്ങൾ അറിയാനും, അവനെക്കാളേറെ താൻ തെറ്റ് ചെയ്തുപോയോ എന്നാ കുറ്റബോധം കൊണ്ടും അവൾ നിന്ന് വിറയ്ക്കുവായിരുന്നു…. അപ്പോഴാണ് അലോകിന്റെ ഹീറോ ഡയലോഗ്, കേട്ടപ്പോഴേ ദേഷ്യം ഇരച്ചുകയറി……….

കൈയ്യിൽകിട്ടിയ പാത്രം എടുത്തെറിഞ്ഞത് അതുകൊണ്ടായായിരുന്നു… അങ്ങെനെ തന്നെ ചെറുതാക്കി ഇവിടെ ആരും വലുതാകേണ്ട അത്രതന്നെ….. !!!!!! ഇപ്പോഴെങ്കിലും പറയാനുള്ളത് പറഞ്ഞൂടായിരുന്നോ കണ്ണേട്ടാ???? നിങ്ങളെ കേൾക്കാൻ തയ്യാറായിയുരുന്നില്ലേ ഞാൻ??? പക്ഷെ, വീണ്ടും വീണ്ടും എന്നെ മണ്ടിയാക്കുന്ന നിങ്ങളോട് ഇനി ഞാൻ എങ്ങനെയാ???? എല്ലാം നിനക്ക് പറഞ്ഞൂടായിരുന്നോ കണ്ണാ? ഇനിയും ആ പാവത്തിനോടെല്ലാം മറയ്ക്കണമായിരുന്നോ??????? . സാരിത്തുമ്പ് കൊണ്ട് കണ്ണുനീർ തുടച്ചുകൊണ്ട് സുമിത്ര അലോകിനോടായി പറഞ്ഞു……. അല്ലു .. ടാ…. ചങ്കുകളുടെ മുഖങ്ങളിൽ അവനോട് തോന്നുന്ന വികാരം മനസ്സിലാക്കിക്കൊണ്ട് തന്നെ അവൻ ഡോക്ടറിനരികിലേക്ക് നടന്നു……

നൈർമല്യത്തോടെ അവനെത്തന്നെ ഉറ്റുനോക്കികൊണ്ട് നോൽക്കുന്ന ജെയീംസിന്റെ കൈകൾ അവൻ തന്റെ കരങ്ങൾക്കുള്ളിലാക്കി…………. ഡോക്ടർ,,, ഇവിടെ നിൽക്കുന്ന മറ്റാർക്ക് മനസ്സിലായില്ലെങ്കിലും എന്റെ ഉള്ള് അങ്ങേയ്ക്ക് മനസ്സിലായിരിക്കും എന്നെനിക്കറിയാം………….. ഈ പുഞ്ചിരി അതിനുള്ള അനുവാദമായി ഞാനെടുത്തോട്ടെ????? അദേഹത്തിന്റെ മിഴികളിലെ പ്രകാശത്തിന് എന്തോ വല്ലാത്ത ആകർഷണീയത അവന് തോന്നി………. അലോക്, കാലം പോലും തോൽക്കുന്ന ചില സമയമുണ്ട്, അപ്പോഴെല്ലാം ലോകത്തെ ഒരേഒരു ശക്തിയ്ക്ക് മാത്രമേ ഉള്ളിലെ മുറിവ് ഇല്ലാതാക്കാൻ കഴിയൂ…. സ്നേഹം……… വിശ്വാസത്തിലൂന്നിയ സ്നേഹത്തിനു മാത്രം….അതിൽ സ്നേഹമെന്നത് നിങ്ങൾ രണ്ടാളിലും നിറഞ്ഞുനിൽക്കുന്നുണ്ടെന്ന് എനിക്കറിയാം…..

എത്ര വെറുപ്പാണെന്ന് പറഞ്ഞാലും ആ മനസ്സിൽ മറ്റാർക്കും കൊടുക്കാത്ത ഒരു സ്ഥാനം നിനക്കായി അവൾ പ്രതിഷ്ഠിച്ചിട്ടുണ്ട്……..പിന്നെ വിശ്വാസം,,, ഒരിക്കൽ നീയായിട്ട് നശിപ്പിച്ച ആ വിശ്വാസത്തെ വീണ്ടും അവളിൽ കെട്ടിപ്പടുത്താൻ നിനക്ക് കഴിഞ്ഞാൽ ഐആം ഷുവർ, വാമികയെന്നല്ല ഏത് ശക്തി വിചാരിച്ചാലും നിന്റെ ശ്രാവണിയായിതീരുമവൾ…. അവന്റെ മുഖത്ത് നോക്കി അദ്ദേഹം പറഞ്ഞ വാക്കുകൾ ഹൃദയം കൊണ്ടവൻ ഏറ്റുവാങ്ങി… നന്ദിപൂർവ്വം അദ്ദേഹത്തെ നോക്കികൊണ്ടവൻ മറ്റുള്ളവരുടെ നടുക്കലേക്ക് നിന്നു….. നിന്റെ മനസ്സിലെന്താ അല്ലു????? രുദ്രന്റെ ചോദ്യം അവനിലൊരു പുഞ്ചിരി വിടർത്തി…………. നേരെ വിശ്വന്റെ അടുത്തേക്ക് അവൻ നീങ്ങി ….. ഞാൻ കാരണം ആാാ ജീവിതമൊരിക്കലും വേദനിക്കില്ല അങ്കിളേ……… സ്വന്തം മകളായി എന്റെ അമ്മ ശ്രാവണിയെ കണ്ടിട്ടുണ്ടെങ്കിൽ മകളായി തന്നെ അവൾ മാധവത്തിലുണ്ടാകും………

മോനെ……. ആ അച്ഛന്റെ ശബ്ദം ഇടറിയിരുന്നു…………… ഇനി ആരുടേയും ശബ്ദം ഇടറരുത് … മിഴികൾ നിറയരുത്…. മതി,,,,…വേദനിച്ചുജീവിച്ച ആ ദിവസങ്ങളെ ഇനി മറക്കണം..ഇനിയും വേദനിച്ചുകൊണ്ട് അവളെ എന്നിൽ നിന്നകറ്റാൻ എനിക്ക് കഴിയില്ല………………….. കണ്ണാ…. മാധുവിന്റെ വിളി അവന്റെ കാതിൽ അലയടിച്ചു…. ഏട്ടാ… എന്റെ പെണ്ണിനെ എനിക്ക് വേണം…….. എല്ലാം ഞാൻ അവളോട് പറയും… പക്ഷെ അതിപ്പോൾ ഇവിടെവെച്ചല്ല…. !!!കലുഷിതമായ മനസ്സുകൊണ്ടല്ല, മറിച്ച് ശാന്തമായ മനസ്സുകൊണ്ടാവണം അവളെന്നെ കേൾക്കാൻ……. ഒരു കണക്കെടുപ്പിനും വിട്ട്കൊടുക്കാതെ എന്റെ പ്രണയം സ്വന്തമാക്കാൻ ഇനി എനിക്കാ ഒരു വഴിയേയുള്ളൂ… അരക്കിട്ടുറപ്പിച്ച ചില തീരുമാനങ്ങൾ അവന്റെ മുഖത്ത് പ്രതിധ്വനിച്ചു……..

ഡോക്ടർ,, എനിക്കങ്ങയുടെ ഒരുറപ്പ് മാത്രം മതി, ഞാൻ ചെയ്യാൻ പോകുന്നത് ശെരിയോ തെറ്റോ എന്നെനിക്കറിയില്ല…,,,,,ചെയ്യുന്നത് തെറ്റാണെങ്കിൽ കൂടെ നിൽക്കാൻ എന്റെ ഒപ്പമുണ്ടാകണം…… അവൻ അപേക്ഷാഭാവത്തിൽ ഡോക്ടറിനെ നോക്കി………. ഡു ഇറ്റ് മാൻ… !!!സത്യസന്ധമായതാണ് നിങ്ങളുടെ ബന്ധമെങ്കിൽ പിന്നെ എനിക്കെന്നല്ല സാക്ഷാൽ ആ ദൈവത്തിനുപോലും ഇടയ്ക്ക് വരേണ്ട കാര്യമില്ല അലോക്….. അദേഹത്തിന്റെ ആ വാക്കുകൾ മാത്രമായിരുന്നു അവന്റെ ആത്മവിശ്വാസം പതിന്മടങ്ങ് ഇരട്ടിക്കാൻ……………….. കണ്ണുകളടച്ച് ശ്വാസമൊന്ന് നേരെ വിട്ടു, എല്ലാരേയും നോക്കി പുഞ്ചിരിതൂക്കികൊണ്ട് അവൻ അവളുടെ റൂം ലക്ഷ്യമാക്കി നടന്നു……… കഷ്ടകാലങ്ങളെല്ലാം ഒഴിയാൻ പോണു എന്നൊരു തോന്നൽ അമ്മമാരുടെ മനസ്സിൽ ഇളം തെന്നൽപോലെ കടന്നുപോയി…..

പിള്ളേരുകൂട്ടങ്ങലാണേൽ ഇനി എന്ത് എന്നാലോചിച്ച് അവൻ പോകുന്നതും നോക്കി നിൽക്കാണ്……. ജോയിച്ചാ, എന്താവുമെടാ…?? അവളവനെ ബാക്കിവെക്കുവോ???? അങ്ങെനെ ചോദിച്ചാൽ ഞാനിപ്പോ എന്ത് പറയാനാ അയോഗേ? നേരത്തെ കണ്ട അനുഭവത്തിൽ വെച്ച് പറഞ്ഞാൽ നീ ഹോസ്പിറ്റലിൽ ഒരു ഐസിയു ബെഡ് ബുക്ക്‌ ചെയ്തുഇടുന്നത് നന്നായിരിക്കും….. ടാ… 🙄🙄 അയോഗ് ജോയിച്ചനെ നോക്കി,,,,,, അവനെയൊന്നിളിച്ചു കാണിച്ചുകൊണ്ട് ജോയിച്ചന്റെ കണ്ണ് കോഴിക്കൂട്ടിലേക്ക് പോയി…. ആഹാ,,,,, കൊച്ചിനെ ഇപ്പോഴാ ഒന്ന് നേരെചൊവ്വേ നോക്കാൻ പറ്റിയെ,,,,…….കൊള്ളാം ആ മൂക്കുത്തി നന്നായി വെട്ടിത്തിളങ്ങുന്നുണ്ട്……. ജാൻവിയെ നോക്കികൊണ്ട് അവനൊന്ന് ആത്മഗതിച്ചു…. അയോഗാകട്ടെ, ജോയിച്ചനിൽ നിന്നും നേരെ ആഷിയിലേക്ക് മിഴികൾ പായിച്ചു…..

എന്താകും എന്ന് അവൾ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചതും ആവോ അറിയില്ല എന്നും പറഞ്ഞവൻ കൈ മലർത്തി……… ശ്രാവണിയുടെ റൂമിന് മുന്നിൽ ചെന്നതും സ്വിച്ചിട്ടപോലെ അലോക് ഒന്ന് നിന്നു….. അലോക്, യു കാൻ….. !!എന്തും സംഭവിക്കാം… ബട്ട് നീ കുലുങ്ങരുത്….. അവളില്ലാതെ നിനക്ക് ജീവിക്കാനാകില്ല എന്നറിയാലോ….. പഴയ ശ്രാവണിയായി അവളെ കൊണ്ടുവരാൻ ഇനിയിപ്പോ ഇത് മാത്രമേയുള്ളൂ വഴി………….. വീണ്ടും ശ്വാസമൊന്ന് നേരെ വിട്ടുകൊണ്ടവൻ ഡോർ തട്ടി……….. കുറച്ച് നേരം ഡോറിൽ തന്നെ മുട്ടുന്നത് കേട്ട് തലപെരുത്തിട്ടാകണം അവൾ ഡോർ തുറന്നു….. വാതിൽ തുറന്നതും കൺമുൻപിൽ നിൽക്കുന്നവനെ കണ്ട് അവളുടെ കലിയിളകി……………

തന്നോട് ഞാൻ പറഞ്ഞില്ലേ എന്റെ മുൻപിൽ വരരുതെന്ന്…. !!……..അവനോട് അലറിക്കൊണ്ട് അവൾ വാതിൽ കൊട്ടിയടയ്ക്കാൻ തുനിഞ്ഞതും അവൻ ഡോറിനുമേൽ കൈവെച്ചു…… മാറ്… മാറാനാ പറഞ്ഞെ………. ശ്രീ, ഐ വാണ്ട്‌ ടെൽ യു………….. എനിക്കൊന്നും കേൾക്കേണ്ടന്ന് പറഞ്ഞില്ലേ…….. രണ്ടും കൂടി പാവം ആ വാതിലിൽ ബലപരീക്ഷണം തുടർന്നുകൊണ്ടിരുന്നു.. ശ്രീ പ്ലീസ്…… എനിക്ക് സംസാരിക്കണം………. വേണ്ടെന്ന് അല്ലെ പറഞ്ഞെ…… എനിക്ക് കേൾക്കേണ്ട…. !!!!!! അവളുടെ ശബ്ദം ഉയർന്നു….. ഒഹ്ഹ്ഹ് സമ്മതിക്കില്ല ഈ പെണ്ണ്… !!എന്നെ ഇനി കൂതറയാക്കിയാലേ ഇവൾക്ക് സമാധാനമാവുള്ളൂ…………. അവൻ തന്റെ തോള്‌കൊണ്ട് വാതിലിൽ തള്ളിയതും മറുവശം അവളെയും തള്ളിയിട്ടുകൊണ്ട് വാതിൽ തുറന്നു…..

ആഹാ, ഇവിടെ കിടക്കുവാണോ???? വാ,, എണീക്ക്….. റൂമിലേക്ക് കയറിയപ്പോൾ താഴെ കിടക്കുന്ന അവൾക്ക് നേരെ അവന്റെ കൈ നീണ്ടു……. ഇറങ്ങിപ്പോകാൻ പറഞ്ഞില്ലേ……… അവന്റെ ഭാവമാറ്റം അവൾക്ക് ഞെട്ടലുണ്ടാക്കിയെങ്കിലും അത് വിദഗ്ധമായി മറച്ചുകൊണ്ടവൾ അവനോട് ദേഷ്യപ്പെട്ടു….. കണ്ണേട്ടന്റെ ശ്രീമോള് ഇങ്ങെനെ ദേഷ്യപ്പെടല്ലേ.. വാ എണീക്ക്……. നമുക്ക് പുറത്തൊക്കെ ഒന്ന് പോയിവരാം…………….. താൻ എന്താ എന്നെ കളിയാക്കുവാണോ??? തനിക്ക് മതിയായില്ലേ ഒന്നും?? ഞാൻ പറഞ്ഞില്ലേ എനിക്ക് തന്നെ കാണണ്ടന്ന്.. ദേ, ഇനിയും എന്നോട് കളിച്ചാലുണ്ടല്ലോ ആ നെറ്റിയിലെ കെട്ടിന് പകരം കാല് രണ്ടും കൂട്ടി കെട്ടി വെള്ളപുതപ്പിച്ചുകിടത്തും ഞാൻ..,, അറിയാലോ വാമികയെ.. !!! അവൾ അവന് നേരെ കൈചൂണ്ടികൊണ്ട് ആവേശത്തോടെ ഭീഷണി ഉയർത്തി…..

ഇതൊരു നടയ്ക്ക് പോകുമെന്ന് തോന്നുന്നില്ല… !!!എന്റെ ശ്യാം ബാലഗോപാലാ നീ തന്നെ രക്ഷ….!!!ഷർട്ടിന്റെ കൈ ഒന്ന് മടക്കിവെച്ച് ആത്മഗതിച്ചുകൊണ്ട് അവനവൾക്കരികിലേക്ക് കുനിഞ്ഞു…….. തനിക്ക് നേരെ അടുക്കുന്ന അവന്റെ മുഖത്തേക്കാഞ്ഞടിക്കാൻ കൈപൊക്കിയതും ആ കൈയിൽ പിടിച്ചു അവനവളെ പൊക്കി തോളിലേക്കിട്ടു….. അല്ലപിന്നെ… !!!!! വിട്… വിടെന്നെ… വിടാനാ പറഞ്ഞെ….. !!!!! അവനിൽ നിന്ന് കുതറിമാറാൻ ശ്രമിച്ചുകൊണ്ട് അവൾ വിളിച്ചുകൂവി….. അവന്റെ മുഖത്തും തലയിലും തോളിലുമായി അവളുടെ വിരലുകൾ ആഴ്ന്നിറങ്ങുന്നുണ്ട്. പക്ഷെ, അവന്റെ കൈയുടെ ശക്തിയിൽ അതെല്ലാം വിഫലമായെന്ന് വേണം പറയാൻ….. ടി, കോട്ടയം കാരൻ മത്തായിച്ചന്റെ മോള് ചന്ദ്രികേ….. അടങ്ങികിടക്കേടി അവിടെ… !!!!ഇല്ലെലുണ്ടല്ലോ കുരുപ്പേ നിന്നെ തള്ളിതാഴെയിടും….

അറിയാലോ എന്നെ…….. !!! ടാ മരപ്പട്ടി…,, വിടെടാ എന്നെ…. അത് നിന്റെ അമ്മാ…. അല്ലേൽ വേണ്ടാ, അത് എന്റെ അച്ഛനല്ലേ??? ഹാ, കിട്ടിപ്പോയി മരപ്പട്ടി നിന്റെ ആങ്ങള……………. അതും പറഞ്ഞ് അവളെയും പൊക്കികൊണ്ടവൻ ഹാളിലേക്ക് നടന്നു…… നെഞ്ചും വിരിച്ചുപോയവന്റെ നെഞ്ചത്ത് റീത്ത് വെക്കേണ്ടിവരുമോ എന്നാലോചിച്ചുകൊണ്ട് നിൽക്കുന്നവരുടെ ഇടയിലേക്ക് അവനവളെയും കൊണ്ട് നടന്നുവന്നു….. എന്നെ താഴെയിറക്ക്….. !!!! അവൾ വിളിച്ചുകൂവിക്കൊണ്ടിരുന്നു…. എന്നാൽ അതൊന്നും കാര്യമാക്കാതെ അവൻ അവളെയും കൊണ്ട് പുറത്തേക്ക് നടന്നു…… ജോയിച്ചാ കീ……. ഉമ്മറത്തെത്തിയതും അവൻ വിളിച്ചുപറഞ്ഞു.. ഉടനെ ജോയിച്ചൻ പോക്കറ്റിൽ നിന്നും കാറിന്റെ കീയെടുത്ത് അവന് നേരെയെറിഞ്ഞു……..

ഡോർ തുറന്ന് അവളെ കാറിലേക്കിട്ട് അടുത്ത നിമിഷം അവനും വണ്ടിയിൽ കയറി, കാർ സ്റ്റാർട്ട്‌ ചെയ്ത്‌…… താനിത് എവിടെക്കാ പോണേ….. നിർത്ത്… നിർത്……… പോകുംവഴിയെല്ലാം അവൾ അലറികൊണ്ടേയിരുന്നു.. ദേഷ്യം കൂടുമ്പോൾ അവന്റെ കൈകളിലും മുഖത്തുമൊക്കെ മാന്താനും തുടങ്ങി….. ടി കുരുപ്പേ, അടങ്ങേടി… ഞാൻ വല്ലിടത്തുംകൊണ്ട് വണ്ടി കേറ്റിയാൽ നമ്മുടെ ജനിക്കാത്ത പിള്ളേര് അനാഥരാകുമെടി…… അവളെ മെരുക്കാൻ കണ്ണീരോ വാശിയോ അല്ല,…. കുസൃതി നിറഞ്ഞ സ്വഭവമാണ് വേണ്ടതെന്ന് അവൻ തീരുമാനിച്ചിരുന്നു….. തമ്മിൽ തമ്മിൽ അടിയിട്ട് അടിയിട്ട് ഒടുവിൽ അവർ എത്തെണ്ടിടത്ത് എത്തി…… ഇറങ്ങ്…… അലോകിന്റെ ശബ്ദം കേട്ടതും അവൾ ചുറ്റിനും നോക്കി…..

എന്തിനാ ഇവിടെ വന്നേ..എനിക്ക് തിരികെ പോണം…… അവൾ അവനോട് വാശിയോടെ പറഞ്ഞു…. നിന്നോട് ഇറങ്ങാനാ ശ്രീ പറഞ്ഞത്…. ഇനി നിന്നെ ഇവിടെയും ഞാൻ എടുക്കണോ…. അവന്റെ പുരികമുയർത്തിയുള്ള ചോദ്യം കേട്ടതും അവൾ പുച്ഛത്തോടെ ഡോർ തുറന്നിറങ്ങി……. വാ……….. അവന് പിന്നാലെ അവൾ നടന്നു……… കുറച്ച്നേരത്തെ നടത്തത്തിനുശേഷം അവർ അവിടെയെത്തി……. നാളുകൾക്ക് ശേഷം വീണ്ടും തന്റെ പാതിയോടൊപ്പം തന്റെ പ്രണയം തുറന്നുപറഞ്ഞ അവിടേക്ക് വീണ്ടും വന്നപ്പോൾ അവന്റെ മനസ്സ് വല്ലാതെ ആർദ്രമായി….. അവന്റെ സാമീപ്യത്തോടെ അവിടെനിൽക്കുന്ന ഓരോനിമിഷവും ആ ദിവസത്തെ ഓർമകൾ അവളിൽ നിറഞ്ഞുനിന്നു…

ഒരിക്കലും ഒരാളും അംഗീകരിക്കാത്ത തന്നെകുറിച്ചുള്ള കാര്യം നിറഞ്ഞമനസ്സോടെ അംഗീകരിച്ച് തന്നെജീവന്റെ പാതിയായി അവൻ സ്വീകരിച്ച ആ നിമിഷങ്ങളുടെ ഓർമകൾ അവളെ വീണ്ടും അവനിലേക്ക് അടുപ്പിച്ചു……. മിഴികൾ തമ്മിലുടക്കവേ, മുടിയിഴകൾ പറത്തിക്കൊണ്ട് ഒരിളം കാറ്റ് അവരെ കടന്നുപോയി….. എന്തിനാ.. ഇവിടെ…..? വിക്കിക്കൊണ്ടവൾ അവൾ ചോദിച്ചതും ആ മുഖം അവന്റെ കൈകുമ്പിളിലായി…. ഒരിക്കൽ നമ്മൾ ഇവിടെ വന്നത് നിന്നെ കുറിച്ച് പറയാനായിരുന്നു… ഇന്ന് ഇവിടം സാക്ഷിയാകുന്നത് എന്നെ അറിയാനാണ് ….. നീ ചോദിച്ച കുറേ ചോദ്യങ്ങളില്ലേ???? നിനക്ക് അറിയേണ്ടവ….പറഞ്ഞുതരാം ഞാൻ എല്ലാം,,, ഒരു കണക്കെടുപ്പിന്റെയും ആവശ്യമില്ലാതെ……. തെറ്റ് ചെയ്തവന്റെ കുറ്റസമ്മതമെന്നപോൽ കേൾക്കേണം നീ എല്ലാം…… മിഴികളിൽ മിഴികൾ ചേർത്തുകൊണ്ട് അവരങ്ങനെ നിൽക്കവേ, സൂര്യൻ പോലും പതിയെ മേഘങ്ങൾക്കിടയിലേക്ക് മാഞ്ഞു……. (തുടരും )

ആദിശൈലം: ഭാഗം 51

Share this story