ദേവയാമി: ഭാഗം 23

ദേവയാമി: ഭാഗം 23

എഴുത്തുകാരി: നിഹാരിക

പെട്ടെന്ന് ഗിത്താർ വച്ച് പാടാൻ തുടങ്ങി…. :: “””കരിനീല കണ്ണുള്ള പെണ്ണേ….. നിൻ്റെ കവിളത്ത് ഞാനൊന്ന് നുളളി…. അറിയത്ത ഭാഷയിലെന്തോ….. കുളിരളകങ്ങൾ എന്നോട് ചൊല്ലി…””” പാട്ട് കേട്ടതും ഞെട്ടിപ്പിടഞ്ഞ് ആ മുഖത്തേക്ക് നോക്കിയതും അറിഞ്ഞു ആ പൂച്ച കണ്ണുകൾ എന്നിൽത്തന്നെയാണെന്ന്, എന്തോ വല്ലാത്ത ആകർഷണീയത തോന്നി….. എല്ലാരെയുo ആ ശബ്ദമാധുര്യത്താൽ അപ്പഴേക്കും അയാൾ കീഴ്പ്പെടുത്തിയിരുന്നു…. എന്നേയും …… ഒരു ക്ലാസിൽ ആയിരുന്നു എല്ലാവരും.. നാണം കുണുങ്ങലും സാധുത്വവും കൊണ്ട് ആദി നാരായണൻ എല്ലാവരുടെയും പരിഹാസത്തിന് പാത്രമായി…. എന്നാൽ താൻ മാത്രം അയൾക്ക് മുഴുവൻ സപ്പോട്ടും നൽകി…. പതുക്കെ വൃന്ദയും…

എല്ലവരും ദേവു എന്ന് വിളിച്ചപ്പോൾ ആദി മാത്രം എന്നെ “”””ദേവി” “”: എന്നു വിളിച്ചു….. ചെറുപ്പത്തിൽ തന്നെ നഷ്ടപ്പെട്ടു പോയ അവൻ്റെ അമ്മ ശ്രീദേവിയെ എല്ലാവരും അങ്ങിനെ യാണത്രെ വിളിച്ചിരുന്നത്, അതും ഞങ്ങൾക്കിടയിലെ ഫ്രണ്ട് ഷിപ്പ് വർദ്ധിപ്പിച്ചു…. ഫ്രെഷേഴ്സ് ഡേക്ക് പാടിയ “”ഹാരിസ്…., ആൻറണി ഹാരിസൺ””” പിന്നീട് എല്ലാവരുടെയും ഹീറോ ആവുകയായിരുന്നു.. ആരേയും മയക്കുന്ന വാക്ചാതുര്യം കാന്തശക്തിയുള്ള ആ പൂച്ചക്കണ്ണുകൾ അതെല്ലാം ഒത്തിരി പ്രണയ ലേഖനങ്ങളായും അഭ്യർത്ഥനകളായും ദിവസവും ഹാരിസിന് കിട്ടി കൊണ്ടിരുന്നു…. പക്ഷെ ആ മനസിൽ ഞാൻ മാത്രവും…. എല്ലാവരും പെട്ടെന്ന് തന്നെ കൂട്ടായി …. ആദി ഹാരിസിനോട് ചേർന്നതിൽ പിന്നെ അയാളെ മോഡേൺ ആക്കിയെടുക്കാൻ ഹാരിസ് കിണഞ്ഞ് പരിശ്രമിച്ചു: ….

ഒരു വർഷം കൊണ്ട് തന്നെ ആദി ആകെ മാറിയിരുന്നു…. ചന്ദനക്കുറിയിട്ട് ഒറ്റമുണ്ട് ഉടുത്ത് വന്ന അമ്പലവാസി നമ്പൂതിരി കുട്ടിയിൽ നിന്നും മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്ന ഒരു ചുള്ളൻ ചെത്തു പയ്യനായി മാറി….. ജന്മനാ കിട്ടിയ പാടാൻ ഉള്ള കഴിവും കൂടി ആയപ്പോൾ ഒത്തിരി ആരാധികമാർ അവൻ്റെ പുറകെയും കൂടി …… പഠനത്തിലും ആദി നാരായണൻ ഒന്നാമനായിരുന്നു ….. മകനെ ഇടക്കിടക്ക് കാണാൻ വന്നിരുന്ന സ്നേഹ നിധിയായ ആ വൃദ്ധ ബ്രാഹ്മണൻ എല്ലാർക്കും പ്രിയപ്പെട്ട നമ്പൂതിരിപ്പാടായി… കുട്ടികൾക്കായി അദ്ദേഹം വരുമ്പോ ഇല്ലത്ത് നിന്ന് ഉണ്ണിയപ്പമോ അടയോ കരുതാൻ തുടങ്ങി… ഇതിനിടയിൽ ആദി എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരനായി മാറിയിരുന്നു ….. ഒപ്പം ഹാരിസിൻ്റെയും…. എൻ്റെ മനസ്സിൽ ഹാരിസിനോട് പ്രണയം എന്നോ മൊട്ടിട്ടിരുന്നു……

പക്ഷെ ഇടക്കൊരു വല്ലാത്ത ആകർഷണീയമായ നോട്ടങ്ങളിൽ ഉപരി ആ ഭാഗത്ത് നിന്നും ഒന്നും ഉണ്ടായില്ല…. ഒരു ദിവസം വൃന്ദ എന്തോ കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞ് എന്നെയും വിളിച്ച് കാൻ്റീനിൽ പോയത് .. അവൾക്ക് ഒരാളെ ഇഷ്ടമാണെന്നും ഞാൻ ആ ഇഷ്ടം അയാളെ അറിയിക്കണം എന്നും പറഞ്ഞപ്പോൾ സത്യത്തിൽ വല്ലാത്ത ടെൻഷൻ…. അത് ഹാരിസ് ആവരുതേ എന്ന് പ്രാർത്ഥിച്ചു…. ആ പ്രാർത്ഥന ആളിൻ്റെ പേര് ആദി നാരായണൻ എന്നാകും വരെ നീണ്ടു … സന്തോഷത്തോടെ ഞാൻ അവനോട് തുറന്ന് പറയാം എന്ന് സമ്മതിച്ചു…. ആദിയെ അന്വേഷിച്ചപ്പോൾ അച്ഛന് എന്തോ വയ്യാത്തോണ്ട് നാട്ടിൽ പോയി എന്നറിഞ്ഞു… വൃന്ദക്കത് വല്ലാത്ത വിഷമമുണ്ടാക്കി, തിരിച്ചെത്തിയാൽ ഉടൻ ആദി യോട് പറയാം എന്നു പറഞ്ഞ് താൻ അവളെ സമാധാനിപ്പിച്ചു……

ആദി ഇല്ലാത്ത തോണ്ടാണോ എന്തോ പിറ്റേ ദിവസം തന്നെ “””””” അവളും നാട്ടിൽ പോയി, തനിച്ചായിപ്പോയിരുന്നു താൻ…. ഒറ്റക്ക് ഒരു ദിവസം കാമ്പസിൽ ഇരിക്കുമ്പോ ഹാരിസ് വന്ന് അടുത്തിരുന്നു….. ” “:””””അന്ന് ആദ്യം കോളേജിൽ കാലെടുത്ത് വച്ചപ്പോ കണ്ടത് നിന്നെയാണ് …. നിൻ്റെ ഈ കരിനീല മിഴികളെ…. നിന്നെ ഞാൻ വല്ലാതെ പ്രണയിക്കുന്നു ദേവിക …. എൻ്റെ പ്രാണനേക്കാൾ.. ””” കേൾക്കാൻ കൊതിച്ചതായതോണ്ട് വല്ലാതൊന്നും ചിന്തിക്കാതെ തന്നെ അനുകൂലമറുപടി നൽകി…… പിന്നങ്ങോട്ട് പ്രണയമായിരുന്നു…. അഗാധമായ പ്രണയം…. രണ്ട് ദിവസത്തിന് ശേഷം വൃന്ദ തിരിച്ചെത്തി എങ്കിലും അവൾ ആ കെ മാറിയിരുന്നു…. കുസൃതിയും കലപില വർത്തമാനങ്ങളും എല്ലാം നിർത്തി…. ചോദിച്ചെങ്കിലും ഒന്നും പറഞ്ഞില്ല….. വീട്ടിലെ പ്രശ്നമാകാം എന്ന് കരുതി….

ആദി വന്നാൽ അവളുടെ ആഗ്രഹം സഫലമാകും എന്ന് ഞാനവൾക്ക് വാക്ക് കൊടുത്തു പകരം നിറമില്ലാത്ത ഒരു പുഞ്ചിരി തന്നു…. പക്ഷെ പിന്നെയും ജീവിതം കര മാറി ഒഴുകി, ആദിയുടെ അച്ഛൻ മരിച്ചു….. കാണാൻ ചെന്നപ്പോൾ കണ്ടു ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൻ കിടന്നു കരയുന്നത് …. എന്നെ കണ്ടപ്പോൾ ” “”” ദേവീ….. ദേവീ….. അച്ഛൻ….. അച്ഛൻ ””” എന്ന് പുലമ്പുന്നുണ്ടായിരുന്നു…… ഒത്തിരി ദിവസം അതിൻ്റെ കർമ്മങ്ങൾ ഒക്കെ യായി അവൻ ലിവായിരുന്നു…. പിന്നെ എന്നോ ഒരു ദിവസം ഹോസ്റ്റലിൽ വ്ന്ന് അവൻ്റെ സാധനങ്ങൾ എല്ലാം എടുത്ത് പോയെന്നറിഞ്ഞു….. അവൻ്റെ വീട്ടിൽ ചെന്നപ്പോൾ ഇല്ലം പൂട്ടി കിടക്കുന്നതാണ് കണ്ടത്….. പയ്യെ അവൻ്റെ കാര്യം എല്ലാവരും മറന്നു …… ആൻ്റണി ഹാരിസൺ എന്റെ പ്രിയപ്പെട്ട ഹാരിയായി മാറി:…

ഇതിനിടക്ക് എം ബി ബി എസ് പൂർത്തിയാക്കി വിനയ് ഹയർ സ്റ്റഡീസിന് ബ്രിട്ടനിലേക്ക് പോയിരുന്നു…. ഹാരി -ദേവു ബന്ധം പതിയെ എല്ലാവരും അറിഞ്ഞ് തുടങ്ങി…. ഇടക്ക് ഹാരി അമ്മച്ചിയെ കൊണ്ട് വന്ന് പരിചയപ്പെടുത്തി, അമ്മച്ചിക്കെന്നെ ഒത്തിരി ഇഷ്ടായി എന്ന് പറഞ്ഞു….. ഒരു മോതിരം ഊരി എൻ്റെ കുഞ്ഞിൻ്റെ പെണ്ണാ എന്ന് പറഞ്ഞ് വിരലിൽ ഇട്ട് തന്നു ….. വൃന്ദ പഴയ ആളായില്ലെങ്കിലും ഇത്തിരി ബെറ്റർ ആയി….. ഇടക്കെപ്പഴോ ഹാരി കൂട്ടുകാരനും സുഹൃത്തും വഴികാട്ടിയും ഒക്കെ ആണെന്ന് പറഞ്ഞ്, “””” രവിചന്ദ്രനെ “””” ഹാരിയുടെ രവിയേട്ടനെ പരിചയപ്പെടുത്തി… ഒപ്പം രാജി എന്ന അയാളുടെ അനിയത്തിയും ഉണ്ടായിരുന്നു, വെളുത്ത് പാകത്തിന് തടിയുമൊക്കെയായി ഒരു സുന്ദരിക്കുട്ടി……

പത്താം ക്ലാസ് കഴിഞ്ഞെന് പറഞ്ഞു….. ഭാര്യ രുഗ്മിണി കുഞ്ഞ് അപ്പൂന് വയ്യാത്തോണ്ട് വന്നില്ല എന്ന് പറഞ്ഞു….. ഹൗസ് സർജൻ സി കഴിഞ്ഞാൽ ഡൽഹിയിൽ ആർമിയിൽ പുള്ളി ഹാരി ക്ക് ആർ എം ഒ ആയി ജോലി റെഡിയാക്കാം എന്നിട്ടേ നിങ്ങളുടെ കല്യാണം നടത്താവു എന്നും കുടെ ഉണ്ടാവും എന്നും ഉറപ്പും നൽകി;……. അഞ്ച് വർഷം പെട്ടെന്ന് കടന്നു പോയി….. വീട്ടിൽ ഹാരിസിൻ്റെ കാര്യം അറിഞ്ഞു ….. പല കല്യാണ ആലോചനളും എന്നോട് വന്ന് പറഞ്ഞെന്നല്ലാതെ ഒരു യുദ്ധമോ ബഹളമോ ഒന്നും ഉണ്ടായില്ല …… ഹയർസ്റ്റഡീസ് കഴിഞ്ഞിട്ട് എന്നു പറഞ് എല്ലാം ഒഴിവാക്കി….. പറഞ്ഞ പോലെ ഹാരി ജോലി കിട്ടി വന്ന് വിളിച്ചു, ഇറങ്ങി പോവാൻ നിന്നപ്പോൾ ഉദയേട്ടൻ തടയാൻ ശ്രമിച്ചു: …

പക്ഷെ അച്ഛൻ്റെ മറുപടി അത്രമേൽ എന്നെ അൽഭുതപ്പെടുത്തി.. ” “”” അവൾ പൊയ്ക്കോട്ടെ ഉദയാ ….. പ്രാണനെ പോലെ കണ്ട നമ്മളെക്കാൾ വില അവന്നാണ് അവൾ കൽപിച്ചതെങ്കിൽ അവൾ പോട്ടെ””” ഉദയേട്ടൻ പിൻമാറി:… പ്രണയം അന്ധ യാക്കിയ താൻ ഹൃദയം മുറിയുന്നുണ്ടെങ്കിലും ഹാരി സി നൊപ്പം പടിയിറങ്ങി….. പിന്നെ തൻ്റെ കണ്ണുകൾ നിറക്കേണ്ടി വന്നിട്ടില്ല, സ്വർഗതുല്യമായിരുന്നു ജീവിതം…. തനിക്കും അവിടെ ഒരു ഹോസ്പിറ്റലിൽ ജോലി തരപ്പെടുത്തി….. കൂട്ടിന് രവി ചേട്ടനും രുഗ്മിണി ചേച്ചിയും അപ്പുവും, രാജിയും …… രണ്ടു മാസത്തിന് ശേഷം പുതിയ അതിഥി വരവറിയിച്ചു….. പിന്നെ സന്തോഷത്തിൻ്റെ നാളുകൾ….. പെണ്ണാണെങ്കിൽ ‘””മിയ ‘””

എന്ന് പേരിടാം എന്ന്പറഞ്ഞ ഹാരിയോട് അപ്പോൾ വായിച്ച ഒരു കഥയിലെ വീര നായിക ” “ആത്മിക ” ” ‘ മതി എന്നു പറഞ്ഞു തർക്കിച്ചു അവസാനം നറുക്കിട്ടെടുത്ത് ആത്മിക ഉറപ്പിച്ചു ….. പക്ഷെ മിയ വീട്ടിൽ വിളിക്കാം എന്ന് പറഞ്ഞ് രവി ചേട്ടനോടും മറ്റുള്ളവരോടും അങ്ങനെ വിളിക്കാൻ പറഞ്ഞു ഹാരി…. ഒടുവിൽ മാലാഖയെ പോലെ അവളെത്തി…… അപ്പു മാറാതെ അവൾക് കാവലിരുന്നു …. അവൻ്റെ ദിവസം തുടങ്ങുന്നതും ഒടുങ്ങുന്നതും മിയയിലായിരുന്നു …. നാല് വർഷം… നാല് വർഷം അഘോഷത്തോടെ പോയി ….. അന്ന്….. അന്ന് അപ്പൂൻ്റ പിറന്നാൾ ദിവസം താൻ ഉച്ചക്ക് എത്താം എന്ന് പറഞ്ഞ് ഡ്യൂട്ടിക്ക് പോയി….

ഹാരി രണ്ട് ദിവസമായി ബോർഡറിൽ ഡ്യൂട്ടിയിൽ ആയിരുന്നു ….. ഹോസ്പിറ്റലിൽ ഇരുന്നപ്പോൾ “””മാം യൂ ഹാവ് എ വിസിറ്റർ””” എന്ന് നഴ്സ് വന്ന് പറഞു… ചെന്ന് നോക്കിയപ്പോൾ രാജി ആയിരുന്നു… വല്ലാത്ത ഭാവത്തോടെ എന്നെ നോക്കി അവൾ പറഞ്ഞു “”” ഞാൻ പ്രെഗ്നൻ്റ് ആണ്….””” ഒറ്റ ചോദ്യമേ ചോദിക്കാൻ തോന്നിയുള്ളു “”” ആരാ ??””” “” ഹാരിസ് ചേട്ടൻ””” ഒട്ടും താമസിക്കാതെ അവൾ മറുപടി തന്നു ………തുടരും………

ദേവയാമി: ഭാഗം 22

Share this story