ഹാർട്ട് ബീറ്റ്…: ഭാഗം 41

ഹാർട്ട് ബീറ്റ്…: ഭാഗം 41

എഴുത്തുകാരി: പ്രാണാ അഗ്നി

“ഏട്ടത്തി……… ഒന്ന് എഴുന്നേക്കു ” രാവിലെ പുതച്ചു മൂടി കിടന്നുറങ്ങുന്ന നക്ഷയെ കുലുക്കി വിളിക്കുകയാണ് നമ്മുടെ അമ്മൂട്ടി . “അമ്മു പ്ളീസ് ഡാ ……ഇന്ന് ഓഫ് അല്ലേ ……ഞാൻ കുറച്ചു നേരം ഉറങ്ങിക്കോട്ടേ ………” “ഏട്ടത്തി എന്റെ കൈയിൽ നിന്നും നല്ല തല്ലു വാങ്ങുമേ …….അമ്മ വേഗം റെഡി ആയി അമ്പലത്തിൽ പോവാൻ പറഞ്ഞു .” “നമുക്ക് വൈകിട്ട് പോവാം ……..”കണ്ണുകൾ തുറക്കുക പോലും ചെയ്യാതെ നക്ഷ പറഞ്ഞു കൊണ്ടേ ഇരുന്നു . “പറ്റില്ലാ ……ഇങ്ങനെ ഒരു മടിച്ചി .ഏട്ടത്തീ…. ഇനിയും എഴുനേറ്റിലെങ്കിൽ വെള്ളം തലയിൽ ഒഴിക്കുമേ …….” “ഓ …….എഴുനേറ്റു …..ഇനി കിടന്നു ബഹളം വെക്കണ്ടാ .

ഒരു ദിവസം അവധി കിട്ടിയാൽ പോലും ഉറങ്ങാം സമ്മതികല്ല് ” മുഖവും വീർപ്പിച്ചു പിണങ്ങി പോകുന്ന നെച്ചുവിനെ നോക്കി ചിരിച്ചു കൊണ്ട് അമ്മു അവിടെ നിന്നു . നെച്ചു കുളിച്ചു ഇറങ്ങിയപോളും അമ്മു റൂമിൽ തന്നെ ഉണ്ടായിരുന്നു അവളേയും കാത്തു . “നല്ല സുന്ദരി ആയിട്ടു ഉണ്ടല്ലോ അമ്മൂട്ടി ……”സെറ്റും മുണ്ടും ഉടുത്തു സീമന്ത രേഖയിൽ ചുവന്നു നിൽക്കുന്ന കുങ്കുമവും കണ്ണുകൾ എഴുതി ഒരു കുഞ്ഞു കറുത്ത പൊട്ടും കുത്തി നിൽക്കുന്ന അമ്മുവിനെ കണ്ടു കൊണ്ട് നക്ഷ ചോദിച്ചു .ചെറുതായി ഉന്തി നിൽക്കുന്ന വയറു അവളെ കൂടുതല്‍ സുന്ദരി ആക്കി. “എന്നെ പുകഴ്ത്തി കൊണ്ട് നിക്കാതെ വേഗം വന്നു റെഡി ആക് ഏട്ടത്തി”.

“ഓ….. ശരി തമ്പുരാട്ടി” നക്ഷാ നടന്നു കട്ടിലിന്റെ അടുത്തേക്ക് എത്തിയപ്പോളേക്കും കണ്ടു അവള്‍ക്ക് ആവശ്യം ഉള്ളത് എല്ലാ അമ്മു എടുത്തു വെച്ചിരിക്കുന്നത് . “എന്താ അമ്മു ഇതു ഒക്കെ ” “ഒന്നും എതിർത്ത് പറയാന്‍ നിൽക്കണ്ടാ അമ്മയുടെ ഓർഡർ ആണ് ഏട്ടത്തിയെ ഇതു ഒക്കെ ഇട്ടുകൊണ്ടേ അമ്പലത്തിൽ കൊണ്ട് വരാവൂ എന്ന് ” “ഈശ്വരാ ……ഞാൻ ഇനി ഇതൊക്കെ എടുത്തു ഫിറ്റ് ചെയ്യണോ ഈ കൊച്ചു വെളുപ്പാൻ കാലത്തു ” “ഏട്ടത്തിയെ മനുഷ്യ കോലത്തിൽ കാണാൻ അമ്മക്കും കാണില്ലേ ആഗ്രഹം ” നെച്ചുവിനെ കളിയാക്കി ചിരിച്ചു കൊണ്ട് അമ്മു പറയുന്നത് കേട്ട് കൂർപ്പിച്ചു ഒന്ന് നോക്കി .നെച്ചുവിന്റെ നോട്ടം കണ്ടു അമ്മു ഒന്ന് ഇളിച്ചു കാണിച്ചു . അമ്മുവിന്റ് സഹായത്തോടെ നെച്ചു വേഗം തന്നെ റെഡി ആയി .

ഒരുക്കമെല്ലാം കഴിഞ്ഞു കണ്ണാടിയിൽ നോക്കിയ നെച്ചു ഒന്ന് ഞെട്ടി . സ്വർണ കരയുള്ള സെറ്റു സാരിയിൽ നീല ഡിസൈനർ ബ്ലൗസ് മുടി അഴിച്ചു കുളിപിന്നൽ ഇട്ടു മുല്ലപ്പൂ വെച്ചിരിക്കുന്നു . ജിമിക്കിയും പാലക്കാ മാലയും കൈയിൽ രണ്ടു ലക്ഷിമി വള കണ്ണുകൾ എഴുതി ചെറിയ ഒരു കല്ലിന്റെ പൊട്ടു കുത്തിയിരിക്കുന്നു .എല്ലാം കൊണ്ടും ഒരു ദേവിയെ പോലെ തോന്നി നമ്മുടെ നെച്ചൂട്ടിയെ കാണാൻ . “നമ്മൾ അമ്പലത്തിലേക്ക് തന്നെ ആണോ അമ്മൂട്ടി പോകുന്നേ…….. ” “അത് എന്താ ഏട്ടത്തി അങ്ങനെ ചോദിച്ചേ ……” “എന്നെ ഈ കത്തി വേഷം കെട്ടിച്ചത് കൊണ്ട് ചോദിച്ചതാണേ ” “പോയേ…. ഏട്ടത്തി ………ഏട്ടത്തിയെ ഇപ്പോൾ കണ്ടാൽ കണ്ണ് എടുക്കാതെ നോക്കി നില്ക്കും അത്ര സുന്ദരി ആയിട്ടുണ്ട് .”

“ഉം …….വാ ഇനി വൈകിക്കണ്ടാ ഇല്ലെങ്കിൽ അമ്മയുടെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ടി വരും ” അമ്മുവിന്റെ കൈയിൽ പിടിച്ചു മുറിയിൽ നിന്നും രണ്ടാളും താഴേക്ക് നടന്നു . “എന്താ അമ്മു ഇവിടെ ആരും ഇല്ലേ .മക്കളുടെ ബഹളം ഒന്നും കേൾക്കുനില്ലല്ലോ …….” “അവരൊക്കെ നേരുത്തെ പോയി .ഏട്ടത്തി ലേറ്റാവും എന്ന് അറിയാവുന്നത് കൊണ്ട് രണ്ടാളും ഒരുമിച്ചു വന്നാൽ മതി എന്ന് പറഞ്ഞു എന്നെ ഇവിടെ നിർത്തി ” “ഉം ……” ചുറ്റുപാടും ഒന്ന് നോക്കിയിട്ടു കാറിന്റെ കീയും എടുത്തു രണ്ടു പേരും ഇറങ്ങി .അമ്പലത്തിലേക്ക് പോകുന്ന വഴിയിൽ എല്ലാ രണ്ടും ഓരോന്ന് പറഞ്ഞു ചിരിച്ചും കളിച്ചും വർത്തമാനം പറഞ്ഞുമാണ് പോയത് . കാർ അടുത്തുള്ള മരച്ചുവട്ടിൽ പാർക്ക് ചെയ്തു രണ്ടു പേരും അമ്പലത്തിലേക്ക് നടന്നു .

ഉള്ളിലേക്ക് കടന്ന നക്ഷയുടെ കാലുകൾ നിശ്ചലം ആയി തന്റെ മുൻപിലെ കാഴ്ച്ച അവളുടെ മനവും കണ്ണും ഒരുപോലെ നിറച്ചു . മക്കളോടൊപ്പം കളിച്ചും ചിരിച്ചും നിൽക്കുന്ന അദർവ് . കസവു മുണ്ടും ഗോൾഡൻ ഷർട്ടും ധരിച്ചു അതി സുന്ദരനായി നിൽക്കുന്ന അദർവ് അവനോടൊപ്പം ചക്കി നക്ഷയുടെ സെയിം കളറിൽ നീല നിറത്തിലുള്ള പാട്ടുപാവാട അണിഞ്ഞിരിക്കുന്ന കുഞ്ഞൻ അച്ഛനെ പോലെ കസവു മുണ്ടും ഗോൾഡൻ ഷർട്ടും ഇട്ടു നില്കുന്നു . തന്റെ ജീവന്റെ പാതിയായ അദർവിന്റയും മക്കളുടേയും അടുത്തേക്ക് എത്താൻ അവളുടെ മനസ്സ് തിടുക്കം കൂട്ടി .സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി .അവളുടെ കാലുകളുടെ വേഗത കൂടി .

ഒരു ദേവിയെ പോലെ അണിഞ്ഞു ഒരുങ്ങി വരുന്ന നെച്ചൂട്ടിയെ അദർവ് കണ്ണിമ വെട്ടാതെ നോക്കി നിന്ന് പോയി .അവൾ തന്റെ അടുത്തേക്ക് വരുന്നത് അനുസരിച്ചു അവളുടെ കണ്ണിൽ കണ്ട നീർ തിളക്കം അവന്റെ മനസ്സിനെ വല്ലാതെ നോവിച്ചു . “എന്തിനാ കണ്ണേട്ടന്റെ നെച്ചൂട്ടി കരയുന്നത് ” അവളെ തന്റെ അടുത്തേക്ക് അടുപ്പിച്ചു കണ്ണുനീര്‍ തുടച്ചു കൊണ്ട് അവൻ ചോദിച്ചു . “ഇനി ഒരിക്കലും ഈ കണ്ണുകള്‍ നിറയുവാൻ പാടില്ല .മതി കരഞ്ഞത് ഈ കണ്ണേട്ടൻ ഇല്ലേ നെച്ചൂട്ടീ നിനക്ക് പിന്നെ എന്തിനാ വിഷമം ഹേ….. …..”എന്ന് ചോദിച്ചതും അവന്റ നെഞ്ചിലേക്ക് അവൾ പൊട്ടി കരഞ്ഞു കൊണ്ട് വീണതും ഒരുമിച്ചായിരുന്നു .ഇത്രയും നാളും അവൾ ഒളിപ്പിച്ചു വെച്ച എല്ലാ സങ്കടങ്ങളും അവന്റെ ഹൃദയതാളത്തിനൊപ്പം അവൾ ഇറക്കി വെച്ചു.

അവളെ ഇറുക്കി പുണർന്നു കൊണ്ട് അവളുടെ നിറുകയിൽ തലോടി കൊണ്ട് അവനും അവളോടൊപ്പം നിന്നു . ആ കാഴ്ച്ച കണ്ടു നിന്ന രണ്ടു മാതാപിതാക്കളുടേയും അമ്മുവിന്റയും ആരവിന്റയും ആദിയുടേയും കണ്ണുകൾ നിറഞ്ഞു .അവർ അവരുടേതായ ലോകത്തു പരിഭവങ്ങൾ പറഞ്ഞു തീർക്കട്ടെ എന്ന് കരുതി അവരുടെ അടുത്തേക്ക് ആരും തന്നെ പോയില്ല . “അച്ഛാ …….”എന്നുള്ള മക്കളുടെ വിളിയാണ് നെച്ചുവിനെയും അവന്റെ കണ്ണേട്ടനെയും സ്വബോധത്തിലേക്കു കൊണ്ട് വന്നത് . “എന്താടാ മക്കളേ ……..”പരിഭവത്തോടെ തങ്ങളെ തന്നെ നോക്കി നിൽക്കുന്ന മക്കളെ കണ്ടു ചിരിച്ചു കൊണ്ട് മുട്ടു കുത്തി രണ്ടാളും അവരുടെ അടുത്തേക്ക് ഇരുന്നു .

“അച്ഛനു അമ്മയെ കിട്ടിയപ്പോൾ ഞങ്ങളെ വേണ്ടല്ലേ …….” “അച്ചോടാ ………അച്ഛന് എന്റെ വേണ്ടാതെ ആവൊ ……അമ്മ കരഞ്ഞത് കൊണ്ട് അച്ഛൻ നോക്കിയതല്ലേ…….”രണ്ടു പേരെയും തന്റെ അടുത്തേക്ക് അടുപ്പിച്ചു കൊണ്ട് അദർവ് പറഞ്ഞു . അച്ഛന്റയും മക്കളുടേയും വർത്തമാനം നെച്ചു നോക്കി കാണുകയായിരുന്നു .തന്റെ മക്കള്‍ക്കും അദർവിനും താന്‍ കാരണം നഷ്ട പെടുത്തിയ ഓരോ നല്ല നിമിഷത്തെ കുറിച്ച് ഓർത്തപ്പോൾ അവളുടെ മനസ്സിൽ വല്ലാത്ത കുറ്റബോധം തോന്നി . അവളുടെ മുഖം മങ്ങുന്നത് കണ്ടു അവൾ എന്താണ് ചിന്തിച്ചത് എന്ന് മനസ്സിലായ അദർവ് ചിരിയോടെ അവളെ തോളിലൂടെ കൈയ്കൾ ചേർത്ത് തന്നിലേക്ക് അടുപ്പിച്ചു .

തന്റെ ഒരു കൈയിൽ മക്കളെയും മറുകൈയിൽ നെച്ചൂട്ടിയെയും ചുറ്റി പിടിച്ചു അവൻ .അവന്റ നെഞ്ചിലെ ചൂടും പറ്റി മൂന്നാളും അവിടെ തന്നെ നിന്നു . തങ്ങൾ ഇത്രയും നാളും അനുഭവിക്കാത്ത അച്ഛന്റെ സ്നേഹം അറിയുക ആയിരുന്നു ആ കുരുന്നുകൾ എങ്കിൽ ഇനി ഒന്നിന്റെ പേരിലും ഒന്നിന് വേണ്ടിയും തന്റെ നെച്ചൂട്ടിയെ വിട്ടുകളയില്ല എന്ന വാഗ്ദാനം നൽകുകയായിരുന്നു ആ ചേർത്ത് വെക്കൽ . “അളിയോ ………മുഹൂർത്തത്തിന് സമയം ആയി ……..” ആരവിന്റെ വിളി കേട്ട് ആണ് നാലാളും അങ്ങോട്ടേക്ക് നോക്കുന്നത് .തങ്ങളെ തന്നെ നോക്കി സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന തങ്ങളുടെ മുഴുവൻ കുടുംബവും . “മുഹൂർത്തമോ ………” നെച്ചുവിന്റെ സംശയം കേട്ട് ചിരിയോടെ അദർവ് അവളെ നോക്കി .

“ഹാ ……..നെച്ചൂട്ടി നമ്മുടെ വിവാഹത്തിന്റെ മുഹൂർത്തം .ഇനി ഒരു നിമിഷം പോലും നിന്നെയും മക്കളെയും പിരിഞ്ഞു ഇരിക്കാൻ എന്നെ കൊണ്ട് ആവില്ല ” ആദരവ് പറയുന്നത് കേട്ട് അന്താളിപ്പോടെ അവൾ എല്ലാവരെയും നോക്കി .എല്ലാവരും ചിരിച്ച കൊണ്ട് അവരുടെ അടുത്തേക്ക് നടന്ന വന്നു . “എന്താ നെച്ചൂട്ടി നിനക്ക് വിശ്വാസം ആയില്ലേ ……..”അവളുടെ അത്ഭുതതോടെ ഉള്ള നോട്ടം കണ്ടു അവളെ തന്നിലേക്ക് അടുപ്പിച്ചു കൊണ്ട് അദർവ് ചോദിച്ചു . “നിനക്ക് ഒരു സർപ്രൈസ് തരാനായി ഞങ്ങൾ എല്ലാവരും കൂടി പ്ലാൻ ചെയ്തത് ആണ് .എങ്ങനെ ഉണ്ട് നെച്ചു “എന്ന് പറഞ്ഞു ആരവ് അവളുടെ അടുത്തേക്ക് നിന്നു . “ക്ഷമിക്കണം എന്നോട്…… സത്യം അറിയാന്‍ ശ്രമിക്കാതെ എല്ലാവരെയും ഞാൻ ഒരുപാടു വിഷമിപ്പിച്ചു .

ക്ഷമ ചോദിക്കാന്‍ പോലും ഉള്ള അർഹത ഇല്ലാ എന്ന് അറിയാം .എന്നാലും എന്നോട് പൊറുക്കണം “ഇത്രയും പറഞ്ഞു കൊണ്ട് അവൾ പൊട്ടി കരഞ്ഞു എല്ലാവരുടെയും മുൻപിൽ കൈയ്കൾ കൂപ്പി . നിറഞ്ഞ കണ്ണുകളോടെ അദർവിന്റ അച്ഛനും അമ്മയും അവളുടെ അടുത്തേക്ക് വന്നു . “അമ്മേടെ മോള് കരയുകയോ ……ഇനി വേണ്ടാട്ടോ …….”അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് അവളുടെ നിറുകയിൽ ചുണ്ടുകൾ ചേർത്തു . “അയ്യേ ………അച്ഛന്റെ കുറുമ്പി ഇത്രേ ഉള്ളോ ……മോള് വന്നിട്ട് വേണം ഇവനെ ഒന്ന് ശെരിയാക്കാൻ.ദേ എനിക്ക് എന്റെ പഴയ ചട്ടമ്പി പെണ്ണിനെ മതിട്ടോ ……..” “അച്ഛാ …….ഇടയിൽ കൂടി നമുക്കിട്ടു പണിയുകയാണ് എല്ലേ ……….”അദർവിന്റെ പറച്ചില്‍ കേട്ട് അവിടെ ഒരു കൂട്ടച്ചിരി ആയി മാറി .

നിമിഷ നേരം കൊണ്ട് അവിടെ സന്തോഷം വന്നു നിറഞ്ഞു .കാർമേഘങ്ങൾ മാറി എല്ലാവരുടേയും മുഖത്തു സന്തോഷവും സംതൃപ്തിയും വന്നു നിറഞ്ഞു .ചിരിയും കളിയുമായി അവർ അമ്പല നടയിലേക്കു നീങ്ങി ……. തുടരും …….. അടുത്ത പാർട്ടിൽ നമ്മുടെ കണ്ണേട്ടന്റായും അവന്റെ നെച്ചൂട്ടിയുടെയും വിവാഹം ആണ് എല്ലാവരും കാത്ത് ഇരിക്കുമല്ലോ ……… അപ്പോൾ വായിച്ചിട്ടു അഭിപ്രായം പറയുട്ടോ

ഹാർട്ട് ബീറ്റ്…: ഭാഗം 40

Share this story