❤️കലിപ്പന്റെ വായാടി❤️ : ഭാഗം 36

❤️കലിപ്പന്റെ വായാടി❤️ : ഭാഗം 36

എഴുത്തുകാരി: ശിവ നന്ദ

ഹോസ്പിറ്റലിൽ ശിവേട്ടന്റെ തോളിലേക്ക് ചാരി ഇരിക്കുമ്പോഴും ഞാൻ അടിമുടി വിറയ്ക്കുവാരുന്നു. “ഗൗരി….ഡീ…” “ഞാൻ കാരണമാ ശിവേട്ട…എനിക്ക് വേണ്ടിയാ സച്ചിയേട്ടൻ…” “ഇത് തന്നെയല്ലേ നീ വന്നപ്പോൾ തൊട്ട് പറയുന്നത്..ഇങ്ങനെ കരയാതെ” “എന്നെ രക്ഷിക്കാൻ ശ്രമിച്ചത് കൊണ്ടല്ലേ..അപ്പോൾ ഞാൻ അല്ലേ ഇതിനു ഉത്തരവാദി” “നീ ആദ്യം ഈ കരച്ചിൽ ഒന്ന് നിർത്ത്. അവന് ഒരു കുഴപ്പവും ഇല്ലെന്ന് സൗഭാഗ്യ പറഞ്ഞില്ലേ..പിന്നെന്താ” “എന്നാലും..കണ്മുന്നിൽ അങ്ങനെ ഒരു കാഴ്ച കണ്ടപ്പോൾ..അവിടെ ഫുൾ ചോര ആയിരുന്നു ശിവേട്ട” മറുപടി പറയാതെ ശിവേട്ടൻ എന്നെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.അപ്പോഴേക്കും അകത്ത് നിന്ന് സൗഭാഗ്യ ഇറങ്ങി വന്നു.

“ഇവള്ടെ കരച്ചിൽ ഇതുവരെ കഴിഞ്ഞില്ലേ” “സച്ചിയേട്ടന് എങ്ങനെ ഉണ്ടടി?” “ഒരു കുഴപ്പവും ഇല്ലെന്ന് ഞാൻ പറഞ്ഞതല്ലേ പെണ്ണേ. തോളിന് ആണ് വെട്ട് കൊണ്ടത്. അധികം ആഴത്തിൽ അല്ല. എങ്കിലും ബ്ലഡ്‌ കുറച്ചധികം പോയിട്ടുണ്ട്.അത് കൊണ്ട് ആണ് അൺകോൺഷ്യസ് ആയത്.മുറിവ് ഒക്കെ ഡ്രസ്സ്‌ ചെയ്തിട്ടുണ്ട്.സെഡേഷൻ മാറുമ്പോൾ റൂമിലേക്ക് മാറ്റും.രണ്ട് ദിവസം ഇവിടെ കിടന്നിട്ട് വീട്ടിൽ പോകാം.” അത് കേട്ടപ്പോൾ ആണ് എനിക്ക് കുറച്ച് സമാധനം ആയത്. “ഇതിന് പിന്നിൽ ആരാണെന്ന് അറിഞ്ഞോ ശിവേട്ട??” സൗഭാഗ്യ അത് ചോദിക്കുമ്പോൾ ആണ് ഞാനും അതിനെ കുറിച്ച് ആലോചിക്കുന്നത്.എന്നെ ടാർഗറ്റ് ചെയ്തു വന്നവർ ആണ്.പക്ഷെ ആര്?? എന്തിന്?? “അറിയില്ല..നന്ദു സ്പോട്ടിലേക്ക് പോയിട്ടുണ്ട്.

ചെയ്തവൻ ആരാണെങ്കിലും അവന്റെ അവസാനം ആണ്” “നിയമപരമായി കൈകാര്യം ചെയ്താൽ മതി.അല്ലാതെ അടിയും വഴക്കും ഒന്നും വേണ്ട.ഇന്നിപ്പോൾ തലനാരിഴക്കാ ഇവൾ രക്ഷപെട്ടത്..അല്ലെങ്കിൽ….” സൗഭാഗ്യ പറഞ്ഞതിൽ കാര്യമുണ്ടെന്ന് തോന്നിയത് കൊണ്ടാകും ശിവേട്ടൻ ഒന്നും മിണ്ടാതെ എന്നെ കൂടുതൽ ചേർത്ത് പിടിച്ചു. “ഗൗരിക്ക് നല്ല ക്ഷീണം ഉണ്ട്.നിങ്ങൾ വേണമെങ്കിൽ വീട്ടിലേക്ക് പൊയ്ക്കോ.ഇവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം” “അത് വേണ്ട സൗഭാഗ്യ.നിനക്ക് ഇവിടെ വേറെയും പേഷ്യന്റ്സ് ഉള്ളതല്ലേ.ഡ്യൂട്ടി കളയണ്ട.” “മ്മ്മ് ശരി..എങ്കിൽ ഞാൻ അങ്ങോട്ട് ചെല്ലട്ടെ.എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി.”

“അവനെ ഒന്ന് കാണാൻ പറ്റുമോ?” “മയക്കത്തിൽ ആണ്.എങ്കിലും കയറി കണ്ടോ.അധിക സമയം നിൽക്കണ്ട” കണ്ണടച്ച് കിടക്കുന്ന സച്ചിയേട്ടനെ കണ്ടപ്പോൾ നെഞ്ച് നീറി.ശിവേട്ടൻ സച്ചിയേട്ടന്റെ അടുത്ത് പോയിരുന്നു.മെല്ലെ ആ മുറിവിൽ ഒന്ന് തൊട്ടപ്പോൾ വേദന കൊണ്ടാകും സച്ചിയേട്ടൻ ഒന്ന് നിരങ്ങി.ശിവേട്ടൻ തലയിൽ തടവി ആശ്വസിപ്പിക്കുന്നുണ്ട്.അല്പസമയം കഴിഞ്ഞതും സച്ചിയേട്ടൻ കണ്ണ് തുറന്നു.എന്നെ കണ്ടതും ആ പതിവ് ചിരി മുഖത്ത് തെളിഞ്ഞു. “എന്റെ പെങ്ങൾക് ഒന്നും പറ്റിയില്ലല്ലോ??” “എന്തിനാ സച്ചിയേട്ടാ അതിന്റെ ഇടയ്ക്ക് വന്ന് കയറിയത്?” “അത് കൊള്ളാം..അപ്പോൾ നിന്നെ അവന്മാരെ വെട്ടി പീസ് ആക്കുന്നത് ഞാൻ കയ്യും കെട്ടി നോക്കി നിൽകണമായിരുന്നോ??”

“ഡാ..മിണ്ടാതെ അവിടെ കിടക്ക്” “എന്റെ ശിവ..കൈയിൽ ആണ് വേദന..അല്ലാതെ നാക്കിന് അല്ല” “നല്ല വേദന ഉണ്ടോടാ??” “ഏയ്‌….അവന്മാരുടെ ആക്ഷൻ കണ്ടപ്പോൾ ഞാൻ കരുതി ഈ കൈ അറുത്തെടുക്കുമെന്ന്.ഇത് ചെറിയൊരു മുറിവ്.അതിപ്പോ അങ്ങ് മാറും” “അവന്മാര് ആരാണെങ്കിലും ഇന്ന് തന്നെ നന്ദു പൊക്കിയിരിക്കും” “ആഹ് ബെസ്റ്റ് ആളാ പോയേക്കുന്നത്.അവന്മാർക് എന്തെങ്കിലും പറ്റിയാൽ അനന്ദുന്റെ തൊപ്പി പോകും.പറഞ്ഞേക്കാം.” “എന്തായാലും രണ്ടെണ്ണം കൊടുക്കാതെ നന്ദു അവന്മാരെ സ്റ്റേഷനിൽ കൊണ്ട് വരില്ല.എങ്കിലും നിയമപരമായിട്ടേ മുന്നോട്ട് പോകു..” “എടാ അമ്മ??” “നന്ദു വിളിച്ച് പറഞ്ഞെന്ന് തോന്നുന്നു.ഇപ്പോൾ എത്തുവായിരിക്കും”

“എന്റെ പൊന്ന് ശിവ..അച്ഛൻ എന്തെങ്കിലും പറഞ്ഞാൽ നീ അത് കേട്ടതായി ഭാവിക്കണ്ട..” “മ്മ്മ്…” “നിനക്ക് അറിയുമോ ഗൗരി..എന്റെ അച്ഛനും ഇവനും നല്ല കൂട്ടാ.ഇവനെ കണ്ട് പഠിക്കണമെന്ന് എപ്പോഴും എന്നോട് പറയും.” സഹിക്കാൻ പറ്റാത്ത വേദനയിലും ഇതുപോലെ സംസാരിക്കാൻ സച്ചിയേട്ടന് മാത്രമേ പറ്റു.ഇനിയും ഞങ്ങൾ അവിടെ നിന്നാൽ ഏട്ടൻ ഇങ്ങനെ വാ അനക്കികൊണ്ടേയിരിക്കും.അത് കൊണ്ട് ഇനി റൂമിൽ എത്തിയിട്ട് സംസാരിക്കാമെന്ന് പറഞ്ഞ് ഞങ്ങൾ ഇറങ്ങി.അപ്പോഴാണ് മറ്റൊരാൾ വരുന്നത് കണ്ടത്.വേറെ ആരും അല്ല..നിഹില…കരഞ്ഞ് കരഞ്ഞ് കണ്ണൊക്കെ ചുമന്ന് ഇരിപ്പുണ്ട്. “ഇവളോട് ഇത് ആര് പറഞ്ഞു??” “ഞാനാ വിളിച്ച് പറഞ്ഞത്” “എന്തിനാ ശിവേട്ട…വെറുതെ അവളെയും കൂടി വിഷമിപ്പിക്കാൻ ആയിട്ട്” “ഈ വിഷമം അവനോടുള്ള സ്നേഹം കൊണ്ടല്ലേ..

ആ സ്നേഹം പുറത്ത് കൊണ്ട് വരാൻ വേണ്ടിയാ അവളെ ഞാൻ ഇങ്ങോട്ട് വരുത്തിച്ചത്.നിനക്ക് വേണ്ടിയാ സച്ചി ഇതൊക്കെ ചെയ്തതെന്ന് അല്ലേ നീ പറഞ്ഞത്.ആ അവന് വേണ്ടി നമ്മൾ ഇത്രയെങ്കിലും ചെയ്യണ്ടേ” ശിവേട്ടന്റെ ഐഡിയ കൊള്ളാം.പക്ഷെ ഇവളെ ഇനി എന്ത് പറഞ്ഞ് സമാധാനിപ്പിക്കും?? “ഗൗരി…സച്ചിയേട്ടൻ..എന്താ പറ്റിയത്?” “അത്..കുഴപ്പം…” കുഴപ്പമില്ലെന്ന് ഞാൻ പറയാൻ തുടങ്ങിയതും ശിവേട്ടൻ ഇടയ്ക്ക് കയറി പറഞ്ഞ് തുടങ്ങി.ഏതോ സിനിമയുടെ കഥ പോലെയാ എനിക്ക് തോന്നിയത്.അത്രയ്ക് പൊലിപ്പിച്ചാ ഏട്ടൻ പറയുന്നത്.അതിനനുസരിച്ച് നിഹിലയുടെ ഏങ്ങലടി ഉയരുന്നുണ്ട്.ഇടയ്ക്ക് ഞാൻ ശിവേട്ടനോട് നിർത്താൻ പറഞ്ഞപ്പോൾ എന്നെ നോക്കി കണ്ണിറുക്കി കാണിച്ചിട്ട് കഥ തുടർന്നു.

കേൾക്കുന്ന ഏതൊരാൾക്കും തോന്നും സച്ചിയേട്ടൻ ഇനി ബാക്കി കാണില്ലെന്ന്.തോളിൽ കൊണ്ട വെട്ട് ശിവേട്ടൻ നെഞ്ചിൽ ആക്കിയിട്ടുണ്ട്.അതോടെ നിഹില തളർന്ന് കസേരയിൽ ഇരുന്നു.കണ്ടപ്പോൾ പാവം തോന്നി.ശിവേട്ടന് ഒന്ന് കൊടുക്കാനാ എനിക്ക് തോന്നിയത്. “നിഹില…എടി ശിവേട്ടൻ പറഞ്ഞ അത്രയും സീരിയസ് ഒന്നും അല്ല” “എനിക്ക് സച്ചിയേട്ടനെ കാണണം” “വേണ്ടപ്പെട്ടവരെ മാത്രമേ കാണിക്കുന്നുള്ളു.” ശിവേട്ടൻ ഇവളുടെ ഇഷ്ടം പുറത്ത് കൊണ്ട് വരാനുള്ള എല്ലാ അടവും പയറ്റുന്നുണ്ട്. “ഞാൻ…ഞാൻ ഫ്രണ്ട് ആണെന്ന് പറഞ്ഞ് കണ്ടോളാം” “അങ്ങനെ പറഞ്ഞാ ഞാൻ കയറി കണ്ടത്.ഇനി വേറെ ഫ്രണ്ട്‌സിനെ കയറ്റില്ല.അത് കൊണ്ട് പെങ്ങൾ ആണെന്ന് പറഞ്ഞ ഗൗരിയെ കയറ്റിയത്” അതോടെ നിഹിലയുടെ കരച്ചിൽ അങ്ങ് കൂടി.

ഞാൻ ശിവേട്ടനെ ഒന്ന് കൂർപ്പിച്ച് നോക്കി… “എനിക്ക് അറിയാം സച്ചിയേട്ടന് എന്നെ ഇഷ്ടമാണെന്ന്.പക്ഷെ എന്നെ കൂടെ കൂട്ടിയാൽ ഏട്ടന്റെ വീട്ടുകാരെ ഏട്ടന് നഷ്ടമാകും.അത് കൊണ്ടാ ഞാൻ…” “അത് കൊണ്ടാ നീ?? ” ശിവേട്ടൻ വിടുന്ന ലക്ഷണമില്ല.പെട്ടെന്നാണ് ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് നിഹില ശിവേട്ടന്റെ കാലിലേക്ക് വീണ് കരയാൻ തുടങ്ങി. “എന്റെ സച്ചിയേട്ടനെ എനിക്ക് ഒന്ന് കാണണം..ഏത്‌ അവസ്ഥയിൽ ആണെങ്കിലും ഞാൻ നോക്കിക്കോളാം..പ്ലീസ് ശിവേട്ട..എന്നെ ഒന്ന് അകത്തേക്ക് കയറ്റാൻ പറ…പ്ലീസ്” നിലത്തിരുന്ന് തൊഴുതുകൊണ്ട് അവൾ അങ്ങനെ പറഞ്ഞപ്പോൾ ശിവേട്ടനും വല്ലാതായി.നിഹില ഇത്രയ്ക്കും ഇമോഷണൽ ആകുമെന്ന് ഏട്ടനും വിചാരിച്ചില്ല.

“ഡീ..നീ എന്താ ഈ കാണിക്കുന്നത്..എഴുന്നേറ്റെ” പിടിച്ച് എഴുനെല്പിച്ചതും കരഞ്ഞ് കൊണ്ട് അവൾ എന്നെ കെട്ടിപിടിച്ചു. “സച്ചിയേട്ടന്റെ മനസ്സ് അറിഞ്ഞിട്ടും കാണാത്തത് പോലെ നടന്നത് ഇഷ്ടക്കൂടുതൽ കൊണ്ടാ..പല കാരണങ്ങളും പറഞ്ഞ് ഏട്ടനിൽ നിന്ന് അകന്നത് ഏട്ടന്റെ നല്ലതിന് വേണ്ടിയാ.അപ്പോഴൊക്കെ ഞാൻ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്.ഇന്ന് രാവിലെയും കൂടി ഏട്ടൻ വിളിച്ചപ്പോൾ ഞാൻ ഫോൺ ഓഫ്‌ ചെയ്തു..അതിനൊക്കെ എനിക്ക് മാപ്പ് പറയണം ഗൗരി…പ്ലീസ്” “നിഹില നീ ഈ കരച്ചിൽ ഒന്ന് നിർത്ത്.ഇത്രയും നേരം ഗൗരിക്ക് ആയിരുന്നു കരച്ചിൽ.സച്ചി ഓക്കേ ആണെന്ന് അറിഞ്ഞപ്പോഴാ ഇവൾ ഒന്ന് അടങ്ങിയത്.അപ്പോഴേക്കും നീ തുടങ്ങി” “അപ്പോൾ സച്ചിയേട്ടന് കുഴപ്പമൊന്നുമില്ലേ??”

“അത് പിന്നെ….നിന്റെ ഇഷ്ടം പുറത്ത് കൊണ്ട് വരാൻ വേണ്ടി..ഞാൻ കുറച്ച് കൂട്ടി പറഞ്ഞതാ..സോറി” ഒരു കൈ അകലത്തിൽ നിന്നാണ് ശിവേട്ടൻ പറഞ്ഞത്.നിഹിലയുടെ ഭാവം കണ്ടപ്പോൾ ബന്ധവും സ്ഥാനവും മറന്നു അവൾ ശിവേട്ടന് ഒന്ന് കൊടുക്കുമെന്ന് ഞാനും പേടിച്ചു. “കുറേ നാളായിട്ട് നീ സച്ചിയേട്ടനെ ഇട്ട് വട്ടുകളിപ്പിക്കുവല്ലേ.ഈ ഒരു അവസരത്തിലെങ്കിലും നിന്റെ ഇഷ്ടം സച്ചിയേട്ടൻ അറിയണമെന്ന് തോന്നി.അതിനാ ശിവേട്ടൻ ഇങ്ങനൊക്കെ പറഞ്ഞത്” “എന്നിട്ടിപ്പോ സച്ചിയേട്ടന് എങ്ങനെയുണ്ട്.അത് പറ” “കുഴപ്പമില്ല..ഞങ്ങൾ ഇപ്പോൾ കണ്ടിട്ട് ഇറങ്ങിയതേ ഉള്ളു.കുറച്ച് കഴിയുമ്പോൾ റൂമിലേക്ക് മാറ്റും.അപ്പോൾ കാണാം” പിന്നെ അവിടെ സംസാരം ഒന്നും ഇല്ലായിരുന്നു.

കുറച്ച് സമയം കഴിഞ്ഞതും സച്ചിയേട്ടനെ റൂമിലേക്ക് മാറ്റി.നിഹിലയെ കണ്ടതും സച്ചിയേട്ടന്റെ സന്തോഷം ഒന്ന് കാണണമായിരുന്നു.നിഹില ഏട്ടന്റെ അടുത്തേക്ക് ചെന്ന് ആ മുറിവിലേക്ക് തന്നെ നോക്കി നില്കുന്നത് കണ്ട് സച്ചിയേട്ടൻ ഞങ്ങളെ ഒന്ന് നോക്കി.ഞങ്ങൾ ഒന്നും അറിയില്ലേ എന്ന ഭാവത്തിൽ നിന്നു. “ചെറിയൊരു പോറൽ..അത്രേ ഉള്ളു.നീ വരേണ്ട ആവശ്യം ഇല്ലായിരുന്നു” “അവിടെ എത്ര പെൺപിള്ളേർ ഉണ്ടായിരുന്നു??” “എന്താ???” “കാണാൻ പെൺപിള്ളേർ ഉണ്ടെങ്കിൽ മാത്രമേ സച്ചിയേട്ടൻ അടിയുണ്ടാകൂ എന്നാണല്ലോ ഞാൻ അറിഞ്ഞത്” പണ്ടൊരിക്കൽ നിഹിലയുടെ മനസ്സ് അറിയാൻ വേണ്ടി ഞാൻ അവളോട് പറഞ്ഞ കാര്യമാണ് അവൾ ഇപ്പോൾ സച്ചിയേട്ടനോട് ചോദിക്കുന്നത്.

പാവം ഏട്ടൻ..ഒന്നും മനസിലാകാതെ വായും തുറന്ന് കിടപ്പുണ്ട്. “അപ്പോൾ നിങ്ങൾ സംസാരിക്ക്..ഞാൻ ഇവൾക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങി കൊടുത്തിട്ട് വരാം.നിഹിലയ്ക്ക് എന്തെങ്കിലും വേണോ??” “വേണ്ട ഏട്ടാ…നിങ്ങൾ പോയിട്ട് വാ” “പിന്നെ…ഞങ്ങൾ തിരിച്ച് വരുമ്പോഴേക്കും എല്ലാം പറഞ്ഞ് സെറ്റ് ആക്കിക്കോണം” അതിന് ഒരു ചിരി മാത്രം തന്നിട്ട് അവൾ സച്ചിയേട്ടന്റെ അടുത്തായിട്ട് കട്ടിലിൽ ഇരുന്നു.സച്ചിയേട്ടൻ ഇപ്പോഴും സ്വപ്നലോകത്ത് ആണെന്ന് തോന്നുന്നു.എന്തായാലും കുറച്ച് സങ്കടത്തിനോടൊപ്പം ഇതുപോലൊരു സന്തോഷം ദൈവം തന്നല്ലോ…. ഞങ്ങൾ ക്യാന്റീനിൽ നിന്ന് തിരിച്ച് വരുമ്പോൾ റൂമിൽ സച്ചിയേട്ടന്റെ അമ്മയും അച്ഛനും ഉണ്ടായിരുന്നു.

നിഹില ഒരു സൈഡിൽ മാറി നില്പുണ്ട്.ഞങ്ങളെ കണ്ടതും അങ്കിളിന്റെ മുഖത്ത് ഒരു പുച്ഛം തെളിഞ്ഞ് കണ്ടു. “പല തവണ ഞാൻ പറഞ്ഞതാ കൂട്ട് കൂടി ജീവിതം തുലയ്ക്കരുതെന്ന്.ഇപ്പോൾ ജീവൻ തന്നെ തുലച്ചിട്ട് വന്ന് കിടക്കുവാ അവൻ” പറയുന്നത് സച്ചിയേട്ടനോട് ആണെങ്കിലും കൊള്ളുന്നത് ശിവേട്ടനിട്ടാണ്.പക്ഷെ ഏട്ടൻ അത് കാര്യമാക്കാതെ കസേരയിൽ ഇരുന്നു മൊബൈലിൽ നോക്കാൻ തുടങ്ങി. “നിങ്ങൾ ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ..മോന് വയ്യാതിരിക്കുമ്പോഴും അവനെ ഓരോന്ന് പറയുന്നത് കഷ്ടമാണ്” അമ്മ ഒരു പാവം ആണെന്ന് അതോടെ മനസിലായി.പക്ഷെ അങ്കിളിന് പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാകുന്നില്ലായിരുന്നു. “നീ ഒറ്റയൊരുത്തി ആണ് ഇവനെ ഇങ്ങനെ വഷളാക്കിയത്.

ഒന്നേ ഉള്ളെന്നും പറഞ്ഞ് കൊഞ്ചിച്ച് കൊഞ്ചിച്ച് ഇവിടം വരെ എത്തിച്ചപ്പോൾ സമാധാനം ആയല്ലോ..ഇനി ബില്ല് എത്രയാകുമെന്ന് ആർക്കറിയാം.ഓരോ വയ്യാവേലി എടുത്ത് വെച്ചോളും” “ബില്ലിന്റെ കാര്യത്തിൽ ആരും ടെന്ഷൻ അടിക്കണ്ട.അത് കൊടുക്കാൻ ഇവിടെ വേറെ ആൾക്കാരും ഉണ്ട്” ആരോടെന്നില്ലാതെ ശിവേട്ടൻ അത് പറഞ്ഞപ്പോൾ അങ്കിൾ എന്തോ പറയാൻ തുനിഞ്ഞു.അപ്പോഴേക്കും നന്ദുവേട്ടൻ വന്നത് രക്ഷയായി.അങ്കിളിനെ ഒന്ന് നോക്കിയിട്ട് നന്ദുവേട്ടൻ നേരെ സച്ചിയേട്ടന്റെ അടുത്തേക്ക് ചെന്നു. “എങ്ങനെയുണ്ടടാ??” “ചെറിയ വേദന ഉണ്ട്.അല്ലാതെ കുഴപ്പം ഒന്നുമില്ല..നീ പോയിട്ടെന്തായി?? ആരാണെന്ന് വല്ല സൂചനയും കിട്ടിയോ?” “ഓ ഇനി അത് കിട്ടാത്ത കുറവേ ഉള്ളു..

അത് അറിഞ്ഞിട്ട് വേണമല്ലോ പോയി പകരം ചോദിക്കാൻ.ചോദിക്കാൻ പോകാൻ നൂറ് പേരും കൊള്ളാൻ നീ ഒരുത്തനും.അവന്റെയൊക്കെ ഒരു ഫ്രണ്ട്ഷിപ്” അങ്കിളിന്റെ സംസാരം കേട്ട് ശിവേട്ടന് ദേഷ്യം വരുന്നുണ്ടായിരുന്നു.അടങ്ങിയിരിക്കെന്ന് നന്ദുവേട്ടൻ കണ്ണ്കാണിച്ചത് കൊണ്ട് ശിവേട്ടൻ റൂമിൽ നിന്ന് ഇറങ്ങി പോയി. “ആന്റിക്ക് കാലിന് ഓപ്പറേഷൻ കഴിഞ്ഞിട്ട് ഇരിക്കുവല്ലേ..ഇവിടെ നിൽക്കാൻ ബുദ്ധിമുട്ടാണെങ്കിൽ വീട്ടിലേക്ക് പൊയ്ക്കോ.ഇവിടെ ഞങ്ങൾ ഒക്കെ ഉണ്ട്” സിറ്റുവേഷൻ ഒന്ന് തണുപ്പിക്കാൻ വേണ്ടിയാണ് നന്ദുവേട്ടൻ അങ്ങനെ പറഞ്ഞത്.പക്ഷെ അങ്കിളിന് അതും ഒരു കാരണമായി.

“മോൻ ഹോസ്പിറ്റലിൽ ആണെന്ന കാര്യം ജനിപ്പിച്ച തന്തയും തള്ളയും അറിയുന്നത് തന്നെ കണ്ടവന്മാർ വിളിച്ച് പറയുമ്പോഴാ..ഇനി ഇവിടെ നിൽക്കാൻ ഉള്ള അവകാശവും ഞങ്ങള്ക്ക് ഇല്ലേ???” ശിവേട്ടൻ പോയത് നന്നായി.അല്ലെങ്കിൽ ഇപ്പോൾ ഈ പറഞ്ഞതിന് ശിവേട്ടന് എന്തെങ്കിലും മറുപടി കൊടുത്തേനെ.നന്ദുവേട്ടൻ അത് കേൾക്കാത്ത ഭാവത്തിൽ നിൽകുവാണ്. “അച്ഛൻ ഈ പറഞ്ഞ കണ്ടവൻ ഉണ്ടല്ലോ ഇപ്പോൾ ഇവിടുത്തെ എസ്ഐ ആണ്.ഡ്യൂട്ടി ടൈമിൽ ആക്ഷേപിച്ചെന്നും പറഞ്ഞ് ലോക്കപ്പിൽ പിടിച്ച് ഇടാൻ ഇവന് അറിയാത്തത് കൊണ്ടല്ല.എന്റെ അച്ഛൻ ആയി പോയത് കൊണ്ടാ ക്ഷമിക്കുന്നത്.ഇനിയും ഇവരുടെ ക്ഷമയെ പരീക്ഷിക്കരുത്.” അങ്കിൾ സച്ചിയേട്ടന് നേരെ വരുന്നത് കണ്ട് അമ്മ ഇടപെട്ട് അദ്ദേഹത്തെ തടഞ്ഞു.ദേഷ്യപ്പെട്ട് അദ്ദേഹവും റൂമിൽ നിന്ന് ഇറങ്ങി പോയി.

ഇതെല്ലാം കണ്ട് പേടിച്ച് നിൽകുവാണ് നിഹില.കുറച് മുന്നേ അച്ഛനും അമ്മയും വന്നിരുന്നെങ്കിൽ ഇവളുടെ ഇഷ്ടം ഈ ജന്മത്ത് സച്ചിയേട്ടൻ അറിയില്ലായിരുന്നു. “ഒന്നും തോന്നല്ലേ മക്കളെ..ചേട്ടന്റെ സ്വഭാവം അങ്ങനെ ആണ്.ഇവനോടുള്ള അമിതമായസ്നേഹം അദ്ദേഹത്തെ അങ്ങനെ ആക്കി തീർത്തതാ..ആകെയുള്ള ഒരു മോന് കൂട്ടുകാർ കൂടുമ്പോൾ അച്ഛനിൽ നിന്ന് അകന്ന് പോകുമെന്ന പേടി..ആ കൂട്ടുകെട്ടിൽ അവൻ വഴിപിഴച്ച് പോകുമെന്ന ആധി…അങ്ങനെ ഇവന് പലകാര്യത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി..അതോടെ അച്ഛനും മകനും തമ്മിൽ മാനസികമായി അകന്നു.എന്നാൽ അതും കൂട്ടുകാർ കാരണമാണെന്ന ചിന്ത ഇവരോടുള്ള ദേഷ്യം കൂട്ടി..ഇതിന്റെയൊക്കെ ഇടയിൽ കിടന്നു നീറുന്നത് ഞാനും”

“അതൊന്നും ഓർത്ത് ആന്റി വിഷമിക്കണ്ട.ഞങ്ങൾ ഇത് ഇന്നോ ഇന്നലെയോ കേൾക്കാൻ തുടങ്ങിയത് അല്ലല്ലോ…ഇപ്പോൾ അത് ശീലമായി.കൂട്ടത്തിൽ എനിക്കും ജിത്തുവിനും ഒരച്ഛന്റെ സ്നേഹം കിട്ടിയിട്ടില്ല.ഞങ്ങൾ കാരണം ഇപ്പോൾ ഇവനും ആ സ്നേഹം നഷ്ടമായിക്കൊണ്ടിരിക്കുവാ.അത് കൊണ്ട് അച്ഛനും മോനും തമ്മിലുള്ള ഈ അകൽച്ച ഞങ്ങൾ മാറ്റിക്കോളാം” നന്ദുവേട്ടൻ അമ്മയെ ആശ്വസിപ്പിക്കുന്നുണ്ട്.കാര്യങ്ങൾ ഒക്കെ കേട്ടപ്പോൾ അങ്കിളിനോട് ഒരു സഹതാപം തോന്നി.മോന് വേണ്ടി മാത്രം ജീവിക്കുന്ന ഒരു മനുഷ്യൻ. “അമ്മേ..അതാ നിഹില” നിഹിലയെ പരിചയപ്പെടുത്തികൊടുക്കുന്നത് കണ്ടപ്പോഴേ മനസിലായി ഏട്ടൻ അമ്മയോട് എല്ലാം പറഞ്ഞിട്ടുണ്ടെന്ന്.

“എനിക്ക് തോന്നി..വന്നപ്പോൾ ഈ മുറിയിൽ നിങ്ങൾ രണ്ടും മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ.പോരാത്തതിന് കരഞ്ഞു കലങ്ങിയ കണ്ണുകളും” “കരഞ്ഞത് വെച്ച് അമ്മ വിലയിരുത്തണ്ട..നിഹിലയെക്കാൾ കൂടുതൽ കരഞ്ഞ വേറെ ഒരാൾ ദേ നില്കുന്നു.” സച്ചിയേട്ടൻ എന്നെ നോക്കി പറഞ്ഞപ്പോൾ ആണ് അമ്മയും എന്നെ ശ്രദ്ധിക്കുന്നത്.എന്നെ അടുത്തേക്ക് വിളിച്ചു..ഒപ്പം നിഹിലയെയും. “ശിവയുടെ പെണ്ണാണ് അല്ലേ..ഇവൻ പറഞ്ഞുള്ള അറിവേ എനിക്കുള്ളൂ.ഒരുപാട് പേര് ഇവനെ ആങ്ങള ആക്കിയിട്ടുണ്ടെങ്കിലും ആ സ്ഥാനം ഇവൻ തന്നിട്ടുള്ളത് മോൾക് മാത്രമാ.മോളെ കുറിച്ച് പറയുന്നതിനിടയ്ക്കാണ് മോൾടെ കൂട്ടുകാരിയുടെ വിശേഷങ്ങൾ പറയാൻ തുടങ്ങിയത്…

എന്തായാലും നിങ്ങൾ പഠിക്ക്.അപ്പോഴേക്കും ഇവന്റെ അച്ഛനെ കൊണ്ട് ഞാൻ എങ്ങനെയും സമ്മതിപ്പിക്കാം..പോരേ” അങ്ങനെ നിഹിലയുടെ കാര്യം പകുതി സേഫ് ആയി.സച്ചിയേട്ടൻ കുറച്ച് നേരം കത്തിയടിച്ചിട്ട് ഉറങ്ങി.അമ്മയ്ക്ക് കൂട്ടായിട്ട് നിഹില നിൽക്കാമെന്ന് പറഞ്ഞത് കൊണ്ട് ഞാനും ശിവേട്ടനും വീട്ടിലേക്ക് പോകാൻ ഇറങ്ങി.ഞങ്ങളോടൊപ്പം നന്ദുവേട്ടനും. “ജിത്തു..കാര്യങ്ങൾ നമ്മൾ വിചാരിക്കുന്നത് പോലെ ഒന്നും അല്ല” “എന്താടാ?? ആരാ ഇതിനു പിന്നിലെന്ന് അറിഞ്ഞോ” “മ്മ്മ്…അയാളാണ്..ശിഖയുടെ അമ്മാവൻ” “ഏഹ്…അയാളോ?? അയാൾ എന്തിനാ ഇവളെ??” “ഡീറ്റൈൽഡ് ആയിട്ട് ഒന്നും അറിയില്ല.പ്ലാൻ ചെയ്തത് പോലെ ഒന്നും നടക്കാത്തത് കൊണ്ട് അയാൾ അപ്പോൾ തന്നെ ബാംഗ്ലൂർക്ക് പോയി.അയാളെ പൊക്കാനുള്ള എല്ലാ ഏർപ്പാടും ചെയ്തിട്ട ഞാൻ വരുന്നത്”

“എന്തിനാടാ അവർ നമ്മളെ ഇങ്ങനെ ഉപദ്രവിക്കുന്നത്…അതും ഇവൾ എന്ത് തെറ്റാ അവരോട് ചെയ്തത്” “ജിത്തു…എനിക്ക് തോന്നുന്നത് നിന്നോട് ആണ് അവര്ക് ശത്രുത..നിന്നെ മാനസികമായി തളർത്തുക..അതിന് നീ ജീവനേക്കാളേറെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കുന്നു..ആദ്യം ഞാൻ…അതിൽ ഒരുപരിധി വരെ അവർ വിജയിച്ചതാണ്.അപ്പോഴാണ് നമ്മൾ വീണ്ടും അവരുടെ മുന്നിലേക്ക് ചെല്ലുന്നത്.അതോടെ ഇത്തവണ അവർ നിനക്കെതിരെ ഗൗരിയെ തിരഞ്ഞെടുത്തു” നന്ദുവേട്ടന്റെ വാക്കുകൾ കേട്ട് എനിക്ക് ആകപ്പാടെ പേടിയായി തുടങ്ങി.ശിഖ ചേച്ചിക്കും ഇതിൽ പങ്കുണ്ടെന്ന രീതിയിൽ ആണ് കാര്യങ്ങൾ പോകുന്നത്.അത് പറയുമ്പോഴും നന്ദുവേട്ടന്റെ മനസ്സ് നീറുന്നുണ്ട്.പ്രാണനായി സ്നേഹിച്ച പെണ്ണിൽ നിന്നും ഇങ്ങനെ ഒരു ചതി..അത് ആർകും സഹിക്കാൻ പറ്റില്ല.

“പക്ഷെ എന്തിനാ നന്ദു?? എന്നെ തേടി ഇവിടേക്ക് വന്നത് ശിഖ ആണ്..ഒരു തേർഡ് റേറ്റ് സ്ത്രീക്ക് എന്റെ അച്ഛനിൽ ജനിച്ച മകൾ.ആ അച്ഛനും ആയുള്ള ബന്ധം അന്നേ അറുത്തുമുറിച്ചതാണ്.പിന്നെ എന്തിനാ അവൾ എന്നെ ഇങ്ങനെ ടോർച്ചർ ചെയ്യുന്നത്?? അവൾക് എന്താ എന്നിൽ നിന്ന് വേണ്ടത്?? എന്ത് വേണമെങ്കിലും ഞാൻ കൊടുക്കാം..അതിലൊക്കെ എനിക്ക് വലുത് ഞാൻ സ്നേഹിക്കുന്നവർ ആണ്..ഗൗരി എന്റെ ജീവനാടാ..ഞങ്ങളുടെ കുഞ്ഞ് അവളുടെ വയറ്റിൽ ഉണ്ട്..എനിക്ക് എന്തെങ്കിലും സംഭവിച്ചാലും കുഴപ്പമില്ല..പക്ഷെ….” ശിവേട്ടൻ ആകെ തകർന്ന അവസ്ഥയിൽ ആണ്.അന്ന് നന്ദുവേട്ടനെ നഷ്ടപ്പെട്ടെന്ന് കരുതിയപ്പോൾ ഉണ്ടായ അതേ മാനസികാവസ്ഥയിൽ ആണ് എന്റെ ഏട്ടൻ.

കണ്ട് നില്കാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. “നീ ഇങ്ങനെ ഡെസ്പ് ആകാതെ ജിത്തു…ഞാനില്ലേ നിന്റെ കൂടെ.നമ്മുടെ അടുത്ത് ഗൗരി സേഫ് ആണ്.ആ ഉറപ്പ് നിനക്ക് ഞാൻ തരാം.പിന്നെ ഇതിന്റെയൊക്കെ മോട്ടീവ് എന്താണെന്ന് അറിയണമെങ്കിൽ അവൾ രംഗത്ത് വരണം..ശിഖ..അവളെ നാട്ടിൽ എത്തിക്കാൻ ഏത്‌ അറ്റം വരെയും ഞാൻ പോകും” ****** ഇന്നലത്തെ സംഭവങ്ങൾ കാരണം ഇന്ന് കോളേജിൽ പോകണ്ടെന്ന് ശിവേട്ടൻ പറഞ്ഞു..എങ്കിൽ എന്നെ ഹോസ്പിറ്റലിൽ ആക്കാൻ പറഞ്ഞപ്പോൾ അതും പറ്റില്ലെന്ന്..അവിടെ നിഹിലയും സച്ചിയേട്ടന്റെ അമ്മയും പോരാത്തതിന് സൗഭാഗ്യയും ഉണ്ടെന്ന്.അവസാനം വാശി പിടിച്ചാണ് ഞാൻ സമ്മതിപ്പിച്ചത്.

എന്നെ ഹോസ്പിറ്റലിൽ ആകിയിട്ട് ഏട്ടൻ ഓഫീസിൽ പോയി.ഇന്നലെ ഞങ്ങൾ പോന്നതിനു ശേഷം ഗിരിയേട്ടൻ സച്ചിയേട്ടനെ കാണാൻ വന്നിട്ടുണ്ടായിരുന്നു.ഭാഗ്യത്തിന് എനിക്ക് എതിരെയുള്ള അറ്റാക്ക് ആണെന്ന് സച്ചിയേട്ടൻ പറഞ്ഞില്ല..അതെങ്ങാനും ഗിരിയേട്ടൻ അറിഞ്ഞിരുന്നെങ്കിൽ…… ഉച്ച വരെ ഹോസ്പിറ്റലിൽ നിന്നു.ഉച്ചക്ക് ശിവേട്ടൻ വന്നെന്നെ വീട്ടിൽ കൊണ്ടാക്കി.എന്നിട്ട് ഏട്ടൻ ഹോസ്പിറ്റലിലേക്ക് പോയി.മുത്തശ്ശിയും ആയി സച്ചിയേട്ടന്റെ കാര്യം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് കാളിംഗ് ബെൽ കേട്ടത്.ചെന്നു നോക്കുമ്പോൾ പരിചയമില്ലാത്ത ഒരാളാണ്. “Mr. Sivajith?? ” “ഏട്ടൻ ഇവിടെ ഇല്ല…എന്താ കാര്യം?” “താൻ?? ” “വൈഫ്‌ ആണ്.എന്താണെങ്കിലും എന്നോട് പറഞ്ഞോളൂ.

അതല്ലെങ്കിൽ ഏട്ടൻ വരുന്നത് വരെ വെയിറ്റ് ചെയ്യൂ” “It’s ok…ഇത് ശിവജിത്തിനെ ഏൽപ്പിച്ചാൽ മതി” അയാൾ ഒരു പൊതി എന്റെ കൈയിൽ തന്നു.എന്തോ ബുക്ക്‌ ആയിട്ടാണ് എനിക്ക് തോന്നിയത്. “ആരാണെന്ന് പറയണം?” “പറഞ്ഞാൽ മനസിലാകില്ല..എങ്കിലും വിവേക് എന്ന് പറഞ്ഞാൽ മതി” അത്രയും പറഞ്ഞ് അയാൾ പോയി..എന്തോ ഒരു വശപ്പിശക് പോലെ തോന്നി.അപ്പോൾ തന്നെ ഞാൻ ശിവേട്ടനെ വിളിച്ച് കാര്യം പറഞ്ഞു.പരിചയമില്ലാത്ത ഒരാൾ തന്ന സാധനം രണ്ട് കൈയും നീട്ടി വാങ്ങിയതിന് എനിക്ക് കണക്കിന് കിട്ടി..ഇന്നലത്തെ സംഭവത്തിന്‌ ശേഷം ശിവേട്ടന് എന്റെ കാര്യത്തിൽ ഭയങ്കര പേടിയാണ്.

എന്തായാലും ഏട്ടൻ ഉടനെ എത്താമെന്ന് പറഞ്ഞു.അത് വരെ കാത്തിരിക്കാൻ ക്ഷമയില്ലാത്തത് കൊണ്ട് ഞാൻ ആ പൊതി തുറന്നു.പ്രതീക്ഷിച്ചത് പോലെ അതൊരു ഡയറി ആയിരുന്നു.മനോഹരമായ പുറംചട്ട..അത് തുറന്നപ്പോൾ തന്നെ ആദ്യത്തെ പേജിൽ നല്ല വൃത്തിയുള്ള കൈയക്ഷരം..ആ വാക്കുകളിലൂടെ ഞാൻ കണ്ണോടിച്ചു.. “പുറംചട്ടയിലെ മനോഹാരിത ഉള്ളറകളിൽ കാണണമെന്നില്ല..അതുപോലെ തന്നെയാണ് എന്റെ ജീവിതവും…ആ ജീവിതതാളുകളിലേക്ക് നിങ്ങൾക് സ്വാഗതം……..” — ശിഖ !!!…. (തുടരും)

❤കലിപ്പന്റെ വായാടി❤ : ഭാഗം 35

Share this story