നിർമാല്യം: ഭാഗം 21

നിർമാല്യം: ഭാഗം 21

എഴുത്തുകാരി: നിഹാരിക

അയാൾക്ക് അവളെ കാണാൻ തിടുക്കമേറി…. ആതിരയെ തൻ്റെ പാതിയാകേണ്ടവളെ.. ആതിരയെ….. നൂറ് ആയുസ്സ് എന്ന വണ്ണം ദൂരേന്ന് അവൾ നടന്നു വരുന്നുണ്ടായിരുന്നു ….. ഒരു അപ്സരസ്സ് എന്ന വണ്ണം …… അവളെയും നോക്കി ചെറിയ കുസൃതിച്ചിരിയോടെ കൈകൾ കെട്ടി ബൈക്കിൽ ചാരി അവൻ നിന്നു, ആതിരയുടെ മാത്രം ശ്രീ ഭുവൻ … കുറുമ്പോടെ, ചുണ്ടിലൊരു കുസൃതിച്ചിരിയോടെ നോക്കുന്നവന് നോവിൻ്റെ ചിരി പകരം നൽകി അവൾ ….. ” ആതു …” പേരെടുത്ത് വിളിച്ചപ്പോൾ നാലു പാടും നോക്കിയവൾ അരികിലെത്തിയിരുന്നു ….. “ആതു ന്ന് വിളിക്കണ്ട ട്ടോ…. കുട്ട്യോള് കേൾക്കും….. ” ഭയപ്പെട്ട് ഇരുവശത്തേക്കും നോക്കി പറയുന്നവളെ കണ്ട് ചിരി വന്നു ശ്രീക്ക്…. ” ആ ! ശരിയാ….

അപ്പോ ആതു ന്ന് വേണ്ട, ശ്രീ ടെ മാത്രം പെണ്ണേ… ന്ന് ആയാലോ?” അവൻ്റെ പ്രണയപൂർവ്വമുള്ളനോട്ടവും കുസൃതി നിറഞ്ഞ വാക്കുകളും, ആ മുഖത്ത് ചെഞ്ചായം പൂശി …. ” ഇത്രേം പാവാ മേലേടത്തെ ഈ രാജകുമാരി” തല താഴ്ത്തി നിൽക്കുന്നവളെ കണ്ട് അത്രമേൽ പ്രണയത്തോടെ ശ്രീ പറഞ്ഞു അത് കേട്ട് പക്ഷെ അവളുടെ മിഴി നിറഞ്ഞിരുന്നു.. ” ശ്രീ മാഷിന് തെറ്റി.. രാജകുമാരി അല്ലാ ട്ടോ… വാല്യക്കാരി…. അപ്പോ ഇങ്ങനെ അല്ലേ പാടുള്ളൂ” നെഞ്ചുരുകി തൻ്റെ പെണ്ണ് പറഞ്ഞത് കേട്ട് ഉള്ളിൽ ഒരു നീറ്റൽ തോന്നി ശ്രീക്കും … ഒന്ന് ദീർഘമായി ശ്വാസം വലിച്ച് വിട്ട് അയാൾ തുടർന്നു .. ” ഇന്ന് ആഫ്റ്റർ നൂൺ എൻ്റെ കൂടെ വരാമോ തനിക്ക്… കുറച്ച് സംസാരിക്കാനുണ്ട്….. ”

“ഉം” എന്ന് തലയാട്ടി നേർത്ത ഒരു പുഞ്ചിരി തിരികെ നൽകി നടന്നു നീങ്ങുന്നവളെ പ്രണയപൂർവ്വം നോക്കി ഇത്തിരി നേരം നിന്നു ശ്രീ …. മെല്ലെ നീങ്ങുന്നവളെ ഒന്നൂടെ വിളിച്ചു.. ” ആതു….. ” ഒന്നുകൂടി അവൾ തിരിഞ്ഞ് നിന്നു… മാനപ്പേടയുടെ പോലെ ഭയന്ന കണ്ണോടെ നിൽക്കുന്ന തൻ്റെ പെണ്ണിന്നെ നോക്കി വീണ്ടും പറഞ്ഞിരുന്നു അവൻ ” അതേ …. ശ്രീ മാഷല്ല ട്ടോ….. ശ്രീയേട്ടൻ’ … അങ്ങനെ വിളിക്കുന്നതാ എനിക്കിഷ്ടം…..” എന്ന്…… ഒന്നും മിണ്ടാതെയവൾ ക്ലാസിലേക്ക് ഓടിയിരുന്നു അതു കേട്ട് …. 💖💖💖💖💖💖💖💖💖💖💖💖💖💖💖 ക്ലാസ് കഴിഞ്ഞ് ആതിര ശ്രീക്കായി പുറത്ത് കാത്ത് നിന്നു.. ശ്രീ വരുന്നതും കാത്ത്.. ഇത്തിരി നേരം കഴിഞ്ഞപ്പോൾ കണ്ടു ശ്രീ വരുന്നത് …

“വാ കേറ് പോകാം എന്ന് പറഞ്ഞ് വണ്ടിയിലേക്ക് കയറി… ” എല്ലാ കുട്ടികളുടെയും തുറിച്ചു നോട്ടം കണ്ട് ആതിര ഒന്ന് മടിച്ച് നിന്നു… ” കേറുന്നില്ലേ?” “ഞാൻ ശ്രീ മാഷേ, ഹോസ്റ്റൽ …. വാർഡൻ ” എന്ത് പറയണം എന്നറിയാതെ അവൾ കുഴങ്ങി… “നിൻ്റെ വാർഡനെ ഞാൻ വിളിച്ച് പറഞ്ഞിട്ടുണ്ട് കയറ്” വീണ്ടും താളം ചവിട്ടി നിൽക്കുന്നവളെ ശ്രീ ചോദ്യഭാവത്തിൽ നോക്കി… ” അത്… കുട്ടികള് നോക്കുന്ന് ണ്ട് ട്ടോ…. എങ്ങടാ ന്ന് പറഞ്ഞാ ഞാൻ അങ്ങട് എത്തിക്കോളാം.” ”നീയായിട്ട് കേറുന്നോ ഞാൻ എടുത്ത് കേറ്റണോ?” ശ്രീയുടെ ശബ്ദം പൊങ്ങിയതും വേഗം കയറിയിരുന്നു ആതിര .. ആ ബൈക്ക് ബീച്ച് ലക്ഷ്യമാക്കി നീങ്ങി… 💖💖💖

എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ ഒരു പൊട്ടിക്കരച്ചിലായിരുന്നു അവളുടെ മറുപടി… “ആതു…. ടാ” എന്ന് പറഞ്ഞ് അവളെ ചേർത്ത് പിടിച്ചു ശ്രീ … ആ നെഞ്ചിൽ ചാരി അവൾ കരഞ്ഞു ആവോളം……. “ആതു…. തനിക്ക് ദേഷ്യണ്ടോ അമ്മയോട് ?” കരച്ചിലൊന്നു അടങ്ങിയപ്പോൾ ശ്രീ ചോദിച്ചു… ” ദേഷ്യമോ? സങ്കടേ ള്ളൂ… അനുഭവിച്ചതോർത്ത്, മറ്റു രണ്ട് മക്കൾക്കായി ജീവതത്തിലേക്ക് തിരിച്ച് വന്നില്ലേ അതോർത്ത് ബഹുമാനേ ള്ളൂ.. ” ” കാണണ്ടേ ടാ നിനക്ക് ജന്മം നൽകിയ അമ്മയെ?? ” “വേണം … പക്ഷെ എന്നെ അംഗീകരിക്കാൻ ആ മനസ് പാകമാണെങ്കിൽ മാത്രം .. അല്ലെങ്കിൽ ഞാനിങ്ങനെ കഴിഞ്ഞോളാം ശ്രീ മാഷേ… സങ്കടല്യ ആതിരക്ക് ഒട്ടും … ” ” തന്നെ അറിയും തോറും കൂടുതൽ ഇഷ്ടാവാ ടോ എനിക്ക് … ഒത്തിരി ബഹുമാനം തോന്നാ…

എന്തിൻ്റെ പേരിലായിരുന്നെങ്കിലും ഈ നിധി കിട്ടിയില്ലാ രുന്നു എങ്കിൽ അപൂർണ്ണനായി പോയേനേ ഞാൻ ….. ൻ്റെ പുണ്യം…. അതാ താൻ…” അവളുടെ മിഴിയിൽ ചൊടികൾ ചേർക്കുമ്പോൾ ശ്രീയുടെ മിഴിയും നിറഞ്ഞ് തൂവിയിരുന്നു …. 💖💖💖💖💖💖💖💖💖💖💖💖💖💖💖 അധികമാരോടും മിണ്ടാട്ടം ഇല്ലായിരുന്നു ശ്രീദേവിക്ക് …” ജനലഴിയിൽ പിടിച്ച് ആശുപത്രിയുടെ ഒരു മതിലിനപ്പുറത്തെ തിരക്കുള്ള റോഡിലേക്ക് നോക്കി നിന്നു അവർ.. മത്സരിച്ചോടുന്ന വാഹനങ്ങളേക്കാൾ വേഗത തൻ്റെ മനസിനുണ്ട് എന്ന തിരിച്ചറിവിൽ… ഓർക്കാൻ ഇഷ്ടമില്ലാത്ത, മറക്കാൻ ശ്രമിക്കുന്ന നശിച്ച ചില ഓർമ്മകൾ വീണ്ടും തികട്ടി വന്നു.. അതവരെ അസ്വസ്ഥയാക്കി … ഒപ്പം തൻ്റെ മകളുടെ മുഖവും :… താൻ അംഗീകരിക്കാത്ത, എപ്പഴും ഉപദ്രവിച്ചിട്ടും വേദനിപ്പിച്ചിട്ടും മാത്രമുള്ള തൻ്റെ മകൾ ….

ഓർക്കും തോറും ആ ചങ്ക് പിടഞ്ഞു … മിഴികൾ അനുസരണക്കേട് കാട്ടിത്തുടങ്ങി… എന്തിനായിരുന്നു അവളെ അത്രമേൽ ഉപദ്രവിച്ചത് .. ഒരാളെയും ജീവിതത്തിൽ താൻ വേദനിപ്പിച്ചിട്ടില്ല മനപ്പൂർവ്വം- … എന്നിട്ടും അവളെ മാത്രം എന്തിന് വെറുത്തു .. അറിയില്ല! അവളെ കാണുമ്പോൾ മാത്രം എന്തിന് താൻ അസ്വസ്ഥയായി.. അറിയില്ല! ഒരു പക്ഷെ ഉള്ളിൻ്റെ ഉള്ളിൽ അവൾ ഉണ്ടായിരുന്നിരിക്കണം .. ഒപ്പം താനോർക്കാനിഷ്ടപ്പെടാത്ത ആ നശിച്ച സംഭവങ്ങളും… വാതിൽ തുറക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു ശ്രീദേവി… ഒപ്പം കിടക്കുകയായിരുന്ന അർജുനും… വാതിക്കൽ നിൽക്കുന്ന ശ്രീ ഭുവനെ കണ്ട് അർജുൻ എഴുന്നേറ്റു… ശ്രീ ഒന്ന് നീങ്ങിയപ്പോൾ കണ്ടത് ആതിരയെ ആയിരുന്നു ..

അർജുൻ്റെയും ശ്രീയുടെയും മിഴികൾ ഒരുമിച്ച് ശ്രീദേവിയിലേക്ക് നീണ്ടു .. ആ തിരയെ കണ്ടതും ശ്രീക്കായി വിടർന്ന ചെറിയ പുഞ്ചിരി ആ മുഖത്ത് നിന്ന് മാഞ്ഞിരുന്നു.. മെല്ലെ തിരിഞ്ഞ് ജനലഴി പിടിച്ച് വീണ്ടും മിഴികൾ റോഡിലേക്ക് നീട്ടി… അസ്വസ്ഥതയോടെ അത് കണ്ട് ശ്രീയെ നോക്കിയ അർജുന്നോട് ശ്രീ കണ്ണു ചിമ്മി ഒന്നുമില്ല എന്ന് കാണിച്ചിരുന്നു… ചെല്ല് എന്ന് ആതിരയോട് കണ്ണുകൊണ്ട് കാട്ടി ശ്രീയും ആർജുനും പുറത്തേക്കിറങ്ങി … ആതിര മെല്ലെ ശ്രീദേവിയുടെ അറിയിലേക്ക് നടന്നടുത്തു … ” ഒന്ന് കാണാൻ വന്നതാ…. കാണാൻ മാത്രം … ഒന്നും പ്രതീക്ഷിച്ചല്ല ട്ടോ… അറിയാം ആ മനസിൻ്റെ പിടച്ചില്…” ആതിര അത്രയും പറഞ്ഞിട്ടും ആ തിരക്ക് മുഖം കൊടുക്കാതെ ശ്രീദേവി അപ്പഴും ദൂരേക്ക് നോക്കി നിന്നു..

“എന്നും സ്നേഹേ തോന്നീട്ടുള്ളൂ…. ന്നോട് മാത്രം ഇങ്ങനെ ആയതിൽ സങ്കടാരുന്നു… ഇപ്പോ സന്തോഷാ ട്ടോ… ഞാൻ ഒരിക്കലും ഒരവകാശവും പറഞ്ഞ് വരില്ല.. മോഹണ്ടെങ്കിലും….. അമ്മ എന്ന ആ വിളിക്ക് പോലും…” നിറഞ്ഞ മിഴികൾ തുടച്ചു നീക്കി ആതിര…. ” പോട്ടെ… ട്ടോ” അതും പറഞ്ഞ് പതിയെ നടന്നകന്നു… ഇത്തിരി അങ്ങോട്ട് എത്തിയപ്പോഴേക്ക്, കേട്ടിരുന്നു “മോളേ ” എന്ന ഒരമ്മയുടെ ആർദ്രമായ വിളി…. ഏറെ മോഹിച്ച ആ വിളി കേട്ടവൾ തിരിഞ്ഞപ്പോൾ, നിയന്ത്രിക്കാനാവാതെ കരയുന്ന തൻ്റെ അമ്മയെ കണ്ടിരുന്നു…. ഓടിച്ചെന്നാ കൈകളിൽ ചേരുമ്പോൾ അവളുടെ മുഖത്ത് മുഴുവൻ ഉമ്മകൾ കൊണ്ട് മൂടുകയായിരുന്നു ആ അമ്മ ……. തുടരും…

നിർമാല്യം: ഭാഗം 20

Share this story