തിരിച്ചു വരവ് : ഭാഗം 26

തിരിച്ചു വരവ് : ഭാഗം 26

എഴുത്തുകാരി: അശ്വതി കാർത്തിക

ഭക്ഷണമൊക്കെ കഴിഞ്ഞു എല്ലാവരും ഹാളിൽ ഒരുമിച്ച് ഇരിക്കുമ്പോഴാണ് പുറത്ത് ഒരു വണ്ടി വന്നത് കേട്ടത് ❣❣❣❣❣❣❣ ആരാണ് വന്നതെന്ന് നോക്കാനായി പാർവതി എണീറ്റു……..അപ്പോഴേക്കും സേതു അകത്തേക്ക് കയറി വന്നു……. #പാർവതി ::: ആഹാ നിങ്ങൾ ആയിരുന്നോ ഞാൻ വിചാരിച്ചു ആരാ ഈ സമയത്ത് എന്ന്……,. മോൾ ഒറ്റയ്ക്ക് ഉള്ളോ അച്ഛനും അമ്മയൊക്കെ എവിടെ…. അവരും ഉണ്ട് ചേച്ചി……. ഞാൻ പെട്ടെന്ന് ഓടി പോന്നതാ ….. അപ്പോഴേക്കും പുറകെ സേതുവിന്റെ അച്ഛനും അമ്മയും കൂടെ വന്നു…….. അവരെ കണ്ട് ജാനി എണീറ്റ് അവർക്കരികിലേക്ക് ചെന്നു……… #സേതുന്റെഅമ്മ :::: ഇനി ഇങ്ങനെ പെട്ടെന്ന് എണീക്കുക ഒന്നും ചെയ്യരുത് കേട്ടോ……

അമ്മ അവളുടെ മുഖത്ത് തലോടി കൊണ്ട് പറഞ്ഞു… ഞങ്ങളുടെ കുഞ്ഞുവാവ ഉള്ളിലുണ്ട്…… സേതുവിന്റെ അമ്മ ജാനിയെ കെട്ടിപ്പിടിച്ച് നെറ്റിയിൽ മുത്തം നൽകി….. ഒരുപാട് സന്തോഷം ഉണ്ട് മോളെ……. പ്രശ്നങ്ങളൊക്കെ തീർന്നു നിങ്ങൾ രണ്ടാളും സന്തോഷത്തോടെ ജീവിച്ചു തുടങ്ങിയല്ലോ……. അച്ഛനും അമ്മയും ഇപ്പൊ മറ്റൊരു ലോകത്ത് ഇരുന്ന് സന്തോഷിക്കുന്നു ഉണ്ടാകും…….. സേതുവിന്റെ അമ്മ ജാനിയെ അവിടെ ഒരു കസേരയിൽ പിടിച്ചിരുത്തി…… കൊണ്ടുവന്ന പലഹാരങ്ങൾ ഒക്കെ അവൾക്ക് മുൻപിലേക്ക് വച്ചു….. ഇതൊക്കെ മോൾക്ക് കഴിക്കാൻ ആണ്….. അവർ കൊണ്ടു വന്നതിൽ നിന്നും കുറച്ചു എടുത്തു ജാനിയുടെ വായിൽ വച്ചു കൊടുത്തു…… #ജാനി :: ന്തെങ്കിലും വായിൽ വച്ച അപ്പൊ ഛർദി വരും…..

പിന്നെ വയ്യാ………. അത്‌ സാരല്ലമില്ല. അങ്ങനെ വിചാരിച്ചു ഭക്ഷണം കഴിക്കാതെ ഒന്നും ഇരിക്കരുത്…… കുറച്ചു നേരം ആ വീട്ടിൽ ചിലവിട്ടിട്ടാണ് അവർ പോയത്…… ❣❣❣❣❣ രാത്രി സീമ മുറിയിൽ വരുമ്പോൾ മിഥുൻ ഉറങ്ങിയിട്ടുണ്ടായില്ല…… ഇപ്പൊ കുറച്ചു നാൾ ആയി ഇങ്ങനെ ഒരു പതിവ് ഇല്ല….. സീമ വരുമ്പോഴേക്കും മിഥുൻ കിടക്കും…… മക്കളുടെ കാര്യമോ വീട്ടിലെ എന്തെങ്കിലും കാര്യമോ അല്ലാതെ ഒന്നും സംസാരിക്കൽ പോലും ഇല്ല ഇപ്പൊ………….. സീമ ഡ്രസ്സ് മാറി വന്നു നേരെ കിടക്കാൻ തുടങ്ങി……. #മിഥുൻ ::: എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്‌….. സീമ കട്ടിലിൽ എഴുന്നേറ്റിരുന്ന് എന്താണെന്നുള്ള അർത്ഥത്തിൽ മിഥുനെ നോക്കി….. ജാനി ക്ക്‌ വിശേഷം ഉണ്ട്‌….

നീ അറിഞ്ഞിട്ടുണ്ടാവും അല്ലോ അല്ലേ…… നിനക്ക് നീ വീട്ടിൽ ഉള്ളവരോട് ഒക്കെ ഒരുപാട് ദേഷ്യം ഉണ്ടാവും എന്ന് എനിക്കറിയാം……. പക്ഷേ ഇനി അതൊന്നും അവളുടെ നേരെ എടുക്കരുത്…… എങ്ങനെയെങ്കിലും അവളുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ ഇല്ലാതാക്കി പ്രതികാരം തീർക്കാം എങ്ങാനും മോള് വിചാരിച്ചിട്ട് ഉണ്ടെങ്കിൽ……. ഇന്നുവരെ കണ്ട മിഥുൻ ആയിരിക്കില്ല നീ ഇനി കാണാൻ പോകുന്നത്……… അത് ഓർത്തോ……. ഇത് പറയാനാണ് വേറൊന്നുമില്ല കിടന്നോ…….. സീമ എണീറ്റ് എണീറ്റ് മിഥുന്റെ അടുത്തേക്ക് ചെന്നു…….. എന്റെ ഭാഗത്തുനിന്ന് ഒരു തെറ്റ് ഉണ്ടായി അത് ഇല്ല എന്ന് ഞാൻ പറയുന്നില്ല…… സ്വന്തം കൂടപ്പിറപ്പ് ചെവിയിൽ ഓതി തന്നപ്പോൾ ഞാൻ അതിൽ വീണുപോയി…….

പക്ഷേ ഇവിടെ സംഭവിച്ച പല കാര്യങ്ങളും ഞാൻ അറിഞ്ഞിട്ടുണ്ടായില്ല……. ഒരുപാട് തവണ നിങ്ങളോട് ഞാൻ പറഞ്ഞത് ആണ്……. വിശ്വസിക്കുവോ വിശ്വസിക്കാതിരിക്കുക നിങ്ങളുടെ ഇഷ്ടം……. എന്റെ ഭാഗത്ത് തെറ്റ് ഉള്ളതുകൊണ്ട് നിങ്ങൾ തന്ന ശിക്ഷ ഞാൻ സ്വീകരിക്കുകയും ചെയ്തു…… എന്നും വച്ച്…… ഒരു മനസ്സാക്ഷിയും ഇല്ലാത്ത ക്രൂരയായ ഒരു സ്ത്രീ ആണെന്നുള്ള തരത്തിൽ ദൈവത്തെ ഓർത്ത് എടുത്ത് പെരുമാറരുത്…….. ഞാനും പ്രസവിച്ച ആളാണ്…… ഒരു പെണ്ണ് പ്രഗ്നന്റ് ആവുമ്പോൾ ഉള്ള ആളുടെ മാനസികാവസ്ഥയെ എനിക്കറിയാം……. അങ്ങനെയുള്ള ഞാൻ ഒരിക്കലും അവളുടെ കുഞ്ഞിനെ ഇല്ലാതാക്കാൻ നോക്കില്ല…….. അത്രയ്ക്ക് നീച ഒന്നുമല്ല ഞാൻ….. അവഗണന ഒക്കെ ഞാൻ സഹിക്കും………

എന്റെ ഭാഗത്ത് തെറ്റ് ഉള്ളതുകൊണ്ട്…….. എന്നും വച്ച് ഇതുപോലുള്ള വർത്തമാനങ്ങൾ പറയരുത്….. സീമ ഒന്നും മിണ്ടാതെ പോയി കിടന്നു………. അവളുടെ സംസാരം കേട്ട് മിഥുനും ആകെ വല്ലാതെയായി……. ❣🌹❣🌹❣ ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു………… കാർത്തിയും മായയും പരസ്പരം മനസ്സിലാക്കി ഒന്നായ് പുതിയ ജീവിതം തുടങ്ങി……. നല്ല മകളായും മരുമകളായും അനിയത്തിയും ഒക്കെയായി മായ അവിടെ എല്ലാവരുടെയും ഉള്ളിൽ നല്ലൊരു സ്ഥാനം നേടിയെടുത്തു……. വയറു വീർക്കുന്നതിനനുസരിച്ച് ജാനിക്ക് അസ്വസ്ഥതകളും കൂടി വന്നു……. ഗിരി കൂടുതൽ സമയവും അവൾക്കൊപ്പം ചെലവഴിക്കാൻ ശ്രമിച്ചു…. അമ്മയും പാർവതി ചേച്ചിയും മായയും എല്ലാം അവരുടെ കാര്യങ്ങൾ നോക്കാൻ എപ്പോഴും കൂടെ ഉണ്ടായിരുന്നു…….

ജാനിക്ക് ഇപ്പൊ ഇത് ആറാം മാസം ആണ്…… വൈകുന്നേരം കുറച്ചു നേരം അവൾ മുറ്റത്തുകൂടി ഒക്കെ നടക്കും……. ആരെങ്കിലും ഒരാളുടെ ശ്രദ്ധ എപ്പോഴും അവൾക്ക് നേരെ ഉണ്ടാകും……. നടന്ന് ക്ഷീണിച്ച് അവിടെ പൂന്തോട്ടത്തിൽ ജാനി ഇരിക്കുമ്പോഴാണ് സീമ അവൾക്കരുകിലേക്ക് വന്നത്…… കൈയിൽ ഒരു ഗ്ലാസ്‌ ജൂസും ഉണ്ടായിരുന്നു….. സീമ അത്‌ അവൾക്ക് നീട്ടി എങ്കിലും ഗിരി അപ്പോഴേക്ക് അവിടെ വന്നു വേണ്ടാ പറഞ്ഞു….. #സീമ ::: അതെന്താ ഗിരി ഞാൻ എന്തെങ്കിലും കലക്കി ഇതിൽ അവൾക്ക് കൊടുക്കും എന്ന് നീ പേടിക്കുന്നു ഉണ്ടോ…… #ഗിരി ::: ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ല…… #സീമ ::: നീ പറയേണ്ട ആവശ്യമില്ല ഗിരി…… സ്വന്തം ഭർത്താവിന് എന്നെ വിശ്വാസമില്ല അപ്പൊ പിന്നെ നിന്റെ കാര്യം പറയേണ്ടല്ലോ……. എനിക്ക് ഒരു തെറ്റ് പറ്റിയിരുന്നു പണ്ട്…. ഇല്ല എന്ന് ഞാൻ പറയുന്നില്ല….

പക്ഷേ ആരെയും കൊല്ലണം എന്നുള്ള ആഗ്രഹം എനിക്കില്ല ഗിരി…….. എന്റെ വിവരമില്ലായ്മ കൊണ്ട് അന്ന് അങ്ങനെയൊക്കെ സംഭവിച്ചു……. പറയുമ്പോൾ സീമയുടെ കണ്ണുകൾ ഒക്കെ നിറഞ്ഞു വന്നു…. ജ്യൂസും കൊണ്ട് തിരിച്ചു പോകാൻ തുടങ്ങി…. #ജാനി ::: ചേച്ചി…… അത് എനിക്ക് വേണ്ടി കൊണ്ടുവന്നതല്ല അതിങ്ങു തന്നേക്ക്….. ജാനി പതിയെ കസേരയിൽ നിന്നും എണീറ്റ് സീമയ്ക്ക് അടുത്തേക്ക് നടന്നു…… #സീമ ::: എന്നെ പേടി ഇല്ലേ നിനക്ക്‌…… ഞാൻ ഇതിൽ എന്തെങ്കിലും ഒക്കെ കലക്കി തരുമോ എന്ന് ഒരു ടെൻഷൻ ഇല്ലേ…… #ജാനി ::: ഒരിക്കലും അങ്ങനെ ഒരു സംശയം ഒന്നും എനിക്ക് ഇല്ല ചേച്ചി….. ചേച്ചിയോട് എനിക്ക് ദേഷ്യം ഉണ്ടായിരുന്നു……. ഇല്ലെന്ന് ഒന്നും പറയുന്നില്ല….

പക്ഷേ സ്വന്തം ചേട്ടന്റെ വാക്കുകൾ കേട്ട് ചേച്ചി എടുത്തുചാടി പ്രവർത്തിച്ചത് ആണെന്ന് എനിക്ക് മനസ്സിലായി……… സ്വന്തം കൂടപ്പിറപ്പിനെ അന്ധമായി വിശ്വസിച്ചതാണ് ചേച്ചിക്ക് പറ്റിയത്…. എന്നുവച്ച് ചേച്ചിക്ക് എന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ കൊല്ലാൻ ഉള്ള മനസ്സ് ഉണ്ടെന്ന് ഞാൻ വിചാരിക്കുന്നില്ല……. എന്നെപ്പോലെ തന്നെ ഒരു പെണ്ണ് ആണ് ചേച്ചിയും …… രണ്ടുമക്കളെ നൊന്തു പ്രസവിച്ച അമ്മ…… ജാനി സീമ യുടെ കയ്യിൽ നിന്നും ജ്യൂസ് വാങ്ങി കുടിച്ചു…… സീമ പോയി കഴിഞ്ഞ് ഗിരി ജാനി യുടെ അടുത്തേക്ക് ചെന്നു…. നിന്നെ ഒരുപാട് ദ്രോഹിച്ചത് അല്ലേ അവര്…… എന്നിട്ടും നിനക്ക് എങ്ങനെ അവരെ സ്നേഹിക്കാൻ കഴിയുന്നു…… #ജാനി ::::അത് അവരുടെ അറിവില്ലായ്മകൊണ്ട് പറ്റിയതാണ്………..

അത് വിടൂ ഗിരി ഏട്ടാ…… അവർ ഒരിക്കലും എനിക്ക് ദോഷം വരുന്ന ഒന്നും ഇനി ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നില്ല……… #ഗിരി :: മം….. മതി അകത്തേക്ക് പോകാം കുറേനേരം ആയില്ലേ…….. ❣❣❣❣❣❣❣❣❣ ജാനി ക്ക്‌ ഇപ്പൊ ഒൻപതു മാസം കഴിഞ്ഞു……. കാലൊക്കെ നീര് വെച്ച് ആകെ നടക്കാൻ ഒക്കെ ബുദ്ധിമുട്ടാണ്…….. രാവിലത്തെ ഭക്ഷണം ഒക്കെ കഴിഞ്ഞ് റൂമിൽ ഇരിക്കുകയാണ് ജാനി….. തൊട്ടടുത്തുതന്നെ ഇരുന്ന് ഗിരി എന്തോ ചെയ്യുന്നുണ്ട്…….. മായയും കാർത്തിയും വന്നില്ലേ ഗിരിയേട്ടാ……. ഇതുവരെ വന്നില്ല ട്രാഫിക് വല്ലതും ആകും…… മായ്ക്ക് കുറച്ചുദിവസമായി നല്ല ക്ഷീണമാണ്……. ഒന്ന് രണ്ട് തവണ വോമിറ്റ് ചെയ്യുകയും തലചുറ്റുക യും ഒക്കെ ചെയ്തു……

രണ്ടാളും കൂടെ ഡോക്ടറെ കാണാൻ പോയിരിക്കുകയാണ്……. കുറച്ചു കഴിഞ്ഞപ്പോൾ കാർത്തിയും മായും കൂടി അവരുടെ റൂമിലേക്ക് വന്നു…….പുറകെ പാർവതിയും….. പാർവതി കൈയ്യിലുണ്ടായിരുന്ന ലഡ്ഡു ജാനിയുടെ കയ്യിലേക്ക് കൊടുത്തു……. വല്യമ്മ ആവാൻ പോവുന്നു ജാനിക്കുട്ടി ….. #ജാനി :: ചിരിച്ചുകൊണ്ട്….. എനിക്ക് ആദ്യമേ സംശയമുണ്ടായിരുന്നു…… ഒരുപാട് സന്തോഷം.. ജാനി മായയേ അവളുടെ അടുത്തേക്ക് ഇരുത്തി…….. കയ്യിലിരുന്ന ലഡ്ഡു അവളുടെ വായിലേക്ക് വച്ചു കൊടുത്തു……. ❣❣❣❣❣❣❣

രാത്രി കാർത്തിയുടെ നെഞ്ചിൽ ചാരി കിടക്കുക ആണ് മായ……. #കാർത്തി :: ഇനി പഴയ പോലെ ഓടി ചാടി ഒന്നും നടക്കരുത് കേട്ടോ…. എന്നേലും ആവശ്യം ഉണ്ടേ പറയണം വയർ നിറയെ ഭക്ഷണം കഴിക്കണം സ്റ്റെപ്പ് ഒക്കെ കേറുമ്പോൾ നോക്കി കേറണം….. #മായ ::: അയ്യോ എന്റെ പൊന്നെ….. അമ്മേടെ, സീമചേച്ചിടെ, പാർവതി ചേച്ചിടെ ഒക്കെ ക്ലാസ്സ്‌ കഴിഞ്ഞേ ഒള്ളൂ ഇപ്പൊ….. ഇനി സാറും തുടങ്ങുവാണോ…… ഞാൻ ശ്രദ്ധിച്ചോളാന്നേ……. പിന്നേ ഇല്ലേ……. ഞാൻ ഒരു കാര്യം പറഞ്ഞാൽ ചെയ്യുമോ……… #കാർത്തി :: നി പറഞ്ഞോ #മായ ::: ഇനി ഇല്ലേ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ പെട്ടെന്ന് നാടുചുറ്റാൻ ആണെന്നും പറഞ്ഞ് പോവില്ലേ…..

അത്‌ ഇനി വേണ്ടാ……. എവിടെപ്പോയാലും രാത്രി ഇവിടെ എന്റെ അടുത്ത് വേണം…….. ഈ നെഞ്ചിൽ കിടന്നു ഉറങ്ങിയാൽ മതി എനിക്കും നമ്മുടെ വാവക്കും ……… കാർത്തി അവളുടെ നെറ്റിയിൽ അവന്റെ ചുണ്ടുകൾ ചേർത്തു….. പിന്നേ അവളുടെ ടോപ് മാറ്റി വയറിൽ ഒരു ഉമ്മ കൊടുത്തു….. സമ്മതിച്ചു….. എന്റെ പ്രിയപ്പെട്ട ഭാര്യയുടെ കൂടെ എപ്പോഴും ഉണ്ടാകും പോരെ……. മായ അവനെ ഇരുകെ പുണർന്നു കിടന്നു……. തുടരും

തിരിച്ചു വരവ് : ഭാഗം 25

Share this story