ആദിശൈലം: ഭാഗം 53

ആദിശൈലം: ഭാഗം 53

എഴുത്തുകാരി: നിരഞ്ജന R.N

എനിക്കൊന്നും കേൾക്കേണ്ടെന്നല്ലേ പറഞ്ഞെ….. എനിക്ക് പോണം…….. ദേഷ്യത്തോടെ അവിടെനിന്നും തിരിഞ്ഞുനടക്കാൻ ഭാവിച്ച അവളുടെ കൈകളിൽ അല്ലുവിന്റെ കൈ അമർന്നു…… നിന്നെ ഇവിടേക്ക് കൊണ്ടുവന്നത് ഞാനാണെങ്കിൽ കൊണ്ടുപോകാനും എനിക്കറിയാം ശ്രീ……… നമ്മൾ പോകും, പക്ഷെ അത് നീ എന്നെ മുഴുവനായി കേട്ടിട്ട് മാത്രം……. അവന്റെ കണ്ണുകളിൽ എന്തെന്നില്ലാത്തൊരു ഭാവം നിഴലിക്കാൻ തുടങ്ങി….. എന്താ നിങ്ങൾക്ക് പറയാനുള്ളത്? ഈ ചെയ്തതൊക്കെ എനിക്ക് വേണ്ടിയാണെന്നൊ??? അതോ, തന്റെ ലക്ഷ്യം പൂർത്തീകരിക്കാൻവേണ്ടി ഞാനൊരു ചവിട്ട്പടിയായതാണെന്നോ??????? അവന്റെ കൈ തട്ടിമാറ്റികൊണ്ട് വാശിയോടെ അവൾ അവന് നേരെ തിരിഞ്ഞു……

ദേഷ്യത്തോടെയാണെങ്കിലും അവളിൽ നിന്ന് വീണ വാക്കുകൾ അവനിൽ ഉണ്ടാക്കിയ ഞെട്ടലിന് പരിധിയില്ല……… ശ്രീ ഇതൊക്കെ എങ്ങെനെ അറിഞ്ഞു എന്നതോടൊപ്പം മറ്റ് പല ചിന്തകളും ആ തലയിൽ വട്ടമിട്ട് പറക്കാൻ തുടങ്ങി….. എന്താ തനിക്കിപ്പോൾ ഒന്നും പറയാനില്ലേ??? ഓ മറന്നു,,, ഇനിയിപ്പോൾ പുതിയ കള്ളങ്ങൾ തേടേണമല്ലോ അല്ലെ? വാക്ചാതുര്യം കൊണ്ട് ആരെയും മലർത്തിയടിക്കുന്ന അലോക് നാഥിന് ഇപ്പോഴൊന്നും പറയാനില്ലേ???? അവന്റെ മൗനത്തെ ആഘോഷിച്ചുകൊണ്ടവൾ കത്തികയറാൻ തുടങ്ങി .. ശ്രീ……… ആർദ്രമായ ആ സ്വരം മാത്രം മതിയായിരുന്നു അവളിലെ ശൗര്യത്തെ അടക്കാൻ…… !! അവനുനേരെ നിന്ന അവളുടെയടുക്കലേക്ക് അവൻ നടന്നുനീങ്ങി………

ആ മുഖം കൈകുമ്പിളിലെടുക്കാൻ നെഞ്ചം തുടിച്ചെങ്കിലും മനഃപൂർവം അത് വേണ്ടെന്ന് വെച്ച് അവൻ ആ കണ്ണുകളിലേക്ക് നോക്കി….. വാക്കുകളിൽ നിറഞ്ഞ ദേഷ്യം ആ മിഴികൾ വിളിച്ചോതുന്നില്ല എന്നത് എന്തോ അവനൊരാശ്വാസം പകർന്നു … നീ ചോദിച്ചതിനെല്ലാം ഉത്തരം പറയാൻ തന്നെയാ ഇവിടേക്ക് ഞാൻ നിന്നെക്കൊണ്ട് വന്നത്, അതൊരിക്കലും നീ നേരത്തെ പറഞ്ഞപോലെ ഒരു വക്കീലിന്റെ നിന്ന് വാക്ചാതുരിയിൽ വീഴുന്ന കള്ളങ്ങൾ അല്ല….. സത്യം….. നിന്നോടുള്ള എന്റെ പ്രണയം പോലെ സത്യമുള്ളത്….. അത്രയും പറഞ്ഞുകൊണ്ടാവൻ അവളെ നോക്കി…, ഇനിയും ആ മിഴികളിൽ നോക്കിനിന്നാൽ സ്വയം നഷ്ട്ടമാകുമെന്ന് തോന്നിയതും അവൻ മെല്ലെ അവളിൽ നിന്ന് തിരിഞ്ഞു……………

സൂര്യനോടൊപ്പം കാർമേഘവും അന്തരീക്ഷത്തെ മൂടുന്നത് നോക്കി നിൽക്കവേ, അവളോട് എല്ലാം തുറന്ന് പറയാനായി അവന്റെ മനസ്സ് ഒരുങ്ങി…………. ശ്രീ…. ശെരിയാ, ഞാൻ ചെയ്തത്‌ തെറ്റായിരുന്നു… ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റ്… പക്ഷെ, അത് ചെയ്യാനും എനിക്കൊരു കാരണമുണ്ടായിരുന്നു…….. ഒരുപക്ഷെ, ആ ഒരൊറ്റവഴിയേ എന്റെ മുൻപിലുണ്ടായിരുന്നുള്ളൂ എന്നുവേണം പറയാൻ……. !!!! തെറ്റ് ഏറ്റുപറയുന്ന കുറ്റവാളിയുടെ മനസ്സോടെ അവൻ അവൾക്ക് mമുൻപിൽ തന്റെ മനസ്സ് തുറന്നു….. നീ പറഞ്ഞപോലെ എന്റെ ലക്ഷ്യം നേടാൻ തന്നെയായിരുന്നു ഞാൻ ആരോമലുമായും മേനോനുമായും കൂട്ട്കൂടിയത്, അവരുടെ വിശ്വാസം കിട്ടാനയാണ് ആ കേസ് ഞാൻ എടുത്തതും…

പക്ഷെ, ശ്രീ അന്ന് നീ വിളിച്ചുപറയും വരെ എനിക്കറിയില്ലായിരുന്നു നിനക്കെതിരെയാണ് ഞാൻ ശബ്ദമുയർത്തേണ്ടതെന്ന്…….. !!!!അതറിഞ്ഞപ്പോൾ ആകെ തളർന്നുപോയി ഞാൻ… എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞു… എല്ലാം നിന്നോട് പറയാൻ പലതവണ ആലോചിച്ചതാ, അതിനായി ഫോൺ എടുക്കുമ്പോഴെല്ലാം ആരോമലിന്റെ മുഖം മനസ്സിൽ വരും…. നിന്റെ പ്രഫഷനെ നീ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം.. ഒരിക്കലും ഇതിൽ നിന്ന് പിന്നോട്ട് മാറാനോ, വീട്ടിൽ അടച്ചിരിക്കാനോ നീ തയ്യാറാവില്ലെന്നറിയാവുന്നതുകൊണ്ട് ഞാൻ നിന്നിൽ നിന്നത് ഒളിപ്പിച്ചു……………. തെറ്റാണ് ചെയ്‌തത് പക്ഷെ, മറ്റൊരു വഴി എനിക്കില്ലായിരുന്നു………

ഈ കേസ് ഒഴിയാനായി തീരുമാനിച്ചുകൊണ്ട് ഞാൻ അവരുടെയടുക്കൽ പോയതാണ്…… പക്ഷെ, നിന്നെ ഇല്ലാതാക്കാനായി പ്ലാൻ ചെയ്യുന്നത് കേട്ടപ്പോൾ നിനക്കായി അവരുടെ കൂടെ നിൽക്കാൻ ഞാൻ തീരുമാനിച്ചു… നീ ചോദിച്ചില്ലേ??? എനിക്കെന്തായിരുന്നു ലാഭമെന്ന്??? നിന്നെ വേദനിപ്പിച്ച് അയാളെ ഈ കേസിൽ നിന്ന് രക്ഷിച്ചതിനുള്ള എനിക്കുള്ള പ്രതിഫലമായിരുന്നു നിന്റെ ജീവൻ….. !!!പക്ഷെ, അപ്പോഴൊന്നും അറിഞ്ഞില്ല മോളെ നെഞ്ചിനുള്ളിൽ നെരിപ്പോട് പോലെ നീ കൊണ്ടുനടന്ന പ്രതികാരത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് ഞാൻ…….., എന്നെ മനസ്സിലാക്കാൻ നിനക്കാകുമെന്ന് ഞാൻ കരുതി,,,നിനക്കെതിരെ ഓരോ വാക്ക് പറയുമ്പോഴും സ്വയം ഞാനുരുകുകയായിരുന്നു……………..

എല്ലാം നഷ്ടപ്പെട്ടവളെപോലെ അന്നവിടുന്ന് ഇറങ്ങിപ്പോയ നിന്റെ രൂപം പിന്നീടുള്ള ഓരോ രാത്രികളിലും എന്റെ ഉറക്കത്തെ നഷ്ടപ്പെടുത്തികൊണ്ടിരുന്നു……………… അന്നാ രാത്രി നീ പറഞ്ഞതുകേട്ട് തകർന്നുപോയി ഞാൻ,,,, ഞാൻ കാരണമാണ് ഇതെല്ലാം സംഭവിച്ചതെന്ന് അയോഗും രുദ്രനും കൂടി കുറ്റപ്പെടുത്തിയതോടെ താങ്ങാനായില്ല,, നിന്റെ വാക്കുകൾ മനോനില തെറ്റിച്ച ഏതോ നിമിഷമാണ് എന്റെ കാർ ട്രക്കിലേക്ക് പാഞ്ഞുകയറിയത്, തിരികെ ജീവിതത്തിലേക്ക് വരണമെന്നില്ലായിരുന്നു,,,,………. ബോധം വന്നപ്പോൾ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചതായിരുന്നു അവന്റെ ആ ആരോമലിന്റെ മരണം………….. എന്റെ തെറ്റിനുള്ള പ്രായശ്ചിത്തം…..

അതിനായി എനിക്കെല്ലാം എല്ലാവരെയും അറിയിക്കേണ്ടതായി വന്നു….. തന്റെ മകൻ ഒരു കൊലയാളിയാണെന്നതറിഞ്ഞ് തകർന്നുപോയ എന്റെ അമ്മ നിനക്കുവേണ്ടി അവനെ കൊന്നിട്ട്വരാൻ പറഞ്ഞപ്പോൾ മനസിലായതാ ആ നെഞ്ചിൽ എത്രത്തോളം നിനക്ക് സ്ഥാനമുണ്ടെന്ന്!!!!!പിന്നീടുള്ള ദിവസങ്ങളിലെല്ലാം എന്റെ കണക്കുകൂട്ടലുകൾ പിഴയ്ക്കാതെ കാര്യങ്ങൾ നടന്നു… ഒടുവിൽ, അവന്റെ മരണം വരെ…. !!!! പക്ഷെ..,, അവിടെ… അവന്റെ മരണം നടന്ന സ്ഥലത്ത് നീ എങ്ങെനെ??… എന്നെ…. അല്ല, എന്റെ ലക്ഷ്യത്തെപറ്റി നീ എങ്ങെനെ അറിഞ്ഞു???? പറയാനുള്ളതെല്ലാം പറഞ്ഞുതീർത്ത് ബാക്കിവന്ന സംശയങ്ങളുമായി അവൻ അവളെ നോക്കി ….. എന്നാൽ,,,,,

ഇത്രെയും നേരം അവന്റെ അരികിലുണ്ടായിരുന്നവൾ അപ്പോൾ അവിടെയുണ്ടായിരുന്നില്ല…. ഓഹ്, ഇവളിതെവിടെപോയി??????? അവന്റെ കണ്ണുകൾ ചുറ്റിനും പരതി…….. താഴേക്ക് പോയിക്കാണും…. കോപ്പ്… അപ്പോൾ ഈ പറഞ്ഞതൊന്നും അവൾ കേട്ടില്ലേ???? ഓഹ്, ഈ പെണ്ണിന്റെ ഒരു കാര്യം…………. അവൻ അരിശത്തോടെ താഴേക്ക് ഇറങ്ങി……….. താഴെ കാറിനരികിൽ ചെന്ന് നോക്കിയപ്പോൾ അവിടെയാളില്ല…. ഓഹ്, ഇവളിതെവിടെ പോയി???? എന്നോട് പറയാതെ, ഞാൻ അറിയാതെ എന്തായാലും ഒറ്റയ്ക്ക് തിരികെപോകില്ല… പിന്നെ ഇതെവിടെപോയി???? അതും ആലോചിച്ചുകൊണ്ടവൻ കുറച്ച് മുൻപിലേക്ക് നടന്നതും കാലിൽ എന്തോ ഒന്ന് തട്ടി…. ഓഹ്, ഇതെന്തായിത്??? സൂര്യരശ്‌മികളാൽ തിളങ്ങിയ ആ സാധനത്തെ അവൻ കുനിഞ്ഞുനിന്നുനോക്കി………..

അലോക് എന്ന് ആലേഖനം ചെയ്തിരിക്കുന്ന ആ മോതിരം കണ്ടതും അവന്റെ ഹൃദയമൊന്ന് നിലച്ചു …. ഇത്.. ഇത് ശ്രീയുടെ കൈയിലെയല്ലേ??? ഇതെങ്ങെനെ ഇവിടെ?????????? ഇത് എന്തായാലും ഒരിക്കലും മനഃപൂർവം അവൾ ഉപേക്ഷിക്കില്ല… …. അപ്പോൾ,, എന്തോ പറ്റിയിട്ടുണ്ട്……ശ്രീ…… ശ്രീ……………………. മോതിരവുമായി അവൻ എണീറ്റു…..അവന്റെ അലർച്ച എട്ടുദിക്കുമാറും പ്രതിധ്വനിച്ചു……….. വെപ്രാളത്തോടെ ഫോണിൽ അവളെ വിളിച്ചെങ്കിലും എടുത്തത് ആഷിയായിരുന്നു…. അതോടെ ഫോൺ വീട്ടിലാണെന്ന് മനസ്സിലായി……. ഓഹ്, ശ്രീ… നീ എവിടെയാ? എന്താ നിനക്ക് പറ്റിയെ???? അവന്റെ കണ്ണുകളിൽ ഇരുട്ട് പടരുന്നതുപോലെ തോന്നി….

പെട്ടെന്നാണ് അടുത്തുള്ള ഫോറെസ്റ്റ് ഓഫീസ് അവന്റെ ഓർമയിൽ പെട്ടത്… നേരെ അവിടേക്ക് പാഞ്ഞപ്പോൾ മനസ്സിലൊരൊറ്റ മുഖമേയുണ്ടായിരുന്നുള്ളൂ…………………………. തന്റെ ജീവന്റെ പാതിയുടെ…., 💖 ഓഒഹ്ഹ് !!എന്നെവിട്…. !!വിടാനാ പറഞ്ഞത്, ആരാ നിങ്ങളൊക്കെ??? എന്തിനാ എന്നെ പിടിച്ചുകൊണ്ടുവന്നേ???? ചുറ്റിനും തന്നെ കഴുകക്കണ്ണുകളോട് കൂടി നോക്കിനിൽക്കുന്നവന്മാരോട് അറപ്പോടെ അവൾ ചോദിച്ചു………………… ഞങ്ങളുടെ മുതലാളി ഒന്ന് വന്നോട്ടെ കൊച്ചേ, എന്നിട്ട് തീർത്തുതരാം മോളുടെ സംശയവും പിന്നെ…… അവളെയൊരുമാതിരി ഉഴിഞ്ഞുനോക്കികൊണ്ട് ഒരർത്ഥം വെച്ച്കൊണ്ട് കൂട്ടത്തിലൊരുത്തൻ പറഞ്ഞതുകേട്ട് അവൾക്ക് അറപ്പ് തോന്നി………..

ടാ,, കൊച്ചിന് ദേഷ്യം വരുന്നുണ്ട് കേട്ടോ… ഇപ്പോ നമ്മളെപിടിച്ചങ്ങ് തിന്നും….. അവളുടെ കവിളത്ത് തട്ടികൊണ്ട് വേറൊരുത്തൻ പറഞ്ഞതുകേട്ട് അവൾഅവന്റെ മുഖത്തേക്ക് കാർക്കിച്ചുതുപ്പി………… ഡീീ………. അജീ………. അവൾക്ക് നേരെ ചീറിപാഞ്ഞ അവൻ ആ വിളികേട്ട് അടങ്ങി…. ശേഷം വിധേയത്വത്തോടെ ആ ശബ്ദം കെട്ട ഭാഗത്തേക്ക് നോക്കി…….. സ്വർണ്ണത്തിൽ മുങ്ങിയ ഒരു രൂപം തനിക്ക് മുൻപിൽ വന്നുനിന്നത് കണ്ട് അവളൊന്ന് ഞെട്ടി,,, ശേഷം ആ ഭാവം പുച്ഛത്തിന്റെതായിമാറി……………. എന്താ മോളെ ശ്രാവണി??? പുച്ഛമാണല്ലോ മുഖത്ത്? ഓ,,, അന്നത്തെപോലെ നിന്റെ ആ മറ്റവൻ വന്ന് രക്ഷിക്കുമെന്ന് കരുതിയാണോ????? അയാൾ ആർത്തുചിരിച്ചുകൊണ്ട് അവൾക്ക് ചുറ്റിനും നടന്നു………..

ഒരിക്കൽ കിട്ടിയത് പോരെന്നുണ്ടോ ഡേവിഡെ????? ഇനിയും വാങ്ങിച്ചുകൂട്ടാൻ തന്നെയാണോ തീരുമാനം??? ഒട്ടും പതറാതെ അവൾ മറുപടിപറയുന്നത് കേട്ട് അയാളൊന്ന് നിന്നു, എന്തോ ഒരുൾഭയം വന്നത്‌പോലെ ചുറ്റിനുമൊന്ന് നോക്കി……. ഓ,,, അവനിവിടെ വരില്ല കൊച്ചേ….. നീ എവിടെപോയെന്നറിയാതെ ഇപ്പോ ആ കുന്നിൽകീഴിൽ കിടന്ന് തപ്പുവായിരിക്കുംഅവൻ… ഇനിയിപ്പോ തപ്പിപിടിച്ച് വന്നാൽ തന്നെ കാണുന്നത് ഉടുതുണിയില്ലാത്ത നിന്റെ ജീവനില്ലാത്ത ശരീരമായിരിക്കും……. ഹഹഹ ഒരസുരനെപോലെ അയാൾ അലറിച്ചിരിക്കുന്നത് കണ്ട് അവളുടെ കണ്ണുകൾ ചുവന്നു………. പക്ഷെ, ഉള്ളിലെവിടെയോ ഒരു ഭയം പതിയെ പതിയെ നാമ്പിടുന്നുണ്ടായിരുന്നു.. കണ്ണേട്ടാ…. എവിടെയാ………

അവളുടെ മനസ്സ് അവനെവിളിച്ചുകൊണ്ടേയിരുന്നു……………. കണ്ണുകളിറുകെഅടച്ച് അവൻ വരുമെന്ന വിശ്വാസത്തിൽ അവളൊന്ന് ദീർഘനിശ്വാസം വിട്ടു…….. ഇന്നിനി ഡയലോഗ് പറഞ്ഞ് സമയം കളയേണ്ട.. നേരെ ആക്ഷനിലേക്ക് കടക്കാം അല്ലേടാ പിള്ളേരെ?????? ചുറ്റിനും നിൽക്കുന്നവന്മാരോട് കൗടില്യം നിറഞ്ഞ ചിരിയോടെകൂടി പറഞ്ഞുകൊണ്ടയാൾ അവളുടെ ഷാൾ ശരീരത്തിൽ നിന്നും പറിച്ചെറിഞ്ഞു……….. കൈയും കാലും ചെയറിൽ കെട്ടിയിരുന്നതുകൊണ്ട് പ്രതിരോധിക്കാൻ അവൾക് കഴിയാതെ വന്നു………………. ഹഹഹ്ഹ…… അട്ടഹാസത്തോടെ അയാളുടെ മുഖം അവളിലേക്ക് അടുത്തുകൊണ്ടിരുന്നു…….. മദ്യത്തിന്റെ രൂക്ഷഗന്ധം അവളിലേക്ക് അടുത്തുവന്നു…..

ആാാ അധരങ്ങൾക്ക് മേൽ അയാളുടെ മിഴികൾ പതിക്കവേ , അവയെ ബലമായി സ്വന്തമാക്കാൻ അയാൾ അവളിലേക്ക് ആഴ്ന്നിറങ്ങാൻ തുനിഞ്ഞ നിമിഷം,,,,,, പെട്ടെന്ന് എട്ട്ദിക്കിലും കേൾക്കുമാറ് ഒരലർച്ച അവിടെ മുഴങ്ങി……… ഞെട്ടിത്തരിച്ചുകൊണ്ട് ഡേവിഡ്‌ പിന്നിലേക്ക് വീണതും പ്രത്യാശയോടെ അവളുടെ കണ്ണുകൾ തുറന്നതും ഒരുമിച്ചായിരുന്നു……….. എന്താടാ ഒരു ശബ്ദം കേട്ടത്???എന്താണെന്ന് നോക്കെടാ……. കൂട്ടാളികളോട് വിറളിപിടിച്ചവനെപോലെ ആജ്ഞാപിച്ചുകൊണ്ടയാൾ അവളെ നോക്കി,,,, ആാാ മുഖത്ത് തെളിഞ്ഞ പുഞ്ചിരി അയാളിലേക്ക് ഭയത്തെ കടത്തിവിട്ടു…… എന്താടി നിന്റെ മറ്റവനാണോ…..????? അഹങ്കാരത്തോടെ അയാൾ അവളുടെ കവിളിൽ കുത്തിപ്പിടിച്ചു………………………..

ആഹ്ഹ്ഹ്….. അവളുടെ ശബ്ദം പുറത്തേക്കുവന്നതും അയാൾക്കുമുന്പിലേക്ക് എന്തോ ഒന്ന് പറന്നുവീണതും ഒരുമിച്ചായിരുന്നു…….. പെട്ടെന്നയാളുടെ കൈ അവളിൽ നിന്നടർന്നുമാറി……… വേദനയിലും ഒരുതരം അഹങ്കാരം നിറഞ്ഞ ചിരി ആ ചുണ്ടിൽവിരിയുന്നത് കണ്ട് ഭയത്തോടെ അയാൾ ചുറ്റിനും നോക്കി….. ഇരുളിന്റെ മറവിൽ തനിക്ക് നേരെവരുന്ന ആ അവ്യക്തരൂപം കണ്ട് ആ കണ്ണുകളിൽ പഴയ ആ ദിവസം കടന്നുവന്നു……. ജീവൻ ദാനം നൽകി കഴിഞ്ഞതവണ തനിക്ക് മുൻപിൽ നിന്ന അവന്റെ രൂപം അയാളുടെ മനസ്സിൽ തിരശീലഉയർന്നതുപോലെ തെളിഞ്ഞുവന്നു……. തല്ലികൊല്ലെടാ ഈ നായിന്റെ മോനെ… !! ഇടറിയസ്വരത്തോടുകൂടി കൂട്ടാളികൾക്കുള്ള ആജ്ഞ അയാൾ നൽകി……………

ഇങ്ങേര് ഇത് എന്റെ കൈ മെനക്കെടുത്തുമല്ലോ……… !!!! അതുംപറഞ്ഞ് പിറകെ നിന്ന് ഇരുമ്പുവടിയുമായി അടിക്കാൻ വന്നവനെ ഇടംകൈക്കൊണ്ട് തടഞ്ഞ് അവന്റെ അടിവയറ്റിൽ നാലഞ്ചുപഞ്ച് കൊടുത്തു കണ്ണൻ……… ഡാാ….. അലറിപ്പാഞ്ഞുവരുന്ന മൂന്ന് തടിയന്മാരെ കണ്ടപ്പോൾ പണി പാളിയോ എന്നൊന്ന് സംശയിച്ചു,, ശേഷം കൈകൾക്കെന്നും അലങ്കാരമായ തന്റെ ഇടിവള വിരലുകൾക്കിടയിലേക്ക് കൊണ്ടുവന്ന് ആദ്യംവന്നവന്റെ മൂക്കിന്മേലിട്ടും പിന്നെ വന്നവന്റെ വയിറ്റിനിട്ടും കൊടുത്തുകൊണ്ട് തിരിഞ്ഞു പക്ഷെ, അപ്പോഴേക്കും മൂന്നാമത്തെ തടിയൻ പിറകിൽനിന്നും അവനെ ലോക്ക് ചെയ്തു……… അത് കണ്ടതും ഡേവിഡിന്റെ മുഖത്ത് a ആശ്വാസകിരണങ്ങൾ വിടർന്നു ………

ടി, കുരുപ്പേ,,,….വല്ല കാര്യമുണ്ടായിരുന്നോ ഇതുങ്ങടെ കൂടെ വരേണ്ടത്?? ഇതിപ്പോ ദേഹം അനങ്ങി പണിഎടുക്കേണ്ടി വരുമല്ലോ… !! അവളെനോക്കി കണ്ണിറുക്കികൊണ്ടവൻ പറഞ്ഞതുകേട്ട് അവളിൽ ഒരു കുസൃതിചിരി പടർന്നു……. കൊല്ലെടാ അവനെ !!!!! അയാളുടെ അലർച്ച വീണ്ടുമൊരിക്കൽ കൂടി മുഴങ്ങിയതും അമ്മേ എന്നൊരു അലർച്ചയോടെ ഒരുത്തൻ നിലത്തേക്ക് പതിച്ചു…….. അലോകാണെന്ന് കരുതി പ്രത്യക്ഷയോടെ വീണവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ദേ കിടക്കുന്നു ആ തടിയൻ,, നമ്മുടെ ചെക്കനാണേൽ മാറിൽ കൈയും പിണഞ്ഞുകെട്ടി കസേരയിൽ മുഖം വീർപ്പിച്ചിരുക്കുന്നവളെ വായിനോക്കി നിൽക്കുന്നു…… ഹല്ലപിന്നെ 😜😜

അപ്പോൾ പിന്നെ ഈ കിടക്കുന്നവൻ എങ്ങെനെ വീണു എന്നറിയേണ്ടേ? സൊ സിംപിൾ,,,, അവന്റെ കാലിന്റെ ഇടയിൽകൂടി കണ്ണന്റെ കാലിട്ട് ഒരൊറ്റ വലി……… കൂടെ പിറകിലേക്ക് ലോക്ക്ചെയ്ത കൈ കൊണ്ട് നടുവിനിട്ട് ഒരു പിടിയും കൂടിയായപ്പോൾ ദവൻ നടുവും തല്ലി താഴെ കിടന്നു….. പിന്നിനിയങ്ങോട്ട് നടന്നതൊന്നും പറയുന്നില്ല,,,,അടിയും ഇടിയും വെള്ളപ്പൊക്കവും വംശനാശവുമൊക്കെയായി ആ ഗോഡൗൺ ഒരു ദേശീയദുരന്തസ്ഥലമായി മാറി……….. ഈ പറയുന്നേ കേട്ടാൽ ഇത്രയും പേരെ അടിച്ചിടാൻ ലെവൻ സിനിമാക്കാരൻ ആണെന്ന് കരുതല്ലേ,, കൊടുത്തതിന്റെ പകുതി തിരിച്ചും കിട്ടിയിട്ടുണ്ട്,,,,

തോളെല്ലിന് പരിക്ക് പറ്റിയിട്ടും നെഞ്ചിലേക്ക് ആഴ്ന്നിറക്കാൻ പോയ കത്തിമുനയെ തടഞ്ഞ് രണ്ട് കാലിൽ നിവർന്നുനിൽകക്കുന്ന കൂട്ടത്തിലെ അവശേഷിച്ചവന്റെ ഇടുപ്പിലേക്ക് അത് തിരികെ ആഴ്ന്നിറക്കികൊണ്ട് അലോക് അവിടെനിന്നും എണീറ്റു…………….. നോക്കിയപ്പോഴുണ്ട്,ശ്രാവണിയെയും ഡേവിഡിനെയും കാണുന്നില്ല… ചുറ്റിനും നോക്കി,,,,,, ശ്രാവണിയുടെ കഴുത്തിൽ കത്തിയുമായി പഴയ അതേ സീനിൽ വില്ലനെ കണ്ടതും അവന്റെ മുഖത്ത് ചിരി പൊട്ടി………. എന്നാലും എന്റെ അച്ചായാ നിങ്ങൾക്ക് ഈ സീൻ ഒന്ന് മാറ്റിപിടിച്ചൂടേ????? എങ്ങേനെലും ഇവളോടൊന്ന് സംസാരിക്കാൻ തക്കം പാത്തിരിക്കുമ്പോൾ അപ്പോൾ അവിടെവന്ന് ഇതിനെ പിടിച്ചുകൊണ്ടങ്ങ് പോകും…

പിന്നെ തപ്പിപ്പിടിച്ച് ഞാൻ വരണം, നിങ്ങള് അവളുടെ കഴുത്തിൽ കത്തിവെക്കണം….. നിങ്ങളെ തട്ടിയിട്ട് ഞങ്ങൾ രണ്ടാളും പോണം,, ഹോ എനിക്ക് വയ്യ….. നിങ്ങൾക്ക് ഇതൊക്കെ ഒന്ന് മാറ്റിപിടിച്ചൂടേ..?? വലത്തേ തോളിലെ വേദന അസഹനീയമാണെങ്കിലും സ്വതവേയുള്ള അവന്റെ കുസൃതിചിരി മായാതെ തന്നെ അവൻ അയാളോട് സംസാരിച്ചു …. കണ്ണുകൾ പക്ഷെ അവളിയിരുന്നുവെന്നു മാത്രം…… ദേ, കൊച്ചിനെ…….. ഒരിക്കൽ ചക്ക വീണു മുയൽ ചാകുമെന്ന് കരുതി എന്നും അതങ്ങനെയാകണമെന്ന് വാശി പിടിക്കല്ലേ…. ശെരിയാ നീ പറഞ്ഞത്, ഈ കത്തി കഴുത്തിൽ വെക്കുന്ന പണി എനിക്കുമങ്ങ് മടുത്തു………..

അപ്പോൾ പിന്നെ ഒരു വെറൈറ്റി ആകാംഅല്ലെ..??? ക്രൂരത നിറഞ്ഞ കണ്ണുകളോടെ ഇടുപ്പിൽ സൂക്ഷിച്ച റിവോൾവർ അയാൾ അവൾക്ക് നേരെ ചൂണ്ടി………. അയാളുടെ ആ നീക്കത്തിൽ അലോക് ഒന്ന് പതറി…. പക്ഷെ, ഗൺപോയിന്റിൽ നിന്നിട്ടും അവളുടെ മുഖത്ത് യാതൊരു ഭാവഭേദവും ഉണ്ടായില്ല………. അപ്പോൾ എങ്ങേനെയാ? ആദ്യം നീ പോകുന്നോ? അതോ ഇവളെ പറഞ്ഞുവിടുന്നോ??? രണ്ടാളെയും മാറിമാറി നോക്കികൊണ്ട് ഡേവിഡ്‌ ആർത്തുചിരിച്ചു, ശേഷംഒരു കൈകൊണ്ട് അവളെ ചേർത്തുപിടിച്ച് അവനുനേരെ തോക്ക് ചൂണ്ടി…… ഒരുപാട് അനുഭവിച്ചതാ ഞാൻ ഇവൾ കാരണം… അപ്പോൾപിന്നെ, അതിനുള്ള സല്കാരമെല്ലാം തീർത്തിട്ട് ഇവളെ ഞാൻ പിന്നാലെ അയക്കാം,, ആദ്യം മോൻ ചെല്ല് …………. അയാളുടെ വിരലുകൾ അവന് നേരെ നിറയൊഴിക്കാനായി ചലിച്ചു……….. ഠേ..💥💥 ആഹ്ഹഹ്ഹ………… വെടിയൊച്ചയും ഒരാളുടെ നിലവിളിയും ആ ഗോഡൗണിൽ മുഴങ്ങി……. (തുടരും )

ആദിശൈലം: ഭാഗം 52

Share this story