ദേവയാമി: ഭാഗം 24

ദേവയാമി: ഭാഗം 24

എഴുത്തുകാരി: നിഹാരിക

ഹോസ്പിറ്റലിൽ ഇരുന്നപ്പോൾ “””മാം യൂ ഹാവ് എ വിസിറ്റർ””” എന്ന് നഴ്സ് വന്ന് പറഞു… ചെന്ന് നോക്കിയപ്പോൾ രാജി ആയിരുന്നു… വല്ലാത്ത ഭാവത്തോടെ എന്നെ നോക്കി അവൾ പറഞ്ഞു “”” ഞാൻ പ്രെഗ്നൻ്റ് ആണ്….””” ഒറ്റ ചോദ്യമേ ചോദിക്കാൻ തോന്നിയുള്ളു “”” ആരാ ??””” “” ഹാരിസ് ചേട്ടൻ””” ഒട്ടും താമസിക്കാതെ അവൾ മറുപടി തന്നു ….. അവളുടെ കരണം പുകയും പോലെ ഒരടിയായിരുന്നു മറുപടിയായി കൊടുത്തത്…. “”””ഇതു കൂടി ഒന്ന് നോക്ക്””” എന്ന് പറഞ്ഞ് അവർ ഒരുമിച്ചുള്ള കുറേ ഫോട്ടോസ് കാണിച്ചു ….. “””ഇല്ലാ!! എൻ്റെ ഹാരി എന്നെ ചതിക്കില്ല …. നീ കള്ളം പറയാണ്!! എന്തിനാ മോളെ??

എന്നിട്ട് എന്താ നിനക്ക് കിട്ടാൻ പോണേ??””” “”” ഞാൻ പറഞ്ഞത് സത്യ….. ഇനി ഇതു കൂടി കണ്ടോ…. ഇതെനിക്ക് ഹാരിസ് ചേട്ടൻ സമ്മാനിച്ചതാ….””” അമ്മച്ചിയുടേതാ എന്ന് പറഞ്ഞ് നിലത്ത് വക്കാതെ കൊണ്ട് നടന്നിരുന്ന മോതിരം…. ഒരു വേള എന്നെ ചതിച്ചതാണോ ?? “””ഒരു ഫോട്ടോ കൂടി കാണ്””” ആവേശത്തോടെ അവൾ അത് ബാഗിൽ നിന്നെടുത്തു … നഗ്നമായ ഹാരിയുടെ നെഞ്ചിൽ ചുളിഞ്ഞ ഷർട്ടും അലസമായ മുടിയോടും കൂടി അവൾ രാജി “”” തളർന്ന് ഞാനവിടെ കണ്ട കട്ടിലിൽ പിടിച്ചു…. ഒരു പെണ്ണിങ്ങനെ പറയുമോ ?? എന്തിന് വേണ്ടി ?? ഹാരി …..എന്തിനാ എന്നോട് ഇത് ചെയ്തേ ?? ഞാൻ നിങ്ങടെ കുഞ്ഞ്….

ഓർത്തോ നിങ്ങള് …… എല്ലാം ഉപേക്ഷിച്ച് ഞാൻ ഇറങ്ങി വന്നിട്ട്… പിന്നെ അങ്ങോട്ട് ഒരു തരം ഭ്രാന്തായിരുന്നു… അദ്യം ഞങ്ങൾ താമസിച്ചിരുന്നിടത്തെത്തി, എൻ്റെ തായുള്ളതെല്ലാം പാക്ക് ചെയ്തെടുത്തു…. നേരെ രവിചന്ദ്രൻ്റെ വീട്ടിലെത്തി…. അപ്പുവിൻ്റെ പിറന്നാൾ ആഘോഷം പൊടിപൊടിക്കാരുനു…. ആമിയെയും വലിച്ച് കൊണ്ട് വിളിച്ച് കൊണ്ടുവന്ന ടാക്സിയിൽ നാട്ടിലേക്ക്…. രുഗ്മിണി ചേച്ചിയുടെ പുറകിൽ നിന്നുള്ള വിളി കേട്ടതായേ നടിച്ചില്ല;… എല്ലാവരോടും ദേഷ്യമായിരുന്നു ….. എല്ലാവരും എന്നെ ചതിച്ചവരായി തോന്നി….. അപ്പുവിനും ആമിക്കും ആയിരുന്നു അത് ഉൾക്കൊള്ളാൻ കഴിയാത്തത്…..

കൊണ്ട് പോവാതിരിക്കാൻ അപ്പു ആമിയുടെ കൈ മുറുക്കി പിടിച്ച് നിന്നു … ഒന്നും നോക്കാതെ വലിച്ച് മാറ്റി അവളെയും കൊണ്ട് നാട്ടിലെത്തി ”….. അച്ഛൻ ഒരെതിർപ്പും കൂടാതെ എന്നെയും മോളെയും രണ്ട് കയ്യും നീട്ടി സ്വീകരിച്ചു, പിന്നെ വിനയ് മായി വിവാഹം…. ഹയർ സ്റ്റഡീസിന് ബ്രിട്ടണിലേക്ക് …. അപ്പഴും വൃന്ദയുമായി ഉള്ള സൗഹൃദം കൂടെ ഉണ്ടായിരുന്നു….. എല്ലാം പറഞ്ഞ് തുറന്ന് പറയാൻ ഉള്ള ഒരാൾ അതായിരുന്നു വൃന്ദ…. പക്ഷെ ഇപ്പോ അയാൾ കൂടി നഷ്ടപ്പെട്ടിരിക്കുന്നു…. പക്ഷെ ആര്??? എന്തിന്??? കൊല്ലാൻ മാത്രം ആർക്കാണ് അവളോട് ഇത്ര പക ഉണ്ടായിരുന്നത് ???

അവളും ഇടക്ക് എന്തൊക്കെയോ തന്നിൽ നിന്നും മറക്കുന്നതായി തോന്നിയിരുന്നു.. സഹോദരിയെ പോലെ കണ്ടവളുടെ വിയോഗം ഉള്ളിനെ തീച്ചൂള്ള പോലെ നീറ്റുന്നു:….. “””ദേവു… ആർ യു ഓൾ റൈറ്റ് “””” എന്ന വിനയ് ടെ ശബ്ദം കേട്ടാണ് ദേവിക ഞെട്ടി ഉണർന്നത്….. വേഗം കണ്ണു തുടച്ച് വിനയ് നെ നോക്കി…. “”എവരിത്തിംഗ് ഇസ് ഓവർ ” “”” അതു് പറഞ്ഞ് വിനയ് അവിടെ നിന്നും പോയി ….. വേഗം എഴുന്നേറ്റ് ബാത്റൂമിൽ കയറി ഷവറിന് ചുവട്ടിൽ കുറേ നേരം നിന്നു….. മനസും ശരീരവും ഒരുപോലെ തണുത്തപ്പോൾ ഇത്തിരി ആശ്വാസം തോന്നി… ***

നവനീത് ചെന്നപ്പോൾ ശ്രീരാജ് കൊല നടന്ന വീട്ടിന് പുറത്ത് കാവൽ നിൽക്കുന്നുണ്ടായിരുന്നു… “””കം….”” നവനീതിനെ അകത്തേക്ക് ക്ഷണിച്ച് ശ്രീരാജ് വീടിനകത്ത് കയറി…. സോഫയിൽ ഇരിക്കുന്ന രൂപത്തിൽ ആയിരുന്നു മൃതദേഹം ….. നെഞ്ചിലെ മുറിവിൽ നിന്നും ഊർന്നിറങ്ങിയ രക്തം കട്ടപിടിച്ച് സോഫയിലും നിലത്തുമായി ഒഴുകി കിടക്കുന്നുണ്ടായിരുന്നു …… പെട്ടെന്നാണ് വൃന്ദയുടെ കൈയ്യിനടുത്തായി കിടക്കുന്ന ഒരു രുദ്രാക്ഷ മുത്ത് നവനീതിൻ്റെ ശ്രദ്ധയിൽ പെടുന്നത്…… അത് സ്വർണ്ണത്തിൽ കെട്ടിയിട്ടുണ്ട് ഒരു പ്രത്യേക രീതിയിൽ ”” സസൂക്ഷ്മം അവനത് ഒരു പോളിത്തീൻ കവറിലാക്കി…. :”””

മൽപ്പിടിത്തം നടന്നപ്പോൾ കൊലപാതകിയുടെ മാലയിൽ നിന്നും തെറിച്ച് വീണതാ കാം””” എന്ന് ശ്രീരാജ് പ റ ഞ്ഞു….. മൃതദേഹത്തിൻ്റെ നഖത്തിനിടയിൽ നിന്നും കൊലപാതകിയുടേതെന്ന് കരുതുന്ന സ്കിൻ സാംപിൾസും എടുത്ത്… അവർ ഇൻക്വിസ്റ്റ് പൂർത്തിയാക്കി: ‘…. നവനീതിന് താൻ കുറച്ചു കൂടി കൊലപാതകിയുടെ അടുത്തെത്തിയതായി തോന്നി:… “””രാജീവ്”””” വൃന്ദയുടെ ഭർത്താവ് ആകെ തളർന്ന് വീടിൻ്റെ മുൻവശത്ത് കുട്ടികളെയും കെട്ടിപ്പിടിച്ച് ഇരിക്കുന്നുണ്ടായിരുന്നു …… അയാളുടെ ബ്രദറിൻ്റെ മാര്യേജ് ആയതു കൊണ്ട് കുട്ടികളെ ബോർഡിങ് സ്കൂളിൽ നിന്നും കൊണ്ടു വന്നിരുന്നു…..

തിരികെ കൊണ്ടാക്കാൻ രാജീവ് മാത്രമാണ് പോയത്….. വൃന്ദ വീട്ടിൽ തനിച്ച് ആ സമയത്താണ് കൃത്യം നടന്നത്… അയാൾ അത് പറഞ്ഞ് വിതുമ്പി…. നവനീതിന് അത് കണ്ടപ്പോൾ അയാളോട് സഹതാപം തോന്നി…. ************** ക്ലാസെടുക്കുമ്പോൾ തല താഴ്ത്തിയിരിക്കുന്ന ആമിയെ കണ്ട് ദേവന് ശരിക്കും ചിരി വരുന്നുണ്ടായിരുന്നു ….. ഇടക്ക് പിണയുന്ന കണ്ണുകൾ ….. അത് കഴിഞ്ഞ് അവളിൽ പടരുന്ന കുങ്കുമ വർണ്ണം എല്ലാം അത്രത്തോളം ഇഷ്ടത്തോടെ നോക്കുകയായിരുന്നു ദേവൻ ….. ക്ലാസ് കഴിഞ്ഞതും ആരും കാണാതെ “””മേലേക്ക് വാ “”

എന്നവൻ കണ്ണ് കൊണ്ട് കാട്ടി… ഇല്ല എന്ന് അവൾ തലയാട്ടി എങ്കിലും മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ച് അകന്നു പോകുന്ന അവൻ്റെ അടുത്തേക്ക് ചെല്ലാതിരിക്കാൻ ആ പെണ്ണിനാവുമായിരുന്നില്ല ….. “”” ഇയാളാരാ പൈഡ് പൈപ്പ റോ … പീപ്പി ഊതി എന്നെ വശീകരിക്കാൻ !!! എൻ്റെ പട്ടി പോവും….””” എന്ന് മനസിൽ ഉറപ്പിച്ച് ഡസ്കിൽ തലവച്ച് കണ്ണിറുക്കി അടച്ച് ആമി കിടന്നു… അപ്പഴും തെളിഞ്ഞത് ആ മുഖം ആയിരുന്നു…. ആ കള്ള ച്ചിരി ആയിരുന്നു ….. മനസ് അനുസരണയില്ലാതെ അവനിലേക്കെത്താൻ ആമിയെ പ്രേരിപ്പിച്ചു.. ഇനീം വയ്യ എന്നായപ്പോൾ രണ്ടുo കൽപ്പിച്ച് അവൾ പടികൾ കയറി…….തുടരും………

ദേവയാമി: ഭാഗം 23

Share this story