ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 37

ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 37

എഴുത്തുകാരി: റിൻസി പ്രിൻസ്‌

“ഞാൻ വന്നത് തനിക്ക് ഒട്ടും ഇഷ്ടമായില്ല എന്ന് എനിക്ക് മനസ്സിലായി…… ” സത്യമായും ഇഷ്ടമായില്ല ശിവേട്ടാ……… ഞാൻ പറഞ്ഞതല്ലേ, ഇനി എന്നെ കാണാൻ വരരുത് എന്ന്.., “അങ്ങനെ പറഞ്ഞാലും…, അങ്ങനെ കാണാതിരിക്കാൻ എനിക്ക് കഴിയുമോ……? പ്രത്യേകിച്ച് അപ്പുമോനേ മറക്കാൻ എനിക്ക് കഴിയുമോ…….. ” ഇത്രകാലം മോനേ പറ്റി നിങ്ങൾക്ക് ആർക്കും അറിയില്ലയിരുന്നല്ലോ…….,. ശിവേട്ടനും അറിയില്ലായിരുന്നു…… ഞാൻ പറഞ്ഞത് കൊണ്ടല്ലേ അറിഞ്ഞത്……. ” അറിഞ്ഞ സ്ഥിതിക്ക് അവൻറെ മേൽ എനിക്ക് അവകാശമുണ്ട്……. തടയാൻ നിനക്ക് കഴിയില്ല……… ”

ശിവേട്ടൻ ഇനി എന്നെ ഉപദ്രവിക്കരുത്…….. “എന്താടീ നീ ഇങ്ങനെയൊക്കെ പറയുന്നത്……… ഞാൻ ഇന്ന് ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടിരുന്നു……… അവൻറെ സ്റ്റേജിനെ പറ്റി വ്യക്തമായിട്ട് തന്നെ ഡോക്ടർ എന്നോട് പറഞ്ഞു…… ഇനി അത് വൈകിപ്പിച്ച് ഒരുപക്ഷേ അവനെ തന്നെ നമുക്ക് നഷ്ടമാകും…….. ശിവൻറെ ആ വെളിപ്പെടുത്തലിൽ അലീനയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു…….. തനിക്ക് അറിയാവുന്നത് ആണെങ്കിൽ പോലും ആ ഒരു വാർത്ത കേൾക്കുമ്പോൾ തനിക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നില്ല എന്ന് അവൾ ഓർത്തു…….. തൻറെ ജീവിതത്തിലെ ഏക സമ്പാദ്യം അവനാണ്…….

ഒരിക്കൽ ഇരുളടഞ്ഞ തന്റെ ജീവിതത്തിൽ പ്രതീക്ഷ നൽകിയത് അവൻറെ പുഞ്ചിരിയായിരുന്നു……… അവനെ കൂടി നഷ്ടപ്പെട്ടാൽ ഈ ലോകത്തു നിന്നു തന്നെ മായുന്നത് ആണ് നൽകുന്നത്…… ഇപ്പോഴാണെങ്കിൽ ചെറിയ ഒരു ഓപ്പറേഷൻ നടത്തിയാൽ ശരിയാകും……… ” പക്ഷേ ഓപ്പറേഷൻ നടത്താൻ മാത്രം കാശ് ഒന്നും എൻറെ കയ്യിൽ ഇല്ല……. “ആ കാശ് ഞാൻ തന്നാലോ…..? ” ഞാൻ വാങ്ങില്ല ശിവേട്ടാ……. മറ്റാര് സഹായിച്ചാലും നിങ്ങളുടെ വീട്ടിൽ നിന്നുള്ള ഒരു സഹായവും എനിക്ക് വേണ്ട……. തെരുവിൽ ഇറങ്ങി തെണ്ടിയാലും…… ” സമ്മതിച്ചു…… ഇങ്ങനെ പറയു എന്ന് എനിക്കറിയാമായിരുന്നു……. എറണാകുളത്ത് ഒരു ഡോക്ടർ ഉണ്ട്…… എനിക്ക് പരിചയമുള്ള ആളാണ്……

അവിടെ ഇങ്ങനെ ഓപ്പറേഷൻ ഒക്കെ സൗജന്യമായിട്ടാണ് നടത്തുന്നത്….. നമുക്ക് ആദ്യം മോനെ കൊണ്ട് ഡോക്ടർ ഒന്ന് പോയി കാണാം……. അതിനു വേണ്ട എല്ലാ ഏർപ്പാടുകളും ഞാൻ ചെയ്തോളാം….. നീയും മോനും കൂടി ഒന്ന് വന്നാൽ മാത്രം മതി……. “അതൊന്നും വേണ്ട ശിവേട്ടാ……. മറിച്ചൊന്നും നീ ചിന്തിക്കേണ്ട…… മോൻറെ ഭാവി ജീവിതം….. അതിനപ്പുറം മറ്റൊന്നും ഈ നിമിഷം ചിന്തിക്കേണ്ട…… ഒരു നിമിഷം അലീന ഒന്നും സംസാരിക്കാതെ നിന്നു….. ” അവനെ നമുക്ക് രക്ഷപ്പെടുത്തണം….. ” ഞാൻ വരാം…..!! “എങ്കിൽ ഞാൻ എല്ലാം ശരിയാക്കിയതിനുശേഷം നിന്നെ അറിയിക്കാം………

അലീന അത്‌ സമ്മതിച്ചതും സമാധാനത്തോടെ ആയിരുന്നു ശിവൻ പോയത്…….. പണ്ട് സ്കൂളിൽ പഠിച്ച കാലത്ത് എറണാകുളത്ത് ഒരു സുഹൃത്ത് ഉണ്ടായിരുന്നു നിരഞ്ജൻ…… അവനിപ്പോൾ ഡോക്ടറാണ് എന്നാണ് അറിയുന്നത്…….. അവനോട് മാത്രം ഒരു സൗഹൃദം നിലനിർത്തിയിരുന്നു……. ഫോണിൽ നിന്നും പഴയ നമ്പർ പൊടിതട്ടിയെടുത്തു……. നിരഞ്ജനെ വിളിച്ചു….. ” ഹലോ ഡോക്ടർ നിരഞ്ജൻ ഹിയർ….. ഫോണിൽ നിന്നും അവൻറെ സ്വരം കേട്ടപ്പോൾ സമാധാനം തോന്നി…. ” നിരഞ്ജൻ ഞാൻ ശിവയാണ്…. ” ശിവയോ….? ” ശിവ ദേവ്….. ഒരുവേള അവൻ ഫോൺ കട്ട് ചെയ്ത് ഇരിക്കുമൊ എന്ന് ഭയപ്പെട്ടിരുന്നു……

സമൂഹത്തിൽ ഉന്നത നിലയിൽ കഴിയുന്ന ആളാണ് ഒരു പീഡന കേസിലെ പ്രതിയുമായി സംസാരിക്കാൻ താല്പര്യം ഉണ്ടായിരിക്കില്ല എന്ന് ഒരു നിമിഷം തോന്നിയിരുന്നു……… പക്ഷെ തന്നെ ഞെട്ടിച്ചു കൊണ്ടായിരുന്നു അവൻറെ സംസാരം…… ” ശിവ നീ എവിടെയാ…… നീയെന്നാ ജയിലിൽ നിന്നിറങ്ങിയത്……. ഇതുവരെ എന്താ എന്നെ ഒന്ന് വിളിക്കാതിരുന്നത്………. എൻറെ നമ്പർ നിൻറെ കയ്യിൽ ഉണ്ടായിട്ടും ഒന്ന് കോൺടാക്ട് ചെയ്യാൻ പോലും നിനക്ക് തോന്നിയില്ലല്ലോ…….. “വേണ്ടെന്നു വെച്ചതായിരുന്നു……. പഴയ കൂട്ടുകാരുടെ ഒക്കെ അടുത്തു അഭിമാനത്തോടെ പോയി നിൽക്കാൻ മാത്രമുള്ള നിലയിൽ ഒന്നും അല്ലല്ലോ ഞാൻ…… “അതൊക്കെ നീ മറക്കട…… ”

നീ ഇത്രകാലമായിട്ടും ഈ മൊബൈൽ നമ്പർ മാറിയിട്ടില്ല….. ” ഇല്ലെടാ ഇപ്പം എത്ര വർഷമായി നമ്പർ….. ” എനിക്ക് നിന്നെ ഒന്ന് കാണണം…. ” അതിനെന്താ…… നീ എറണാകുളത്തേക്ക് പോര്…… ഞാനിവിടെയുണ്ട്……. “എങ്കിൽ ഞാൻ നാളെ അങ്ങോട്ട് ഇറങ്ങിയാൽ നിന്നെ ഒന്ന് കാണാൻ പറ്റുമോ………? “നീ ഇങ്ങ്‌ വാ…….. അത് പറഞ്ഞ് ഫോൺ കട്ട് ചെയ്തു….. പെട്ടെന്ന് തന്നെ വീട്ടിലേക്ക് ചെന്നു…… “അപ്പു…, നാളെ എനിക്ക് എറണാകുളം വരെ പോണം……. ഒരു കൂട്ടുകാരനെ കാണാനാണ്….. ” നാളെ തന്നെ തിരിച്ചു വരില്ലേ…… ” വരും…..! നാളെ തന്നെ തിരിച്ചു വരും….. നീ വേണമെങ്കിൽ വീട്ടിൽ പോയി നിന്നോ……

കുറേ ദിവസം ആയില്ലേ വീട്ടിലോട്ടു പോയി നിന്നിട്ട്…… അത് കേട്ടപ്പോൾ അപർണയുടെ മുഖത്തും സന്തോഷം നിറഞ്ഞിരുന്നു…… അന്ന് വൈകുന്നേരം തന്നെ മോളെയും അവളെയും ശിവൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു…… വൈകുന്നേരം തന്നെ എറണാകുളത്തേക്ക് പോകാം എന്നായിരുന്നു ശിവൻറെ കണക്കുകൂട്ടൽ……. അപ്പോൾ രാവിലത്തേക്ക് അവിടേക്ക് എത്തും…… അപർണയും കുഞ്ഞിനെയും വീട്ടിൽ കൊണ്ടു വിട്ട് ഒന്ന് കയറാതെ ആണ് ശിവൻ പോയത്…… പോകുംമുൻപ് മോളുടെ കവിളിൽ ഒരു ഉമ്മയും നൽകി….. അപർണ്ണ യോട് ഒരു യാത്ര വാക്ക് മാത്രം പറഞ്ഞു….. “ശിവേട്ടൻ കയറുന്നില്ല…. അപർണ ചോദിച്ചു…. “ഇല്ലെടി പെട്ടെന്ന് പോയാൽ എനിക്ക് നേരത്തെ തിരിച്ചു വരാമല്ലോ……

അത്രയും പറഞ്ഞ് അവളോട് യാത്ര പറഞ്ഞു അവൻ അകലുമ്പോൾ അവൻ തന്നിൽ നിന്ന് അകന്നു പോകുന്നത് പോലെ അപർണയ്ക്ക് തോന്നിയിരുന്നു……. വീട്ടിൽ ചെന്നതും പെട്ടന്നുതന്നെ ശിവൻ റെഡിയായി എറണാകുളത്തേക്ക് പോകാൻ തീരുമാനിച്ചു…….. ശിവൻ എറണാകുളത്ത് എത്തുമ്പോൾ വൈകിയിരുന്നു…… ഈ സമയത്ത് അവനെ വിളിക്കുന്നത് ശരിയല്ല എന്ന് തോന്നിയതുകൊണ്ട് ബസ്റ്റാൻഡിൽ തന്നെ സമയം ചിലവിടാൻ ആയി അവൻ തീരുമാനിച്ചു……. അതിരാവിലെ ഫോണെടുത്ത് നിരഞ്ജന്റെ നമ്പർ ഡയൽ ചെയ്ത് ഫോൺ വിളിച്ചു……. വീട്ടിലേക്ക് വരാൻ ആയിരുന്നു നിരഞ്ജൻ പറഞ്ഞിരുന്നത്…..

അവൻ പറഞ്ഞ അഡ്രസ്സിൽ വീട്ടിലേക്ക് ചെന്ന് ഡോർബെൽ മുഴുകുമ്പോൾ ഒരു പ്രായമായ സ്ത്രീ ആയിരുന്നു വാതിൽ തുറന്നിരുന്നത്…… നിരഞ്ജന്റെ അമ്മയാണെന്ന് അവന് ഒറ്റനോട്ടത്തിൽതന്നെ മനസ്സിലായിരുന്നു…….. ശിവ കണ്ടതും അവരു ഒരു പുഞ്ചിരി നൽകിയിരുന്നു….. ” കയറി വാ മോനേ…. മോൻ പറഞ്ഞിരുന്നു….. മോൻ വരുമെന്ന്…. ചിരിയോടെ ശിവ അകത്തു കയറിയപ്പോൾ കളിപ്പാട്ടങ്ങൾ ക്കിടയിൽ കളിക്കുന്ന ഒരു രണ്ടുവയസ്സുകാരി അവൻറെ മുൻപിൽ തെളിഞ്ഞു…… പെട്ടെന്ന് അവൻറെ മനസ്സിൽ ശിവ മോളുടെ മുഖം തെളിഞ്ഞിരുന്നു…..

അവളെ ഒന്ന് കാണണം എന്നും അവളുടെ കുഞ്ഞു കവിളിൽ ഒരു ഉമ്മ നൽകണമെന്നും ആ നിമിഷം ശിവന് തോന്നിയിരുന്നു…… “നീ വന്നോ……. ശിവനെ കണ്ടപ്പോഴേക്കും നിരഞ്ജൻ എഴുന്നേറ്റ് വന്നിരുന്നു…… പഴയ പ്രശോഭ അവൻറെ മുഖത്ത് ഉണ്ടായിരുന്നില്ല എന്ന് ശിവൻ ശ്രദ്ധിച്ചിരുന്നു…….. ഇപ്പോൾ വിഷാദം തളർത്തിയ മിഴികളും കുറ്റിരോമങ്ങളും അവനെ പ്രായം ആക്കിയത് പോലെ……. ശിവന് തോന്നി…… 27 വയസ്സിലും അവനൊരു 40 വയസ്സ് വന്നപോലെ….. ശിവൻ ഓർത്തു…. “നീ ആകെ മാറിപ്പോയല്ലോ….. ശിവൻ അത് ചോദിച്ചപ്പോൾ മറുപടിയായി നിരഞ്ജൻ പുഞ്ചിരിച്ചു…….. ” അവന് കുടിക്കാൻ എന്തെങ്കിലും എടുക്കമ്മേ….. യാത്ര ചെയ്തു ക്ഷീണിച്ചു വന്നതാണ്….. “ഞാനത് മറന്നു…. എന്ന് പറഞ്ഞു അവർ അകത്തേക്ക് പോയി……

“ഇത് മോളാണോ….? അവൻ നിരഞ്ജ നോട് ചോദിച്ചു “അതെ…… ചിരിയോടെ അവൻ മറുപടി പറഞ്ഞു…. “വൈഫ്‌ …? ശിവൻ മുഖത്തേക്ക് നോക്കി ചോദിച്ചു……. “മരിച്ചിട്ട് രണ്ടു വർഷമാകുന്നു….. ഇവളെ എനിക്ക് തന്നിട്ട് പോയതാണ്….. അവന്റെ നിരാശ അവസ്ഥയ്ക്ക് കാരണം അത് തന്നെയായിരുന്നുവെന്ന് ശിവനും മനസ്സിലായി……. ഒരുവേള അവൻ അപർണ്ണയെ കുറിച്ച് ഓർത്തു……. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും അവളെ താൻ സ്നേഹിച്ചിരുന്നില്ല….. സ്നേഹിച്ചിരുന്നില്ല എന്നല്ല സ്നേഹം പ്രകടിപ്പിക്കാൻ സാധിച്ചിരുന്നില്ല…… നിരഞ്ജൻ വീണ്ടും വാചാലനായി ഭാര്യയെക്കുറിച്ച്….. ഭാര്യയുടെ സ്നേഹത്തെക്കുറിച്ച് ഒക്കെ പറഞ്ഞപ്പോൾ എല്ലാം ശിവൻറെ മനസ്സിൽ അപർണയുടെ മുഖം കടന്നു വരുന്നുണ്ടായിരുന്നു…… ”

അല്ലെങ്കിലും കണ്ണുള്ളപ്പോൾ കണ്ണിൻറെ വില അറിയില്ല അത് നഷ്ടപ്പെടുമ്പോൾ മാത്രമേ നമുക്കറിയൂ….. നിരഞ്ജൻ അത് പറഞ്ഞപ്പോൾ ഹൃദയത്തിൽ എവിടെയോ കൊളുത്തി വലിക്കുന്നതായി ശിവയ്ക്ക് തോന്നി……. ആ നിമിഷം അപർണയെ കാണണമെന്നും അവളുടെ അരികിൽ എത്തണമെന്നും അവന് തോന്നിയിരുന്നു……. “അല്ല നീ എന്താ കാണണം എന്ന് പറഞ്ഞത്……. നിരഞ്ജൻ വിഷയം മാറ്റി അവനോട് ചോദിച്ചു……. ” പത്രങ്ങളിലൂടെയും കേസിന്റെ കാര്യം നീ അറിഞ്ഞിട്ടുണ്ടാവും അല്ലോ…. ശിവൻ ചോദിച്ചു…. ” അതിനെക്കുറിച്ച് നിന്നോട് മനപ്പൂർവം ഞാൻ ചോദിക്കേണ്ട എന്ന് കരുതിയതാണ്…. അവൻ ഒരു ചെറു ചിരിയോടെ പറഞ്ഞു…..

അലീനയെ കുറിച്ചും മകനെ പറ്റിയും ഒക്കെ എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവന് ശിവയുടെ മുഖത്തേക്ക് നോക്കി….. ” ഞാൻ കാശു കൊടുത്താൽ അവൾ വാങ്ങില്ല…… എൻറെയും എൻറെ വീട്ടുകാരുടെ ഒരു ഔദാര്യവും അവൾ സ്വീകരിക്കില്ലെന്ന് ഉറപ്പാണ്….. ഹോസ്പിറ്റലിൽ ഞാൻ പണം അടച്ചു കൊള്ളാം…… നീ അവളോട് പറയുന്നത് ഇത് ഏതെങ്കിലും ഒരു ചാരിറ്റി സംഘടന ചെയ്യുന്നതാണെന്ന് ആവണം….. ” അത് ഞാൻ ഏറ്റു….. “അവന് വേണ്ടി അത്രയെങ്കിലും ചെയ്യാൻ പറ്റിയില്ലെങ്കിൽ ഞാൻ ഒരു മനുഷ്യൻ ആകുമോടാ….. ശിവൻ അത് ചോദിച്ചപ്പോൾ നിരഞ്ജൻ അവനെ തന്നെ ഉറ്റു നോക്കി നിൽക്കുകയായിരുന്നു……. “എന്തൊരു മനസാഡാ നിന്റെ….. നിരഞ്ജൻ ചോദിച്ചു പോയി….. ശിവ ഒന്ന് ചിരിച്ചു …….

അവിടെനിന്നും പെട്ടെന്നുതന്നെ ശിവൻ ഇറങ്ങിയിരുന്നു എല്ലാ കാര്യങ്ങളും നന്നായി നടുന്നതിനുള്ള സന്തോഷമായിരുന്നു ശിവൻറെ മനസ്സിൽ…… അടുത്ത ആഴ്ച തന്നെ ഹോസ്പിറ്റലിലേക്ക് അലീനയെയും മോനെയും കൂട്ടി വരാമെന്ന് സമാധാനത്തിൽ ആണ് ശിവൻ അവിടെ നിന്നും ഇറങ്ങിയത്…… ഇറങ്ങിയതും അവൻ എങ്ങനെയെങ്കിലും അപർണ്ണയെ കണ്ടാൽ മതി എന്നായിരുന്നു…… എറണാകുളത്തു നിന്നും അൽപം വൈകിയാണ് ശിവൻ നാട്ടിലെത്തിയത്….. നേരെ പോയത് അപർണ്ണയുടെ വീട്ടിലേക്ക് തന്നെ ആയിരുന്നു…. ആ നിമിഷം അവളെ കാണാൻ ആയിരുന്നു ഹൃദയം കൊതിച്ചിരുന്നത്……

ശിവൻ നേരെ വീട്ടിലേക്ക് വരുമെന്ന് അപർണ വിചാരിച്ചിരുന്നില്ല…… ശിവനെ കണ്ടതിൽ സന്തോഷം അവളുടെ മുഖത്ത് ഉണ്ടായിരുന്നു സന്തോഷപൂർവ്വം അവന് ഭക്ഷണം വിളമ്പിക്കൊടുത്തു…….. കുളിക്കാനുള്ള തോർത്തും എടുത്തു കൊടുത്തു മുറിയിലേക്ക് വന്നപ്പോൾ ശിവ അവളെ വട്ടംചുറ്റി കെട്ടിപ്പിടിച്ച് ഇരുന്നു……. മോളുടെ കരച്ചിൽ ആ നിമിഷം ഉയർന്നപ്പോൾ അവർ രണ്ടുപേരും ഉത്തരവാദിത്വം നിറഞ്ഞ അച്ഛനമ്മമാർ ആയി…… അവൾ ഉറങ്ങിയപ്പോൾ വീണ്ടും കുസൃതികൾ ഇരുവരിലും നിറഞ്ഞു……

തന്നിൽ കഴിഞ്ഞ നിമിഷം ഉണ്ടായ വേദനകളെല്ലാം ഒരു നിമിഷം കൊണ്ട് മാറുന്നത് അപർണ അറിയുന്നുണ്ടായിരുന്നു…… അവൻറെ സാന്നിധ്യം മാത്രം മതി തനിക്ക് ജീവിക്കാനുള്ള ആ നിമിഷം അപർണ മനസ്സിലാക്കുകയായിരുന്നു….. അപർണ ഇല്ലെങ്കിൽ ശിവൻ ഇല്ല എന്ന് ശിവനും ആ നിമിഷം മനസ്സിലാക്കുകയായിരുന്നു……. തുടരും…….❤…ഒത്തിരി സ്നേഹത്തോടെ ✍ റിൻസി

ഹൃദയത്തിൻ താളമായി…..❣ : ഭാഗം 36

Share this story