ആദിശൈലം: ഭാഗം 54

ആദിശൈലം: ഭാഗം 54

എഴുത്തുകാരി: നിരഞ്ജന R.N

കാതടപ്പിക്കുന്ന ആ ശബ്ദം അവിടെയാകെ മുഴങ്ങി……………….. മുൻപിൽ നടന്നത് എന്തെന്ന് മനസ്സിലാകും മുൻപേ ആ ശരീരം രക്തം വാർന്ന് താഴേക്ക് ഊർന്നുവീണു……… ശ്രീ………………………………. അമ്പരപ്പോടെ അവനവളെ വിളിച്ചു, കാതുകളിൽ കൈകൾ ചേർത്ത് ആ ശബ്ദത്തിൽ ഭയന്നുപോയ അവളെ കണ്ടതും അവന് സമാധാനമായി……. ശ്രീ…… ആ വിളി ഒരിക്കൽ കൂടി കേട്ടതും മഴകാത്തുനിന്ന വേഴാമ്പലിനെപോലെ അവൾ ആ ഇടനെഞ്ചിലേക്ക് പറ്റിച്ചേർന്നു… എന്തുകൊണ്ടോ ആ നെഞ്ചിലെ ചൂടിന് മാത്രമേ അവളുടെ ആ ഭയത്തെ മാറ്റാൻ കഴിയൂ എന്നതുപോലെ….. അറെസ്റ്റ്‌ ദേം……

പെട്ടെന്ന് ഒരു കമാന്റ് കേട്ടതും അവൾഅവനിൽ നിന്നകന്ന് മാറി പിന്നിലേക്ക് നോക്കി, അവിടെ യൂണിഫോമിൽ നിൽക്കുന്ന കുറച്ച് പോലീസുകാരേയും അവർക്ക് കമാൻറ് കൊടുത്തുകൊണ്ട് കൈയിൽ തോക്കുമായി മുന്നിൽനിൽക്കുന്ന രുദ്രനെയും കണ്ടതോട് കൂടി കുറച്ച് മുൻപ് ഇവിടെ നടന്നതിനെപറ്റി ഏതാണ്ടൊക്കെ അവൾക്ക്മനസ്സിലായി….. പെട്ടെന്നവൾ കണ്ണനിൽ നിന്ന് കുറച്ച് അകലമിട്ട് നിന്നു, വിത്ത്‌ ദാറ്റ് കലിപ്പ് മോഡ്…. 😡 ഹും പിന്നല്ല…. 🤭 ഓ, ലെവൻ എല്ലാം നശിപ്പിച്ച്.. !!!അല്ലേലും ഈ പോലീസുകാർക്കൊരു ബോധവുമില്ല…. കുറച്ച് നേരത്തേക്കെങ്കിലും തന്നോട് ചേർന്ന് നിന്ന അവളുടെ സാമീപ്യം നഷ്ടമായപ്പോൾ രുദ്രനോട് കണ്ണന് തെല്ല് കുശുമ്പ് തോന്നി………. ഓഹോ,, ഇപ്പോൾ ഞാൻ വന്നതാ കുറ്റം.. !!!

ഞാൻ വരാൻ താമസിച്ചായിരുന്നുവെങ്കിൽ കാണാമായിരുന്നു ബുള്ളറ്റും നെഞ്ചിൽ തറച്ച് സമയമായി സോങ്ങും പാടി തെക്കോട്ടെടുക്കാമായിരുന്നു രണ്ടിനെയും…. ഈൗ 😬 കണ്ണന്റെ അളിഞ്ഞചിരി കണ്ട് അവന്റെ തോളിലൂടെ രുദ്രന്റെ കൈവീണു… അവർ രണ്ടാളും ശ്രീയിലേക്ക് നോട്ടമെറിഞ്ഞു… അവളാണെങ്കിൽ കാൽമുട്ടിന് വെടിയേറ്റ് രക്തം വാർന്ന് നിലത്ത് കിടന്ന് വാവിട്ട് കരയുന്ന ഡേവിഡിനെ നോക്കിനിൽക്കുകയായിരുന്നു… പെട്ടെന്നേതോ ഒരുൾപ്രേരണയെന്നോണം അയാളുടെ അടിവയറ്റിലേക്ക് അവളുടെ കാലുകൾ ശക്തിയിൽ പതിഞ്ഞു…… പെണ്ണിനെ കാണുമ്പോൾ കാമം ജനിക്കുന്ന അവയവം ഇനിയും നിനക്ക് വേണ്ടാ ഡേവിഡേ……

അവളുടെ കാലുകൾ അയാളുടെ ആണത്തത്തെ ചവിട്ടിയരച്ചു……….. പച്ചയോടെ തന്നെ കത്തിക്കുന്നതിനേക്കാൾ വേദന അയാളുടെ ശരീരത്തിലൂടെ കടന്നുപോയി……….. അലറിവിളിച്ച് ദയനീയതയോടെ അവർ മൂന്നുപേരുടെയും മുഖത്തും അയാൾ മാറിമാറിനോക്കി….. സോറി, ഡേവിഡ്…….പെണ്ണിനെ തൊടുന്നവന് ശിക്ഷ അവൾ തന്നെ വിധിക്കട്ടെ,, അതിൽ എനിക്കൊന്നും ചെയ്യാൻ കഴിയില്ല…. രുദ്രനും അയാളെ കൈവിട്ടതും കൈകൂപ്പി കൊണ്ട് അയാൾ അവളുടെ കാലുകളെ പൊതിഞ്ഞു……………… വേദനിപ്പിച്ചുമതിയായതുകൊണ്ടാകാം അവൾ അയാളിൽ നിന്ന് കാലെടുത്തു……….. വേദന അസഹനീയമാം വിധം അലറുന്ന ആ മനുഷ്യനെയും കൂട്ടാളികളെയും കൂടെയുണ്ടായിരുന്ന പോലീസുകാർ പൊക്കിക്കൊണ്ട് പോയി………. എന്നാലും നീ എങ്ങെനെ ഇവിടെ വന്നെടാ?????????????

രുദ്രനോട് സംശയരൂപേണ അല്ലു ചോദിച്ചു…… ഓ, പിന്നെ…… അതാണോ ഇത്ര വലിയകാര്യം? നീ ഇവളെയും കൂട്ടി പോയതും വീട്ടിൽ എല്ലാരും കൂടി ബഹളമായി………. അവസാനം അവരുടെ സ്വസ്ഥതയ്ക്ക് വേണ്ടി ഞാനും നിങ്ങൾക്ക് പിന്നാലെ ഇറങ്ങി…. ഇടയ്ക്കൊന്ന് വണ്ടി പണി തന്നു, അവസാനം അതൊക്കെ സെറ്റ് ചെയ്തപ്പോൾ ആട് കിടന്നിടത്ത് പൂടപോലുമില്ല എന്ന് പറയുന്നപോലെ നിങ്ങളെ കാണാനില്ല, പിന്നെ പോലീസിൽ പണിയുണ്ടായതുകൊണ്ട് രണ്ടിന്റെയും നമ്പർ ട്രേസ് ചെയ്തു,,, നിന്റെ ഫോൺ സിഗ്‌നൽ കുന്നിൻചെരുവിലാണെന്ന് അറിഞ്ഞപ്പോ സമാധാനത്തോടെ തിരികെ പോകാനൊരുങ്ങിയതാ…, ബട്ട് അത് പിന്നെ ഫോറെസ്റ്റ് ഓഫീസിലേക്ക് ചലിക്കുന്നത് കണ്ടപ്പോൾ ഒരു ഡൌട്ട്,

അങ്ങനെ അവിടെവന്ന് അന്വേഷിച്ചപ്പോഴാ നീ കുറച്ച് മുൻപ് ചെന്നകാര്യവും അവിടുത്തെ സിസിടിവിയിൽ ഇവന്മാർ ആമിയെ കൊണ്ടുപോയതൊക്കെ ഞാൻ അറിഞ്ഞത്.. പിന്നെയൊന്നും നോക്കിയില്ല ഇങ്ങോട്ടേക്ക് തിരിച്ചു, പിന്നെ സ്റ്റേഷൻ പരിധി ഇതായതുകൊണ്ട് അവിടുത്തെ കുറച്ച് പോലീസുകാരും കൂടി കൂടെവന്നു…. രുദ്രൻ പറഞ്ഞുനിർത്തി ശ്രാവണിയെ നോക്കി…….. ആ മുഖത്തെ പാടുകൾ കണ്ട് അവന്റെ ഉള്ളൊന്ന് പിടച്ചു…. ആമി…….. അവന്റെ വിളി കേട്ടില്ലെന്ന് നടിച്ചുകൊണ്ട് അവൾ പുറത്തേക്ക് നടന്നു…… ടാ ആമി……. രുദ്രന്റെ കണ്ണുകൾ ഈറനണിയാൻ തുടങ്ങിയിരുന്നു…. അരുത് രുദ്രാ.. നീ കരയരുത്…. ദോ ആ പോയ അവളെ പഴയരീതിയിൽ കൊണ്ടുവരാൻ ഇനി ഈ കണ്ണുനീരല്ല ആവിശ്യം….. കുറുമ്പ് തന്നെയാണ്….. കരഞ്ഞുകൊണ്ട് ഇരുന്നാൽ ഇനി ശെരിയാവില്ല..

നീ വാ…. രുദ്രന്റെ കൈ പിടിച്ചുവലിച്ചുകൊണ്ട് കണ്ണൻ ശ്രീയ്ക്ക് പിന്നാലെ നടന്നു…. അല്ലു, നീ എല്ലാം പറഞ്ഞോ അവളോട്..??? ഓ എവിടുന്ന്??? പറഞ്ഞുതീർന്ന് തിരിഞ്ഞുനോക്കിയപ്പോൾ ഓള് അവിടെയൊന്നുമില്ലായിരുന്നു……. ഹാ… ഇനി ഒന്നെന്നു തൊട്ട് തുടങ്ങണം… മുൻപേ പോകുന്നവളെ നോക്കി അവനൊന്ന് ദീർഘ നിശ്വാസം വിട്ടു……………. ആ ഗോഡൗണിൽ നിന്നവർ പുറത്തിറങ്ങി…………… മെല്ലെ കാട്ടുചെടിയെ തലോടി പോകുന്നവളെ അനുഗമിച്ചവൾക്ക് പിന്നാലെ ഒരു കാവൽകാരെപ്പോലെ ആ രണ്ട് അതുല്യശക്തികൾ നടന്നു….. കാർ കുറച്ചകലെയാണ് പാർക്ക്‌ ചെയ്തിരുന്നത്… അതിനരുകിൽ ചെന്നതും വെള്ളമൊഴുകുന്ന കളകള നാദം കേൾക്കാൻ തുടങ്ങി…. അത്ഭുതത്തോടെ അവളവരെ നോക്കി,, ആ നോട്ടത്തിൽ എന്തിനോ വേണ്ടിയുള്ള അനുവാദം തേടലിന്റെ ഭാവമുണ്ടായിരുന്നു…

നിറപുഞ്ചിരിയോടെ അവർ അവളെ കണ്ണിറുക്കി കാണിച്ചു……….. ശേഷം ആ ശബ്ദം കെട്ട ഭാഗത്തേക്കവൾ നടന്നു, പിന്നാലെ അവരും….. വഴി തെറ്റിയില്ല, കൺമുൻപിൽ തെളിഞ്ഞ ശുദ്ധജലം ഒഴുകുന്ന കാട്ടുചോല കണ്ടതും ആ മിഴികൾ ആർദ്രമായി………. പാറക്കെട്ടിനു മുകളിൽ നിന്നുകൊണ്ട് ഒഴുകുന്ന വെള്ളത്തിലേക്ക് കൈകളിട്ട് കളിച്ചുകൊണ്ടിരുന്ന അവൾ അപ്പോൾ പഴയ കുട്ടികുറുമ്പി പെണ്ണായതുപോലെ അല്ലുവിന് തോന്നി….. അതൊന്ന് ഉറപ്പിക്കാനായി പതിയെ അവനും അവൾക്കരികിലേക്ക് ചെന്നു.. കാലുകൾ വെള്ളത്തിലേക്കിട്ട് എവിടെയോ നോക്കി എന്തോ ആലോചിച്ചിരിക്കുന്ന അവളുടെ സമീപം അവനുമിരുന്നു…… ശ്രീ…………. ആ വിളി അവളുടെ കാതിനേക്കാൾ ഹൃദയത്തെ ഉണർത്തി…………

ഒന്ന് നോക്കുകപോലും ചെയ്യാതെ പതിയെ അവന്റെ തോളിന്മേൽ അവൾ തല ചായ്ച്ചു…………….. തോളെല്ലിലെ അസഹ്യമായ വേദന സഹിച്ചുകൊണ്ട് തന്നെ അവനിരുന്നു ……. അവളനുഭവിച്ച വേദനകൾക്ക് പകരമെന്നപോലെ….. പരസ്പരം മൗനത്താൽ ബന്ധിതമായികൊണ്ട് അവർ ആ ഇരിപ്പ് തുടർന്നു… ആര് എങ്ങെനെ എവിടെ പറഞ്ഞുതുടങ്ങുമെന്ന കൺഫ്യൂഷനേക്കാൾ ആ മനസ്സിൽ നിറഞ്ഞിരുന്നത് ഈൗ ഒരു നിമിഷം ഒരിക്കലും അവസാനിക്കരുതേ എന്ന പ്രാർത്ഥനയായിരുന്നു………. എന്തിനായിരുന്നു,,, എല്ലാം………. ഒടുവിൽ മൗനത്തെ ഭേദിച്ചുകൊണ്ട് അവൾ തന്നെ സംസാരിച്ചുതുടങ്ങി, അപ്പോഴും ആ തോളിൽ അവൾ തല ചായ്ച്ചിരുന്നു…………… പറ്റിപ്പോയി മോളെ…,,,,

ഒരിക്കലും ചെയ്യാൻ പാടില്ലാത്തതായിരുന്നു.. പക്ഷെ, ചെയ്യേണ്ടിവന്നു.. അല്ലാതെ മറ്റൊരു മാർഗ്ഗവും എന്റെ മുന്നിലില്ലായിരുന്നു………. അവളുടെ മുടിയിഴകളിലൂടെ വിരലുകൾ ചലിപ്പിച്ചുകൊണ്ട് അവൻ പറഞ്ഞു…… എത്ര ഞാൻ വേദനിച്ചൂന്ന് അറിയുവോ കണ്ണേട്ടന്………. തോറ്റതിനെക്കാൾ വേദനയായിരുന്നു എന്നും കൂടെകാണുമെന്ന് കരുതിയവർ തള്ളിപ്പറഞ്ഞപ്പോൾ……… എങ്ങലോടെ അവൾ പറഞ്ഞുനിർത്തുമ്പോൾ ഒഴുകിത്തുടങ്ങിയ കണ്ണുനീർ അവന്റെ തോളിനേ നനച്ചിരുന്നു… പ്ലീസ് ശ്രീ… നീ ഇനിയും ഇങ്ങെനെ കരയല്ലേടാ…. സഹിക്കില്ല എനിക്ക്… അന്ന് ആ കോടതിമുറിയിൽ നിസ്സഹായയായി നീ ഇറങ്ങിപ്പോയത് കാൺകെ നെഞ്ചുപൊട്ടിപോയിരുന്നു എനിക്ക്…….. നിനക്കെതിരെ പറയുന്ന ഓരോവാക്കും എന്റെ ഹൃദയത്തെയായിരുന്നു കീറിമുറിച്ചത്…..

നിനക്കറിയുവോ? നിന്നെ വേദനിപ്പിച്ചതിന് അന്നാദ്യമായി എന്റെ അമ്മ എന്നെത്തല്ലി….,,,, അവഗണിച്ചു… എല്ലാം സഹിച്ച് നിന്നോട് മാപ്പിരക്കാൻ വന്നതാ ഞാൻ… പക്ഷെ,,, ആ രാത്രി നീ പറഞ്ഞ വാക്കുകൾ…………….. നിന്നെ വേദനിപ്പിച്ചുകൊണ്ട് ഞാൻ നേടിയത് നിന്റെ ജീവനായിരുന്നുവെങ്കിൽ നഷ്ടപ്പെടുത്തിയത് എന്റെ പ്രണയത്തെയായിരുന്നുവെന്ന് ആ നിമിഷമാണ് ഞാൻ മനസ്സിലാക്കിയത്………. ഒരിക്കലെങ്കിലും പറയാമായിരുന്നില്ലേ ശ്രീ നിനക്കെന്നോടെല്ലാം???? ഞാനുണ്ടാകുമായിരുന്നില്ലേ നിന്റെ കൂടെ എന്തിനും???? ചെയ്ത തെറ്റുകൾ അവൾക്ക്മുൻപിലൊരിക്കൽ കൂടി അവനേറ്റ് പറഞ്ഞു….വാമികയായോ ശ്രാവണിയായോ അതവൾ കേൾക്കട്ടെ….

എല്ലാം പറയുമ്പോൾ അല്ലുവിന്റെ മനസിലതായിരുന്നു….. എന്തായിരുന്നു ഞാൻ പറയേണ്ടത്??? എന്നെ നശിപ്പിച്ച അയാൾക്കെതിരെയാണ് ഞാനെന്നോ??? അയാളെ കൊല്ലാൻ നടക്കുവാണെന്നോ?? പറഞ്ഞേനെ ഞാനെല്ലാം.. എന്റെ ലക്ഷ്യം എല്ലാം സാധിച്ചുകഴിഞ്ഞിട്ട്… പക്ഷെ അതിനുമുൻപ്……………. അവളുടെ ശബ്ദമിടറി,,,, അത് മനസ്സിലാക്കിയെന്നോണം ആ മുഖത്തെ തന്റെ കൈകുമ്പിളിൽ അവൻ കോരിയെടുത്തു…… ശ്രീ…… മ്മ് മ്മ്…. കഴിയില്ല പെണ്ണെ, നീ ഇല്ലാതെ ഒരു നിമിഷം പോലും……… നിന്റെ അവഗണന ഓരോനിമിഷവും എന്നെ ചുട്ടുപൊള്ളിച്ചുകൊണ്ടിരിക്കുവാ…… ചെയ്ത എല്ലാം തെറ്റിനും ഈ കാലിൽ വീണു മാപ്പിരക്കാൻ തയ്യാറാണ് ഞാൻ,, പ്ലീസ്…..

എനിക്കെന്റെ പഴയ ശ്രാവണിയെ തിരികെ വേണം…… പ്ലീസ്….. മിഴികൾ മിഴികളോടുടക്കവേ ആ മനസ്സിന്റെ യാചന കണ്ണിൽ പ്രതിധ്വനിച്ചു…………………… നാളുകൾക്ക് ശേഷമൊരിക്കൽ കൂടി ആ മുഖങ്ങൾ തമ്മിലടുത്തു… നിശ്വാസങ്ങൾ പരസ്പരം മുഖത്തേക്ക് വീണു………….. ചെയ്തതെറ്റിന്റെ മാപ്പിരക്കലെന്നോണം അവനിൽനിന്നുതിർന്ന കണ്ണീർകണങ്ങൾ തന്റെ ഭാഗത്തുള്ള തെറ്റിനെക്കൂടി ഇല്ലാതാക്കിയ നിമിഷം വാമികയിൽ നിന്നവൾ പതിയെ ശ്രാവണിയിലേക്ക് ചേക്കേറാൻ തുടങ്ങി……. കണ്ണന്റെ സ്വന്തം ശ്രീയായി തുടങ്ങി……… കപടവെറുപ്പ് പ്രകടമായ കണ്ണുകളിൽ വീണ്ടും അവനോടുള്ള പ്രണയത്തിന്റെ അഗാധത അവൻ കണ്ടു….,,,,…….ഒരിക്കൽ തന്നെ ഇല്ലാതാക്കാൻ ആഗ്രഹിച്ച മനം ഇന്നവന്റെ ഇടനെഞ്ചിനോട് പറ്റിച്ചേരാൻ വെമ്പി……..

എല്ലാം വേദനകളും പരസ്പരം മറക്കാൻ പ്രണയത്തിന്റെ മാധുര്യം നുകരാൻ ആ ഇരുഹൃദയവും നിനച്ച നിമിഷം ചുറ്റുമുള്ളതെല്ലാം അവർ മറന്നു………….. അവന്റെ അധരങ്ങൾക്ക് മേൽ തികഞ്ഞ പ്രണയത്തോടെ അവൾ ആധിപത്യം നേടിയപ്പോൾ അവളിലെ പ്രണയത്തെ ആവോളം നുകരുകയായിരുന്നു അവൻ…………….. കണ്ണീരിന്റെ ഉപ്പുരസം ആ ചുംബനത്തിന് മാറ്റ് കൂട്ടിയതുപോലെ ആവേശത്തോടെ അവർ പരസ്പരം അധരങ്ങൾക്ക് മേൽ ആഴ്ന്നിറങ്ങി……… ദൈവമേ !!!……….. പെട്ടെന്ന് കെട്ട നിലവിളിയിൽ രണ്ടാളും ഞെട്ടിത്തരിച്ചു അകന്നുമാറി…, നോക്കുമ്പോഴുണ്ട് കണ്ണുംമിഴിച്ചു അന്ധാളിപ്പോടെ നിൽക്കുന്ന രുദ്രൻ… !!കണ്ടാലറിയാം ചെക്കന്റെ കിളികൾ ആ തലയിൽനിന്നും താമസംമാറ്റിയെന്ന്….

എന്താടാ…???? അല്ലുവിന്റെ വിളി അവൻ കേട്ടില്ല… !!!മറ്റേതോ ലോകത്തായിരുന്നു പാവം….. രുദ്രാ………. കൈകുമ്പിളിൽ വെള്ളമെടുത്ത് അവനുനേരെ അല്ലു കുടഞ്ഞു…. ഓഹ്… ഓഹ്… ഞാൻ.. ഞനിതെവിടാ??? പാവത്തിന്റെ കിളികൾ പറന്നുപോയിടത്ത് തൂവൽ പോലുമില്ലായിരുന്നു…. ടാ…… അലോകിന്റെ വിളിയുടെ ഗാംഭീര്യം ഉയർന്നതും അവൻ തലയൊന്ന് കുടഞ്ഞു…… പറന്നുപോയതിനെയെല്ലാം തിരിച്ചുകയറ്റികൊണ്ട് അവൻ അല്ലുവിനെയും ശ്രീയെയും മാറി മാറി നോക്കി…… എന്താ ഇവിടിപ്പോ ഞാൻ കണ്ടേ??? എന്ത്???? ദാ,, ഇപ്പൊ…. നിങ്ങള്……… അവൻ എന്ത് പറയണമെന്നറിയാതെ തപ്പിത്തടയുന്നത് കണ്ടതും ചമ്മലോടെ ശ്രീ അല്ലുവിന് പിന്നിലേക്ക് മറഞ്ഞു…. ഡീ ഡീ…. നീ അവന് പിന്നിൽ ഒളിക്കേയൊന്നും വേണ്ടാ……………

കുറച്ച് മുൻപ് എന്തായിരുന്നു….. എന്നിട്ട് ഇപ്പോ…. രുദ്രൻ അവളെ കൂർപ്പിച്ചുനോക്കി………. പതിയെ ആ നോട്ടം പുഞ്ചിരിയോടെ അതിലേറെ സന്തോഷത്തോടെയുള്ളതായി മാറി………. ആമി………… അവന്റെ വിളി കേട്ടതും അല്ലുവിന്റെ പിന്നിൽ നിന്നും അവൾ മുൻപിലേക്ക് വന്നു………… ക്ഷമിക്കെടി, നിന്റെ രുക്കുവേട്ടനോട്……. അതിന് മറുപടിയായി അവൾ ആ ഏട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു…. പറയാനുള്ളവയെല്ലാം ആ കണ്ണുനീർ കൊണ്ട് അവൾ പറഞ്ഞുതീർത്തു……… ശേഷം വരിഞ്ഞുമുറുകിയ മുഖവുമായി അല്ലുവിന് നേരെ നടന്നു….. ഠപ്പെ !!!!💥

ചെക്കന്റെ കരണം നോക്കി പെണ്ണ്ഒന്ന് പൊട്ടിച്ചു……… ആമി….. ഞെട്ടലോടെ രുദ്രൻ അവളെ വിളിച്ചു.. പക്ഷെ, അല്ലുവിൽ ആ ഞെട്ടൽ അവൻ കണ്ടില്ല… എന്തോ ആ അടിയ്ക്ക് താൻ അർഹനാണെന്ന് അവന് നല്ല ബോധ്യമുള്ളതുപോലെ….. പതിയെ തല്ലിയ കൈകളാൽ അവൾ അവന്റെ നെറ്റിയിന്മേൽ തലോടി… താൻ കാരണം ഉണ്ടായ ആ മുറിവ് തന്നെയായിരുന്നു അവളുടെ തെറ്റിനുള്ള ശിക്ഷ !!അവനെക്കാൾ ആ ഹൃദയമായിരുന്നു ആ നീറ്റൽ തൊട്ടറിഞ്ഞത്…… ഹാവൂ… !!!എല്ലാമൊന്ന് ശാന്തമായല്ലൊ… !! ദീർഘനിശ്വാസത്തോടെ രുദ്രൻ ആശ്വസിച്ചു., പക്ഷെ അങ്ങെനെ ആശ്വസിക്കാൻ തയ്യാറല്ലായിരുന്നു കണ്ണനും അവന്റെ ശ്രീയും… ഇനിയുമെന്തൊക്കെയോ തങ്ങൾക്കിടയിൽ ബാക്കിയുള്ളതുപോലെ അവർ പരസ്പരം നോക്കി………….

പിന്നീട് ഉള്ളിലെ കരടെല്ലാം പറഞ്ഞുതീർത്തിട്ടാകണം തിരികെയുള്ള യാത്രയെന്ന് പറയാതെ പറഞ്ഞുകൊണ്ട് അവർ മുഖത്തോട് മുഖം നോക്കിനിന്നു….. അന്നെങ്ങെനെയാണ് ശ്രീ നീ അവിടെ വന്നത്??? എവിടെ???? അവന്റെ ചോദ്യം അതിശയത്തോടെ രുദ്രൻ കേട്ടപ്പോൾ പുഞ്ചിരിയോയോടെ അവളതിന് ഉത്തരം നൽകാനായി തയ്യാറെടുക്കുവായിരിന്നു……. രുദ്രേട്ടന്റെ വീട്ടിൽ എത്തിയതിനുശേഷം ഞാൻ വല്ലാത്ത ഒരാവസ്ഥയിലായിരുന്നു…., പക്ഷെ അതിനിടയിലും ഏട്ടന്റെയും അയോഗിന്റെയും അടക്കിയുള്ള സംസാരവും ഞാൻ വരുമ്പോൾ ഫുൾസ്റ്റോപ്പിടുന്ന ചർച്ചകളും എന്നിൽ സംശയം സൃഷ്ടിച്ചു……………അങ്ങെനെയൊരു ചർച്ചയ്ക്കിടയിലാണ് ജൂഹി എന്ന പേര് ഞാൻ കേൾക്കുന്നത്……

അരോമാളോടുള്ള ഏട്ടന്റെ പകയെപറ്റി രുക്കുവേട്ടനോട് പറയുകയായിരുന്നു അയോഗ്…, ഞാൻ വന്നപ്പോൾ അവർ വിഷയം മാറ്റിയെങ്കിലും അതുവരെ കേട്ടത് വെച്ച് എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക് എനിക്ക് തോന്നി… അവർ വീട്ടിൽ നിന്നിറങ്ങിയതിനു പിന്നാലെ, ബാംഗ്ലൂരിലുള്ള എന്റെ ഫ്രണ്ടിനെ വിളിച്ചു, അവളിലൂടെ ഞാൻ ആ കോളേജിലെ ഒരു കുട്ടിയുമായി പരിചയത്തിലായി,,, ജൂഹിയുടെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു അവൾ… !!അവളിലൂടെ ഞാനറിഞ്ഞു രണ്ടേട്ടന്മാരുടെയും അവരുടെ കുഞ്ഞിപ്പെങ്ങളുടെയും കഥ !!ആരോമലിന്റെയും കരണിന്റെയും ക്രൂരതയിൽ ജീവൻ നഷ്ടപ്പെട്ട ജൂഹിയിൽ ഞാൻ കണ്ടത് എന്നെത്തന്നെയായിരുന്നു….

കരൺ അടുത്തിടെ മരിച്ചു എന്നറിഞ്ഞപ്പോൾ എനിക്കെന്തോ ഒരു സ്പാർക് തോന്നി, കരൺ മരിച്ച ഡേറ്റും കണ്ണേട്ടനെ ഞാൻ ആദ്യമായി കണ്ട ഡേറ്റും തമ്മിലുണ്ടായ സാമ്യം എനിക്കൊരു കാര്യം മനസ്സിലാക്കിത്തന്നു,,, എനിക്കറിയാവുന്ന കണ്ണേട്ടൻ മാത്രമല്ല നിങ്ങൾ, സ്നേഹിക്കുന്നവർക്ക് വേണ്ടി, ക്രൂരത ചെയ്യുന്നവർക്ക് വേണ്ടി ആരെയും കൊല്ലുന്ന അഘോരമൂർത്തിയുടെ ഭാവമായ അലോക് നാഥാണെന്ന്…. !!!! പക്ഷെ, അപ്പോഴും എന്നിലെ വാമിക നിങ്ങളെ സംശയിച്ചുകൊണ്ടിരുന്നു, എന്തുകൊണ്ട് അങ്ങെനെയൊരാൾ എനിക്കെതിരെയായി എന്നതിനുത്തരം കിട്ടാതെ ഞാനാകെ വലഞ്ഞു….. ഞാനറിയാത്തതായി എന്തൊക്കെയോ ഉള്ളതുപോലെ തോന്നിയതുകൊണ്ടാണ് രുദ്രേട്ടനിൽ ഞാൻ പെൻക്യാം സെറ്റ് ചെയ്തത്‌,,, അത് പറയുമ്പോൾ അവൾ ഒളികണ്ണാലെ അവനെ നോക്കി,,,

കുറുമ്പ് കാട്ടിനിൽക്കുന്ന കുഞ്ഞിനെ കൂർപ്പിച്ചു നോക്കുന്നതുപോലെ രുദ്രൻ നോക്കുന്നതുകണ്ട് നിഷ്കു ഭാവത്തിൽ അവൾ അല്ലുവിനെ നോക്കി, ശേഷം പറഞ്ഞോണ്ടിരുന്നത് തുടർന്നു…. അതിലൂടെ ഞാനറിഞ്ഞു അലോകിലെ അഘോരമൂർത്തിയെ……. !!ആരോമലിന്റെ മരണം മേനോനുള്ള അടിതന്നെയാണെന്ന് ഞാനും വിശ്വസിച്ചു.. പക്ഷെ, ആ പ്ലാനിങ്ങിൽ നിങ്ങളാരും കാണാതിരുന്ന ഒരു പാകപ്പിഴവ് ഉണ്ടായിരുന്നു,, അത് നികത്താനായിയാണ് ഞാൻ അവിടേക്ക് വന്നത്…… അത്രയും ഭീകരമായ തീഗോളത്തെ മുന്നിൽ കാണുമ്പോൾ ഹ്യൂമൻ ബോഡിയ്ക്ക് ആ താപനിലയും ഷോക്കും അതിജീവിക്കാനാകില്ല എന്ന കോമെൻസെൻസ് നിങ്ങക്കില്ലാതിരുന്നതോർത്ത് സത്യം പറഞ്ഞാൽ എനിക്ക് സഹതാപം തോന്നിപോയി…. എന്റെ ഊഹം ശെരിയായിരുന്നു, അവിടേക്ക് വന്ന ഞാൻ കാണുന്നത് ബോധമറ്റ് കിടന്ന കണ്ണേട്ടനെയാണ്…………

കണ്ണേട്ടനെ വണ്ടിയിലേക്ക് പിടിച്ചുകയറ്റുംമുൻപ് നിങ്ങൾക്ക് മേൽ വരുന്ന എന്തെങ്കിലും തെളിവ് അവിടെയുണ്ടോ എന്ന് ഞാൻ തിരഞ്ഞു.. ഒന്നുമില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം ജൂഹിയുടെ ആത്മാവ് ആ മരണത്തിൽ സന്തോഷിച്ചു എന്ന വിശ്വാസത്തിൽ ഞാൻ കണ്ണേട്ടനുമായി അവിടെ നിന്നും മടങ്ങി….. പക്ഷെ, എന്റെ കൈയിലെ ചെയിൻ എനിക്കെവിടെയോ നഷ്ടമായി, അവിടെയാണോ എന്ന് ഞാൻ സംശയിച്ചു, പക്ഷെ, ഈ ചോദ്യത്തിലൂടെ മനസിലായി,, ആ ചെയിൻ ഈ കൈകളിൽ തന്നെ കിട്ടിയിരുന്നു എന്ന്…. അവന്റെ കൈകളിൽ പിടിച്ചുകൊണ്ടവൾ പറഞ്ഞത് കേട്ട് രണ്ടാളും അമ്പരന്നു….. തങ്ങളാണ് പ്ലാൻ ഒരുക്കിയത്.. പക്ഷെ അതിനേക്കാൾ വലിയ പ്ലാൻ തങ്ങൾക്ക് മേൽ ഉണ്ടായിരുന്നുവെന്ന് അറിഞ്ഞതിന്റെ അമ്പരപ്പ് മാറിവന്നതും ഒരു കൂട്ടച്ചിരി അവിടെ ഉയർന്നുകേട്ടു……..

അതേ, വീണ്ടുമൊരിക്കൽ കൂടി മനസ്സ് നിറഞ്ഞവൾ ചിരിക്കുകയാണ്…. തന്റെ നല്ലപാതിയോടൊപ്പം, സഹോദരനോടൊപ്പം……….. കാലം മായ്ക്കാത്ത മുറിവുകളില്ല എന്ന് എനിക്കിപ്പോൾ മനസ്സിലാകുന്നുണ്ട് കണ്ണേട്ടാ…. നിങ്ങളെ ഞാൻ വെറുത്തതിന്റെ ഇരട്ടി പ്രണയിച്ചിരുന്നു….. നിങ്ങളുടെ തെറ്റുകളെ ന്യായീകരിച്ചുകൊണ്ട് സ്വീകരിക്കുകയല്ല ഞാൻ ഈ പ്രണയം, പകരം നഷ്ടപ്പെട്ടുപോയ എന്റെ വിശ്വാസത്തെ നിങ്ങൾ തിരികെതന്നതുകൊണ്ട്, തെറ്റുകൾ എന്നിലും ഏറെഉള്ളതുകൊണ്ട്, അതിനേക്കാളുപരി എന്നെ സ്നേഹിക്കുന്ന കുറച്ചാളുകൾക്ക് വേണ്ടി, വീണ്ടും കണ്ണേട്ടന്റെ ശ്രീയായി ഈ ശ്രാവണി വരികയാണ്….വാമികയിലേക്കിനിയൊരു തിരിച്ചുപോക്കില്ലാതെ…….. !!

അവന്റെ നെഞ്ചോരം പറ്റിച്ചേർന്ന് അവൾ പറഞ്ഞ വാക്കുകൾ നിറച്ചത് അവന്റെ ഹൃദയത്തെയായിരുന്നു…… ഇല്ല പെണ്ണെ… ഇനി ഒന്നിന്റെപേരിലും നിന്നെ വേദനിപ്പിക്കാൻ എനിക്കാവില്ല… !!നീയില്ലാതിരുന്ന നിമിഷങ്ങളിൽ ഞാനറിയുകയായിരുന്നു നിന്നിൽ നിക്ഷിപ്തമായ എന്റെ ഭ്രാന്തമായ പ്രണയത്തെ…… !!!ഒരിക്കൽ കൂടി അത് എനിക്ക് നഷ്ടമായാൽ പിന്നെ ഈ അലോക് ഉണ്ടാകില്ല…. !!!!! അവളുടെ കാതോരം അവന്റെ ശബ്ദം മന്ത്രിച്ചു…. !! മതി, മതി, ബാക്കി ഇനി വീട്ടിൽ ചെന്നിട്ട് !!അവിടെയെല്ലാരും കാത്തിരിക്കുവാ വരുന്നത് ശവമായിട്ടാണോ അതോ ജീവനോടെയാണോന്ന് അറിയാൻ !!! അവരെ കളിയാക്കിപറഞ്ഞുകൊണ്ട് രുദ്രൻ കാട്ടുചോലയിൽ നിന്നും ഇടവഴിയിലേക്ക് നടന്നു, പിന്നാലെ കൈകൾ ചേർത്തുകൊണ്ട് അവരും….

ഇണക്കുരുവികളെ പോലെ…. സാധി…. സന്തോഷമായില്ലേ നിനക്ക്?? നോക്കിക്കേ,നമ്മുടെ ആമി അവളിപ്പോൾ എത്ര സന്തോഷത്തിലാണെന്ന് !!പ്രാണനുതുല്യം അവളെ നെഞ്ചോട് ചേർത്ത പ്രണയത്തോടൊപ്പം അവളിന്ന് എത്ര സന്തോഷത്തിലാ…….. ഈ ജന്മം എന്റെ എല്ലാം കടമകളും ദാ ഇതോടെ തീർന്നു………. നടക്കുംവഴി അവൻ മനസ്സിൽ പറഞ്ഞു…. എന്നാൽ ഇതേസമയം മറ്റൊരു മനസ്സിൽ തന്റെ പ്രാണന്റെ മുഖത്തെ ലാലോലിക്കുകയായിരുന്നു………. അതേ, ഇനി അവരുടെ ജീവിതമാണ്,, രുദ്രദേവയുടെ ജീവിതം……. 💝💝💝💝….. (തുടരും )

ആദിശൈലം: ഭാഗം 53

Share this story