ചങ്കിലെ കാക്കി: ഭാഗം 4

ചങ്കിലെ കാക്കി: ഭാഗം 4

നോവൽ: ഇസ സാം

വിവാഹ ദിവസം …..അന്നും മഴ ഉണ്ടായിരുന്നു…..രാത്രി മുഴുവൻ മഴയായിരുന്നു…….ആ മഴയോടൊപ്പം എൻ്റെ പ്രണയവും ഞാൻ ഒഴുക്കി വിട്ടു……. ഇല്ലാ……രാവോളം ഞാൻ പരിശ്രമിച്ചു……. പക്ഷേ ഇന്ന് ഈ വിവാഹ വേഷത്തിൽ ഇറങ്ങുമ്പോ ഉമ്മറത്ത് സുരജിനോട് ചേർന്ന് നിൽക്കുന്ന സുഭദ്രയുടെ കണ്ണുകളും എന്നിലായിരുന്നു…. ഞാൻ തിരിച്ചറിയുന്നു എന്റെ പ്രണയം എൻ്റെ സ്വകാര്യതയാണ്……എനിക്ക് സന്തോഷവും വേദനയും ഒരുപോലെ തരുന്ന ഓർമ്മയാണ്…… കതിർ മണ്ഡപത്തിൽ എൻ്റെ താലിക്കായി നമ്ര മുഖയായി നിൽക്കുന്ന വൈഗ ലക്ഷ്മിയെ ഞാൻ കണ്ടിരുന്നില്ല…എൻ്റെ മനസ്സിൽ എന്നോ ഞാൻ നഷ്ടപ്പെടുത്തിയ എൻ്റെ പ്രണയമായിരുന്നു…… എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി…… “എന്താ ഇത്…….

അങ്ങട് കെട്ടൂ അർജുനാ………” അമ്മാവനാണ് …. ഈശ്വരാ നമ്രശിരസ്കയായി നിൽക്കാൻ തുടങ്ങീട്ട് കുറച്ചായല്ലോ…. ഈ കാക്കി എന്ത് നോക്കി കൊണ്ട് നിക്ക്‌ആ ….. ഈ പൂവും തലക്കെട്ടും തിരുപ്പനും ആയി തല പൊക്കാൻ പറ്റുന്നില്ല…..അപ്പോഴാ അയാളുടെ ഒരു നോട്ടം…… ഞാൻ എന്താ നടുക്കുന്നെ എന്നറിയാൻ തലപൊക്കിയതേയുള്ളു താലി കെട്ടി …… പിന്നെന്താ പ്രദക്ഷിണം എന്ന് പറഞ്ഞാൽ അയാൾ എന്റെ കൈ ഞെരുക്കി വലിച്ചു കൊണ്ട് ഒരു ഓട്ടപ്രദക്ഷിണം…. ഈ കോപ്രായ മൊക്കെ കണ്ടപ്പോൾ എനിക്ക് ചിരി വന്നു….അതിലും എന്നെ ചിരിപ്പിച്ചത് ഫോട്ടോ എടുത്തപ്പോഴായിരുന്നു…..ഞാൻ ഒന്ന് ചേർന്ന് നിന്നാൽ മതി ആശാൻ പത്തടി പിന്നോട്ട് മാറും…..എന്നെ തുറിച്ചു നോക്കും….

അത് കണ്ടപ്പോൾ എനിക്ക് കുറച്ചു കുസൃതി തോന്നി… എന്റെ കൂട്ടുകാരൊക്കെ വന്നപ്പോൾ ഞാൻ അങ്ങു മൂപ്പരെ പരിചയപ്പെടുത്തി കൊടുത്തു……. “അജുവേട്ടാ……” പുള്ളി തിരിഞ്ഞു ഒക്കെ നോക്കുന്നുണ്ട്…വേറെ ആരെയെങ്കിലും ആണോ ഞാൻ വിളിക്കുന്നേ എന്നേ….പാവം…….എന്നിട്ടു തല ചരിച്ചു എന്നെയും നോക്കുന്നുണ്ട്….. “അജുവേട്ടാ ..ഇതാരാന്നു പറഞ്ഞേ …..?” എന്റെ ആത്മ മിത്രം അനുവിനെ നോക്കി ഞാൻ ചോദിച്ചു……കാക്കിയുടെ കിളിപോയി നിൽപ്പ് ഒന്ന് കാണാലോ ……അനു കാക്കിയെ ചിരിയോടെയാ നോക്കിയത് എങ്കിലും ആ തുറിച്ചു നോട്ടത്തിൽ ആ ചിരി മെല്ലെ മാഞ്ഞു….. “പറ അജുവേട്ടാ…….” ഞാനാട്ടോ …….വെറുതെ ഒരു രസം……കാക്കിയുടെ കിളിപറന്ന നിൽപ്പ് കാണാലോ എന്ന് കരുതിയ എന്റെ കിളി അയാളുടെ അടുത്ത ഡയലോഗിൽ പറന്നു പോയി……. “നിന്റെ അമ്മൂമ്മ…..എന്തേ ………..?”

എന്നിട്ടു ഒരു കൂസലുമില്ലാതെ എന്നെ നോക്കി പുരികം പൊക്കി……. ആ നിൽപ് കണ്ടപ്പോ……… എന്നിലും ഒരു ചിരി വിരിഞ്ഞു….. ഇതൊക്കെ കണ്ടു അനു മിഴിച്ചു നിൽക്കുന്നു…….എന്നോടായി മാത്രം ചെവിയിൽ പറഞ്ഞു……”ഇത് എന്ത് സാധനാഡീ ഇത്……..” ഞാൻ ചിരിയോടെ ഇടകണ്ണിട്ടു കാക്കിയെ നോക്കി…….”എനിക്കും അറിയില്ലാ…….നോക്കട്ടേ …..?” “നിനക്ക് വല്ല ആവശ്യവും ഉണ്ടോ …? ഒൻമ്പതു ചെക്കൻമാരെ ഓടിച്ചു ഈ ശ്വാനനെ കെട്ടാൻ……..” ഇത്രയും പറഞ്ഞപ്പോൾ …….. കാക്കിവീണ്ടും ഞെട്ടിച്ചു….. ” ഫോട്ടോ എടുത്തില്ലേ ….?” അനു ദയനീയതയോടെ തലയാട്ടി…. ” എന്നാ പിന്നെ…….വിട്ടോ……?” അതും കൂടെ ആയപ്പോൾ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഓടി കളഞ്ഞു….. ഞാൻ കാക്കിയെ നോക്കിയപ്പോൾ എന്നോട് പുച്ഛം വാരി വിതറി പറഞ്ഞു…….”അവളുടെ ഒരു അജുവേട്ടൻ…..

എന്റെ പേര് അർജുനൻ എന്നാ……….” അതും പറഞ്ഞു അയാൾ നടന്നു പോയി…ഞാനും ഫോട്ടോഗ്രാഫറും മാത്രം….. പിന്നെ പുള്ളിയുടെ പെങ്ങമ്മാരും മറ്റും വന്നു..ഉഗ്രൻ സദ്യ ഒക്കെ തട്ടി….ഞാൻ കാക്കിയെ നോക്കാൻ പോയില്ല…..അയാൾ എന്നെയും …. അടുത്തത് എന്റെ ഏറ്റവും ഇഷ്ടകാര്യം……ഔട്ഡോർ ഫോട്ടോഷൂട്…. .. പിന്നെ ഞാൻ പൊതുവേ ഒരു സെൽഫി അഡിക്ട ആണ്……ഫോട്ടോസ് എടുക്കുക എഫ്.ബി.യിൽ അപ്‌ലോഡ് ചെയ്യുക……പിന്നെ എല്ലാ സാമൂഹിക മാധ്യമങ്ങളിലും ഞാൻ ഉണ്ട്…. അച്ഛനോട് പറഞ്ഞു ഞാൻ പ്രത്യേകം ഏർപ്പാടാക്കിയ ക്യാമറ ചേട്ടന്മാരായിരുന്നു……

അതുകൊണ്ടു തന്നെ ഞങ്ങൾ വലിയ പ്ലാനിലായിരുന്നു…. പക്ഷേ മൂപ്പര് ആ മീശയും പിരിച്ചു നെഞ്ചും വിരിച്ചു തലയും ഉയർത്തി ഒറ്റ ഒരു നിൽപ്പ് തന്നെ …. ഇടയ്ക്കു ഇടയ്ക്കു എന്നെ നോക്കി വിറപ്പിക്കുന്നുണ്ട്….. പിന്നെ ഞാൻ സൺഗ്ളാസ്‌ വെച്ചും തലയിൽ തോർത്ത് കെട്ടിയും പല ഭാവത്തിൽ പുള്ളിയോടൊപ്പം നിന്ന് ധാരാളം ഫോട്ടോസ് എടുത്തു…..അവസാനം ഗതികെട്ട്…….. “ഒരു….മിനിറ്റ്…….” കാക്കിയാട്ടോ … ഫോട്ടോ ചേട്ടന്മാരോടാണ് ….. “വൈഗ…..ഒന്നിങ്ങു വരൂ ……” അതും പറഞ്ഞു പുള്ളി മുന്നിലായി നടന്നു…..അലപം പിന്നിലായി ഞാനും….. “ഡോ……എന്ത് കോപ്രായമാണ്……നിനക്കോ തൊലിക്കട്ടിയില്ലാ…..എനിക്കതുണ്ട്….ഇപ്പൊ നിർത്തിക്കോളണം ……..” ഞാൻ ഒരു നിഷ്കുഭാവത്തിൽ നിന്നു…… “അല്ല അർജുനാ…..പോസ് ചെയ്യാൻ അറിയില്ലാ എങ്കിൽ അത് പറഞ്ഞാൽ പോരേ … ” കോപ്പു…..

.ഈ ഞാഞ്ഞൂല് എന്നെ എന്താ വിളിച്ചത്……..ഞാൻ അവളെ പൂർത്തിയാക്കാൻ സമ്മതിച്ചില്ല . “നിന്റെ മടിയിലിരുത്തിയാണോ എനിക്ക് പേരിട്ടത്…..” അവൾ എന്നെ നോക്കി…പിന്നെ ഒരു ചെറു ചിരിയോടെ പറഞ്ഞു…..”അർജുനേട്ടാ…. നമുക്കു ഒറ്റ ഒരു ഫോട്ടോ…അതോടെ നിർത്താം….സത്യം ……..” ഞാൻ നിഷേധഭാവത്തിൽ തലയാട്ടി……വിദൂരതയിൽ സുഭദ്രയും കൃഷ്ണയും രുദ്രയും നിൽക്കുന്നുണ്ടായിരുന്നു…. “പ്ളീസ് അർജുനേട്ടാ…….” എന്നും പറഞ്ഞു വൈഗ എന്നെ നോക്കി കൈകൂപ്പുന്നു…. “പ്ലീസ് അർജുനേട്ടാ……” വീണ്ടും……കാണുന്നവർ എന്ത് വിചാരിക്കും…ഈ പെണ്ണിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ ?…ഞാൻ പെട്ടന്ന് തന്നെ പറഞ്ഞു…. “ലാസ്ട് ആൻഡ് ഫൈനൽ വൺ ……ഒറ്റ ക്ലിക്ക്……..” “സമ്മതം……” എന്നും പറഞ്ഞു അവൾ ഫോട്ടോഗ്രാഫറിന്റെ അടുത്തുപോയി എന്തെക്കെയോ പറയുന്നു….

ഒടുവിൽ ഒരു ഇരിപ്പിടത്തിൽ എന്നോട് ഇരിക്കാൻ പറഞ്ഞു…. ഞാനോർത്തു അടുത്ത് എന്ത് കോപ്രായം ആണ് ഇവൾ കാണിക്കാൻ പോകുന്നത് എന്ന് നോക്കി നിൽക്കെ വൈഗ എന്റെ മടിയിൽ വന്നിരുന്നു എന്റെ കവിളിൽ അധരങ്ങൾ ചേർത്തു …..തൽക്ഷണം ഫോട്ടോഗ്രാഫർ ക്ലിക്കും ചെയ്തു…… എന്റെ കിളികൾ ഒന്നും ഈ സംസ്ഥാനത്തു തന്നെ ഉണ്ടായിരുന്നില്ല….. അവൾ ഒരു കൂസലും ഇല്ലാതെ എന്നെ നോക്കി കണ്ണും ചിമ്മി അപ്പോൾ തന്നെ എഴുന്നേറ്റു ഫോട്ടോ കാണാൻ പോയി….. ഞാൻ ഒന്ന് ദീർഘനിശ്വാസം വിട്ടു ചുറ്റും നോക്കിയപ്പോഴാ എന്റെ മാത്രം അല്ല . അമ്മാവന്റെയും ‘അമ്മ സാക്ഷാൽ ഹെഡ്മിസ്ട്രസ് സീതാദേവിയുടെയും സുഭദ്രയുടെയും കൃഷ്ണയുടെയും രുദ്രയുടെയും അങ്ങനെ ഏറെക്കുറെ എല്ലാ ബന്ധുക്കളുടെയും അവസ്ഥ അത് തന്നെയായിരുന്നു…….

എന്നാൽ എനിക്ക് താങ്ങാൻ കഴിയാത്തതു കോൺസ്റ്റബിൾ സുധീഷിന്റെയും രമേശിന്റേയും ചിരി കണ്ടപ്പൊഴാ….. അവൾ ഫോട്ടോഗ്രാഫറിന്റെ അടുത്തുപോയി എന്തെക്കെയോ പറയുന്നു….ഒടുവിൽ ഒരു ഇരിപ്പിടത്തിൽ എന്നോട് ഇരിക്കാൻ പറഞ്ഞു…. ഞാനോർത്തു അടുത്ത് എന്ത് കോപ്രായം ആണ് ഇവൾ കാണിക്കാൻ പോകുന്നത് എന്ന് നോക്കി നിൽക്കെ വൈഗ എന്റെ മടിയിൽ വന്നിരുന്നു എന്റെ കവിളിൽ അധരങ്ങൾ ചേർത്തു …..തൽക്ഷണം ഫോട്ടോഗ്രാഫർ ക്ലിക്കും ചെയ്തു…… എന്റെ കിളികൾ ഒന്നും ഈ സംസ്ഥാനത്തു തന്നെ ഉണ്ടായിരുന്നില്ല….. അവൾ ഒരു കൂസലും ഇല്ലാതെ എന്നെ നോക്കി കണ്ണു ചിമ്മി അപ്പോൾ തന്നെ എഴുന്നേറ്റു ഫോട്ടോ കാണാൻ പോയി…..

ഞാൻ ഒന്ന് ദീർഘനിശ്വാസം വിട്ടു ചുറ്റും നോക്കിയപ്പോഴാ എന്റെ മാത്രം അല്ല . അമ്മാവന്റെയും ‘അമ്മ സാക്ഷാൽ ഹെഡ്മിസ്ട്രസ് സീതാദേവിയുടെയും സുഭദ്രയുടെയും കൃഷ്ണയുടെയും രുദ്രയുടെയും അങ്ങനെ ഏറെക്കുറെ എല്ലാ ബന്ധുക്കളുടെയും അവസ്ഥ അത് തന്നെയായിരുന്നു……. എന്നാൽ എനിക്ക് താങ്ങാൻ കഴിയാത്തതു കോൺസ്റ്റബിൾ സുധീഷിന്റെയും രമേശിന്റേയും ചിരി കണ്ടപ്പൊഴാ….. നാണം കെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ….. ലൈവ് ആയി പ്രണയാർദ്രമായ ഒരു കൈകോർക്കലോ നോട്ടമോ പോലും കാണാത്തെ എൻ്റെ അമ്മയും അമ്മാവനും കുടുംബവും കിളിപറന്നു നിൽപ്പുണ്ട്……അതും ഈ ഞാൻ…… തികച്ചും ഗൗരവക്കാരനായ…..മിതഭാഷിയായി ഞാൻ…. ഇതെല്ലാം ഒപ്പിച്ചിട്ടും യാതൊരു ഭാവഭേദവുമില്ലാതെ അവൾ ഫോട്ടോസ് നോക്കുന്നു…..

ആ നിൽപ്പ് കണ്ടപ്പോൾ ഒരു തൊഴി വെച്ച് കൊടുക്കാനാ തോന്നിയത്…….. “തകർത്തുവല്ലോ അർജുനേട്ടാ നിങ്ങൾ രണ്ടും……..” സൂരജാണ്……ഒപ്പം സുഭദ്രയും ഉണ്ട്…..അവളുടെ മുഖത്ത് അതിശയം ഇപ്പോഴും മാറീട്ടില്ലാ…… ഞാൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു…… “മ്മ് ……….” അപ്പോഴേക്കും വൈഗ എനിക്കരുകിലേക്കു വന്നു ….. ചെറുചിരിയോടെ അവൾ എന്നെയും അവരെയും മാറി മാറി നോക്കി….. ഞാൻ അവളെ പരിചയപ്പെടുത്തേണ്ടതാണ്…പക്ഷെ എനിക്ക് തോന്നിയില്ല….. “വൈകിട്ട് റിസപ്ഷന് കൂടീട്ട്ല്ലേ പോവുള്ളു…..?..” ഞാനാട്ടോ …. “അത്രയേയുള്ളു…..ഇഷ്ടാ………ഫോട്ടോയ്ക്ക് അല്പം കമ്പം ഉള്ള കൂട്ടത്തിലാണല്ലോ വൈഗാ……..” അവളോടായി സൂരജ് ചോദിച്ചു……

പിന്നെ ആരംഭിച്ചില്ലേ വൈഗാലക്ഷ്മി….. “കുറച്ചോ …എനിക്ക് അത് മാത്രമേയുള്ളൂ …..ഞാൻ രാവിലെ നേരം വെളുത്താൽ ആദ്യം എടുക്കുക ഒരു സെൽഫിയാ……. എന്നിട്ടു എന്റെ ഫ്രണ്ട്സിനൊക്കെ അയച്ചു കൊടുക്കും… പിന്നെ മോസ്റ്റ് ഫണ്ണി പിക്സെ ഞാൻ ഷെയർ ചെയ്യുള്ളു…… എനിക്ക് ഇങ്ങനെ സാധാരണ എല്ലാരെയു പോലെ അറ്റെൻഷൻ ഫോട്ടോ എടുക്കുന്ന ഇഷ്ടല്ല……….. ………….ചേട്ടന്റെ പേരെന്താ ?………………………..സുഭദ്ര വർക്ക് ചെയ്യുന്നുണ്ടോ …?……………………………..ബ്ലാ…….ബ്ലാ……………………….റിസപ്ഷൻ നമുക്ക് അടിച്ചു പൊളിക്കണംട്ടോ ………ഇന്നലെ ഞങ്ങളുടെ വീട്ടിൽ ഞങ്ങൾ തകർത്തു….ഡാൻസും പാട്ടും ………ബ്ലാ ….ബ്ലാ…..” ഈശ്വരാ വൈഗാലക്ഷി ഒരു നോണ്സ്റ്റോപ് ഫാസ്റ്റ് പാസ്സന്ജർ ആണ് എന്ന ഭയാനകമായ സത്യം ഞാൻ മനസ്സിലാക്കി…….. സുഭദ്രയുടെ മുഖത്ത് ഇപ്പൊ ഒരു സഹതാപം ആണ്……അത് എന്നോടാണോ വൈഗയോടാണോ എന്ന് എനിക്ക് മനസ്സിലായില്ല…..

കുശലം അന്വേഷണത്തിന് വന്ന എന്റെ എല്ലാ ബന്ധുക്കളെയും നിരത്തി നിർത്തി ഒരു അടിപൊളി കുടുംബ ചിത്രം അവൾ എടുപ്പിച്ചു……എന്തിനധികം പറയുന്നു എന്റെ സഹപ്രവർത്തകരോട് രാത്രി റിസപ്ഷന് കുടുംബവും ആയി വരണം എന്ന് പറഞ്ഞു…….. പിന്നെന്താ അവളുടെ കുറെ കസിന്സും ഫ്രണ്ട്സും ഒക്കെ വന്നു ഒരു ഗംഭീര ഫോട്ടോ എടുത്തു…. രാത്രി റിസപ്ഷൻ എത്തണം എന്ന് പറഞ്ഞു വിടുന്നു …..ഓരോന്നു പറഞ്ഞിട്ട് ഇടയ്ക്കു ഇടയ്ക്കു അവളുടെ കോപ്പിലെ ഒരു ചോദ്യമുണ്ട് …. “അങ്ങനല്ലേ അർജുനേട്ടാ…….?.” ഇടയ്ക്കു ഇടയ്ക്കു അജുവേട്ടാ എന്ന് വരും എങ്കിലും ….അതിനെ അവൾ ഉടനെ തിരുത്തി അർജുനേട്ടാ എന്ന് പറയും…..

എല്ലാരോടും യാത്ര പറയുമ്പോഴും അവൾ കലപില സംസാരിക്കുന്നുണ്ടായിരുന്നു…….. എല്ലാരെയും ക്ഷണിക്കുന്നുണ്ടായിരുന്നു….. അച്ഛനോട് മാത്രം അവൾ നിശ്ശബ്ദയായിരുന്നു… തിരിച്ചു വീട്ടിലേക്കു എനിക്കൊപ്പം കാറിൽ ഇരുന്നപ്പോൾ ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നില്ലാ…… ഞാൻ അവളെ ശ്രദ്ധിച്ചില്ലാ….ഞങ്ങൾക്കൊപ്പം രുദ്രയും മൈഥിലിയും ഉണ്ടായിരുന്നു…..ഒരു പതിനഞ്ചു മിനിറ്റ് നിശബ്ധമായിരുന്നു…പിന്നെ എന്തെക്കെയോ കലപില അവൾ ആരംഭിച്ചു എങ്കിലും അത്രയ്ക്ക് അങ്ങട് കത്തികയറാൻ കഴിഞ്ഞില്ല …കാരണം രുദ്രയ്ക്കും മൂന്ന് വയസ്സുകാരി മൈഥിലിക്കും എന്നെ കുറച്ചു പേടിയായതു കൊണ്ട് മാത്രം … എന്റെ മനസിൽ നിറഞ്ഞതു നിർവികാരതയായിരുന്നു….ഞാൻ പിന്നിലേക്ക് ചാരി കണ്ണടച്ചിരുന്നു…….

എന്റെ മനസ്സിലേക്ക് ഓടി വന്നത് ധാവണിയും ഉടുത്തു എന്നിലേക്ക്‌ നടന്നടുക്കുന്ന എന്റെ സുഭദ്രയായിരുന്നു……. ഇന്നും നഷ്ടപ്പെട്ടു എന്ന് എനിക്ക് ഉൾകൊള്ളാൻ കഴിയാത്ത എന്റെ പ്രണയം… കയ്യിൽ വിളക്കുമേന്തി ആ വീട്ടിലേക്കു കയറുമ്പോൾ മനസ്സ് നിറച്ചും അച്ഛനായിരുന്നു…….അച്ഛന്റെ വാക്കുകൾ ആയിരുന്നു…… “ൻ്റെ കുട്ടി നിന്ന് ..പോകും….ആരുണ്ടാവില്യ…….” ശെരിയാണ്…….അച്ഛന് മറ്റൊരു കുടുംബമുണ്ട്…… വൈഗയ്ക്കു ആരും ഇല്ലാ ….ഇന്ന് അവൾക്കായി അച്ഛൻ മറ്റൊരു കുടുംബം തരുന്നു…… അമ്മയും ചേച്ചിയും അനിയത്തിയും ഒക്കെയുള്ള ഒരു കുടുംബം……. ഇതും വൈഗയുടെ കുടുംബം ആവുമോ…….. അറിയില്ലാ……… തുടരും …. ഇസ സാം…

ചങ്കിലെ കാക്കി: ഭാഗം 3

Share this story