ദാമ്പത്യം: ഭാഗം 21

ദാമ്പത്യം: ഭാഗം 21

എഴുത്തുകാരി: തുഷാര ലക്ഷ്മി

വെങ്കിയുടെ വീട്ടിൽ അവന്റെ മുറിയിൽ വിയർപ്പിനാൽ കുതിർന്ന പൂണുലിൽ വിരൽ കോർത്തു അവന്റെ നെഞ്ചിൽ മുഖമമർത്തി കിടക്കുമ്പോൾ നിമിഷയ്ക്ക് സായൂജ്യം നേടിയ സംതൃപ്തിയായിരുന്നു… വെങ്കിയ്ക്കല്ലാതെ മറ്റാർക്കും തന്നെ ഇത്രമേൽ സന്തോഷിപ്പിക്കാനോ , സംതൃപ്തപെടുത്താനോ കഴിയില്ലെന്നവൾക്കു തോന്നി…അവന്റെ ഗന്ധം പോലും തനിക്കു ലഹരിയാണ്…അവളവന്റെ നെഞ്ചിലേയ്ക്ക് മുഖമടുപ്പിച്ച് ശ്വാസം ആഞ്ഞു വലിച്ചു…പെട്ടെന്ന് വെങ്കി കണ്ണുകൾ തുറന്നു…. എന്താടി…?? മതിയായില്ലേ…?? അവനൊരു വഷളൻ ചിരിയോടെ തിരക്കി ഒരിക്കലും എനിക്ക് മതിയാകില്ല വെങ്കി…അത്രമേൽ പ്രിയമുള്ള ഒരു അനുഭൂതിയാണു നീയെനിക്ക്….

അപ്പോൾ അവളുടെ കണ്ണുകളിൽ പ്രണയം മാത്രമായിരുന്നു…. നിന്റെ ഭർത്താവുദ്യോഗസ്ഥൻ കേൾക്കണ്ട ഇതൊന്നും… ഒരു നിമിഷം നിമിഷ നിശബ്ദയായി..പതിയെ അവനിൽ നിന്നടർന്നുമാറി എഴുന്നേറ്റിരുന്നു…. നമുക്ക് എങ്ങോട്ടെങ്കിലും പോകാം വെങ്കി….എനിക്ക് മടുത്തു ഈ ജീവിതം……കൂട്ടിലടച്ച കിളിയുടെ അവസ്ഥയാ എന്റേത്…… പലപ്പോഴും എന്നെ ശ്വാസം മുട്ടിക്കുന്നുണ്ട് അയാളുടെ സ്നേഹം…നിനക്കറിയാല്ലോ എന്റെ ടേസ്റ്റ്…എല്ലാം ഇട്ടെറിഞ്ഞു എവിടേക്കെങ്കിലും ഓടി പോകാൻ തോന്നും ചിലപ്പോൾ…. പാടില്ല നിമിഷ…..ഇപ്പോൾ അതേക്കുറിച്ചൊന്നും ആലോചിക്കണ്ട…സമയമാകുമ്പോൾ നമുക്ക് വേണ്ടത് ചെയ്യാം…. ഉം…… അവളൊന്നു മൂളി…. ആഹ് പിന്നെ…..അരവിന്ദിനെ എനിക്കൊന്നു പരിചയപ്പെടണം..അതിനുള്ള അവസരം നി ഉണ്ടാക്കി തരണം….

അവൻ പറയുന്നത് കേട്ടു നിമിഷ ഒന്നു ഞെട്ടി… അതു വേണോ വെങ്കി….?? വേണം….അവൻ നമ്മുടെ കൂടെ നിൽക്കട്ടെ….ഭാവിയിൽ ഒരു സംശയം ആർക്കും തോന്നാതിരിക്കാൻ വേണ്ടിയാ….ഈ പരിചയപ്പെടൽ ആക്‌സിഡന്റ്‌ലി സംഭവിക്കുന്നതായിട്ടേ അവന് തോന്നാവു …..ഇത്ര നാളും നിന്റെ ഭർത്താവും, സഹോദരനുമൊക്കെയായിട്ടല്ലേ ഞാൻ അഭിനയിച്ചിട്ടുള്ളു….ഇപ്പോൾ ഭർത്താവിന്റെ മുൻപിൽ കൂട്ടുകാരനായിട്ട് പ്രത്യക്ഷപ്പെടാം…. എന്തുപറയുന്നു…..? അവൻ ഒരു കുസൃതി ചിരിയോടെ തിരക്കി…. നിന്റെ ഇഷ്ട്ടം…… അരവിന്ദിനെ നമുക്ക് പേടിക്കാനില്ല… ഞാൻ പറയുന്നത് എന്തും അയാൾ വിശ്വസിച്ചു കൊള്ളും…. പിന്നെ അഭിമന്യു…. അവൻ കൊച്ചിയിലാണ്…

ആ സമാധാനമുണ്ട്… പോകാൻ പറയടി അവനോട്… കുറെ നേരമായി നീ പറയുന്നുണ്ടല്ലോ…..അവൻ ആരാ ഇത്രയ്ക്കൊരു കേമൻ… ഒരുത്തനും ഈ വെങ്കിയെ ഒന്നും ചെയ്യില്ല….. ഒരു അഭിമന്യു….. കൂടുതൽ കളിച്ചാൽ ശരിക്കും ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യു ആകും അവൻ…. അകപ്പെടുത്തും ഈ വെങ്കിടേഷ്….. അതുകൊണ്ട് തൽക്കാലം അവന്റെ കാര്യം വിട്ടിട്ട് മാറ്ററിലേയ്ക്ക് വാ…. അരവിന്ദിനെ കാണണം എനിക്ക്… എപ്പോൾ, എങ്ങനെ, എവിടെവെച്ച് എന്നുള്ളത് നീ തീരുമാനിക്കണം…. ഞാനൊന്ന് ആലോചിക്കട്ടെ…സമയമുണ്ടല്ലോ…അയ്യോ…അത് പറഞ്ഞപ്പോഴാ…സമയം വൈകി….എനിക്ക് പോകണം…. അതെന്ത് പോക്കാണ് നിമ്മി…?

എത്ര വർഷം കഴിഞ്ഞു കാണുന്നതാ നമ്മൾ….ഈവെനിംഗ് പോകാം നിനക്ക്.. .. പറ്റില്ല വെങ്കി…..എന്നെ കണ്ടില്ലെങ്കിൽ കുഞ്ഞു കരയും…ആ തള്ളമാർ അത് മുതലാക്കും….അതുകൊണ്ടു എനിക്ക് പോയേതീരു….നമുക്കിനിയും കാണാം….. ശരി ഞാൻ നിന്നെ കൊണ്ടു വിടാം….അതിന് മുൻപ് ഒരു റൗണ്ട് കൂടി….. അവളെ നോക്കി ഒന്നു കണ്ണിറുക്കി വെങ്കി അവളെ വലിച്ചു കട്ടിലിലേക്കിട്ടു അവളിലേക്ക്‌ ചാഞ്ഞു….അവളുടെ കളിചിരികൾ മാത്രം അവിടെ മുഴങ്ങി കേട്ടു…… 🎀🎀🎀

പുതിയ ഹോസ്പിറ്റലിലെ എംഡിയെ കാണാൻ അഭിയേട്ടൻ പോയതിനു പുറകെ ഇറങ്ങിയതാണ് പുറത്തേയ്ക്കു…..ചെരുപ്പ് ഊരി കയ്യിൽ പിടിച്ചു നടന്നു….. തറയിലെ തണുപ്പും തലോടി പോകുന്ന തണുത്ത കാറ്റും, മനസ്സും ശരീരവും ഒരു പോലെ കുളിർന്നു….നടന്നു ചെന്നെത്തിയത് അപാർട്മെന്റിന്റെ ചിൽഡ്രൻസ് പാർക്കിലാണ്…. ഒരു ഇരിപ്പിടത്തിനായി കണ്ണുകൾ ചുറ്റും പായിച്ചു പൂഴിമണ്ണിൽ കാലുകൾ ആഞ്ഞൊന്നു ചവിട്ടി നടന്നു…ഒടുവിൽ പാർക്കിന്റെ അങ്ങേയറ്റം ഇട്ടിരിക്കുന്ന ബെഞ്ച് കണ്ടു പിടിച്ചു അവിടേയ്ക്കു നടന്നു….. ഒരു സ്ത്രീ കൂടി അതിൽ ഇരുക്കുന്നുണ്ട്…. ആള് എന്തോ കാര്യമായി വായനയിലാണ്…ഇടയ്ക്ക് കയ്യിലിരുന്ന നോട്ട്പാഡിൽ എന്തോ കുത്തി കുറിക്കുന്നുണ്ട്…..

താൻ നോക്കുന്ന കണ്ടിട്ടാകും ഇടക്കൊന്നു നോക്കി ചിരിച്ചു…. ആര്യ ആണോ…??? ആളൊരു സംശയത്തോടെ തിരക്കി…. അത്ഭുതത്തോടെ മറുപടി കൊടുക്കുമ്പോഴേക്കും അവർ സ്വയം പരിചയപ്പെടുത്തി… ഞാൻ പ്രീത…നിങ്ങളുടെ ശാന്തയാന്റിയുടെ മോള്….വല്യമ്മ പറഞ്ഞിരുന്നു ആര്യയേയും അഭിയേയും കുറിച്ച്….അങ്ങനെ ഞാനൊന്നു ഗസ്സ് അടിച്ചതാ ഒരു പുതിയ മുഖം കണ്ടപ്പോൾ…വല്യമ്മ അത്ര കാര്യമായി വർണിച്ചിരുന്നു കേട്ടോ രണ്ടാളെയും പറ്റി…..അല്ല മറ്റെയാൾ എവിടെ??? അഭിയേട്ടൻ ഹോസ്പിറ്റലിൽ പോയി….ആരോമലും ആന്റിയും വന്നില്ലേ ചേച്ചി…?? ചുറ്റും നോക്കി കൊണ്ടു തിരക്കി…. ഇല്ലെടാ… മോൻ കാണാതെ വന്നിരിക്കുന്നതാ ഞാൻ ….നോട്സ് പ്രിപ്പയർ ചെയ്യാൻ….. ഫ്ലാറ്റിലിരുന്നാൽ അവൻ സമ്മതിക്കില്ല….. ആള് കയ്യിലിരുന്ന ബുക്ക്‌ അടച്ചു വെച്ചു തന്റെ നേർക്കു തിരിഞ്ഞിരുന്നു…

കുറച്ച് സമയം കൊണ്ടു തന്നെ മനസിലായി….ശാന്തയാന്റിയെ പോലെ തന്നെയാണ് പ്രീത ചേച്ചിയും….നല്ല സംസാരപ്രിയയാണ്….ചേച്ചി പറയുന്നത് കേട്ട് ആ മുഖത്തേയ്ക്കു നോക്കിയിരുന്നു…..എന്ത് ഭംഗിയാണ് ചിരി കാണാൻ…ഇരുനിറമാണെങ്കിലും കുലീനയായൊരു സ്ത്രീ….ഭർത്താവ് മരിച്ച വിധവയാണെന്നറിഞ്ഞപ്പോൾ മനസ്സിൽ തെളിഞ്ഞ ഒരു രൂപമോ സ്വഭാവമോ അല്ലായിരുന്നു ആൾക്ക്….പോരാത്തതിന് ടീച്ചറും…ഒരു ഗൗരവക്കാരിയെ പ്രതീക്ഷിച്ച സ്ഥാനത് കൊച്ചു കുട്ടികളെ പോലെ തുള്ളി ചാടി നടക്കുന്ന ഒരു കിലുക്കാംപെട്ടിയെ ആണ് കാണാൻ സാധിച്ചത്…. പെട്ടെന്ന് തന്നെ ചേച്ചിയുമായി കൂട്ടായി…ഇടയ്ക്ക് അഭിയേട്ടൻ കൂടി വന്നപ്പോൾ കോളം തികഞ്ഞു….പുതിയൊരു സൗഹൃദത്തിനു അവിടെ തുടക്കം കുറിച്ച് ഞങ്ങൾ….. 🌟🌟🌟🌟

ദിവസങ്ങൾ കടന്നു പോയി…അഭിയേട്ടൻ പുതിയ ഹോസ്പ്പിറ്റലിൽ ജോയിൻ ചെയ്തു…. ഫൈനൽ പ്രോജക്ട് സബ്മിഷൻ കഴിഞ്ഞു താനും ഫ്രീ ആയി……അതുകൊണ്ടു തന്നെ അഭിയേട്ടൻ ഹോസ്പിറ്റലിൽ പോയിക്കഴിഞ്ഞാലുള്ള സമയം ശാന്തയാന്റിയുടെ കൂടെത്തന്നെയാണ് …. വൈകുന്നേരമായാൽ പ്രീത ചേച്ചിയും കൂടും…. അവിടെ നിന്നുള്ള പച്ചക്കറി തൈകൾ ഞങ്ങളുടെ ബാൽക്കണിയിലും നിരന്നു…ഒപ്പം അഭിയേട്ടൻ വാങ്ങി തന്ന ചെടികളും……ഈ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ പ്രീത ചേച്ചി സ്വന്തം ചേച്ചി ആയി മാറിയിരുന്നു….. ഇത്ര പെട്ടെന്നൊരു ആത്മബന്ധം എങ്ങനെ തങ്ങൾക്കിടയിലുണ്ടായി എന്നതിശയമായിരുന്നു….. അഭിയേട്ടനും ഇടയ്ക്ക് ആ സൗഹൃദകൂട്ടിലേക്ക് നുഴഞ്ഞു കയറിയിരുന്നു…… ഒരു ദിവസം അഭിയേട്ടന്റെ ഉച്ചയുറക്ക സമയത്ത് പതിവ് പോലെ പ്രീതചേച്ചിയുടെ അടുത്തേയ്ക്കു ചെന്നു…..

എന്തെക്കെയോ സംസാരിച്ചിരുന്ന കൂട്ടത്തിൽ തന്റെ ജീവിതം അവരോടു വെളിപ്പെടുത്തുമ്പോൾ അവരും പറഞ്ഞുതന്നു വിധിയുടെ പ്രഹരമേറ്റ് പുളഞ്ഞ, തന്റേതിനേക്കാൾ മികച്ച അവരുടെ ജീവിതകഥ…. ഇരുപത്തിമൂന്നാം വയസ്സിൽ ആയിരുന്നു വിഷ്ണുവുമായിലുള്ള വിവാഹം…. ഒരുപാട് പ്രതീക്ഷകളോടെ തുടങ്ങിയ ജീവിതം പക്ഷേ അതൊരു സംശയം രോഗിയുടെ കൂടെ ആയിരുന്നു എന്നറിഞ്ഞപ്പോൾ തകർന്നുപോയി….. പീഡനത്തിന്റെ നാളുകളായിരുന്നു പിന്നീട്….വീട്ടുകാരും അയാളുടെ കൂടെ ചേർന്നു ദ്രോഹിക്കാനെ ശ്രമിച്ചിട്ടുള്ളൂ…… സ്വന്തം വീട്ടിൽ അറിയിച്ചപ്പോഴും ഭാര്യയുടെ കടമകൾ ഓർമിപ്പിച്ചു അവർ കൈയൊഴിഞ്ഞു….സ്വന്തം അമ്മ പോലും തിരിഞ്ഞു നോക്കിയില്ല….ബിസിനസ്‌ തുടങ്ങാനാണെന്നു പറഞ്ഞു എന്റെ ഷെയർ എല്ലാം വിറ്റു നശിപ്പിച്ചു…..എല്ലാം സഹിച്ചു നിന്നു…

ആരോമലിനു ഒരു വയസ്സായപ്പോൾ അവന് കൂട്ടായി ഒരാൾ കൂടി വരവറിയിച്ചു……പക്ഷേ അച്ഛൻ ആരാണെന്നറിയാനുള്ള ചോദ്യംചെയ്യലിൽ സ്വന്തം അച്ഛന്റെ ചവിട്ടേറ്റ് വേദനിച്ച് ആ കുഞ്ഞ് മടങ്ങി പോയി…. . ഇനിയും സഹിക്കാനാകുമായിരുന്നില്ല മോളെ….ഹോസ്പിറ്റലിൽ നിന്നു പിന്നെ അയാളുടെ വീട്ടിലേയ്ക്കു പോയില്ല….സ്വന്തം വീട്ടിൽ ഏട്ടന്റെ ഭാര്യയുടെ ജോലിക്കാരിയായി നിന്നു കുറച്ച് നാൾ…ഒടുവിൽ വല്യമ്മ അഭയം തന്നു ഞങ്ങൾക്ക്….അതിജീവനത്തിന്റെ നാളുകളായിരുന്നു പിന്നെ….കുടുംബകോടതിയും ,കേസും ,അയാളുടെ ഭീക്ഷണിയുമായി കുറേ നാൾ…അതിന്റെ കൂടെ തുടർന്ന് പഠിച്ചു….ജോലി വാങ്ങി…..ഇതിനിടയിൽ വിവാഹമോചനം….എന്നിട്ടും അയാളുടെ ശല്യം തുടർന്നുകൊണ്ടിരുന്നു……. ഒടുവിൽ വല്യമ്മയുടെ സ്വത്തുക്കൾ വിറ്റ് ഒരു ട്രാൻസ്ഫർ മേടിച്ച് ഇവിടേയ്ക്ക് വന്നു….

ഈ ഫ്ലാറ്റ് വാങ്ങി…..അതിന് ശേഷമാണു ഒന്നു സമാധാനത്തോടെ ജീവിക്കുന്നത്…. ഇടയ്ക്ക് അറിഞ്ഞു ഒരു ആക്സിഡന്റിൽ അയ്യാൾ മരിച്ചുവെന്ന്…. സമാധാനമാണ് തോന്നിയത്…. ആരെയും പേടിക്കാതെ ജീവിക്കാമല്ലോ… ചേച്ചിയ്ക്ക് വിഷമമില്ലേ ഇങ്ങനെ ഒക്കെ സംഭവിച്ചതിൽ….. താനായിരുന്നു ചേച്ചിയുടെ സ്ഥാനത്തെങ്കിൽ എന്നാലോചിച്ചപ്പോൾ അറിയാതെ ചോദിച്ചു പോയി….ചോദ്യം കേട്ടു ആളൊന്നു ചിരിച്ചു…. ആരും തിരക്കി വരാനില്ല…. എന്റെ വീട്ടുകാര് പോലും എന്നെ ഉപേക്ഷിച്ചത് പോലെയാണ്…. പക്ഷേ നഷ്ടപ്പെട്ട എന്റെ കുഞ്ഞിനെ കുറിച്ചോർത്തല്ലാതെ ഒന്നിനുവേണ്ടിയും ഞാൻ വിഷമിക്കാറില്ല… അവനെ എനിക്ക് പ്രസവിച്ചു വളർത്താനുള്ള ഭാഗ്യമില്ലാതെ പോയി….അതെന്റെ വിധി….അങ്ങനെ കരുതി ഞാൻ…. നമ്മൾ നമ്മുടെ വിഷമങ്ങളെ കുറിച്ച് മാത്രം ഓർക്കാതെ നമുക്കുള്ള ഭാഗ്യങ്ങളെക്കുറിച്ച് കൂടി ഓർക്കണം…..

എല്ലാവരും കൈവിട്ട എന്നെ വല്യമ്മ ചേർത്തുനിർത്തി… ദൈവം വല്യമ്മയുടെ രൂപത്തിൽ വന്നതാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം… ദുഃഖത്തിൽ ആ ശക്തിയെ പഴിചാരരുത്….. ചുറ്റും ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും ഒരു അഭയമായി, ആശ്വാസമായി, പുതു പ്രതീക്ഷയായി ആ ശക്തി മറ്റാരുടെയെങ്കിലും രൂപത്തിൽ നമ്മുടെ അടുത്തുണ്ടാകും…. ചവിട്ടി താഴ്ത്താൻ ഒരുപാട് പേരുണ്ടാകും… കരുത്തോടെ, ചങ്കൂറ്റത്തോടെ ജീവിക്കണം മോളെ…. ഓരോ വേദനയും നമ്മുടെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായി കണ്ട് പ്രയത്നിക്കണം….. ആത്മാഭിമാനത്തോടെ, അന്തസോടെ ജീവിച്ചു കാണിക്കണം….. നമുക്ക് തന്നെ സ്വയം ബഹുമാനവും,അഭിമാനവും തോന്നണം… വേദനകൾ മറക്കാൻ ഈ ചിരിയുടെ മൂടുപടമണിഞ്ഞിരിക്കുന്നത് അല്ല ഞാൻ .. തെളിഞ്ഞ മനസ്സോടെ തന്നെയാണ് ഞാൻ പെരുമാറുന്നത്….

അത് ചേച്ചി അനുഭവങ്ങളിലൂടെ നേടിയെടുത്തതാണ്…… മറ്റുള്ളവരുടെ തെറ്റിന് ഞാനെന്തിന് ഉരുകി ജീവിക്കണം എന്ന് ചിന്തിച്ചു…എനിക്കെന്റെ മോനേ അന്തസ്സായി വളർത്തണം…വല്യമ്മയെയും നന്നായി നോക്കണം…അവരുടെ സന്തോഷം കാണണം…അതിനാദ്യം ഞാൻ സന്തോഷവതിയായിയിരിക്കണം….. ഭൂതകാലത്തെ വേദനയുടെ വിഴുപ്പ് ഭാണ്ഡവും ചുമന്ന്‌ കരഞ്ഞു വിഷമിച്ചു നടക്കാതെ ഓരോ നിമിഷവും ആസ്വദിച്ചു ജീവിക്കണം… ഭാവി ദൈവത്തിൽ അർപ്പിച്ച്‌, കർമ്മയിൽ വിശ്വസിച്ചു….. ചേച്ചി പറയുന്നതൊക്കെ ശ്രദ്ധിച്ചിരിക്കുന്നത് കണ്ടിട്ടാവും ആളൊരു ജാള്യതയോടെ ചിരിച്ചു….. ഞാൻ നിന്നെ ബോറടിപ്പിച്ചു അല്ലേ….??

സോറി മോളെ…. ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞു പോയതാ… ഒരു ടീച്ചർ അല്ലെ… അതും ഗേൾസ് സ്കൂളിൽ… ഇടയ്ക്കിടയ്ക്ക് പിള്ളേരേയും ഞാനിങ്ങനെ വെറുപ്പിക്കാറുണ്ട്….. ഒരു നിമിഷം ആ ഓർമ്മയിൽ ഞാനങ്ങ് കാടുകയറി….. കുഞ്ഞത് വിട്ടേയ്ക്ക്… വന്നേ…. നമുക്കൊരു ചായയിട്ട് കുടിക്കാം… കുറച്ചു നേരം കൂടി അവിടെ ചെലവഴിച്ച തിരിച്ച് ഇറങ്ങുമ്പോഴും ചേച്ചിയുടെ വാക്കുകൾ മനസ്സിൽ ആഴത്തിൽ സ്പർശിച്ചിരുന്നു…. ചേച്ചി പറഞ്ഞതു പോലെ ദൈവം സ്വന്തം രൂപത്തിൽ വരാതെ മറ്റാരെയോ നമുക്കടുത്തേയ്ക്ക് അയക്കും നമ്മുടെ കണ്ണീരൊപ്പാൻ….. ശരിയല്ലേ അത്…. തനിക്കത് അഭിയേട്ടനാണ്… എന്നിട്ടും താൻ ഏട്ടനെ വിഷമിപ്പിക്കുകയാണ് ചെയ്യുന്നത്…ഇനിയും ആ തെറ്റ് തുടർന്നുകൂടാ…തിരുത്തണം…..

ഇനിയും അവശേഷിക്കുന്ന ചില നോവോർമ്മകളെ മനസ്സിൽ ഒരു ചിതയൊരുക്കി കത്തിച്ചുചാരമാക്കി കൊണ്ടാണ് തിരികെ അഭിയേട്ടനരികിലെത്തിയത്.. ആള് അപ്പോഴേക്കും എഴുന്നേറ്റു അടുക്കളയിൽ ചായ ഇടുന്ന തിരക്കിലായിരുന്നു…. അടുക്കളയുടെ വാതിൽ ചാരി ഏട്ടനെ നോക്കിനിന്നു കുറച്ചുനേരം….. ഏലയ്ക്കാ ചായയുടെ മണം അവിടമാകെ നിറഞ്ഞു… ചായ കപ്പിലേയ്ക്ക് ഒഴിച്ച് തിരിഞ്ഞപ്പോഴാണ് ആള് തന്നെ കണ്ടത്…. ഒരു ചിരി സമ്മാനിച്ച് തനിക്കുള്ള ചായയും ഒരു കപ്പിലൊഴിച്ച് തന്റെ നേർക്കു നീട്ടി ആള് ബാൽക്കണിയിലേയ്ക്ക് നടന്നിരുന്നു….. രുചിയോടെ ചായ ഒന്ന് കുടിച്ചു ആൾക്ക് പുറകെ പോകാനൊരുങ്ങുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്…

അമ്മയാണെന്ന് കണ്ടതും സന്തോഷത്തോടെ അറ്റൻഡ് ചെയ്തു…. പക്ഷേ അമ്മ പറഞ്ഞ വാർത്ത കേട്ട് ചിരിക്കണോ കരയണോ എന്നറിയാതെ നിന്നുപോയി… മോളെ…. നിമിഷയെ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഇന്ന്….. കാണുന്നതെല്ലാം മുഖത്ത് വാരി തേക്കുന്നതല്ലേ…. ഇന്ന് രാവിലെ കരച്ചിൽ കേട്ട് ചെന്നുനോക്കുമ്പോഴാ കണ്ടത് ഏതാണ്ട് വാരിത്തേച്ച് മുഖവും കഴുത്തും ചൊറിഞ്ഞു കൊണ്ട് നിൽക്കുന്നത്…. കുളിച്ചിട്ട് മാറാത്തത് കൊണ്ട് അരവിന്ദ് വന്ന് ആശുപത്രിയിൽ കൊണ്ടുപോയി…. ഇപ്പോ തിരിച്ചു വന്നതേയുള്ളൂ…എന്തോ അലർജി ആയതാ…. മുഖവും കഴുത്തും മുഴുവൻ ചൊറിഞ്ഞു പൊട്ടി…. ശരിക്കും പേടിയാകും ഇപ്പൊ കണ്ടാൽ…. അമ്മയോട് സംസാരിച്ചു കഴിഞ്ഞ് പുതിയ വിശേഷം ഏട്ടനോട് പറയാനായി ബാൽക്കണിയിലെത്തുമ്പോൾ മഴ ആസ്വദിച്ചു നിൽക്കുന്നുണ്ട്…..

ഇതെപ്പോൾ തുടങ്ങി പെയ്യാൻ…. ഒരു നിമിഷം നിമിഷയെ മറന്നു പോയി….. പെയ്തിറങ്ങുന്ന മഴ തുള്ളികൾ കായലിലേക്ക് നൂലുപോലെ വീണുടയുന്ന ആ കാഴ്ച ആസ്വദിച്ചു നിന്നു കുറച്ച് സമയം…. അഭിയേട്ടൻ തട്ടി വിളിച്ചപ്പോഴാണ് ആ നിൽപ്പിൽ നിന്നൊന്നനങ്ങിയത്….അമ്മ പറഞ്ഞ കാര്യം ഓർമ്മ വന്നതും അഭിയേട്ടനെ നോക്കി….. അഭിയേട്ടാ…അറിഞ്ഞോ….? നിമിഷയെ ഹോസ്പിറ്റലിൽ കൊണ്ടു പോയിരുന്നെന്നു… എന്തോ അലർജി ആയി മുഖവും കഴുത്തുമൊക്കെ ചൊറിഞ്ഞു പൊട്ടിയിട്ട്…. ആള് ഇതൊന്നും ശ്രദ്ധിക്കാതെ മഴ ആസ്വദിച്ചു നിൽക്കുകയാണ്…. ചായയും കുടിക്കുന്നുണ്ട്‌..പക്ഷേ ഒരു ചിരി ചുണ്ടിലുണ്ട്…..അന്നു നിമിഷയുടെ ചുണ്ടും നാവും പൊള്ളിയപ്പോഴും ഇതേ പോലൊരു ചിരി ആ മുഖത്തുണ്ടായിരുന്നു….ഇനി അഭിയേട്ടനാണോ ഇതിന്‌ പിന്നിലും….പക്ഷേ തന്റെ കൂടെയുള്ള ആൾക്ക് എന്ത് ചെയ്യാൻ പറ്റും….

സംശയത്തോടെ നോക്കുന്ന കണ്ടതുകൊണ്ടാകും ആള് ഒന്നു ചിരിച്ചു…… ശ്ശോ….. കഷ്ട്ടമായിപോയല്ലോ… നമ്മളവിടെ ഇല്ലാതായി പോയല്ലോ….എന്നാലും ഈ വിവരം അറിഞ്ഞിട്ടും ഒന്നു വിളിക്കാതിരുന്നത് മോശമല്ലേ….ഒന്നു വിളിച്ചു നോക്കട്ടെ…. തന്റെ കവിളിൽ വീണു വിശ്രമിക്കുന്ന ഒരു മഴത്തുള്ളിയെ തട്ടിയെറിഞ്ഞു അകത്തേയ്ക്ക് പോകുന്ന ആളുടെ പുറകെ തന്നെ വെച്ചു പിടിച്ചു….. ചൊറിഞ്ഞു പൊട്ടിയ മുറിവുകളിലെ വേദനയുമായി കിടക്കുകയായിരുന്നു നിമിഷ….രാവിലെ മുതൽ അനുഭവിക്കുകയാണ്…. ഡോക്ടർ തന്ന മരുന്ന് കഴിച്ചതിനു ശേഷമാണ് അൽപ്പമെങ്കിലും ഒരാശ്വാസം കിട്ടിയത്….എന്താണ് സംഭവിച്ചത് എന്നറിയില്ല…. സ്ഥിരമായി വാങ്ങുന്ന പ്രോഡക്റ്റ് തന്നെയാണ്….

അതും കഴിഞ്ഞ ആഴ്ചയും ഈ പാക്കറ്റിൽ നിന്നു തന്നെയാണ് ഉപയോഗിച്ചത്….ഇന്നത് മുഖത്തിട്ടത് മാത്രമേ ഓർമയുള്ളു…ചൊറിയണം ദേഹത്തിട്ടടിച്ചത് പോലെ ചാടി തുള്ളി പോയി…… വെളുത്ത മുഖവും,കഴുത്തും ചൊറിഞ്ഞു പൊട്ടി വൃത്തികേടായി…കണ്ണാടിയിൽ മുഖം കാണുമ്പോൾ കരഞ്ഞു പോകുന്നു….എന്നാലും എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലല്ലോ ദൈവമേ…. പെയ്ൻ കില്ലർ കഴിച്ചു ഒന്നു മയങ്ങാനായി കണ്ണടച്ചപ്പോഴാണ് ഫോൺ ബെല്ലടിച്ചത്….തെല്ലൊരു ഈർഷ്യയോടെ കൈയെത്തി ഫോൺ എടുക്കുമ്പോൾ അഭിയുടെ പേര് കണ്ടു അവളൊന്നും ഞെട്ടി…..ആ നിമിഷം പല ചിന്തകൾ മനസ്സിലൂടെ കടന്നു പോയി…. കോൾ അറ്റൻഡ് ചെയ്തതും ഇഷ്ടമല്ലാത്ത ആ സ്വരം അവളെ അസ്വസ്ഥയാക്കികൊണ്ടു കാതിൽ മുഴങ്ങി… ഹലോ…ചേട്ടത്തി…..

എന്തോ അപകടം പറ്റിയെന്നറിഞ്ഞു….എങ്ങനെയുണ്ടിപ്പോൾ …?? ആഹ്…എന്ത് ചെയ്യാനാ… ഞാൻ അവിടെ ഉണ്ടായിരുന്നേൽ ചേട്ടത്തിയ്ക്ക് ഈ വേദന സഹിക്കേണ്ടി വരുമായിരുന്നില്ല കേട്ടോ….സാരമില്ല….ഞാൻ വരുമ്പോൾ കുറച്ചു ക്രീം ഒക്കെ കൊണ്ടു വരുന്നുണ്ട്…..മുഖത്തെ പാട് ഒക്കെ മായട്ടെ……അല്ലെങ്കിൽ മുഖമാകെ വൃത്തികേടാവില്ലായോ…… അഭിയുടെ പരിഹാസ ചുവയോടെയുള്ള സംസാരം നിമിഷയിൽ പിന്നെയും സംശയമുണർത്തി….. നീ….നീയാണോ ഇതു ചെയ്തത്…?? അയ്യേ….എന്തായിത്….?ഞാൻ ഇങ്ങ് കൊച്ചിയിലല്ലേ…ആ ഞാൻ എങ്ങനെയാ അവിടെ വന്നു ചേട്ടത്തിയോട് ഇത് ചെയ്യുന്നത്…..?? ഇതിപ്പോൾ ചേട്ടത്തി വാങ്ങിയ പ്രോഡക്റ്റിലുള്ള പ്രശ്നമാകും….അല്ലെങ്കിൽ ചിലപ്പോൾ……

അഭി ഒന്നു നിർത്തി വായ തുറന്നിരുന്നു നോക്കുന്ന ആര്യയെ നോക്കി കണ്ണിറുക്കി ഒന്നു ചിരിച്ചു ….. ആഹ്…ആരെങ്കിലും മനപ്പൂർവം ചെയ്തതായിരിക്കും…..അങ്ങനെയെങ്കിൽ വാങ്ങിയ ഷോപ്പിൽ വെച്ച് ആരെങ്കിലും പ്രോഡക്റ്റ് മാറ്റിയതാകും….അല്ലെങ്കിൽ ഏട്ടത്തി കുളിയ്ക്കാൻ കയറിയപ്പോൾ ആരെങ്കിലും റൂമിൽ കയറി അതിൽ എന്തെങ്കിലും മിക്സ്‌ ചെയ്തിട്ടുണ്ടാകും….അല്ല…..അങ്ങനെ സംഭവിച്ചു എന്നല്ല…..ഒരു പോസ്സിബിലിറ്റി പറഞ്ഞതാ….. അഭി ആര്യയെ ഒന്നു നോക്കി പുച്ഛത്തോടെ പറഞ്ഞു നിർത്തി….. അപ്പോൾ നീ തന്നെയാണല്ലേ എന്നോടിത് ചെയ്തത്….എന്തിന് വേണ്ടി…? നിനക്ക് മനസാക്ഷി എന്നൊന്നുണ്ടോ…? ഡോക്ടർ അല്ലേ നീ….ഒരു ഡോക്ടർ ചെയ്യുന്ന പ്രവർത്തിയാണോ ഇത്….എന്റെ മുഖം വന്നോന്നു കാണു നീ…എങ്ങനെ തോന്നി നിനക്കിത് ചെയ്യാൻ….??

മതി നിർത്ത്…..നിങ്ങൾ ഞങ്ങൾക്കു തന്നയച്ച സമ്മാനത്തിന് ഒരു ചെറിയ പാരിതോഷികം മാത്രമേ ആയുള്ളൂ ഇത്….ബാക്കി പുറകെ….. പിന്നെ ഒരു ഡോക്ടർ ചെയ്യുന്ന പ്രവർത്തിയാണോ ഞാൻ ചെയ്തത് എന്നുള്ളത്… സ്നേഹിക്കുന്നവരെ ആരെങ്കിലും വേദനിപ്പിച്ചാൽ എല്ലാ എത്തിക്സും ഞാൻ മറക്കും…ശ്രീയുടെ കാര്യത്തിൽ പ്രത്യേകിച്ചും… നിങ്ങൾ എന്ത് കരുതി..?? ഞങ്ങൾ ഇങ്ങു വന്നതുകൊണ്ട് നിങ്ങൾ ചെയ്തത് ഞാൻ മറക്കുമെന്നോ….. ഇതുവരെ ചെയ്ത പോലെയല്ല ഇത്… ഉടുക്കാൻ വസ്ത്രമില്ലാതെ ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്….. ഞാനും ഒരുപാടു കണ്ടിട്ടുണ്ട് അങ്ങനെയുള്ളവരെ…. നമ്മുടെ നാട്ടിൽ പ്രളയമുണ്ടായി….. പലർക്കും നിന്നനിൽപ്പിൽ ജീവനും കയ്യില്പിടിച്ച് ഓടേണ്ടി വന്നു…. ആദ്യമാദ്യം മാറിയുടുക്കാൻ വസ്ത്രം പോലും ഇല്ലാതെ പലരും കഷ്ടപ്പെട്ടു……

ഉടുക്കാനുള്ളതും കഴിക്കാനുള്ളതുമൊക്കെ കൊടുത്തു ഞാനുൾപ്പെടെ ഒരുപാടു പേര് സഹായിച്ചിട്ടുണ്ട് ആ സമയത്ത്…. അതുപോലെ നല്ലൊരു വസ്ത്രം ഇടാൻ മോഹിച്ചു കഴിയുന്ന കുട്ടികളുൾപ്പെടെ ഒരുപാടു പേരുണ്ട് നമുക്കിടയിൽ….. അങ്ങനെയുള്ളപ്പോൾ നിങ്ങൾ കാണിച്ച അഹങ്കാരം ഞാനെങ്ങനെ ക്ഷമിക്കും…. ശ്രീയോടുള്ള ദേഷ്യം തീർത്തതാണെങ്കിലും എത്ര രൂപയുടെ വസ്ത്രങ്ങൾ ആണത്….. വെട്ടി കീറാതെ നിങ്ങളത് ആർക്കെങ്കിലും കൊടുത്തിരുന്നെങ്കിൽ പോലും ഞാൻ ക്ഷമിച്ചേനെ… പിന്നെ ശ്രീയെ സൗകര്യത്തിനു കിട്ടിയാൽ ഇതുപോലെ വെട്ടിക്കീറി കളയും എന്നൊരു ധ്വനി കൂടി ഇല്ലായിരുന്നോ നിങ്ങളുടെ പ്രവർത്തിയിൽ…??? അപ്പോൾ ഇമ്മാതിരി തറ പരിപാടി കാണിച്ച നിങ്ങളെ ഞാൻ അങ്ങ് വെറുതെ വിടുമോ…?

എന്ത് ചെയ്യണം എന്നാലോചിച്ചു നോക്കിയപ്പോഴാണ് മാഡത്തിന്റെ ഗ്ലാമർ ഒന്ന് കൂട്ടിയാലോ എന്നൊരു ഐഡിയ തോന്നിയത്…. ഇപ്പോൾ കൂടിയില്ലേ ഗ്ലാമർ…?? നല്ല ചുവന്നില്ലേ മുഖമൊക്കെ..!! തിരികെ വീട്ടിൽ എത്തുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ എനിക്കില്ലായിരുന്നു…. അതാണ് ഞാൻ ഇത് ഇവിടെ ഇരുന്നു എക്സിക്യൂട്ട് ചെയ്തത്… പിന്നെ ഇതാര്, എപ്പോൾ,എങ്ങനെ, എന്തു ചെയ്തു എന്നുള്ളത് എന്നിൽ ഭദ്രമായിരിക്കും…. കൂടുതൽ ആലോചിച്ച് തല പുണ്ണാക്കേണ്ട കേട്ടോ.. അപ്പോൾ ചേട്ടത്തി റെസ്റ്റെടുക്ക്….. പിന്നെ വിളിക്കാം…..ടേക്ക് കെയർ…ബൈ….. നിമിഷയെ എന്തെങ്കിലും പറയാൻ അനുവദിക്കാതെയവൻ ഫോൺ കട്ട് ചെയ്തു…. ദേഷ്യത്തോടെ ഫോൺ വലിച്ചെറിഞ്ഞ് അവൾ കട്ടിലിലേക്ക് കിടന്നു… അഭിയെ കൊന്നുകളയാനുള്ള പക അവളുടെ മനസ്സിൽ ആളിക്കത്തി….. പലതും ആലോചിച്ച് ഒടുവിൽ വെങ്കിയെ വിളിക്കാനായി അവൾ ഫോൺ എടുത്തു… 💙🎼💙💙

കോൾ കട്ടാക്കി തിരിഞ്ഞ അഭി കാണുന്നത് തന്നെ നോക്കി കണ്ണുരുട്ടുന്ന ആര്യയെയാണ്….. എന്താടി….??? എന്നാലും അഭിയേട്ട..ഇതൊക്കെ ആരാ നിങ്ങൾക്കു വേണ്ടി ചെയ്യുന്നത്….?? അവൾക്കപ്പോഴും അതിശയം മാറിയിട്ടില്ലായിരുന്നു…… എനിക്ക് ഇവിടെ മാത്രമല്ല അങ്ങ് നാട്ടിലുമുണ്ട് പിടി…. നിമിഷയോട് പറഞ്ഞതേ നിന്നോടും പറയാനുള്ളൂ…. കൂടുതൽ ഈ കുട്ടി തലപുകയ്ക്കേണ്ട… പറയില്ല…മനസിലായല്ലോ…. ആര്യ മുഖം വീർപ്പിച്ച് വാൾനട്ട് കഴിക്കുന്ന അഭിയെ രൂക്ഷമായി ഒന്നു നോക്കി….. നിമിഷ കൊടുത്ത ശിക്ഷ ശരിയാണോ എന്ന് തനിക്കറിയില്ലെങ്കിലും അവളത് അർഹിക്കുന്നു….തനിയ്ക്ക് വേണ്ടിയാണു ഈ മനുഷ്യൻ ഇതൊക്കെ ചെയ്യുന്നത്…..എന്നിട്ടും താൻ ഒരു കൈയകലത്തിൽ നിർത്തിയിരിക്കുകയാണിപ്പോഴും…..അവൾക്കു സ്വയം ദേഷ്യം തോന്നി…..

കുറച്ച് നേരം അവനെ നോക്കിയിരുന്നപ്പോൾ അവൾക്കൊരു കുസൃതി തോന്നി….അടുത്തേക്കാഞ്ഞു അവന്റെ കവിളിൽ ആഞ്ഞൊന്നു കടിച്ച് അവൻ കഴിക്കാനെടുത്ത വാൾനട്ട് തട്ടിപ്പറിച്ചെടുത്തു പല്ലുകൾക്കിടയിൽ കടിച്ചു പിടിച്ചു കൊണ്ടവനെ നോക്കി ഒന്നു ചിരിച്ചു…..കവിളിൽ കൈ ചേർത്തു ഞെട്ടിയിരിക്കുന്ന അഭിയെ കണ്ടവൾക്കു പിന്നെയും ചിരി വന്നു…. ഞെട്ടൽ മാറി പതിയെ ആ കണ്ണുകളിൽ പ്രണയം നിറയുന്നത് കണ്ടവൾ നാണത്തോടെ കണ്ണുകൾ ഇറുക്കിയടച്ചു….അപ്പോഴും ആ വാൾനട്ട് അവൾ കടിച്ചു പിടിച്ചിട്ടുണ്ടായിരുന്നു…. “”””ഇത് പകുതി എനിക്കു തരുമോ…???”””” അവന്റെ ആ ചോദ്യം അവൾ പ്രതീക്ഷിച്ചില്ലായിരുന്നു…. പെട്ടെന്ന് കണ്ണുകൾ തുറന്നവനെ നോക്കി….. പിന്നെ നാണത്തോടെ അവനായി ഒരു മന്ദഹാസം നൽകി അവൾ തന്റെ സമ്മതമറിയിച്ചു…

നെഞ്ചിടിപ്പോടെ അവളിലേക്ക് കൂടുതൽ അടുത്ത് ആ ചുണ്ടിലേക്ക് മുഖമടുപ്പിച്ച് വാൾനട്ട് ഒന്ന് കടിച്ചു അവൻ… “”” ആഹ്…അയ്യോ……..””” പെട്ടെന്നവനെ തള്ളി മാറ്റി ചാടിയെഴുന്നേറ്റവൾ….. ഒരു നിമിഷം കഴിഞ്ഞാണ് എന്താ സംഭവിച്ചതെന്ന് അഭിയ്ക്കു മനസ്സിലായത്…. വാൾനട്ടിനു പകരം അവളുടെ കീഴ്ചുണ്ടിലാണ് താൻ കടിച്ചത്….. മുഖമാകെ ചുവന്ന്, കണ്ണുനിറച്ച് നിൽക്കുന്ന അവളെ കണ്ടവന് കുറ്റബോധം തോന്നി….വിഷമത്തോടെ അവൻ അവളെ അടുത്ത് പിടിച്ചിരുത്തി…. സോറി ശ്രീ…. ഒരബദ്ധം പറ്റിപോയെടീ… വാൾനട്ട് ആണെന്ന് വിചാരിച്ചു…മാറി പോയെടി….പല്ലിൽ അല്ല ചു…ചുണ്ടിൽ….ആണ്…ക്ഷമിക്ക്….വേദന ഉണ്ടോടാ..?? സോറി…സോറി……ശ്രീ….സോറി… അവൾക്കു വേദനിച്ചു എന്ന തോന്നലിൽ അവൻ എന്തൊക്കെയോ വിളിച്ചു പറഞ്ഞു…

അവന്റെ വെപ്രാളം കണ്ടു ആ വേദനയ്ക്കിടയിലും അവളൊന്നു ചിരിച്ചു….. സാരമില്ല ഏട്ടാ…… വലിയ വേദന ഒന്നുമില്ല…. ഏട്ടൻ വിഷമിക്കണ്ട….. അവൾ നാവിനാൽ കീഴ്ചുണ്ട് പതിയെ തടവി…. ആ കാഴ്ച കണ്ടവൻ പെട്ടെന്ന് തന്റെ വിരലിനാൽ അവളുടെ ചുണ്ടിൽ പതിയെ തടവികൊടുത്തു….. അവന്റെ ആ പ്രവർത്തി സന്തോഷപൂർവ്വം സ്വീകരിച്ചു അവൾ…. ഫാനിന്റെ കാറ്റിൽ അവന്റെ മുടിയിഴകൾ അനങ്ങുന്നതും, കണ്ണുകളുടെ ചലനവുമെല്ലാം കൗതുകത്തോടെ അവൾ നോക്കിയിരുന്നു….അവനോട് ചേർന്നിരിക്കാൻ ആ നിമിഷം അവളാഗ്രഹിച്ചു……

ബാൽക്കണിയിലൂടെ പുറത്തെ മഴയിലേക്കവൾ നോക്കി….ശക്തി പ്രാപിച്ചിരിക്കുന്നു…..ആ മഴ പോലെ തന്റെയുള്ളിലുമൊരു മഴ ആർത്തിരമ്പി പെയ്യാൻ തുടങ്ങുന്നതവൾ അറിഞ്ഞു…ഒരു പ്രണയമഴ….. സുന്ദരമായ കുറച്ച് നിമിഷങ്ങൾ… പെട്ടെന്നവൾ അവന്റെ കവിളിൽ അമർത്തി ചുംബിച്ചു… “””” കാത്തിരിക്കുവാ ഞാൻ അഭിയേട്ടന്റേതാകാൻ……”””” നാണത്തോടെ അവന്റെ കാതോരം മന്ത്രിച്ചു..പെട്ടെന്നവനെ തള്ളി മാറ്റി ഓടി അവൾ……..തുടരും….

ദാമ്പത്യം: ഭാഗം 20

Share this story