ഹാർട്ട് ബീറ്റ്…: ഭാഗം 43

ഹാർട്ട് ബീറ്റ്…: ഭാഗം 43

എഴുത്തുകാരി: പ്രാണാ അഗ്നി

വൈകിട്ടത്തെ ആഹാരവും കഴിച്ചതിനു ശേഷമാണ് എല്ലാവരും പിരിഞ്ഞത് .റിസെപ്ഷന്റെ കാര്യങ്ങൾ ചെയ്യേണ്ടത് കാരണം ആരവും അമ്മുവും അവിടെ തന്നെ നിന്നു .ആദിലും നെച്ചുവിന്റെ പപ്പയും അമ്മയും എല്ലാവരോട് യാത്ര പറഞ്ഞു ഇറങ്ങി . ആ അച്ഛന്റയും അമ്മയുടേയും കുടപിറപ്പിനെ പോലെ നോക്കുന്ന കുട്ടുകാരന്റയും മനസ്സിൽ നിറഞ്ഞ സന്തോഷം തന്നെ ആയിരുന്നു .നക്ഷാ എന്ന അവരുടെ പ്രാണനെ ഏറ്റവും സുരക്ഷിതമായ ഒരു കൈകളിൽ ഏല്പിക്കാൻ കഴിഞ്ഞതിൽ . “മോളേ …….” “എന്താ അമ്മേ ……” “ഓഹ് …നിന്നെ അല്ലാ എന്റെ അമ്മുവേ ……ഞാൻ നെച്ചുവിനെയാ വിളിച്ചത് ” “ഓഹ് ….അമ്മക്ക് എനി നമ്മളെ ഒന്നും കണ്ണിനു പിടിക്കില്ലല്ലോ …….”

അമ്മു പിണക്കം നടിച്ചു കൊണ്ട് പറയുന്നത് കേട്ട് അവിടെ ഒരു കൂട്ട ചിരിയിലേക്ക് വഴിമാറി . അമ്മ നെക്ഷയുമായി അടുക്കളയിലേക്ക് ആണ് പോയത് . “ചടങ്ങുകൾ ഒന്നും തെറ്റിക്കണ്ടാ …….”അവളുടെ കൈയിൽ ഒരു ഗ്ലാസ് പാല്‍ വെച്ചു കൊടുത്തു കൊണ്ട് ‘അമ്മ പറഞ്ഞതും .നക്ഷ ഒന്ന് ഞെട്ടി അമ്മയെ നോക്കി . “നോക്കി നില്ക്കാതെ ചെല്ല് ഏട്ടത്തി ……ഏട്ടൻ നോക്കി ഇരിക്കുന്നുണ്ടാവും “അമ്മു കുറച്ചു കളിയാക്കി കൊണ്ട് പറഞ്ഞു . അമ്മുവിനെ ഒന്ന് കൂർപ്പിച്ചു നോക്കി .അമ്മയെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു കൊണ്ട് അവൾ സ്റ്റെപ്പുകൾ കയറി അവരുടെ റൂമിലേക്ക് നടന്നു .

എന്തുകൊണ്ടോ അവളുടെ ഹൃദയം വല്ലാതെ ഇടിച്ചു കൊണ്ടേ ഇരുന്നു .താൻ പ്രാണനെ പോലെ സ്നേഹിക്കുന്ന വക്തിയാണ് തന്റെ കണ്ണേട്ടൻ എന്നിരുന്നാലും ഒന്നും പഴയതു പോലെ കാണാൻ കഴിയാത്തതു പോലെ . അങ്ങനെ നൂറു കൂട്ടം ചോദ്യങ്ങൾ മനസ്സിൽ നിറഞ്ഞൂ. ഡീപ് ബ്രീത്ത് എടുത്തു മനസ്സിനെ ഒന്നു ശാന്തമാക്കിയതിനു ശേഷമാണ് നെച്ചു റൂമിലേക്ക് കാലെടുത്തു വെച്ചത് . കൈയ്യിലിരുന്ന പാൽഗ്ലാസ്സു അടുത്തുള്ള ടേബിളിൽ വെച്ചു. അവൾ റൂം മുഴുവൻ കണ്ണുകൾ പായിച്ചു. ഈ അഞ്ചു വർഷങ്ങൾ കൊണ്ട് യാതൊരു മാറ്റവും വരുത്തിയിട്ടില്ലാ. താന്‍ ആദ്യം കണ്ടത് എങ്ങനെ ആണോ അതേപോലെ തന്നെ ആണ് ഇന്നും റൂമ അറേഞ്ച്മെന്റ് .ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ മനസ്സിലായി അദർവ് ഫ്രഷ് ആവുകയാണെന്ന് .

അദർവ് വാഷ്റൂമിൽ നിന്നും ഇറങ്ങിയപ്പോൾ കണ്ടു റൂം എല്ലാം വീക്ഷിച്ചു കൊണ്ട് നിക്കുന്ന നെച്ചുവിനെ . “എന്താ നെച്ചൂട്ടി …….ഈ റൂം ആദ്യം ആയി കാണുന്നത് പോലെ നോക്കി നിക്കുന്നത് “തലയും തോർത്തി അവളുടെ അടുത്തേക്ക് നടന്നു കൊണ്ട് അവൻ ചോദിച്ചു . “ഏയ് …ഞാൻ ചുമ്മാ ……”അവൻ അടുത്തേക്ക് വരുന്നത് അനുസരിച്ചു അവളുടെ ഹൃദയതാളം കൂടി വന്നു .എന്ത് പറയണം എന്നുപോലും അറിയാതെ അവൾ വാക്കുകൾക്കു വേണ്ടി പരതി . അവളുടെ പരിഭവം കണ്ട് ചിരിച്ചു കൊണ്ട് കൈയിൽ ഉണ്ടായിരുന്ന ടൗവൽ അടുത്തുള്ള സ്റ്റാൻഡിൽ ഇട്ടു. അവൾക്കു അടുത്തേക്ക് നടന്നു വന്ന് കൈകളിൽ പിടിച്ചു ബെഡിലേക്ക് ഇരുത്തി . “ഇനി പറയ് എന്താ എന്റെ നെച്ചൂട്ടിയുടെ മനസ്സിൽ ” “ഒന്നും ഇല്ലാ കണ്ണേട്ടാ …..”

“ഒന്നും ഇല്ലാന്ന് മാത്രം പറയേണ്ടാ ….ഈ മനസ്സിലെ ഓരോ ചലനവും എനിക്ക് മാനസ്സിലാവും .വെറുതെ കള്ളം പറയുവാൻ നിൽക്കണ്ടാ ” “അറിയില്ലാ കണ്ണേട്ടാ …എനിക്ക് ഒന്നും അറിയില്ലാ …..എന്തോ മനസ്സിൽ ഒരുപാടു ചോദ്യങ്ങൾ ഒരുപാട് വിഷമങ്ങളും .”അവളുടെ കണ്ണുകള്‍ നിറഞ്ഞു വന്നു . “നെച്ചൂട്ടി….. ഒന്നും നമ്മൾ അറിഞ്ഞു കൊണ്ട് ചെയ്തത് അല്ലാലോ സാഹചര്യം ആണ് നമ്മളെ അകറ്റിയത് .അതേ സാഹചര്യമാണ് നമ്മളെ ഒന്നാക്കിയതും .” ഇനി എന്റെ നെച്ചുട്ടിക്കു ഒരു തരി പോലും വിഷമം വേണ്ടാ അത് ഈ കണ്ണേട്ടന് സഹിക്കാനാവില്ലാ…. “അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവളെ തന്റെ നെഞ്ചിലേക്ക് അടുപ്പിച്ചു .

അവന്റെ ആ ഹൃദയതാളത്തെ heartbeat ആണ് താൻ പ്രണയിക്കുന്നത് എന്ന് പോലും അവൾക്കു തോന്നി പോയി .തന്റെ ശ്വാസം നിലനില്ക്കുന്നത് പോലും ആ ഹൃദയതാളം കേൾക്കുവാൻ വേണ്ടിയാണ് എന്ന് അവളുടെ മനസ്സു പറഞ്ഞൂ. പരസ്പരം ഒന്നും മിണ്ടാതെ അവളെയും ചുറ്റി പിടിച്ചു അവൻ അവിടെ തന്നെ ഇരുന്നു . “കിടക്കണ്ടേ….. നെച്ചൂട്ടി ഒരുപാടു സമയം ആയി “അവളെ തന്റെ നെഞ്ചിൽ നിന്നും അടർത്തി കൊണ്ട് അവൻ ചോദിച്ചു . തലകുലുക്കി അവൾ സമ്മതം അറിയിച്ചു.അവളിൽ നിന്നും അടർന്നു മാറി ലൈറ്റ് ഓഫാക്കി വന്നു. അവളുമായി അവൻ ബെഡ്ഡിലേക്ക് കിടന്നു .

അവന്റെ അരികിലായി അവനോടു ചേര്‍ന്ന് അവളും കിടന്നു .തങ്ങളുടെ ജീവിതത്തിന്റെ തുടക്കം എന്നോണം അവന്റെ നെഞ്ചിൽ തല വെച്ച് അവൾ കിടന്നപ്പോൾ .ഒരു കാറ്റിന് പോലും കയറാന്‍ ഇട നല്‍കാതെ അവളെ ഇറുക്കി പുണർന്നു അവനും . അപ്പോളും അവന്റ ചുണ്ടുകൾ അവളുടെ നിറുകയിൽ ഉമ്മ നൽകികൊണ്ട് ഇരുന്നു .ഒരു ദിവസത്തെ അലച്ചിലിന്റെ ക്ഷീണത്തിൽ രണ്ടാളും വേഗം മയക്കത്തിലേക്ക് വീണു . രാവിലെ സൂര്യപ്രകാശം കണ്ണിൽ തട്ടിയപ്പോൾ ആണ് നെച്ചു കണ്ണുകൾ തുറക്കുന്നത് .താൻ ഇപ്പോളും അദർവിന്റെ ചുറ്റിപിടിച്ചു ആണ് കിടക്കുന്നത് എന്ന് അവൾക്കു മനസ്സിലായി.

അദർവിനെ ഉണർത്താതെ പയ്യെ അവന്റെ കൈയ്കൾ എടുത്തു മാറ്റിക്കൊണ്ട് അവൾ ബെഡിൽ നിന്നും ഇറങ്ങി ടൗവലും എടുത്തു നേരെ വാഷ്‌റൂമിലേക്കു കയറി . നെച്ചു കുളിച്ചിറങ്ങിയപ്പോളും അദർവ് നല്ല ഉറക്കത്തിൽ തന്നെയായിരുന്നു .കണ്ണാടിയുടെ മുൻപിൽ നിന്ന് മുടി ഒന്നും കൂടി തുവർത്തി .ടേബിളിൽ വെച്ചിരുന്ന കുങ്കുമം എടുത്തു ചിരിയോടെ അവൾ നിറുകയിൽ ചാർത്തി . ഒരു നിമിഷം കണ്ണാടിയിൽ അവൾ തന്നെ തന്നെ നോക്കി നിന്നു പോയി .ഒരു ദിവസം കൊണ്ട് തന്നിൽ ഉണ്ടായ മാറ്റം അവൾ നോക്കി കാണുകയായിരുന്നു .കഴുത്തിലെ താലിക്കും സീമന്ത രേഖയിലെ സിന്തൂരത്തിനും വല്ലാത്ത ഒരു സുരക്ഷിതത്വം നൽകുന്നതു പോലെ അവൾക്കു തോന്നു .

ശാന്തനായി കിടന്നു ഉറങ്ങുന്ന അദർവിന്റെ അടുത്തേക്ക് അവൾ മെല്ലേ നടന്നു .അവന്റെ നെറ്റിയിൽ പാറി പറന്ന് കിടന്ന മുടിയിഴകൾ ഒതുക്കി അവൾ അവിടെ ചുണ്ടുകൾ ചേർത്തു . അവളുടെ ചുണ്ടുകളുടെ തണുപ്പ് അറിഞ്ഞെന്നോണം അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വന്നു നിറഞ്ഞു .ഒന്നും കൂടി അവനെ ഒന്ന് നോക്കി അവൾ പോകാനായി തിരിഞ്ഞതും .പെട്ടാന്നു തന്നെ ഒരു കൈവന്നു അവളെ ബെഡിലേക്കു വലിച്ചിട്ടു . നെച്ചു പേടിയോടെ കണ്ണുകൾ തുറക്കുബോൾ കാണുന്നത് കുസൃതിച്ചിരിയോടെ തന്നെ നോക്കി കിടക്കുന്ന അദർവിനെയാണ് . “പേടിച്ചോ ……എന്റെ നെച്ചൂട്ടി …..” “മാറിക്കേ……. കണ്ണേട്ടാ…… മക്കൾ എഴുനേറ്റു കാണും ” “ഒന്ന് അടങ്ങി കിടക്കു പെണ്ണേ .

മക്കളെ നോക്കാൻ അവിടെ ആളുകൾ ഉണ്ട് .” അവന്റ കണ്ണുകൾ അവളുടെ മുഖത്തു മുഴുവന്‍ പരതി നടന്നു .അവൾക്ക് വല്ലാതെ സൗദര്യം കൂടിയതായി അവനു തോന്നി . “ഇന്നലെ റ്റയേട് ആയതു കൊണ്ട് വെറുതെ വിട്ടു എന്നെ ഉള്ളു എല്ലായിപ്പോഴും മോളത് പ്രതീക്ഷിക്കണ്ടാട്ടോ ……..”പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ സ്വന്തമാക്കിയിരുന്നു . തങ്ങളുടെ പ്രണയം മുഴുവൻ ആ ചുംബനത്തിൽ നിറഞ്ഞു നിന്നു .വാക്കുകൾ കൊണ്ട് പറയുവാൻ കഴിയാത്തത്ര സ്നേഹം ആണ് തങ്ങൾക്കു പരസ്പരം ഉള്ളതെന്ന് അവര്‍ പറയാതെ പറഞ്ഞു . ദീർക നേരത്തെ ചുംബനത്തിനു ശേഷം രണ്ടു പേരും അകന്നു മാറുബോൾ നെച്ചുവിന്റ് മുഖം നാണം കൊണ്ട് ചുവന്നിരുന്നൂ.

“പ്രണയം ആണ് നെച്ചൂട്ടി നിന്നോട് .മരണത്തിനു പോലും വേർപെടുത്താൻ ആവാത്തത്ര പ്രണയം ……”എന്ന് പറഞ്ഞു അവളുടെ നിറുകയിൽ അവന്റെ ചുണ്ടുകൾ അമർന്നു .കണ്ണുകൾ അടച്ചു അവൾ ആ പ്രണയം സ്വീകരിച്ചു . “മോള് പോയി വേഗം കണ്ണേട്ടന് ഒരു സ്പെഷ്യൽ കോഫി ഉണ്ടാക്കി വെക്കു .ഏട്ടൻ ഫ്രഷ് ആയി പെട്ടെന്നു താഴേക്ക് വരാം …..”എന്ന് പറഞ്ഞു അവൻ അവളിൽ നിന്നും അടർന്നു മാറി കണ്ണുകൾ അടച്ചു കാണിച്ചു നേരെ വാഷ്‌റൂമിലേക്കു നടന്നു . “ഈശ്വരാ ……മക്കൾ ……”എന്ന് പറഞ്ഞു തലക്കിട്ടു അടിച്ചു അവളും താഴേക്ക് നടന്നു . നിറഞ്ഞ സന്തോഷത്തോടെ മുഖത്തു വിരിഞ്ഞ ചിരിയോടെ ഇറങ്ങി വരുന്ന നെച്ചുവിനെ കണ്ടു ഹാളില്‍ ചായ കുടിച്ചു കൊണ്ട് ഇരുന്ന ആരവിന്റയും അച്ഛന്റെയും മുഖം തെളിഞ്ഞു .

“ഗുഡ്മോർണിംഗ് അച്ഛാ …..ഗുഡ്മോർണിംഗ് ഏട്ടാ ……..”ചിരിയോടെ അവൾ പറഞ്ഞു കൊണ്ട് അവരുടെ അടുത്തേക്ക് നടന്നു . “ഗുഡ്മോർണിംഗ് മോളേ ……..” “കുഞ്ഞനും ചക്കിയും എവിടെ ഏട്ടാ …….” “അവർ അമ്മുവിൻറെ കൂടെ പുറത്തു ഗാർഡനിൽ ഉണ്ട് ……” “ഉം ……..”ഒന്ന് മൂളികൊണ്ടു അവൾ അടുക്കളയിൽ അമ്മയുടെ അടുത്തേക്ക് നടന്നു . “അമ്മേ …….” “മോൾ എഴുന്നേറ്റോ ഇന്നാ കോഫി കുടിക്കു ” “വേണ്ടമ്മാ …..ഞാൻ കണ്ണേട്ടന്റെ ഒപ്പം കുടിച്ചോളാം .ഇപ്പോൾ വരും കോഫി എടുത്തു വക്കാൻ പറഞ്ഞിട്ടുണ്ട് ” “എങ്കിൽ രണ്ടാളും ഒരുമിച്ചു കുടിച്ചോ …….”എന്ന് പറഞ്ഞു രണ്ടു മഗിലായി കോഫി പകർത്തി കൊടുത്തു കൊണ്ട് അമ്മ പറഞ്ഞു . അമ്മയുടെ കൈയ്യിൽ നിന്നും കോഫിയും മേടിച്ചു അവൾ ഹാളിലേക്കു നടന്നു .

അപ്പോളേക്കും കണ്ടു കുളിച്ചു ഫ്രഷ് ആയി അദർവ് ഇറങ്ങി വരുന്നത് . അവളുടെ അടുത്ത് വന്നു കൈയ്യിൽ ഇരിക്കുന്ന ഒരു കപ്പ് കോഫി എടുക്കുന്നതിനോടൊപ്പം അവളുട കവിളിൽ ഒരു ഉമ്മ കൊടുക്കാനും അവൻ മറന്നില്ലാ …. “ഗുഡ്മോർണിംഗ് വൈഫി …….നേരുത്തെ പറയാൻ മറന്നു പോയി അതാ “ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു അവൻ നടന്നു അച്ഛന്റെ അടുത്ത് ഇരുന്നു . നെച്ചു ഞെട്ടലോടെ ആരേലും കണ്ടുവോ എന്ന് ചുറ്റുപാടും ഒന്ന് കണ്ണുകൾ ഓടിച്ചു .ആരും കണ്ടില്ലാ എന്ന് മനസ്സിലായി സമാധാനത്തോടെ നെഞ്ചിൽ കൈയ്കൾ വെച്ച് ആരവിന്റെ അടുത്ത് കിടന്ന സോഫയിൽ പോയി ഇരുന്നു . അവളുടെ ഓരോ പ്രവർത്തിയും വീക്ഷിച്ചു കൊണ്ടാണ് അദർവ് അവിടെ ഇരുന്നത് .

നെച്ചുവിന്റെ വെപ്രാളവും നാണവും കണ്ടു അവൻ അറിയാതെ ചിരിച്ചു പോയി . “എന്താടാ തന്നെ ഇരുന്നു ചിരിക്കുന്നത് “അച്ഛൻ ചോദിക്കുന്നത് കേട്ട് അദർവ് ഒന്ന് ഞെട്ടി. എന്ത് പറയണം എന്ന് അറിയാതെ ഒന്ന് പരുങ്ങി . “ഒന്നും ഇല്ലാ അച്ഛാ ……ചുമ്മാ വെറുതെ …….” “ഉം …….”ഒന്ന് അമർത്തി മൂളി അവനെ ഒന്ന് സൂക്ഷിച്ചു നോക്കി അദ്ദേഹം പത്രവായന തുടർന്ന് . അദരവ് നോക്കുബോൾ തന്നെ ദേശ്യപെട്ടു നോക്കുന്ന നെച്ചുവിനെ ആണ് കാണുന്നത് . അവൻ ഒന്ന് ഇളിച്ചു കാണിച്ചു അവൾ കൊടുത്ത കോഫി കുടിക്കുവാൻ തുടങ്ങി . ഒരു കാർ സ്പീഡിൽ വന്നു മുറ്റത്തു നിൽക്കുന്ന ശബ്ദം കേട്ട് കൊണ്ടാണ് എല്ലാവരുടേയും ശ്രെദ്ധ അങ്ങോട്ടേക്ക് തിരിയുന്നത് . നെച്ചുവിന്റെ ശബ്ദം അവൾ പോലും അറിയാതെ അവിടെ ഉയര്‍ന്നു “മീനാക്ഷി………”….. തുടരും ..

ഹാർട്ട് ബീറ്റ്…: ഭാഗം 42

Share this story