❤️കലിപ്പന്റെ വായാടി❤️ : ഭാഗം 38

❤️കലിപ്പന്റെ വായാടി❤️ : ഭാഗം 38

എഴുത്തുകാരി: ശിവ നന്ദ

വിവേക് പറഞ്ഞ സ്ഥലത്ത് എത്തിയിട്ട് ശിവേട്ടൻ അയാളെ വിളിച്ചു.പിന്നീട് അയാൾ പറഞ്ഞത് പ്രകാരം ഡ്രൈവ് ചെയ്ത ഏട്ടൻ സാമാന്യം വലിയൊരു വീടിന് മുന്നിൽ കാർ നിർത്തി. “എത്തിയോ ഏട്ടാ??” “മ്മ്മ്..പക്ഷെ നീ ഇറങ്ങേണ്ട” “അതെന്താ??” “ഇതാണ് ശിഖയുടെ അമ്മാവന്റെ വീട്.അപ്പോൾ ആ വിവേക് അയാളുടെ ആളായിരിക്കും.ഇതൊരു ട്രാപ് ആകാനാണ് സാധ്യത” “ഏയ്‌..അങ്ങനൊന്നും ആയിരിക്കില്ല ഏട്ടാ.ചിലപ്പോൾ സത്യങ്ങൾ ഒക്കെ അറിയാവുന്ന അയാളുടെ കൂടെ ഉള്ള ആളാണ്‌ ഈ വിവേക് എങ്കിലോ..നമ്മളെ സഹായിക്കുന്നത് ആയിക്കൂടെ” “അങ്ങനെ ഒരു വിശ്വാസത്തിന്റെ പുറത്ത് നിന്നെ ഞാൻ അങ്ങോട്ട് കൊണ്ട് പോകില്ല.

നീ ഇവിടെ ഇരുന്നാൽ മതി. ഞാൻ പോയി കണ്ടിട്ട് വരാം” എന്നാൽ ഏട്ടൻ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ ആ വീടിന്റെ വാതിൽ തുറന്ന് വിവേകും ഇറങ്ങി. “ശിവേട്ട..ഇതാ ഡയറി കൊണ്ട് വന്ന ആള്” അപ്പോഴേക്കും അയാൾ കാറിനടുത്ത് എത്തിയിരുന്നു. “എന്തേ അകത്തേക്ക് കയറാഞ്ഞത്??” “താൻ ആരാ?? എന്താ തന്റെ ഉദ്ദേശം?” “എല്ലാം പറയാം. അതിനാണല്ലോ ഞാൻ ആ ഡയറി നിങ്ങളെ ഏല്പിച്ചത്” “എന്താണെങ്കിലും ഇവിടെ വെച്ച് പറഞ്ഞാൽ മതി” “പേടിക്കണ്ട..വീട്ടിൽ ഞാൻ മാത്രമേ ഉള്ളു. അച്ഛൻ സ്ഥലത്ത് ഇല്ലെന്ന് അറിയാലോ” “അച്ഛൻ??” “അതേ..നിങ്ങളുടെ ശത്രുവിന്റെ മകൻ തന്നെയാ ഞാൻ.ശിഖയുടെ കസിൻ” “പക്ഷെ അയാൾക് ഒരു മകൻ അല്ലേ…” “രണ്ട് മക്കൾ ഉണ്ട്.പക്ഷെ അച്ഛന്റെ കൊള്ളരുതായ്മയ്ക്ക് കൂട്ട് നില്കുന്നത് ഒരു മകൻ മാത്രം.ദീപക്ക് എന്റെ ഏട്ടൻ ആണ്.”

“ഈ ഡയറിയിൽ ദീപകിന്റെ പേരുണ്ട്.പക്ഷെ തന്നെ കുറിച്ചൊന്നും ഇല്ലല്ലോ” “ഞാൻ എന്റെ അമ്മയുടെ തറവാട്ടിൽ നിന്നാണ് പഠിച്ചതും വളർന്നതും ഒക്കെ.കുഞ്ഞേച്ചി ഈ നാട്ടിൽ വന്നതിന് ശേഷമാ ഞങ്ങൾ തമ്മിൽ കാണുന്നത്.” “ശിഖ ഇപ്പോൾ എവിടെയുണ്ട്?” “പറയാം.നിങ്ങൾ വാ” വിവേകിന് പിറകെ ഞങ്ങളും ആ വീട്ടിലേക്ക് കയറി. “കുടിക്കാൻ എന്തെങ്കിലും??” “ഒന്നും വേണ്ട” “സത്യാവസ്ഥ അറിയാൻ തിടുക്കമായല്ലേ” “ഈ ഡയറി വായിക്കുന്നതിനു മുൻപ് ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു.ഇപ്പോഴും അതിനുള്ള ഉത്തരം കിട്ടിയിട്ടില്ല.കൂടെ നിന്ന് ചതിക്കുവായിരുന്നോ അല്ലയോ എന്നൊന്നും അറിയില്ല” “എന്റെ കുഞ്ഞേച്ചി ആരെയും ചതിച്ചിട്ടില്ല.

എല്ലാവരെയും സ്നേഹിക്കാൻ മാത്രമേ ആ പാവത്തിന് അറിയൂ” “പിന്നെ എന്തിനാ എന്റെ നന്ദുവിനെ ഇല്ലാതാക്കാൻ ശ്രമിച്ചവന്റെ മോനെ തന്നെ കെട്ടിയത്??” “നന്ദു എന്ന് പറയുന്നത് അനന്ദുവേട്ടൻ അല്ലേ??” “മ്മ്..അതേ” “ശിവേട്ടന് ശേഷം കുഞ്ഞേച്ചി മനസ്സ് തുറന്ന് സ്നേഹിച്ചത് ഈ അനന്ദുവേട്ടനെയാ.ആ ഏട്ടനെ ഒരിക്കലും എന്റെ ചേച്ചി ചതിക്കില്ല.” “പിന്നെ എന്താ ശിഖയ്ക്കും ഞങ്ങൾക്കുമിടയിൽ സംഭവിച്ചത്??” “പണത്തിനോടുള്ള ഒരു അച്ഛന്റെയും മകന്റെയും ചതി.” “മനസിലായില്ല” “പറയാം..അച്ഛന്റെ സ്വഭാവം കാരണം ബന്ധുക്കൾ ആരും ഞങ്ങളുമായി അധികം അടുപ്പമില്ലായിരുന്നു.ആകെയുള്ളത് ഹേമ അപ്പച്ചിയാണ്.അപ്പച്ചി ഫാമിലി ആയിട്ട് മുംബൈയിൽ ആയത് കൊണ്ട് ഞാൻ നേരിട്ട് അധികം കണ്ടിട്ടില്ല.

പക്ഷെ ഫോണിൽകൂടി ആ സ്നേഹം ഞാൻ അനുഭവിച്ചിട്ടുണ്ട്.എനിക്ക് പത്ത് വയസുള്ളപ്പോൾ ആണ് ഞങ്ങളുടെ അമ്മ മരിക്കുന്നത്.ദീപുവേട്ടൻ അച്ഛൻ മോൻ ആണ്.ഞാൻ അമ്മമോനും.അതുകൊണ്ട് തന്നെ അമ്മയുടെ മരണത്തോടെ ഒറ്റപെട്ടത് ഞാൻ ആണ്.അച്ഛനോടൊപ്പം നിന്നാൽ എന്റെ ഭാവി ഇല്ലാതാകുമെന്ന് കരുതി അമ്മയുടെ വീട്ടുകാർ എന്നെ തറവാട്ടിലേക്ക് കൊണ്ട് പോയി.പിന്നീട് അതായിരുന്നു എന്റെ ലോകം.വല്ലപ്പോഴും അച്ഛൻ കാണാൻ വരും എന്നല്ലാതെ മറ്റൊരു അടുപ്പവും എനിക്ക് അച്ഛനും ഏട്ടനും ആയിട്ട് ഇല്ലായിരുന്നു.അപ്പച്ചിയെയും പിന്നെ ഞാൻ കോൺടാക്ട് ചെയ്തിട്ടില്ല. ശങ്കർ മാമൻ മരിച്ചെന്നും കുഞ്ഞേച്ചി നാട്ടിലേക്ക് വരുന്നുണ്ടെന്നും ഒക്കെ അച്ഛൻ പറഞ്ഞ് അറിഞ്ഞപ്പോൾ ചേച്ചിയെ ഒന്ന് കാണണമെന്ന് തോന്നി.

അങ്ങനെ ആണ് വർഷങ്ങൾക് ശേഷം ഞാൻ തറവാട്ടിൽ നിന്ന് ഈ വീട്ടിലേക്ക് വരുന്നത്.അപ്പോഴേക്കും ദീപുവേട്ടൻ അച്ഛന്റെ തനി പകർപ്പായി മാറിയിരുന്നു.എന്നിട്ടും എന്നെ ഇവിടെ പിടിച്ച് നിർത്തിയത് കുഞ്ഞേച്ചിയുടെ സാമീപ്യമാണ്.ഹോസ്റ്റൽ വെക്കേറ്റ് ചെയ്തിട്ട് എന്റെ കൂടെ നിൽക്കാൻ പറഞ്ഞെങ്കിലും ചേച്ചി അത് അംഗീകരിച്ചില്ല.കൂടുതൽ നിർബന്ധിച്ചപ്പോൾ ആണ് ശിവേട്ടന്റെയും അനന്ദുവേട്ടന്റെയും കാര്യം ചേച്ചി എന്നോട് പറയുന്നത്.നിങ്ങളോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ വേണ്ടിയാണ് ചേച്ചി ഹോസ്റ്റൽ തിരഞ്ഞെടുത്തത്.പക്ഷെ അന്നും ശിവേട്ടൻ കുഞ്ഞേച്ചിയുടെ സ്വന്തം ഏട്ടൻ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു.

പിന്നീട് ബാംഗ്ലൂരിൽ അഡ്മിഷൻ കിട്ടി ഞാൻ പോയതിനു ശേഷം നിങ്ങളുടെ വിശേഷങ്ങൾ ഒക്കെ ചേച്ചി എന്നെ ഫോൺ ചെയ്തു പറയുമായിരുന്നു. ആ ഇടയ്ക്കാണ് അപ്പച്ചിയുടെ മരണം.എക്സാം ആയതുകൊണ്ട് എനിക്ക് വരാൻ കഴിഞ്ഞില്ല.പക്ഷെ മുംബയിൽ നിന്ന് കുഞ്ഞേച്ചി വരുമ്പോഴേക്കും ഞാൻ വീട്ടിൽ ഉണ്ടായിരിക്കണമെന്ന് ചേച്ചി പറഞ്ഞത് കൊണ്ടാണ് എക്സാം കഴിഞ്ഞയുടനെ തന്നെ ഞാൻ നാട്ടിലേക്ക് തിരിച്ചത്.വീട്ടിൽ എത്തിയപ്പോൾ അച്ഛനും ദീപുവേട്ടനും ആകെ കലിത്തുള്ളി നിൽകുവായിരുന്നു.കുഞ്ഞേച്ചിയേ റൂമിൽ പൂട്ടിയിട്ടിരിക്കുന്നത് കണ്ടപ്പോൾ തന്നെ കാര്യമായി എന്തോ പ്രശ്നം ഉണ്ടെന്ന് എനിക്ക് മനസിലായി.

ചേച്ചിയെ ഒന്ന് കാണാൻ പോലും അവർ എന്നെ അനുവദിച്ചില്ല.അന്ന് രാത്രിയിൽ അച്ഛന്റെയും ഏട്ടന്റെയും കണ്ണ് വെട്ടിച്ചാണ് ഞാൻ ആ മുറി തുറന്നത്.അതിനകത്ത് എന്റെ കുഞ്ഞേച്ചി ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിൽ ആയിരുന്നു.അനന്ദുവേട്ടനുമായുള്ള ബന്ധം അറിഞ്ഞപ്പോൾ അച്ഛൻ അടിച്ചെന്നും ഇനി ഒരിക്കലും വീടിന് വെളിയിൽ ഇറക്കില്ലെന്നും ഒക്കെ പറഞ്ഞത്രേ.അച്ഛന്റെ ഉദ്ദേശം കുഞ്ഞേച്ചിയെ ദീപുവേട്ടനെ കൊണ്ട് കെട്ടിക്കാൻ ആയിരുന്നു.അതുവഴി കുഞ്ഞേച്ചിയുടെ പേരിലുള്ള കോടികളുടെ സ്വത്ത്‌ കൈവശപ്പെടുത്താൻ.അതോടെ എങ്ങനെയും ചേച്ചിയെ സഹായിക്കണമെന്ന് എനിക്ക് തോന്നി.

കുറച്ച് റിസ്ക് എടുത്താണ് ചേച്ചിയെ വീടിന് വെളിയിൽ എത്തിച്ചത്.അനന്ദുവേട്ടന്റെ കൈകളിൽ എന്റെ ചേച്ചിയെ ഏല്പിക്കണമെന്ന ഉദ്ദേശം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു.എന്നാൽ അപകടം തൊട്ട് പിറകെ ഉണ്ടെന്ന് കുഞ്ഞേച്ചിക്ക് ഉറപ്പുള്ളത് കൊണ്ട് കൂടെ ചെല്ലാൻ എന്നെ അനുവദിച്ചില്ല.പകരം ശിവേട്ടനെ കുറിച്ച് എല്ലാം എന്നോട് പറഞ്ഞു.എന്തെങ്കിലും കാരണത്താൽ ശിവേട്ടനെ ഇനി കാണാൻ കഴിഞ്ഞില്ലെങ്കിലോ എന്നൊരു പേടി കുഞ്ഞേച്ചിക്ക് ഉണ്ടായിരുന്നു.എന്നെങ്കിലും ഏട്ടൻ കുഞ്ഞേച്ചിയെ അന്വേഷിച്ച് വന്നാൽ തരാനായി ഈ ഡയറി എന്നെ ഏല്പിച്ചു.” വിവേക് പറഞ്ഞ് അവസാനിപ്പിച്ചതും ശിവേട്ടൻ ആ ഡയറി നെഞ്ചോടു ചേർത്ത് പിടിച്ചു. “പിന്നീട് എന്താ സംഭവിച്ചത്?

നിന്റെ അച്ഛൻ എങ്ങനെയാ അവരുടെ അടുത്ത് എത്തിയത്?” “അച്ഛൻ എങ്ങനെ അറിഞ്ഞു എന്നെനിക് അറിയില്ല.പക്ഷെ കുഞ്ഞേച്ചിയുടെ മുന്നിൽ വെച്ച് തന്നെ അവർ അനന്ദുവേട്ടനെ തലക്ക് അടിച്ച് വീഴ്ത്തിയിരുന്നു.അതിന് ശേഷം വണ്ടിയിൽ കയറ്റി കൊണ്ട് പോയെന്നാണ്‌ അറിഞ്ഞത്.കുഞ്ഞേച്ചിയെ വലിച്ചിഴച്ച് ഈ വീട്ടിലേക്ക് തിരികെ കൊണ്ട് വരുമ്പോൾ നിസഹായനായി നിൽക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞോളു.അനന്ദുവേട്ടനെ ഒന്നും ചെയ്യരുതെന്നും ചോദിക്കുന്നത് എന്തും തരാമെന്നും കുഞ്ഞേച്ചി കാലുപിടിച്ച് പറഞ്ഞിട്ട് പോലും എന്റെ അച്ഛൻ കേട്ടില്ല.ഏതാനും മണിക്കൂറുകൾക്ക് ശേഷം അനന്ദുവേട്ടന്റെ മരണവാർത്ത അറിഞ്ഞ കുഞ്ഞേച്ചി ഇവിടെ കാട്ടിക്കൂട്ടിയത് ഓർക്കുമ്പോൾ ഇപ്പോഴും എനിക്ക് പേടിയാകുവാ.

വല്ലാത്തൊരു അവസ്ഥയിലേക്ക് എന്റെ കുഞ്ഞേച്ചി പോയികൊണ്ടിരിക്കുവാണെന്ന് എനിക്ക് മനസിലായി.അപ്പോഴും കുഞ്ഞേച്ചി അച്ഛനോട് പറയുന്നുണ്ടായിരുന്നു ഇതിനെല്ലാം പകരം ചോദിക്കാൻ ശിവേട്ടൻ വരുമെന്ന്… ബോധം നഷ്ടപെട്ട കുഞ്ഞേച്ചിയെ വീഴാതെ പിടിച്ചത് ദീപുവേട്ടനാണ്.ഞങ്ങൾ ഒരുമിച്ചാണ് കുഞ്ഞേച്ചിയെ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നതും.അവിടെ വെച്ചാണ് ഏട്ടന് അനന്ദുവേട്ടന്റെ മരണവും ആയി ഒരു ബന്ധവും ഇല്ലെന്നും കുഞ്ഞേച്ചിയെ സ്വന്തമാക്കണമെന്ന ആഗ്രഹം കൊണ്ടാണ് ആ ബന്ധത്തെ എതിർത്തതെന്നും അല്ലാതെ സ്വത്ത്‌ കൈവിട്ട് പോകുമെന്ന പേടിയിൽ കൊല്ലാൻ ഒന്നും ഏട്ടൻ കൂട്ട് നിന്നിട്ടില്ലെന്നും കരഞ്ഞ് കൊണ്ട് എന്നോട് പറയുന്നത്.

ഈ അവസ്ഥയിൽ കുഞ്ഞേച്ചിയുടെ കൂടെ തന്നെ നിൽക്കുമെന്നും എന്ന് ആ മനസ്സ് നേരെയാകുന്നോ അന്ന് തന്റെ ഇഷ്ടം അറിയിക്കുമെന്നും താലി കെട്ടി പൊന്നുപോലെ നോക്കുമെന്നും പറഞ്ഞപ്പോൾ അന്നാദ്യമായി എന്റെ ഏട്ടനോട് എനിക്ക് ബഹുമാനം തോന്നി. എന്നാൽ ആ ദിവസത്തിന് ശേഷം എന്റെ കുഞ്ഞേച്ചി ആരോടും സംസാരിച്ചിട്ടില്ല.ഒന്ന് കരഞ്ഞിട്ട് പോലുമില്ല.ജീവൻ ഉണ്ടെന്ന് മാത്രം.ആ അവസ്ഥയിലും ദീപുവേട്ടന്റെ മാറ്റമാണ് എനിക്ക് ആശ്വാസമായത്.ആ വിശ്വാസത്തിലാണ് ഞാൻ തിരികെ ബാംഗ്ലൂരിലേക് പോകുന്നത്.കുഞ്ഞേച്ചിക്ക് വലിയ മാറ്റമൊന്നും ഇല്ലെന്ന് ദീപുവേട്ടനിൽ നിന്നും അറിയുന്നുണ്ടായിരുന്നു.

അതുകൊണ്ട് തന്നെ പിന്നീട് നാട്ടിലേക്ക് വരാൻ തോന്നിയിട്ടില്ല.അങ്ങനെ ഏതാണ്ട് ഒരു വർഷത്തോളം ആയപ്പോൾ ആണ് ഒരു ദിവസം ദീപുവേട്ടൻ എന്നെ വിളിച്ചിട്ട് കുഞ്ഞേച്ചിയുടെ ട്രീറ്റ്‌മെന്റിനെ കുറിച്ച് പറഞ്ഞത്.അമേരിക്കയിൽ കൊണ്ട് പോയാൽ നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ടാകുമെന്ന് പറഞ്ഞപ്പോൾ ഞാനും അതിന് സമ്മതിച്ചു.എന്നാൽ പോകാൻ അനുവദിക്കണമെങ്കിൽ അവരുടെ വിവാഹം നടക്കണമെന്ന അച്ഛന്റെ തീരുമാനത്തെ കുഞ്ഞേച്ചിക്ക് വേണ്ടി ദീപുവേട്ടന് സമ്മതിക്കേണ്ടി വന്നെന്ന് പറഞ്ഞപ്പോൾ എനിക്കത് ഉൾകൊള്ളാൻ കഴിഞ്ഞില്ല.പക്ഷെ ഞാൻ നാട്ടിൽ എത്തുന്നതിനു മുൻപ് തന്നെ അച്ഛൻ ആ വിവാഹം നടത്തിയിരുന്നു.”

“അപ്പോൾ ശിഖയുടെ വിവാഹം കഴിഞ്ഞെന്ന് പറഞ്ഞത് സത്യമായിരുന്നോ??” “അതേ ശിവേട്ട..കുഞ്ഞേച്ചി ഇപ്പോൾ നിയമപരമായി എന്റെ ദീപുവേട്ടന്റെ ഭാര്യ ആണ്” “മനസ്സിന്റെ സമനില നഷ്ടപെട്ട സമയത്ത് നടത്തിയ വിവാഹം എങ്ങനെ നിയമപരമാകും? ശിഖ എന്റെ നന്ദുന്റെ പെണ്ണാണ്..അവൾ എവിടെയുണ്ടെന്ന് നീ പറ.ഞാൻ പോയി കൂട്ടികൊണ്ട് വന്നോളാം” “അതൊന്നും ഇനി നടക്കില്ല ശിവേട്ട.സമനില തെറ്റിയ സമയത്ത് ആണ് കല്യാണം നടന്നതെങ്കിലും അതിന് ശേഷം അവർ അമേരിക്കയിലേക്ക് പോയി.അവിടുത്തെ ട്രീറ്റ്മെന്റിൽ കുഞ്ഞേച്ചി പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തി.അനന്ദുവേട്ടന്റെ മരണത്തെ ഉൾകൊള്ളാൻ കുറച്ച് സമയം എടുത്തെങ്കിലും അവസാനം ദീപുവേട്ടന്റെ കാത്തിരിപ്പ് വെറുതെ ആയില്ല.

ഇന്ന് സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന കുഞ്ഞേച്ചിയോട് അനന്ദുവേട്ടൻ ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞാൽ…വേണ്ട ശിവേട്ട..ആ പാവത്തിനെ ഇനിയും വേദനിപ്പിക്കണ്ട.കുഞ്ഞേച്ചി ഏട്ടന്റെ അനിയത്തി ആണെന്ന് അറിയിക്കേണ്ട ഒരു കടമ എനിക്ക് ഉണ്ടായിരുന്നു.അതുകൊണ്ടാണ് ഈ ഡയറിയുമായി ഞാൻ ഏട്ടനെ കാണാൻ വന്നത്.അല്ലാതെ…” “ട്രീറ്റ്മെന്റിന് ശേഷം നീ ശിഖയെ കണ്ടിരുന്നോ?” “ഇല്ല ഏട്ടാ.അമേരിക്കയിൽ പോയതിന് ശേഷം അവർ നാട്ടിലേക്ക് വന്നിട്ടില്ല.പക്ഷെ മിക്കപ്പോഴും വിളിക്കാറുണ്ട്.അപ്പോഴൊക്കെ കുഞ്ഞേച്ചിയാണ് കൂടുതലും സംസാരിക്കാറ്.അത് കേട്ടാൽ മതി കുഞ്ഞേച്ചി എത്രത്തോളം ഹാപ്പി ആണെന്ന് മനസിലാക്കാൻ” എല്ലാം കേട്ട് നിന്ന എനിക്കും വിവേക് പറഞ്ഞതാണ് ശരിയെന്നു തോന്നി.ശിഖ ചേച്ചിയെ പോലൊരു പെണ്ണ് ഒരിക്കലും ഭർത്താവിനെ ഉപേക്ഷിച്ച് നന്ദുവേട്ടന്റെ ജീവിതത്തിലേക്ക് വരില്ല.

അതുപോലെ തന്നെ നന്ദുവേട്ടൻ ഇപ്പോഴും ജീവനോടെ ഉണ്ടെന്നും തന്നെയും കാത്തിരിക്കുകയാണെന്നും അറിഞ്ഞാൽ ദീപുവേട്ടനെ മനസ്സറിഞ്ഞ് സ്നേഹിക്കാനും കഴിയില്ല.സത്യങ്ങൾ വീണ്ടും ശിഖ ചേച്ചിയെ ഭ്രാന്തമായ അവസ്ഥയിലേക്ക് തള്ളിയിടും. ഒരു തീരുമാനം എടുക്കാൻ കഴിയാതെ ഇരിക്കുന്ന ശിവേട്ടന്റെ കൈകളിൽ ഞാൻ പിടിച്ചു. “ഞാൻ എന്താ ഗൗരി ചെയ്യേണ്ടത്? ദൈവം എന്റെ നന്ദുവിനെ എന്തിനാ ഇങ്ങനെ ശിക്ഷിക്കുന്ന?” “വിവേക് പറഞ്ഞത് പോലെ ശിഖ ചേച്ചി ഒന്നും അറിയണ്ട.ഇപ്പോൾ ഉള്ളത് പോലെ തന്നെ ശിഖ ചേച്ചി സന്തോഷത്തോടെ ജീവിക്കട്ടെ.

പക്ഷെ നന്ദുവേട്ടൻ എല്ലാം അറിയണം” “അവനോട് എങ്ങനെയ ഞാൻ..?” “ശിഖ ചേച്ചി ചതിച്ചു എന്ന ചിന്തയിൽ നിൽക്കുന്ന നന്ദുവേട്ടനോട്‌ ഇതെല്ലാം പറയുമ്പോൾ അത് ഉൾകൊള്ളാൻ ഏട്ടന് കഴിയും.ശിഖ ചേച്ചിയുടെ സന്തോഷം മാത്രമേ നന്ദുവേട്ടൻ ആഗ്രഹിക്കുന്നുള്ളു.” അങ്ങനെ വിവേകിനോട് യാത്ര പറഞ്ഞ് ഞങ്ങൾ അവിടുന്ന് ഇറങ്ങി.ശിഖ ചേച്ചിക്ക് പുതിയ ജീവിതം കിട്ടിയത് പോലെ നന്ദുവേട്ടനും ഒരു ജീവിതം ഉണ്ടാകണം.എന്റെയും ശിവേട്ടന്റെയും മനസ്സിൽ ഇപ്പോൾ അത് മാത്രമേ ഉള്ളു….. (തുടരും)

❤കലിപ്പന്റെ വായാടി❤ : ഭാഗം 37

Share this story