പുതിയൊരു തുടക്കം: ഭാഗം 14

പുതിയൊരു തുടക്കം: ഭാഗം 14

എഴുത്തുകാരി: അനില സനൽ അനുരാധ

വൈകുന്നേരം ആദിയേയും കൂട്ടി നടക്കാൻ ഇറങ്ങിയതായിരുന്നു ജീവൻ… മഞ്ഞു പൊഴിയുന്ന വീഥിയിലൂടെ അവളെയും ചേർത്തു പിടിച്ചു നടക്കുമ്പോൾ പലപ്പോഴും അവൻ കുസൃതി നിറഞ്ഞ ഒരു കാമുകൻ ആയി മാറി… ആരെങ്കിലും ശ്രദ്ധിക്കുമോ എന്ന ചിന്ത ആദിയിൽ നിറയുമെങ്കിലും അവൻ അതൊന്നും കാര്യമാക്കില്ല… മൂന്നാറിൽ എത്തിയിട്ട് നാലു ദിവസം കഴിഞ്ഞിരുന്നു… നാളെ വൈകുന്നേരം കോട്ടേജ് വെക്കേറ്റ് ചെയ്യും. രാത്രി മാധവിന്റെ വീട്ടിൽ കൂടിയ ശേഷം അതിന്റെ പിറ്റേന്ന് വീട്ടിലേക്ക് തിരിക്കാം എന്നാണ് തീരുമാനിച്ചിരിക്കുന്നത്… രാത്രി റൂമിൽ എത്തുമ്പോഴേക്കും ആദിയുടെ ശരീരം തണുത്തു വിറച്ചിരുന്നു…

ഫ്രഷ്‌ ആയ ശേഷം അവൾ വേഗം ബ്ലാങ്കറ്റിനുള്ളിൽ ചുരുണ്ടു കൂടി കിടന്നു… കുറച്ചു കഴിഞ്ഞപ്പോൾ ജീവനും ഫ്രഷ്‌ ആയി വന്നു… അവൻ ബെഡിൽ ചാരി ഇരുന്ന ശേഷം അവളെ നോക്കി… അവൾ പുതപ്പിനുള്ളിൽ ആയിരുന്നു… അവൻ പുതപ്പ് അവളുടെ ദേഹത്തു നിന്നും വലിച്ചെടുത്തു… “അതു താ ജീവേട്ടാ… എനിക്ക് തണുക്കുന്നുണ്ട്… ” “കുറച്ചു തണുക്കട്ടെ… ഞാൻ ചൂടാക്കിക്കോളാം… ” “തരുന്നുണ്ടോ? ” “തരുന്നുണ്ട്… എവിടെ വേണം എന്ന് പറഞ്ഞാൽ മതി… ” എന്നും പറഞ്ഞ് അവൻ അവളുടെ അരികിലേക്ക് നീങ്ങി ഇരുന്നു… “എന്റെ കയ്യിൽ തന്നാൽ മതി… ” അവൾ ചുമരിനു അരികിലേക്ക് നീങ്ങി കിടന്നു കൊണ്ടു പറഞ്ഞു… അവൻ അവളുടെ വലതു കൈ എടുത്തു ചുണ്ടോടു ചേർത്തു …

“ഇനി എവിടെയാ? ” “എവിടെയും ഇല്ല … ” എന്നു പറഞ്ഞ് അവൾ കൈ വലിച്ച് എടുക്കാൻ നോക്കിയതും അവൻ കയ്യിൽ പിടിച്ചു വലിച്ചു അവളെ പുണർന്നു… “നാളെ തന്നെ പോകണോ നമുക്ക്… രണ്ടു ദിവസം കൂടി ഇവിടെ കൂടിയാലോ? ” അവൻ കാതോരം തിരക്കി… അവൾ ഒന്നും പറയാതെ അവനെ നോക്കിയതേയുള്ളൂ… “എന്താണ് നിന്റെ അഭിപ്രായം?” “അത്… ” “അത്… ഒന്നു വേഗം പറയെടീ… ” അവൻ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു … അവൾ പുഞ്ചിരിച്ചു … “അപ്പോൾ നിനക്കും സമ്മതമാണല്ലേ? ” “നാളെ തന്നെ പോകാം… ” അവൾ അവന്റെ കാതോരം അധരങ്ങൾ ചേർത്തു വെച്ചു ചിരിയോടെ അവൾ പറഞ്ഞു… അവൻ അവളെ പിടിച്ചു ഒന്നു മറിഞ്ഞു കിടന്നതും അവൾ കുതറി…

“അപ്പോൾ നാളെ പോകണം അല്ലേ? “ഹ്മ്മ് .. ” അവൾ മൂളി… “പോകാം…” എന്നു പറഞ്ഞതും കൈ എത്തിച്ചു ജീവൻ ലൈറ്റ് ഓഫ്‌ ചെയ്തതും ഒരുമിച്ച് ആയിരുന്നു… ആദി ബ്ലാങ്കറ്റ് എടുക്കാനായി എഴുന്നേൽക്കാൻ ശ്രമിച്ചതും ജീവൻ അവളെ കൂടുതൽ ശക്തിയോടെ ദേഹത്തേക്ക് വലിച്ചടുപ്പിച്ചു… അവളുടെ മുഖത്തും കഴുത്തിലും എല്ലാം അവൻ പ്രണയത്തോടെ ചുംബിക്കുമ്പോൾ അവൾ പതിയെ അവന്റെ നിയന്ത്രണത്തിലായി… “ആദി… ” കാതുകളിൽ അവന്റെ ആലസ്യത്തോടെയുള്ള ശബ്ദം നിറഞ്ഞതും അവൾ പതിയെ ഒന്നു മൂളി… “സോറി… ” “സോറി.. ഒന്നു പോയെ…” അവൻ ബ്ലാങ്കറ്റ് എടുത്ത് ശ്രദ്ധയോടെ അവളെ പുതപ്പിച്ചു… അതിനു ശേഷം അവന്റെ ഇടതു കൈത്തണ്ടയിലേക്ക് അവളുടെ തല ഭാഗം വെച്ചു…

പിന്നെ വലതു കൈ കൊണ്ടു അവളുടെ ചുമലിൽ പതിയെ തട്ടി കൊടുത്തു… “നൊന്തോടീ? ” “പിന്നെ എനിക്ക് നോവില്ലേ? ” എന്നു പറഞ്ഞ് അവന്റെ നെഞ്ചോരം മുഖം ചേർത്തു വെച്ചു… “നീയും വേണേൽ കടിച്ചോ? ” “എന്തിന്? ” “പകരത്തിനു പകരം… ” “കടിക്കട്ടെ? ” “ആടീ കടിച്ചോ? ” “നല്ല കടി തരും ഞാൻ… ചോര വരും… ” “സാരമില്ല… ഞാൻ സഹിച്ചോളാം… ” “വേണ്ട… ” “വേണം… ” അവൾ അവന്റെ നെഞ്ചിൽ മൃദുവായി ചുംബിച്ചു… “ഉറക്കം വരുന്നു… ഞാൻ ഉറങ്ങിക്കോട്ടെ? ” അവൻ അവളുടെ നെറ്റിയിൽ ചുംബിച്ച ശേഷം പുറത്തു പതിയെ തട്ടി കൊണ്ടിരുന്നു… അവന്റെ നെഞ്ചിൽ തല ചായ്ച്ചു കൊണ്ട് അവൾ ഉറങ്ങി… ***

ജീവൻ മിഴികൾ ചിമ്മി തുറന്നു.. . മുറിയിൽ വെളിച്ചം പരന്നു തുടങ്ങിയിരുന്നു… നെഞ്ചിൽ നിന്നും ആദിയെ മാറ്റി കിടത്താൻ നോക്കിയപ്പോൾ അവൾ അവനെ ചുറ്റി പിടിച്ച് ഒന്നു കൂടി ചേർന്നു കിടന്നു. അവൻ ബ്ലാങ്കറ്റ് പതിയെ അവളുടെ ചുമലിൽ നിന്നും ഇറക്കി നോക്കിയപ്പോൾ പല്ലുകളുടെ പാട് അവിടെ ചുവന്നു കിടന്നിരുന്നു… ബ്ലാങ്കറ്റ് ഒന്നു കൂടി താഴേക്കു വലിച്ചതും അവൾ ഞെട്ടി കണ്ണ്‌ തുറന്നു… “എന്താ? ” “ഞാൻ വെറുതെ… ” “വെറുതെ? ” “അല്ല… വല്ല മുറിവോ ചതവോ ഉണ്ടോ എന്നു നോക്കാൻ… ” അവൻ ശബ്ദം താഴ്ത്തി പറഞ്ഞു… അവൾ മുഖം കൂർപ്പിച്ച് അവനെ നോക്കി… “നോക്കല്ലെടീ.. ”

“നോക്കും… ദുഷ്ടൻ… ” “എന്നാൽ നോക്കിക്കോ…” അവൾ ചിറി കോട്ടി കാണിച്ചു… അവൻ അവളുടെ കവിളിൽ നുള്ളി… അവൾ അവന്റെ താടി പിടിച്ചു വലിച്ചതും അവൻ അവളുടെ ദേഹത്തു കയറി കിടന്നു… “ദേ… ഇപ്പോൾ വേണ്ടാട്ടോ? ” അവൾ അവന്റെ ചുമലിൽ പിടിച്ചു തള്ളി കൊണ്ടു പറഞ്ഞു… “എനിക്ക് വേണം… ” എന്നു പറഞ്ഞ് അവൻ അവളുടെ ഇരു കൈകളിലും വിരലുകൾ കോർത്തു… അവളുടെ നെഞ്ചിൽ മുഖം ചേർത്തു വെച്ച് കിടക്കുമ്പോൾ അവൻ കിതക്കുന്നുണ്ടായിരുന്നു… അവളും… അവന്റെ മുടിയിഴകളിലൂടെ അവൾ പതിയെ വിരൽ ഓടിച്ചു കൊണ്ടിരുന്നു… രണ്ടു പേരും ഒന്നും സംസാരിക്കുന്നില്ലായിരുന്നു… പക്ഷേ അവരുടെ മൗനം പരസ്പരം കൂട്ടു കൂടി… മൊബൈൽ റിംഗ് ചെയ്തപ്പോൾ ജീവൻ എഴുന്നേറ്റു ഫോൺ എടുത്തു… “ഞാൻ ഇപ്പോൾ വിളിക്കാം… ” എന്നു പറഞ്ഞു വേഗം കാൾ കട്ട്‌ ചെയ്തു… “ആദി പോയി ഫ്രഷ്‌ ആകൂ… ” എന്നു പറഞ്ഞ് അവൻ മുറിയുടെ പുറത്തേക്കു നടന്നു…

അവൾ കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ അവൻ ബെഡിൽ ഇരിക്കുന്നുണ്ടായിരുന്നു … “ആദി … എനിക്ക് വേഗം വീട്ടിൽ എത്തണം… നീ വേഗം ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് ബാഗ് പാക്ക് ചെയ്യാൻ നോക്ക്…” അവൻ ഫ്രഷ്‌ ആയി വരുമ്പോൾ അവൾ സാരി മാറിയ ശേഷം ഡ്രസ്സ്‌ എല്ലാം ഒതുക്കി വെക്കുന്നുണ്ടായിരുന്നു… അവനും വേഗം ഡ്രസ്സ്‌ ചെയ്തു… “എന്താ ജീവേട്ടാ… എന്തേലും പ്രശ്നം ഉണ്ടോ? ” “ഏയ്‌… എന്തു പ്രശ്നം? ” “പിന്നെ എന്തിനാ ഈ പരിഭ്രമം? ” “അതു നിനക്ക് തോന്നുന്നതാ… പാക്ക് ചെയ്ത് കഴിഞ്ഞോ? ” “ഹ്മ്മ്… ” “എന്നാൽ ഇറങ്ങിയാലോ? ” “കുഴപ്പം ഒന്നും ഇല്ലല്ലോ? ” “ഇല്ലെടീ… ഒന്നും ഇല്ല… നീ വാ…” ബാഗ് എടുത്ത് അവൻ മുൻപേ നടന്നു… ഡോർ തുറന്നപ്പോൾ മാധവ് നിൽക്കുന്നത് കണ്ടു…

ജീവൻ കീ അവന്റെ കയ്യിൽ വെച്ചു കൊടുത്തു… “ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നുണ്ടോ നിങ്ങൾ ഇപ്പോൾ? ” മാധവ് കീ വാങ്ങുമ്പോൾ തിരക്കി… “ഏഴു മണി ആകുന്നല്ലേയുള്ളൂ. ഇപ്പോൾ വേണ്ട… പോകുന്ന വഴി വല്ല റെസ്റ്റോറന്റിലും കയറിക്കോളാം… ” “സൂക്ഷിച്ചു ഡ്രൈവ് ചെയ്യണം.. ഞാൻ രാത്രി വിളിക്കാം… ” മാധവ് അവനെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു… “ഓക്കെ ടാ… ഞാൻ എത്തിയിട്ട് സമയം പോലെ വിളിക്കാം… ” ഡ്രൈവ് ചെയ്യുമ്പോൾ ജീവൻ എന്തോ ആലോചനയിൽ ആയിരുന്നു… ആദി പുറത്തേക്ക് നോക്കി ഇരുന്നു… മനസ്സിൽ ആകെ അസ്വസ്ഥത വന്നു മൂടി… ആകെ ഒരു വിങ്ങൽ തോന്നി… കണ്ണടച്ച് ഇരുന്ന് നോക്കി… പക്ഷേ മനസ്സ് വീണ്ടും കലുഷിതമായി… അവൾ വേഗം ജീവന്റെ ഇടതു കൈത്തണ്ടയിൽ പിടിച്ചു… ജീവൻ കാർ സൈഡ് ആക്കി നിർത്തി… “എനിക്ക് എന്തോ പേടി തോന്നുന്നു ജീവേട്ടാ…

വീട്ടിലേക്ക് ഒന്നു വിളിച്ചു നോക്കിയാലോ… ” “അതു നിനക്ക് തോന്നുന്നതാ… ” “അല്ല.. തോന്നൽ അല്ല… എന്തോ സംഭവിച്ചിട്ടുണ്ട്. ജീവേട്ടന്റെ മുഖം കണ്ടാൽ അറിയാം.” ജീവൻ ഒന്നു നിശ്വസിച്ചു.. പിന്നെ തല മെല്ലെ കുടഞ്ഞ് നേരെ ഇരുന്നു… “അതേയ് ആദി… അച്ഛൻ വിളിച്ചിരുന്നു നേരത്തെ… മുത്തശ്ശിയ്ക്ക് ചെറിയൊരു നെഞ്ചു വേദന… നമ്മളെ കാണണം എന്ന് പറഞ്ഞെന്ന്…” “വേഗം പോകാം ജീവേട്ടാ… ” എന്നു പറഞ്ഞ് അവൾ സീറ്റിൽ ചാരി കിടന്നു… ** “ആദി… വേണ്ടാ… എന്നോട് കളിക്കാൻ വരരുത്… ” എന്നു പറഞ്ഞ് കിച്ചു പുറകിലേക്ക് നടന്നു… ആദി കയ്യിൽ ഇരുന്ന കത്രിക ഒന്നും കൂടി അവന്റെ മുൻപിലേക്ക് നീട്ടി പിടിച്ചു… “എന്റെ മീശമേൽ എങ്ങാനും നീ തൊട്ടാൽ നിന്റെ മൂക്ക് ഞാൻ മുറിക്കും… ” “മുറിച്ചോ? ” “ആഹ്! പിന്നെ മൂക്ക് ഇല്ലാത്ത വല്ല കോന്തനു നിന്നെ കെട്ടിച്ചു കൊടുക്കേണ്ടി വരും… ” “സാരമില്ല…

എനിക്ക് മൂക്ക് ഇല്ലാത്ത കോന്തനെ മതി…” എന്നും പറഞ്ഞ് ആദി അവന്റെ മീശയുടെ നേർക്ക് ഒന്നു കൂടി കത്രിക നീട്ടി… ” “ഒരു ബെറ്റ് തോറ്റെന്നും വെച്ച്… ഇങ്ങനെ പെരുമാറുന്നോടീ…” “മുൻപ് ഒരു ബെറ്റ് വെച്ചു തോറ്റതിന് അല്ലേ എന്റെ മൂക്കുത്തി ഊരി കളയിപ്പിച്ചത്… ” “എന്നാൽ ഇനി തർക്കിക്കുന്നില്ല… മീശ വെട്ടിയേക്ക്… പറ്റിയാൽ ആ താടിയും മുടിയും വെട്ടിക്കോ.. വെറുതെ ബാർബർ ഷോപ്പിൽ പോകണ്ടല്ലോ… ” അവൻ അവളുടെ മുൻപിൽ അനുസരണയോടെ നിന്നു കൊടുത്തു… അവൾ അവന്റെ മീശമേൽ കത്രിക വെച്ചതേ ഓർമ്മയുള്ളൂ… ക്ഷണനേരം കൊണ്ടു കിച്ചു അവളുടെ വലതു കൈ പിടിച്ച് തിരിച്ചു… കത്രിക താഴെ വീണു… അവൾ അലറി കരഞ്ഞതും വടിയുമായി വന്ന മുത്തശ്ശി കിച്ചുവിന്റെ നടുമ്പുറം നോക്കി തന്നെ ഒന്നു കൊടുത്തു…

“അയ്യോ !” എന്ന നിലവിളിയോടെ കിച്ചു അവളിലെ പിടി വിട്ടു… “വളർന്നു വലുതായി എന്ന ബോധവും ഇല്ലാത്ത കഴുതകള്… ” എന്നു പറഞ്ഞു മുത്തശ്ശി അവളെ അടിക്കാൻ വടി ഓങ്ങിയതും കിച്ചു വടിയിൽ പിടിച്ചു… “അവളെ അടിക്കല്ലേ മുത്തശ്ശി… ഞാനാ തെറ്റു ചെയ്തത്? ” കിച്ചു പറഞ്ഞു… “മുത്തശ്ശി എന്തിനാ കിച്ചേട്ടനെ തല്ലിയെ.. ഞാൻ വെറുതെ കരഞ്ഞതാ. കിച്ചേട്ടനെ പേടിപ്പിക്കാൻ…” ആദി സങ്കടത്തോടെ പറഞ്ഞു.. “അമ്മയ്ക്ക് വേറെ പണി ഇല്ലേ… ഇവരുടെ വഴക്ക് തീർക്കാൻ പോയാൽ തീർക്കാൻ പോകുന്നവർക്ക് ആകും കുറ്റം… ” അതു കേട്ട് കൊണ്ടു വന്ന മുരളി പറഞ്ഞു… അതോടെ മുത്തശ്ശി വടി താഴെ ഇട്ട് തിരിഞ്ഞു നടന്നു… കിച്ചുവും ആദിയും കൂടി ഇരുവശത്തു നിന്നും മുത്തശ്ശിയെ കെട്ടിപ്പിടിച്ചു…

“കിച്ചേട്ടനു ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു മുത്തശ്ശി… ” ആദി ചിരിയോടെ പറഞ്ഞു… “ശരിയാ മുത്തശ്ശി… ഇവൾക്കും ഉണ്ടായിരുന്നു… ഞാൻ അറിയാതെ തടുത്തു പോയി… ആ വടി എടുത്തു വന്നോട്ടെ? ” കിച്ചു മുത്തശ്ശിയുടെ താടിയിൽ പിടിച്ചു തിരക്കി… “കളിക്കാൻ നിൽക്കാതെ പൊക്കോണം രണ്ടും…” മുത്തശ്ശി കപട ഗൗരവത്തിൽ പറഞ്ഞതും ആദിയുടെ മുഖം വാടി.. “ഞാൻ നാളെ പോകും… ” ആദി പറഞ്ഞു… “അവളു പോകട്ടെ മുത്തശ്ശിയ്ക്ക് ഞാൻ ഇല്ലേ?” കിച്ചു പറഞ്ഞു… “എന്നു വെച്ച് ഞാൻ ആകുമോ? ” ആദി ചിറി കോട്ടി കൊണ്ട് തിരക്കി… “ഇങ്ങനെ കാണിക്കല്ലേ എന്നു പറഞ്ഞിട്ടില്ലേ ഞാൻ? ” എന്നു ചോദിച്ച് കിച്ചു അവളെ തുറിച്ചു നോക്കി… “ദൈവമേ ! വളർന്നു പോത്തു പോലെ വലുതായിട്ടും ഇവറ്റകൾക്ക് ഒരു ബോധവും ഇല്ലല്ലോ. കുട്ടികൾ ആണെന്നാ രണ്ടിന്റെയും വിചാരം… ”

മുത്തശ്ശി പറഞ്ഞതും രണ്ടാളും ഡീസന്റ് ആയി മുത്തശ്ശിയുടെ മുൻപിൽ നിന്നു… രണ്ടാളുടെയും കവിളിൽ ഒന്നു തലോടിയ ശേഷം മുത്തശ്ശി പുഞ്ചിരിച്ചു… ജീവൻ ചുമലിൽ തട്ടിയതും ആദി മിഴികൾ വലിച്ചു തുറന്നു… പതിയെ ഭൂതകാലത്തിൽ നിന്നും വർത്തമാനകാലത്തിൽ വന്നു നിന്നു… “എന്തെങ്കിലും കഴിക്കണ്ടേ… വാ ഇറങ്ങ്… ” “എനിക്ക് ഒന്നും വേണ്ട… മുത്തശ്ശിയെ കണ്ടാൽ മതി… ” അവൻ കാർ സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങിയതും അവൾ അവന്റെ കയ്യിൽ പിടിച്ചു.. “ജീവേട്ടൻ പോയി എന്തേലും കഴിച്ചിട്ട് വാ… ” ജീവൻ ഒന്നും പറയാതെ വണ്ടി മുൻപോട്ട് എടുത്തു… തറവാട്ടിലേക്ക് എത്തുന്നതു വരെ മുത്തശ്ശിയോടൊപ്പം ഉണ്ടയിരുന്ന നിമിഷങ്ങൾ ഒന്നൊന്നായി ആദിയുടെ മനസ്സിൽ മിന്നി തെളിഞ്ഞു കൊണ്ടിരുന്നു…

തറവാട്ടിനു മുൻപിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് കണ്ടപ്പോൾ തന്നെ ആദിയ്ക്ക് അപകടം മണത്തു… “വാ ഇറങ്ങ്… ” അവന്റെ ശബ്ദം കേട്ടെങ്കിലും അവൾക്ക് അനങ്ങാൻ പോലും കഴിഞ്ഞില്ല… ജീവൻ ഇറങ്ങി… ഡോർ തുറന്ന് അവളെ ഇറക്കി… അകത്തു നിന്നും ഉറക്കെയുള്ള കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു… ആദിയ്ക്ക് ആകെ മരവിപ്പ് തോന്നി… നടക്കാൻ പറ്റുന്നില്ല… ജീവൻ അവളെ ചേർത്തു പിടിച്ച് മുൻപോട്ടു നടത്തിച്ചു…….തുടരും

പുതിയൊരു തുടക്കം: ഭാഗം 13

Share this story