ദേവയാമി: ഭാഗം 27

ദേവയാമി: ഭാഗം 27

എഴുത്തുകാരി: നിഹാരിക

മെല്ലെ തന്നിലേക്ക് അടുക്കുന്ന അവൻ്റെ മുഖം കണ്ട് ആമി കണ്ണുകൾ ഇറുക്കിയടച്ചു ….. അടുത്തു വരുന്ന അവൻ്റെ ശ്വാസ നിശ്വാസങ്ങൾ അവളിൽ സുഖകരമായ ഒരു വിറയൽ പടർത്തി….. പെട്ടെന്നാണ് ഒരു വണ്ടി വന്ന് നിന്ന ശബ്ദം കേട്ടത്…. ദേവൻ അവളുടെ കവിളിൽ ഒന്ന് തഴുകി ധൃതി പിടിച്ച് പുറത്തേക്ക് നടന്നു….. ഒരു കുസൃതിച്ചിരിയോടെ ദേവൻ പോകുന്നതും നോക്കി അവൾ നിന്നു….. രുഗ്മിണി അടുക്കളയിൽ നിന്നും മെല്ലെ അങ്ങോട്ടെത്തി… വല്ലാത്ത ഒരു പരിഭ്രമം ആ മുഖത്ത് ഉണ്ടായിരുന്നു ….. അവർ വാടിയ ഒരു ചിരി ആ മിക്ക് സമ്മാനിച്ച് വേഗം പൂമുഖത്തേക്ക് പോയി…. ഒന്നും മനസിലാവാതെ ആമി നിന്നു…. അപ്പഴേക്കും വന്നയാളെ അമ്മയും മകനും ചേർന്ന് ആനയിച്ച് കൊണ്ടു വന്നിരുന്നു….

ആറടി നീളവും അതിനൊത്ത തടിയും ഉള്ള സുമുഖനായ ഒരു മധ്യവയസ്കൻ …. കൈയ്യിൽ ഉള്ള വാക്കിങ് സ്റ്റിക്ക് കണ്ടപ്പഴാ ആമി ശ്രദ്ധിച്ചത്, നടക്കുമ്പോൾ എന്തോ ബുദ്ധിമുട്ടുപോലെ….. ഗോൾഡൻ ഫെയിം കണ്ണടയിലൂടെ ആ പൂച്ചക്കണ്ണ് വ്യക്തമായി കാണായിരുന്നു ….. അവ തന്നെ തന്നെ നോക്കി നിൽക്കുന്നു… അവിടവിടെയായി നരവീണ മീശക്ക് താഴെ അധരങ്ങൾ വിറക്കുന്നുണ്ട്….. ആമിയും കണ്ണെടുക്കാതെ നോക്കി നിൽക്കുന്നുണ്ട്….. “”” ആത്മിക മീറ്റ് മൈ അങ്കിൾ……””” “”” അങ്കിൾ ദിസ് ഈസ് മൈ സ്റ്റുഡൻ്റ ആത്മിക “”” തല മെല്ലെ കുലുക്കുന്നുണ്ടെങ്കിലും വന്നയാൾ ഒന്നും മിണ്ടിയിരുന്നില്ല …… ഒരു പക്ഷെ ഉള്ളിലെ തേങ്ങൽ ശബ്ദത്തിലൂടെ പുറത്ത് വരാതിരിക്കാനാവാം ….

“””സർ!!! എൻ്റെ സർപ്രയിസ് എവിടെ????””” “”” ഇതാ എൻ്റെ അങ്കിൾ…. ഇതാണ് ഞാൻ പറഞ്ഞ സർപ്രയിസ്….” “”. ” “”” ഇനി എൻ്റെ സർ പ്രയിസ് തരട്ടെ… ഏ ഹ്?? ഈ മിയ അവളുടെ പ്രിയപ്പെട്ടവരെ ഒക്കെ തിരിച്ചറിഞ്ഞിരുന്നു അപ്പൂ…. എൻ്റെ ഈ പപ്പയെ….. രുക്കു അമ്മയെ പിന്നെ എൻ്റെ അപ്പൂനെ ഇതാണ് എൻ്റെ സർപ്രയിസ് …””” പൊട്ടിക്കരഞ്ഞു പോയിരുന്നു മിയ….. ഹാരിസൺ അവളെ നെഞ്ചോട് ചേർത്തു… “”” പപ്പാ……. “””” അവൾ ഉറക്കെ വിളിച്ചു അവളുടെ കണ്ണിര് വീണ് ഹാരിസിൻ്റെ നെഞ്ച് പൊള്ളുന്നുണ്ടായിരുന്നു…. “”” മിയാ…….!!! “”” വല്ലാത്ത ആർദ്രമായിരുന്നു ആ വിളി …… പതിമൂന്ന് വർഷത്തെ സ്നേഹം മുഴുവൻ അതിൽ ഉൾക്കൊണ്ടിരുന്നു……

അത് കണ്ട് നിൽക്കാനാവാതെ രുഗ്മിണി സാരിത്തലപ്പിനാൽ മുഖം പൊത്തി അകത്തേക്കോടി…… ദേവൻ്റെ കണ്ണുകളും നിറഞ്ഞ് വന്നു…… “”” പതിമൂന്ന് വർഷം….. പതിമൂന്ന് വർഷം നിൻ്റെയീ സ്നേഹം നിഷേധിക്കാൻ മാത്രം എന്ത് തെറ്റാ ഈ പപ്പ ചെയ്തത് മോളെ??””” വല്ലാതെ തളർന്നിരുന്നു അത് പറയുമ്പോൾ ഹാരിസൻ….. “”” ഞാൻ….. പപ്പ…. എനിക്ക്””” “”” നീയും എന്നെ ഉപേക്ഷിച്ചില്ലേ മിയാ!!! അന്ന് നിന്നെയും കൊണ്ട് നിൻ്റെ അമ്മ പോന്നപ്പോൾ ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്നറിയാതെ അപകടം പറ്റി കിടക്കുകയായിരുന്നു ഞാൻ!! നീണ്ട രണ്ട് വർഷം വേണ്ടി വന്നു ഒന്ന് എഴുന്നേൽക്കാൻ….. എണ്ണീറ്റ് നിൽക്കാം എന്നായപ്പോൾ വന്നില്ലേ മിയ ഇവനെയും കൂട്ടി നിന്നെ കാണാൻ …… ആട്ടിയിറക്കിയില്ലേ പപ്പേടെ പൊന്ന് മോൾ ?? പപ്പയെ നിനക്കും അമ്മക്കും വെറുപ്പാന്ന് പറഞ്ഞില്ലേ ??””” 💝💝💝

അന്ന് മിയയേയും എടുത്ത് ദേവിക നാട്ടിലേക്ക് പോന്ന ദിവസം, ബോർഡറിൽ യുദ്ധം നടക്കുകയായിരുന്നു… പരിക്കേറ്റ പട്ടാളക്കാരെ ചികിൽസിക്കാനായി നിയോഗിക്കപ്പെട്ടിരുന്നു ഹാരിസ്… എന്നാൽ അവരുടെ ക്യാമ്പും ആക്രമിക്കപ്പെട്ടു: … ഗുരുരമായ പരുക്കോടെ രക്ഷപ്പെട്ട ഹാരിസിനോട് ദേവിക പോയത് പറയുന്നത് ഒത്തിരി വൈകിയാണ്…. രണ്ട് വർഷം വേണ്ടി വന്നു അയാൾ ഒന്ന് ഒക്കെ ആവാൻ ….. അന്ന് തേടിയിറങ്ങിയിരുന്നു ഹാരിസ് തൻ്റെ പ്രിയപ്പെടവളെയും മകളെയും….. ഉദയവർമ്മയുടെ വീട്ടിലായിരുന്നു മിയ :… അവളെ കാണണം എന്ന് പറഞ്ഞ് കൂടെ വാശി പിടിച്ചുപോന്ന അപ്പു നെയും കൂട്ടി മേലേടത്ത് എത്തിയപ്പോൾ …, അന്ന് അവൾ, മിയ പറഞ്ഞിരുന്നു “””നിങ്ങൾ എൻ്റെ പപ്പയല്ല….

നിങ്ങളോട് എനിക്ക് വെറുപ്പാണ്… ഒന്നിറങ്ങി പോവു””” എന്ന്….. അത് കേട്ട് എല്ലാം തകർന്നവനെ പോലെ അപ്പുവിൻ്റെ കയ്യും പിടിച്ച് കാവിലൂടെ താൻ നടന്നു നീങ്ങിയത്….. “””താൻ ഒന്നവിടെ നിന്നേ”” എന്ന് കേട്ട് നോക്കിയപ്പോൾ അതവനായിരുന്നു, വിനയ് ”””””!! “”” ആരെ അന്വേഷിച്ചാണോ താൻ വന്നത്… അവളിന്നെൻ്റെ ഭാര്യയാണ്…. ഇപ്പോ ഹയർ സ്റ്റഡീസിന് അവളെ അയച്ചതും എൻ്റെ പ്ലാന്നാണ് ….. മേലേടത്തെ സ്വത്തിൻ്റെ ഏക അവകാശിയെ ചുളുവിൽ തട്ടി കൊണ്ടോയതല്ലേ ?? ഇപ്പോ അവളായിട്ട് നിന്നെ ഉപേക്ഷിച്ചതാ…. പോടാ….. പോ ….. മേലിൽ തിരിച്ചു വരരുത് ഇവിടേക്ക് !! “”” വല്ലാത്ത ഒരു ചിരിയോടെ അവന്നത് പറഞ്ഞപ്പോൾ ഒരു തെറ്റും ചെയ്യാത്ത ഒരു വിചാരണയ്ക്ക്പോലും അവസരം തരാതെ തന്നെ മനസിൽ നിന്നു പോലും പടിയിറക്കി വിട്ട അവളായിരുന്നു മനസ് നിറയെ… വെറുത്തെന്ന് പറഞ്ഞ പൊന്നു മോളായിരുന്നു ഉള്ളിൽ ഇരുന്ന് കുത്തി നോവിച്ചത്…… 💝💝💝

അയാൾ ദയനീയമായി മിയയെ നോക്കി…. അവളുടെ ഭാവം ആ കെ മാറിയിരുന്നു… ഒരു വേള അവളല്ലാതായി തീർന്നിരുന്നു ……. “”” അല്ലെങ്കിൽ …. അല്ലെങ്കിൽ ….. കൊല്ലും പപ്പാ….. മിയ മോളെയും പപ്പയേയും അമ്മയേയും ഒക്കെ കൊല്ലും. അയാള് :.. അയാള് വരും പപ്പാ…… ഇവിടെ നിക്കണ്ട പപ്പാ….. പൊയ്ക്കോ!! അയാള് ചോദിക്കുമ്പോ മിയക്ക് വെറുപ്പാന്ന് പറയാം….. എന്നിട്ട്…. എന്നിട്ട് ….. ആരും കാണാതെ മുറിയിൽ തലയിണയിൽ മുഖമമർത്തി ഉറക്കെ ഉറക്കെ കരഞ്ഞോളാം…. പപ്പ പൊയ്ക്കോ…..””” മിയയിലെ മാറ്റം കണ്ട് വല്ലാതെ ഭയപ്പെട്ടു നിൽക്കുകയായിരുന്നു ദേവൻ…. ഹാരിസും അങ്ങനെ തന്നെയായിരുന്നു…. ഇടക്ക് കൈവിട്ടു പോകുന്ന മനസ് അവൾക്കിപ്പഴും നഷ്ടപ്പെട്ടിരിക്കുന്നു …… മെല്ലെ അവൾ തളർന്ന് ഹാരിസിൻ്റെ നെഞ്ചിലേക്ക് വീണു കഴിഞ്ഞിരുന്നു……

“”” അപ്പൂ ടാ മോനേ…. എൻ്റെ മിയ !!!””” “”” എ.യ് ഒന്നൂല്ല അങ്കിൾ.. അമ്മേ ഇത്തിരി വെള്ളം എടുക്കൂ…””” ഭയപ്പെട്ട് നിൽക്കായിരുന്ന രുഗ്മിണി വേഗം വെള്ളവുമായി എത്തി…. വെള്ളം തളിച്ച് അവളെ അകത്ത് കൊണ്ടുപോയി കിടത്തി….. “”” എന്തൊക്കെയാ അപ്പൂ മിയക്ക് സംഭവിക്കുന്നത് ??””” “””എല്ലാം പറയാം അങ്കിൾ എല്ലാത്തിനും ഒരു തീരുമാനം ഇന്നെടുക്കണം…. ഒരാൾ കൂടി വരാനുണ്ട്…..””” സംശയത്തോടെ ഹാരിസൺ ദേവനെ നോക്കി…. പക്ഷെ ദേവൻ്റെ മുഖത്ത് വല്ലാത്ത ഒരു ഭാവം നിറഞ്ഞിരുന്നു…. ദേഷ്യമോ പകയോ’….. എന്തൊക്കെയോ അവന് അറിയാം എന്ന് ഹാരിസിന് മനസിലായി……. “””ആര് ??

ആര് വരും ??””” അപ്പോ തന്നെ പുറത്ത് ഒരു കാറ് വന്നു നിന്നു അതിൽ നിന്നും ഉദയവർമ്മ ഇറങ്ങി… അകത്തേക്ക് ചെന്നപ്പോൾ കണ്ടു ഹാരിസിനെ… ഹാരിസിനും ഉദയനെ ഫേസ് ചെയ്യാൻ ഒരു മടി പോലെ തോന്നി… എന്നാൽ എല്ലാത്തിനും വിരാമമിട്ട് ഉദയൻ ഹൃദ്യമായ പുഞ്ചിരിയോടെ ഹാരിസിന് കൈകൊടുത്തു… “””വെൽക്കം ഡോക്ടർ ആൻറണി ഹാരിസൺ…..””” “””താങ്ക്സ്””” അതൊരു തുടക്കമായിരുന്നു ….. ആമിയുടെ സ്വപ്നങ്ങളിലെ കറുത്ത കൈ തുടച്ചു നീക്കുന്നതിൻ്റെ തുടക്കം………തുടരും………

ദേവയാമി: ഭാഗം 26

Share this story