ഹാർട്ട് ബീറ്റ്…: ഭാഗം 45

ഹാർട്ട് ബീറ്റ്…: ഭാഗം 45

എഴുത്തുകാരി: പ്രാണാ അഗ്നി

“അദർവ് …….”അച്ഛൻ വിളിക്കുന്നത് കേട്ട് നെച്ചുവും അദർവും പരസ്പരം അകന്നു മാറി തങ്ങളുടെ ചുറ്റും നിക്കുന്നവരിലേക്ക് നോട്ടം പായിച്ചു . ” എല്ലാം കഴിഞ്ഞു ഇനി അതിനെ പറ്റി ചിന്തിച്ചിരുന്നിട്ട് ഒരു കാര്യവും ഇല്ലാ …..‌ രണ്ടാളും മക്കളുമായി പോയി റിസപ്ഷന് വേണ്ടി ഉള്ള ഡ്രെസ്സും കാര്യങ്ങളും ഒക്കെ എടുക്കു ” അച്ഛൻ പറഞ്ഞതു തന്നെ ആണ് ശെരി എന്ന് രണ്ടാൾക്കും തോന്നി .കഴിഞ്ഞ കാര്യങ്ങളെ കുറിച്ചാലോചിച്ചു തങ്ങളുടെ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ നഷ്ടപെടുത്തുവാൻ അവർ ഒരുക്കമായിരുന്നില്ല . അച്ഛൻ പറഞ്ഞതിനു സമ്മതവും അറിയിച്ചു തയ്യാറാവാനായി അവര്‍ അവരുടെ റൂമിലേക്ക് നടന്നു.

മക്കളെയും റെഡിയാക്കി വേഗം തന്നെ ഇറങ്ങി. അന്നത്തെ ഒരു ദിവസം മുഴുവൻ അടിച്ചു പൊളിക്കാനായി തീരുമാനിച്ചു .ആരവും അമ്മുവും അവരുടെ ഒപ്പം കൂടി . രണ്ടു കൂട്ടരും രണ്ടു കാറുകളിലായി ആണ് പുറപ്പെട്ടത്. “എങ്ങോട്ടാ നെച്ചൂട്ടി ആദ്യം ” “ആദ്യം നമ്മുക്ക് ഡ്രസ്സ് നോകാം കണ്ണേട്ടാ …” “ഞങ്ങൾക്കു ഐസ്ക്രീം വേണം അച്ഛാ ………..” “ഓ …..എല്ലാം വാങ്ങിച്ചു താരമേ …….” ബാക്ക് സീറ്റിൽ ഇരുന്നു അച്ഛനോട് തങ്ങളുടെ ഓരോ അവശ്യങ്ങളും പറഞ്ഞു കൊണ്ടേ ഇരുന്നു കുഞ്ഞനും ചക്കിയും .അവരുടെ ആവശ്യങ്ങൾ എല്ലാം സാധിച്ചു തരാം എന്നും അദർവും സമ്മതിച്ചു കൊണ്ടേ ഇരുന്നു. “ദേ കണ്ണേട്ടാ …..ഇവർ പറയുന്നത് കേട്ട് എല്ലാം വാങ്ങിച്ചു കൊടുക്കാൻ നിക്കണ്ടാട്ടോ …..”

“എൻ്റെ മക്കക്ക് ഞാൻ വാങ്ങിച്ചു കൊടുക്കും ഇല്ലേടാ മക്കളേ ……” “എല്ലാം വാങ്ങിച്ചു കൊടുത്തു രണ്ടിനേയും വഷളാകിക്കോ …” “എൻറെ മക്കള്‍ വഷളൊന്നും ആവില്ലാ ……അവരെ ഈ അദർവിന്റെ മക്കളാ ……കേട്ടോടി കുശുമ്പി പാറു …..” “ശെരിയാ ഈ അമ്മക്ക് കുശുബാ ……”ചക്കി അച്ഛനെ കെട്ടിപിടിച്ചു അമ്മയെ നോക്ക് പറഞ്ഞു . അച്ഛനും മക്കളും തന്നെ കളിയാക്കി ചിരിക്കുന്നത് കണ്ടു പിണക്കം നടിച്ചു നക്ഷ പുറത്തേക്കു നോക്കി ഇരിന്നു . “അച്ചോടാ …….നമ്മുടെ അമ്മക്കുട്ടി പിണങ്ങിയല്ലോടാ മക്കളേ ……”ഡ്രൈവിങ്ങിന്റെ ഇടയിൽ ഒളികണ്ണിട്ടു നെച്ചുവിനെ നോക്കികൊണ്ട് മക്കളെ കണ്ണ് അടച്ച കാണിച്ചു ആദർവ് പറയുന്നത് കേട്ട് നെച്ചു ഒന്നും കൂടി മുഖം വീർപ്പിച്ചു മാറിൽ കൈയ്കൾ പിണച്ചുകെട്ടി ആരെയും നോക്കാതെ ഇരുന്നു . “ഇനിയും വീർപ്പിച്ചാൽ അമ്മയുടെ കവിളു പൊട്ടി പോകുമല്ലോ …….

അമ്മയുടെ പിണക്കം മാറ്റൻ എന്താ ഇപ്പോൾ ചെയ്യുക കുഞ്ഞാ …….”കുഞ്ഞനെയും ചക്കിയെയും കണ്ണുകൊണ്ട് എന്തോ കാണിച്ചു അവൻ പറഞ്ഞു . അടുത്ത നിമിഷം നെച്ചുവിന്റെ കൈകളിൽ പിടിച്ച് അദർവ് ഒരു വലിയായിരുന്നു .തങ്ങളുടെ അടുത്തേക്ക് വന്ന അമ്മയെ മൂന്നാളും കെട്ടി പിടിച്ചു കവിളിൽ അമർത്തി ഉമ്മ കൊടുത്തതും നെച്ചു ചിരിയോടെ മൂന്നാളെയും കെട്ടി പിടിച്ചു . അങ്ങനെ ചിരിയും കളിയും വഴക്കും ഒക്കെ ആയി അവര്‍ യാത്ര തുടർന്നു . മാളിന്റെ കാർപാർക്കിങ്ങിൽ വണ്ടി പാര്‍ക്ക് ചെയ്തു എല്ലാവരും അകത്തേക്ക് കയറി . ആദ്യം തന്നെ ഡ്രസ്സ് എടുക്കാൻ ആണ് എല്ലാവരും കയറിയത് . “അമ്മാ ……..” “എന്താ ചക്കി ” “അമ്മാ …..അതാണ് ലിയാ ……അന്ന് ആദി ഉപ്പായും ആയി പോയപ്പോൾ കണ്ടില്ലേ ലിയാനെ ……”ചക്കി ചൂണ്ടി കാണിച്ചിടത്തേക്ക് നെച്ചുവിന്റെ കണ്ണുകൾ പാഞ്ഞൂ.

ലിയയെ കണ്ടതും നെച്ചുവിന്റെ മുഖത്തൊരു ചിരി വിരിഞ്ഞു. “ചക്കി മോള് അച്ഛന്റെ അടുത്തേക്ക് പൊക്കോ .അമ്മ ഇപ്പോൾ വരാമേ ……” ചക്കിയെ എല്ലാവരുടേയും ഒപ്പം അയച്ചു നെച്ചു ലിയയുടെ അടുത്തേക്ക് നടന്നു . “ഏട്ടത്തി എന്തിയേ അമ്മു….. “എല്ലാവരും ഡ്രസ്സ് എടുക്കാൻ തുടങ്ങിയിട്ടും നെച്ചുവിനെ അവിടെ എങ്ങും കാണാതായപ്പോൾ അദർവ് അമ്മുവിനോട് അന്വേഷിച്ചു തുടങ്ങി . “ഏട്ടത്തി ……..” അമ്മുവും സംശയത്തോടെ ചുറ്റിനും ഒന്ന് കണ്ണ് ഓടിച്ചു “ദേ ….വരുന്നു ഏട്ടാ …….”തങ്ങളുടെ നേരെ ചിരിച്ചു കൊണ്ട് നടന്നു വരുന്ന നക്ഷയെ കണ്ടു കൊണ്ട് അമ്മു പറഞ്ഞതും അദർവും അങ്ങോട്ടേക്ക് നോക്കി . “എവിടെ പോയതാ നെച്ചൂട്ടി നീ …………….” “അത് കണ്ണേട്ടാ……

പരിചയമുള്ള ഒരു ഫാമിലിയെ കണ്ടു ഒന്ന് സംസാരിച്ചു നിന്നതാ അതാ വൈകിയത്ത് “ചിരിയോടെ നക്ഷ പറഞ്ഞതു കേട്ട് അദർവ് അവളെ ഒന്ന് ചുഴിഞ്ഞു നോക്കി . “എന്താ നെച്ചൂട്ടി ഒരു കള്ള ലക്ഷണം ” “കള്ളലക്ഷണമോ ….. എനിക്കോ ……ഒന്ന് പോയേ കണ്ണേട്ടാ …….” “ഉം ……ബാ നടക്കു അങ്ങോട്ട് …”പറഞ്ഞതു വിശ്വാസം വരാത്ത പോലെ ഒന്ന് അമർത്തി മൂളി അവൻ അവളുടെ കൈയിൽ പിടിച്ചു എല്ലാവരും ഇരിക്കുന്നിടത്തേക്ക് നടന്നു . പിന്നെ എല്ലാം പെട്ടന്നായിരുന്നു .എല്ലാവർക്കും ഉള്ള ഡ്രസ്സ് എടുത്തു. തയ്ക്കാൻ ഉള്ളത് അവിടെ തന്നെ കൊടുത്തു എല്ലാം പറഞ്ഞു ഏല്പിച്ചു. അവർ അവിടെ നിന്നും ഇറങ്ങി നേരെ ഫുഡ് കോർട്ടിലേക്കാണ് പോയത് .

ഇടക്ക് ഇടക്ക് എല്ലാം നെച്ചു മാറി നിന്നു ആരോടൊക്കെയോ ഫോണിൽ സംസാരിക്കുന്നത് അദർവ് കാണുന്നുണ്ടായിരുന്നു . “ഈശ്വരാ …എന്ത് ഏടാകൂടം ആണോ എൻ്റെ ഭാര്യ അടുത്തത് ഒപ്പിക്കാൻ പോകുന്നത് “മാറി നിന്ന് ചിരിയോടെ ആരോടോ സംസാരിച്ചു കൊണ്ട് നിക്കുന്ന നെച്ചുവിനെ നോക്കി അദർവ് പറഞ്ഞു പോയി . “ആരാ …നെച്ചൂട്ടി ….”അതീവ സന്തോഷത്തോടെ തൻറെ അടുത്തേക്കു നടന്നു വരുന്ന നെച്ചുവിനോട് അദർവ് ചോദിച്ചു . “കണ്ണേട്ടാ ……ആദിയുടെ ഉപ്പാ വന്നിട്ടുണ്ട് .നാളെ വൈകിട്ടു നമ്മളെ അങ്ങോട്ടേക്ക് വിളിച്ചിട്ട് ഉണ്ട് .നമുക്ക് പോകണം കേട്ടോ കണ്ണേട്ടാ ……” “അതിന് എന്താ പോകാമല്ലോ ……”അവനും സന്തോഷത്തോടെ പറഞ്ഞു. പിന്നീട് എല്ലാവരും ഇരുന്നു ആഹാരവും കഴിച്ചു ഒരു സിനിമയും കണ്ടിട്ടാണ് വീട്ടിലേക്ക് മടങ്ങിയത് .

മക്കൾ പറഞ്ഞത് ഒന്നു പോലും വിടാതെ അദർവ് അവര്‍ക്ക് വാങ്ങി കൊടുത്തു കൊണ്ടേ ഇരുന്നു .അതിനു നക്ഷയുടെ കൈയ്യില്‍ നിന്നും കണക്കിന് വഴക്കും കിട്ടുന്നുണ്ടായിരുന്നു . അവരുടെ വഴക്കിന്റെ ഇടയിൽ മധ്യസ്ഥത നിന്ന് ആരവും അമ്മുവും ഒരു പരുവമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ . എല്ലാവരും ഷോപ്പിങ്ങും മൂവിയും ഫുഡും ഒക്കെ കഴിച്ചു രാത്രി ഒരുപാട് വൈകിയാണ് വീട്ടിൽ എത്തിയത് .ക്ഷീണം കാരണം എത്തിയപാടെ എല്ലാവരും കിടക്കാനായി പോയി . രാവിലെ അദർവ് കണ്ണു തുറന്നപ്പോള്‍ കാണുന്നത് എവിടെയോ പോവാനായി റെഡിയാവുന്ന നെച്ചുവിനെയാണ്. ഒരു സാദാരണ സിംപിൾ ചുരിദാർ ആണ് വേഷം .മുടി അഴിച്ചു ചെറുതായി ക്ലിപ്പ് ചെയ്തിരിക്കുന്നു .

നിറുകയിൽ കുങ്കുമം ചുവപ്പു എടുത്തു കാണുന്നുണ്ട് കണ്ണുകൾ വിടർത്തി എഴുതിയിരിക്കുന്നു . കണ്ണിമ വെട്ടാതെ അവളെ തന്നെ അവൻ നോക്കി നിന്നു പോയി. താലിമാല ശെരിയാക്കി തിരിഞ്ഞു നോക്കിയപ്പോൾ അവൾ കണ്ടു തന്നെ തന്നെ നോക്കി താടിക്കു കൈയ്യും കൊടുത്തു കട്ടിലിൽ കിടക്കുന്ന അദർവിനെ . “എന്താ കണ്ണേട്ടാ ……” “ഒന്നും ഇല്ലാ …എങ്ങോട്ടാ ഇത്ര രാവിലെ എന്റെ ഭാര്യ …..” “അത്…..അത് കണ്ണേട്ടാ …..ഹോസ്പിറ്റലിൽ ഒന്ന് പോവണം .പിന്നെ ഇന്നലെ സ്റ്റിച്ച് ചെയ്യാന്‍ കൊടുത്തതിൽ ചെറിയ കറക്ഷൻ ഉണ്ട് അത് ഒന്ന് പറഞ്ഞു കൊടുക്കണം അത്രേ ഉള്ളൂ …….”അവൾ വളരെ നിഷ്കളങ്കമായി പറഞ്ഞു “നെച്ചൂട്ടി …….എന്തോ…. കുരുത്തക്കേട് ഒപ്പിക്കാൻ പോവുന്നതു പോലെ ഉണ്ടല്ലോ .എന്താ വേഗം പറഞ്ഞോ …….

“അവളുടെ തപ്പി തടഞ്ഞുള്ള വർത്തമാനം കേട്ട് അദർവ് ചോദിച്ചതും നെച്ചു ഒന്നു ഞെട്ടി അവനെ നോക്കി നന്നായി ഇളിച്ചു കാണിച്ചു. “കണ്ണേട്ടാ …….അത് …….ഞാൻ പിന്നെ പറയാം കേട്ടോ ………”എന്ന് പറഞ്ഞ് അവന്റെ അടുത്തേക്ക് നടന്നു വന്നു അവന്റെ കവിളിൽ ഒരു ഉമ്മയു കൊടുത്തു ഓടി . “കുറുമ്പി …..ആർക്കുള്ള പണിയും ആയിട്ടാണോ പോകുന്നത് ആരാണെങ്കിലും നീ കാത്തോണേ ഈശ്വരാ ……..”നെച്ചുവിന്റ് പോക്കുകണ്ട് മുകളിലോട്ടു നോക്കി കൈയ്ക്കൾ കൂപ്പി അദർവ് പ്രാത്ഥിച്ചു പോയി . പിന്നെ ഉച്ചക്കു ശേഷമാണ് നെച്ചു തിരിച്ചു വീട്ടിൽ എത്തിയത് . “കണ്ണേട്ടാ ……..വൈകിട്ട് ആദിടെ വീട്ടിൽ പോവണ്ടേ ……” “ഹാ …….എങ്കിൽ ഇപ്പോളെ വിട്ടേക്കാം ലേറ്റ് ആവണ്ടാ ……..”

നാലുപേരും വേഗം തന്നെ ആദിയുടെ വീട്ടിലേക്ക് തിരിച്ചു .പോകുന്ന വഴി എല്ലാം നെച്ചു വല്യ സന്തോഷത്തിൽ ആയിരുന്നു എന്ന് അദർവ് ശ്രദ്ധച്ചിരുന്നു .അവളുടെ മുഖത്തെ സന്തോഷം അവനിലേക്കും എത്തുന്നുണ്ടായിരുന്നു . ആദിയുടെ ഉപ്പായും ഉമ്മായും അവരെ കാത്തെന്ന പോലെ വാതിലിൽ തന്നെ നിൽക്കുന്നുണ്ടായിന്നു . “എന്താടാ ……നീ ഇന്ന് ഡ്യൂട്ടിക്ക് പോയില്ലേ …….”വാതിലിൽ നിൽക്കുന്ന ആദിലിനെ കണ്ടു കൊണ്ട് അദർവാണ് ചോദിച്ചത് . “ഉച്ചക്ക് ശേഷം ഓഫ് എടുത്തു .നിങ്ങള്‍ ആദ്യമായി വരുന്നതല്ലേ ഞാൻ ഇല്ലാതെ പറ്റില്ലല്ലോ …..” “പിന്നെ പോടാ മത്തങ്ങാ തലയാ …..ഉമ്മാ ഉണ്ടാക്കിയ സ്പെഷ്യൽ എല്ലാം തിന്നാൻ വേണ്ടി അല്ലേടാ ….നീ പോവാതെ നിക്കുന്നത് …….” “നീ പൊടി മാങ്ങാ തലച്ചി ഞാന്‍ എന്റെ അളിയനെയും മക്കളെയും കാണാനാ ലീവ് എടുത്തത് ..അല്ലാതെ നിന്നെ കാണാൻ അല്ലാ ……..”

“അല്ലാഹ് …….തുടങ്ങിയോ രണ്ടാളും …….”രണ്ടിന്റയും വഴക്കു കണ്ടു ആദിയുടെ ഉമ്മ തലക്കു കൈയും വെച്ചു പറഞ്ഞു പോയി . “ഞാൻ അല്ലാ ഉമ്മാ ഇവനാണ് വഴക്ക് ഉണ്ടാക്കുന്നത് “ആദിയെ നോക്കി കോഞ്ഞനം കാണിച്ചു ഉമ്മയുടെ തോളിൽ കൈയ്യുമിട്ട് നെച്ചു അകത്തേക്ക് കയറി പോയി . കൊച്ചു പിള്ളേരെ പോലെ വഴക്കുണ്ടാക്കുന്ന നെച്ചുവിന്റെയും ആദിലിന്റെയും പ്രവർത്തി കണ്ടു ചിരിച്ചു കൊണ്ട് ബാക്കിയുള്ളവരും അകത്തേക്ക് കയറി . ഹാളിൽ ഇരുന്നു വർത്തമാനം പറയുന്നതിന്റെ ഇടയിലാണ് ഉമ്മയും നെച്ചുവും തമ്മിലുള്ള കഥകളി ആദിൽ കാണുന്നത് . “നെച്ചു …….എന്താ ഒരു സീക്രട്ട് …….” “അത് ……..ആദി ……..” “നിന്ന് വിക്കണ്ടാ ……..” “അത് ആദി …ഉപ്പ നിന്റെ കല്യാണം ഉറപ്പിച്ചു …….” “എന്താ …….”ഒരു ഞെട്ടലോടെ അവൻ ഇരുന്നിടത്തു നിന്നും എഴുനേറ്റു പോയി .

“എന്തിനാടാ ….നീ നിന്ന് ബേജാർ ആവുന്നത് .എന്റെ കൂട്ടുകാരന്റെ മോളാണ് നല്ല കുട്ടി ആണ് .ഞാനും ഉമ്മയും പോയി കണ്ടു ഞങ്ങൾക്കു ഇഷ്ടമായി ഞങ്ങൾ അത് ഉറപ്പിച്ചിട്ടാണ് വന്നത്. ‘ “എനിക്ക് സമ്മതമല്ലാ……..” “അത് എന്താ …….നിനക്ക് ആരെയെങ്കിലും ഇഷ്ടമാണോ …….” ആദിയുടെ ഉപ്പാ ചോദിച്ചു “അത് ….അത് …….”അപ്പോൾ അവന്റ മനസിലേക്ക് കടന്നു വന്നത് ലിയയുടെ മുഖമാണ് .പക്ഷേ അവളെ കുറിച്ചുള്ള ഒരു ഡീറ്റെയിൽസും അവന് അറിയുമായിരുന്നില്ല .ഉപ്പയോട്‌ എന്ത് പറയുമെന്ന് അവനൊരു ഊഹവും ഉണ്ടായിരുന്നില്ല . “ഉണ്ടെങ്കില്‍ പറയ് ഞാനും ഉമ്മായും കൂടി പോയി അത് ഉറപ്പികാം .ഇനി ഒരു നിമിഷം പോലും വൈകാൻ ഞങ്ങള്‍ സമ്മതിക്കില്ലാ .”

“അങ്ങനെ ഒന്നും ഇല്ലാ ഉപ്പാ …….”ആദിൽ തെല്ലു ഒരു വിഷമത്തോടെ പറഞ്ഞു . “ആദി എടാ ….നീ എനിക്ക് വേണ്ടി ആണ് ഇത്രയും നാളും നിന്റ ജീവിതം പോലും നോക്കാതെ എന്റെ ഒപ്പം നിന്നതു .ഇനിയും നീ സമ്മതിച്ചില്ലെങ്കിൽ ഞാൻ എങ്ങനാടാ…. സമാധാനത്തിൽ ജീവിക്കുക .” സങ്കടമൊക്കെ വാരി കോരി വിതറി നക്ഷ അഭിനയിച്ചു തകർത്തു . “ഇളക്കം ഉണ്ട് ഇളക്കം ഉണ്ട് ……”ആദിലിന്റെ മുഖത്തു വിരിയുന്ന ഭാവം കണ്ടു നക്ഷ മനസ്സിൽ പറഞ്ഞു . “കൂടുതൽ ഒന്നും പറയാനില്ലാ .നക്ഷമോളുടേയും അദർവിന്റയും റിസെപ്ഷന്റെ അന്ന് നിങ്ങളുടെ എൻഗേജ്മെന്റ്റ് .ഈ മാസം അവസാനം കല്യാണം “എല്ലാം ഉറപ്പിച്ച മട്ടിൽ ആദിയുടെ ഉപ്പ പറഞ്ഞു നിർത്തി . “നീ ഇതിനു സമ്മതിച്ചില്ലെങ്കിൽ ഞാനും അദർവും ഒരുമിച്ച് ജീവിക്കില്ലാ .ഞാനും ഡിവോഴ്സ് ചെയ്യും നിനക്ക് വേണ്ടാത്ത ഒരു ജീവിതം എനിക്കും വേണ്ടാ ……..”

നെച്ചുവിന്റെ അവസാനത്തെ ഡയലോഗ് കേട്ട് ആദി മാത്രമല്ലാ അദർവും ഞെട്ടി തെറിച്ചു നെച്ചുവിനെ നോക്കി പോയി .അവിടെ ആവട്ടെ മ്യാരക അഭിനയവും .കണ്ണുനീര്‍ ഒക്കെ ധാര ധാരയായി ഒഴുകി കൊണ്ടേ ഇരിക്കുന്നു . “നിന്റെയും ആഗ്രഹം അതാണെങ്കിൽ എനിക്ക് സമ്മതമാണ് ……”നിവർത്തി ഇല്ലാതെ ആദിൽ എല്ലാവരുടേയും ആഗ്രഹത്തിന് സമ്മതം മൂളി . “താങ്ക്സ് ഡാ ……..”എന്ന് പറഞ്ഞു നെച്ചു ഓടി പോയി ആദിയെ കെട്ടി പിടിച്ചു . അപ്പോളാണ് അദർവിന്റെ ശ്വാസം നേരെ വീണത് .അവൻ ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചു അവിടെ ഇരുന്നു പോയി ……… തുടരും

ഹാർട്ട് ബീറ്റ്…: ഭാഗം 43

Share this story