❤️കലിപ്പന്റെ വായാടി❤️ : ഭാഗം 40

❤️കലിപ്പന്റെ വായാടി❤️ : ഭാഗം 40

എഴുത്തുകാരി: ശിവ നന്ദ

ഉച്ച ആയപ്പോഴാണ് എനിക്കൊരു വിസിറ്റർ ഉണ്ടെന്ന് പ്യൂൺ ചേട്ടൻ വന്നു പറയുന്നത്.തെല്ല് സംശയത്തോടെ ആണ് ഞാൻ വിസിറ്റർ റൂമിലേക്ക് ചെല്ലുന്നത്.അവിടെ ആ സമയം ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു.ആ ആളെ ആണെങ്കിൽ എനിക്ക് പരിചയവും ഇല്ല. “ആരാ??” “ഗൗരി അല്ലേ?” “അതേ..എനിക്ക് നിങ്ങളെ മനസിലായില്ല” “ഞാൻ ദീപക്..കുറച്ചുംകൂടി വ്യക്തമായി പറഞ്ഞാൽ…ശിഖയുടെ ഹസ്ബൻഡ്. ” ദീപുവേട്ടൻ…അപ്പോൾ ശിഖചേച്ചി…എന്റെ കണ്ണുകൾ ചുറ്റും പായുന്നത് കണ്ടുകൊണ്ടാകും ഒരു പുഞ്ചിരിയോടെ അയാൾ ചോദിച്ചു: “ശിഖയെ ആണോ അന്വേഷിക്കുന്നത്?” ‘അതേ’ എന്നർത്ഥത്തിൽ ഞാൻ തലയാട്ടി.

“അവളെ അർഹതപ്പെട്ട കൈകളിൽ ഏല്പിക്കാൻ തന്നെയാ വന്നത്.പക്ഷേ അതിന് മുൻപ് എനിക്ക് ഗൗരിയോട് ചില പ്രധാനപ്പെട്ട കാര്യങ്ങൾ പറയാനുണ്ട്” “എന്താ ഏട്ടാ? എന്താണെങ്കിലും പറഞ്ഞോളൂ” “ഏയ്‌..അതിവിടെ വെച്ച് പറയാൻ പറ്റില്ല.അതിനുള്ള സമയവും സന്ദർഭവും ഇതല്ല” “പിന്നെ??” “വിരോധമില്ലെങ്കിൽ ഇന്ന് വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞിട്ട് നമുക്ക് കാണാം” “അത്..അത് പിന്നെ..” “ബുദ്ധിമുട്ടാണെങ്കിൽ വേണ്ട ഗൗരി” “മ്മ്മ് ഓക്കേ.വൈകിട്ട് കാണാം” “ശരി..പിന്നെ തത്കാലം ഈ കാര്യം മറ്റാരും അറിയണ്ട.ശിവജിത് പോലും” “അതെന്താ?? ശിഖചേച്ചിയെ കുറിച്ച് അറിയാനുള്ള അവകാശം എന്നെക്കാൾ കൂടുതൽ ശിവേട്ടനാണ്.” “അറിയാം..അതുകൊണ്ട് തന്നെയാ പറഞ്ഞത് എനിക്ക് പറയാനുള്ളത് ആദ്യം ഗൗരി ഒന്ന് കേൾക്ക്.

എന്നിട്ട് അത് മറ്റുള്ളവരോട് പറയണോ വേണ്ടയോ എന്ന് ആലോചിച്ചിട്ട് പറഞ്ഞാൽ മതി.ഞാൻ പറഞ്ഞല്ലോ..കുറച്ച് ഗൗരവമുള്ള കാര്യമാണ്.എടുത്തടിച്ചത് പോലെ അത് ശിവജിത്തിനോട്‌ പറഞ്ഞാൽ അവൻ അത് എങ്ങനെ ഉൾകൊള്ളുമെന്ന് അറിയില്ല” “പക്ഷെ എന്നെ വൈകിട്ട് ശിവേട്ടൻ ആണ് വിളിക്കാൻ വരുന്നത്” “അത് സാരമില്ല.എനിക്കൊരു അഞ്ച് മിനിട്ട് മതി.അതുവരെ താൻ എങ്ങനെയും അവനെ ഒന്ന് മാറ്റി നിർത്ത്” “മ്മ്..ശരി” “മറക്കണ്ട..എല്ലാം അറിയുന്നത് വരെ എന്നെ കണ്ടകാര്യം മറ്റാരും അറിയരുത്” ശിഖചേച്ചിയുടെ കാര്യമായത് കൊണ്ട് മറുത്തൊന്നും എനിക്ക് ചിന്തിക്കാൻ ഇല്ലായിരുന്നു.സമ്മതം പറഞ്ഞ് തിരികെ ക്ലാസ്സിൽ വന്നു.

ഒരു കാര്യം അറിഞ്ഞിട്ട് ശിവേട്ടനിൽ നിന്നും മറച്ചുവെക്കുന്നത് ഇതാദ്യമാണ്.പക്ഷെ ദീപുവേട്ടൻ പറഞ്ഞ ആ ഒരു വാക്ക്..അർഹതപ്പെട്ട കൈകളിൽ ചേച്ചിയെ ഏല്പിക്കുമെന്ന്..അതിന്റെ അർത്ഥം നന്ദുവേട്ടന് ശിഖ ചേച്ചിയെ കിട്ടുമെന്നല്ലേ..അങ്ങനെ ആണെങ്കിൽ അയാൾ പറഞ്ഞത് പോലെ തന്നെ അനുസരിക്കാം.അതുകൊണ്ട് ശിവേട്ടനെ വിളിച്ച് ഇന്ന് എക്സ്ട്രാ ക്ലാസ്സ്‌ ഉണ്ടെന്ന് കള്ളം പറയേണ്ടി വന്നു. ——————————- ലാസ്റ്റ് ബെൽ അടിച്ചപ്പോൾ വല്ലാത്തൊരു ടെൻഷൻ പോലെ.അയാൾ എന്താണ് പറയാൻ പോകുന്നതെന്ന് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.സകല ദൈവങ്ങളെയും പ്രാർത്ഥിച്ചിട്ടാണ് ഞാൻ മെയിൻ ഗേറ്റിന്റെ അടുത്തേക്ക് ചെല്ലുന്നത്.അവിടെ അയാൾ എന്നെയും കാത്ത് നില്കുന്നുണ്ടായിരുന്നു. “വാ..വന്ന് കയറ്” കാറിന്റെ ഡോർ തുറന്ന് അയാൾ പറഞ്ഞപ്പോൾ ഞാനൊന്ന് പകച്ചു. “ഇവിടെ നിന്ന് സംസാരിച്ചാൽ പോരേ?”

“കുറച്ച് സ്വസ്ഥമായിട്ട് ഇരുന്ന് സംസാരിക്കാം ഗൗരി.അങ്ങനെയുള്ള കാര്യങ്ങൾ ആണല്ലോ പറയാനുള്ളത്.ഇനി തനിക്ക് പേടിയാണെങ്കിൽ വേണ്ട.പിന്നീടൊരിക്കൽ ആകാം” “വേണ്ട..ഞാൻ വരാം.എനിക്ക് ഇപ്പോൾ തന്നെ ശിഖ ചേച്ചിയെ കുറിച്ച് അറിയണം” “എങ്കിൽ പെട്ടെന്ന് കയറ്.തിരിച്ചിവിടെ തന്നെ കൊണ്ടാകാം ഞാൻ” “ഒരു മിനിറ്റ്..ഫോൺ സൈലന്റിൽ ആണ്.അതൊന്ന് മാറ്റിക്കോട്ടേ” —————————– കാറിൽ കയറിയപ്പോൾ മുതൽ അമേരിക്കയെ കുറിച്ചും അവിടുത്തെ ലൈഫിനെ കുറിച്ചും പറയുന്നതല്ലാതെ ശിഖ ചേച്ചിയെ കുറിച്ച് ഒരു വാക്ക് പോലും അയാൾ പറഞ്ഞില്ല.ഇടയ്ക്ക് ഞാൻ ചോദിക്കുമ്പോൾ ‘എത്താറായി’ എന്ന് മാത്രം മറുപടി തരും.മെയിൻ റോഡിൽ നിന്ന് വണ്ടി അകത്തേക്ക് വളഞ്ഞപ്പോൾ എനിക്ക് ചെറുതായി പേടി തോന്നി തുടങ്ങി.

“ദീപുവേട്ടാ….” പെട്ടെന്ന് വണ്ടി സഡ്ഡൻ ബ്രേക്ക്‌ ഇട്ടുനിന്നു.ഞാൻ നോക്കുമ്പോൾ ഇടിഞ്ഞുവീഴാറായ ഒരു കെട്ടിടം.ചുറ്റും മറ്റ് വീടുകൾ ഒന്നും തന്നെയില്ല.കുറച്ച് മാറി ഒരു പെട്ടിക്കടയുണ്ട്.അവിടെ നിന്ന് നോക്കിയാൽ റോഡ് കാണാം.അതുവഴി വാഹനങ്ങൾ പോകുന്നുണ്ട്. “എന്തിനാ ഇങ്ങോട്ട് വന്നത്?” “പറയാം..താൻ വാ” അയാൾ ആ കെട്ടിടത്തിനകത്തേക്ക് കയറി.വേറെ നിവൃത്തിയില്ലാതെ ഞാനും പിറകെ കയറി. “ഗൗരിക്ക് പേടിയുണ്ടോ??” “അതല്ല…ശിവേട്ടൻ അവിടെ…” “നിർത്തടി..അവൾടെ ഒരു ശിവേട്ടൻ….” അയാളുടെ ഈ ഭാവമാറ്റം എന്നെ തെല്ലൊന്നുമല്ല ഞെട്ടിച്ചത്.വലിയൊരു ട്രാപ്പിലാണ് വന്ന്‌ പെട്ടിരിക്കുന്നതെന്ന് എനിക്ക് മനസിലായി.

രക്ഷപെടാൻ ശ്രമിച്ച എന്റെ കൈകളിൽ അയാൾ ബലമായി പിടുത്തമിട്ടു.എന്നെ വലിച്ചടുപ്പിച്ചുകൊണ്ട് എന്റെ കഴുത്തിൽ അയാൾ കുത്തിപിടിച്ചു. “നീയെന്താടി കരുതിയത്..ശിഖയെ അങ്ങ് വിട്ട് തരാൻ വേണ്ടിയാണ് ഞാൻ വന്നതെന്നോ??അവളെ കെട്ടി ഇത്രയും നാളും കൂടെ പൊറുപ്പിക്കാൻ അറിയാമെങ്കിൽ ഇനിയുള്ള കാലവും അവളുടെ സ്വത്തുക്കൾക്ക് ഏക അവകാശിയായി ജീവിക്കാനും എനിക്കറിയാം” “ചതിക്കുവായിരുന്നു അല്ലേ? ” “അതേടി ചതി തന്നെയാ.അവളുടെ മറ്റവനെ ഇല്ലാതാക്കി..രണ്ട് സെന്റി ഡയലോഗ് അടിച്ച് എന്റെ അനിയന്റെ വിശ്വാസവും നേടിയെടുത്ത് ചതിയിലൂടെ അവളെ സ്വന്തമാക്കിയപ്പോൾ വിചാരിച്ചു പ്രശ്നങ്ങൾ എല്ലാം തീർന്നെന്ന്.

എന്നാൽ വർഷങ്ങൾക്കിപ്പുറം ചത്ത് മണ്ണടിഞ്ഞെന്ന് വിശ്വസിച്ചവനും അവളുടെ സ്വത്തുക്കളിൽ നേർ അവകാശമുള്ളവനും ഞങ്ങളെ അന്വേഷിച്ച് എത്തിയെന്ന് അറിഞ്ഞപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് സന്തോഷമായി.കുറേ നാളായിട്ട് ലൈഫ് ഒരു ത്രില്ല് ഇല്ലാതെ പോകുവായിരുന്നു.ഇങ്ങനെ കുറച് സീൻ ഉണ്ടായാൽ അല്ലേ ലൈഫ് ഒന്ന് കളർ ആകുള്ളൂ.അവന്മാരെ ഒറ്റയ്ക്കൊറ്റയ്ക്ക് നേരിടുന്നതിൽ ഒരു സുഖം ഇല്ലായിരുന്നു.രണ്ട് പേരും ഒരുപോലെ തളരണം.അതിനുള്ള വഴികൾ ആലോചിച്ചപ്പോൾ ആണ് രണ്ടുപേർക്കും പ്രിയപ്പെട്ടതായിട്ട് നീയൊരുത്തി ഉണ്ടെന്ന് അറിഞ്ഞത്.പക്ഷെ നിനക്കെതിരെയുള്ള ആദ്യത്തെ പണി പാളിപ്പോയി.അതോടെ ഇതിന്റെയെല്ലാം മാസ്റ്റർ ബ്രെയിൻ ആയ അച്ഛന് തത്കാലം റസ്റ്റ്‌ എടുക്കേണ്ടി വന്നു.

പകരം ഞാനിതാ നിന്റെ മുന്നിൽ എത്തി.ഒരു മാൻപേടയെ പോലെ നീയെന്റെ താവളത്തിലും.അല്ല…ഈ സ്ഥലം ഏതാണെന്ന് അറിയണ്ടേ നിനക്ക്..ഇവിടെ വെച്ചാണ് അവനെ..ആ അനന്ദുവിനെ ഞങ്ങൾ അങ്ങ് തീർക്കാൻ നോക്കിയത്.പക്ഷെ അവൻ എങ്ങനെയോ രക്ഷപെട്ടു.ഹാ..അത് സാരമില്ല.അന്നത്തെ ആ സംഭവം കാരണമാണ് നിന്റെ ശിവേട്ടൻ ഇത്രയുംകാലം പൂച്ചയെ പോലെ പതുങ്ങിയിരുന്നത്.ഇന്ന് അതേ സ്ഥലത്ത് വെച്ച് അവന്റെ പെണ്ണ് ഇല്ലാതാകുന്നു..വിധിയുടെ വിളയാട്ടം.” “നിനക്കെന്നെ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ലടാ.നീ ഇല്ലാതാക്കാൻ ശ്രമിച്ച ആ രണ്ടുപേരും ഇന്ന് ഒരുമിച്ചുണ്ട്.അത് തന്നെയാണ് എന്റെ ശക്തി” “ഉം..കൊള്ളാലോടി മോളെ നിന്റെ ധൈര്യം..

പക്ഷെ നീ ഒരു കാര്യം മറന്നു.നീ എന്റെ അടുത്തുണ്ടെന്നുള്ള കാര്യം അവന്മാര് അറിഞ്ഞ് വരുമ്പോഴേക്കും എന്റെ പ്ലാൻ ഞാൻ ഭംഗിയായി അവസാനിപ്പിച്ചിട്ട് തിരികെ അമേരിക്കയിലേക്ക് പറന്നിരിക്കും” “അതോടെ നിന്റെ പ്രോബ്ലെംസ് എല്ലാം തീരുമെന്നാണോ നീ വിചാരിക്കുന്നത്..കഷ്ടം..നീയായിട്ട് തന്നെ നിന്റെ കുഴിയെടുത്തല്ലോ.” “മനസിലായില്ല” “നിന്നെ ഞങ്ങൾക്ക് സംശയം ഉണ്ടായിരുന്നു..വിവേകിനെ കാണുന്നത് വരെ.അവനിൽ നിന്ന് അറിഞ്ഞ കാര്യങ്ങൾ വിശ്വസിച്ച് സന്തോഷകരമായ ശിഖ ചേച്ചിയുടെ ലൈഫിലേക്ക് ഒരിക്കലും വരില്ലെന്ന് തീരുമാനിച്ചതാ ഞങ്ങൾ.നീ ഇപ്പോൾ വന്നില്ലായിരുന്നെങ്കിൽ ആ പാവത്തിനെ ഒരിക്കലും നിന്റെ കൈയിൽ നിന്ന് രക്ഷപെടുത്താൻ കഴിയില്ലായിരുന്നു.”

“കാര്യങ്ങൾ അങ്ങനെ ഒക്കെ ആയിരുന്നെങ്കിൽ നീ പറഞ്ഞത് പോലെ ഞാനായിട്ട് വന്ന് കുഴിയിൽ ചാടിയതാണ്.എന്തായാലും വന്നു..എങ്കിൽ പിന്നെ ഉദ്ദേശിച്ചത് നടപ്പിലാക്കിയിട്ട് പോയേക്കാം.നിന്റെ മരണം എന്റെ കൈകൊണ്ട് ആയിരിക്കണമെന്ന വിധിയെ നമുക്ക് മാറ്റാൻ പറ്റില്ലല്ലോ” അതും പറഞ്ഞ് അയാൾ എന്റെ കഴുത്തിലുള്ള പിടി മുറുകിയപ്പോൾ ശ്വാസം കിട്ടാതെ ഞാൻ പിടയാൻ തുടങ്ങി.പെട്ടെന്ന് അയാൾ പിടിവിട്ടുകൊണ്ട് കുറച്ച് പിന്നിലേക്ക് മാറി നിന്ന് എന്നെ അടിമുടിയൊന്ന് നോക്കി. “നീയൊരു കൊച്ചുസുന്ദരിയാണല്ലോ മോളേ..നിന്നെ ഒറ്റയടിക്കങ്ങ് തീർക്കാമെന്ന വിചാരിച്ചത്.

പക്ഷേ ഇത്രയും സൗകര്യത്തിൽ നിന്നെ പോലൊരുത്തിയെ അടുത്ത് കിട്ടിയിട്ടും ഒന്ന് അനുഭവിച്ചില്ലെന്ന് പറഞ്ഞാൽ ഞാനൊരു ആണല്ലാതാകില്ലേടി” അയാളുടെ ആ വൃത്തികെട്ട നോട്ടവും സംസാരവും കേട്ടപ്പോൾ ഇങ്ങോട്ട് വരാനുള്ള തീരുമാനത്തെ ശപിക്കുവായിരുന്നു ഞാൻ.അയാൾ എന്റെ അടുത്തേക്ക് വരുംതോറും ഞാൻ രണ്ട് കൈകൾ കൊണ്ടും എന്റെ വയറിനെ ചുറ്റിപിടിക്കുന്നുണ്ടായിരുന്നു. “നീ പ്രെഗ്നന്റ് ആണല്ലേ??” ആ ചോദ്യത്തിൽ ഒരല്പം ആശ്വാസം എനിക്ക് തോന്നി.ദയനീയമായി ഞാൻ അയാളെ നോക്കിയപ്പോൾ മൃഗീയമായ ഭാവമായിരുന്നു അയാൾക്. “അപ്പോൾ ത്രില്ല് കുറച്ച് കൂടുതൽ ആയിരിക്കും..ഇതുവരെ ഞാൻ അറിഞ്ഞ പെൺപിള്ളേർ എല്ലാം വെർജിൻ ആയിരുന്നു.

അതെനിക് നിര്ബന്ധവും ആയിരുന്നു.പക്ഷെ ഇന്നാദ്യമായി മറ്റൊരു ജീവനെ ഉള്ളിലേറ്റിയവളെ അനുഭവിക്കാൻ പോകുന്നു..” “ഛെ…” “എന്താടി നിനക്കൊരു പുച്ഛം?? എന്തായാലും കുറച്ച് സമയം കൂടി മാത്രമേ നിനക്ക് ആയുസുള്ളൂ.അതിന് മുൻപ് ഇതുവരെ അറിഞ്ഞിട്ടില്ലാത്ത കുറച്ച് നല്ല നിമിഷങ്ങൾ നിനക്ക് തരാമെന്ന് വിചാരിച്ചപ്പോൾ.. ” “നീയീ പറയുന്ന ഓരോ വാക്കിനും ഇഞ്ചിഞ്ചായി നീ അനുഭവിക്കും” “അത് പിന്നീടുള്ള കാര്യമല്ലേ..ഇപ്പോൾ നിന്നെ ഞാനൊന്ന് അനുഭവിക്കട്ടെ..” അയാൾ എന്റെ തൊട്ടരികിലെത്തി എന്റെ ഷോൾഡർ ബാഗ് വലിച്ചെടുത്ത് ദൂരേക്ക് എറിഞ്ഞു.അയാളെ എതിർക്കാനുള്ള ശ്കതി എനിക്ക് ഇല്ലെന്ന് അറിയാം.എങ്കിലും പറ്റുന്നത് പോലെയൊക്കെ ഞാനയാളെ തള്ളി മാറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു.

“നീ എത്രത്തോളം എതിർക്കുന്നോ അത്രത്തോളം എന്റെ ആവേശവും കൂടും” എന്റെ നേർക്ക് വന്ന അയാളുടെ കൈയിൽ എന്റെ പല്ല് ആഴ്ന്നിറങ്ങി രക്തം പൊടിച്ചപ്പോൾ വേദനകൊണ്ട് അയാളൊന്ന് പിന്നോക്കം മാറി.ആ തക്കത്തിന് ഞാൻ പുറത്തേക്ക് ഓടിയപ്പോഴേക്കും എന്തിലോ തട്ടി വീഴാൻ പോയി.എന്നാൽ നിലത്തേക്ക് വീഴുന്നതിന് പകരം ആരുടെയോ കൈകളിലേക്ക് ഞാൻ ചെന്ന് വീണത്.തലയുയർത്തി നോക്കിയപ്പോൾ നന്ദുവേട്ടൻ….ഒരു ചേർത്തുപിടിക്കൽ പ്രതീക്ഷിച്ച എന്നെ ഞെട്ടിച്ചുകൊണ്ട് കരണം പുകച്ചൊരു അടിയാണ് നന്ദുവേട്ടനിൽ നിന്നും കിട്ടിയത്. “ഏട്ടാ…” “മിണ്ടരുത് നീ..ഇപ്പോൾ ഈ തന്നത് എന്തിനാണെന്ന് മനസിലായല്ലോ?” “അതേട്ടാ ഞാൻ.. ” “വേണ്ട ഗൗരി..ഒന്നും പറയണ്ട നീ.

എത്ര വലിയ മണ്ടത്തരമാടി നീയീ കാണിച്ചത്?” “അറിയാം ഏട്ടാ.വലിയ റിസ്ക് തന്നെയായിരുന്നു.പക്ഷെ ഈ റിസ്ക് ഞാൻ എടുത്തില്ലെങ്കിൽ എന്നെന്നേക്കുമായി ശിഖചേച്ചിയെ നമുക്ക് നഷ്ടപ്പെടുമെന്ന് തോന്നി.” “നിന്നെ നഷ്ടപെടുത്തികൊണ്ട് എന്തൊക്കെ നേടിയെന്ന് പറഞ്ഞാലും എന്ത് പ്രയോജനമാടി? ഒരു നിമിഷം നീ ജിത്തുവിനെ കുറിച്ച് ഓർത്തോ?? എന്നിട്ട് അവളെ വല്യ സാഹസം കാണിക്കാൻ ഇറങ്ങിയേക്കുന്നു” “ഇയാൾ ഇങ്ങനെ ചതിക്കാൻ ആണെന്ന് ഞാൻ അറിഞ്ഞില്ല.ശിഖ ചേച്ചിയെ കുറിച്ച് സംസാരിക്കാൻ ആണെന്ന് തന്നെയാ ഞാൻ കരുതിയത്.എങ്കിലും ഒരു ധൈര്യത്തിന് ഞാൻ ശിവേട്ടനെ വിളിച്ചു.ഏട്ടൻ കാൾ അറ്റൻഡ് ചെയ്‌തെന്ന് ഉറപ്പായത്തിന് ശേഷമാ ഞാൻ കാറിൽ കയറിയത്.അതുകൊണ്ട് ഞാൻ എവിടെയാണെന്ന് ശിവേട്ടൻ അറിയുന്നുണ്ടായിരുന്നു.”

“എന്നിട്ട് അവൻ എന്തിയേടി??? നീ എന്താ വിചാരിച്ചത് ഫോൺ ട്രേസ് ചെയ്ത് ഫോളോ ചെയ്തുവരുന്നത് അത്രയ്ക്ക് എളുപ്പമാണെന്നോ? ഇത് സിനിമ അല്ല..ഞാൻ വരാൻ ഒരു നിമിഷം വൈകിയിരുന്നെങ്കിൽ….” അപ്പോഴാണ് ദീപക്കിനെ ഞാൻ നോക്കുന്നത്.നന്ദുവേട്ടനെ കണ്ട ഞെട്ടലിൽ നിൽകുവാണ് അയാൾ.സത്യം പറഞ്ഞാൽ നന്ദുവേട്ടൻ ഇവിടെ എങ്ങനെ എത്തിയെന്ന് എനിക്ക് അറിയില്ല.ശിവേട്ടനെയാണ് ഞാൻ പ്രതീക്ഷിച്ചത്.ഫോണിന്റെ സൈലന്റ് മോഡ് മാറ്റാനെന്നും പറഞ്ഞ് ഞാൻ ഫോൺ എടുത്തത് ശിവേട്ടനെ വിളിക്കാനായിരുന്നു.അതിന് ശേഷം ഫോൺ എന്റെ ബാഗിൽ തന്നെ ഭദ്രമായി വെച്ചു.പക്ഷെ നന്ദുവേട്ടൻ പറഞ്ഞപ്പോഴാണ് ഞാനും ചിന്തിക്കുന്നത്..ഏട്ടൻ വന്നില്ലായിരുന്നെങ്കിൽ??? ഞാനിത്രയും ചിന്തിക്കുന്നതിനിടയിൽ തന്നെ നന്ദുവേട്ടൻ പണി തുടങ്ങിയിരുന്നു.

ആദ്യത്തെ അടിയിൽ തന്നെ ദീപക് വീണു.എങ്കിലും തോറ്റുകൊടുക്കാൻ അയാൾ തയാറല്ലായിരുന്നു.ഒരു തടിക്കഷണമെടുത്ത് അയാൾ ഏട്ടന്റെ തലയ്ക്കടിച്ചിട്ട് പുറത്തേക്ക് ഇറങ്ങിയോടി.ഞാൻ വേഗം നന്ദുവേട്ടന്റെ അടുത്തെത്തിയപ്പോൾ രക്തം വരുന്നതൊന്നും കാര്യമാക്കാതെ ഏട്ടൻ അയാൾക് പിറകെ പോകാനായി എഴുന്നേറ്റു. “വേണ്ട ഏട്ടാ..അയാൾ ഇപ്പോൾ പൊയ്ക്കോട്ടേ..നമുക്ക് ഹോസ്പിറ്റലിൽ പോകാം..വാ ഏട്ടാ” “വിട് ഗൗരി..ഇപ്പോൾ വിട്ടാൽ പിന്നെ ഒരിക്കലും അവനെ നമുക്ക് കിട്ടില്ല..നീ മാറ്” എന്നാൽ എന്നെ പിടിച്ചുമാറ്റി നന്ദുവേട്ടൻ തിരിയുന്നതിനു മുൻപ് തന്നെ പോയതിലും വേഗത്തിൽ ദീപക് അകത്തേക്ക് തെറിച്ചുവീഴുന്നതാണ് ഞങ്ങൾ കണ്ടത്.

തൊട്ടുപിറകിൽ ശിവേട്ടനെ കണ്ടതോടെ ഇനിയിവിടെ എന്താ നടക്കാൻ പോകുന്നതെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ.. ഒന്ന് എഴുനെൽകാനുള്ള സാവകാശം പോലും കൊടുക്കാതെയുള്ള ശിവേട്ടന്റെ അടിയിൽ അയാൾ ബാക്കിയുണ്ടാവില്ലെന്ന് മനസിലാക്കിയിട്ടാകും നന്ദുവേട്ടൻ ചെന്ന് തടയുന്നുണ്ട്. “ഇവനെയൊന്നും വെറുതെ വിടാൻ പറ്റില്ല നന്ദു..തല്ലിക്കൊല്ലണം ഈ പട്ടിയെ ഒക്കെ” “അത് തന്നെയാ വേണ്ടത്.പക്ഷെ ശിഖ ഇപ്പോൾ എവിടെയാണെന്നും അവളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും ഇവന് മാത്രമേ അറിയൂ.അത് പറയാനുള്ള ജീവൻ ഇവന് ബാക്കി ഉണ്ടാകണം” “പക്ഷെ ഇവൻ എന്റെ പെണ്ണിനെ….” അതും പറഞ്ഞ് ശിവേട്ടൻ എന്നെയൊരു നോട്ടം നോക്കി..അതിൽ ഉണ്ടായിരുന്ന എന്നോടുള്ള ദേഷ്യം.ആദ്യമേ നന്ദുവേട്ടൻ വന്നത് കൊണ്ട് ഒരു അടിയിൽ ഒതുങ്ങി.

ശിവേട്ടൻ ആയിരുന്നെങ്കിൽ ദീപക്കിനുള്ളതും കൂടി ചേർത്ത് എനിക്ക് തന്നേനെ..അത് ഓർത്തപ്പോൾ തന്നെ ഞാൻ കൈ രണ്ടും കൊണ്ട് എന്റെ കവിൾ പൊത്തിപിടിച്ചു. “നീ ഇനി അവളെ ഒന്നും പറയണ്ട.അവൾക് ഒരു അബദ്ധം പറ്റി.അത് വിട്ടേക്ക്” “അബദ്ധമോ?? അഹങ്കാരം എന്ന് പറ നന്ദു.നമ്മൾ കുറേയെണ്ണം കൂടെയുണ്ടെന്നതിന്റെ അഹങ്കാരം..എന്റെ മുന്നിലേക്ക് വരരുതെന്ന് പറഞ്ഞേക്ക് അവളോട്.” “ശിവേട്ട..സോറി..” ഞാനത് പറഞ്ഞതും ശിവേട്ടൻ ദീപകിന്റെ അടിനാഭിയിൽ ആഞ്ഞൊരു ചവിട്ട് കൊടുത്തു.ഇവനെ പോലുള്ളവന്മാർക് ഇതുപോലൊരു തൊഴി അത്യാവശ്യമാണ്.അതോടെ ഒന്ന് എഴുനേൽക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ അയാൾ വീണുപോയിരുന്നു. നന്ദുവേട്ടൻ അപ്പോഴേക്കും ഒരു കയർ കൊണ്ട് വന്ന് അയാളെ തൂണിനോട് ചേർത്ത് കെട്ടി.

“ഇനി നിനക്ക് രക്ഷയില്ല ദീപക്.ഞാൻ നിന്റെ അടുത്ത് എത്തുന്നതിന് മുൻപ് തന്നെ നീ അതിബുദ്ധി പ്രയോഗിച്ച് ഞങ്ങളുടെ അടുത്തെത്തി.അതുകൊണ്ട് സമയം പാഴാക്കാതെ മോൻ പറ..ശിഖ എവിടെ?” “ഇനി എന്തിനാടാ നിനക്ക് അവളെ?? കഴിഞ്ഞ മൂന്ന് കൊല്ലമായിട്ട് എന്റെ കൂടെ ജീവിക്കുന്നവളാ ശിഖ.അതും എന്റെ ഭാര്യയായിട്ട്..എല്ലാ അർത്ഥത്തിലും ഞാൻ കൂടെ പൊറിപ്പിക്കുന്നവൾ.” “നീ ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസിലായി.പക്ഷെ എല്ലാ ആണുങ്ങളും നിന്നെ പോലെയാണെന്ന് നീ കരുതരുത്.ഞാൻ സ്നേഹിച്ചത് പരിശുദ്ധമായ മനസുള്ള ശിഖയെ ആണ്.തെരുവിൽ അലഞ്ഞുതിരിയുന്ന ഒരു പട്ടി അവളെ ഉപദ്രവിച്ചെന്ന് കരുതി എന്റെ പെണ്ണിനെ ഞാൻ വേണ്ടെന്ന് വെക്കില്ലടാ..” ആ വാക്കുകളിൽ തലകുനിച്ചിരിക്കാൻ മാത്രമേ ദീപക്കിന് കഴിഞ്ഞോളു.

അല്ലെങ്കിലും നെഞ്ചുറപ്പുള്ള ആൺപിള്ളേർക്ക് മുന്നിൽ ഇവനെപ്പോലുള്ളവർ തോറ്റിട്ടേയുള്ളൂ. “പക്ഷെ ദീപക്കേ..ഇവിടെ എനിക്കും നിനക്കും അറിയാവുന്ന ഒരു സത്യമുണ്ട്..നീ ശിഖയുടെ വിരൽത്തുമ്പിൽ പോലും മറ്റൊരു അർത്ഥത്തിൽ തൊട്ടിട്ടില്ലെന്ന്.അതെന്ത് കൊണ്ടാണെന്നും എനിക്ക് അറിയാം.അത് കൊണ്ട് ശിഖ എവിടാണെന്ന് നീ മര്യാദക് പറഞ്ഞോ..” “അമേരിക്കയിൽ” “പ്ഭാ..പിന്നെയും കള്ളം പറയുന്നോടാ നായെ..വിവാഹം കഴിഞ്ഞ് നീ അവളെയും കൊണ്ട് പോയത് ബാംഗ്ലൂരിലേക്ക് ആണ്.നീ ഉദ്ദേശിച്ചത് ഒന്നും നടക്കില്ലെന്ന് മനസിലായപ്പോൾ നീ മാത്രം അമേരിക്കയിലേക്ക് പോയി.” “നന്ദു..അപ്പോൾ ശിഖ ബാംഗ്ലൂർ തന്നെ കാണില്ലേ??” “ഇല്ല ജിത്തു..അവളെ മറ്റെങ്ങോട്ടോ മാറ്റിയിട്ടാണ് ഇവൻ പോയത്..പറയടാ..എവിടെക്കാ നീ ആ പാവത്തിനെ മാറ്റിയത്?? എന്റെ പെണ്ണ് ഇപ്പോൾ എവിടാടാ??”

ഇതെല്ലാംകൂടി കണ്ടും കേട്ടും പിന്നെ ദീപകിന്റെ ആ പിടിയിലും എല്ലാം ഞാൻ ആകെ തളർന്ന് പോയി.തലചുറ്റുന്നത് പോലെ തോന്നിയപ്പോൾ ഞാൻ ശിവേട്ടന്റെ കൈകളിൽ മുറുക്കി പിടിച്ചു. “എന്ത് പറ്റി ഗൗരി?? വയ്യേ നിനക്ക്??” “ശിവേട്ടാ എനിക്ക്…” “ജിത്തു നീ ഇവളെ വേഗം ഹോസ്പിറ്റലിലേക്ക് കൊണ്ട് പോ..” “നന്ദു നീ ഒറ്റക്ക് ഇവിടെ..” “അതോർത്ത് നീ പേടിക്കണ്ട..എന്റെ ടീം ഇപ്പോൾ എത്തും.ഇവനെ കൊണ്ട് എല്ലാം പറയിപ്പിച്ചിട്ടേ ഞാൻ അടങ്ങു.നീ ഇവളെയും കൊണ്ട് പോകാൻ നോക്ക്.” ശിവേട്ടന്റെ കൈകളിൽ താങ്ങി പുറത്തേക്ക് നടക്കുമ്പോഴും ഏട്ടൻ എന്നെ ശകാരിച്ചുകൊണ്ടേ ഇരിക്കുവായിരുന്നു.കുറച്ചേ ഞാൻ കേട്ടോളു..അപ്പോഴേക്കും എന്റെ ബോധം പോയിരുന്നു. ******

ഹോസ്പിറ്റൽ റൂമിൽ എന്റെ അടുത്തുള്ളവരെ ഒക്കെ ഞാനൊന്ന് നോക്കി.ശിവേട്ടന്റെ മുഖത്ത് പേടിയും സങ്കടവും ദേഷ്യവും ഒക്കെയുണ്ട്.സൗഭാഗ്യയുടെ മുഖം കണ്ടാൽ തന്നെ അറിയാം എല്ലാ കാര്യങ്ങളും അറിഞ്ഞുവെന്ന്.എന്നാൽ അവളുടെ അടുത്ത് നിൽക്കുന്നയാളെ ഞാനിവിടെ ഒട്ടും പ്രതീക്ഷിച്ചില്ല. “വിവേക് എങ്ങനെ ഇവിടെ? ” “ഞാനാ അവനെ വിളിച്ചത്.ചേട്ടൻ വല്യ പുണ്യാളൻ ആയെന്ന് വിശ്വസിച്ചിരിക്കുന്ന ഇവനെ സത്യങ്ങൾ എല്ലാം അറിയിക്കണ്ടേ” ഒരു ക്ഷമാപണമാണ് അവന്റെ മുഖത്ത് ഞാൻ കണ്ടത്. “സോറി ഗൗരി, ശിവേട്ട..അയാളുടെ ചതിയിൽ ഞാനും പെട്ടുപോയി.നല്ലവനായെന്ന് വിശ്വസിച്ച എന്റെ കുഞ്ഞേച്ചിയെ ഞാൻ അയാളെ ഏല്പിച്ചത്.പക്ഷെ..”

“കൂടെ നില്കുന്നവരെല്ലാം നല്ലവരാണോന്ന് ഇപ്പോൾ ഞങ്ങൾക്കും തിരിച്ചറിയാൻ പറ്റുന്നില്ല” “ഭാഗ്യേച്ചി എന്നെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് മനസിലായി.ഞാൻ എങ്ങനെയുള്ളവൻ ആണെന്ന് അമ്മുവിനോട് ചോദിച്ചാൽ മതി.എന്നെകുറിച്ച് എല്ലാം അവൾക് അറിയാം” “അവൾക് നിന്നെ കുറിച്ച് അറിയാമായിരിക്കും..പക്ഷെ നിന്റെ കുടുംബത്തെ കുറിച്ച് അവൾക് അറിയുമോ? സ്വത്തിന് വേണ്ടി ആരെയും കൊല്ലാൻ മടിക്കാത്തയാളാണ് നിന്റെ അച്ഛനെന്ന് അവൾക് അറിയുമോ? അതൊക്കെ പോട്ടെ..ഗർഭിണിയായ ഒരു പെണ്ണിൽ ഏതൊരു പുരുഷനും അവന്റെ അമ്മയെ ആയിരിക്കും കാണുന്നത്.അത്രയും പരിശുദ്ധിയോടെ ആയിരിക്കും അവൻ അവളെ നോക്കുന്നത്.ഇവിടെ നിന്റെ ചേട്ടൻ എന്താ ചെയ്തത്?? അവനെപ്പോലുള്ളവന്റെ വീട്ടിലേക്ക് എന്ത് വിശ്വസിച്ച ഞാൻ എന്റെ അനിയത്തിയെ അയക്കേണ്ടത്??”

“അങ്ങനെയൊരു കുടുംബത്തിൽ ജനിച്ചുപോയത് ഇവന്റെ തെറ്റ് അല്ലല്ലോ ഭാഗ്യ” നന്ദുവേട്ടനെ കണ്ടപ്പോഴാണ് എനിക്ക് ആശ്വാസമായത്.ഏട്ടൻ എന്റെ അടുത്ത് വന്ന് നെറുകയിൽ തലോടിക്കൊണ്ടിരുന്നു.. “എടാ..ശിഖ എവിടാണെന്ന് അറിഞ്ഞോ? അവനെ കൊണ്ട് പറയിപ്പിച്ചോ നീ?” “ഇല്ല” “പിന്നെ?? അവൻ എവിടെ? അവനെ കൊണ്ട് പറയിപ്പിക്കാൻ എന്താ ഇത്ര പാട്?” “അത് മർമ്മം നോക്കി അവന് കൊടുക്കുമ്പോൾ ഓർക്കണമായിരുന്നു. കൂടുതൽ എന്തെങ്കിലും ചോദിക്കുന്നതിന് മുൻപ് തന്നെ അവന്റെ ബോധം പോയി.ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നിട്ടുണ്ട്. 24 മണിക്കൂർ ഒബ്സെർവേഷനിൽ കിടത്തിയേക്കുവാ” “എന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നത്..അവിടെ കിടന്നു ചത്തേനേലോ”

“ഒരു ഡോക്ടർ ആയ നീ ഇങ്ങനെ പറയല്ലേ ഭാഗ്യ” “ഇപ്പോൾ ഞാൻ സംസാരിക്കുന്നത് ഒരു സാധാപെണ്ണിന്റെ മനസ്സോടെയാ.അമ്മുവും ഇവനും തമ്മിൽ ഇഷ്ടത്തിലാണെന്ന് അനന്തേട്ടൻ പറഞ്ഞത് കൊണ്ടാ ഞാൻ എതിർക്കാഞ്ഞത്.ഏട്ടന് തെറ്റുപറ്റില്ലെന്ന് ഉറപ്പുണ്ടായിരുന്നു.പക്ഷെ ഇപ്പോൾ..” “ഇപ്പോഴും ആ ഉറപ്പിൽ നിനക്ക് വിശ്വസിക്കാം.അമ്മു സ്നേഹിച്ചത് ഇവനെയാണ്.അതിൽ അവൾക് അബദ്ധം പറ്റിയിട്ടില്ല.ഇവൻ ഒന്നും അവളിൽ നിന്ന് മറച്ചുവെച്ചിട്ടില്ല.പിന്നെ ദീപകിന്റെ കാര്യം…അതിൽ ഇവൻ എന്ത് തെറ്റാ ചെയ്തത്?? ” “പക്ഷെ ഏട്ടാ..ഇതൊന്നും ആർക്കും അംഗീകരിക്കാൻ പറ്റില്ല.ദീപക് ഇവന്റെ വെറുമൊരു ബന്ധു അല്ല.ഒരേ ചോരയാണ്”

“രക്തബന്ധത്തേക്കാൾ വലുത് ആത്മബന്ധമാണെന്ന് നമ്മളെ പഠിപ്പിച്ചത് വർമ്മ സർ അല്ലേ..ദീപക്കിനെ ഇവൻ സ്വന്തം ഏട്ടൻ ആയിട്ട് അംഗീകരിച്ചത് തന്നെ ശിഖയ്ക്ക് വേണ്ടിയാ.അല്ലാതെ ദീപകിന്റെയോ അച്ഛന്റെയോ തണലിൽ അല്ല ഇവൻ വളർന്നത്.കുടുംബമഹിമയിൽ മംഗലത്ത് തറവാടിന് എന്ത് കൊണ്ടും യോജിച്ച കുടുംബം തന്നെയാ ഇവന്റെ അമ്മയുടേത്.അവിടെയാ ഇവൻ വളർന്നത്” ഇത്രയൊക്കെ പറഞ്ഞിട്ടും ഒന്നും മിണ്ടാതെ നിൽക്കുന്ന സൗഭാഗ്യയെ കുറ്റം പറയാൻ പറ്റില്ല.സ്വന്തം അനിയത്തിയുടെ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയാണ് അവളുടെ മനസ്സ് നിറയെ.അതുപോലെ തന്നെ മറ്റുള്ളവർ ചെയ്ത തെറ്റിന് വിവേക് ആണ് അനുഭവിക്കുന്നത്.ശിഖ ചേച്ചിയെ കൈവിട്ട് കളഞ്ഞത് താനാണെന്ന വിഷമത്തിന്റെ കൂടെ ഇപ്പോൾ അമൃതയുടെ കാര്യവും.

“ഞാൻ ആരെന്നോ എന്തെന്നോ അറിയാതെ സ്വന്തം പോലെ എന്നെ സ്നേഹിച്ച ഒരു കുടുംബത്തിലെ പെണ്ണല്ലേ നീ.സ്വന്തമെന്ന് പറയാൻ അധികം ബന്ധുക്കളോ എടുത്തുപറയാൻതക്കം കുടുംബപെരുമയോ ഇല്ലാത്ത എനിക്ക് വേണ്ടി നിന്നെ ആലോചിച്ച വർമ്മ സാറിനോട്‌ ഞാൻ തന്നെ ഇവന്റെ കാര്യം സംസാരിച്ചോളാം..എന്റെ അനിയന് വേണ്ടി നിന്റെ അനിയത്തിയെ അദ്ദേഹം തരില്ലെന്ന് തോന്നുന്നുണ്ടോ?? ” നന്ദുവേട്ടന്റെ വാക്കുകൾ ഞങ്ങളിൽ സന്തോഷം നിറച്ചപ്പോൾ വിവേകിന് അത് കരച്ചിലിനുള്ള വക ആയിരുന്നു. “കുഞ്ഞേച്ചിയുടെ അനിയൻ എന്ന് പറയാനല്ലേ നിനക്ക് ഇഷ്ടം.അപ്പോൾ എന്റെ പെണ്ണിന്റെ അനിയൻ എന്റെയും അനിയൻ അല്ലേ.ഇനി രക്തബന്ധം തന്നെ വേണമെങ്കിൽ ദേ ജിത്തു ഉണ്ട് ഏട്ടനായിട്ട്.

അപ്പോൾ മംഗലത്ത് തറവാട്ടിൽ പോയി പെണ്ണുചോദിക്കാനുള്ള എല്ലാ ക്വാളിറ്റീസും ഞങ്ങളുടെ അനിയന് ഉണ്ട്.” നിറകണ്ണുകളോടെ നിൽക്കുമ്പോഴും അവന്റെ നോട്ടം സൗഭാഗ്യയിൽ ആയിരുന്നു.ഒരു പുഞ്ചിരി അവളുടെ മുഖത്ത് കണ്ടപ്പോഴാണ് അവന് സമാധാനം ആയത്.രണ്ട് മണികൂർ കൂടി എനിക്ക് അവിടെ കിടക്കേണ്ടി വന്നു.പോരുന്നതിന് മുൻപ് ശിവേട്ടനും നന്ദുവേട്ടനും സച്ചിയേട്ടനെ പോയി കണ്ടു.നിഹില ഉള്ളത് കൊണ്ട് ഞാൻ ഹോസ്പിറ്റലിൽ ഉണ്ടെന്നുള്ള കാര്യം ഒന്നും അവർ പറഞ്ഞില്ല.എല്ലാം കഴിഞ്ഞ് ഞങ്ങൾ ഇറങ്ങുമ്പോഴാണ് ശിവേട്ടൻ ആ കാര്യം ചോദിക്കുന്നത്.

“അല്ല നന്ദു..നീ എങ്ങനെയാ അവിടെ എത്തിയത്?” “അന്ന് ശിഖയുടെ വിവാഹം കഴിഞ്ഞതിനെ കുറിച്ച് നിങ്ങളും വിവേകും പറഞ്ഞതിന് ശേഷമാണ് ഞാൻ അതിനെപ്പറ്റി കൂടുതൽ ചിന്തിക്കുന്നത്.ഞങ്ങളുടെ പോലീസ് ബുദ്ധിയിൽ ദീപകിന്റെ പെട്ടെന്നുള്ള മാറ്റത്തിൽ എന്തോ ഒരു പൊരുത്തക്കേട് തോന്നി.അങ്ങനെ വിവേകിനെ ഞാൻ സ്റ്റേഷനിൽ വരുത്തി ഒന്നുകൂടി സംസാരിച്ചിരുന്നു.അതിൽനിന്ന് അവൻ നിരപരാധി ആണെന്ന് എനിക്ക് ബോധ്യപ്പെട്ടു.പക്ഷെ അമേരിക്കയിൽ എത്തിയതിനു ശേഷം ഒരിക്കൽ പോലും ശിഖയെ കണ്ടിട്ടില്ലെന്ന അറിവ് എന്റെ സംശയത്തിന്റെ ആക്കാം കൂട്ടി.അങ്ങനെ ബാംഗ്ലൂരുള്ള അവരുടെ സകല കോൺടാക്ട്സും ഞങ്ങൾ ശേഖരിച്ചു.അങ്ങനെയാണ് അമേരിക്കയിലേക്ക് ദീപക് ഒറ്റക്കാണ് പോയതെന്ന് അറിഞ്ഞത്.അതോടെ അവന്റെ കള്ളത്തരം പുറത്തായി.അവനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ പലതും അറിയാൻ പറ്റി.

അവൻ നാട്ടിൽ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ എന്റെ ടീം അവന്റെ പിറകെ ഉണ്ടായിരുന്നു.” “അവനെ കുറിച്ച് എല്ലാം അറിഞ്ഞിട്ടും നീ ഞങ്ങളോട് പറയാഞ്ഞത് എന്താ?? അത് അറിഞ്ഞിരുന്നെങ്കിൽ ഈ പൊട്ടി ഇമ്മാതിരി പണി ഒപ്പിക്കുവായിരുന്നോ?” കളിയായി പറഞ്ഞതാണെങ്കിലും ശിവേട്ടന്റെ ഉള്ളിൽ ഇപ്പോഴും എന്നോട് ദേഷ്യമുണ്ടെന്ന് എനിക്ക് അറിയാം.എന്റെ ഇപ്പോഴത്തെ കണ്ടിഷൻ കൊണ്ടാണ് ശിവേട്ടൻ ക്ഷമിക്കുന്നത്.അപ്പോഴാണ് ഗിരിയേട്ടൻ ഹോസ്പിറ്റലിലേക്ക് വരുന്നത് കണ്ടത്.കഷ്ടകാലത്തിന് ഏട്ടൻ ഞങ്ങളെയും കണ്ടു.ഞാൻ ഇവിടെ അഡ്മിറ്റ്‌ ആയതിന്റെ കാരണം ഗിരിയേട്ടൻ അറിഞ്ഞാൽ ഇവിടിട്ട് എന്നെ തല്ലികൊല്ലും.അതേ പേടി തന്നെ ശിവേട്ടന്റെയും നന്ദുവേട്ടന്റെയും മുഖത്ത് ഞാൻ കണ്ടു…. (തുടരും)

❤കലിപ്പന്റെ വായാടി❤ : ഭാഗം 39

Share this story