ആദിശൈലം: ഭാഗം 57

ആദിശൈലം: ഭാഗം 57

എഴുത്തുകാരി: നിരഞ്ജന R.N

എന്താണ് രണ്ടിന്റെയും മുഖം കടന്നല് കുത്തിയതുപോലെയിരിക്കുന്നെ??? എന്തെങ്കിലും പ്രശ്നമുണ്ടോ???? യാത്ര തുടങ്ങി കുറേ നേരമായിട്ടും ഒന്നും മിണ്ടാതെ മൗനമായി ഇരിക്കുന്ന രണ്ടിനെയും നോക്കികൊണ്ടവൾ ചോദിച്ചു……. ഒന്നുമില്ല….. ദേ രുക്കുവേട്ടാ, കള്ളം പറഞ്ഞാലുണ്ടല്ലോ.. എനിക്കറിയാം രണ്ടും കൂടി എന്തോ ഒന്നൊളിപ്പിക്കുന്നുണ്ട്………..നമ്മളോട് പറയാനാ മടി… ഹും എന്നോട് പറയണ്ട, പോരെ… ഞാനിനി ചോദിക്കില്ല….. പിണക്കം നടിച്ചുകൊണ്ട് അവൾ മുഖംതിരിച്ചു……………… താഴ്ത്തിവെച്ചിരിക്കുന്ന ഗ്ലാസ്സിലൂടെ ചെറുചൂടൻ കാറ്റ് അവളുടെ മുടിയിഴകളെ പാറിപറത്തി…….. അവൾ പിണങ്ങിയെന്ന് തോന്നിയതും അല്ലുവും രുദ്രനും പരസ്പരം നോക്കി… ആ മിഴികളിലുണ്ടായിരുന്നു അവളോട് എല്ലാം തുറന്നുപറയാമെന്ന തീരുമാനം……………. ശ്രീ………………. ആമി…….

അല്ലു വിളിച്ചതിന് മറുപടിയില്ലാതെയായപ്പോൾ രുദ്രനും വിളിച്ചു…. പക്ഷെ ആ വാശി അങ്ങെനെ തോറ്റുകൊടുക്കില്ലല്ലോ.. മുഖം വീർത്തുകെട്ടിത്തന്നെ അവളിരുന്നു…….. ശ്രീ………… അല്ലുവിന്റെ വിളി ഇത്തവണ ഒന്ന് കനത്തു, അത് മനസ്സിലാക്കെയെന്നോണം അവളവനെയൊന്ന് നോക്കി……….. നമ്മൾ പോകുന്നത് എന്തിനെന്നറിയേണ്ടേ?? ഹ്മ്മ്…… വേണോ വേണ്ടേ??? വേണം…………. എങ്കിൽ ഒന്ന് ചിരിച്ചേ…. നിന്റെ ചിരിച്ച മുഖം കണ്ടാലേ രുദ്രന് പറയാനൊരു മൂഡ് വരുള്ളൂന്ന്… അല്ലുവത് പറയുമ്പോൾ ശ്രീ രുദ്രനെ ഒളികണ്ണിട്ടുനോക്കി….. ശേഷം നന്നായി ഇളിച്ചങ്ങ് കാണിച്ചു….. ആഹാ,, കോൾഗേറ്റിന്റെ പരസ്യം തോറ്റുപോകുമല്ലോ….. രുദ്രന്റെ കളിയാക്കൽ വന്നതും അവൾ വീണ്ടും മുഖം കൂർപ്പിച്ചു….. ഓഹ്, എന്റെ ആമി, ഇനി നീ മുഖം വീർപ്പിക്കേണ്ട ഞാൻ പറയാം..

നമ്മൾ ഈ പോകുന്നത് ഒരു ഓപ്പറേഷന്റെ ഭാഗമായാ….. എന്തോന്ന്? ഓപ്പറേഷനോ?? ആർക്കാ ആർക്കാ ഓപ്പറേഷൻ????? കണ്ണേട്ടാ.. നിങ്ങൾക്കാണോ???? എന്നിട്ട് എന്താ എന്നോട് ഇത് നേരത്തെ പറയാഞ്ഞേ??? അയ്യോ… നിങ്ങൾക്ക് എന്താ പറ്റിയെ.?? അല്ല, ഓപ്പറേഷന് ആശുപത്രിയിൽ അഡ്മിറ്റ് ആകണ്ടേ?,….. ഓപ്പറേഷൻ എന്ന് കേട്ടതും കാളപെറ്റെന്ന്കേട്ട് കയറെടുക്കാൻപോയവളെ കണ്ട അവസ്ഥയിലായി അല്ലുവും രുദ്രനും……. ശ്രീയുടെ പിച്ചും പേയും പറച്ചിൽ കണ്ട് അവരുടെ വാ തുറന്നുപോയി… എന്റെ പൊന്ന് ആമി, നീ ഒന്ന് അടങ്ങ്…. ഇത് നീ ഉദ്ദേശിക്കുന്ന ഓപ്പറേഷനല്ല……. ഇത് വേറെ ഓപ്പറേഷനാ…. വേറെ ഓപ്പറേഷനോ??? രുദ്രൻ പറയുന്നതൊന്നും അവൾക്ക് മനസിലായില്ല…. ഹാ,, ഓപ്പറേഷൻ ജോയ്‌വി…………. എന്ത്??? പിന്നീടങ്ങോട്ട് അവൾ കേൾക്കുകയായിരുന്നു വർഷങ്ങൾക്ക് മുൻപ് താനും ഭാഗമായ ഒരു പ്രണയകഥയെ കുറിച്ച്…. അറിയാതെയാണെങ്കിലും താൻ കാരണം വേർപെട്ടുപോയ ആ പ്രണയത്തെപറ്റി അവന്റെ വാക്കുകളിലൂടെ അറിയുമ്പോൾ ആ കണ്ണുകൾ ഈറനണിഞ്ഞു………

രുക്കുവേട്ടാ…… എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അങ്ങെനെ വിളിക്കാൻ മാത്രമേ അവൾക്കായുള്ളൂ……….. ആമി,,,,,….. ആരറിഞ്ഞില്ലെങ്കിലും നീ ഇന്നിതറിയണമെന്ന് തോന്നി, നീ കാരണം വേർപെട്ടവരെ നീയായി ഒരുമിപ്പിക്കാൻ വേണ്ടിയാ നിന്നെയും ഞങ്ങൾ കൂട്ടിയത്………. ഈ യാത്ര അന്നത്തെ ആ ചതിയ്ക്ക് പിന്നിലുള്ളവരെ കാണാനാ….. വർഷങ്ങൾക്ക് ശേഷമുള്ള ആ ചതിയുടെ കണക്ക് തീരണമെങ്കിൽ നീ കൂടി വേണമെന്ന് ഞങ്ങൾക്ക് തോന്നി……. രുദ്രൻ പറയുന്നതെല്ലാം കേട്ടുവെങ്കിലും ആാാ നെഞ്ചിൽ എടുത്താൽ പൊങ്ങാത്ത പാറകഷ്ണം വീണ പ്രതീതിയായിരുന്നു………… അച്ചായി…….. അവളുടെ നാവിൽ ആ പേര് മാത്രമാണ് നിറഞ്ഞുനിന്നത്………………………………… ശ്രീ….. കണ്ണേട്ടാ… അപ്പോൾ എന്റെ അച്ചായി അത് ജോയിച്ചനായിരുന്നോ …… ഈശ്വരാ !!!ആ പേര് കേട്ടപ്പോൾപോലും എനിക്ക് എന്റെ അച്ചായിയെ ഓർമ്മവന്നില്ലല്ലോ………. അവളുടെ ഏങ്ങൽ ആ വണ്ടിക്കുള്ളിൽ നിറഞ്ഞുനിന്നു….. ശ്രീ… മോളെ നീ ഇങ്ങെനെ കരയാതെ………

അറിയാതെനിനക്ക് പറ്റിയ ഒരു തെറ്റാണ്… അത് നീ തന്നെ തിരുത്താൻ വേണ്ടിയല്ലേ വീണ്ടും നമ്മൾ അങ്ങോട്ടേക്ക് പോണേ………………… അവിടെയെത്തുമ്പോൾ, കാണേണ്ടവരെ കാണുമ്പോൾ നീ ഇങ്ങെനെയായാൽ പോരാ…എന്തിനെയും ചങ്കുറ്റത്തോടെ നേരിടുന്ന കണ്ണിൽ കനൽ പാറുന്ന ഞങ്ങളുടെ ശ്രീയായിയാണ് നീ വരേണ്ടത്…. കണ്ണേട്ടാ…… ശ്രീ പ്ലീസ്…. നിന്റെ അച്ചായിയ്ക്ക് വേണ്ടി……നിനക്കേറ്റ ചതിയ്ക്ക് വേണ്ടി…അതിന് കാരണമായവരെ കരഞ്ഞുകൊണ്ട് നേരിടാൻ നീ കണ്ണീർ നായികയല്ല, ഞങ്ങളുടെ ശ്രാവണിയാണ്…….. അവന്റെ ആ വാക്കുകൾ മാത്രം മതിയായിരുന്നു അവളെ പഴയനിലയിലേക്ക് കൊണ്ടുവരാൻ…. മനസ്സിൽ അവളുടെ അച്ചായിയുടെ പെങ്ങളൂട്ടിയേ…. എന്നവിളി അലയടിക്കും തോറും കണ്ണിൽ ആ ശത്രുക്കളോടുള്ള പകയാളികത്തികൊണ്ടേയിരുന്നു……… ഉച്ചകഴിഞ്ഞാണ്‌ അവർ കോട്ടയത്തെത്തിയത്……….

നല്ല വിശപ്പുണ്ടായതുകൊണ്ട് ഒരു ഹോട്ടലിൽകയറി ഫുഡ് കഴിച്ചു…………………… ശേഷം ആ കാർ വന്നുനിന്നത് ഒരു കോളേജിന്റെ മുൻപിലായിരുന്നു…………….. കണ്ണേട്ടാ ഇവിടെ….. നമ്മൾ കാണാൻ വന്നയാൾ ഇപ്പോൾ ഇവിടെയാണ്………. വാ…. അവർ ഇറങ്ങി…….. ഗേറ്റ് കടന്ന് അകത്തേക്ക് നടക്കുന്ന ഓരോനിമിഷവും അവളുടെ നെഞ്ചം പെരുമ്പറ മീട്ടാൻ തുടങ്ങി…….. കോളേജ്പ്രിൻസിപ്പലിന് മുൻപിൽ ആ പേര് പറഞ്ഞതും വിശ്വസിക്കാനാകാതെ അവൾ അവരെ കണ്ണുമിഴിച്ച് നോക്കി…….. ഗ്രൗണ്ടിലുണ്ട്, പോയി കണ്ടോളൂ എന്നദ്ദേഹം പെർമിഷൻ തന്നതോടെ മൂന്നാളും പ്രിൻസിപ്പൽറൂമിൽ നിന്നിറങ്ങി…. കണ്ണേട്ടാ.. നമ്മളെന്തിനാ………. ഇതിനെല്ലാം ഉത്തരവാദി ആ ആളായതുകൊണ്ട്……… അവന്റെ ആ വാക്കുകൾ ഹൃദയം നിലയ്ക്കെയാണ് അവൾ കേട്ടത്…… ഒരിക്കലും ആ പേര് അവൾ വിചാരിച്ചിരുന്നില്ല……………..

ശ്രീ……. കണ്ണേട്ടൻ, വാ……… നമുക്ക് ഗ്രൗണ്ടിലെക്ക് പോകാം…… കുറച്ച് നേരത്തെ അന്ധാളിപ്പിന് ശേഷം വാശിയോടെ അവൾ മുന്നിൽ നടന്നു….. ഗ്രൗണ്ടിൽ കൂട്ടുകാരുമായി സംസാരിച്ചു നിൽക്കെയാണ് തന്നെ കാണാൻ വന്നവരെ അവൾ കാണുന്നത്….. ശ്രാവണിച്ചേച്ചി………. ശ്രീയെക്കണ്ടതും ജുവൽ അവൾക്കരികിലേക്ക് ഓടിവന്നു………… അവളെ കണ്ടതും കണ്ണിലാളിയ ദേഷ്യത്തെ അടക്കികൊണ്ട് ചുണ്ടിൽ മധുരമൂറുന്ന പുഞ്ചിരിയുമായി ശ്രീ അവളെ കെട്ടിപിടിച്ചു….. ചേച്ചി എന്താ ഇവിടെ?? അല്ല, ഇവരൊക്കെ ആരാ.. അവളെ കണ്ട ത്രില്ലിൽ പിന്നീടാണ് ജുവൽ അവന്മാരെ ശ്രദ്ധിച്ചത്….. ജുവൽ, ഞാൻ വന്നത് എന്റെ കല്യാണം വിളിക്കാനാ… ഇതാണ് പയ്യൻ അലോക്, ഇത് എന്റെ ഏട്ടൻ രുദ്രപ്രതാപ്………… അവളവരെ ജുവലിന് പരിചയപ്പെടുത്തി…

അലോകിനെ എവിടെയോ കണ്ട പരിചയം ആദ്യമുതൽക്കെ അവൾക് തോന്നിയിരുന്നു, ആ പേര് കേട്ടപ്പോൾ മനസിലായി ജോയലിന്റെ ഫ്രണ്ട് ആണെന്ന്….. അതോടുകൂടി അവളുടെ മുഖം പരുങ്ങി.., അത് പെട്ടെന്ന് തന്നെ രുദ്രൻ കണ്ടുപിടിക്കുകയും ചെയ്തു… ജുവൽ നീ ഫ്രീയാണോ?? നമുക്കൊന്ന് ഇരിക്കായിരുന്നു.. ഒത്തിരി നാളായില്ലേ കണ്ടിട്ട്??? ശ്രീയുടെ സ്നേഹത്തിൽ പൊതിഞ്ഞ ക്ഷണം നിരസിക്കാനാകാതെ അവൾ അവർക്കൊപ്പം പോയി… നേരെ പാർക്കിലേക്കാണ് പോയത്…… പറ മോളെ,,,, എന്തൊക്കെയുണ്ട് വിശേഷങ്ങൾ??? ഓ എന്നാ വിശേഷമാ ചേച്ചി…….. സുഖം…വിശേഷമെല്ലാം ചേച്ചിയ്ക്കല്ലേ, ജാൻവി വിളിച്ചപ്പോൾ പറഞ്ഞിരുന്നു ചേച്ചിടെയൊക്കെ എൻഗേജ്മെന്റ് കഴിഞ്ഞുന്ന്…… അലോകിനെ ഒന്നിടംകണ്ണിട്ട് നോക്കിക്കൊണ്ടവൾ ചോദിച്ചു, ആ മനസ്സിൽ അവനവളെ മനസ്സിലായികാണല്ലേ എന്നപ്രാർത്ഥനനിറഞ്ഞിരുന്നു…

ആഹാ, അവളെല്ലാം വിളിച്ചുപറഞ്ഞോ? എന്നിട്ട് അവളുടെ കാര്യം മാത്രം പറഞ്ഞില്ലേ?? ശ്രാവണിയുടെ പെട്ടെന്നുള്ള ആ പറച്ചിൽ ജുവലിന് മനസ്സിലായിരുന്നില്ല….. ചേച്ചി എന്താ ഉദ്ദേശിച്ചത്????? ഓഹ്, അവൾ പറഞ്ഞില്ലേ നിന്നോട്? അവളുടെ എൻഗേജ്മെന്റ് കഴിഞ്ഞു…. ഈ നിൽക്കുന്ന കണ്ണേട്ടന്റെ കൂട്ടുകാരനുമായി…. ഓഹ്….. അതെന്നെ,,,സത്യത്തിൽ നിന്നെ നാളെ നടക്കുന്ന ബാച്ചിലർപാർട്ടിയ്‌ക്ക് ക്ഷണിക്കാൻ കൂടിയാ ഞങ്ങൾ വന്നേ……. നാളെ അവളെ അവിടേക്ക് വരുത്താനുള്ള അവരുടെ പ്ലാൻ ആയിരുന്നു ഇതൊക്കെ.. അത് ചേച്ചി ഞാൻ…….. പ്ലീസ് ജുവൽ, വരില്ലെന്ന് പറയല്ലേ…നീ ജാൻവിയുടെ ബെസ്റ്റ് ഫ്രണ്ട് അല്ലേ?? നിനക്ക് സർപ്രൈസ് തരാൻ വേണ്ടിയായിരിക്കും ചിലപ്പോൾ അവള് പറയാതിരുന്നത്… നീ വരുമ്പോൾ അതവൾക്കുള്ള സർപ്രൈസ് ആയിരിക്കും………….

ശെരിക്കും സർപ്രൈസ് ആകാൻ പോകുന്നത് അവളാണെന്ന് അറിയാതെ അവൾ നാളെ വരാമെന്നേറ്റു………………………. ഹാ അപ്പോൾ ശെരി.. മോള് വാ നമുക്കൊരോ ഐസ്ക്രീം കഴിക്കാം…………… നിങ്ങൾക്ക് വേണോ? അവൾ അവന്മാരോട് ചോദിച്ചു… വേണ്ടാ എന്നർത്ഥത്തിൽ അവർ തലയാട്ടിയതും കണ്ണനെയും രുദ്രനെയും അവിടിരുത്തി ജുവലുമായി അവൾ ഐസ്ക്രീംകഴിക്കാനായി പോയി…. അവർ കണ്ണിൽനിന്ന് മറഞ്ഞതും രുദ്രൻ അവളുടെ ബാഗ് തുറന്ന് ഫോൺ എടുത്തു……. അല്ലു, ഇത് പാസ്സ്‌വേർഡ്‌ ആണല്ലോടാ……. ഫോൺഡിസ്പ്ലേ നോക്കികൊണ്ട് രുദ്രൻ ചോദിച്ചു…. ഓഹ്,,….. പാസ്‌വേഡ് ലെറ്റേഴ്സ് ആണോടാ? ഹാ,, എങ്കിൽ പിന്നെ….. കള്ളച്ചിരിയോടെ അല്ലു ചോദിച്ചത് മനസിലായതുപോലെ ആക്കിയചിരിയുമായി രുദ്രൻ ആ കീബോർഡിൽ ഓരോ ലെറ്റേഴ്‌സും ടൈപ്പ് ചെയ്യാൻ തുടങ്ങി… J O Y A L JOSEPH അതത്രയും ടൈപ് ചെയ്ത് ഓക്കേ കൊടുത്തതും ലോക്ക് അഴിഞ്ഞ് ഫോൺ അവർക്ക്മുൻപിൽ ഓണായി…….. എന്റെ ജുവൽ മോളെ…. നീ ആളുകൊള്ളാലോടി………..

അവർ പോയ വഴിയെനോക്കി അല്ലുവൊന്ന് ആത്മഗതിച്ചു……… അപ്പോഴേക്കും രുദ്രൻ ആ ഫോൺ അരിച്ചുപെറുക്കുവായിരിന്നു……. ഗാലറിയിൽ നിറയെ ജോയിച്ചന്റെ ഫോട്ടോസ് കണ്ടതും അവൾക്ക് ഒരുതരം പ്രേമം മൂത്ത വട്ടാണെന്ന് അവർക്ക് മനസ്സിലായി….. ഇതിൽ നോക്കിയിട്ട് കാര്യമെന്താ രുദ്രാ.. പഴയഫോൺ അല്ലല്ലോ ഇത്… അതിലായിരിക്കില്ലേ എല്ലാം തെളിവുകളും…. ഞാൻ പറയുന്നേ അവൾക്ക് രണ്ട് കൊടുത്ത് പറയാനുള്ളത് അങ്ങ് പറയിക്കാം… എന്തിനാ ഇങ്ങെനെ…… അതുവരെ സഹിച്ചിരുന്ന ദേഷ്യം അല്ലുവിൽ പ്രകടമാകാൻ തുടങ്ങി……… എന്തോ എനിക്കൊരു തോന്നൽ, ഇതിൽ ഇവൾക്ക് മാത്രമല്ല പങ്കെന്ന്……………….. നീ എന്താ ഉദ്ദേശിക്കുന്നത്????

നീ ഒന്നാലോചിച്ചുനോക്ക് അല്ലു, രണ്ടുപേരെയും ഒരേസമയം വാച്ച് ചെയ്ത് രണ്ടുപേരുടെയും റൂട്ട് പലവഴിയ്ക്കാക്കി ഒരു വീഡിയോയും ക്രീയേറ്റ് ചെയ്ത് ഇത്രയും പണി കാണിക്കാൻ ഒരിക്കലും അവൾക്ക് ഒറ്റയ്ക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല… മറ്റാരോഉണ്ട് ഇതിന് പിന്നിൽ…… പോലീസ് ബുദ്ധിയോടെ അവൻ പറഞ്ഞതിനോട് അല്ലുവിനും യോജിക്കാൻ തുടങ്ങി… ആലോചിക്കുമ്പോൾ ശെരിയാണ്, ഒരുപക്ഷെ അവൾക്ക് സഹായിയായി അല്ലെങ്കിൽ അവൾ ആ ആളുടെ സഹായി,, ഏതായാലും ഒളിവിൽ മറ്റാരോഉണ്ട്…. അതറിയാനായി പലതവണ അവനാ ഫോൺ പരതി, പക്ഷെ ഒരു തുമ്പും കിട്ടിയില്ല……… അപ്പോഴാണ് അവൻപോലുമറിയാതെ കൈതട്ടി ഒരു വാട്ട്‌സ്ആപ് ചാറ്റ് ഓപെൻ ആയിവന്നത്……………… ഇവനോടും ഇവൾക്ക് കോൺടാക്ട് ഉണ്ടോ???? സേവ് ചെയ്തിരിക്കുന്ന ആ നെയിം അല്ലുവിനെകാണിച്ചുകൊണ്ട് രുദ്രൻ ചോദിച്ചതിന് ആവോ എന്നർത്ഥത്തിൽ അവൻ കൈമലർത്തി…….. നോക്കട്ടെ, അവനോടെങ്ങേനെയാ ഇവള് ചാറ്റുചെയ്തിരിക്കുന്നതെന്ന്………………….

അവൻ ആ മെസേജുകൾ വായിക്കാൻ തുടങ്ങി……… കുറച്ചുനാൾ മുൻപാണ് അവസാന മെസ്സേജ് അയച്ചിരിക്കുന്നത്…… ജസ്റ്റ്‌ ഒരു സ്മൈലി….. പിന്നീട് മേലോട്ടും ഏതാണ്ട് അതൊക്കെത്തന്നെ, കൂടെ സുഖമാണോ കഴിച്ചോ എന്നൊക്കെയുള്ള ക്യാഷുവൽ ചോദ്യങ്ങൾ…….. അതൊക്കെ വായിച്ച് മടുത്തിട്ടാണെന്ന് തോന്നുന്നു വിരൽ ബാക്ക് പോകാനായി ഡിസ്പ്ലേയിലേക്ക് നീങ്ങിയതും പെട്ടെന്ന് എന്തോ കണ്ടെന്നമാതിരി അവ നിശ്ചലമായി…… എന്തോ തങ്ങൾക്ക് മുൻപിലുള്ള ആ ചാറ്റുകൾ അവർക്ക് രണ്ടാൾക്കും വിശ്വസിക്കാൻ കഴിയുന്നില്ല……. അപ്പോൾ….. അപ്പോൾ… അവനാണോ ഇതെല്ലാം…. പക്ഷെ എന്തിന് അല്ലു..?? ഇങ്ങെനെയൊക്കെ…. അതിനുത്തരം അവൻ തന്നെ പറയുന്നില്ലേ രുദ്രാ………………. കൂടെനിന്ന് ചതിക്കുവായിരുന്നു അവൻ…… എനിക്കിതൊന്നും വിശ്വസിക്കാനാവുന്നില്ല അല്ലു..,, കൂടെപ്പിറപ്പായി കണ്ടവൻ ഇങ്ങെനെ….

അതേ അവസ്ഥയിലാ രുദ്രാ ഞാനും……. കൂടെപ്പിറപ്പായിരുന്നു….. ചങ്കായിരുന്നു……. ആ നെയിം കാണുംതോറും അലോകിന്റെയും രുദ്രന്റെയും നെഞ്ചിൽ ഒരു കടലിരമ്പാൻ തുടങ്ങിയിരുന്നു………….. ആമി ഇതെങ്ങെനെ താങ്ങും????? ഇടർച്ചയോടെയുള്ള രുദ്രന്റെ ചോദ്യത്തിന് നിസ്സഹായമായ ഒരു നോട്ടം മാത്രമായിരുന്നു…. എനിക്കറിയില്ല രുദ്രാ ഒന്നും…,,കുറച്ച് മുൻപ് തകർന്നുനിന്ന എന്റെ ശ്രീയെ കണ്ടതല്ലേ നീയും… ആ അവളോട് എങ്ങെനെയാ ഇതുംകൂടി ഞാൻ പറയേണ്ടത്………. അങ്ങെനെ പറഞ്ഞൊഴിയാൻ പറ്റില്ല അല്ലു നമുക്ക്…….. നാളെ എന്ന ദിവസം കൊണ്ട് തീർക്കണം നമുക്ക് ഈ പ്രശ്നത്തെ,,,,,,,,,, അത് പറയുമ്പോൾ രുദ്രനിൽ എന്തെന്നില്ലാത്ത ഒരു രൗദ്രതയും അല്ലുവിൽ നടക്കാൻ പോകുന്നതിനെ കുറിച്ചുള്ള ആധിയും നിറഞ്ഞു…… ഈ ഫോണിനി അവളുടെ കൈയിൽ ഇരുന്നൂടാ.. ചിലപ്പോൾ നമ്മൾ പറഞ്ഞത് വിശ്വസിക്കാതെ അവൾ അവനെ വിളിച്ചാൽ എല്ലാം പ്ലാനിങ്ങും തീരും………

അല്ലുവിന്റെ അഭിപ്രായം ശെരിയാണെന്ന് തോന്നിയതുകൊണ്ടാകാം ആഫോൺ രുദ്രൻ അവന്റെ പോക്കറ്റിൽ വെച്ചു… എന്നിട്ട് ബാഗ് എങ്ങേനെയാണോ ഇരുന്നേ അങ്ങെനെതന്നെവെച്ചു…….. കുറച്ച് നേരത്തിനുശേഷം ഐസ്ക്രീം കഴിക്കാൻ പോയവർ തിരികെവന്നു….,, ചെക്കന്മാരുടെ മുഖം വീണ്ടും മേഘാവൃതമായത് ശ്രദ്ധിച്ചെങ്കിലും ജുവൽ കൂടെയുള്ളതുകൊണ്ട് ശ്രീ ഒന്നും ചോദിച്ചില്ല…….. തിരികെ മടങ്ങുംവഴി ജുവലിനെ ബസ്റ്റോപ്പിൽ ഡ്രോപ് ചെയ്ത് അവർ നാട്ടിലേക്ക് തിരിച്ചു…….. എന്താണ് വീണ്ടും രണ്ടിന്റെയും മുഖം വീർത്തുകെട്ടിയിരിക്കുന്നെ???? ശ്രീയുടെ ചോദ്യത്തിന് എന്തുത്തരം നല്കണമെന്നറിയാതെ രണ്ടാളും തറഞ്ഞുനിൽക്കുകയാണ്……. ശ്രീ…. എന്താ കണ്ണേട്ടാ…എന്താ നിങ്ങൾക്ക് പറ്റിയെ….. ജുവലാണ് ഇങ്ങെനെയൊക്കെ ചെയ്തത് ന്ന് നീ വിശ്വസിക്കുന്നുണ്ടോ???? അവന്റെ ആ ചോദ്യം അവളിലൊരുതരംപുച്ഛഭാവമുണർത്തി………

ഈ ചോദ്യത്തിനുള്ള ഉത്തരമായി അവളുടെ നേരെ കൈയുയർത്തിയേനെ ഞാൻ… പക്ഷെ,,, നാളത്തെ ദിവസം അവൾ അവിടെവേണം….. അവളായി നഷ്ടപ്പെടുത്തിയ അവരുടെ ആ ദിവസം അവളുടെ മുൻപിൽ തന്നെ അവർ ആഘോഷിക്കുന്നത് അവൾ കാണണം.. ഇത്രയും ചെയ്തുകൂട്ടിയ അവൾക്കുള്ള ശിക്ഷ അതാ കണ്ണേട്ടാ…. ഒരുതരം പകയോടെ അവൾ പറഞ്ഞുനിർത്തി…., പക്ഷെ അപ്പോഴും മൗനമായിരുന്നു അവന്മാർ…. ആമി……. ഇതാ….. കൂടുതൽ ഒന്നും പറയാതെ അവനാ ഫോൺ അവൾക്ക് കൈമാറി……. രുക്കുവേട്ടാ….. ഇത്….. ജുവലിന്റെയാണ്… നീ അതൊന്ന് നോക്ക്, ലോക് ഞാൻ മാറ്റിയിട്ടുണ്ട്……. അവൻ പറഞ്ഞതുകേട്ട് അവൾ ആ ഫോൺ ഓണാക്കി…. ഡിസ്പ്ലേയിൽ തെളിഞ്ഞത് ആ പേരും ചാടുമായിരുന്നു…… കുറച്ചുമുമ്പ് അവന്മാരുടെ കണ്ണുകൾ പോയവഴിയേ അവളുടെ മിഴികളും സഞ്ചരിച്ചു…. ശ്വാസം നിലയ്ക്കുമെന്ന അവസ്ഥയിൽ ആ ഫോൺ സീറ്റിലേക്ക് എറിഞ്ഞുപോയി അവൾ…… ഇത്…. ഇത്….. വിശ്വസിക്കാൻ പറ്റുന്നില്ല എനിക്ക്……………….

സഹോദരനായിരുന്നില്ലേ എനിക്ക് അയാൾ…..ഇങ്ങെനെയൊരു മുഖം…. കൂടെപ്പിറപ്പുപോലെ കണ്ടവന്റെ വൃത്തികെട്ട മുഖം അവളുടെ മനസ്സിന് താങ്ങാവുന്നതിലും അധികമായിരുന്നു…….. മുഖംപൊത്തി വാവിട്ടകരഞ്ഞ അവളെ സമാധാനിപ്പിക്കാൻ അവരും ശ്രമിച്ചില്ല… കരയട്ടെ,, മനസ്സ് തുറന്നവൾ കരയട്ടെ എന്നവരും കരുതി………….. രാത്രിയോടെ അവർ ആദിശൈലത്തിലെത്തി……… കാറിൽനിന്നിറങ്ങി ഒരുവാക്കുപോലും പറയാതെ നടന്നകലുന്ന ആ രൂപം ഒരുപോലെ ആ പുരുഷമനസ്സുകളിൽ വേദനയായി…….. സഹിക്കുന്നില്ലെനിക്ക്………………….. രുദ്രന്റെ തോളിൽ കൈചേർത്തുകൊണ്ട് അല്ലു പറഞ്ഞത് കേട്ട് എന്ത് പറയണമെന്നറിയാതെ രുദ്രനവനെ നോക്കി………. അല്ലുവിനെ മാധവത്തിലാക്കിയതിനുശേഷമാണ് രുദ്രൻ വീട്ടിലേക്ക് പോയത്………….. അവന്റെ മുഖം കണ്ടതും എന്തൊക്കെയോ പ്രശ്നമുള്ളതുപോലെ ജോയിച്ചനും മാധുവിനും തോന്നിയെങ്കിലും അവരിൽനിന്നവൻ മനഃപൂർവം ഒഴിഞ്ഞുമാറി………………..

ഫുഡ്‌കഴിച്ചെന്ന കള്ളം അമ്മയോട് പറഞ്ഞവൻ റൂമിലേക്ക് പോയി….. ഫ്രഷ് ആയിഇറങ്ങി നേരെ ടെറസിലേക്ക് നടന്നു……… നിലാവിന്റെ അരണ്ടവെളിച്ചം മുഖത്തേക്ക് അരിച്ചിറങ്ങവേ ശീതത്വമേറിയ ചെരുതെന്നൽ അവനെ കടന്നുപോയി…. അല്ലു………. മാധുവിന്റെ വിളിയ്ക്ക് അവനൊരു മൂളലിൽ മറുപടി കൊടുത്തു…….. എന്താടാ??? എന്താ പറ്റിയെ………. ആ ചോദ്യത്തിനുത്തരം പറയാനാകാതെ അവൻ മാധുവിനെ കെട്ടിപിടിച്ചു…. അവന്റെ മനസ്സിൽ താങ്ങാനാവാത്ത എന്തോ വേദന ഉണ്ടായിട്ടുണ്ടെന്ന് മാധുവിന്‌ മനസ്സിലായി…. വീണ്ടും ചോദിച്ചു ബുദ്ധിമുട്ടിക്കേണ്ട എന്നവൻ കരുതിയെങ്കിൽ ഏട്ടനോടെല്ലാം മറച്ചുവെക്കാൻ അല്ലുവിന് കഴിഞ്ഞില്ല……… എല്ലാം പറഞ്ഞൊഴിഞ്ഞപ്പോൾ എന്തോ ഒരാശ്വാസം അല്ലുവിന് തോന്നി,, എന്നാൽ എല്ലാം കേട്ടകഴിഞ്ഞുള്ള മാധുവിന്റെ അവസ്ഥ അതായിരുന്നില്ല……

ആ മുഖം അന്നാദ്യമായി ദേഷ്യത്താൽ ചുവന്നുവിറയ്ക്കുന്നത് അവൻ കണ്ടു…, തന്റെ ഏട്ടന്റെ ഈ രൂപം അവന് അന്യമായിരുന്നു…… ഏട്ടാ….. എന്നാലും അവൻ…….. കൂടെനടന്നപ്പോഴും അറിഞ്ഞില്ലല്ലോ കണ്ണാ നമ്മൾ ആ ചതിയനെ…….. അവന്റെ മുഖമോർമ്മയിൽ വരുംതോറും മാധുവിന് സ്വയം നഷ്ടപ്പെടാൻ തുടങ്ങി…. ഏട്ടാ പ്ലീസ്.. ഇതേ അവസ്ഥയിലാണ് ഞങ്ങളെല്ലാവരും, പക്ഷെ നാളത്തെ ഒരുദിവസം കൂടി നമുക്കിത് സഹിച്ചേപറ്റൂ… പ്ലീസ്…. അവന്റെ ആ ദയനീയസ്വരം മാധുവിൽ കുറച്ച് അയവുവരുത്തി, എങ്കിലും ആ മനസ്സ് കലുഷിതമായിരുന്നു……… പെട്ടെന്നാണ് മാധുവിന്റെ ഫോൺ റിങ് ചെയ്തത്‌, നന്ദയായിരുന്നു…മനസ്സിലെ ദേഷ്യം ആ ഫോൺ കട്ട് ചെയ്തുകൊണ്ടവൻ തീർത്തെങ്കിലും അല്ലു പറഞ്ഞതുപ്രകാരം അങ്ങോട്ടേക്ക് വിളിച്ചു… എന്തോ മാജിക്‌എന്നപോലെ അഭിനന്ദ എന്ന തന്റെ പ്രണയത്തിന്റെ സ്വരത്താൽ അവൻ ശാന്തമാകുന്നത് അലോക് കണ്ടു, ഒരുവേള അവൻ ശ്രീയെ ഓർത്തു…..

അവളുടെ സ്വരം കേൾക്കാൻ മനസ്സന്തോ വല്ലാതെ കിടന്ന് മിടിക്കുന്നതവനറിഞ്ഞു……… ഫോണിന്റെ മറുതലയ്‌ക്കൽ മൗനമായി തുടരരുന്ന അവൾ അവന്റെ ഹൃദയത്തെ കീറിമുറിച്ചുകൊണ്ടിരുന്നു… ഇനിയും ആ മൗനം തുടർന്നാൽ ഒരുപക്ഷെ നിയന്ത്രണം വിട്ടുപോകുമെന്ന് തോന്നവെ അവൻ ഫോൺ കട്ട് ചെയ്തു….,,,, റൂമിലേക്ക് നടന്നു…….. പെട്ടെന്ന് എമർജൻസിവന്നിട്ട് പോയ അയോഗ് ഇതുവരെ തിരികെ വന്നിട്ടില്ല,,,,, അതെന്തുകൊണ്ടോ രുദ്രനൊരു ആശ്വാസമായിരുന്നു…………. നാളത്തെ ദിവസം കൂട്ടത്തിലൊരുത്തന്റെ പ്രശ്നം പരിഹരിക്കപ്പെടുമ്പോൾ മറ്റൊരുത്തനെ എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടിവരുന്ന ആ അവസ്ഥയെകുറിച്ചോർത്ത് അവനും ബെഡിലേക്ക് ചാഞ്ഞു.., പതിയെ കണ്ണടഞ്ഞുവന്നപ്പോൾ പതിവില്ലാതെ ഒരു പുഞ്ചിരിതൂകിയ പെൺകുട്ടിയുടെ അവ്യക്തരൂപം അവന്റെ സ്വപ്നത്തിലേക്ക് കടന്നുവന്നു……… ഒരുപക്ഷെ അതവളുടേതാകാം നമ്മുടെ ദേവുവിന്റെ അല്ലെ??????…. (തുടരും )

ആദിശൈലം: ഭാഗം 56

Share this story