ദേവയാമി: ഭാഗം 28

ദേവയാമി: ഭാഗം 28

എഴുത്തുകാരി: നിഹാരിക

അപ്പോ തന്നെ പുറത്ത് ഒരു കാറ് വന്നു നിന്നു അതിൽ നിന്നും ഉദയവർമ്മ ഇറങ്ങി… അകത്തേക്ക് ചെന്നപ്പോൾ കണ്ടു ഹാരിസിനെ… ഹാരിസിനും ഉദയനെ ഫേസ് ചെയ്യാൻ ഒരു മടി പോലെ തോന്നി… എന്നാൽ എല്ലാത്തിനും വിരാമമിട്ട് ഉദയൻ ഹൃദ്യമായ പുഞ്ചിരിയോടെ ഹാരിസിന് കൈകൊടുത്തു… “””വെൽക്കം ഡോക്ടർ ആൻറണി ഹാരിസൺ…..””” “””താങ്ക്സ്””” അതൊരു തുടക്കമായിരുന്നു ….. ആമിയുടെ സ്വപ്നങ്ങളിലെ കറുത്ത കൈ തുടച്ചു നീക്കുന്നതിൻ്റെ തുടക്കം…. ദേവൻ മെല്ലെ ആമി കിടക്കുന്ന റൂം വരെ പോയി നോക്കി …. അവളുടെ രുക്കു അമ്മയുടെ മടിയിൽ തല വച്ച് അവൾ മയക്കത്തിലായിരുന്നു ….. തങ്ങൾ സംസാരിക്കാൻ പോകുന്നത് അവൾ കേൾക്കില്ലല്ലോ എന്ന ആശ്വാസത്തിലായിരുന്നു ദേവൻ ……

രുഗ്മിണി അവനെ നോക്കിയപ്പോൾ മിയയെ കണ്ണ് കൊണ്ട് കാണിച്ചു ….. ഞാൻ നോക്കിക്കോളാം എന്ന മട്ടിൽ രുക്കു അമ്മ കണ്ണടച്ച് സമ്മതം പറഞ്ഞു…. ദേവൻ ഉദയവർമ്മയുടെയും ഹാരിസിൻ്റെയും അടുത്തെത്തി….. ഹാരിസ് വേവലാതിയോടെ ചോദിച്ചു, “””ഉദയൻ! എന്താണ് മിയ മോൾക്ക് സംഭവിക്കുന്നത് ?? എന്താ അന്ന് ഉണ്ടായത്?? അതെ പറ്റി പറഞ്ഞപ്പോൾ അവൾ ആകെ വയലൻ്റ് ആയ പോലെ….. “”” അൽപ്പനേരത്തെ മൗനത്തിന് ശേഷം ഉദയവർമ്മ പറഞ്ഞ് തുടങ്ങി…. “”” അന്ന് ദേവിക നാട്ടിലേക്ക് കുഞ്ഞിനെയും എടുത്ത് വന്നപ്പോൾ എന്താ കാരണം എന്നു കൂടി ചോദിക്കാതെ അച്ഛൻ അവളെ സ്വീകരിച്ചു;….. വിനയ് എല്ലാ സപ്പോട്ടും അച്ഛന് നൽകി കൂടെ നിന്നു…… അച്ഛൻ അവനെ വല്ലാതെ വിശ്വസിച്ചു….

മകളെ അവനെ ഏൽപ്പിച്ചു…. മകൾ വരുത്തിയ എല്ലാ നാണക്കേടും പൊറുത്ത് രണ്ട് കയ്യും നീട്ടി സ്വീകരിച്ച അച്ഛനെ എതിർക്കാൻ ആവാതെ അവൾ വീണ്ടും വിവാഹിതയായി….. ഒരൊറ്റ കണ്ടീഷനോടെ ……””” ഹാരിസും ദേവനും എന്തെന്ന് അറിയാൻ ഉദയൻ്റെ മുഖത്തേക്ക് ഉറ്റ് നോക്കി…. ഉദയൻ തുടർന്നു ….. “”ആമിയല്ലാതെ ഇനിയൊരു കുഞ്ഞ് അവരുടെ ജീവിതത്തിൽ പാടില്ല എന്ന്…. അതാവണം വിനയ്ക്ക് പിന്നിട് ആമിയോട് പകയായി മാറിയത്……”” ഉദയവർമ്മ മുഷ്ടി ചുരുട്ടി….. പല്ലുകൾ ഞെരിച്ചു…. “””അറിഞ്ഞിരുന്നില്ല ….. ഒന്നും ആരും അറിഞ്ഞിരുന്നില്ല ….!!. അത്രക്ക് മനോഹരമായി അവൻ അഭിനയിച്ചു ….. സ്നേഹമുള്ള പിതാവായി …….””” “”” ഇത്രക്ക് അവൾ ഭയപ്പെടാൻ മാത്രം ???”””

ചെറിയൊരു ഭയം ദേവന് ഉള്ളിൽ തോന്നി….. “”” ഉണ്ട് ദേവൻ മറ്റുള്ളവരുടെ മുന്നിൽ മാത്രം അഭിനയിച്ച് അവളുടെ മുന്നിൽ അവൻ ഒരു പിശാചായി……. ആദ്യം ആ നാലു വയസുകാരിയെ ഹയർ സ്റ്റഡീസിനെന്ന് പറഞ്ഞ് അവളുടെ അമ്മയെപറഞ്ഞ് വിട്ട് ഒറ്റപ്പെടുത്തി…… ഇരുട്ടുള്ള മുറിയിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി….. അയാൾ പറഞ്ഞതെല്ലാം അനുസരിപ്പിച്ചു… ആദ്യത്തെ കണ്ടീഷൻ അമ്മയെ വെറുക്കണം എന്നതായിരുന്നു… അച്ഛനും അമ്മയും അങ്ങനെ പ്രിയപ്പെട്ടവർ ഒന്നും കൊല്ലപ്പെടാതിരിക്കാൻ ആ പാവം എല്ലാം അനുസരിച്ചു…. അന്ന് നിങ്ങൾ വന്നില്ലേ?? അന്നവൻ അതറിഞ്ഞ് അവിടെ എത്തിയിരുന്നു … നിങ്ങളുടെ കൂടെ ഞങ്ങടെ ആമി ഇറങ്ങി വരുമോ എന്നായിരുന്നു എൻ്റെയും അച്ഛൻ്റെയും ഭയം…… കാരണം പിരിയാൻ കഴിയാത്ത വിധം അവള് ഞങ്ങൾക്കെല്ലാമായിരുന്നു ….

വിനയ് അവളെ പറഞ്ഞ് മനസിലാക്കാം എന്ന് പറഞ്ഞ് ഒരു മുറിയിൽ കൊണ്ടുപോയി…. പിന്നെ കണ്ടത് നിങ്ങളെ തള്ളിപ്പറയുന്ന ആമിയെയാണ് ….. അവൾ ഞങ്ങളുടേത് മാത്രമായെന്ന് സമാധാനിക്കുമ്പോൾ ആ ചെറിയ കുഞ്ഞ്, അവളുടെ കണ്ണിലെ ഭയം കാണാൻ കഴിഞ്ഞില്ലടോ ഈ ഞങ്ങൾക്ക്….””” “”ഇപ്പോ അങ്കിളിന് സംശയം തോന്നാൻ കാരണം…….””” ‘ “”” ഇടക്കിടക്ക് അവളുടെ മനസ് കൈവിട്ട് പോകുന്നത് അച്ഛനും അമ്മയും പിരിഞ്ഞത് കൊണ്ടാണെന്ന് ഞങ്ങൾ വിശ്വസിച്ചു ….. അല്ല !! വിശ്വസിപ്പിച്ചു … ഇപ്പോൾ ദേവികയെ ആമിക്ക് വെറുപ്പാണെന്ന്… പക്ഷെ ദേവൂ ൻ്റെ കൂടെ യു ള്ള വിനയ് ആണ് അവളുടെ പ്രശ്നം എന്ന് ഞങ്ങളും ചിന്തിച്ചില്ല…. കുറച്ച് കാലം മുമ്പ് വിനയുടെ ഒരു ഫോട്ടോ ആകെ കത്തി കൊണ്ടവൾ കുത്തിക്കീറി നശിപ്പിക്കാൻ ശ്രമിച്ചിരുന്നു… അതിൻ്റെ മുകളിൽ “”” ഡെവിൾ “”” എന്നെഴുതിയിരുന്നു…

അത് കണ്ടപ്പോ എന്തോ പിന്നെ ഞാൻ മാറി ചിന്തിക്കാൻ തുടങ്ങി ””’ പുറമേ കാണിക്കാതെ അവനെ ശ്രദ്ധിച്ചു ….. വിദഗ്ദ്ധമായി അവൻ രക്ഷപ്പെട്ടു … അന്വേഷിച്ച് ഒടുവിൽ അവൻ്റെ സകല കൊള്ളരുതായ്മകളും അറിഞ്ഞു .. മറ്റൊരു കുടുംബം ഉണ്ട് അവന്… ബാംഗ്ലൂര്…അന്ന് ദേവനുമായി സംസാരിക്കുമ്പോ തീർച്ചയില്ലായിരുന്നു നേരാണോ എന്ന് പിന്നെ അവിടെ ചെന്ന് അന്വേഷിച്ച് ഉറപ്പിച്ചു….. …” “”” “” ഉദയനങ്കിളേ നമ്മടെ കൊച്ചിനെ പേടിപ്പിച്ച് അവളുടെ മനസിൽ ഇത്രയും ഭയം കോരിയിട്ട അവനുള്ളത് കൊടുക്കണ്ടേ??””” “”” പിന്നെ വേണ്ടേ ?? ഇനി സംഹാരം…… അവൻ തീരണം….. അതിനായി ഇറങ്ങിത്തിരിച്ചതാ…… പിന്നെ ഓർത്തു നിങ്ങൾക്ക് കൂടി അവകാശം ഉണ്ടല്ലോ അപ്പോ നിങ്ങൾ കൂടി വരട്ടെ എന്ന് “”” “””എൻ്റെ മോൾ !!

ഈ കണ്ട കാലം എത്ര തീ തിന്ന് കാണും !!! വലത് കാലിനിത്തിരി ഞൊണ്ടലുണ്ടെന്നേ ഉള്ളൂ ഈ മനസും കൈക്കരുത്തും ഇപ്പഴും ആ പഴയ പട്ടാളക്കാരൻ ഡോക്ടറുടെ ത് തന്നെയാ..””” വാക്കിംഗ് സ്റ്റിക്കിൽ ഒന്ന് മുറുക്കി പിടിച്ച് ഹാരിസ് പറഞ്ഞു….. ദേവൻ അമ്മയോട് പറഞ്ഞ് വണ്ടിയെടുത്തു.. പക്ഷെ അപ്പഴും അവൾ ഉണരുമ്പോൾ എന്താവും എന്ന ഒരു ഭയം ദേവൻ്റെ ഉള്ളിൽ നിലനിന്നിരുന്നു….. ഉദയൻ അപ്പോഴേക്കും ഫോൺ ചെയ്ത് വിനയ് ഇപ്പോൾ എവിടെ യാണെന്ന് കൃത്യമായി മനസിലാക്കിയിരു ന്നു…. ഇപ്പോൾ ഹോസ്പിറ്റലിൽ ഉണ്ടെന്ന് വിവരം കിട്ടിയിരുന്നു ….. ഇന്ദുവിനെ വിളിച്ച് അവർ ഭയപ്പെടാതിരിക്കാൻ ആമി തൻ്റെ കൂടെ ഉണ്ടെന്നും വൈകീട്ടേ എത്തൂ എന്നും അറിയിച്ചു…..

ദേവൻ വണ്ടി കൊണ്ട് വന്ന് തിരിച്ച് നിർത്തിയപ്പോൾ, സ്വന്തം കാറിൽ നിന്നും തൻ്റെ ലൈസൻസുള്ള തോക്കെടുക്കുകയായിരുന്നു ഉദയൻ….. ഹാരിസും ഉദയനും കയറി.. പറത്തി ആ വണ്ടി ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിച്ചു …… ഒന്നും അറിയാതെ തൻ്റെ നേർക്ക് നീളുന്ന കറുത്ത കൈ അതിനെ കണ്ട ഭയത്തിൽ രുക്കു അമ്മയുടെ കൈ ഒരു ആശ്രയത്തിനായി മുറുക്കി പിടിച്ച് മയക്കത്തിലേക്ക് വീണ്ടും വീണ്ടും വീണ് പോയിരുന്നു ആമി …… ഹോസ്പിറ്റലിൽ കാറ് ഒതുക്കിയിട്ട് മറ്റു രണ്ടു പേരുടെ കൂടെ എത്തിയിരുന്നു ദേവൻ …… മൂവർക്കും ഒരൊറ്റ ലക്ഷ്യം മാത്രം ” “”” വിനയ് .. “””” റിസപ്ഷനിൽ ഉദയവർമ്മ ചോദിച്ചപ്പോൾ ദേവിക ഡ്യൂട്ടി കഴിഞ്ഞ് പോയി എന്ന് അറിഞ്ഞു …

അതൊരു സമാധാനമായി തോന്നി മൂന്ന് പേർക്കും….. വിനയുടെ ഒപി റൂമിന് പുറത്ത് എഴുതിയിരിക്കുന്നതിലേക്ക് ദേവൻ്റെ കണ്ണ് നീണ്ടു …. ഡോ. വിനയ്റാം ഓർത്തോ പീഡിക്….. വാതിൽ വലിച്ച് തുറന്നിരുന്നു ഉദയൻ അപ്പഴേക്ക് …… അങ്ങോട്ട് തിരിഞ്ഞ് കസേരയിൽ ഇരിക്കാരുന്നു വിനയ് ….. ഉദയൻ ചെന്ന് ഒരൊറ്റ ചവിട്ടിന് ആ കസേര തിരിഞ്ഞ് വന്നു….. പെട്ടെന്ന് അത് കണ്ട് മൂന്ന് പേരും ഒരുപോലെ ഞെട്ടി…… നെഞ്ചിൽ കുത്തേറ്റ് ചോര വാർന്ന നിലയിൽ വിനയ് :.. വായിൽ ശബ്ദം പുറത്ത് വരാതിരിക്കാൻ തുണി തിരുകി വച്ചിട്ടുണ്ട് …. ഹാരിസ് വേഗം പൾസ് നോക്കി…. നിഷേധാർത്ഥത്തിൽ തലയാട്ടി…… ഇനിയാ ശരീരത്തിൽ ജീവൻ്റെ കണിക ബാക്കിയില്ല എന്ന് അറിഞ്ഞ മറ്റു രണ്ട് പേർക്കും നിരാശ തോന്നി:… തങ്ങളല്ലെങ്കിൽ പിന്നെ ?? വലിയ ഒരു സമസ്യയായി വിനയ് അവരുടെ മുന്നിൽ………തുടരും………

ദേവയാമി: ഭാഗം 27

Share this story