ഹാർട്ട് ബീറ്റ്…: ഭാഗം 46

ഹാർട്ട് ബീറ്റ്…: ഭാഗം 46

എഴുത്തുകാരി: പ്രാണാ അഗ്നി

ആദിലും കല്യാണത്തിന് സമ്മതിച്ചതോടു കൂടി എല്ലാവരുടേയും മുഖത്തു സന്തോഷം നിറഞ്ഞു .നിമിഷ നേരം കൊണ്ട് തന്നെ ആ വീട് ഒരു കല്യാണ വീടായി മാറി .എല്ലാവരുടേയും മുഖത്തു നിറഞ്ഞു നിന്ന പുഞ്ചിരി കാണുബോൾ അവനും ചിരിക്കാൻ ശ്രെമിച്ചെങ്കിലും അത് തീർത്തും പരാജയം ആയി മാറി .മനസ്സു വല്ലാതെ നോവുന്നത് പോലെ തോന്നി അവനു . “ലിയാ ……ഒറ്റ കാഴ്ച്ചയിൽ തന്നെ ആദിലിന്റെ ഹൃദയത്തിൽ കയറിയവൾ .ഇനി ഒരിക്കല്ലും നിന്നിൽ എത്താൻ എനിക്ക് കഴിയില്ല .എന്റെ നെച്ചുവിന്റെ സന്തോഷത്തിനു വേണ്ടി ഞാൻ മറക്കുവാണ് നിന്നെ .അല്ലാ മറക്കുവാൻ ശ്രെമിക്കുകയാണ് “ഉമ്മയോടും ഉപ്പയോടും ചിരിച്ചു വർത്തമാനം പറഞ്ഞു ഇരിക്കുന്ന നെച്ചുവിനെ നോക്കി ആദിൽ മനസ്സിൽ പറഞ്ഞു . ആദിയുടെ വിഷമവും പരിഭവവും ഒരു കുസൃതിയോടെ നക്ഷ നോക്കി കണ്ടു .

എല്ലാവരോടും യാത്രപറഞ്ഞു ആദിലിന്റെ വീട്ടിൽ നിന്നും നക്ഷയും അദർവും സന്തോഷത്തോടെ ഇറങ്ങി . ഇന്ന് വരുന്നില്ല ആദി ഉപ്പായുടെ കൂടെ നിൽക്കുകയാണ് എന്ന് പറഞ്ഞു കുഞ്ഞനും ചക്കിയും അവിടെ തന്നെ കൂടി .ആദിലിന്റെ മൂഡ് ഒന്ന് മാറാൻ അതാണ് നല്ലതു എന്ന് തോന്നിയത് കൊണ്ട് നെച്ചുവും എതിർത്ത് ഒന്ന് പറഞ്ഞില്ലാ . “എന്താ നെച്ചൂട്ടി ….വല്യ സന്തോഷത്തിൽ ആണല്ലോ ……” വണ്ടിയിൽ കയറിയതും മൂളിപ്പാട്ടും പാടി ഇരിക്കുന്ന നെച്ചുവിനെ കണ്ടു കൊണ്ട് ആദരവ് ചോദിച്ചു . “ആണല്ലോ …..വല്യ സന്തോഷത്തിൽ തന്നെ ആണല്ലോ കണ്ണേട്ടാ ………”എന്ന് പറഞ്ഞു അവൾ അവന്റെ കവിളിൽ അമർത്തി ചുംബിച്ചു .അവളുടെ ആ പ്രവൃത്തിയിൽ നിന്നും തന്നെ അവൾ എന്ത് മാത്രം സന്തോഷത്തിൽ ആണ് എന്ന് അവനു മനസ്സിലാവുന്നുണ്ടായിരുന്നു .

“ഇതായിരുന്നു എല്ലേ രണ്ടു ദിവസം ആയിട്ടുള്ള ഒളിച്ചു കളി ……..”അവളെ കണ്ണുരുട്ടി നോക്കി കൊണ്ട് അവൻ ചോദിച്ചതും അവൾ ഒന്ന് നല്ലതു പോലെ ഇളിച്ചു കാണിച്ചു . “ആട്ടെ ആരാണ് പെണ്ണ് .അതും നീ കണ്ടു പിടിച്ചത് തന്നെ ആണോ ………” “ഞാൻ അല്ലാ കണ്ടുപിടിച്ചത് പക്ഷേ …..ആദി കണ്ടു പിടിച്ച പെണ്ണ് തന്നെ ആണ് . അവനു അറിയില്ല എന്ന് മാത്രം ” “അവൻ കണ്ടു പിടിച്ചതോ ……..”അദർവ് ഞെട്ടലോടെ നക്ഷയെ നോക്കി ചോദിച്ചു . “ഹാ …..ഏട്ടാ ……ആദിൽ അഹമ്മദിന്റെ ഹൃദയത്തിൽ ആദ്യം ആയി കയറി കൂടിയ മൊഞ്ചത്തി ലിയാ ……” അവൾ ആദ്യമായി ലിയയെ ആദിൽ കണ്ടത് തൊട്ടു കഴിഞ്ഞ ദിവസം നടന്നതു വരെ എല്ലാം വള്ളി പുള്ളി വിടാതെ പറഞ്ഞു കേൾപ്പിച്ചു . “എടി ദുഷ്ടേ…….. എന്നിട്ടു ആണോ നീ അവനോടു ഒന്ന് പറയാതെ ഇരുന്നത് .പാവത്തിന് ഒരുപാടു സങ്കടം ആയി കാണും ” “സങ്കടം ആവാൻ വേണ്ടി തന്നെ ആണ് പറയാതെ ഇരുന്നത് .അവൻ കുറച്ചു സങ്കടപെടട്ടെ .

എന്റെ കൂടെ നിന്ന് എന്നെ ചതിച്ചവൻ അല്ലേ അവൻ കുറച്ചു വിഷമിക്കട്ടെ ” കൊച്ചു പിള്ളേരെ പോലെ പിണങ്ങി നെച്ചു പറഞ്ഞതും അദർവ് സംശയത്തോടെ അവളെ ഒന്ന് നോക്കി . “നിന്നെ ചതിച്ചോ………അവനോ ……എപ്പോൾ ” “അയ്യോടാ ഒന്നും അറിയാത്ത പോലെ അളിയനും അളിയനും ആയിട്ടുള്ള ഒത്തുകളി ഒക്കെ ഞാൻ പണ്ടേ കണ്ടു പിടിച്ചു .അന്നേ അവനു ഒരു പണി ഞാൻ ഓങ്ങി വെച്ചത് ആണ് ” “ഈശ്വരാ ………എന്റെ നെച്ചൂട്ടിയെ നീ കൊള്ളാല്ലോ .ഇനി എന്തെല്ലാം കാണാൻ കിടക്കുന്നോ .എന്നെ കാത്തോളണേ എന്റെ കണ്ണാ ……..” “നിങ്ങൾ ഇനി ആരെ വിളിച്ചിട്ടും ഒരു കാര്യവും ഇല്ലാ കണ്ണേട്ടാ ……നിങ്ങളെ രക്ഷിക്കാൻ ഒരു ഈശ്വരൻ മാർക്കും കഴിയില്ലാ ” “ഹാ ….ഹാ …..എങ്കിലേ ഞാൻ അത് അങ്ങു സഹിച്ചുട്ടോ ………” അവൻ പറയുന്നത് കേട്ട് അവളും ചിരിയോടെ അവനെ തന്നെ നോക്കി ഇരുന്നു . അങ്ങനെ ആദിയുടെ എൻഗേജ്മെൻറിറ്റിടേയും നക്ഷയുടെയും അദർവിന്റയു റിസെപ്ഷൻറ്റേയും തിരക്കിലേക്ക് രണ്ടു വീട്ടുകാരും വഴി മാറി .

എല്ലാ നല്ല ഗ്രാൻഡ് ആയി തന്നെ നടത്താൻ രണ്ടു വീട്ടുകാരും തീരുമാനിച്ചു . ദിവസങ്ങൾ അടുത്തു വന്നു ഇന്നേക്ക് രണ്ടാം ദിവസം ആണ് പരുപാടി .അവിടുത്തെ ഏറ്റവും നല്ല ഫൈവ്സ്റ്റാർ ഹോട്ടലിൽ വെച്ച് തന്നെ ആണ് പാർട്ടി അറേഞ്ച് ചെയ്തിരിക്കുന്നത് . വൈകുനേരം എല്ലാവരും ഒരുമിച്ചു ഗാർഡറിനിൽ ഇരുന്നു ചായ കുടിക്കുബോൾ ആണ് നക്ഷയുടെ ഫോൺലേക്കു ഒരു കാൾ വരുന്നത് . “ഹലോ ….ഓക്കേ ഞാൻ ഇപ്പോൾ വരാം ….ഒരു ഹാഫ് ആൻ ഹവർ .ഉം …….” “കണ്ണേട്ടാ ….ഒരു എമർജൻസി .അത്യാവശ്യം ആയി ഹോസ്പിറ്റൽ വരെ പോവണം.” “ഹാ …ഞാനും വരാം ……” “വേണ്ടേ കണ്ണേട്ടാ …ഞാൻ പോയിട്ട് വേഗം തന്നെ വരാം “എല്ലാവരോടും പെട്ടന്ന് തന്നെ വരാം എന്ന് പറഞ്ഞു നെച്ചു കാറും എടുത്തു നേരെ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു .

ഹോസ്പിറ്റലിൽ പോകുന്ന വഴിയിൽ ആളുകൾ കൂടി നില്കുന്നത് കണ്ടു ആണ് നക്ഷയുടെ ശ്രെദ്ധ അങ്ങോട്ടേക്ക് പോയത് .എന്തെങ്കിലും ആക്സിഡന്റ് കേസ് ആവും എന്ന് കരുതി വണ്ടി സൈഡിലായ് പാർക്ക് ചെയ്തു ആൾക്കൂട്ടത്തിന്റെ അടുത്തേക്ക് അവൾ നടന്നു. ഒരു പത്തറുപതു വയസ്സ് ഉള്ള ഒരു മനുഷ്യൻ ചോരയിൽ കുളിച്ചു റോഡിൽ കിടക്കുന്നത് ആണ് അവൾ കണ്ടത് .ആളുകൾ എല്ലാം ചുറ്റും കാഴ്ചക്കാരെ പോലെ നോക്കി നിൽക്കുകയാണ് ചെയ്യുന്നത് . “എന്താ പറ്റിയത് …….”കൂടി നിക്കുന്നവരോടായി അവൾ ചോദിച്ചു “ഏതോ വണ്ടി ഇടിച്ചിട്ടു നിർത്താതെ പോയത് ആണ് “അതിൽ ഒരാൾ അവൾക്കു മറുപടി നൽകി . അവളിലെ ഡോക്ടർ ഉണർന്നു അദ്ദേഹത്തിന്റെ അടുത്തേക്ക് അവൾ ചെന്നു .അയാളുടെ പൾസ്‌ റേറ്റ് നോക്കി.വേഗം തന്നെ ഫോൺ എടുത്തു ഹോസ്പിറ്റലിൽ വിളിച്ചു ആബുലൻസ് വരുവാൻ ഉള്ള ഏർപ്പാടുകൾ ചെയ്തു .പോലിസിനേയും വിളിച്ചു ഇൻഫോം ചെയ്തു .

മുറിവുകൾ പരിശോദിച്ചു കൊണ്ട് ഇരുന്നപ്പോൾ തന്നെ ആംബുലൻസും എത്തി . വേഗം തന്നെ അദ്ദേഹത്തെ ആബുലൻസിലേക്ക് കയറ്റി ഹോസ്പിറ്റലിൽ എത്തിച്ചു.വിശദമായ പരിശോധനയിൽ അദ്ദേഹത്തിന്റ തലയിൽ ആണ് കാര്യമായ പരുക്ക് പറ്റിയിരിക്കുന്നത് ‌ എന്ന് കണ്ടെത്തി . അയാളുടെ പോക്കറ്റിൽ നിന്നും കിട്ടിയ മൊബൈലിൽ ആദ്യം കണ്ട നമ്ബറിൽ അവൾ തന്നെ വിളിക്ക് കാര്യങ്ങൾ പറഞ്ഞു . എമർജൻസി ആയിട്ടു ഓപ്പറേഷൻ വേണ്ടതിനാൽ ആരെയും കാത്തു നിൽക്കാത്ത അവൾ അയാളുടെ ഓപ്പറേഷന് നേതൃതം നൽകി . വീട്ടിൽ നിന്നും പോയിട്ട് ഏറെ നേരം ആയിട്ടും നെച്ചുവിനെ കാണാഞ്ഞു അദർവ് അനേഷിച്ചു ഹോസ്പിറ്റലിൽ എത്തിയപ്പോൾ ആണ് ഒരു ആക്‌സിഡന്റ് കേസുമായി നെച്ചു വന്ന വിവരം അദർവ് അറിയുന്നത് . “നെച്ചു ആരാണ് എന്ന് പോലും അറിയാതെ ഇത്ര പെട്ടെന്ന് ഓപ്പറേഷൻ നടത്തേണ്ടിയിരുന്നില്ലാ …………..

ഇതിന്റെ പേരിൽ പ്രശ്‌നം ആവില്ലാ എന്ന് ആരു കണ്ടു “ഓപ്പറേഷൻ കഴിഞ്ഞു ക്യാബിനിലേക്ക് നടക്കുന്ന വഴിയിൽ അദർവ് നെച്ചുവിനോട് പറഞ്ഞു കൊണ്ടേ ഇരുന്നു. “കുറച്ചു സീരിയസ് ആയിരുന്നു കണ്ണേട്ടാ …….പ്രായം ഒരു പ്രോബ്ലം തന്നെ ആയിരുന്നു .ഇനിയും വൈകിയാൽ ഒരുപക്ഷേ രക്ഷിക്കാൻ പറ്റിയില്ല എന്ന് വന്നേനെ .അതാ ഞാൻ വേഗം തന്നെ ഓപ്പറേഷന്‍ നടത്തിയത് “പരിഭവത്തോടെ തന്റെ ഒപ്പം നടക്കുന്ന അദർവിനോടു അവൾ പറഞ്ഞു “ഇതുവരെ അയാളുടെ വീട്ടിൽ നിന്നും ആരും എത്തിയിട്ടില്ലാ എന്നാ അറിയാൻ കഴിഞ്ഞത് .എനിക്ക് എന്തോ ……..” “ഒരു കുഴപ്പവും വരില്ല കണ്ണേട്ടാ …….ഞാൻ ആണ് അവരെ വിളിച്ചു ഇൻഫോം ചെയ്തത് .”അവന്റെ ടെൻഷൻ കണ്ടു അവൾ പറഞ്ഞു നെച്ചു എന്തൊക്കെ സമാദാന വാക്കു പറഞ്ഞിട്ടും അവനു എന്തോ അരുതാത്തതു സംഭവിക്കാൻ പോകുന്നത് പോലെ മനസ്സ് പറഞ്ഞുകൊണ്ടേ ഇരുന്നു .

അവരുടെ സംസാരം കേട്ട് കൊണ്ട് നിന്ന ദിയയുടെ മുഖത്തു പുച്ഛചിരി വിരിഞ്ഞു . “ഡോക്ടർ നക്ഷ അദർവ് നിനക്ക് എതിരെ ദിയ ഇറങ്ങി കഴിഞ്ഞു .ഇനി ഒരു ദിവസം പോലും നീ സമാദാനത്തോടെ അദർവിന്റെ കൂടെ ജീവിക്കാൻ ഞാൻ സമ്മതിക്കില്ല .”വന്യമായ ചിരിയോടെ പറഞ്ഞു കൊണ്ട് അവൾ തിരിഞ്ഞു നടന്നു . ഇതു ഒന്നും അറിയാതെ ഒരു മനുഷ്യ ജീവൻ രക്ഷിച്ച സംതൃപ്തിയോടെ നക്ഷ അദർവിന്റ ഓപ്പം വീട്ടിലേക്ക് തിരിച്ചു …… തുടരും വായിച്ചിട്ടു ഇഷ്ട്ടമായാൽ ഫോളോ ചെയ്യണേ ….. പിന്നെ റിവ്യൂസ് എഴുതാനും മറക്കരുതേ ………

ഹാർട്ട് ബീറ്റ്…: ഭാഗം 44

Share this story