ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 41

ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 41

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അമ്മയുടെ ചോദ്യം കാരമ്പു പോലെ ഹൃദയത്തിലാണ് വന്ന് പതിച്ചത്……… “നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഞാൻ മറുപടി പറയാം…… വിശദീകരണം ആവശ്യമുള്ള കാര്യം തന്നെയാണ്…… പക്ഷേ ഇപ്പോൾ ഞാൻ അതിനൊന്നും സാധിക്കുന്ന ഒരു അവസ്ഥയിൽ അല്ല…… അതുകൊണ്ട് തന്നെ എൻറെ മാനസികാവസ്ഥ ഒന്ന് മാറണമെങ്കിൽ അപർണ്ണയെ എനിക്കൊന്നും നേരിട്ട് കാണണം…… ഞാൻ ഒന്ന് കണ്ടോട്ടെ….. എൻറെ കുഞ്ഞിനെ ഞാനെടുത്തോട്ടെ….. അവൻ അപേക്ഷയുടെ സ്വരത്തിൽ ആയിരുന്നു അത് പറഞ്ഞത്…… അവന്റെ മുഖത്തേക്ക് നോക്കാൻ മടി അശോകൻ തോന്നിയിരുന്നു……… ” പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് ശിവ…… കരഞ്ഞുകരഞ്ഞ് ഇപ്പോൾ ഒരു വിധത്തിൽ ആണ് അവൾ ഒന്ന് ഉറങ്ങിയത്……. കുറേ സമയം ഇരുന്ന് കരഞ്ഞിട്ടും കാര്യം എന്താണെന്ന് പറയാൻ ഞങ്ങളോട് കൂട്ടാക്കിയില്ല……..

അവസാനം ഒരു വിധത്തിൽ ആണ് എല്ലാം അവൾ സംസാരിച്ചത്……. കരഞ്ഞു കരഞ്ഞു തലവേദനയായിരുന്നു……. അതിനുള്ള മരുന്ന് കൊടുത്തതുകൊണ്ട് ആണ് അവൾ ഉറങ്ങിയത് പോലും…… ശിവൻ ഇപ്പൊ തിരിച്ചു പൊയ്ക്കോ……. നാളെ കണ്ടാൽ മതി…… അവളെ ഉണർത്തണ്ട…. അതും പറഞ്ഞ് അംബിക അകത്തേക്ക് കയറി പോയപ്പോൾ……. ഒരു ആശ്രയത്തിന് എന്നവണ്ണം ശിവ അശോകൻറെ മുഖത്തേക്ക് നോക്കി……. “ഇപ്പോൾ സംസാരിച്ചാൽ വിഷയം വഷളാകുക മാത്രേ ഉള്ളൂ ശിവ…… കുറച്ച് സമയം അവൾ ഒറ്റയ്ക്ക് ഇരിക്കട്ടെ……. മനസ്സ് ഒഴിയുമ്പോൾ മോനെ കാണുമ്പോൾ അവൾക്ക് പറയാൻ പരിഭവങ്ങളും മാത്രമേ ഉണ്ടാകു…… എങ്കിലും നിന്നെ വിട്ട് പോകാൻ അവൾ മനസ്സ് കാണിക്കില്ല….. അശോകന് അത്‌ പറഞ്ഞപ്പോൾ പിന്നെ അവൻ ഒന്നും പറഞ്ഞില്ല….. ഒന്നും സംസാരിക്കാതെ അവിടെ നിന്നും ഇറങ്ങുമ്പോൾ ശിവൻറെ മനസ്സ് ശൂന്യമായിരുന്നു…….

ഒരുവേള മദ്യത്തെ ആശ്രയിചാലോ എന്ന് പോലും അവൻ ചിന്തിച്ചു……. പിന്നീട് അവൾക്ക് കൊടുത്ത വാക്ക് ഓർത്തപ്പോൾ അതിന് അവനെ മനസ്സ് വന്നില്ല…… എവിടെയായിരുന്നു താൻ തെറ്റ് ചെയ്തത്……..? അവളോട് തുറന്നു പറഞ്ഞില്ല എന്നുള്ളത് സത്യമാണ്…… താൻ ആരെയായിരുന്നു ഉപേക്ഷിക്കേണ്ടത്…….? അലീനയുടെ കുഞ്ഞിനെ ഉപേക്ഷിക്കാൻ തനിക്ക് കഴിയുമോ……..? ആർക്കും ആർക്കും ഒരു പരിക്കും ഉണ്ടാകാതിരിക്കാനാണ് അപർണ ഒന്നും അറിയണ്ട എന്ന് കരുതിയത്………. പക്ഷെ സത്യം മറച്ചു വച്ചാൽ എന്നായാലും അത്‌ പുറത്തുവരും എന്നുള്ളതിന് ഏറ്റവും വലിയ പാഠമായിരുന്നു ഇത്…… വീട്ടിലേക്ക് ചെന്നപ്പോഴും അവൻറെ മനസ്സ് അസ്വസ്ഥമായിരുന്നു……. തനിക്ക് ജീവിതം നൽകിയത് അവളാണ്……… പാതിയായവളാണ് അവിടെ വേദനയോടെ ഉരുകുന്നത്……. ആ ചിന്ത അവന്റെ മനസ്സിനെ വല്ലാതെ മഥിച്ചു കൊണ്ടിരിക്കുകയായിരുന്നു……..

ആ രാത്രിയിൽ അപർണ്ണയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല……. എപ്പോഴോ ഉറക്കമുണർന്ന അവൾ ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ മുഖത്തേക്കാണ് ആദ്യ നോക്കിയത്……. അവൾക്ക് വല്ലാത്ത വേദന തോന്നിയിരുന്നു…… എങ്കിലും ശിവേട്ടനു എങ്ങനെ തന്നോട് ചെയ്യാൻ തോന്നി…… അവൾ അറിയാതെ തലയിൽ കൈ വെച്ച് ചേർത്തിരുന്നു……… എങ്ങനെയാണ് ഈ മനുഷ്യനെ താൻ മറക്കുന്നത്…… തനിക്കതിന് കഴിയുമൊ….? തന്റെ പ്രണയത്തിൻറെ അവസാനവാക്ക് ആയിരുന്നില്ലേ….? മനസ്സിൽ നാനാവിധ ചിന്തകൾ ഉണ്ടായിരുന്നു…….. ശിവേട്ടൻ ഒരിക്കലും തന്നോട് കള്ളം പറയും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല…. തന്നോട് ഇങ്ങനെയൊക്കെ ചെയ്യാമോ……… എല്ലാ വിശേഷങ്ങളും എല്ലാദിവസവും തന്നോട് തുറന്നു പറയുന്ന ആൾ ആയിരുന്നു……..

എന്തുകൊണ്ടാണ് ഇത് മാത്രം തന്നോട് ശിവേട്ടൻ പറയാതിരുന്നത്…….. അതിനർത്ഥം ഇതിൽ എന്തോ ഒന്ന് ശിവേട്ടൻ മറയ്ക്കാൻ ഉണ്ടായിരുന്നു എന്നല്ലേ……… തൻറെ മനസ്സിലെ വേദനകൾക്ക് കാരണമെന്താണെന്ന് എത്ര ആലോചിച്ചിട്ടും അപർണയ്ക്ക് കഴിയുന്നുണ്ടായിരുന്നില്ല……. ഒരുപക്ഷേ ശിവേട്ടൻ തന്നോട് എല്ലാം തുറന്നു പറയാത്ത ആയിരുന്നു കാരണം…… അല്ല അവരുടെ ആ നിൽപ്പ്……..!! അലീനയെ നെഞ്ചിൽ ചേർത്ത് നിൽക്കുന്ന ആ നിൽപ്പാണ് തൻറെ ഹൃദയത്തെ തകർത്തു കളഞ്ഞത്…….. തനിക്ക് മാത്രം അവകാശമുള്ള ആ നെഞ്ചോരം……. അതിൽ അവൾ ചേർന്നപ്പോൾ മരിച്ചു പോയിരുന്നെങ്കിൽ എന്നാണ് ആഗ്രഹിച്ച പോയത്……. പക്ഷേ ഇതിൻറെ മറുവശം ചിന്തിച്ചു നോക്കുമ്പോൾ, തന്നിലും അവകാശം ഉള്ളവൾ അല്ലേ അവൾ……. ഒരു താലി അവകാശം ആണ് തനിക്കുള്ളത്…….

പക്ഷേ അലീ യോ ആദ്യം മുതൽ ശിവേട്ടന്നെ അടിമുടി അറിഞ്ഞവൾ ആണ് അവൾ……..! എല്ലാം മനസ്സിലാക്കിയിട്ട് തന്നെ ആയിരുന്നല്ലോ താൻ ഈ ജീവിതം തിരഞ്ഞെടുത്തത്………! പക്ഷേ അപ്പോഴൊക്കെ ഉള്ളിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു……… എവിടെയൊക്കെയൊ ഒരു നന്മ ഉണ്ടെന്ന്……… ശിവേട്ടന്റെ ഹൃദയത്തിൽ….. ഈ പറയുന്നതൊന്നും സത്യം ആയിരിക്കില്ല എന്ന്……… എല്ലാം ശിവേട്ടൻ തുറന്നു പറഞ്ഞ ദിവസം പോലും താൻ പ്രതീക്ഷിച്ചിരുന്നു ഇതൊന്നും സത്യം ആയിരിക്കില്ല എന്ന്…… പക്ഷേ തൻറെ ചിന്തകളൊക്കെ തെറ്റായിരുന്നു……… അലീന ശിവേട്ടന് എത്ര പ്രിയപ്പെട്ടതായിരുന്നു എന്ന് മനസ്സിലാക്കാൻ ആ കണ്ണുകൾ തന്നെ തനിക്ക് ധാരാളമായിരുന്നു……… ഇല്ലെങ്കിൽ ഒരിക്കലും ശിവേട്ടൻ ഇത്രയും സന്തോഷത്തോടെ അവളോടൊപ്പം നിൽക്കില്ല……… അവളെപ്പറ്റി തന്നോട് പറയാതെ ഇരിക്കില്ല……… തന്നോട് ശിവേട്ടൻ അവളെപ്പറ്റി പറയാമായിരുന്നു…….

ഒരുപക്ഷേ താൻ പിണങ്ങും എന്ന് കരുതി ആണെങ്കിൽ പോലും…….. പക്ഷേ തന്നെ വേദനിപ്പിച്ച മറ്റൊരു വാർത്ത അലീനയുടെ കുഞ്ഞിനെക്കുറിച്ചുള്ള ആയിരുന്നു…….. ഇപ്പോൾ താൻ പൂർണമായും തോറ്റുപോയി……. ശിവേട്ടന്റെയും അലീനയുടെയും കുഞ്ഞ്…….. ശിവേട്ടന്റെ രക്തം…..!! അവിടെയാണ് താൻ രണ്ടാം തരക്കാരായി പിന്തള്ളപ്പെട്ടത്……. ആ കുഞ്ഞിനു വേണ്ടി ആയിരുന്നില്ലേ ശിവേട്ടൻ ഇത്രയും കള്ളം പറഞ്ഞത്……… അപ്പോൾ തന്നെയും തൻറെ കുഞ്ഞിനെയുകാൾ വലുതായി ശിവേട്ടൻ അവരെ കണ്ടിട്ടുണ്ട്…….. അതു തന്നെയാണ് വേണ്ടത്….. പക്ഷെ ഇനി താൻ എന്ത് ചെയ്യും……. ഒരുപക്ഷേ അമ്മ പറഞ്ഞതുപോലെ തന്റെ തീരുമാനം തെറ്റായി പോയിട്ടുണ്ടോ……? ഒരുവേള അറിയാതെ കണ്ണുകളിൽ നിന്നും നീർക്കുമിളകൾ പൊടിയൻ തുടങ്ങിയിരുന്നു…….. അവൾ എന്തൊ ഒരു പ്രേരണയാൽ ഫോണെടുത്ത് ശ്രീ യുടെ നമ്പർ ഡയൽ ചെയ്തു…….

ആദ്യം തന്നെ ശ്രീ ഏട്ടനെ വിളിച്ചു….. ” എന്താ അപ്പു….. ഈ സമയത്ത്…..? ആവലാതി നിറഞ്ഞ സ്വരം കാതിലെത്തി……. ” എനിക്കൊരു സഹായം ചെയ്യണം ഏട്ടാ…… എനിക്ക് നാളെ ഹോസ്പിറ്റലിലേക്ക് ഒന്ന് വരണമായിരുന്നു…….. വെളുപ്പിനെ ശ്രീയേട്ടനു ഒരു വണ്ടി പറഞ്ഞു വിടുമോ…….. “എന്തിനാ അപ്പു ഇങ്ങോട്ട് വരുന്നത്…….. അതിനുമാത്രം അത്യാവശ്യം ഒന്നുമില്ല….. അമ്മയ്ക്ക് ഒക്കെ ആയിട്ടുണ്ട്……. രണ്ടുദിവസത്തിനുള്ളിൽ തിരിച്ചു വീട്ടിലേക്ക് വരാൻ പറ്റും……. ” അതുകൊണ്ടല്ല ശ്രീയേട്ടാ….. എനിക്ക് മറ്റൊരാളെ കൂടെ കാണാനുണ്ട്…… ശ്രീയേട്ടന് ബുദ്ധിമുട്ടാവില്ലെങ്കിൽ എനിക്ക് ഒരു വണ്ടി റെഡി ആക്കാമോ……. ഇല്ലെങ്കിൽ ഞാൻ കുഞ്ഞിനെ കൊണ്ട് തന്നെ ബസ്സിൽ കയറി വരേണ്ടിവരും…… ” എന്താണെന്ന് അത്യാവശ്യം…..? ” അതൊക്കെ ഞാൻ നേരിട്ട് ചേട്ടനോട് പറയാം….. ” ശരി ഞാൻ കാലത്ത് തന്നെ വണ്ടി മായിട്ട് വരാം……. ” അമ്മായിയുടെ അടുത്ത് ആരാ…..? ”

ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം…. നീ റെഡി ആയിരിക്കണം….. ” ശരി ശ്രീയേട്ടാ…… കുറെ നേരം കിടന്നെങ്കിലും ഉറങ്ങാൻ കഴിഞ്ഞില്ല…… വെളുപ്പിന് എപ്പോഴോ കണ്ണുകളിൽ മയക്കം കയറിയെങ്കിലും 4 മണി ആയപ്പോഴേക്കും ഉണർന്നിരുന്നു……… അടുക്കളയിലേക്കു ചെല്ലുമ്പോൾ അച്ഛനുമമ്മയും എന്തു ദീർഘമായ ചർച്ചയിലാണ്…….. എന്നെ കണ്ടതും രണ്ടുപേരും ഒന്നു നിർത്തി…….. ശേഷം അമ്മ വാത്സല്യത്തോടെ എൻറെ നെറുകയിൽ തലോടി……. ” കുഞ്ഞു ഉറക്കമാണോ ടീ……. വേദനയോടെ അമ്മയെ നോക്കിയപ്പോൾ എന്ത് മറുപടി പറയണം എന്നറിയാതെ ഞാൻ നിന്നു പോയിരുന്നു…… ” ശിവ ഇന്നലെ വൈകിട്ട് വന്നിരുന്നു…… അച്ഛൻ പറഞ്ഞപ്പോൾ ഒരു ഞെട്ടലോടെയാണ് വാർത്ത കേട്ടത്…….. ” ഈശ്വര…..!! ഏട്ടൻ ഇന്നലെ വന്നിരുന്നു…… ” വന്നോ….? എന്നിട്ട് എന്ത് പറഞ്ഞു……? ആകാംക്ഷയോടെ എൻറെ ചോദ്യം കേട്ടിട്ടാവണം അത്ഭുതത്തോടെ അമ്മ എന്നെ നോക്കുന്നുണ്ടായിരുന്നു….. ”

നിന്നേം കുഞ്ഞിനെയും കാണണമെന്ന് പറഞ്ഞു…….. നിങ്ങൾ ഉറക്കം ആണെന്ന് പറഞ്ഞു ഞങ്ങൾ തിരിച്ചയച്ചു….. ഇനി എന്താണ് മോളെ നിൻറെ തീരുമാനം…… ” എനിക്ക് അറിയില്ല അമ്മേ……. അങ്ങനെ ഒരു തീരുമാനമെടുക്കാൻ പറ്റിയ അവസ്ഥയിലല്ല ഞാൻ…… എന്താണെങ്കിലും എനിക്ക് ആ കുട്ടിയെ ഒന്ന് നേരിൽ കണ്ട് സംസാരിക്കണം…… എന്താണ് അവരുടെ ഉദ്ദേശം എന്ന് അറിയണമല്ലോ…… ” ഈശ്വര എൻറെ കുഞ്ഞിൻറെ ജീവിതം ഇങ്ങനെ ആയല്ലോ…… അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ വീണു…… പദം പറഞ്ഞു അമ്മ കരയാൻ തുടങ്ങി……. ഒരുവേള എൻറെ ഹൃദയം വല്ലാതെ വേദനിക്കുന്നു ഉണ്ടായിരുന്നു….. ” ഞാൻ അന്നേ പറഞ്ഞതാ ഇതൊന്നും വേണ്ട എന്ന്…… നിന്റെ ഒരൊറ്റ ഒരാളുടെ വാശിയുടെ പുറത്താണ് ഈ വിവാഹം നടന്നത്…… എന്നിട്ട് വയറു നിറച്ചു കിട്ടിയപ്പോൾ നിനക്ക് സന്തോഷം ആയല്ലോ……..

വേദനയുടെ ആധിക്യത്തിൽ അമ്മ അറിയാതെ എന്തൊക്കെയോ പറഞ്ഞപ്പോൾ അച്ഛൻ കണ്ണുകൊണ്ട് വേണ്ട എന്ന് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു…….. അപ്പോഴേക്കും അമ്മ അറിയാതെ അത് നിർത്തി…… ” അമ്മയുടെ വിഷമം കൊണ്ട് പറഞ്ഞുപോയതാണ് മോളെ…… മുടിയിൽ തഴുകി കൊണ്ട് പറഞ്ഞപ്പോൾ ഞാൻ ഒന്നും സംസാരിക്കാതെ അകത്തേക്ക് പോയി…….. പെട്ടെന്ന് കുളിച്ചു റെഡി ആയി വന്നു…… ശ്രീയേട്ടൻ വരുന്നതും കാത്ത് ഇരുന്നു….. എത്രയും പെട്ടെന്ന് വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു……. കാരണം ശിവേട്ടൻ രാത്രിയിൽ ഉറങ്ങിയിട്ടുണ്ടാവില്ല എന്ന് തനിക്ക് ഉറപ്പായിരുന്നു……… അതിരാവിലെ തന്നെ തന്നെയും കുഞ്ഞിനെയും കാണാൻ ഇവിടേക്ക് വരും…… ഇനി ഒരു കൂടി കാഴ്ച അത് തനിക്ക് സാധിക്കാത്ത ഒന്നാണ് എന്ന് ആ നിമിഷം അപർണ ഓർത്തിരുന്നു……

ഒരു കട്ടിയുള്ള ടർക്കി എടുത്തു കുഞ്ഞിനെ പൊതിഞ്ഞു….. “നീ എവിടെ പോവാ…..? മുറിയിലേക്ക് ചായയുമായി വന്ന് അമ്മയാണ് ചോദിച്ചത്…… ” അലീന ഒന്ന് കാണാൻ വേണ്ടി പോവുകയാണ്…… ശ്രീ ഏട്ടനോട് വണ്ടി കൊണ്ടുവരണം എന്ന് പറഞ്ഞിട്ടുണ്ട്……. ചേട്ടൻ വരും….. കുഞ്ഞിനെ കൊണ്ടു പോകേണ്ട…… ഇവിടെ കിടക്കട്ടെ…… കാറ്റും തണുപ്പും ആണ് കുഞ്ഞിനെ കൊണ്ടു പോയാൽ എങ്ങനെയാ…… ” കുറച്ചു കഴിയുമ്പോൾ എന്നെ കാണാതെ കുഞ്ഞു കരയും….. പാലുകുടിക്കുന്ന കുഞ്ഞു അല്ലേ അമ്മേ……. ” എന്നാൽ ഒറ്റയ്ക്ക് പോകണ്ട….. അമ്മയും കൂടി വരാം….. “വേണ്ട അമ്മേ…..! ഞാൻ ഒരുപാട് പറഞ്ഞെങ്കിലും എന്നെ ഒറ്റയ്ക്ക് വിടാൻ ഉള്ള ധൈര്യം അമ്മയ്ക്ക് ഉണ്ടാകാത്തത് കൊണ്ടായിരിക്കും അമ്മയും പെട്ടെന്ന് റെഡിയായി വന്നു……… അപ്പോഴേക്കും പുറത്ത് വണ്ടി വന്നിരുന്നു…….. നോക്കിയപ്പോൾ ശ്രീയേട്ടൻ ആണ്…….. പെട്ടെന്ന് വണ്ടിയിൽ കയറി…… ഈ യാത്ര ആണ് തന്റെ മുന്നോട്ട് ഉള്ള ജീവിതം തീരുമാനിക്കുന്നത് എന്ന് അപർണ്ണ ഓർത്തു……… തുടരും……ഒത്തിരി സ്നേഹത്തോടെ ✍ റിൻസി

ഹൃദയത്തിൻ താളമായി…..❣ : ഭാഗം 40

Share this story