ശ്രീദേവി: ഭാഗം 3

ശ്രീദേവി: ഭാഗം 3

എഴുത്തുകാരി: അശ്വതി കാർത്തിക

സാധാരണപോലെ ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു. ഇതിനിടയ്ക്ക് വണ്ടി പോയി ബുക്ക് ചെയ്തു. തുണിക്കടയിലെ സാറിന്റെ സുഹൃത്തിന്റെ കടയിൽനിന്ന് ആണ് ബുക്ക് ചെയ്തത്. അത്യാവശ്യം ഡിസ്കൗണ്ട് ഒക്കെ കിട്ടി. ഇന്ന് അച്ഛൻ വരും എന്നാണ് തോന്നുന്നത്. വല്യ മീൻ എന്തേലും ഉണ്ടെങ്കിൽ നാളെ കൊണ്ട് വരാൻ അമ്മ ഇന്നലെ മീൻകാരനോട് പറയുന്ന കേട്ടു. രാവിലെ ജോലി ഒക്കെ കഴിഞ്ഞു രാധു ന്റെ ഒപ്പം ജോലിക്ക് പോയി.. വൈകിട്ട് തിരിച്ചു വരുമ്പോൾ അച്ചൻ ഉമ്മറത്തു ഉണ്ടായിരുന്നു.കാണുമ്പോൾ എന്നെ ഒന്ന് നോക്കും എന്ന് ഞാൻ എല്ലാത്തവണയും വിചാരിക്കും. പക്ഷെ അതൊക്കെ വെറുതെ ആണ്. അബദ്ധവശാൽ പോലും സ്നേഹത്തോടെ ഒരു നോട്ടം എനിക്ക് കിട്ടാറില്ല…. ഇപ്പോഴും അച്ഛന്റെ മുന്നിൽ കൂടെ നടന്നു പോകുമ്പോ പണ്ട് അച്ഛൻ കള്ളും കുടിച്ചു ബോധം ഇല്ലതെ വരുമ്പോ ഉള്ള അതെ നെഞ്ചിടുപ്പ് ആണ്.

അച്ഛൻ വരുന്നത് കാണുമ്പോൾ പേടിയോടെ ഒളിച്ചിരുന്നത് ഒക്കെ ഓർമ വരും. വിശന്നു ഭക്ഷണം കഴിക്കാൻ വന്നു ഇരിക്കുമ്പോൾ കേൾക്കുന്ന ചീത്തകൾ ഒക്കെ ഇപ്പോഴും എന്റെ കാതിൽ ഉണ്ട്. ഇന്ന് എന്നെ എതിർത്തു സംസാരിക്കുന്ന വിദ്യ അപ്പൊ എന്റെ പുറകിൽ പതുങ്ങി നിൽക്കാറുണ്ട്. അന്ന് അവൾക് ചേച്ചി ആയിരുന്നു എല്ലാം. അച്ഛന്റെ ചീത്തയും തല്ലും ഒക്കെ കഴിഞ്ഞു ഞങ്ങളെ കെട്ടിപിടിച്ചു ഇരുന്നു കരയുന്ന അമ്മക്കും അന്ന് എന്നെ വലിയ കാര്യം ആയിരുന്നു. പിന്നേ എപ്പോഴാണ് ഞാൻ എല്ലാവർക്കും ചീത്ത ആയത്… ഫോൺ ബെൽ അടിക്കുന്ന ഒച്ച കേട്ടപ്പോ ആണ് ഓർമ യിൽ നിന്നും തിരിച്ചു വന്നത്.

രാധു ആണ്.. രാധു : അച്ഛൻ വന്നു അല്ലേടി.. ദേവി :മം ഞാൻ വരുമ്പോൾ ഉമ്മറത് ഉണ്ട്.അല്ല നി എങ്ങനെ അറിഞ്ഞു. രാധു :ഞാൻ അമ്മേടെ മരുന്ന് വാങ്ങി ആ വഴി ആണ് വന്നത്. അപ്പൊ അച്ഛൻ അവിടെ നിൽക്കുന്നത് കണ്ടു.. നിന്നോട് എന്നേലും മിണ്ടിയോ? ദേവി :എല്ലാം പതിവ് പോലെ. എത്ര ദിവസം ഉണ്ടാകുമോ എന്തോ. നി രാവിലെ റോഡിൽ നിന്നാൽ മതി. ഞാൻ വന്നോളം. നി ഇനി രാവിലെ ചീത്ത കേൾക്കാൻ നിക്കണ്ട.. അവൾ ഫോൺ വച്ചു കഴിഞ്ഞപ്പോൾ പിന്നേം ഒറ്റപ്പെട്ടത് പോലെ തോന്നി..കുറച്ചു നേരം കൂടെ അങ്ങനെ ഇരുന്നു. പിന്നെ വിശപ്പിന്റെ വിളി വന്നപ്പോൾ നേരെ കുളിക്കാൻ കേറി. അടുക്കളയിൽ ചെന്ന് നോക്കുമ്പോൾ എല്ലാരും കഴിച്ചു കഴിഞ്ഞ പോലെ തോന്നി. എനിക്ക് ഉള്ള ചോറും കറിയും (ഞാൻ രാവിലെ വച്ചിട്ട് പോയത് )അവിടെ ഇരുപ്പുണ്ട്. ബാക്കി എല്ലാം കഴുകി വച്ചിട്ടുണ്ട്..

ഭക്ഷണം കഴിഞ്ഞു ഹാളിൽ ചെല്ലുമ്പോൾ എല്ലാവരും ഇരുപ്പുണ്ട്. അച്ഛന്റെ കൈയിൽ കുറെ കവറും ഉണ്ട്. ഇതൊന്നും പിന്നെ എന്നെ ബാധിക്കുന്ന കാര്യം അല്ലാത്തത് കൊണ്ട് ഞാൻ പോയി കിടന്നു… കുറച്ചു നേരം കഴിഞ്ഞപ്പോൾ വിദ്യ റൂമിലേക്ക് വന്നു.കയ്യിൽ കവറും ഉണ്ട്. നോക്ക്. അച്ഛൻ കൊണ്ട് വന്നതാ. പ്രായം ആയെങ്കിൽ എന്ന അച്ഛന് നല്ല മോഡൽ നോക്കി എടുക്കാൻ അറിയാം. അവൾക് കൊണ്ട് വന്ന ഡ്രസ്സ്‌ ഒക്കെ എടുത്തു കാണിക്കുവ. ശരിയാണ് എല്ലാം നല്ല രസം ഉണ്ട്. അച്ഛന് ഇങ്ങനെ ഒക്കെ നോക്കി എടുക്കാൻ അറിയാമോ.. ഡ്രസ്സ്‌ ഒക്കെ കാണിച്ചു കഴിഞ്ഞു അവൾ ഒരു ബോക്സ്‌ കൊണ്ട് വന്നു എന്നെ കാണിച്ചു.. ഇത് എന്താണ് ന്നു അറിയാവോ.. കുറെ കാലം ആയി ഉള്ള ആഗ്രഹം ആയിരുന്നു ഒരു സ്വർണ കൊലുസ് നിന്നോട് പറഞ്ഞാൽ നി തിന്നാൻ വരില്ലേ.

കഴിഞ്ഞ തവണ അച്ഛൻ വന്നപ്പോൾ ഞാൻ പറഞ്ഞാരുന്നു. പക്ഷെ മേടിച്ചു കൊണ്ട് വരും എന്ന് വിചാരിച്ചില്ല. പിന്നെ ഒരു കാര്യം കൂടെ ഉണ്ട് ഇതിൽ കൈ ചെയിൻ. ഇതൊക്ക ഇട്ടു നാളെ ഒന്ന് വിലസണം. നേരം ഒന്ന് വെളുത്താൽ മതി.. എന്റെ റൂമിൽ ഇരുന്നു തന്നെ അവൾ കൊലുസ് എടുത്തു ഇട്ടു.. മൂന്നു പവൻ ആണെന്ന് അച്ഛൻ പറഞ്ഞത് ചെയിൻ രണ്ടും അപ്പൊ മുഴുവൻ അഞ്ചു പവൻ. പിന്നെ അമ്മക് മാലയും സാരിയും ഒക്കെ കൊണ്ട് വന്നിട്ടുണ്ട്… അമ്മ നിന്നെ കാണിച്ചില്ലേ… ഇല്ലാ.. എനിക്കിത് ഒന്നും കാണാൻ താല്പര്യം ഇല്ല. പിന്നെ അച്ഛന്ന് ഇതൊക്കെ വാങ്ങാൻ എവിടുന്ന് ഇത്രയും കാശ്. അത്‌ നീയും അമ്മയും ചോദിച്ചില്ലേ.. എന്റെ അറിവിൽ അച്ഛൻ ഒരു കാശ് കാരൻ അല്ല.

വല്യ ജോലി ഒന്നും അല്ല സാധാരണ ഏതോ ഒരു ഷോപ്പിൽ ആണ്. പിന്നെ എങ്ങനെ.. അച്ഛൻ ഇപ്പൊ എന്തോ ബിസിനസ്‌ ഒക്കെ നോക്കി നടത്തുവാ. അവിടെ നിന്നാണ് ഈ കാശൊക്കെ. കൂടുതൽ എന്നേലും അറിയാൻ ഉണ്ടേ തമ്പുരാട്ടിക്ക് നേരിട്ട് അച്ഛനോട് ചോദിക്കാ… അയ്യോ സോറി ഞാൻ മറന്നു നിങ്ങൾ തമ്മിൽ മിണ്ടില്ല ല്ലോ അല്ലെ. I am very സാറി.. എന്നെ പുച്ഛിച്ചു കൊണ്ട് പോകുന്ന വിദ്യേ നോക്കി. എന്തൊക്കെയോ നേടിയ ഭാവം ആണ് അവൾക്ക്. കണ്ണാടിയുടെ മുന്നിൽ ചെന്ന് കഴുത്തിൽ കിടക്കുന്ന മാലയിലേക്ക് നോക്കി. അര പവനിൽ താഴെ ഉള്ള മാല അതാണ് എനിക്ക് ഉള്ള ആകെ ആഭരണം അതും സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ ആണ്. പുറത്തു നിന്നു അമ്മയുടേം വിദ്യേടേം ഒക്കെ ചിരിയും ബഹളവും കേൾക്കാം. അച്ഛനും ഉണ്ട് അവരുടെ ഒപ്പം. കുറെ നേരം വെറുതെ ഇരുന്നു, ഇനിയും ഇരുന്നാൽ ചിലപ്പോൾ കരഞ്ഞു പോകുമോ എന്ന് തോന്നിപ്പോയി.

രാവിലെ എണീറ്റ് അടുക്കളയിൽ ചെന്നപ്പോഴേക്കും അമ്മ എണീറ്റിരുന്നു. ഞാൻ ഒരു കാപ്പി ഒക്കെ കുടിച്ചു എനിക്ക് കൊണ്ടുപോകാൻ ഉള്ളത് ഒക്കെ ഉണ്ടാക്കി. അപ്പോഴൊക്കും വിദ്യയും വന്നു. രാവിലെക്കു ഉള്ളത് അമ്മ ഉണ്ടാക്കി അതുകൊണ്ട് വല്യ പണികൾ ഉണ്ടായില്ല.. പോവാനായി റെഡി ആകുമ്പോ ആയിരുന്നു അമ്മ വന്നത്. രാത്രി അച്ഛന്റെ ഒന്ന് രണ്ട് കൂട്ടുകാർ വരും. ഭക്ഷണം കഴിക്കാൻ ഒക്കെ ഉണ്ടാകും. വെറുതെ ഒരു ബഹളം ഉണ്ടാക്കാൻ നിക്കരുത്. തമ്പുരാട്ടിക്ക് താല്പര്യം ഇല്ലങ്കിൽ മിണ്ടാതെ അവിടേക്ക് വരാതെ ഇരുന്നാൽ മതി. മറ്റുള്ളവർക്ക് നാണക്കേട് ഉണ്ടാക്കരുത്.

ഞാൻ നടന്നു റോഡിൽ എത്തിയപ്പോഴേക്കും രാധു അവിടെ ഹാജർ ആയിരുന്നു. നി എന്നാ വൈകിയേ. വിദ്യ ഇപ്പൊ ഒരു പെൺകുട്ടിടെ പുറകിൽ ഇരുന്നു പോകുന്ന കണ്ടല്ലോ.. വിദ്യയോ. അവൾക് ഇന്ന് ക്ലാസ് ഇല്ലാലോ പിന്നെ എങ്ങോട്ട് ആവും. ആ?എനിക്ക് അറിയില്ല. ഞാൻ ഇപ്പൊ കണ്ടു. നി ആലോചിച്ചു നിക്കാതെ കേറാൻ നോക്ക്. ഇപ്പൊ തന്നെ വൈകി.. വണ്ടിയിൽ ഇരിക്കിമ്പോഴും വിദ്യ എവിടെ പോയി എന്നായിരുന്നു ചിന്ത…..(തുടരും)

ശ്രീദേവി: ഭാഗം 2

Share this story